ഹൃദയതാളമായ്: ഭാഗം 61

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കണ്ണിലേക്ക് സൂര്യപ്രകാശം അടിക്കവേ അസ്വസ്ഥതയോടെ അവൻ കണ്ണുകൾ ചിമ്മി തുറന്നു. കണ്ണ് തുറക്കുമ്പോൾ ആദ്യം തന്നെ കാണുന്നത് തന്റെ കൈക്കുള്ളിൽ പൂച്ചകുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന എമിയെയാണ്. കയ്യും കാലും എല്ലാം അവന്റെ പുറത്തേക്ക് എടുത്തിട്ട് നെഞ്ചിലേക്ക് ഒട്ടിയാണ് പെണ്ണിന്റെ കിടപ്പ്. ഒരു ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. വെളിച്ചം കണ്ണിൽ തട്ടിയതും അസ്വസ്ഥതയോടെ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു കിടന്നു. രാത്രി മുഴുവൻ പാറയുടെ മുകളിൽ കിടന്നത് കൊണ്ട് ശരീരത്തിനാകെ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ പോലെ തോന്നിയതും അവൻ എഴുന്നേൽക്കാൻ നോക്കി. അട്ട പിടിച്ച കണക്ക് കിടക്കുന്ന എമിയെ ഒരുവിധത്തിൽ അടർത്തി മാറ്റിയവൻ എഴുന്നേറ്റു നിന്നു. കൊട്ടുവായിട്ട് ഒന്ന് മൂരി നിവർന്നു കണ്ണുകൾ അമർത്തി തുടച്ച് നോക്കവെ മുന്നിലെ കാഴ്ച കണ്ടവൻ ഒന്ന് പുഞ്ചിരിച്ചു. ഉദിച്ചുയരുന്ന സൂര്യന്റെ പൊൻകിരണങ്ങൾ ഭൂമിയെ ഒന്നാകെ ചുംബിച്ച് ഉണർത്തുന്നു.

കലപില കൂട്ടുന്ന കിളികളുടെ സ്വരവും തെന്നി തലോടി അകലുന്ന ഇളം തെന്നലും മൊത്തത്തിൽ വല്ലാത്തൊരു പോസിറ്റീവ് വൈബ്. പുൽ നാമ്പുകളിലും ഇലതുമ്പിലും തങ്ങി നിൽക്കുന്ന വെള്ളതുള്ളികൾ സൂര്യപ്രകാശത്തിൽ ഏഴു വർണ്ണത്തിൽ തിളങ്ങുന്നു. ഒരുനിമിഷം അവനാ കാഴ്ചകൾ എല്ലാം മനസ്സിലേക്ക് പകർത്തി കണ്ണുകൾ അടച്ച് ശുദ്ധവായു ശ്വസിച്ചു. അൽപ്പനേരം കൂടി ആ കാഴ്ചകൾ നോക്കി നിന്നവൻ എമിയെ വിളിക്കാനായി തിരിഞ്ഞു. തിരിഞ്ഞു നോക്കുമ്പോഴുണ്ട് ഒരാൾ കണ്ണ് തുറക്കാതെ തന്നെ അടുത്തൊക്കെ തപ്പി നോക്കുന്നുണ്ട്. അടുത്ത് ആരും ഇല്ലെന്ന് ബോധ്യം വന്നതും ചിണുങ്ങി കൊണ്ടവൾ ചുരുണ്ടു കൂടി. ഒരു നിപ്പിൾ ബോട്ടിലിന്റെ കുറവ് കൂടിയേ ഉള്ളൂ ബാക്കിയൊക്കെ കറക്റ്റ് ആണ്. ഇതിനി എന്ന് വളർന്നു വലുതായിട്ടാണ്?????? നെടുവീർപ്പോടെ അവൻ ചിന്തിച്ചു. എമീ...... ഡീ..... എഴുന്നേറ്റേ........

