ഹൃദയതാളമായ്: ഭാഗം 70

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കുരിശ് വരയ്ക്കാൻ താഴേക്ക് വിളിക്കുമ്പോഴാണ് അച്ചു റൊമാൻസിന് സുല്ലിടുന്നത്. കുരിശിങ്കൽ പ്രാർത്ഥന ചൊല്ലാൻ ഇരിക്കുന്നത് മക്കൾക്ക് മടിയുള്ള കാര്യമാണ്. എപ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് തടിയൂരുന്ന അച്ചൂനെ ഇന്ന് അമ്മച്ചി അങ്ങ് പൂട്ടി. അതോടെ അച്ചു നല്ല കുട്ടിയായി മടിപിടിച്ച് നിന്ന എമിയേം തൂക്കിയെടുത്ത് പുറത്തേക്കിറങ്ങി. അയ്യോ.... അമ്മച്ചീ............ സ്റ്റെയറിന് അരികിൽ എത്തുമ്പോഴാണ് ആ അലർച്ച അവർ കേൾക്കുന്നത്. ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ????? ചേട്ടായി......... എമിയുടെ ആലോചനയ്ക്ക് മറുപടി എന്ന പോൽ പറഞ്ഞവൻ ധൃതിയിൽ താഴേക്കിറങ്ങി. എന്താ നടക്കുന്നത് എന്നറിയാനുള്ള ആക്രാന്തത്തിൽ പുറകെ എമിയും. ആൽവിച്ചന്റെ ശല്യം സഹിക്കാൻ വയ്യാതെ റിയ എന്തെങ്കിലും കൊണ്ട് വീക്കി കാണും എന്ന് പ്രതീക്ഷിച്ച് വന്ന അവർ മുന്നിലെ കാഴ്ച കണ്ട് അന്തിച്ചു നിന്നുപോയി. തറയിൽ കമന്ന് കിടക്കുന്ന ആൽവിച്ചൻ അവന്റെ കഴുത്തിൽ കയറി ഇരിക്കുകയാണ് ജോക്കുട്ടൻ. രണ്ട് കൈകൊണ്ടും ആൽവിച്ചന്റെ മുടിയിൽ കുത്തി പിടിച്ച് ഇരിപ്പാണ് കക്ഷി.

ആൾ നല്ല കലിപ്പിൽ ആണ്. പോൾ ആണെങ്കിൽ ഒരു ഗുസ്തി കാണുന്ന ആവേശത്തോടെ സോഫയിൽ ഇരിപ്പുണ്ട്. സാറാ താടിക്ക് കയ്യും കൊടുത്ത് നിൽക്കുന്നു. എന്തെ ഓളിസ് എത്തു തിന്നും അല്ലെ????? ജോക്കുട്ടന്റെ കുഞ്ഞു സ്വരം ഉയരുന്നതിനൊപ്പം ആൽവിച്ചന്റെ മുടിയിൽ പിടിച്ചു വലിച്ചു. ആഹ്ഹ്..... എടാ വിടെടാ.... എനിക്ക് വേദനിക്കുന്നു....... ആൽവിച്ചൻ വേദനയാൽ നിലവിളിച്ചു. ഇയ്യാ..... എന്തെ ഓളിസ് താ........ കുഞ്ഞു കൈകൊണ്ടവൻ ആൽവിച്ചന്റെ പുറത്ത് തല്ലി. എടാ പപ്പ തോറ്റ്..... പപ്പ തോറ്റ്..... പിടി വിടെടാ...... നിലത്ത് കൈകൊണ്ട് അടിച്ച് ദയനീയമായി ആൽവിച്ചൻ പറഞ്ഞിട്ടും ജോക്കുട്ടന് നോ കുലുക്കം. ആരേലും ഈ സാധനത്തിനെ ഒന്ന് പിടിച്ചു മാറ്റ് അല്ലേൽ ഇവനെന്നെ കൊല്ലും......... വേറെ നിവർത്തി ഒന്നുമില്ലാതെ ആൽവിച്ചൻ എല്ലാവരെയും നോക്കി കാറി കൊണ്ട് പറഞ്ഞു. പെട്ടെന്ന് റിയ ഓടി ജോക്കുട്ടനെ പിടിച്ചു മാറ്റാൻ ചെന്നു. നീ എന്താ മോളെ ഈ കാണിക്കുന്നത്??? പിടിച്ചു മാറ്റാൻ ചെന്നിട്ട് കുഞ്ഞിന്റെ ചവിട്ട് എങ്ങാനും വയറ്റിൽ കൊണ്ടാലോ??????

