ഹൃദയതാളമായ്: ഭാഗം 69

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ബാൽക്കണിയിലെ ബീൻ ബാഗിൽ ഇരുന്ന് ചായ കുടിക്കുന്ന തിരക്കിലായിരുന്നു എമി. മുടിയെല്ലാം വാരി മുകളിലേക്ക് ബൻ ചെയ്തു വെച്ചിട്ടുണ്ട്. എങ്കിലും കുഞ്ഞി കുഞ്ഞി മുടികൾ അനുസരണയില്ലാതെ മുഖത്തേക്ക് വീണ് കാറ്റിൽ പറന്നു കൊണ്ടിരുന്നു. ആസ്വദിച്ച് ചായ കുടിക്കുന്ന അവളെ കണ്ടാണ് അച്ചു ബാൽക്കണിയിലേക്ക് വരുന്നത്. അവനെ കണ്ടതും അവൾ മുഖം വീർപ്പിച്ചിരുന്നു. രാത്രി വരെ ഗീതയുടെ കൂടെ ചിലവഴിക്കാം എന്ന് വാക്ക് കൊടുത്തിട്ട് ഉച്ച കഴിഞ്ഞപ്പോഴേക്കും എന്തോ അത്യാവശ്യം ആണെന്ന് പറഞ്ഞ് വിളിച്ചോണ്ടു പോന്നതിന്റെ പിണക്കം ആണ്. പോരാത്തതിന് വന്നത് മുതൽ ഗംഭീര ഫോൺ വിളിയും ലാപ്പിന് മുന്നിൽ കുത്തിയിരിപ്പും. എല്ലാം കൊണ്ടും ആൾ കലിപ്പിലാണ്. ഇച്ചായന്റെ കൊച്ച് നല്ല ചൂടിൽ ആണല്ലോ????? അവളുടെ കാട്ടികൂട്ടലുകൾ കണ്ട് ഒരു ചിരിയോടെ അവൻ ചോദിച്ചു. ഇപ്പൊ എന്നാത്തിനാ തിരക്കി വന്നത് ആ കുന്തവും കെട്ടിപ്പിടിച്ച് അവിടെ ഇരിക്കാൻ മേലായിരുന്നോ???? ദേഷ്യത്തിൽ മുഖം ചുവപ്പിച്ചവൾ ചോദിക്കുന്നത് കേട്ടവൻ അവൾക്കരികിലേക്ക് നടന്നു.

കെട്ടിപ്പിടിച്ചിരിക്കാൻ എനിക്കൊരു കെട്ട്യോൾ ഉള്ളപ്പൊ ഞാനെന്തിന് വേറെ നോക്കണം????? കുസൃതിയോടെ അവൻ അവളിലേക്ക് മുഖം താഴ്ത്തി പറഞ്ഞു. അതിന് മറുപടി എന്തോ പറയാൻ തുടങ്ങുമ്പോഴാണ് അകത്ത് അവളുടെ ഫോൺ റിങ് ചെയ്യുന്നത്. അത് കേട്ടവൾ അവനെയൊന്ന് നോക്കി പേടിപ്പിച്ചവൾ എഴുന്നേറ്റ് കാൾ അറ്റൻഡ് ചെയ്യാനായി പോയി. അവൾ പോവുന്നത് നോക്കി നിന്ന അവൻ പെട്ടെന്ന് എന്തോ ഓർത്തെന്നത് പോലെ അവൾ ഇരുന്ന ബീൻ ബാഗിൽ സ്ഥാനമുറപ്പിച്ചു. ടേബിളിൽ ഇരുന്ന് റിങ് ചെയ്യുന്ന ഫോൺ കയ്യിലെടുത്തു നോക്കുമ്പോഴാണ് റോണിയാണ് വിളിക്കുന്നത് എന്ന് മനസ്സിലായി. നിവിയുടെയും അപ്പുവിന്റെയും കാര്യം പറയാൻ നേരത്തെ അവനെ വിളിച്ചതായിരുന്നു. പക്ഷെ അന്നേരം അവൻ പുറത്ത് എവിടെയോ ആയിരുന്നതിനാൽ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് കട്ട്‌ ചെയ്യുകയായിരുന്നു. ഇപ്പൊ കാര്യം എന്താണെന്ന് അറിയാനുള്ള വിളിയാണ്. അവൾ പുഞ്ചിരിയോടെ കാൾ എടുത്ത് കാതിലേക്ക് വെച്ചു.