അവൾക്കരികിൽ ഇരുന്നുകൊണ്ടവൻ അവളെ തട്ടി വിളിച്ചു. മുഖം ചുളിച്ചു കൊണ്ടവൾ തിരിഞ്ഞു കിടന്നു. ഡീ മര്യാദക്ക് എഴുന്നേറ്റേ നമുക്ക് വീട്ടിൽ പോവണ്ടേ????? ഒരുവിധം അവളെ വലിച്ചു പൊക്കി ഇരുത്തി അവൻ കുലുക്കി വിളിച്ചു. തുറക്കുന്നതിലും വേഗം അടയാൻ മത്സരിക്കുന്ന കണ്ണുകളെ ഒരുവിധം വലിച്ച് തുറന്നവൾ എഴുന്നേറ്റ് അവനെ ചാരി ഇരുന്നു. ഡീ ഉറക്കപ്രാന്തി വേഗം എഴുന്നേറ്റ് വന്നേ വീട്ടിൽ പോവണ്ടേ എല്ലാവരും ഇപ്പൊ എഴുന്നേറ്റിട്ടുണ്ടാവും. അത് കേട്ടിട്ടും അവൾ ചാരി നിന്ന് ഉറങ്ങാനുള്ള പുറപ്പാടിലാണ്. അത് കണ്ടതും ഇനി വേറെ രക്ഷയില്ല എന്ന് മനസ്സിലാക്കി അവൻ അവളെ പൊക്കിയെടുത്ത് മുന്നോട്ട് നടന്നു. പുറകിൽ ഇരുത്തിയാൽ ഉറക്കം തൂങ്ങി വല്ല റോഡിലും കിടക്കും എന്നുറപ്പ് ആയതിനാൽ അവളെ സൈഡ് ചരിച്ച് മുന്നിൽ ഇരുത്തി അവൻ വണ്ടി പതിയെ മുന്നോട്ട് എടുത്തു. അവന്റെ കഴുത്തിലൂടെ കൈചുറ്റി നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് എമി ഉറക്കം പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുരിശിങ്കൽ വീട്ടിൽ അച്ചുവിനെയും എമിയേയും കാണാതെ അന്വേഷിച്ച് നടപ്പാണ് സാറായും ആൽവിച്ചനും റിയയും.

മെയിൻ ഡോർ തുറന്നിട്ടില്ലാത്തതിനാൽ പുറത്ത് എവിടെയും പോയി കാണില്ല എന്നാണ് സാറായുടെ ധാരണ. ഫോണിൽ ട്രൈ ചെയ്യാം എന്ന് കരുതി വിളിച്ചു നോക്കുമ്പോൾ രണ്ടിന്റെയും ഫോൺ റൂമിൽ നിന്ന് തന്നെ കണ്ടുകിട്ടി. എന്റെ ഈശോയെ എന്റെ പിള്ളേർ ഇതെവിടെ പോയി????? സാറാ ആധിയോടെ സോഫയിൽ തലക്ക് കയ്യും കൊടുത്തിരുന്നു. അമ്മച്ചി ഇങ്ങനെ ടെൻഷൻ അടിക്കല്ലേ. അവർ ഇവിടെ എവിടെയെങ്കിലും തന്നെ കാണും. കൊച്ചു കുട്ടികൾ ഒന്നുമല്ലല്ലോ???? ഒന്നൂല്ലേലും രണ്ടിനെയും ഒരുമിച്ച് അല്ലെ കാണാതെ ആയത്. റിയ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പിന്നേ കൊച്ചു കുട്ടികൾ ഇതിലും ഭേദമാ. ബോധോം പൊക്കോണോം ഇല്ലാത്ത പെണ്ണാ അത്. അതിന്റെ കൂടെ കൂടി ഇപ്പൊ അച്ചുവും ഏതാണ്ട് അതുപോലെ ആയി. എന്റെ ബലമായ സംശയം രണ്ടും കൂടി ഒളിച്ചോടി പോയി കാണും എന്നാണ്. ആൽവിച്ചൻ ഏതാണ്ട് വലിയ കണ്ടുപിടുത്തം പോലെ പറഞ്ഞു. ഓഹ് പിന്നേ കല്യാണം കഴിഞ്ഞവർ അല്ലെ ഒളിച്ചോടുന്നത്. സീരിയസ് സിറ്റുവേഷനിൽ ഇതുപോലെ മന്ദബുദ്ധിത്തരം വിളമ്പരുത്.

