ഹൃദയതാളമായ്: ഭാഗം 67

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് അച്ചു ഉറക്കം ഉണരുന്നത്. കണ്ണ് തിരുമി കോട്ടുവായിട്ട് എഴുന്നേറ്റവൻ കയ്യെത്തിച്ച് ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് അലാറം ഓഫ്‌ ചെയ്തു. തൊട്ടടുത്ത് കിടക്കുന്ന ആൾ ഇതൊന്നും അറിഞ്ഞ ലക്ഷണമില്ല. മടക്കി വെച്ച അവന്റെ കൈത്തണ്ടയിൽ തല ചേർത്ത് നെഞ്ചിലേക്ക് ചേർന്ന് കെട്ടിപ്പിടിച്ചു കിടക്കുകയാണവൾ. അവന്റെ കണ്ണുകൾ കണ്ണടച്ച് മയങ്ങുന്ന അവളിൽ തങ്ങി നിന്നു. തിരികെ കിട്ടുമെന്ന് കരുതിയതല്ല ഒരിക്കൽ പോലും കാണാൻ കഴിയും എന്ന് പ്രതീക്ഷിച്ചതല്ല. ഒരു നോക്ക് കാണാൻ പ്രാർത്ഥിച്ചിട്ടുണ്ട്. പോവുന്ന യാത്രകളിലെല്ലാം തിരഞ്ഞിട്ടുണ്ട്. എന്നാലിന്ന് ഒരായുഷ്കാലം മുഴുവൻ കാണാനും തന്റേത് മാത്രമായി ചേർത്ത് പിടിക്കാനായി ദൈവം കൈവെള്ളയിൽ കൊണ്ടുവന്നു തന്നു. മനസ്സിൽ അത് ആലോചിക്കവെ ഉള്ളിൽ പ്രണയത്തിന് തീവ്രതയേറി. എത്ര ചേർത്ത് പിടിച്ചിട്ടും മതിയാവാത്തത് പോലെ അവനവളെ വലിഞ്ഞു മുറുക്കി. അവളിലേക്ക് മുഖമടുപ്പിച്ച് മുഖമാകെ നനുത്ത ചുംബനങ്ങളാൽ മൂടി.

മുഖത്ത് ഓരോ തവണയും പതിയുന്ന അവന്റെ ചുണ്ടുകൾ അവളെ ഇക്കിളിപ്പെടുത്തിയതും അവൾ അസ്വസ്ഥതയോടെ കണ്ണ് ചിമ്മി തുറന്നു. ഗുഡ് മോർണിംഗ് വൈഫി....... മുഖത്തേക്ക് വീണ് കിടന്ന മുടിയിഴകൾ ഒതുക്കി വെച്ചവൻ ചിരിയോടെ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. മോർണിംഗ് ഡ്രാക്കു........ പറയുന്നതിനൊപ്പം അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു. ഇങ്ങനെ കിടക്കാനാണോ പ്ലാൻ എഴുന്നേൽക്കാൻ ഉദ്ദേശമില്ലേ???? കുറച്ചു നേരം കൂടി......... ചിണുങ്ങി കൊണ്ടവൾ വീണ്ടും അവനിലേക്ക് പറ്റിച്ചേർന്നു. എങ്കിലേ ഈ പിടി വിട്ടിട്ട് എന്റെ കൊച്ച് സ്വസ്ഥമായി കിടന്നോ എനിക്കേ വർക്ഔട്ട് ചെയ്യാനുള്ളതാ. അവനെ പുണർന്നിരുന്ന അവളുടെ കൈ എടുത്ത് മാറിയവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ച് തിരിഞ്ഞ് അടുത്ത് കിടന്ന തലയണ കെട്ടിപിടിച്ചു കിടന്നു.

