ഹൃദയതാളമായ്: ഭാഗം 63

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പപ്പയുടെ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്ന് കിടക്കുകയാണവൾ. അയാളുടെ കൈകൾ അവളെ തഴുകുന്നുണ്ട്. മറ്റെങ്ങും കിട്ടാത്ത വാത്സല്യത്തിന്റെ സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ ചൂട്. അത് ആവോളം അനുഭവിച്ചു കൊണ്ടവൾ ആ നെഞ്ചിൽ മുഖമമർത്തി. പപ്പാ............ നേർമയിൽ അവൾ വിളിച്ചു. എന്താ കുഞ്ഞാ?????? അയാളുടെ സ്വരത്തിൽ വാത്സല്യം നിറഞ്ഞിരുന്നു. അമ്മ എപ്പോഴും എന്താ പപ്പാ എന്നോട് ഇങ്ങനെ?????? കുഞ്ഞിലേ മുതൽ ഒരു പരിധിയിൽ കൂടുതൽ അമ്മ എന്നോട് അടുക്കാറില്ല. മറ്റുള്ളവർ അവരുടെ അമ്മയോട് കാണിക്കുന്ന അടുപ്പവും സ്വാതന്ത്ര്യവും കണ്ട് എത്ര കൊതിച്ചിട്ടുണ്ട് എന്നറിയോ അമ്മ ഒന്ന് ചേർത്ത് പിടിക്കാനായി. ഇന്ന് എത്ര സന്തോഷത്തിൽ ആണെന്ന് അറിയോ ഞാൻ ഇങ്ങോട്ട് ഓടി വന്നത്. എന്നെ കാണുമ്പോൾ അമ്മ ഓടി വന്ന് കെട്ടിപ്പിടിക്കും വാത്സല്യത്തോടെ ഉമ്മ തരും എന്നൊക്കെ കരുതി. പക്ഷെ എനിക്ക് കിട്ടിയത് വഴക്കും വേദനയും. ഞാൻ എന്ത് ചെയ്തിട്ടാ അമ്മ എന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത്????

പണ്ടും ഇതുപോലെ തന്നെ ആയിരുന്നു. ഞാൻ കാണിക്കുന്ന ശരികൾ ഒന്നും അമ്മ കാണില്ല. എന്നിലെ തെറ്റുകൾ എല്ലാം അക്കമിട്ട് നിരത്തുകയും ചെയ്യും. ഇങ്ങനെ ദേഷ്യം കാണിക്കാൻ അത്ര മോശം കുട്ടിയാണോ ഞാൻ????? ഇടറിയ സ്വരത്തിൽ അവൾ പുലമ്പുന്നതിനൊപ്പം അവളുടെ കണ്ണുനീർ വീണ് അയാളുടെ നെഞ്ച് കുതിർന്നു. അവളിൽ നിന്ന് വീണ ഓരോ വാക്കുകളും അയാളെ ആഴത്തിൽ വേദനിപ്പിച്ചു. എന്നും സ്റ്റെല്ലയുടെ അവഗണയും വഴക്കും കൂസലില്ലാതെ കേട്ട് തർക്കുത്തരം പറയുന്ന അവൾ ഉള്ളിന്റെ ഉള്ളിൽ എത്രത്തോളം വേദനിച്ചിട്ടാവും അത് പറയുന്നത് എന്നയാൾ ചിന്തിച്ചു. ഏയ് എന്താ കുഞ്ഞാ ഇതൊക്കെ???? എല്ലാം ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ വിടുന്ന എന്റെ കുഞ്ഞൻ എന്തിനാ ഇതൊക്കെ ആലോചിച്ച് വിഷമിക്കുന്നത്????? അയാൾ അവളുടെ കണ്ണുകൾ തുടച്ച് ആശ്വാസം എന്ന പോൽ പുറത്ത് തട്ടി. മോളെ ഒരമ്മയ്ക്കും സ്വന്തം കുഞ്ഞിനെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല.