റിയ അവന്റെ തലക്ക് കൊട്ടി. അതെന്താ കല്യാണം കഴിഞ്ഞവർ ഒളിച്ചോടാൻ പാടില്ല എന്ന് നിയമം വല്ലതുമുണ്ടോ????? ആൽവി കട്ട പുച്ഛത്തിൽ തിരിച്ചു ചോദിച്ചു. ഓഹ് ഒന്ന് നിർത്തുന്നുണ്ടോ..... എന്റെ മക്കളെ കാണാതെ ഞാൻ വിഷമിച്ച് നിൽക്കുമ്പോഴാ രണ്ടിന്റെയും തല്ല് കൂടൽ. സാറാ ശബ്ദം ഉയർത്തിയതും രണ്ടും പരസ്പരം നോക്കി മുഖം വെട്ടിച്ചു. നിങ്ങൾ എന്നതാ മനുഷ്യാ ഇങ്ങനെ ഇരിക്കുന്നത് എന്തെങ്കിലും ചെയ്ത് എന്റെ പിള്ളേരെ കണ്ടെത്തി കൊണ്ടുവാ. സാറാ പത്രവും വായിച്ച് കൂളായി ഇരിക്കുന്ന പോളിന് നേരെ ചാടി. എന്റെ സാറാമ്മേ നീയൊന്ന് അടങ്ങ്. രണ്ടിനെയും ഒരുപോലെ കാണാതെ ആയിട്ടുണ്ടെങ്കിൽ അതിന് പിറകിൽ എന്റെ പൊന്നോമന പുത്രൻ അച്ചു തന്നെയാ. അവൻ കൊച്ചിനേം കൊണ്ട് എങ്ങോട്ടെങ്കിലും പോയതായിരിക്കും എനിക്കറിയില്ലേ അവനെ????? പോൾ ഒരു ചിരിയോടെ പറഞ്ഞു. കണ്ടാ കണ്ടാ ഞാൻ പറഞ്ഞപ്പോൾ നിനക്ക് പുച്ഛം ഇപ്പൊ ഡാഡിയുടെ വായിൽ നിന്ന് തന്നെ കേട്ടില്ലേ അവളെയും കൊണ്ടവൻ ഒളിച്ചോടിയത് ആണെന്ന്. ഇനി പറയെടി ഞാൻ മന്ദബുദ്ധി ആണോ?????

ആൽവിച്ചൻ റിയക്ക് നേരെ ചീറി. ആയ കാലത്ത് ഞാനൊരു വാഴ നട്ടിരുന്നെങ്കിൽ കർഷകശ്രീ അവാർഡ് എങ്കിലും വാങ്ങായിരുന്നു. ഞാനുണ്ടാക്കിയ ഈ പടുവാഴേനെ കൊണ്ട് നാട്ടുകാരുടെ ആട്ടും തെറി വിളിയും മാത്രം ബാക്കി. അത് കേട്ടതും റിയ അവനെ നോക്കി കളിയാക്കി ചിരിച്ചു. ഭർത്താവിനെ കളിയാക്കുന്നത് നോക്കി നിന്ന് ചിരിക്കുന്നോ???? നീയൊക്കെ ആർഷഭാരത സമസ്കാരത്തിന് തന്നെ അപമാനമാണ്. എടി ഭർത്താവിനെ ദൈവത്തെ പോലെ കാണണം എന്നാ വിവരം ഉള്ളവർ പറയാറ്. നിനക്കൊക്കെ പെണ്ണ് കിട്ടിയത് തന്നെ ഭാഗ്യം അപ്പോഴാ ദൈവത്തെ പോലെ കാണൽ. ഏച്ചു പോടാ മരപ്പാഴെ...... ആൽവിക്ക് വീണ്ടും കട്ട പുച്ഛം. തുടരെ തുടരെ അപമാനങ്ങൾ മാത്രം വാങ്ങാൻ പറ്റുവോ സക്കീർ ഭായിക്ക്. ബട്ട്‌ ആൽവിച്ചൻ ക്യാൻ. നിങ്ങൾ അവനുമായി തല്ല് കൂടി നിന്നോ. ഞാനിവിടെ എന്റെ മക്കളെ കാണാതെ തീ തിന്നുവാ. സാറാ വേദനയോടെ പറഞ്ഞു. എന്റെ സാറേ നീ ഇങ്ങനെ വിഷമിക്കാതെ. രണ്ടിനെയും കാണാനില്ല എന്ന് അറിഞ്ഞതും ഞാൻ റൂമിൽ പോയി നോക്കിയതാ. അവിടെ ചെല്ലുമ്പോഴുണ്ട് ബാൽക്കണി വാതിൽ തുറന്ന് കിടക്കുന്നു.

പിന്നെ താഴെ വന്ന് നോക്കിയപ്പോൾ പോർച്ചിൽ അവന്റെ വണ്ടിയുമില്ല. ഇതിൽ നിന്നൊക്കെ എന്താ മനസ്സിലാക്കേണ്ടത്????? രാത്രി നമ്മൾ ആരും അറിയാതെ രണ്ടും കൂടി കറങ്ങാൻ പോയി. റിയായായിരുന്നു അത് പറഞ്ഞത്. കണ്ടോ എന്റെ മരുമകൾക്ക് ബുദ്ധിയുണ്ട്. താൻ വിഷമിക്കാതെടോ അവൻ അവന്റെ കെട്ട്യോളേം കൊണ്ടല്ലേ പോയത്. പിള്ളേർ എൻജോയ് ചെയ്തിട്ട് വരട്ടെടോ. പോളൊരു കള്ള ചിരിയോടെ പറഞ്ഞു. ഓഹ് അച്ചുവിന്റെ കാര്യം വന്നപ്പോൾ പിള്ളേർ എൻജോയ് ചെയ്യട്ടെ അല്ലെ???? എന്റെ കല്യാണം കഴിഞ്ഞ് ഹണിമൂൺ ട്രിപ്പ്‌ പ്ലാൻ ചെയ്തെന്ന് പറഞ്ഞ് അമ്മ കെട്ടും ചൂലിന് അടിച്ചപ്പോൾ നിങ്ങളുടെ ഈ നാക്ക് എവിടെ ആയിരുന്നു ചെട്ടിക്കാട് പള്ളിയിൽ നൊവേന കൂടാൻ പോയോ???? ആൽവി കലിതുള്ളികൊണ്ട് വീണ്ടും രംഗത്തെത്തി. പട്ടായക്ക് ഹണിമൂൺ പ്ലാൻ ചെയ്ത നിന്നെ പിന്നെ എന്തോ ചെയ്യണായിരുന്നു????? അത് പിന്നെ വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി ഈൗ....... ആൽവി വെളുക്കെ ഇളിച്ചു കാണിച്ചു. പ്ഫാ.......... ആ ഒരൊറ്റ ആട്ടിൽ ആൽവി സോഫയിൽ പോയിരുന്നു.