പിണങ്ങി മാറിയുള്ള അവളുടെ കിടപ്പ് കണ്ടവൻ ഒരു ചിരിയോടെ അവളെ പിന്നിൽ നിന്ന് പുണർന്ന് കവിളിൽ അമർത്തി ചുംബിച്ചു. അതറിഞ്ഞതും കണ്ണ് തുറക്കാതെ തന്നെ അവളൊന്ന് പുഞ്ചിരിച്ചു. അത് കണ്ടവൻ അവളുടെ കഴുത്തിൽ കൂടി ചുണ്ടമർത്തി എഴുന്നേറ്റ് ബലക്കണിയിലേക്ക് പോയി. അച്ചു പോവുന്നത് പകുതി അടഞ്ഞ കൺപോളകളിലൂടെ ഒന്ന് നോക്കി അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ ചായ ഇടാനായി അടുക്കളയിലേക്ക് വന്ന സാറാ വാതിൽക്കൽ എത്തവെ അകത്തെ കാഴ്ച കണ്ട് അന്തിച്ചു നിന്നുപോയി. അടുക്കള ഭരണം അപ്പനും മോനും കയ്യേറിയിരിക്കുന്നു. ഒരുവശത്ത് പോൾ പുട്ടിന് പൊടി നനയ്ക്കുന്നു മറുവശത്ത് ആൽവിച്ചൻ കറിക്കുള്ള സാധനങ്ങൾ അരിയുന്നു. ആകെ മൊത്തം ബഹളമയം. എടാ വാഴേ പുട്ട് കുറ്റി എവിടെടാ???? അവിടെ എവിടേലും കാണും. പോയി തപ്പ് മാൻ........ അതും പറഞ്ഞ് ആൽവി സവാള എടുത്ത് അരിയാൻ തുടങ്ങി. ശെടാ സാധാരണ ഇവിടെ ആണല്ലോ വെക്കുന്നത് ഇതിപ്പൊ എവിടെ പോയി????

സംശയത്തോടെ അയാൾ തിരിഞ്ഞതും വാതിൽപ്പടിയിൽ ചാരി നിൽക്കുന്ന സാറായെ കണ്ട് ഇളിച്ചു. നീ എണീറ്റോ സാറാമ്മേ????? സമയം ആയിട്ടും പുറത്തേക്ക് കാണാതിരുന്നപ്പോൾ ഞാൻ കരുതി ഉറക്കമായിരിക്കുമെന്ന് അതാ വിളിച്ച് ശല്യം ചെയ്യാഞ്ഞത്. പറയുന്നതിനൊപ്പം അയാൾ ഫ്ലാസ്കിൽ നിന്ന് ഒരു കപ്പിലേക്ക് ചായ പകർത്തി. ഇന്നാ ചായ....... ഒരു ചിരിയോടെ അവർക്ക് നേരെ കപ്പ്‌ നീട്ടിയതും അപ്പനെയും മകനെയും ഒന്ന് തറപ്പിച്ച് നോക്കി അവർ ചായ വാങ്ങി. എന്നതാ രണ്ടിന്റെയും ഉദ്ദേശം???? ഇടുപ്പിൽ കൈകുത്തി കൊണ്ടവർ ഗൗരവത്തിൽ അവരെ മാറി മാറി നോക്കി. എന്ത് ഉദ്ദേശം???? എപ്പോഴും നിങ്ങൾ പെണ്ണുങ്ങൾ അല്ലെ അടുക്കളയിൽ കയറി കഷ്ടപ്പെടുന്നത് അതുകൊണ്ട് ഒരു ചേഞ്ച്‌ ആയിക്കോട്ടെ എന്ന് കരുതി ഇന്ന് ഞങ്ങൾ കയറി. ഒരു ദിവസമെങ്കിൽ ഒരു ദിവസം നിങ്ങൾക്കും വേണ്ടേ വിശ്രമം. പോൾ സൗമ്യമായി പറഞ്ഞു. ഭാര്യയെ സ്നേഹിക്കുന്നവർ അടുക്കളയിൽ കയറി സഹായിക്കുന്നത് ഒരു തെറ്റാണോ അമ്മച്ചീ????? ഏയ് ഒരിക്കലുമില്ല.