ജീവൻ പൊലിയുന്നതിനേക്കാൾ വേദന അനുഭവിച്ച് അവർ പ്രസവിച്ച് പാലൂട്ടി വളർത്തിയ കുഞ്ഞിനെ വെറുക്കാൻ അവർക്കാവില്ല. മനുഷ്യർ എല്ലാം ഒരുപോലെ അല്ല മോളെ അവരുടെ സ്വഭാവവും സ്നേഹത്തിന്റെ ആഴവും എല്ലാം വ്യത്യസ്തമായിരിക്കും. സ്റ്റെല്ല ഒരു അമ്മ എന്നതിലുപരി ഒരു അധ്യാപിക കൂടിയാണ്. സ്വന്തം മകൾ ഒരിക്കലും തെറ്റ് ചെയ്യരുത് എന്ന വാശി അവളിൽ ഉണ്ടായിരുന്നിരിക്കണം. അതല്ലേ മോളെ അനാവശ്യമായിട്ട് വഴക്ക് പറയുന്നത്. അല്ലാതെ എന്റെ കുഞ്ഞനോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല. ചിലപ്പൊ നീ എന്നോട് കാണിക്കുന്ന അടുപ്പവും സ്വാതന്ത്ര്യവും കണ്ട് കുശുമ്പ് കാണുമായിരിക്കും. നിന്റെ അമ്മയെ പണ്ടേ ഭയങ്കര കുശുമ്പി ആയിരുന്നു. പണ്ട് നീ അവളുടെ വയറ്റിൽ ആയിരുന്ന സമയത്ത് എന്റെ ശബ്ദം കേൾക്കുമ്പോൾ അല്ലെങ്കിൽ എന്റെ സ്പർശം അറിയുമ്പോൾ വയറ്റിൽ കിടന്ന് എന്തായിരുന്നു ചവിട്ടും ബഹളവും പക്ഷെ നിന്റെ അമ്മ എങ്ങാനും വിളിച്ചാലോ മിണ്ടാതെ കിടന്നു കളയും. അത് കാണുമ്പോൾ നിന്റെ അമ്മയുടെ മുഖം ഒന്ന് കാണണം ഒരു കൊട്ടക്ക് ഉണ്ടാവും.

നിന്റെ അമ്മ ഒരു കുശുമ്പി പാറു ആയിരുന്നു അതാ ഈ മൂരാച്ചി സ്വഭാവം. അവസാനം രഹസ്യം പോലെ അയാൾ പറയുന്നത് കേട്ടവൾ സങ്കടം മറന്ന് പൊട്ടിച്ചിരിച്ചു. ആ കുശുമ്പിയെ ശരിയാക്കാനല്ലേ ഈ ഞാൻ ഇങ്ങോട്ട് വന്നത്. കുറുമ്പൊടെ പറഞ്ഞവൾ അയാളുടെ കവിളിൽ മുത്തി. അവളുടെ ചുണ്ടിലെ പുഞ്ചിരി കാൺകെ അയാളുടെ നെഞ്ചും തണുത്തു. അവളുടെ മൂർദ്ധാവിൽ ചുണ്ട് ചേർത്തയാൾ അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു. ഇനി മതി സംസാരിച്ചത് ചെന്ന് കിടക്കാൻ നോക്കിയേ അച്ചു നോക്കി ഇരിപ്പുണ്ടാവും. അയാൾ അവളെ തട്ടി എഴുന്നേൽപ്പിച്ചു. മ്മ്മ്ഹ്ഹ്...... കുറച്ച് നേരം കൂടി. അവൾ ചിണുങ്ങി. പറ്റില്ല പറ്റില്ല ചെന്നേ..... വെറുതെ ഉറക്കം കളയാതെ രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ അറിയാല്ലോ നിന്റെ അമ്മയെ അച്ചു ഉണ്ടെന്നൊന്നും നോക്കില്ല ചട്ടുകം വെച്ച് അടിക്കും. അത് കേട്ടവൾ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. ഗുഡ് നൈറ്റ് പപ്പാ......... ഗുഡ് നൈറ്റ്......... അവളുടെ നെറ്റിയിൽ ഒരിക്കൽ കൂടി ചുംബിച്ചു കൊണ്ടയാൾ പറഞ്ഞതും അവൾ ഒരു ചിരിയോടെ പുറത്തേക്കിറങ്ങി.