എന്തൊക്കെ പറഞ്ഞ് സമാധാനിച്ചിട്ടും സാറായുടെ മനസ്സ് അസ്വസ്ഥമായിരുന്നു. അല്ലെങ്കിലും പെറ്റ വയറിനല്ലേ അതിന്റെ വേദന അറിയൂ. അവരുടെ നിൽപ്പ് കണ്ട് പോൾ ചായ എടുക്കെന്ന് പറഞ്ഞ് അവരെ നിർബന്ധിച്ച് അടുക്കളയിലേക്ക് പറഞ്ഞയച്ചു. അൽപനേരം കഴിഞ്ഞതും ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും അടുപ്പിൽ തിളയ്ക്കുന്ന പാൽ ഓഫ് ചെയ്തവർ ധൃതിയിൽ അടുക്കളയിൽ നിന്നിറങ്ങി. അവർ നടന്ന് ഹാളിൽ എത്തുമ്പോൾ കാണുന്നത് വാതിൽക്കൽ നിന്ന് എല്ലാവരെയും നോക്കി ചമ്മിയ ചിരി ചിരിക്കുന്ന അച്ചുവിനെ ആണ്. എമിയാണെങ്കിൽ അവന്റെ തോളിൽ ചാരി നിന്ന് ഉറക്കം തൂങ്ങുന്നുണ്ട്. എല്ലാവരും രണ്ടിനെയും മാറി മാറി കലിപ്പിച്ച് നോക്കി. അച്ചു ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു. എമി ഇതൊന്നും ബാധകമല്ല എന്ന രീതിയിൽ അച്ചൂനെ ചാരി നിന്ന് ഉറങ്ങുവാണ്. ഇങ്ങനെ നിന്നാൽ കിട്ടാനുള്ളത് എല്ലാം ഒറ്റയ്ക്ക് വാങ്ങേണ്ടി വരും എന്ന് അങ്ങ് ബഹിരാകാശത്ത് കണ്ട അവൻ മെല്ലെ അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി. നുള്ള് കിട്ടിയ വേദനയിൽ എമി ഞെട്ടി കണ്ണ് തുറന്ന് എല്ലാവരെയും നോക്കി.

ഇതെന്താ നിയമസഭാ മന്ദിരമോ???? മുന്നിൽ നിൽക്കുന്നവരെ കണ്ടവൾ ഒന്ന് ആലോചിച്ചു. പിന്നെയാണ് നടന്നത് എല്ലാം ഓർമ വന്നത്. അവളും അച്ചൂനെ പോലെ ഇളിച്ചോണ്ട് നിന്നു. എവിടെ ആയിരുന്നു രണ്ടും ഇന്നലെ???? പോൾ ഗൗരവത്തിൽ അവരെ നോക്കി. അത് പിന്നെ ഇച്ചായൻ എനിക്കൊരു സർപ്രൈസ് തരാൻ വിളിച്ചോണ്ട് പോയതാ. അച്ചു എന്തെങ്കിലും പറയുന്നതിന് മുന്നേ എമി ചാടി കയറി കുറ്റസമ്മതം നടത്തി. എടാ തല്ല്കൊള്ളി. നിനക്ക് ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ???? വെറുതെ മനുഷ്യനെ ആധി കയറ്റാനായിട്ട്..... സാറാ അവന്റെ കയ്യിൽ തല്ലി. ഇവൻ വിളിച്ച ഉടൻ ചാടിത്തുള്ളി പൊക്കോളണം. ആരോടെങ്കിലും പറഞ്ഞിട്ട് പോണെന്നുള്ള ചിന്ത നിനക്കുണ്ടോ????? അതും പറഞ്ഞവർ അവളുടെ ചെവിയിൽ നുള്ളി. ഔ... അമ്മച്ചീ വേദനിക്കുന്നു....... അവൾ നിന്ന് താളം ചവിട്ടിയതും അവർ പിടി വിട്ടു. ഞാനിത് ഇപ്പൊ എന്ത് തെറ്റ് ചെയ്തിട്ടാ??? ഭർത്താവിനെ ചോദ്യം ചെയ്യാതെ അയാൾ പറഞ്ഞത് കേട്ട് നടക്കുന്ന ഉത്തമയായ ഒരു കുടുംബിനി ആകാൻ ശ്രമിച്ചതാണോ ഞാൻ ചെയ്ത തെറ്റ്???? നിർത്തി ഇന്നത്തോടെ ഞാനാ ശ്രമം ഇവിടെ ഉപേക്ഷിച്ചു. ഒരാളെ നന്നാവാൻ സമ്മതിക്കില്ല എന്നുപറഞ്ഞാൽ...... എമി വിത്ത്‌ നിഷ്കു ഭാവം. ഇത്രയും പറഞ്ഞ് ഇടംകണ്ണിട്ട് നോക്കവെ മുന്നിൽ സാറാ കൈകെട്ടി നിൽക്കുന്നു.