സാറാ ശാസനയോടെ അവളെ തടഞ്ഞു. അയ്യോ നിന്ന് നാടകം കളിക്കാതെ ആരേലും വന്നൊന്ന് ഈ കുരിപ്പിനെ എടുത്ത് മാറ്റ് ഞാനിപ്പോ ചത്തു പോകുവേ.......... അത് കേട്ടതും എമി ഓടി ചെന്ന് ജോക്കുട്ടനെ പിടിച്ചു മാറ്റാൻ നോക്കി. ചെക്കൻ അട്ട പിടിച്ച കണക്ക് ആൽവിച്ചന്റെ മുടിക്ക് കുത്തി പിടിച്ചിരിക്കുവാണ്. എമി അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴെല്ലാം ആൽവിച്ചൻ വേദനയെടുത്ത് പുളയാൻ തുടങ്ങി. ഒരുവിധം കുഞ്ഞിനെ അവനിൽ നിന്ന് അടർത്തി മാറ്റിയപ്പോഴേക്കും ആൽവിച്ചന്റെ മുടി പകുതിയും അവൻ പറിച്ച് കയ്യിലെടുത്തിരുന്നു. ശ്ശേ..... ഗുസ്തി മുറിഞ്ഞ വിഷമത്തിൽ പോൾ നിരാശയോടെ സോഫയിൽ അടിച്ചു. ആൽവിച്ചന് സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. എങ്കിലും തലയാകെ ഒരു പെരുപ്പ് പോലെ. പോരാത്തതിന് ഒടുക്കത്തെ നീറ്റലും. മുടി പറിഞ്ഞു പോയത് കൂടാതെ ചെക്കൻ തല മുഴുവൻ മാന്തി പറിച്ചു വെച്ചിരിക്കുവാണ്. ജോക്കുട്ടൻ എമിയുടെ കയ്യിലിരുന്ന് പോര് കോഴിയെപോലെ ആൽവിച്ചനെ ഒരു നോട്ടം. ആരെങ്കിലും ഒരു പെട്ടി കണ്ടുവന്നാൽ കയറി കിടക്കാമായിരുന്നു എന്ന കണക്ക് ആൽവിച്ചനും.

ഇതിപ്പൊ എന്നതാ പ്രശ്നം???? അച്ചു ജോക്കുട്ടനെയും ആൽവിയെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു. കൊച്ച് പറഞ്ഞത് കേട്ടില്ലേ അവന്റെ ഹോർളിക്സ് എടുത്ത് ഈ മുതുക്കൻ കട്ടു തിന്നു. അത് കറക്റ്റ് ആയിട്ടവൻ കാണുകയും ചെയ്തു അപ്പൊ തുടങ്ങിയതാണ് ഈ പൂരം. സാറാ പറയുന്നത് കേട്ട് എമിയും അച്ചുവും ഉളുപ്പുണ്ടോ എന്ന രീതിയിൽ അവനെ ഒന്ന് നോക്കി. ആകാശത്ത് കൂടി പറന്നു പോയ പണി എയർ ഇന്ത്യ വിളിച്ച് ഇരന്നു വാങ്ങിയ ആൽവിച്ചൻ പറ്റിപ്പോയി എന്ന കണക്ക് ഇരുന്നു. ഞാൻ പലതവണ ഇവനോട് പറഞ്ഞിട്ടുണ്ട് അടുക്കളയിൽ വന്ന് കട്ട് തിന്നരുതെന്ന്. ഇന്നലെ വരെ ഈ ഗർഭിണി പെണ്ണിന് വാങ്ങി വെക്കുന്നത് അടിച്ചുമാറ്റി തിന്നുവായിരുന്നു ഇന്നൊന്നും കിട്ടാത്തത് കൊണ്ടായിരിക്കും കൊച്ചിന്റെ എടുത്ത് തിന്നത്. ഇതുപോലെ ഒരു മരപ്പാഴ്........ സാറാ അവനെ നോക്കി തലയിൽ കൈവെച്ചു പോയി. ഈ ഹോർളിക്സ് എടുത്ത് കൈവെള്ളയിൽ വെച്ച് നക്കി തിന്നിട്ടുണ്ടോ???? നല്ല രസാണ്. ഇളിച്ചു കൊണ്ടവൻ പറയുന്നത് കേട്ട് ഇതേതോ കൂടിയ ഇനമാണ് എന്ന രീതിയിൽ ബാക്കിയുള്ളവർ അവനെ നോക്കി പോയി.

