ഹൃദയതാളമായ്: ഭാഗം 66

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഡിജിപി ആയുള്ള മീറ്റിംഗ് ഒക്കെ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് തിരിക്കുമ്പോൾ സമയം 7 കഴിഞ്ഞിരുന്നു. ഗേറ്റ് കടന്ന് അകത്തേക്ക് വരുമ്പോഴേ കണ്ടു മുറ്റത്ത് നിന്ന് ക്രിക്കറ്റ്‌ കളിക്കുന്ന എമിയേയും ജോക്കുട്ടനെയും. ജോക്കുട്ടൻ ആണ് ബോളിംഗ് എമി ബാറ്റിങ്ങും. ഇരുട്ട് വീണു എന്ന ചിന്ത രണ്ടിനുമില്ല. അച്ചൂ.............. ബുള്ളറ്റ് നിർത്തിയ ഉടനെ ജോക്കുട്ടൻ ഓടി അവനിലേക്ക് അടുത്തു. പിന്നാലെ എമിയും. വണ്ടി സ്റ്റാൻഡിൽ ഇട്ട് ഇറങ്ങാതെ തന്നെ അവൻ ജോക്കുട്ടനെ എടുത്ത് വണ്ടിയുടെ മുന്നിൽ ഇരുത്തി. ന്തെ ചോത്ലേറ്റ് താ...... ജോക്കുട്ടൻ അവന് നേരെ തിരിഞ്ഞ് കൈനീട്ടി. അതൊക്കെ തരാം ആദ്യം അച്ചൂന് ഉമ്മ വേണം ദേ ഇവിടെ. അതും പറഞ്ഞവൻ കവിളിൽ തൊട്ട് കാണിച്ചു. കേൾക്കണ്ട താമസം ജോക്കുട്ടൻ അവന്റെ ഇരുകവിളിലും നെറ്റിയിലും മുത്തി കഴിഞ്ഞിരുന്നു. ചോക്ലേറ്റ് കിട്ടാനുള്ള ചെക്കന്റെ അടവ് കണ്ടില്ലേ???? അവൻ ചിരിയോടെ കുഞ്ഞിന്റെ വയറിൽ ഇക്കിളി ആക്കി. അവൻ ചിണുങ്ങി കൊണ്ട് അച്ചൂന്റെ കൈ തട്ടി മാറ്റി. ഉമ്മ തന്നല്ലോ.

ഇനി ചോത്ലെറ്റ് താ..... അവൻ ചുണ്ട് കൂർപ്പിച്ച് പറഞ്ഞു. അയ്യോ തരാവേ നോക്കി പേടിപ്പിക്കണ്ട. അത് പറഞ്ഞു കൊണ്ട് തന്നെ അച്ചു പോക്കറ്റിൽ നിന്ന് ഒരു ഡയറി മിൽക്ക് എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. അത് കയ്യിൽ കിട്ടിയപ്പോഴേ ചെക്കൻ ഹാപ്പി. കുഞ്ഞി പല്ല് കൊണ്ട് കവർ പൊട്ടിക്കാൻ നോക്കുന്ന അവനെ കയ്യിൽ എടുത്ത് അച്ചു വണ്ടിയിൽ നിന്നിറങ്ങി. എമിക്ക് ഇയ്യേ അച്ചൂ ചോത്ലേറ്റ്????? ജോക്കുട്ടന്റെ ചോദ്യം കേൾക്കുമ്പോഴാണ് അവൻ അടുത്ത് നിൽക്കുന്ന അവളെ നോക്കുന്നത്. കയ്യും കെട്ടി ചുണ്ടും കൂർപ്പിച്ച് നിക്കുവാണ് കക്ഷി. എമിക്കും വാങ്ങിയിട്ടുണ്ടല്ലോ പക്ഷെ എമി ജോക്കുട്ടൻ തന്നത് പോലെ ഉമ്മ തന്നില്ലല്ലോ പിന്നെങ്ങനെ കൊടുക്കും??? താടിക്ക് ചൂണ്ട് വിരൽ കുത്തി കള്ളചിരിയോടെ അവൻ പറയുന്നത് കേട്ട് എമി അവനെ നോക്കി കണ്ണുരുട്ടി. എമീ.... ഉമ്മ കൊത്തേ അച്ചു അപ്പൊ ചോത്ലേറ്റ് തയും.