കഴിഞ്ഞോ അഭിനയം?????? അവരുടെ ചോദ്യം കേട്ടവൾ വീണ്ടും ഇളിച്ചു. ഏറ്റില്ലല്ലേ?????? ഇല്ല തീരെ ഏറ്റില്ല. അവർ ചിരി അമർത്തി അവളെ നോക്കി. കൊച്ചു ഗള്ളി എല്ലാ അടവും അറിഞ്ഞ് വെച്ചേക്കുവാ. എന്നാ പിന്നെ ശിക്ഷാ നടപടികൾ തുടങ്ങിയാട്ടെ. എന്തുണ്ടെങ്കിലും എന്റെ കൂടി ചേർത്ത് മകന് കൊടുത്തേക്ക് എല്ലാം ഒപ്പിച്ചു വെച്ചത് അങ്ങേരാ. അതും പറഞ്ഞവൾ അവരുടെ കവിളിൽ അമർത്തി മുത്തി കൊണ്ട് മുകളിലേക്ക് ഓടി. അവളുടെ ഓട്ടം കണ്ട് എല്ലാവരും ചിരിച്ചു. അവൾ പോയില്ലേ???? ഇനി നീ നിന്ന് കാല് കഴക്കണ്ട ചെല്ല്...... സാറാ അവനെ ഒന്ന് ഇരുത്തി നോക്കി പറഞ്ഞതും അവനൊരു കള്ള ചിരിയോടെ എമി നൽകിയത് പോലെ ഒരുമ്മ അവളുടെ കവിളിൽ കൊടുത്ത് മുകളിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റൂമിൽ എത്തിയപ്പോഴാണ് എമി ഓട്ടം നിർത്തിയത്. അവൾ നെഞ്ചിൽ കൈവെച്ച് ശ്വാസമെടുത്തു. ഹാവൂ..... രക്ഷപെട്ടു....... അവൾ സമാധാനത്തോടെ നെടുവീർപ്പിട്ട് തിരിഞ്ഞതും വാതിൽക്കൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന അച്ചൂനെ കണ്ടവൾ 32 പല്ലും വെളിയിൽ കാട്ടി ഇളിച്ചു. എല്ലാ കുറ്റവും എന്റെ തലയിൽ ആക്കിയിട്ട് നീ ഒറ്റയ്ക്ക് രക്ഷപ്പടും അല്ലെഡീ????? അച്ചു കൈ തെറുത്തു കയറ്റി അവൾക്ക് നേരെ അടുത്തു.