പക്ഷെ തിരികെ റൂമിലേക്ക് കയറാനാണ് ഈ പെടാപ്പാട് മുഴുവൻ കാണിക്കുന്നതെങ്കിലും അതിന് വെച്ച വെള്ളത്തിൽ ഇച്ചിരി അരിയെടുത്തിട്ട് അപ്പനും മോനും കൂടി കഞ്ഞി വെച്ച് കുടിച്ചേക്ക്. ഞാനും റിയ മോളും തീരുമാനിച്ചാൽ തീരുമാനിച്ചതാ നന്നാവുന്നത് വരെ രണ്ടിനും പുറത്ത് കിടക്കാനാ വിധി. അവരെ ഇരുവരെയും നോക്കി സാറാ പറഞ്ഞു. എന്തായാലും രാവിലെ തന്നെ ആത്മാർത്ഥമായിട്ട് പണിക്ക് കയറിയതല്ലേ നടക്കട്ടെ നടക്കട്ടെ.... അതും പറഞ്ഞ് രണ്ടുപേരെയും നോക്കി പുച്ഛിച്ച് അവർ തിരിഞ്ഞു നടന്നു. അതും 3g. ഞാൻ അപ്പോഴേ പറഞ്ഞതാ ജാംബവാന്റെ കാലത്തെ ഈ ഐഡിയ പ്രയോഗിക്കണ്ടാന്ന്. ഇപ്പൊ എന്തായി ആകെയുള്ള കിടപ്പടവും പോയി ഇപ്പൊ ദേ അടിമപ്പണിയുമായി. ഡാഡി ആയിപ്പോയി.......... അതും പറഞ്ഞവൻ അയാളെ നോക്കി പല്ല് കടിച്ചു. എന്നെ നോക്കി പേടിപ്പിച്ചിട്ട് കാര്യമില്ല അവളുമാർ രണ്ടും വിളഞ്ഞ വിത്താ. വീഴ്ത്തണമെങ്കിൽ കുറച്ച് കഷ്ടപ്പെടണം. പ്ലാൻ A അല്ലെ പാളി പോയിട്ടുള്ളൂ നമുക്ക് പ്ലാൻ B നോക്കാം.

പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു. അവസാനം ഇംഗ്ലീഷ് അക്ഷരമാല മുഴുവൻ കഴിഞ്ഞാലെങ്കിലും ആ മുറിയിൽ കയറാൻ പറ്റുവോ????? ക്ഷമ വേണം.... സമയം എടുക്കും. ദേ ഡാഡി ആണെന്നൊന്നും നോക്കൂല തലമണ്ടക്ക് അടി വീഴെണ്ടെങ്കിൽ പോയി പുട്ടുണ്ടാക്കാൻ നോക്ക്. ആൽവി ചീറിയതും അയാൾ പുട്ട് കുറ്റി തിരയാൻ പോയി. ഇങ്ങനെയാണ് പോക്കെങ്കിൽ ഈ ജന്മത്ത് പോയ കിടപ്പാടം തിരികെ പിടിക്കാൻ പറ്റുവെന്ന് എനിക്ക് തോന്നുന്നില്ല. പണ്ടാരം അടങ്ങാനായിട്ട്... ആൽവി നിരാശയോടെ സ്ലാബിൽ അടിച്ചു. നീ കൂടുതൽ പറയൊന്നും വേണ്ട ഞാൻ സാറാ അറിയാതെ ആണ് വായിനോക്കിയത് നീയോ???? സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ച് ആരെങ്കിലും കോഴി പണിക്ക് പോകുവോ???? ഇനി അനുഭവിച്ചോ..... അയാൾ അവനെ നോക്കി പുച്ഛിച്ചു. അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അടുത്ത് തരുണീമണികളെ കാണുമ്പോൾ എന്റെ ഉള്ളിലെ കോഴി തലപൊക്കും ഹെറിഡിറ്റി ആണ് മിസ്റ്റർ ഹെറിഡിറ്റി. ജാത്യാലുള്ളത് തൂത്താൽ പോവൂല. ആൽവി തിരിച്ചും പുച്ഛിച്ചു കാണിച്ച് ജോലിയിലേക്ക് തിരിഞ്ഞു.