അതും പറഞ്ഞവൻ എമിയെ നോക്കി. എനിക്ക് വേണ്ട ചോക്ലേറ്റ് അച്ചു തന്നെ കഴിച്ചോട്ടെ. കെറുവോടെ പറഞ്ഞവൾ അവനെ നോക്കി മുഖം വെട്ടിച്ചു. ഇയ്യാ... എമി ഉമ്മ കൊത്തേ.... എനിച്ച് തന്നല്ലോ ഇവിതേം ഇവിതേം ഒക്കെ ഉമ്മ അപ്പൊ അച്ചൂനും കൊക്കണം. ചെക്കൻ നെറ്റിയും കവിളും ഒക്കെ കാണിച്ചു കൊണ്ട് പറയുന്നത് കേട്ട് അച്ചു ചിരി അമർത്തി നിന്നു. എമിക്ക് ആകെ ഒരു ചമ്മൽ പോലെ. ഇതിന് മുൻപ് പല തവണ കൊടുത്തിട്ടുണ്ട് എങ്കിലും വീടിന്റെ മുറ്റത്ത് നിന്ന് ഉമ്മ കൊടുക്കുക എന്ന് പറഞ്ഞാൽ... ആൽവിച്ചൻ എങ്ങാനും കണ്ടാൽ പിന്നെ തീർന്ന്. അവൾ ചടപ്പോടെ അവനെ നോക്കി. അവന്റെ മുഖത്ത് അപ്പോഴും കള്ളചിരി തന്നെയാണ്. മയ്യാക്ക് കൊത്തേ...... ജോക്കുട്ടൻ വാശി പിടിക്കാൻ തുടങ്ങിയതും എമി ഒരുവിധത്തിൽ എത്തി നിന്ന് വേഗം അവന്റെ കവിളിൽ ചുണ്ട് ചേർത്ത് മാറി. ഇനി ചോത്ലേറ്റ് കൊക്ക് അച്ചൂ.......

ജോക്കുട്ടന്റെ അടുത്ത കല്പന എത്തി. ആടാ കൊടുക്കാം. അവൻ പോക്കറ്റിൽ നിന്ന് മറ്റൊരു പാക്കറ്റ് എടുത്ത് അവൾക്ക് നേരെ നീട്ടി. അത് കണ്ടതും വീണ്ടും കിട്ടി അവന് ജോകുട്ടന്റെ കയ്യിൽ നിന്ന് ഒരുമ്മ. കൊടുക്കൽ വാങ്ങലുകൾ കഴിഞ്ഞതും അവൻ അച്ചൂന്റെ കയ്യിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങി അകത്തേക്ക് ഓടി. ജോക്കുട്ടന്റെ പോക്കും നോക്കി നിൽക്കുമ്പോഴാണ് അവന്റെ കയ്യിൽ നല്ല അസ്സൽ നുള്ള് കിട്ടുന്നത്. ആഹ്........... വേദനയോടെ കൈതിരുമി അവൻ നോക്കിയതും അവൾ ഉണ്ടക്കണ്ണ് ഉരുട്ടി. എന്നതിനാടി കുരിപ്പേ എന്റെ കൈ പിച്ചി പറിച്ചത്????? പിന്നെ ഞാൻ എന്തോ ചെയ്യണം???? കൊച്ചിന്റെ മുന്നിൽ വെച്ചല്ലേ ഉമ്മ ചോദിക്കുന്നത്. വന്ന് വന്ന് ഇച്ചായന്‌ തീരെ ബോധം ഇല്ലാതായി. അയ്യോ ആരുവാ ഈ പറയുന്നത്????? എടി നിന്റെ കൂടെ കൂടിയതിൽ പിന്നെയാ ഞാൻ ഇങ്ങനെ ആയി പോയത്.