എടി നീ നേരത്തെ വിളിച്ചപ്പൊ ഞാൻ ഡ്രൈവിങ്ങിൽ ആയിരുന്നു അതാ പെട്ടെന്ന് കട്ട്‌ ചെയ്തത്. എന്നാത്തിനാ വിളിച്ചത്???? ഹലോ പോലും പറയുന്നതിന് മുന്നേ മറുവശത്ത് നിന്നവൻ ചോദിക്കുന്നത് കേട്ടവൾക്ക് ചിരി വന്നു. നിന്റെ തിരക്ക് എല്ലാം കഴിഞ്ഞോ????? അവനോട് ചോദിക്കുന്നതിനൊപ്പം അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി. ആടി. മമ്മീനേം കൂട്ടി രാവിലെ ഷോപ്പിങ്ങിന് പോയതാ എന്റെ പൊന്നോ ഉള്ള കട മുഴുവൻ കയറി ഇറങ്ങി മനുഷ്യന്റെ ഊപ്പാട് വന്നു. ദേ ഇപ്പൊ വീട്ടിലേക്ക് വന്ന് കയറിയതേ ഉള്ളൂ..... നെടുവീർപ്പോടെ അവൻ പറഞ്ഞതും അവൾ ചിരിച്ചു. ഒരു ചിരിയോടെ തിരിഞ്ഞു ഇരിക്കാൻ നോക്കുമ്പോഴുണ്ട് തന്റെ സ്ഥാനം അച്ചു കയ്യടക്കിയിരിക്കുന്നു. അത് കണ്ടപ്പോഴേ ചുണ്ടിലെ ചിരി മാഞ്ഞു. ദേഷ്യത്തിൽ അവനെ നോക്കി കണ്ണുരുട്ടി നോക്കിയപ്പോഴേക്കും അവൻ കുറുമ്പൊടെ അവളെ വലിച്ച് മടിയിലേക്ക് ഇരുത്തിയിരുന്നു. പിടഞ്ഞു മാറാൻ അവൾ ശ്രമിക്കും മുന്നേ അരയിലൂടെ കൈചുറ്റി അവളെ ലോക്ക് ചെയ്തു. ഇരുന്ന് കുതറിയിട്ടോ പിടഞ്ഞിട്ടോ കാര്യം ഇല്ലായെന്ന് അറിയാവുന്നത് കൊണ്ട് അവനെ നോക്കി പേടിപ്പിച്ചവൾ അവിടെ തന്നെ ഇരുന്നു. എടീ നീ കാര്യം പറ എന്തിനായിരുന്നു നേരത്തെ വിളിച്ചത്????