എനിച്ചിപ്പൊ എന്തെ ഓളിസ് മേണം.... ജോക്കുട്ടൻ കയ്യും കാലും ഇട്ടടിച്ച് കാറി. കരയല്ലേ ജോക്കുട്ടാ.... ദേ എമിയെ നോക്കിയേ........ നാളെ നമുക്ക് രണ്ടുപേർക്കും കൂടി പോയി പുതിയ ഹോർളിക്സ് വാങ്ങാട്ടോ........ എമി അവനെ കൊഞ്ചിച്ചു കൊണ്ട് സമാധാനിപ്പിക്കാൻ നോക്കി എവിടെ??? ചെക്കൻ അമ്പിനും വില്ലിനും അടുത്തില്ല എന്ന് മാത്രമല്ല ഹൈ പിച്ചിൽ കരയാനും തുടങ്ങി. അച്ചൂന്റെ കുഞ്ഞ് ഇങ്ങ് വന്നേ....... നമുക്കേ ഈ പപ്പയെ വെട്ടത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്താം പോരെ????? പോയ പപ്പേന അച്ചണം..... ആടാ നമുക്ക് അടിച്ച് ശരിയാക്കാം എന്നിട്ട് നാളെ രാവിലെ പോയി ഹോർലിക്സ് വാങ്ങി കഴിക്കാം പപ്പക്ക് കൊടുക്കണ്ട. മേന്ത എനിച്ച് ഇപ്പൊ മേണം........ ജോക്കുട്ടൻ വീണ്ടും വാശിപിടിച്ച് കരയാൻ തുടങ്ങിയതും വേറെ വഴിയൊന്നും ഇല്ലാതെ അച്ചു മുകളിൽ പോയി ബുള്ളറ്റിന്റെ കീ എടുത്തുകൊണ്ടു വന്ന് ഹോർലിക്സ് വാങ്ങാൻ ഇറങ്ങി. പോവുന്ന പോക്കിൽ ആൽവിച്ചനെ ഒന്ന് നോക്കി പേടിപ്പിക്കാനും മറന്നില്ല. ശെടാ ഇവനിത് എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നത്????

ആകെപ്പാടെ പത്രത്തിന്റെ മൂട്ടിൽ ഒരിച്ചിരി പൊടി കിടന്നിരുന്നു അതെടുത്ത് തിന്നതാണോ ഞാൻ ചെയ്ത അപരാധം????? ആൽവിച്ചന്റെ ചോദ്യം കേട്ടതും എമി അവനെ നോക്കി പല്ല് കടിച്ചു. നീയെന്തിനാടി എന്നെ നോക്കി പേടിപ്പിക്കുന്നത് മാന്തും അടിയും എല്ലാം വാങ്ങിയത് ഞാൻ തന്നെ അല്ലെ???? നിങ്ങൾക്ക്‌ അത് വേണം മനുഷ്യാ എന്നെ കൂട്ടാണ്ട് ഒറ്റയ്ക്ക് പോയി കട്ട് തിന്നതല്ലേ അപ്പൊ ഇതല്ല ഇതിനപ്പുറം വരണം. അതും പറഞ്ഞവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ജോക്കുട്ടനെയും കൊണ്ട് അകത്തേക്ക് പോയി. ശ്ശെ.... ഇവളെയും കൂടെ കൂട്ടിയാൽ മതിയായിരുന്നു അതാവുമ്പൊ തല്ല് ഷെയർ ചെയ്യാൻ ഒരാളെ കിട്ടിയേനെ. ആഹ് പോയ ബുദ്ധി ആന വലിച്ചാൽ കിട്ടുവോ????? ഇനി അടുത്ത തവണ ഒരു കൈ നോക്കാം. സ്വയം പറഞ്ഞവൻ സോഫയിലേക്ക് ചാഞ്ഞിരുന്നു. ഈ കുരിശിനെ ചുമക്കാൻ മാത്രം എന്ത് പാപം ഞാൻ ചെയ്തു എന്ന് ആലോചിച്ച് റിയ അവനെ നോക്കി നെടുവീർപ്പിട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു തിരികെ വീട്ടിലേക്ക് വരുമ്പോൾ എല്ലാവരും പ്രാർത്ഥന കഴിഞ്ഞ് സ്തുതി കൊടുക്കുന്ന സമയം ആയിരുന്നു.