സംശയമുണ്ടെങ്കിൽ നീ ആരോടെങ്കിലും ചോദിച്ച് നോക്ക്. ഇനിയിപ്പൊ എല്ലാം കൂടി എന്റെ കഴുത്തിൽ വെച്ചോ. അവൾ ചുണ്ട് കോട്ടിക്കൊണ്ട് അകത്തേക്ക് പോവാനാഞ്ഞു. ഹാ അങ്ങനെ പോവാതെടി...... ഇച്ചായൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ????? അവളുടെ ചുമലിലൂടെ കയ്യിട്ട് നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടവൻ പറഞ്ഞു. അല്ല അകത്ത് എന്തായി???? ഒച്ചയൊന്നും കേൾക്കാനില്ലല്ലോ????ഡാഡിയെ അമ്മച്ചി തട്ടിയോ???? ഏയ്..... തട്ടിയിട്ടില്ല. പക്ഷെ സംഭവം കോമഡി ആണ് വാ കാണിച്ചു തരാം. അതും പറഞ്ഞവൾ അവന്റെ കൈയിൽ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി. അകത്ത് ചെല്ലുമ്പോൾ അവിടുത്തെ കാഴ്ച കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ അവൻ നിന്നുപോയി. ഹാളിലെ സോഫയിൽ രണ്ട് വശങ്ങളിലായി ചാരി കിടക്കുന്ന പോളും ആൽവിച്ചനും. രണ്ടുപേരും തല്ല് കൊണ്ട് ക്ഷീണിച്ചു കിടപ്പാണ്. പോളിന്റെ മൂക്കിന്റെ പാലത്തിൽ തന്നെ ഒരു ബാൻഡ് എയ്ഡ് ഒട്ടിച്ചു വെച്ചിട്ടുണ്ട്. ആൽവിച്ചന്റെ നെറ്റിയിലും. ഹെന്റെ മൂക്കേ...........

പോൾ ഒരു നിലവിളിയോടെ ടേബിളിൽ ഇരുന്ന ന്യൂസ്‌ പേപ്പർ എടുത്ത് മുഖത്തിന്‌ നേരെ വീശാൻ തുടങ്ങി. ഇതെന്നാ പറ്റിയതാ????? പൊട്ടിവന്ന ചിരി ഒരുവിധം അടക്കികൊണ്ട് അച്ചു അവളോട് തിരക്കി. അത് സമാധാനിപ്പിക്കാൻ ചെന്നപ്പോൾ അമ്മച്ചി കുക്കറിന് അടിച്ചതാ. അതോ????? അവൻ ആൽവിച്ചന്റെ നെറ്റിയിലേക്ക് ചൂണ്ടി. അത് റിയേച്ചി ഫ്ലവർവേസിന് എറിഞ്ഞതാ. മോശം പറയരുതല്ലോ നല്ല ഉന്നമായിരുന്നു കറക്റ്റ് ആയിട്ട് തന്നെ കൊണ്ടു. രണ്ടുപേരും കിടന്ന് മോങ്ങുന്നത് കണ്ടപ്പോൾ ഞാനാ ബാൻഡ് എയ്ഡ് ഒട്ടിച്ചു കൊടുത്തത്. എമി ചിരിയടക്കിക്കൊണ്ട് പറഞ്ഞു. അച്ചു നടന്ന് അവരുടെ അരികിലേക്ക് ചെന്നു. അച്ചൂ മോനെ നീയിത് കണ്ടടാ.... നിന്റെ അമ്മച്ചി കാണിച്ചു വെച്ചതാ. അവനെ കണ്ടതും പോൾ മൂക്കിൽ തൊട്ട് പറഞ്ഞു. ഇത് മാത്രമെല്ലെടാ. എന്റെ കണ്ണട എറിഞ്ഞു കളഞ്ഞു, മുടിയിൽ പിടിച്ച് വലിച്ചു, തലക്കിട്ട് തവി കൊണ്ട് ഒരു കൊട്ടും തന്നു. നീയെനിക്ക് പ്രൊട്ടക്ഷൻ തരണം അല്ലെങ്കിൽ ആ മറുത ഇന്നെന്നെ കൊല്ലും.