അയാൾ അവൾ പോവുന്നതും നോക്കി നേടിവീർപ്പിട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ടെറസ്സിൽ ഒരു ഷീറ്റ് വിരിച്ചിട്ട് പൊട്ടിക്കാത്ത ബിയർ ബോട്ടിൽ നിരത്തി വെച്ച് സ്റ്റെല്ല ഉണ്ടാക്കി വെച്ച കട്ലറ്റും സോസും ഒരു പ്ലേറ്റിൽ എടുത്ത് വെച്ച് ഫുൾ സെറ്റ് ചെയ്തു വെച്ചിരിക്കുകയാണ് റോണി. അരണ്ട നിലാവെളിച്ചം മാത്രമുള്ളതിനാൽ ഒരു പ്രത്യേക ഭംഗി തന്നെ ആയിരുന്നു അവിടെ. ആഹാ വമ്പൻ സെറ്റപ്പ് ആണല്ലോ മോനെ. അച്ചു അവന്റെ തോളിൽ തട്ടി പറഞ്ഞതും അവൻ ചിരിയോടെ കണ്ണിറുക്കി കാട്ടി. വാ നോക്കി നിന്നാൽ ബിയറിന്റെ തണുപ്പ് പോവും. റോണിയത് പറഞ്ഞതും അവനൊന്ന് തലയാട്ടി അങ്ങോട്ടും ഇങ്ങോട്ടും അഭിമുഖമായി ഇരുന്നു. റോണി തന്റെ കയ്യിലിരുന്ന ബോട്ടിൽ കൂടി നടുവിലേക്ക് വെച്ചു. ഇരുവരും ഓരോ ബിയർ എടുത്ത് പൊട്ടിച്ചു. ചിയേഴ്‌സ്......... രണ്ട് ബോട്ടിലും തമ്മിൽ മുട്ടിച്ചവർ ബിയർ ചുണ്ടോട് ചേർത്തു. അങ്ങനെ എന്റെ ഏറെ നാളത്തെ ആഗ്രഹം ഇന്ന് സഫലമായി. ഒരു പോലീസുകാരന്റെ കൂടെയിരുന്ന് വെള്ളമടിക്കണം എന്നത് എന്റെ ആദ്യാഭിലാഷം ആയിരുന്നു.

എന്റെ ജീവിതം ധന്യമായി. ഒരു കുറച്ച് അകത്ത് ചെന്നപ്പോഴേ റോണിക്ക് ചെറിയ കിക്കൊക്കെ വന്നുതുടങ്ങി. അവന്റെ ഇരുപ്പും സംസാരവും കണ്ട് അച്ചു ചിരിയോടെ ബിയർ സിപ് ചെയ്തു. മ്യാവൂ.............. അടുത്ത് എവിടെയോ പൂച്ചയുടെ ശബ്ദം കേട്ട് ചുറ്റിനും ഒന്ന് നോക്കിയതും അവർ ഇരിക്കുന്നതിന് സൈഡിലായി കിടക്കുന്ന മിക്കുവിനെ കണ്ടതും അച്ചു ഒന്ന് പുഞ്ചിരിച്ചു. ഇതല്ലേ മിക്കു????? അവൻ റോണിയെ ഒന്ന് നോക്കി. യാ യാ. സ്റ്റെല്ലാന്റിയുടെ ചെല്ലക്കുട്ടി മിക്കു. എമിയുടെ ജന്മശത്രു. അതെന്താ????? എന്താന്നോ???? സ്റ്റെല്ലാന്റി താഴത്തും തലയിലും വെക്കാതെ കൊണ്ടുനടക്കുന്ന മൊതലാ ഈ കിടക്കുന്നത്. എമിയേക്കാൾ കാര്യത്തിൽ ആണ് ആന്റി ഇതിനെ കൊണ്ടുനടക്കുന്നതും കൊഞ്ചിക്കുന്നതും. വേറെ വല്ലതും വേണോ എമിക്ക് ദേഷ്യം വരാൻ. ആന്റി അവളെക്കാൾ കൂടുതൽ സ്നേഹം ഇതിനോട് കാണിക്കുന്നത് കൊണ്ടാണ് അവൾക്ക് മിക്കൂനെ കണ്ണെടുത്താൽ കണ്ട് കൂടാത്തത്. പൊസ്സസ്സീവ്നെസ്സിന്റെ അൾട്ടിമേറ്റ് വെർഷൻ ആണ് നിങ്ങളുടെ കെട്ട്യോൾ അതുകൊണ്ട് ഇതൊക്കെ സ്വാഭാവികം.