എന്റെ ഭാഗത്തും തെറ്റുണ്ട് കോഴികുഞ്ഞായ അവനെ കൊണ്ട് തത്തമ്മേ പൂച്ച പൂച്ച എന്ന് പറയിക്കാൻ നോക്കിയിട്ട് എന്ത് കാര്യം???? കോഴിക്ക് കൂവാനും കൊക്കാനും അല്ലെ അറിയൂ. ആ കാര്യത്തിൽ അവന് നൂറിൽ നൂറ്റൊന്ന് മാർക്കാ...... അയാൾ അഭിമാനത്തോടെ അവനെ നോക്കി. ഇതിലും നല്ല അപ്പൻ സ്വപ്‌നങ്ങളിൽ മാത്രം. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുളി കഴിഞ്ഞ് അച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ടും ഉത്തമയായ ഭാര്യ ഇപ്പോഴും കിടക്കപ്പായിൽ നിന്ന് പൊങ്ങിയിട്ടില്ല. തലയണയും കെട്ടിപ്പിടിച്ച് ചുരുണ്ട് കൂടി കിടപ്പാണ് കക്ഷി. ബാൽക്കണിയിൽ നിന്ന് അടിക്കുന്ന സൂര്യപ്രകാശം മൂലം തല വഴി പുതപ്പ് മൂടിയാണ് കിടപ്പ്. തുവർത്തി കൊണ്ടിരുന്ന ടവൽ കഴുത്തിലൂടെ ഇട്ടവൻ പതിയെ അവളുടെ അരികിൽ ചെന്ന് നിന്നു. മുഖത്ത് നിന്ന് പുതപ്പ് വലിച്ചു മാറ്റി. എമീ..... ഡാ..... അവൻ അവളെ തട്ടി വിളിക്കാൻ തുടങ്ങി. അവൾ ഒന്ന് ചിണുങ്ങി തിരിഞ്ഞു കിടന്നു.

എമീ.... ഡീ എഴുന്നേറ്റേ........ അവൻ വീണ്ടും അവളെ കുലുക്കി വിളിച്ചു. എന്നിട്ടും നോ രക്ഷ. ഇനിയും നോക്കി നിന്നാൽ പെണ്ണ് അന്ന് മുഴുവൻ കിടന്ന് ഉറങ്ങി കളയും എന്നറിയാവുന്നത് കൊണ്ടവൻ അവളിലേക്ക് മുഖം അടുപ്പിച്ച് അവൾക്ക് നേരെ ശക്തമായി തല കുടഞ്ഞു. അവന്റെ ഈറൻമുടിയിലെ വെള്ളതുള്ളികൾ അവളുടെ മുഖത്തേക്ക് പതിച്ചതും അവൾ ഈർഷ്യയോടെ കണ്ണ് തുറന്നു. നീ എന്നാടി ഉറക്ക മത്സരത്തിൽ പങ്കെടുക്കാൻ പോവുന്നോ???? മതി ഉറങ്ങിയത് എഴുന്നേറ്റേ........ അവൻ അവളെ പിടിച്ച് എഴുന്നേപ്പിച്ചിരുത്തി. ഇച്ചായാ....... ചിണുങ്ങി കൊണ്ടവൾ വീണ്ടും കിടക്കാൻ ആഞ്ഞതും അവൻ അതിനെ തടഞ്ഞു കൊണ്ട് അവളെ തൂക്കിയെടുത്തു. ഇത്രേം ഉറങ്ങിയത് മതി. മണി 8 കഴിഞ്ഞു. ചെന്ന് ബ്രഷ് ചെയ്ത് കുളിച്ചിട്ട് വന്നേ ഒരിടം വരെ പോകാനുണ്ട്. അതും പറഞ്ഞവൻ അവളെ നിലത്ത് നിർത്തി. എവിടെ പോവാനാ???? അത്രയും നേരത്തെ ഉറക്കത്തിന് അവധി കൊടുത്തുകൊണ്ടവൾ ആകാംഷയോടെ ചോദിച്ചു. എവിടെയോ പോവാനുണ്ട് എന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ ഉറക്കം പോയത് നോക്കിയേ. അവൻ കളിയാക്കി കൊണ്ട് പറഞ്ഞു. കളിക്കാതെ പറയ് ഇച്ചായാ എങ്ങോട്ടാ പോവുന്നത്?????