റോണിയുടെ ആ ചോദ്യം കേൾക്കുമ്പോഴാണ് അവൾ അവനിൽ നിന്ന് നോട്ടം പിൻവലിക്കുന്നത്. ആഹ് അത് വേറൊന്നുമല്ല നമ്മുടെ അപ്പുവേട്ടന്റെയും നിവിയുടെയും കല്യാണം ഉറപ്പിച്ചു. ഏ???? അതെപ്പൊ???? എന്റെ കല്യാണത്തിന്റെ അന്ന്. എന്നിട്ട് അവൾ ഇത്രയും ആയിട്ടും അവൾ ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ????? എടാ അതിനവൾ ഇത് വല്ലതും അറിഞ്ഞിട്ട് വേണ്ടേ???? രണ്ട് വീട്ടുകാരും കൂടി ഒരു സർപ്രൈസ് പ്ലാൻ ചെയ്തിരിക്കുവാ രണ്ടിനെയും ഞെട്ടിക്കാൻ. ഇന്ന് ഗീതൂസ് പറയുമ്പോഴാ ഞാനും ഇച്ചായനും ഇത് അറിയുന്നത്. എമി പറയുന്നത് കേട്ട് ഏതാണ്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു അവൻ. അത് മനസ്സിലാക്കി അവൾ മൊത്തം പ്ലാനും അവന് വിവരിച്ചു കൊടുത്തു. അച്ചു അതെല്ലാം ശ്രദ്ധിച്ച് ഇരുന്നു. എടി ഇത് വർക്ക്‌ ഔട്ട്‌ ആകുവോ????? എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും അവൻ സംശയത്തോടെ ചോദിച്ചു. എന്താ സംശയം എപ്പോ വർക്ക്‌ ഔട്ട്‌ ആയെന്ന് ചോദിച്ചാൽ പോരെ???? എനിക്ക് തോന്നുന്നില്ല.

വലിയ പ്ലാനിങ് ഒക്കെ നടത്തിയിട്ട് അവസാനം അപ്പുവേട്ടൻ അവളെയും കൊണ്ട് ഒളിച്ചോടുന്ന സ്ഥിതി ആവരുത്. അതിന് സമയം കിട്ടിയിട്ട് വേണ്ടേ???? എല്ലാം ശടപടേ എന്നായിരിക്കും. A shocking surprise. അവൾ ആവേശത്തോടെ പറഞ്ഞു. എനിക്ക് തോന്നുന്നില്ല ഇത് ശരിയാവുമെന്ന്. അത് കേട്ടതും അച്ചു അവളുടെ കയ്യിലിരുന്ന ഫോൺ പിടിച്ചു വാങ്ങി. ശരിയും തെറ്റും ഒക്കെ ഞങ്ങൾ നോക്കിക്കോളാം നീ ഇതൊന്നും ചെന്ന് അവർ രണ്ടിനോടും എഴുന്നള്ളിക്കാതിരുന്നാൽ മതി കേട്ടോടാ നെഗറ്റീവോളി....... ആഹാ ഏമാൻ അവിടെ ഉണ്ടായിരുന്നോ????? അച്ചുവിനുള്ള മറുപടി എന്ന പോൽ അവൻ ചോദിച്ചു. ഞാൻ ഉണ്ടോളാം നീ വിളമ്പി തരണ്ട. പിന്നെ നീയെങ്ങാനും ചെന്ന് ഇത് വല്ലതും അതുങ്ങളോട് പറഞ്ഞെന്ന് ഞാനറിഞ്ഞാൽ........ ഒരു ഭീഷണിയോടെ അവൻ നിർത്തിയതും അതേ സെക്കന്റിൽ അപ്പുറത്ത് നിന്ന് റോണിയുടെ സ്വരം ഉയർന്നു. അയ്യോ ഇല്ലായെ. ഞാനിത് എന്റെ മറിയാമ്മയോട് പോലും പറയില്ല. എങ്കിൽ നിനക്ക് കൊള്ളാം.