പോരാത്തതിന് മിക്കു ഓരോ തവണയും എന്തെങ്കിലും ഒക്കെ പണി അവൾക്കിട്ട് കൊടുക്കുകയും ചെയ്യും അപ്പൊ പിന്നെ പറയാനുണ്ടോ????? റോണി ഒരു ചിരിയോടെ പറഞ്ഞതും അവൻ മിക്കുവിനെ ഒന്ന് നോക്കി വിരൽ ഞൊടിച്ച് വിളിച്ചു. അത് കാണേണ്ട താമസം മിക്കു ഓടി അവന്റെ മടിയിൽ കയറി. അവൻ അതിന്റെ തലയിൽ വിരൽ കൊണ്ട് തഴുകികൊണ്ടിരുന്നു. അത് ഇഷ്ടപ്പെട്ടത് പോലെ മിക്കു അവനോട് ഒട്ടി ഇരുന്നു. ഇതൊന്നും എമി കാണണ്ട. റോണി കളിയായി പറഞ്ഞു കൊണ്ട് കുടിക്കാൻ തുടങ്ങി. മുറിയിൽ അച്ചുവിനെ കാണാതെ തിരഞ്ഞ് എത്തിയ എമി കാണുന്നത് ബിയർ കുടിക്കുന്ന അവരെയാണ്. കൊള്ളാല്ലോ അളിയന്മാർ.... ആരും അറിയാതെ ഇരുന്ന് വെള്ളമടി ആണല്ലേ പരിപാടി???? ഇടുപ്പിൽ കൈകുത്തി നിന്ന് ടെറസ്സിന്റെ വാതിൽക്കൽ നിന്ന് എമി ചോദിക്കുന്നത് കേൾക്കുമ്പോഴാണ് അവർ തിരിഞ്ഞു നോക്കുന്നത്. വെള്ളമടി ഒന്നുമല്ലെടി ജസ്റ്റ്‌ ബിയറെ ഉള്ളൂ. റോണി ചെറുതായ് കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ഉവ്വാ... അച്ചു തിരിഞ്ഞ് അവളെ കൈകാട്ടി വിളിച്ചതും അവൾ അവനരികിൽ എത്തി. അപ്പോഴാണ് അവന്റെ മടിയിൽ ഇരിക്കുന്ന മിക്കുവിനെ അവൾ കാണുന്നത്. ആഹാ ഇവൾ ഇവിടെ ഉണ്ടായിരുന്നോ ഞാൻ എവിടെയെല്ലാം അന്വേഷിച്ചെന്നോ?????