അവന്റെ വരവ് കണ്ടവൾ ഓടാൻ നോക്കിയെങ്കിലും അതിന് മുന്നേ അച്ചു അവളെ തൂക്കിയെടുത്ത് ബെഡിലേക്ക് ഇട്ടിരുന്നു. അവൾ പെട്ടെന്ന് ഞെട്ടി അവനെ നോക്കി. അവൾക്ക് എഴുന്നേൽക്കാൻ കഴിയുന്നതിന് മുന്നേ അവൻ അവൾക്ക് ഇരുവശത്തും കൈകുത്തി അവളുടെ മേലേക്ക് ചാഞ്ഞിരുന്നു. ഇ.... ഇച്ചായാ........ വിറച്ചു കൊണ്ടവൾ വിളിച്ചു. ആഹാ എന്റെ കൊച്ചിന് വിക്കും തുടങ്ങിയോ????? കളിയാക്കി ചിരിയോടെയുള്ള അവന്റെ ചോദ്യത്തിന് കൂർത്ത ഒരു നോട്ടമായിരുന്നു മറുപടി. അത് കണ്ടവൻ ചിരിയോടെ അവൾക്ക് നേരെ മുഖമടുപ്പിച്ചു. മുഖത്ത് നിശ്വാസം തട്ടിയതും അവൾ കണ്ണുകൾ ഇറുകെ പൂട്ടി. അവളുടെ കിടപ്പ് കണ്ട് ഗൂഢമായി ചിരിച്ചു കൊണ്ടവൻ അവളുടെ കവിളിൽ മെല്ലെ കടിച്ചു. ആഹ്......... ആ ചെറു നോവിൽ പിടച്ചു കൊണ്ടവൾ കണ്ണുകൾ തുറന്ന് അവനെ തുറിച്ചു നോക്കി. ഇനി എന്നെ ഒറ്റാൻ തോന്നുമ്പോഴെല്ലാം ഈ കിട്ടിയത് ഓർക്കണം. അതും പറഞ്ഞവൻ എഴുന്നേറ്റു മാറി. അത് കേട്ട് മുഖം വീർപ്പിച്ചു കൊണ്ടവൾ എഴുന്നേറ്റ് അവനെ തട്ടി മാറ്റി മുന്നോട്ട് നടക്കാൻ തുനിഞ്ഞതും അവൻ അവളെ പിന്നിൽ നിന്ന് വയറിലൂടെ ചുറ്റിപ്പിടിച്ച് തന്നിലേക്ക് ചേർത്തു. പിന്നെ ഒരു കാര്യം......... എപ്പോഴും ശിക്ഷ കവിളിൽ ആയിരിക്കും എന്നില്ല അതിങ്ങനെ സ്ഥാനം മാറി കൊണ്ടിരിക്കും.

കുസൃതിയോടെ പറഞ്ഞവൻ അവളുടെ കാതിൽ മെല്ലെ കടിച്ചു. അത് കേട്ടവൾ ഉമിനീരിറക്കി അവനെ നോക്കി. എന്റെ കൊച്ച് ഇപ്പൊ ചെന്ന് ഫ്രഷായിക്കോ. അതും പറഞ്ഞവൻ അവളിലെ പിടി വിടേണ്ട താമസം കയ്യിൽ കിട്ടിയ ഒരു ഡ്രസ്സും എടുത്തവൾ ബാത്‌റൂമിലേക്ക് ഓടി. അവളുടെ പോക്ക് കണ്ട് ഒരു ചിരിയോടെ അവൻ ബെഡിലേക്ക് കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഫ്രഷായി രണ്ടുപേരും താഴേക്ക് ഇറങ്ങി വരുമ്പോൾ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ സ്ഥാനം പിടിച്ചിരുന്നു. അവരെ കണ്ടതും എല്ലാവരും ആക്കി ചിരിച്ചു. മറുപടിയായി ഇളിച്ചു കാണിച്ച് അവർ ഇരുന്നു. ക്ഷീണം ഉണ്ടോ മക്കളെ?????? പോളിന്റെ ചോദ്യം കേട്ടതും കഴിച്ചു കൊണ്ടിരുന്നത് നെറുകിൽ കയറി രണ്ടും ചുമക്കാൻ തുടങ്ങി. ആക്രാന്തം കാണിക്കാതെ ആരും എടുത്തോണ്ട് പോവില്ല. രണ്ടിന്റെയും തലയിൽ കൊട്ടി ആൽവി പറഞ്ഞു. അവർ രണ്ടും അവനെ നോക്കി കണ്ണുരുട്ടി. ഡാഡി എന്താ ഉദ്ദേശിച്ചത്????? ചുമ ഒന്ന് നിന്നതും അച്ചു അയാളെ നോക്കി. അല്ല ഇന്നലെ ഗംഭീര യാത്ര ഒക്കെ കഴിഞ്ഞു വന്നതല്ലേ യാത്രാക്ഷീണം ഉണ്ടോ എന്നാ ഞാൻ ചോദിച്ചത്. അത് കേട്ടവൻ അയാളെ ഒന്ന് ഇരുത്തി നോക്കിയിട്ട് കഴിക്കാൻ തുടങ്ങി. ഇതൊന്നും പിടിക്കാത്തത് പോലെ അനു ഇരുന്ന് പല്ല് കടിച്ചു.