ഗീതൂസിന്റെ അടുത്തേക്ക്. കണ്ണ് ചിമ്മി കാണിച്ചവൻ പറഞ്ഞതും അവൾ അത്ഭുതത്തോടെ അവനെ നോക്കി. സത്യം..... ആടി സത്യം. എന്നാ ഞാനിപ്പൊ റെഡിയായിട്ട് വരാവേ...... അതും പറഞ്ഞവൾ ഡ്രസ്സ്‌ എടുത്ത് അവന്റെ കഴുത്തിൽ കിടന്ന ടവൽ വലിച്ചെടുത്ത് കവിളിൽ ഒന്ന് മുത്തി ബാത്‌റൂമിലേക്ക് ഓടി. അവളുടെ ആവേശത്തോടെയുള്ള പോക്ക് നോക്കി ഒരു ചിരിയോടെ അവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനായി തിരിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വേഗം കുളിച്ച് ഒരുങ്ങി താഴേക്ക് ഇറങ്ങിയതും മുന്നിൽ ഗൗരവത്തോടെ നിൽക്കുന്ന സാറായെ കണ്ടതും അവളൊന്ന് ഇളിച്ചു. കുറച്ച് ലേറ്റ് ആയിപ്പോയി ചോറി. നിഷ്കുവായി നിന്നവൾ പറയുന്നത് കേട്ട് അവർക്ക് ചിരി വന്നു. ലേറ്റ് ആയെന്നോ. നിന്റെ കണക്ക് അനുസരിച്ച് ഇത് നേരത്തെ ആണല്ലോ മോളെ????? കളിയാക്കി ചിരിയോടെ അവർ പറയുന്നത് കേട്ടവൾ ചമ്മിയ ഒരു ചിരി ചിരിച്ചു. അയ്യോ പാവം പോലെയുള്ള ആ നിൽപ്പ് നോക്കിയേ???? സാറാ കളിയാക്കലോടെ റിയയോട് പറഞ്ഞു. എന്നെ കളിയാക്കുവൊന്നും വേണ്ട.

നാളെ മുതൽ ഞാൻ രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറിയിരിക്കും. എമി കെറുവോടെ അവരെ നോക്കി. അയ്യോ എന്റെ മോൾ അങ്ങനെ കഠിനമായ തീരുമാനം ഒന്നും എടുത്ത് കളയല്ലേ. ആ അടുക്കള ഞങ്ങൾക്ക് ഇനിയും വേണ്ടതാണേ. അത് കൂടി കേട്ടതും അവൾ പിണക്കത്തോടെ ചുണ്ട് കൂർപ്പിച്ചു. ഹാ പിണങ്ങല്ലേ..... അമ്മച്ചി ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ????? സാറാ അവളുടെ കവിളിൽ പിച്ചി. സത്യായിട്ടും രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറണം അമ്മച്ചിയെ സഹായിക്കണം എന്നൊക്കെ ഉണ്ട്. പക്ഷെ ഇച്ചായൻ ആണ് അമ്മച്ചീ എന്നെ ചീത്തയാക്കുന്നത്. ഇച്ചായൻ എന്നെ ഉത്തമ കുടുംബിനി ആവാൻ സമ്മതിക്കുന്നില്ല. അങ്ങോട്ട്‌ വരുന്ന അച്ചുവിനെ കണ്ടതും എമി വീണ്ടും നിഷ്കു മോഡ് ഓൺ ചെയ്തു. അപ്പൊ നീ ആണല്ലേ എന്റെ കൊച്ചിനെ മടിച്ചി ആക്കുന്നത്. അതും പറഞ്ഞവർ അവന്റെ കയ്യിൽ ചെറുതായ് അടിച്ചു. ആഹ് ഇനി എല്ലാം കൂടി എന്റെ തലയിലോട്ട് വെച്ചോ. ഇന്ന് ഞാൻ കുത്തിപൊക്കിയില്ലായിരുന്നെങ്കിൽ പൊന്നുമോൾ ഇപ്പോഴും കിടന്ന് ഉറക്കമായിരുന്നേനെ. അത് കേട്ട് സാറാ അവളെ ആണോ കുഞ്ഞേ എന്ന രീതിയിൽ നോക്കി. അവൾ ഒരു കൈയബദ്ധം എന്ന കണക്ക് നിന്നു.

