ഹൃദയതാളമായ്: ഭാഗം 64

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

സ്റ്റെല്ല മുറിയിലേക്ക് വരുമ്പോൾ എന്തൊക്കെയോ ആലോചനകളിൽ ഉഴറി ഇരിക്കുന്ന ജോണിനെ ആണ് കാണുന്നത്. ഇച്ചായൻ ഉറങ്ങില്ലായിരുന്നോ????? കയ്യിലിരുന്ന ജഗ് ടേബിളിൽ വെച്ചവർ അയാളെ നോക്കി. ഇല്ല......... പേപ്പർ നോക്കി ഇരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല. നേർത്തൊരു ചിരിയോടെ പറഞ്ഞവർ അയാൾക്ക് എതിർ വശത്തായി കിടക്കയിൽ ചെന്നിരുന്നു. നീ എന്തിനാ സ്റ്റെല്ലേ എമിയെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്???? അവളെ അത് എത്രത്തോളം വേദനിപ്പിക്കുന്നുണ്ട് എന്നറിയോ???? ഇന്ന് എന്റെ മോൾ കരഞ്ഞുകൊണ്ട് അത് പറഞ്ഞപ്പോൾ സഹിക്കാനായില്ല. ഇന്ന് വരെ നിന്റെ സ്നേഹം കിട്ടുന്നില്ല എന്നവൾ പരാതി പറഞ്ഞിട്ടില്ല. പക്ഷെ ഇന്നവൾ അത് പറഞ്ഞിട്ടുണ്ടെങ്കിൽ അത്‌ അവളെ എത്രമാത്രം വേദനിപ്പിച്ചത് കൊണ്ടായിരിക്കും എന്നൊന്ന് ഓർത്ത് നോക്ക്. അയാളുടെ ശബ്ദം ചിലമ്പിച്ചിരുന്നു. ആ ചോദ്യത്തിന് ശേഷം നീണ്ട ഒരു നിശബ്ദത അവർക്കിടയിൽ തളം കെട്ടി. നിനക്ക് പറയാൻ മറുപടി ഇല്ലേ????? അമർഷത്തോടെ അയാൾ ചോദിച്ചു.

ഞാൻ.... ഞാനെന്താ പറയേണ്ടത് ഇച്ചായാ????? എനിക്കറിയില്ല....... പേടിയാ എനിക്കിപ്പോഴും ഒരുപാട് സ്നേഹിച്ചാൽ അതോർത്ത് വേദനിക്കേണ്ടി വരുമോ എന്ന ഭയമാണ്............ അവരുടെ സ്വരം ഇടറി. ഇടയ്ക്കൊക്കെ ചേർത്ത് പിടിക്കാൻ വാത്സല്യത്തോടെ കൊഞ്ചിക്കാൻ ഒക്കെ തോന്നും പക്ഷെ അപ്പോഴെല്ലാം ഓർമ്മയിൽ തെളിയുന്നത് ജെറിക്കുട്ടന്റെ മുഖമാണ്. ആ സമയം നെഞ്ച് വിങ്ങി പൊട്ടുന്നത് പോലെ തോന്നും. എമി ഇല്ലായിരുന്നെങ്കിൽ ജെറി ഇന്നും നമ്മുടെ കൂടെ ഉണ്ടാവുമായിരുന്നു എന്ന് ചിന്തിച്ചു പോവാ..... സ്റ്റെല്ലേ.............. അതൊരു അലർച്ചയായിരുന്നു. വേദനയുടെ...... ദേഷ്യത്തിന്റെ.... ആവശ്വസിനീയതയുടെ........ നിനക്ക് ഇങ്ങനെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു സ്റ്റെല്ലേ????? ജെറിയെ പോലെ തന്നെ നീ നൊന്ത് പ്രസവിച്ചതല്ലേ എമിയെ???? എന്നിട്ടും.... എന്നിട്ടും നിനക്കിതൊക്കെ എങ്ങനെ പറയാൻ കഴിഞ്ഞു????? ജെറി നമ്മളിൽ നിന്ന് അകലാനുള്ള കാരണക്കാർ ആരെല്ലാമാണെന്ന് നിനക്ക് നന്നായി അറിയാവുന്നതല്ലേ????