അങ്ങനെ ആണെങ്കിൽ എനിക്കും വേണം പ്രൊട്ടക്ഷൻ. ഇത്രയും ഒന്നുമില്ലേലും ഞാനും കൊണ്ടു ഫ്ലവർ വേസ് കൊണ്ട് ഏറ്. ആൽവിച്ചനും രംഗത്തെത്തി. ഇതെന്നതാ മാങ്ങയോ തേങ്ങയോ വല്ലതുമാണോ ചോദിക്കുമ്പോ തന്നെ തരാൻ???? നിനക്ക് ഞങ്ങൾ രണ്ടുപേരും ജീവനോടെ വേണമെന്ന് ആഗ്രഹം ഇല്ലേടാ????? എനിക്ക് മാത്രം ആഗ്രഹം ഉണ്ടായിട്ട് കാര്യമുണ്ടോ ജീവിക്കണം എന്നുള്ള മോഹം നിങ്ങൾക്ക് കൂടി വേണ്ടേ???? അച്ചുവിന്റെ ചോദ്യം കേട്ടതും അവർ പറ്റിപ്പോയി എന്നർത്ഥത്തിൽ നിന്നു. ശരി. ഞാനൊന്ന് അമ്മച്ചിയോടും ഏട്ടത്തിയോടും പറഞ്ഞു നോക്കാം. ബാക്കിയെല്ലാം നിങ്ങളുടെ കയ്യിലിരുപ്പ് അനുസരിച്ചിരിക്കും. അവരുടെ ദയനീയ ഭാവം കണ്ടവൻ പറഞ്ഞു. അത് കേട്ടതും ഇനി ഞാനീ പണിക്കില്ലേ എന്ന കണക്ക് പോൾ സോഫയിലേക്ക് കിടന്നു. ആൽവിച്ചന് ഇതൊക്കെ വെറും ഗ്രാസ്സ് ആയത് കൊണ്ട് മാറും എന്ന ഒരു പ്രതീക്ഷയും അവിടെയില്ല. ആളിപ്പോഴും ഓൺ ദി തെങ്ങിന്റെ മണ്ട. ആകാശം ഇടിഞ്ഞു വീണാലും അങ്ങേര് നന്നാവില്ല എന്നറിയാവുന്നത് കൊണ്ട് അച്ചു അവനോട് ഒന്നും പറയാൻ നിന്നില്ല. ഇടയ്ക്ക് ഇതുപോലെ കിട്ടുന്നത് കണ്ട് നിൽക്കുന്നതിൽ നമുക്കെന്താ ഛേദം????