എന്റെ മോളെ താമസിച്ച് എഴുന്നേറ്റു എന്ന് കരുതി നിന്നെ ആരും ഒന്നും പറയാൻ പോണില്ല. ഈ പ്രായത്തിൽ പെൺപിള്ളേർ എല്ലാം ഇങ്ങനെ തന്നെയാ കല്യാണം കഴിഞ്ഞു എന്ന് കരുതി പിറ്റേന്ന് മുതൽ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യേണ്ട കാര്യമൊന്നുമില്ല. അനൂന്റെ പ്രായം തന്നെയാ നീയും. അവളുടെ പള്ളിയുറക്കം ഇപ്പൊ കഴിഞ്ഞിട്ട് പോലും ഉണ്ടാവില്ല അങ്ങനെ വരുമ്പോൾ മോൾ കാര്യഗൗരവം കാണിക്കണം എന്ന് പറയാൻ കഴിയോ??? ഞങ്ങൾക്ക് അനു പോലെ തന്നെയാ നീയും റിയയും എല്ലാം. അതുകൊണ്ട് എന്റെ മോൾ പതുക്കെ എല്ലാം പഠിച്ച് എടുത്താൽ മതി. അല്ലാതെ ഇപ്പൊ തന്നെ പുരപ്പുറം തൂക്കാൻ പോവണ്ട. ഒരു ചിരിയോടെ അവർ പറയുന്നത് കേട്ടവൾ ചിരിച്ചു തലയാട്ടി. അല്ല ഇതെന്നതാ ഇവിടെ നടക്കുന്നേ???? ഒരു പകപ്പോടെ അച്ചു ചോദിക്കുന്നത് കേട്ട് എല്ലാവരും അവൻ നോക്കുന്ന ഭാഗത്തേക്ക്‌ ശ്രദ്ധിച്ചതും ഡൈനിങ്ങ് ടേബിളിൽ ഫുഡ് നിരത്തുന്ന പോളിനെയും ആൽവിയെയും കണ്ട് എമിയുടെ കണ്ണ് മിഴിഞ്ഞു. റിയയും സാറായും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന കണക്ക് അവരെ നോക്കി. നിങ്ങളുടെ തല്ല് കൊണ്ട് കിളി പോയത് വല്ലതുമാണോ????? അച്ചു ചിരി അമർത്തി അവരെ നോക്കി.

ഒന്നും പറയണ്ട അച്ചൂ രാവിലെ തുടങ്ങിയതാ അപ്പനും മോനും കൂടി. മുറിയിൽ കയറ്റാനുള്ള സൈക്കിൾ ഓടിക്കൽ മൂവ്മെന്റ്. ഏറെക്കുറെ. റിയ നെടുവീർപ്പിട്ടു. അല്ല അച്ചൂ നീയല്ലേ പറഞ്ഞത് ഗീതയെ കാണാൻ പോവുന്നെന്ന് നോക്കി നിക്കാതെ കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്. ഗീതൂസിന്റെ അടുത്ത് പോവുന്ന ദിവസം ഞാൻ ഇവിടുന്ന് കഴിക്കില്ല എന്നറിഞ്ഞൂടെ അമ്മച്ചീ അതുകൊണ്ട് ഇന്നും വേണ്ട ഞങ്ങൾ അവിടെ നിന്ന് കഴിച്ചോളാം അല്ലെടീ???? ആഹ്......... എമി കൂടി ശരി വെച്ചതും അവർ പിന്നൊന്നും പറയാൻ പോയില്ല. ഈ സമയത്താണ് ലിയ പെട്ടിയും പ്രമാണവും എടുത്ത് താഴേക്ക് ഇറങ്ങി വരുന്നത്. അല്ല മോൾ രാവിലെ തന്നെ പോകുവാണോ???? സാറാ അവളുടെ വരവ് കണ്ട് ചോദിച്ചു. അതേ ആന്റി. പോയിട്ട് കുറച്ച് അത്യാവശ്യ കാര്യങ്ങളുണ്ട്. തോളിൽ കിടന്ന ബാഗ് നേരെ ഇട്ടുകൊണ്ടുവൾ മറുപടി കൊടുത്തു. എങ്കിൽ കഴിച്ചിട്ട് ഇറങ്ങാം. ഞാൻ പുട്ട് കഴിക്കില്ല ആന്റി. വീട്ടിൽ പോയിട്ട് കഴിച്ചോളാം. അവൾ ടേബിളിലേക്ക് ഒന്ന് നോക്കി പറഞ്ഞു. വിരോധമില്ലെങ്കിൽ ആരെങ്കിലും എന്നെ ഒന്ന് വീട് വരെ ഡ്രോപ്പ് ചെയ്താൽ മതി. അതിനെന്താ???? അച്ചൂ നിങ്ങൾ പോവുന്ന കൂടെ മോളെ ഒന്ന് വീട്ടിൽ ഇറക്കി കൊടുത്തേക്ക്.