പിന്നെ എന്തിന് നീ ഒന്നും അറിയാത്ത എമിക്ക് മേൽ പഴി ചാരുന്നു????? ഇനി ഒരിക്കൽ കൂടി നിന്റെ നാവിൽ നിന്ന് ഇതുപോലെ വല്ലതും വന്നാൽ...... ഇതുവരെ നിന്നെ ഞാൻ തല്ലിയിട്ടില്ല അതിനുള്ള ഇട നീയായിട്ട് വരുത്തരുത്. താക്കീതോടെ കത്തുന്ന മിഴികളാൽ അയാൾ പറഞ്ഞു. ആ നോട്ടത്തിലെ തീക്ഷ്‌ണതയിൽ ഉരുകി അവർ തലയുയർത്താൻ കഴിയാതെ ഇരുന്നു പോയി. മനസ്സിൽ ഇതുപോലെ വിഷം വെച്ച് നീ എന്റെ കുഞ്ഞിനെ സ്നേഹിക്കണ്ട. എന്റെ മോൾക്ക് ഞാനുണ്ട്. ഇത്രയും കാലം ഇല്ലാത്ത സ്നേഹം ഒന്നും അവൾക്ക് ഇനിയും വേണ്ട. ദൃഢമായി പറഞ്ഞയാൾ കിടന്നു. മറുതൊന്നും പറയാനാവാതെ കലങ്ങിയ കണ്ണുകളോടെ അസ്വസ്ഥമായ ചിന്തകളോടെ ഒന്ന് മയങ്ങാനാവാതെ അവർ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ മയക്കം വിട്ട് എഴുന്നേൽക്കുമ്പോൾ നോട്ടം ആദ്യം ചെന്നത് മറുവശത്തേക്ക് ആയിരുന്നു. അടുത്ത് ആളെ കാണാതെ ആയതും അച്ചു കണ്ണുകൾ വലിച്ച് തുറന്ന് എഴുന്നേറ്റു. കയ്യെത്തിച്ച് ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി. 7:30 അല്ലെ ആയുള്ളൂ. ഇതിപ്പൊ എങ്ങോട്ട് പോയി?????

അവനൊന്ന് ചിന്തിച്ചു. സാധാരണ 9 മണി കഴിയാതെ സൂര്യനെ കാണാത്ത ആളാണല്ലോ. ഗുഡ് മോർണിംഗ് കെട്ട്യോനെ. ഓരോന്ന് ചിന്തിച്ച് ഇരിക്കവേ വാതിൽക്കൽ നിന്ന് ശബ്ദം കേട്ട് നോക്കുമ്പോൾ കയ്യിൽ ആവി പറക്കുന്ന ചായയുമായി നിൽക്കുന്ന എമി. അവൻ കണ്ണൊക്കെ ഒന്ന് തിരുമി നോക്കി. ഇതാര് പൂമുഖവാതിലിൽ സ്നേഹം ചൊരിയുന്ന പൂന്തിങ്കളോ???? തലയണ എടുത്ത് മടിയിൽ വെച്ചവൻ താടിക്ക് കയ്യും കൊടുത്ത് ചോദിച്ചു. അതേ. അല്ലാന്ന് തോന്നാൻ പോലീസിന് ഈ പൂന്തിങ്കളിലെ നേരത്തെ കണ്ട പരിചയം ഒന്നുമില്ലല്ലോ ഉവ്വോ???? ഒരു പ്രത്യേക ട്യൂണിൽ പറഞ്ഞു കൊണ്ടവൾ അവന്റെ അരികിൽ വന്ന് നിന്നു. ഓഹ് കണ്ടാലും പറയും ഒരു പൂന്തിങ്കൾ. അവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി. പോടാ......... പോടാന്നോ???? നിന്നെ ഇന്ന്... അതും പറഞ്ഞവൻ പുതപ്പ് ദേഹത്ത് നിന്ന് വലിച്ചു മാറ്റി അവൾക്കരികിലേക്ക് പാഞ്ഞു. അയ്യോ......... അവന്റെ വരവ് കണ്ടവൾ ചായ ടേബിളിൽ വെച്ച് ഓടാനാഞ്ഞു. എന്നാൽ വാതിൽപ്പടി കടക്കും മുന്നേ അവനവളെ കൈക്കുള്ളിൽ ഒതുക്കിയിരുന്നു.