അവൻ ഗൗരവത്തിൽ പറഞ്ഞു. അല്ല അളിയൻ ചായകുടിച്ചോ???? ആടാ. നീയോ????? ഞാൻ ദേ ഇപ്പൊ വീട്ടിൽ എത്തിയതല്ലേ ഉള്ളൂ ഒന്ന് ഫ്രഷ് ആയിട്ട് വേണം കുടിക്കാൻ. എങ്കിൽ ചെന്ന് ഫ്രഷാവാൻ നോക്ക് രാവിലെ മുതൽ തുടങ്ങിയ അലച്ചിൽ അല്ലെ????? ആയിക്കോട്ടെ അളിയാ. ഞാൻ രാത്രി വിളിക്കാം. അതും പറഞ്ഞവൻ കാൾ വെച്ചു. കാൾ കട്ടായി എന്ന് കണ്ടതും എമി ദേഷ്യത്തിൽ അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുത്ത് എഴുന്നേറ്റ് പോവാനാഞ്ഞു. പക്ഷെ അച്ചുവിന്റെ പിടി അയച്ച് പോവാൻ അവളെകൊണ്ട് കഴിഞ്ഞില്ല. മുഖം വീർപ്പിച്ചവൾ തിരിഞ്ഞിരുന്നു. ഡീ പൊടിക്കുപ്പി......... കുറുമ്പൊടെ കാതിൽ ചുണ്ട് ചേർത്തവൻ വിളിച്ചതും അവന്റെ നിശ്വാസമേറ്റ് ഇക്കിളിയോടെ അവൾ കഴുത്ത് വെട്ടിച്ചു. പിണക്കമാണോ????? ആണെങ്കിൽ????? ആണെങ്കിൽ അത് മാറ്റാനുള്ള വഴിയൊക്കെ എനിക്കറിയാം. കള്ളചിരിയോടെ അവൻ പറയുന്നത് കേട്ടവൾ ചുണ്ട് കോട്ടി.

അത് കണ്ടവൻ കുസൃതിയോടെ ഒരു കയ്യാൽ അവളെ തന്നിലേക്ക് അടുപ്പിച്ച് പിന്തിരിഞ്ഞ് ഇരിക്കുന്ന അവളുടെ പിൻകഴുത്തിൽ മൂക്ക് ഉരസി. പ്രതീക്ഷിക്കാതെയുള്ള അവന്റെ പ്രവർത്തിയിൽ അവൾ പുളഞ്ഞു പോയി. അടർന്നു മാറാൻ പോലും കഴിയാതെ അവന്റെ കൈക്കുള്ളിൽ ഇരുന്ന് പിടഞ്ഞു. ഇച്ചായാ..... മതി......... എനിക്ക് ഇക്കിളി ആവുന്നു........... ചിരിയടക്കാൻ പാട് പെട്ടവൾ പറയുന്നത് കേട്ടവന് ഹരമായി. അവളിൽ നിന്നുയരുന്ന പിടച്ചിലും ചിരിയൊലികളും അവനിൽ ആവേശം നിറഞ്ഞു. മൂക്ക് ചേർത്ത് ഉരസുന്നതിനൊപ്പം പിൻകഴുത്തിൽ ഉന്തി നിൽക്കുന്ന എല്ലിലൂടെ അവന്റെ ചുണ്ടുകൾ താഴേക്ക് ഇഴഞ്ഞു നീങ്ങി. അവന്റെ അധരങ്ങളുടെ ചൂട് അറിഞ്ഞതും അതുവരെ ഉയർന്ന അവളുടെ പൊട്ടിച്ചിരി നിലച്ചു. ശരീരം ആകെ ഒരു കൊരുത്തരിപ്പ് പോലെ. ശ്വാസത്തിന്റെ ഗതിയും കിതപ്പുമേറി. ഉള്ളിൽ മറ്റെന്തോ വികാരങ്ങൾ ഉണരുന്നത് അറിഞ്ഞു. അതിന്റെ ഫലമായി അവളൊന്ന് വിറച്ചു. വയറിലൂടെ ചുറ്റിയിരിക്കുന്ന അവന്റെ കയ്യിൽ മുറുകെ പിടിച്ചവൾ ഏങ്ങി പോയി.

അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. അവളിൽ നിന്നുയരുന്ന ഗന്ധത്തിൽ അവൻ അടിമപ്പെട്ടുപോയി. പിന്മാറാൻ കഴിയാത്ത വിധം അവന്റെ ചുണ്ടുകൾ പുതിയ സഞ്ചാര പാത തേടുകയായിരുന്നു. അവ പിൻകഴുത്തിലൂടെ അലഞ്ഞ് തോളിലൂടെ അരിച്ചിറങ്ങി. ഓരോ തവണ ചുണ്ടുകൾ അവളിൽ പതിയുമ്പോൾ അവനിൽ മുറുകുന്ന അവളുടെ കരങ്ങളും അവളിലെ കിതപ്പും അവന് ലഹരിയായി മാറുകയായിരുന്നു. ചുണ്ടുകൾക്കൊപ്പം കഴുത്തിൽ അവന്റെ പല്ലും അമർന്നതും അവൾ പിടഞ്ഞു പോയി. അപ്പോൾ മാത്രമാണ് താൻ ചെയ്ത പ്രവർത്തികൾക്ക് അവൻ കടിഞ്ഞാണിടുന്നത്. കണ്ണുകൾ ഇറുകെ പൂട്ടി ഇരിക്കുന്ന അവളെ തിരിച്ച് നെഞ്ചിലേക്ക് അണച്ചു പിടിച്ചു. ഇപ്പൊ പിണക്കം മാറിയോ?????? കുസൃതിയോടെ അവൻ കാതോരം ചോദിച്ചതും ചുവന്നു തുടുത്ത മുഖം അവനിൽ നിന്ന് ഒളിപ്പിക്കാൻ എന്നപോൽ നെഞ്ചിലേക്ക് അമർത്തി വെച്ചവൾ ഉയർന്നു താഴുന്ന നെഞ്ചിടിപ്പിനെ വരുതിയിൽ ആക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന് കഴുത്തിലെ മാലയിൽ പിടിച്ചു കളിക്കുന്ന അവളെ അവൻ പ്രണയത്തോടെ നോക്കിയിരുന്നു. വലിച്ചു പൊട്ടിച്ചെടുക്കുവോ നീയിത്???? അവന്റെ ആ ചോദ്യം കേട്ടതും അത് ഇഷ്ടപ്പെടാത്തത് പോലെ ചുണ്ട് കൂർപ്പിച്ച് വീണ്ടും മാലയിൽ പിടിച്ചു വലിക്കാൻ തുടങ്ങി. ഒരു തലവേദന പിടിച്ച കേസ് വന്ന് തൂങ്ങിയിട്ടുണ്ട് അതാ ഒട്ടും ആഗ്രഹം ഇല്ലാഞ്ഞിട്ടും നിന്നെയും കൊണ്ട് തിരികെ പോരേണ്ടി വന്നത്. ഇവിടെ വന്നിട്ടും നിന്നെ ശ്രദ്ധിക്കാതെ ഇരുന്നത് മനഃപൂർവമല്ല ഒരു ലൂപ് ഹോൾ പോലും ഇല്ലാതെ FIR എഴുതേണ്ട കേസായത് കൊണ്ടാണ്. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ചിലപ്പോ എനിക്ക് നിന്നെ ഒന്ന് നോക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് എന്റെ കൊച്ച് ഇപ്പോഴേ ഇതിനോടൊക്കെ പൊരുത്തപ്പെട്ടേക്കണം. നെറ്റിയിൽ ചുണ്ട് ചേർത്തവൻ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു. എനിക്കറിയാം ഇച്ചായാ. ഇച്ചായന്റെ പ്രൊഫഷനും അതിലെ തിരക്കുകളും എല്ലാം എനിക്ക് മനസ്സിലാവും. ഇച്ചായൻ അനുഭവിക്കുന്ന ടെൻഷനും സ്‌ട്രെസ്സും എല്ലാം എനിക്ക് തിരിച്ചറിയാം.