ആൽവിച്ചനെ ഒന്ന് തറപ്പിച്ച് നോക്കിയവൻ അകത്തേക്ക് കയറിപ്പോയി. കയ്യിലിരുന്ന ചോക്ലേറ്റ് നുണഞ്ഞു കൊണ്ട് എമി പുറകെയും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രോഗിയായ സഹയാത്രികന് സീറ്റ് ഒഴിഞ്ഞു കൊടുത്ത് മാതൃകയായി ബസ് യാത്രക്കാർ........... ഗീതയുടെ ഉച്ചത്തിലുള്ള പത്ര പാരായണം കേട്ട് കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം നെറുകിൽ കയറി അപ്പു ചുമച്ചു. എന്താ അപ്പൂട്ടാ ഇത് സൂക്ഷിച്ചും കണ്ടും കഴിക്കണ്ടേ????? അതും പറഞ്ഞ് ഗീത അവന്റെ തലയിൽ കൊട്ടി കൊടുത്തു. എവിടെയോ എന്തോ ഒരു തകരാറ് പോലെ. ഇനി തോന്നിയതാവുമോ?????. അപ്പു മനസ്സിൽ ആലോചിച്ചു കൊണ്ട് ഗീതയെ പാളി നോക്കി. ചുണ്ടിൽ ഒളിപ്പിച്ചു വെച്ച ചിരിയോടെ ഒന്നും അറിയാത്തത് പോലെ അവർ പത്രത്തിൽ കാര്യമായി എന്തോ തിരയുകയാണ്. ഇനി ഇരുന്നാൽ പണി വാങ്ങിക്കൂട്ടേണ്ടി വരും എന്ന് മനസ്സിലാക്കിയതും അപ്പു നൈസായി കഴിച്ച് എഴുന്നേറ്റ് പോവാനായി തിരിഞ്ഞു. ഞാൻ പിടിക്കണോടാ എങ്ങാനും തലകറങ്ങി വീണാലോ???

കളിയാക്കി ചിരിയോടെ അവർ പറഞ്ഞതും അവൻ ചമ്മലോടെ തിരിഞ്ഞു. ഈൗ...... അറിഞ്ഞല്ലേ????? പിന്നേ.... നിവി മോൾ വിളിച്ചു പറഞ്ഞിരുന്നു. അപ്പൊ അവളാണല്ലേ ഇതെല്ലാം ഒപ്പിച്ചു വെച്ചത് ശരിയാക്കി തരാം. ഡാ ഡാ..... ഇന്നാ കൊച്ചില്ലെങ്കിൽ കാണാമായിരുന്നു. എല്ലാവരും കൂടി ചവിട്ടി കൂട്ടി വല്ല സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടത്തിയേനെ നന്ദി വേണമെടാ നന്ദി. ഓഹ് അപ്പൊ നിങ്ങൾ ഒറ്റകെട്ട് ഞാൻ പുറം പോക്കും. ആയിക്കോട്ടെ ഈശ്വരാ നമുക്കൊട്ടും പരാതിയില്ലേ. അവൻ പിറുപിറുത്ത് കൊണ്ട് അകത്തേക്ക് കയറിപ്പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാത്രി ആഹാരം കഴിക്കാനിരിക്കുമ്പോഴാണ് ആൽവിച്ചായനും റിയയയും പോളും സാറായും തമ്മിൽ തമ്മിൽ കാണുന്നത്. രണ്ടുപേർ മോന്തയും വീർപ്പിച്ച് ഇരിക്കുമ്പോൾ രണ്ടുപേർ ദയനീയതയോടെ ഇരുന്നു. സംഭവം വേറൊന്നുമല്ല അച്ചു ഇടപെട്ട് പ്രശ്നം സോൾവ് ആയെങ്കിലും രണ്ടും റൂമിന് വെളിയിൽ ആയി. പോളും ആൽവിച്ചനും അവരെ നോക്കി അന്യായ എക്സ്പ്രഷൻ ഒക്കെ ഇടുന്നുണ്ട്. റിയയും സാറായും അതെല്ലാം പുച്ഛിച്ച് തള്ളി.