കയ്യിൽ കിടന്ന് പിടച്ചിട്ടും കുതറിയിട്ടും ഒന്നും ഒരു രക്ഷയുമില്ല. കയ്യും കാലും ഇട്ടടിച്ച് എനർജി കളഞ്ഞത് മിച്ചം. വീണ്ടും ഒന്ന് കുതറാൻ ശ്രമിച്ചതും അവനവളെ ബെഡിലേക്കിട്ട് അവളുടെ മേലേക്ക് അമർന്നു. തള്ളി മാറ്റാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ട് അവളാ സാഹസത്തിന് മുതിർന്നില്ല. കുഞ്ഞു ശരീരത്തിന്മേൽ അവന്റെ ഭാരം താങ്ങാൻ ആവാതെ അവൾ വീർപ്പുമുട്ടി. ഇച്ചായാ..... എനിക്ക് ശ്വാസം മുട്ടുന്നു..... അവളത് പറഞ്ഞു തീർന്നതും അവനൊന്ന് അവളെയും കൊണ്ട് മറിഞ്ഞു. കൃത്യം അവന്റെ നെഞ്ചിലായി കിടക്കുന്ന അവളെ ഇരുകൈകളാൽ ചുറ്റിവരിഞ്ഞവൻ അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു. കുറച്ചു മുന്നേ എന്റെ കൊച്ച് എന്താ വിളിച്ചേ പോടാന്നോ ഹേ????? ചുറ്റിപ്പിടിച്ച വലംകൈ മാറ്റാതെ ഇടംകയ്യാൽ അവളുടെ മുഖത്തേക്ക് വീണ് കിടന്ന മുടി ഒതുക്കി വെച്ചവൻ ചോദിച്ചു. അതെന്നെ കളിയാക്കിയിട്ടല്ലേ????? ചുണ്ട് കൂർപ്പിച്ചവൾ അവനെ നോക്കി. ആഹാ കളിയാക്കിയാൽ അങ്ങനെ വിളിക്കുവോ????? അതും പറഞ്ഞവൻ അവളുടെ കവിളിൽ പല്ലുകൾ ആഴ്ത്തി. ഇല്ല.....

ഇനി വിളിക്കൂല പ്രോമിസ്. ചുണ്ട് പിളർത്തി അവൾ പറഞ്ഞതും അവനൊരു ചിരിയോടെ അവളുടെ കവിളിൽ മുത്തി. കട്ടിപുടി കട്ടിപുടി ഡാ കണ്ണാള കതകടച്ച് കട്ടിപ്പുടി ഡാ....🎶 പുറത്ത് നിന്ന് പാട്ട് കേട്ടതും അവൾ ഞെട്ടിപ്പിടഞ്ഞ് അവന്റെ മേൽ നിന്ന് എഴുന്നേറ്റ് മാറി. പുറത്ത് നിന്ന റോണിയൊന്ന് ആക്കി ചിരിച്ചുകൊണ്ട് അവരെ നോക്കി. അപ്പോഴേക്കും അച്ചുവും ബെഡിൽ നിന്ന് എഴുന്നേറ്റിരുന്നു. യുവമിഥുനങ്ങൾ റൊമാൻസിക്കുന്നത് ഒക്കെ കൊള്ളാം പക്ഷെ പ്രായപൂർത്തി ആയ ഒരു യുവാവ് ഇവിടെ ഉള്ള കാര്യം മറക്കരുത്. റോണി കളിയാക്കി ചിരിയോടെ പറഞ്ഞു. എന്നാലും കതക് തുറന്നിട്ട്‌ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ എന്റെ അളിയാ ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭജരാജിൽ മാത്രേ കണ്ടിട്ടുള്ളൂ. Well done my boy. റോണി അവന്റെ തോളിൽ തട്ടി. അത് കണ്ടതും അച്ചു അവന്റെ തോളിലൂടെ കയ്യിട്ട് അവനെ ചേർത്ത് പിടിച്ചു. പ്രായപൂത്രി ആയ മൈ... മൈ ഡിയർ അളിയാ........ എന്തോ........... ഇന്നലെ അടിച്ചു പൂസായി പാടിയ പാട്ടൊക്കെ ഞാൻ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്.