അതും പറഞ്ഞവൾ അവനോടൊപ്പം ഇരുന്ന് മിക്കുവിനെ എടുത്ത് മടിയിൽ വെച്ച് കൊഞ്ചിച്ചു. നിനക്ക് ഇതിനെ ഇഷ്ടമല്ല എന്ന് ഇവൻ പറഞ്ഞല്ലോ????? അവളുടെ കൊഞ്ചിക്കൽ കണ്ട് സംശയത്തോടെ അച്ചു ചോദിച്ചു. ഇഷ്ടമല്ലായിരുന്നു. അമ്മ എന്നേക്കാൾ ഇമ്പോർട്ടൻസ് ഇവൾക്ക് കൊടുക്കുന്നത് കാണുമ്പോൾ തോന്നിയ ഒരു കുഞ്ഞ് കുശുമ്പ്. പക്ഷെ ഇവിടെ നിന്നുപോയപ്പോഴാണ് ഞാൻ ഇവളെ ഒരുപാട് മിസ്സ്‌ ചെയ്തത്. അതും പറഞ്ഞവൾ അതിന്റെ നെറ്റിയിൽ നെറ്റി വെച്ച് മുട്ടിച്ചു. അച്ചു അവളെ തന്നെ നോക്കിക്കൊണ്ട് വീണ്ടും കയ്യിലിരുന്ന ബിയർ സിപ് ചെയ്തു. ഇച്ചായാ ദേ ഓവർ ആവരുത് കേട്ടോ.... അവശേഷിച്ച ഒരു കടലറ്റ് എടുത്ത് മിക്കുവിന് കൊടുത്തു കൊണ്ടവൾ പറഞ്ഞു. ഇല്ലെടി. ഞാൻ ദേ ഈ ഒരെണ്ണമേ കഴിച്ചിട്ടുള്ളൂ. പിന്നെ അത്ര പെട്ടെന്നൊന്നും ഓവർ ആവുന്നവൻ അല്ലെടി നിന്റെ ഇച്ചായൻ. എനിക്ക് ഒടുക്കത്തെ കപ്പാസിറ്റി ആണെടീ. അതും പറഞ്ഞവൻ അവളുടെ കഴുത്തിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു. മ്മ്മ്മ് മ്മ്മ്....... ഒന്ന് അമർത്തി മൂളി കൊണ്ടവൾ മിക്കുവിനെ തഴുകി. നിനക്ക് വേണോ????

ബോട്ടിൽ അവൾക്ക് നേരെ കാണിച്ചു കൊണ്ടവൻ ചോദിച്ചു. വേണ്ടായേ. തനിയെ അങ്ങ് കുടിച്ചാൽ മതി. അതെന്നാടി ഞാൻ വല്ല രഹസ്യവും അറിഞ്ഞാലോ എന്ന് പേടിച്ചിട്ടാണോ??? കുസൃതി ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു കൊണ്ടവൻ ചോദിച്ചു. അളിയോ.... റൊമാൻസിക്കുമ്പോൾ ഒരു പാവം പിഞ്ചു പൈതൽ ഇവിടെ ഇരിക്കുന്ന കാര്യം മറക്കരുതേ........ കുഴഞ്ഞ ശബ്ദത്തിൽ റോണി അതും പറഞ്ഞ് അവിടെ മലർന്നു കിടന്നു. ഇവനിത് എത്രാമത്തെ ആണ്???? ആകെ ഒരു ബോട്ടിൽ കഴിച്ചതിന്റെ ആണീ കാണുന്നത്. അച്ചു കളിയാക്കി ചിരിയോടെ പറഞ്ഞ് ടെറസ്സിന്റെ കൈവരിയിലേക്ക് ചാരിയിരുന്നു. എമിയുടെ ശ്രദ്ധ കയ്യിലിരുന്ന മിക്കുവിൽ ആയിരുന്നു. അതിനെയും കളിപ്പിച്ചവൾ ഒരു പുഞ്ചിരിയോടെ ഇരുന്നു. പെട്ടെന്ന് അച്ചു അവളുടെ കയ്യിൽ നിന്ന് മിക്കുവിനെ എടുത്ത് നിലത്ത് നിർത്തി അവളുടെ മടിയിലേക്ക് കിടന്ന് അവളുടെ കൈ എടുത്ത് അവന്റെ തലയിൽ വെച്ചു.