അത് വേണ്ട ആന്റി അവർ എങ്ങോട്ടോ പോവാൻ ഇറങ്ങിയതല്ലേ അത് തടസ്സപ്പെടുത്തണ്ട. ആൽവിച്ചായൻ ഫ്രീ ആണെങ്കിൽ മതി അല്ലെങ്കിൽ ഞാൻ ക്യാബ് ബുക്ക്‌ ചെയ്യാം. ഏയ് ആൽവിക്ക് ഇവിടെ എന്താ വേറെ പണി ഞാൻ അവനോട് പറയാം. അതും പറഞ്ഞ് സാറാ ആൽവിയെ നോക്കി പോയി. അച്ചുവും എമി ഇതൊന്നും ശ്രദ്ധിക്കാതെ നിന്നു. പെട്ടെന്ന് ആയിരുന്നു അവളുടെ പ്രവർത്തി. അലസമായി എങ്ങോട്ടോ നോക്കി നിന്നിരുന്ന എമിയെ അവൾ കെട്ടിപ്പിടിച്ചു. എമിയാണെങ്കിൽ ഇതിപ്പൊ എന്താ കഥ എന്നറിയാതെ നിന്നുപോയി. പെട്ടെന്ന് തന്നെ അവൾ എമിയിൽ നിന്ന് അകന്നു മാറി. I am really sorry yaar. നിന്നെ ഞാൻ ഒരുപാട് ഹർട്ട് ചെയ്തിരുന്നു. അതെല്ലാം നിന്നോട് തോന്നിയ ചെറിയ ഒരു അസൂയ മൂലം ആയിരുന്നു. എല്ലാവരും നിന്നോട് കാണിക്കുന്ന അടുപ്പവും സ്നേഹവും പിന്നെ നിന്റെ സ്മാർട്ട്‌നസ്സും കണ്ടപ്പോൾ I just felt jealous. ഒന്നും മനസ്സിൽ വെച്ചേക്കല്ലേ. നിറ ചിരിയോടെ അത്രയും പറഞ്ഞവൾ എമിയുടെ കവിളിൽ തട്ടി.

ഇതിപ്പൊ എനിക്ക് വട്ടതാണോ അതോ ഇവൾക്ക് വട്ടായതാണോ എന്ന കണക്ക് എമി കിളി പോയത് പോലെ നിന്നുപോയി. And one more thing. അച്ചൂന് എന്തുകൊണ്ടും ചേരുന്നത് നീ തന്നെയാ. കുറഞ്ഞ സമയം കൊണ്ട് എനിക്കത് മനസ്സിലായി. Both of you are a perfect cute couples. അന്തിച്ചു നിക്കുന്ന എമിയെ നോക്കി അത്രയും പറഞ്ഞവൾ അതേ ചിരിയോടെ റിയക്ക് അരികിൽ പോയി അവളുടെ കരം കവർന്നു. റിയേച്ചിയോടും ഞാൻ കുറച്ച് മോശമായി പെരുമാറിയിട്ടുണ്ട് എല്ലാം മറന്ന് എന്നോട് ക്ഷമിക്കണം. Sorry for all my mistakes. അത്രയും പറഞ്ഞവൾ റിയയെ ഒന്ന് പുണർന്നു. അവളുടെ മാറ്റം കണ്ട് എല്ലാവരും പകച്ചു നിന്നുപോയി. അധികം വൈകാതെ തന്നെ ആൽവിച്ചനൊപ്പം അവൾ പോവാനിറങ്ങി. പോവുന്നതിന് മുന്നേ അവൾ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞു. പറന്നു പോയ കിളികൾ ഇനിയെന്ന് കൂടണയും എന്ന് അറിയാതെ അവരെല്ലാം അവൾ പോവുന്നത് നോക്കി നിന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story