ഇതെങ്ങാനും പുറത്ത് അറിഞ്ഞാൽ പൊന്ന് മോനെ അളിയാ നിന്റെ അണ്ടർഗ്രൗണ്ട് വഴിയുള്ള ആ ലൈൻ കമ്പി ഉണ്ടല്ലോ അതങ്ങ് പൊട്ടിച്ചു ഞാൻ കയ്യിൽ തരും. അതുകൊണ്ട് എന്റെ അളിയൻ ഇവിടെ ഒന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല അല്ലെ??? അവന്റെ തോളിൽ ഒന്ന് കൈ അമർത്തി കൊണ്ട് അച്ചു പറയുന്നത് കേട്ടതും അവൻ ഉമിനീരിറക്കി അച്ചുവിനെ നോക്കി. എന്റെ പൊന്ന് അളിയാ ചതിക്കരുത്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വളച്ചെടുത്തതാണ് എങ്ങനെയെങ്കിലും അതിനെയും കൊണ്ട് ഞാൻ ജീവിച്ചു പൊക്കോട്ടെ. ഞാൻ അന്ധനും ബധിരനും മൂങ്ങനുമാണ്. ഞാനിതിലേ വന്നിട്ടുമില്ല ഒന്നും കണ്ടിട്ടുമില്ല അളിയൻ എന്നോടൊന്നും പറഞ്ഞിട്ടുമില്ല. അപ്പൊ ഞാൻ അങ്ങോട്ട്....... അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു. ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും അടപടലം ആവുകയാണല്ലോ എന്റെ മാതാവേ...... സ്വയം പഴിച്ചു കൊണ്ടവൻ നടന്നകന്നു. പോവുന്ന വഴി ഡോർ ചാരാനും അവൻ മറന്നില്ല. അയ്യേ നാണക്കേട്......... എമി നെറ്റിയിൽ കൈവെച്ച് നിന്നു. എന്ത് നാണക്കേട്????

ഭാര്യേം ഭർത്താവും ആവുമ്പോൾ ഇതൊക്കെ സർവ്വസാധാരണം. അതും പറഞ്ഞവൻ യാതൊരു കൂസലുമില്ലാതെ ചായ എടുത്ത് കുടിക്കാൻ തുടങ്ങി. അല്ല എന്റെ ഉത്തമമായ ഫാര്യ ഇന്ന് എന്താ നേരത്തെ എഴുന്നേറ്റത്???? അവൻ ചുണ്ട് കടിച്ചു പിടിച്ചു ചോദിച്ചു. രാവിലെ ഒരു സ്വപ്നം കണ്ട് ഉണർന്നതാ. നല്ലൊരു സ്വപ്നം ആയിരുന്നു ബാക്കി കാണാനായിട്ട് കിടന്നിട്ട് കാണാനും പറ്റിയില്ല ഉറക്കവും പോയി. കുറച്ച് നേരം ഫോണിൽ ഒക്കെ കുത്തിയിരുന്നു. പിന്നെ ബോറടിച്ചപ്പോൾ എഴുന്നേറ്റ് പോയി പല്ല് തേച്ച് കുളിച്ചു. താഴെ ചെന്നപ്പോൾ അമ്മ ഞെട്ടി പണ്ടാരമടങ്ങി നിൽക്കുന്നത് കണ്ടു. എങ്കിൽ പിന്നെ ഇച്ചായനെയും കൂടി ഒന്ന് ഞെട്ടിച്ചേക്കാമെന്ന് കരുതി. കുസൃതി ചിരിയോടെ കണ്ണിറുക്കി അവൾ പറഞ്ഞതും അവൻ കാലിയായ ചായക്കപ്പ് മേശപ്പുറത്ത് വെച്ചിട്ട് ബെഡിലേക്കിരുന്നു. ആഹാ എന്നിട്ട് എന്നതായിരുന്നു ആ സ്വപ്നം???? ചോദിക്കുന്നതിനൊപ്പം അവനവളെ വലിച്ച് മടിയിലേക്കിരുത്തിയിരുന്നു. അത്....... അത്????? വേണ്ട ഇച്ചായൻ എന്നെ കളിയാക്കും. ചിണുങ്ങി കൊണ്ടവൾ തിരിഞ്ഞിരുന്നു. ഇല്ലെടി നീ പറ.......