അതിന്റെ അർത്ഥം മനസ്സിലായതും അവൾ ഒരു ചിരിയോടെ അവന്റെ മുടിയിഴകളിലൂടെ പതിയെ വിരലുകൾ ഓടിച്ചു. കിതച്ചെത്തിയ തണുത്ത കാറ്റ് അവരെ തലോടി കടന്നുപോയി. കോതി വെച്ചിരുന്ന മുടിയിഴകൾ കാറ്റിന്റെ തലോടൽ ഏറ്റ് കുസൃതിയോടെ അവളുടെ മുഖത്ത് പാറി കളിച്ചു. അവൻ മെല്ലെ കൈപൊക്കി പാറി പറക്കുന്ന ആ മുടിയിഴകളെ കാതിന് പുറകിലേക്ക് ഒതുക്കി വെച്ചു. അവിടെ നിന്ന് അവന്റെ വിരലുകൾ കുസൃതിയോടെ മുഖമാകെ ഓടി നടന്നു. ഇക്കിളിപ്പെടുത്തി കൊണ്ട് കഴുത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന അവന്റെ വിരലുകളെ ഇടം കയ്യാൽ തടഞ്ഞു കൊണ്ടവൾ അവനെ നോക്കി കണ്ണുരുട്ടി. അത് കണ്ടവൻ കള്ളചിരിയോടെ അവളുടെ ഇടം കൈയിൽ കോർത്തു പിടിച്ച് ചുണ്ടോട് ചേർത്തു. അവളുടെ കണ്ണുകളിലേക്ക് നോട്ടം എറിഞ്ഞുകൊണ്ടവൻ അവളുടെ ഓരോ വിരലുകളിലും ഏറെ പ്രണയത്തോടെ മുത്തി. അവന്റെ കണ്ണുകളിൽ അലയടിക്കുന്ന ഭാവങ്ങളും വിരലിൽ അനുഭവപ്പെടുന്ന ചുംബനചൂടും അവളെ തളർത്തി കൊണ്ടിരുന്നു. തമ്മിൽ കൊരുത്ത കണ്ണുകളെ പിൻവലിക്കാൻ ആവാതെ അവനിൽ ലയിച്ച് ഇരുന്നു. നീയറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്....

ആഹ് നീയറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്.... 🎶 റോണി ഗാനമേള തുടങ്ങി. കർത്താവേ അവൻ ദേ കഴുതരാഗം തുടങ്ങി. ഇനി നാട്ടുകാരെ മുഴുവൻ അറിയിക്കും. തലയ്ക്ക് അടിച്ചു കൊണ്ടവൾ പറഞ്ഞ് അച്ചുവിനെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു. People call me Vazha Makes me so Sad-uh I was only chilling on a Paaya I am happy that I am young I am happy that I am fun Enthinn ee kannukadi Bhaai? Drunk! I am an Irukaali Drunk! now a Naalkaali Drunk! I am an Ettukaali Adich Poos Malayali Rajini poley mass If I am drunk baby,dance! Simple Moves Theriyadh Only Naadan Moonwalk!🎶 റോണി പാട്ടുകൾ ഓരോന്നായി ഇറക്കാൻ തുടങ്ങി. വാഴ ആണെന്ന് അറിയാം അതിന് ഇങ്ങനെ പബ്ലിസിറ്റി കൊടുക്കണ്ട. മര്യാദക്ക് എഴുന്നേറ്റ് വന്നില്ലെങ്കിൽ ഇതിന്റെ വീഡിയോ എടുത്ത് ഞാൻ മറിയാമ്മക്ക് അയച്ചു കൊടുക്കും വേണോ???? എമി ഭീഷണിപ്പെടുത്തി. പോന്നു മോളെ ചതിക്കല്ലേ അവൾ എങ്ങാനും അറിഞ്ഞാൽ ആദ്യം പറയുന്നത് ബ്രേക്ക് അപ്പ്‌ എന്നായിരിക്കും. എന്റെ പോന്നല്ലേ ചക്കരയല്ലേ പൊന്നും കുടമല്ലേ ചതിക്കല്ലേഡീ.........