ലിയ പിന്നെ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിൽ പാത്രത്തിൽ കമിഴ്ന്നു കിടന്നു തിന്നു. ഇതിന് വീട്ടിൽ പോവണ്ടേ എന്തോ???? ആഹ് പിന്നേ ഇന്ന് നിങ്ങൾ രണ്ടുപേരും കൂടി മോളുടെ വീട്ടിലേക്ക് പോവണം. നാളെ വൈകിട്ട് വന്നാൽ മതി. കഴിച്ച് എഴുന്നേൽക്കാൻ നേരം അയാൾ പറയുന്നത് കേട്ടതും എമിയുടെ മുഖം വിടർന്നു. അവൾ സന്തോഷത്തോടെ അച്ചൂനെ നോക്കി. കഴിച്ചിട്ട് പോയി റെഡിയായി വാ നമുക്ക് പോവാം. അതും പറഞ്ഞ് കയ്യിലിരുന്ന അപ്പത്തിന്റെ കഷ്ണം അവളുടെ വായിലേക്ക് വെച്ച് കൊടുത്തവൻ എഴുന്നേറ്റു പോയി. സന്തോഷം കൊണ്ട് എഴുന്നേറ്റ് തുള്ളിചാടാൻ വെമ്പുന്ന മനസ്സിനെ അടക്കി നിർത്തി അവൾ കഴിക്കാൻ തുടങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു മുറിയിൽ ചെന്ന് പോവാനായി ഷർട്ട്‌ എടുത്ത് ഇടുമ്പോഴാണ് എമി മുറിയിലേക്ക് കയറി വരുന്നത്. വന്നയുടൻ അച്ചുവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തവൾ ചാടി തുള്ളി ഡ്രസ്സ്‌ മാറാനായി പോയി. അവളുടെ പോക്ക് കണ്ട് ഒരു ചിരിയോടെ അവൻ കണ്ണാടിയിൽ നോക്കി ഒരുങ്ങാൻ തുടങ്ങി. ഇച്ചായാ........... പോയ പോലെ തിരികെ വന്നവൾ വിളിക്കുന്നത് കേട്ടവൻ തിരിഞ്ഞു നോക്കി. അതേ എന്റെ ഡ്രസ്സ്‌ ഒക്കെ അവിടെ ഉണ്ട്. അപ്പൊ ഇച്ചായന്റെ മാത്രം എടുത്താൽ പോരെ????

അവൾ ചോദിക്കുന്നത് കേട്ടവൻ അവളെ അടിമുടി ഒന്നു നോക്കി. ഇതാര് ഉത്തമ കുടുംബിനിയോ???? പോ കളിയാക്കാതെ........ ചുണ്ട് കൂർപ്പിച്ചവൾ അവന്റെ നെഞ്ചിൽ ഒന്നിടിച്ചു. ഔ..... ഇടിച്ചു കൊല്ലാതെടി. എന്റെ ഡ്രസ്സ്‌ എടുത്തു ഞാൻ പുറത്ത് വെച്ചിട്ടുണ്ട്. എന്റെ കൊച്ച് ഒരുങ്ങി കഴിയുമ്പോൾ അതെടുത്ത് ബാഗിൽ ആക്കിയാൽ മതി കേട്ടോ. അതും പറഞ്ഞ് അവളുടെ കൂർപ്പിച്ചു വെച്ച ചുണ്ടിൽ അവനൊന്ന് മുത്തി. ഛീ പോ...... അവനെ തള്ളിമാറ്റി അവൾ ഡ്രസ്സിംഗ് റൂമിലേക്ക്‌ കയറി. അവൾ പോയ വഴിയേ നോക്കി നിൽക്കുമ്പോഴാണ് താഴെ നിന്ന് അപ്പുവിന്റെ വിളി എത്തുന്നത്. ഓഹ്.... രാവിലെ കെട്ടിയെടുത്തോ???? എമീ അപ്പു വന്നിട്ടുണ്ട് ഞാൻ താഴേക്ക് ഇറങ്ങുവാ. വേണ്ടത് എന്താണെന്ന് വെച്ചാൽ എടുത്തിട്ട് അങ്ങോട്ട്‌ വന്നേക്ക്. ഡ്രസ്സിംഗ് റൂമിലേക്ക്‌ നോക്കി അവൻ വിളിച്ചു പറഞ്ഞു. ആഹ് ഞാൻ വന്നേക്കാം....... അകത്ത് നിന്ന് അവളുടെ മറുപടി എത്തിയതും അവൻ വെളിയിലേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താഴേക്കിറങ്ങി വരുന്ന അച്ചൂനെ കണ്ടതും അപ്പു അവനെ വലിച്ച് വരാന്തയിലേക്കിറങ്ങി. എന്താടാ കോപ്പേ?????