ഇല്ല കളിയാക്കും. അവൾ ചുണ്ട് കൂർപ്പിച്ചു. ഇല്ലെന്റെ കൊച്ചേ നീ പറ. അവളെ ബലമായി തന്റെ നേർക്ക് തിരിച്ചിരുത്തി അവൻ പറഞ്ഞു. അതില്ലേ......... ആഹ്....... ബീച്ചിന്റെ സൈഡിലുള്ള ഒരു കൊച്ചു വീട്. വീടിനുള്ളിൽ നിന്നാൽ കടലിന്റെ ഇരമ്പലും കാറ്റിന്റെ കുളിരും അറിയണം. റൂമിൽ ഇരുന്നാൽ ഉദയവും അസ്തമയവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ബ്യൂട്ടിഫുൾ അറ്റ്മോസ്ഫിയർ. അവിടെ ഞാനും ഇച്ചായനും മാത്രം. എന്നിട്ട്?????? പറയുന്നതിനൊപ്പം അവന്റെ കണ്ണുകളിൽ കുസൃതിയും ആകാംഷയും തെളിഞ്ഞു. നല്ല മഴയുള്ള ഒരു ദിവസം. കുടയൊന്നും ഇല്ലാതെ നമ്മൾ മാത്രമായി ആ മഴ നനഞ്ഞ് കടലിലെ മണൽത്തരികളെ ഓരോന്നിനെയും തൊട്ടറിഞ്ഞ് നടക്കണം. കടലിനെ തൊട്ട് നിൽക്കുന്ന കടൽ ഭിത്തിയിൽ പോയിരുന്ന് മഴ നനയണം. മഴയുടെ കുളിരിനൊപ്പം ആഞ്ഞടിക്കുന്ന തിരയിൽ നനഞ്ഞു കുതിരണം. തണുപ്പിനാൽ വിറച്ചു കൊണ്ട് ഒരു പുതപ്പിനടിയിൽ കെട്ടിപ്പിടിച്ചു കിടക്കണം. പിന്നെ നിലാവുള്ള രാത്രിയിൽ തീരത്തെ തഴുകുന്ന തിരയിലൂടെ കൈകോർത്ത് പിടിച്ചു നടക്കണം.

നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഏറെ നേരം ഇച്ചായന്റെ തോളിൽ തല ചേർത്ത് കിടക്കണം. പിന്നെ........ പിന്നെ?????? പിന്നെ...... ഒന്നുല്ല. കുറുമ്പൊടെ പറഞ്ഞവൾ അവന്റെ കയ്യിൽ നിന്ന് വഴുതി മാറി. ആഹ് ഒന്നൂല്ലായിൽ തന്നെ എന്തോ ഉണ്ട് അതുകൊണ്ട് പൊന്നുമോൾ പറഞ്ഞിട്ട് പോയാൽ മതി. അതും പറഞ്ഞവൻ അവളെ പിടിക്കാനാഞ്ഞു. അത് മനസ്സിലാക്കി അവൾ ഓടി വെളിയിൽ ഇറങ്ങി. ഡീ പറഞ്ഞിട്ട് പോടീ......... ഇല്ലാ....... ഓടുന്നതിനിടയിൽ അവൾ വിളിച്ചു കൂവി. നിന്നെ എന്റെ കയ്യിൽ കിട്ടും. അതും പറഞ്ഞവൻ വാതിൽ പടിയിൽ അടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയുള്ളത് പ്രമാണിച്ച് കോളേജിൽ പോവാൻ മടിച്ചു നിന്ന റോണിയെ അവർ രണ്ടുപേരും കൂടി ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. പോവുന്നതിന് മുന്നേ എമിയെ കെട്ടിപ്പിടിച്ച് ശോകം അടിക്കാൻ നോക്കിയെങ്കിലും അവൾ കണ്ണുരുട്ടി കാണിച്ചതും അവൻ ഡീസന്റ് ആയി.