ആടി കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞവൻ എഴുന്നേറ്റ് നിന്നു. ഒരു ബിയർ കുടിച്ചിട്ട് ഇങ്ങനെ അപ്പൊ ഒറിജിനൽ വല്ലതും അടിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ????? അവൾ റോണിയെ നോക്കി നെടുവീർപ്പിട്ടു. എമി അവന്റെ കാലിലേക്ക് ഒന്ന് നോക്കി. ഹാവൂ നിലത്ത് ഉറക്കുന്നുണ്ട്. ഇച്ചായാ ഞാൻ ഇവനെ ഒന്ന് റൂമിൽ ആക്കിയിട്ട് വരാം അല്ലെങ്കിൽ ഇവൻ നാട്ടുകാരെ മുഴുവൻ ഉണർത്തും. അതും പറഞ്ഞവൾ അവനെ ഉന്തി മുന്നോട്ട് നടന്നു. അവരുടെ പോക്ക് നോക്കി അച്ചു ഒരു ചിരിയോടെ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോണിയെ ഒരുവിധം മുറിയിൽ ആക്കി തിരികെ വരുമ്പോൾ അവൾ കാണുന്നത് ആകാശത്തേക്ക് നോക്കി എന്തോ ചിന്തിച്ച് ഇരിക്കുന്ന അച്ചൂനെയാണ്. അവൾ അവനെയൊന്ന് നോക്കി താഴെ വിരിച്ചിട്ടിരുന്ന ഷീറ്റും കുപ്പികളും പ്ലേറ്റും എല്ലാം എടുത്ത് മാറ്റി വെച്ചു. അതെല്ലാം കഴിഞ്ഞ് തിരിയുമ്പോഴും അച്ചു അതേ ഇരുപ്പ് തന്നെയാണ്. അത് കണ്ടവൾ അവന്റെ അരികിൽ ചെന്ന് നിന്നു. ഇച്ചായാ വന്നേ കിടക്കണ്ടേ????

അവന്റെ തോളിൽ പിടിച്ചു കുലുക്കി അവളത് ചോദിച്ചതും അവൻ അവൾക്ക് നേരെ കൈനീട്ടി. അത് കണ്ട് അവനെ പിടിച്ച് എഴുന്നേൽപ്പിക്കാനായി അവൾ അവന്റെ കയ്യിൽ പിടിച്ചതും അവൻ വലിച്ചവളെ മടിയിലേക്ക് ഇട്ടു. പ്രതീക്ഷിക്കാത്ത അവന്റെ പ്രവർത്തിയിൽ പകച്ചു കൊണ്ടവൾ അവനെ നോക്കി. അപ്പോഴേക്കും അവൻ അരയിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചിരുന്നു. എ.... എന്താ?????? ബിയറിന്റെ രുചി നിനക്കും അറിയണ്ടേ????? കാറ്റ് പോലെ അവന്റെ സ്വരം കാതിൽ വന്ന് പതിച്ചതും അവളൊന്ന് പുളഞ്ഞു. അതിന് ഞാൻ നേരത്തെ കുടിച്ചിട്ടുണ്ടല്ലോ???? ഇത് അതുപോലെ അല്ല. നീ ഇതുവരെ അറിയാത്ത ഒരു ടേസ്റ്റ്. Something special. കുസൃതി ചിരിയോടെ അവൻ അവളിലേക്ക് മുഖം അടുപ്പിച്ച് പറഞ്ഞതും അവളുടെ നെറ്റി ചുളിഞ്ഞു. അറിയണ്ടേ നിനക്ക്???? പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചതും മുഖത്ത് അടിക്കുന്ന അവന്റെ നിശ്വാസ ചൂടിൽ അവളുരുകി. വേണ്ട........