അച്ചു അവന്റെ കൈവിടുവിച്ച് സ്വരമുയർത്തി. അതേ ഇന്നലെ എന്തായിരുന്നു????? ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു. ഓഹ് അതോ???? ഞാൻ അവളെയും കൊണ്ട് നമ്മുടെ ആ കുന്നില്ലേ അവിടെ ഒന്ന് പോയതാ ഇന്ന് രാവിലെയാ വന്നത്. അല്ല നീയിത് എങ്ങനെ അറിഞ്ഞു???? തിരികെയുള്ള അവന്റെ ചോദ്യം കേട്ട് അപ്പു കിളി പോയത് പോലെ നിന്നു. അപ്പൊ ഒന്നും നടന്നില്ലേ?????? എന്ത് നടക്കാൻ????? അത് കേട്ടതും അവന് വിറഞ്ഞു കയറി. എടാ അലവലാതി ഇന്നലെ നിന്റെ ഫസ്റ്റ് നൈറ്റ് അല്ലായിരുന്നോ???? എന്നിട്ടവൻ മല കയറാൻ പോയിരിക്കുന്നു. അപ്പു അവനെ നോക്കി പല്ല് കടിച്ചു. അയിന് നിനക്കെന്താടാ???? നിന്റെ ഫസ്റ്റ് നൈറ്റ് അല്ലല്ലോ മുടങ്ങിയത് എന്റെയല്ലേ ഞാനത് അങ്ങ് സഹിച്ചു. അച്ചു ചുണ്ട് കോട്ടി. ആഹ് പോയത് പോയി. നീ ഒരു ഫസ്റ്റ് മോർണിംഗ് എങ്കിലും ആഘോഷിക്കടാ. അവൻ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്രയും നല്ലൊരു ഫ്രണ്ടിനെ വേറെ എവിടെ നിന്ന് കിട്ടും???? ഏയ് ഇപ്പൊ അതൊന്നുമില്ല. അതെന്താ????? എടാ അവൾ കുഞ്ഞല്ലേടാ???? അച്ചുവിന്റെ മുഖത്ത് വാത്സല്യം നിറഞ്ഞു.

എങ്കിൽ ഒരു കാര്യം ചെയ്യ് നീയൊരു പാൽക്കുപ്പി വാങ്ങി അവൾക്ക് കൊടുത്ത് വീട്ടിൽ ഒരു തൊട്ടിൽ കെട്ടി അവളെ അതിൽ കിടത്ത് കുഞ്ഞുവാവായല്ലേ അവൾ???? ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്??? ഇതാണ് എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ല എന്ന് പറയുന്നത്. പ്രൊപ്പോസ് ചെയ്തപ്പോൾ തന്നെ ഉമ്മിച്ച നിന്നിൽ നിന്ന് ഞാൻ എന്തെല്ലാം പ്രതീക്ഷിച്ചു എന്നറിയോ????? നിന്റെ പ്രകടനങ്ങൾ കണ്ടപ്പോൾ ഞാൻ കരുതി അവൾ കെട്ട് കഴിഞ്ഞ് മൂന്നിന്റെ അന്ന് പെറുമെന്ന്. നീ ഇങ്ങനെ കന്യകനായിട്ട് നിന്ന് പോവത്തേ ഉള്ളെഡാ. അതും പറഞ്ഞ് രണ്ട് ചാട്ടവും ചാടി അപ്പു അകത്തേക്ക് കയറിപ്പോയി. ശെടാ ഇതിപ്പൊ നടക്കാതെ പോയത് എന്റെ ഫസ്റ്റ് നൈറ്റ് ആണോ ഇവന്റെ ഫസ്റ്റ് നൈറ്റ് ആണോ എന്ന കണക്ക് അച്ചു അവൻ പോയ വഴിയേ നോക്കി നിന്നു. അപ്പൂന്റെ പോക്കും അച്ചൂന്റെ നിൽപ്പും കണ്ടാണ് എമി അങ്ങോട്ട്‌ വന്നത്. അപ്പുവേട്ടന് ഇതെന്നാപറ്റി????? അവന് പ്രാന്ത്. അച്ചു അതും പറഞ്ഞ് അവളുടെ കയ്യിൽ ഇരുന്ന ബാഗ് വാങ്ങി. എല്ലാവരോടും യാത്ര പറഞ്ഞോ???? അതിനവൾ അതേയെന്ന് തലയാട്ടി. എങ്കിൽ വാ ഇറങ്ങാം. അവൻ അത് പറഞ്ഞ് കഴിഞ്ഞതും എല്ലാവരും അവരെ യാത്രയാക്കാൻ പുറത്തേക്ക് ഇറങ്ങി വന്നിരുന്നു. അവൾ ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറി. നിറഞ്ഞ ചിരിയോടെ എല്ലാവർക്കും നേരെ കൈവീശി കാണിക്കുമ്പോൾ വീട്ടിൽ പോവുന്നതിന്റെ സന്തോഷത്താൽ തുടികൊട്ടുകയായിരുന്നു അവളുടെ മനസ്സ്....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story