അച്ചുവിനെ കെട്ടിപ്പിടിച്ച് അറ്റംബോംബിന് സൾഫ്യൂരിക്ക് ആസിഡിൽ ഉണ്ടായ അവളെ സഹിക്കുന്നതിന് ഒരു ഓൾ ദി ബെസ്റ്റും പറഞ്ഞിട്ടാണ് ചെക്കൻ പോയത്. അവൻ പോയതും എമിക്ക് ചെറിയ വിഷമം ഒക്കെ തോന്നിയെങ്കിലും അവൾ അതുമായി പൊരുത്തപ്പെട്ടു. അവരുള്ളത് കൊണ്ട് ജോൺ ലീവിലായിരുന്നു. അവൾ അച്ചുവിന്റെയും പപ്പയുടെയും കൂടെ കുസൃതി കാണിച്ചും കുരുത്തക്കേട് ഒപ്പിച്ചും സമയം കളഞ്ഞു. ഉച്ചയോടെ ആയപ്പോഴേക്കും കുരിശിങ്കൽ നിന്ന് വിളിയെത്തി. എല്ലാവർക്കും എമി വേഗം അവിടെ എത്തിയാൽ മതി. സ്വന്തം വീട്ടിൽ വിലയില്ലെങ്കിലും ഭർത്താവിന്റെ വീട്ടിൽ അവൾ വിഐപി ആണ്. ഉച്ചക്ക് ഫുഡിങ് ഒക്കെ കഴിഞ്ഞ് കുറച്ചു നേരം സംസാരിച്ച് ഇരുന്ന് കഴിഞ്ഞ് അവർ തിരികെ പോവാനൊരുങ്ങി. പോവുന്ന കാര്യം പറഞ്ഞപ്പോൾ അവളുടെ മുഖമൊന്ന് വാടിയെങ്കിലും ഫോൺ വിളിച്ചപ്പോൾ അവിടെയുള്ള എല്ലാവരുടെയും സ്വരത്തിലെ സ്നേഹം ഓർക്കുമ്പോൾ ഉള്ളിലെ നോവിന് അല്പമൊരു ശമനമുണ്ടായി.