അതൊക്കെ മനസ്സിലാക്കി ഉപദേശിക്കാനോ സൊല്യൂഷൻ കണ്ടെത്താനോ ഒന്നും എനിക്കറിയില്ല. പക്ഷെ എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ സപ്പോർട്ട് ചെയ്തത് എന്നും ഞാൻ ദേ ഇങ്ങനെ കൂടെ ഉണ്ടാവും. അതുകൊണ്ട് എന്റെ ഡ്രാക്കു അതോർത്ത് ബേജാറാവണ്ട. പിന്നെ പിണങ്ങി ഇരുന്നത് ദിവസവും എന്തെങ്കിലും പറഞ്ഞ് ഇച്ചായനോട് തെറ്റി ഇരിക്കാൻ തോന്നുന്നത് കൊണ്ടാ ഓരോരോ കാരണങ്ങൾ തേടിപ്പിടിച്ച് ഇങ്ങനെ പിണക്കം കാട്ടുന്നത്. ഒരുപാട് ഇഷ്ടം തോന്നുമ്പോഴാ ഞാൻ ഇങ്ങനെയൊക്കെ കാട്ടുന്നത് കേട്ടോ മിസ്റ്റർ ACP....... കണ്ണിറുക്കി അവൾ കുറുമ്പൊടെ പറഞ്ഞു. ഇങ്ങനെ പിണങ്ങി ഇരിക്കുമ്പോൾ നേരത്തെ കിട്ടിയത് പോലെ പലതും കിട്ടി എന്നിരിക്കും അതൊക്കെ എന്റെ കൊച്ച് താങ്ങുവോ?????? കള്ളചിരിയോടെ മീശ പിരിച്ച് അവൻ പറയുന്നത് കേട്ടതും അവൾ ചിരിച്ചു. ഇതും എനിക്ക് ഇഷ്ടമാണെങ്കിലോ???? അവളുടെ ഉണ്ടകണ്ണുകളിൽ കുറുമ്പ് നിറഞ്ഞു. പറഞ്ഞു തീർന്നതും അവളുടെ ചുണ്ടുകളെ അവൻ കവർന്നെടുത്തിരുന്നു.

ചുറ്റിനുമുള്ളതെല്ലാം ഒരു നിമിഷം നിശ്ചലമായത് പോലെ. ഉയർന്നു താഴുന്ന ഹൃദയമിടിപ്പും നിശ്വാസങ്ങളും സുഖകരമായ ആ നിശബ്ദതയെ മുറിച്ചു കൊണ്ടേയിരുന്നു. വിരലുകൾ അവന്റെ മുടിയിഴകളിൽ ഒളിപ്പിച്ചവൾ അവന്റെ ചുംബനത്തെ തന്നിലേക്ക് സ്വീകരിച്ചു. മേൽച്ചുണ്ടിലൂടെ തെന്നി മാറുന്ന അവന്റെ ചുണ്ടുകളുടെ നനവും നിശ്വാസചൂടും അവളെ തളർത്തി കൊണ്ടിരുന്നു. നീണ്ട നേരത്തെ ആ ചുംബനം അവസാനിക്കുമ്പോൾ അവൾ വാടി തളർന്ന് കിതച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തന്നെ ചേർന്നിരുന്നു. ദേ ഈ ഒരു കിസ്സ്‌ പോലും താങ്ങാനുള്ള ശേഷി ഇല്ല. ആദ്യം എന്റെ കൊച്ചിന് ഒരു സ്മൂച്ചിങ് താങ്ങാനുള്ള സ്റ്റാമിന ഉണ്ടാവട്ടെ എന്നിട്ട് ഇനി ഇതുപോലെ പിണങ്ങി ഇരിക്കാം. കിതപ്പടക്കാൻ പാടുപെടുന്ന അവളെ നോക്കി കണ്ണിറുക്കി കൊണ്ടവൻ പറഞ്ഞതും ചുണ്ട് കൂർപ്പിച്ച് അവന്റെ കയ്യിൽ നുള്ളി ആയിരുന്നു അവൾ പ്രതികാരം നടത്തിയത്. വീണ്ടും അവളുടെ മുഖത്തും കഴുത്തിലും എല്ലാം അവൻ കുറുമ്പൊടെ അതിലേറെ പ്രണയത്തോടെ ചുംബിക്കുമ്പോൾ മാനത്തെ അന്തിച്ചോപ്പിനെക്കാൾ ഭംഗി ആയിരുന്നു അവളുടെ കുഞ്ഞു മുഖത്തിന്‌. ഓരോ നിമിഷവും മുന്നത്തേക്കാൾ പതിന്മടങ്ങ് ഏറുന്ന പ്രണയത്തിന് മധുരം ഏറുകയായിരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story