ഇരുവശത്തേക്കും തല ചലിപ്പിച്ചവൾ പറഞ്ഞതും അവൻ അവളെ വേദനിപ്പിക്കാതെ കവിളിൽ കുത്തിപിടിച്ച് അവളുടെ അധരങ്ങളെ സ്വന്തമാക്കി. വായിലെ ബിയറിന്റെ ലഹരി ചുണ്ടാലും ഉമിനീരിനാലും അവളിലേക്ക് പകർന്നു നൽകി. ചവർപ്പ് രുചി നാവിൽ അറിഞ്ഞതും ശരീരം മുഴുവൻ തളരുന്നത് പോലെ. ഇതുവരെ അറിയാത്ത ഒരു അനുഭൂതി. സിരകളിൽ ഒന്നാകെ ലഹരി പടരുന്നത് പോലെ. പിടഞ്ഞു മാറാനോ കുതറാനോ ആവാതെ ആ ചുണ്ടുകളിൽ അടിമപ്പെട്ടത് പോലെ. വിരലുകൾ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു. അവളുടെ സ്പർശം അറിഞ്ഞതും ആവേശത്തോടെ ഇരുചുണ്ടുകളെയും മാറി മാറി നുണഞ്ഞു കൊണ്ടവൻ അവളെ തന്നിലേക്ക് വീണ്ടും ചേർത്തു പിടിച്ചു. കവിളിൽ കുത്തിപിടിച്ചിരുന്ന കൈകൾ താഴേക്ക് ഇഴഞ്ഞ് ഇടുപ്പിൽ സ്ഥാനം പിടിച്ചു. നിശ്വാസങ്ങൾ പോലും ഒന്നായി. പിന്മാറാൻ കഴിയാത്തത് പോലെ ചുംബനത്തിൽ ലയിച്ച് അലിഞ്ഞിരുന്നു.

ഒടുവിൽ അവളിൽ നിന്ന് നേരത്തൊരു മൂളൽ പുറത്തേക്ക് വന്നതും ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ അവളെ മോചിപ്പിച്ചു. ഉയർന്നു താഴുന്ന നിശ്വാസങ്ങളോടെ കൂമ്പിയടഞ്ഞ മിഴികളോടെ അവൾ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി. കൈകളാൽ അവളെ ചുറ്റിവരിഞ്ഞുകൊണ്ട് പോയ നിമിഷങ്ങളുടെ ബാക്കിയായി ഏറി വരുന്ന ഹൃദയമിടിപ്പിന്റെ താളത്തിൽ സ്വയം മറന്നിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഹൃദയമിടിപ്പ് നേരെ ആയതും തന്നിൽ നിന്ന് അവൻ അവളെ അടർത്തി മാറ്റി. കണ്ണുകൾ പൂട്ടി കവിളിൽ ചുവപ്പ് രാശി പടർത്തി കിടക്കുന്ന അവളെ കണ്ടതും അവനിൽ ചിരി തെളിഞ്ഞു. അടഞ്ഞു കിടന്ന കൺപോളകളിൽ അവൻ ചുണ്ട് ചേർത്തു. എന്നിട്ടും അവൾ കണ്ണുകൾ തുറക്കുന്നില്ല എന്ന് കണ്ടതും കഴുത്തിൽ മെല്ലെ കടിച്ചു. സ്സ്..........

ഒരു പിടച്ചിലോടെ കണ്ണ് തുറന്ന് കൂർപ്പിച്ചു നോക്കുന്ന അവളെ നോക്കിയവൻ കണ്ണിറുക്കികൊണ്ട് കവിളിൽ ചുംബിച്ചു. തന്റെ ഓരോ ചുംബനങ്ങളിലും പിടയുന്ന അവളുടെ നേത്രഗോളങ്ങളെ അവൻ പ്രണയത്തോടെ നോക്കി. കിടക്കണ്ടേ????? ആർദ്രമായി അവൻ ചോദിച്ചതും അവൾ അതേയെന്ന് തലയാട്ടി. അവളിലെ പിടി അയച്ച് നിലത്ത് നിന്ന് എഴുന്നേറ്റ് അവളെയും ചേർത്ത് പിടിച്ചവൻ അകത്തേക്ക് കയറി. നെറുകിൽ ഒന്ന് ചുംബിച്ച് അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചവൻ ഉറക്കത്തിലേക്ക് വീഴുമ്പോൾ എമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. തന്റെ പപ്പയ്ക്ക് ശേഷം മറ്റൊരാളിൽ നിന്ന് അനുഭവിക്കുന്ന സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ കരുതലിന്റെ ചൂടിൽ മനസ്സ് നിറഞ്ഞവൾ നിദ്രയെ പുൽകി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story