കാറിൽ കയറുന്നതിന് മുന്നേ അവൾ ജോണിനെയും സ്റ്റെല്ലയെയും ഇറുകെ പുണർന്ന് യാത്ര പറഞ്ഞു. ജോൺ അവളെ ചേർത്ത് നിർത്തി നെറുകിൽ ചുംബിച്ചു. അയാളുടെ കവിളിൽ നിറചിരിയോടെ ചുംബിച്ചവൾ കാറിലേക്ക് കയറി. എമിയുടെ പ്രവർത്തിയിൽ അച്ചു ചെറുതായ് ഒന്ന് ഞെട്ടി. പെണ്ണ് കാറി കൂവി ബഹളം വെക്കും എന്നൊക്കെ ആയിരുന്നു അവന്റെ ധാരണ പക്ഷെ അതെല്ലാം എമി പൊളിച്ച് എഴുതി. എങ്കിലും പുറമെ അണിഞ്ഞിരിക്കുന്ന പുഞ്ചിരിയുടെ മുഖംമൂടിക്കുള്ളിൽ നോവുന്ന ഒരു മനസ്സുണ്ടെന്ന് അവനറിയാമായിരുന്നു. കാറിൽ കയറിയ ഉടനെ അവൾ കണ്ണുകളടച്ച് സീറ്റിലേക്ക് ചാഞ്ഞു കിടന്നു. വെറുതെ നോക്കിയിരുന്നാൽ ഓരോന്ന് ചിന്തിച്ചു കൂട്ടി അവൾ വിഷമിക്കും എന്നറിയാവുന്നത് കൊണ്ടവൻ മാക്സിമം അവളെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി. അത് എന്തായാലും ഏറ്റു ആദ്യം കുറച്ച് നേരം ശോകമൂകമായി ഇരുന്നെങ്കിലും അവനുമായി വഴക്ക് കൂടി അവൾ വീണ്ടും പഴയ ഫോമിൽ ആയി. അത് കണ്ടതും അറിയാതെ ആണെങ്കിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കുരിശിങ്കൽ എത്തിയതും അവൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് കയറി. അവളെ കണ്ടതും സാറായും പോളും ഡബിൾ ഹാപ്പി ആയി. അവളെ വിളിച്ചിരുത്തി വിശേഷം പറയിക്കാൻ തുടങ്ങി. എമി അവിടെ നടന്നതെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കുന്നുമുണ്ട്. ആ കാഴ്ച കണ്ടു കൊണ്ടാണ് അച്ചു അങ്ങോട്ട്‌ വരുന്നത്. അവരെ മൂന്നുപേരെയും നോക്കി ഒരു ചിരിയോടെ അവൻ അവർക്കരികിൽ ചെന്നിരുന്നു. ഏട്ടത്തിയും ആൽവിച്ചായനും ജോക്കുട്ടനും ഒക്കെ എവിടെ അമ്മച്ചീ?????? വിശേഷങ്ങൾ പറഞ്ഞു തീർന്നതും അവൾ ചോദിച്ചു. ജോക്കുട്ടനെ പ്ലേസ്കൂളിൽ വിട്ടു. റിയയും ആൽവിയും കൂടി ചെക്കപ്പിന് പോയിരിക്കുവാ. പറഞ്ഞു തീർന്നതും മുറ്റത്ത് ഒരു കാർ വന്ന് നിൽക്കുന്ന സൗണ്ട് കേട്ടു. ആഹ് അവരെത്തി എന്നാ തോന്നുന്നത്. സാറാ അതും പറഞ്ഞ് എഴുന്നേറ്റു. അപ്പോഴേക്കും കടന്നൽ കുത്തിയത് പോലെ മുഖം വീർപ്പിച്ച് റിയ അകത്തേക്ക് എത്തിയിരുന്നു.

പുറകെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ആൽവിയും പൊട്ടൻ ആട്ടം കാണുന്ന കണക്ക് അപ്പുവും. ആഹ് ഇതാര് അപ്പുവോ???? നീയെന്നാടാ ഇവരുടെ കൂടെ???? പോൾ അവനെ നോക്കി. ഞാൻ ഇങ്ങോട്ട് പോരാൻ ഇറങ്ങിയപ്പോഴാ ആ ജംഗ്ഷനിൽ വെച്ച് വണ്ടി നിന്നുപോയത്. കൃത്യസമയത്ത് ഇവർ വന്നത് കൊണ്ട് ഇവിടെ വരെ നടക്കേണ്ടി വന്നില്ല. ചിരിയോടെ പറഞ്ഞവൻ അവരെ നോക്കി. നീയെന്നതാ കൊച്ചേ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത് ഡോക്ടർ എന്നാ പറഞ്ഞു????? കുഴപ്പം ഒന്നുല്ല അമ്മച്ചീ. റിയ പറയുന്നതിന് മുന്നേ ആൽവി ചാടി കയറി പറഞ്ഞു. പിന്നെന്നതാ മോൾടെ മുഖം വാടി ഇരിക്കുന്നത്???? പോൾ അവനെ സംശയത്തോടെ നോക്കി. ഒന്നുല്ല ഡാഡി. ഇല്ല ഡാഡി ഞാൻ പറയാം. ഇങ്ങേര് ഇന്നവിടെ എന്താ ഒപ്പിച്ചു വെച്ചത് എന്നറിയോ???? റിയ അവനെ ഒന്ന് കലിപ്പിൽ നോക്കി പറഞ്ഞു. എന്താ????? എല്ലാവരും ആകാംഷയോടെ ഒരുപോലെ ചോദിച്ചു. എന്നെ പരിശോദിച്ച ഡോക്ടറോട് ചോദിക്കുവാ ഡോക്ടർ സിംഗിൾ ആണോ അതോ കമ്മിറ്റെഡ് ആണോന്ന്?????? കേൾക്കേണ്ട താമസം എല്ലാവരും ആൽവിയെ ഒന്ന് നോക്കി. പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന കണക്ക് ആൽവിച്ചനും..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story