ഇതെല്ലാം കണ്ട് ചിരി കടിച്ച് പിടിച്ചിരിക്കുകയാണ് അച്ചുവും എമിയും. സാറാന്റീ അപ്പായി വിളിച്ചിരുന്നു ഞാൻ നാളെ വീട്ടിലേക്ക് പോകുവാണ്. ലിയ നിശബ്ദമായ അന്തരീക്ഷത്തിന് ഭംഗം വരുത്തികൊണ്ട് പറഞ്ഞു. അതിനെന്താ മോളെ നാളെ ആൽവി നിന്നെ വീട്ടിൽ കൊണ്ടാക്കി തരും. സാറായുടെ പെട്ടെന്നുള്ള മറുപടി കേട്ട് അവൾ പ്ലിങ്ങി പോയി. എല്ലാവരും കൂടി നിർബന്ധിച്ച് പിടിച്ചു നിർത്തും എന്നായിരുന്നു കുട്ടിയുടെ ധാരണ അതെല്ലാം ഒറ്റ ഡയലോഗിൽ സാറാ തൂക്കി അടിച്ചു. അവളുടെ ഇരുപ്പ് കണ്ട് എമി അമർത്തി ചിരിച്ചു. അനുവും അവളെ നോക്കി പുച്ഛിച്ചു. അപമാനം കൊണ്ടാണോ എന്തോ ആൾ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പോയി. അതോടെ എല്ലാവരും വീണ്ടും നിശബ്ദ ചിത്രം ഓടിക്കാൻ തുടങ്ങി. ഇടയ്ക്കിടക്ക് നാത്തൂന്മാർ തമ്മിൽ നോക്കി പുച്ഛം വാരി വിതറുന്നുണ്ട്. എമിയെ കണ്ണിന് പിടിക്കില്ലെങ്കിലും അച്ചു ഇരിക്കുന്നത് കൊണ്ട് അനു സംയമനം പാലിച്ചു. ഇനിയൊരു അടി താങ്ങാനുള്ള ആരോഗ്യം തല്ക്കാലം ഇല്ല.

നല്ലോണം ഫുഡ് ഒക്കെ തട്ടി എല്ലിന്റെ ഇടയിൽ കയറി കഴിയുമ്പോൾ ചൊറിയാം എന്നാണ് മനസ്സിലിരുപ്പ്. ആദ്യം കഴിച്ച് എഴുന്നേറ്റത് സാറാ ആയിരുന്നു. പിന്നാലെ പോളും. റിയ എഴുന്നേറ്റതോടെ ആൽവിയും. അവരുടെ പോക്ക് നോക്കി എമിയും അച്ചുവും ഒരുമിച്ച് എഴുന്നേറ്റു. ഇനിയെന്തിന് താൻ മാത്രമായിട്ട് ഒറ്റയ്ക്കിരിക്കണം എന്ന് കരുതി അനുവും പൊടിയും തട്ടി എഴുന്നേറ്റ് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റൂമിൽ കയറി ബെഡ്ഷീറ്റ് എടുത്ത് തിരിഞ്ഞതും.കിടക്കാൻ വരുന്ന സാറായെ കണ്ട് പോൾ നിന്നു. എന്തിന് പെണ്ണേ നിനക്കിന്നീ പിണക്കം നീയെന്റെ കരളല്ലേ എന്ന കണക്ക് അയാൾ അവരെയൊന്ന് നോക്കി. കടക്ക് പുറത്ത് എന്നർത്ഥത്തിൽ സാറായും. വേറെ വഴിയില്ലാതെ ബെഡ്ഷീറ്റും തലയണയുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ പട്ടി ചന്തക്ക് പോയ കണക്ക് ബെഡ്ഷീറ്റും തലയണയും പിടിച്ച് ആൽവിച്ചനും അടുത്ത മുറിയിൽ നിന്നിറങ്ങി. വേറെ നിവർത്തിയില്ലാതെ ഡാഡിയും മോനും കൂടി ഹാളിലേക്ക് നടന്നു. പോൾ സോഫയിലും ആൽവിച്ചൻ കൗച്ചിലുമായി കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആഹ് പപ്പാ കഴിച്ചു. പപ്പ കഴിച്ചോ???? ............. അമ്മ എന്തേ???? ............... പപ്പ മരുന്ന് കഴിച്ചിട്ട് കിടക്കണം. മറക്കരുത്...... ................ തലവേദന അല്ലെ അധികം സംസാരിക്കണ്ട പപ്പ കിടന്നോ.... ഗുഡ് നൈറ്റ്. ഉമ്മാാാ......... ഫോണിൽ അമർത്തി ചുംബിച്ചവൾ കാൾ കട്ട്‌ ചെയ്തു. അവളുടെ സംസാരം കേട്ടുകൊണ്ടാണ് അച്ചു റൂമിലേക്ക് വരുന്നത്. പപ്പ ആയിരുന്നോ???? മ്മ്മ്...... പപ്പക്ക് തലവേദന ആണ്. അവൾ വാടിയ മുഖത്തോടെ പറഞ്ഞു. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ മാറിക്കോളും ഇനി അതോർത്ത് എന്റെ കൊച്ച് തലവേദന വരുത്തി വെക്കണ്ട. അതിന് അവളൊന്ന് ചിരിച്ചു. പണ്ട് പപ്പക്ക് തലവേദന വരുമ്പോൾ ഞാനായിരുന്നു മസ്സാജ് ചെയ്തു കൊടുക്കുന്നത്. പപ്പ ഉറങ്ങുന്നത് വരെ കൂട്ടിരിക്കും. അന്ന് ഞാൻ പപ്പയുടെ കൂടെ ആയിരിക്കും കിടക്കുന്നത്. പക്ഷെ അമ്മയ്ക്ക് ഇതൊക്കെ കാണുന്നത് തന്നെ കുശുമ്പായിരുന്നു. ആ കുശുമ്പല്ലേ നിനക്ക് കിട്ടിയത്???? കളിയാക്കി ചിരിയോടെ അവൻ അവളുടെ കവിളിൽ കുത്തി. അയ്യടാ എനിക്ക് അത്ര കുശുമ്പ് ഒന്നൂല്ല. അവൾ കെറുവോടെ പറഞ്ഞു. ഉവ്വാ......

മിണ്ടാപ്രാണി മിക്കൂനോട് പോലും കുശുമ്പ് എടുത്തവൾ അല്ലേടീ നീ???? അത് പിന്നെ അമ്മ എന്നേക്കാൾ സ്നേഹം അവളോട് കാണിച്ചിട്ടല്ലേ???? എനിക്ക് കൊടുക്കുന്ന സ്ഥാനവും സ്നേഹവും ഒന്നും വേറാർക്കും കൊടുക്കുന്നത് എനിക്കിഷ്ടമല്ല. അത് കുശുമ്പ് ആണെങ്കിൽ അങ്ങനെ. അത് കേട്ടവൻ ചിരിച്ചു. ഇന്ന് പപ്പയുടെയോ ആൽവിച്ചന്റെയോ സ്ഥാനത്ത് ഞാനെങ്ങാനും ആയിരുന്നെങ്കിൽ????? ആയിരുന്നെങ്കിൽ കൊന്നേനെ. കണ്ട പെണ്ണുങ്ങളെ എങ്ങാനും നോക്കിയാൽ കണ്ണ് കുത്തി പൊട്ടിക്കും ഞാൻ...... ഭീഷണിയോടെ അവൾ പറഞ്ഞു തീർന്നതും അവൻ അവളെ വട്ടം പിടിച്ച് കഴുത്തിൽ മുഖം അമർത്തി അവിടെ മൂക്കിട്ട് ഉരസി. ഇച്ചായാ..... വേണ്ട.... എനിക്ക് ഇക്കിളി ആവുന്നു....... പൊട്ടിച്ചിരിക്കിടയിൽ പുളഞ്ഞു കൊണ്ടവൾ പറഞ്ഞതും അവനിൽ കുറുമ്പ് നിറഞ്ഞു. വീണ്ടും അവളെ ഇക്കിളിപ്പെടുത്താൻ കഴുത്തിൽ ചുണ്ടും മീശയും ചേർത്ത് ഉരസികൊണ്ടിരുന്നു. അതിനനുസരിച്ച് അവളുടെ പൊട്ടിച്ചിരിയും അവിടെ മുഴങ്ങി കൊണ്ടിരുന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story