അച്ചൂനെ കണ്ടതും ജോക്കുട്ടൻ അവനടുത്തേക്ക് ഓടി ചെന്നു. വാങ്ങി കൊണ്ടുവന്ന പുതിയ ഹോർളിക്സിന്റെ ബോട്ടിൽ അവന്റെ കയ്യിൽ കൊടുത്തപ്പോഴാണ് ആളുടെ മുഖത്ത് വെട്ടം വീഴുന്നത്. അതും വാങ്ങി അവൻ ഊർന്നിറങ്ങി സാറായുടെ അടുത്തേക്ക് ഓടി പൊട്ടിച്ച് താ എന്നൊക്കെ പറയുന്നുണ്ട്. സാറാ ഉടനെ ബോട്ടിൽ പൊട്ടിച്ച് ഒരു ചെറിയ പാത്രത്തിൽ കുറച്ച് പൊടി പകർത്തി കൊടുത്ത് ഒരു സ്പൂണും എടുത്ത് കയ്യിൽ കൊടുത്തു. പിന്നെ അവനായി ഹോർളിക്സ് ആയി അവന്റെ പാടായി. സ്പൂൺ ഉപയോഗിച്ച് അവൻ ഹോർളിക്സ് കോരി തിന്നുന്നതും നോക്കി തിരിയുമ്പോഴാണ് എമി ആൽവിച്ചന് സ്തുതി കൊടുക്കുന്നത് കാണുന്നത്. അവന് സ്തുതി കൊടുത്ത് തിരിഞ്ഞതും അവൾ അച്ചുവിനും നേരെ സ്തുതി പറയാൻ കൈനീട്ടി അത് കണ്ടവൻ അവളുടെ കയ്യിൽ ഒന്ന് പിടിച്ച് കവിളിൽ മുത്തി. പെട്ടെന്ന് ആയത് കൊണ്ട് അവൾ കറണ്ട് അടിച്ചത് പോലെ നിന്നുപോയി. പിന്നെ അവനെ നോക്കി കണ്ണുരുട്ടി കാണിച്ച് തിരിഞ്ഞു നടന്നു. ഒരു കള്ള ചിരിയോടെ അവളിൽ നിന്ന് നോട്ടം മാറ്റിയതും കണ്ടു വായും തുറന്ന് നിൽക്കുന്ന ആൽവിച്ചനെ.

സ്തുതിയുടെ കൂടെ ഇപ്പൊ ഉമ്മയും ഒക്കെ കൊടുത്തു തുടങ്ങിയോ?????? അച്ചൂനെ ഒന്ന് ചൂഴ്ന്ന് നോക്കിയവൻ ചോദിച്ചു. ഇത് ബോണസാ ബോണസ്. കണ്ണിറുക്കി കൊണ്ട് അച്ചു മുകളിലേക്ക് പോയി. ഞാൻ കൊടുത്താൽ എന്താ പുളിക്കുവോ???? എനിക്കും കൊടുക്കണം ബോണസ് എവിടെ എന്റെ റിയ?????? ആൽവിച്ചൻ കണ്ണുകൾ കൊണ്ട് റിയയെ തപ്പി. ഡൈനിങ്ങ് ടേബിളിൽ അത്താഴം നിരത്തുന്ന റിയയെ കണ്ടതും അവൻ അങ്ങോട്ട് നടന്നു. ഇവിടെ കിട്ടിയില്ല......... ഗൗരവത്തിൽ അവൻ ചോദിക്കുന്നത് കേട്ടവൾ നെറ്റി ചുളിച്ചു. എന്ത്?????? ഗൗരവം ഒട്ടും കുറയ്ക്കാതെ റിയ തിരികെ ചോദിച്ചു. അല്ല സ്തുതി കിട്ടിയില്ല....... മറുപടി കലിപ്പിച്ച് ഒരു നോട്ടമായിരുന്നു. വേണ്ടെങ്കിൽ വേണ്ട......... ആൽവിച്ചൻ നൈസായി അവിടുന്ന് വലിഞ്ഞു അല്ലെങ്കിൽ കയ്യിലിരിക്കുന്ന കറിയെടുത്ത് തല വഴി ഒഴിച്ചെന്നിരിക്കും. നേരാവണ്ണം ഒരു സ്തുതി പോലും വേണ്ടാത്ത ഇതിനൊക്കെ ബോണസ് കൊടുക്കാൻ പോയ എന്നെ ആദ്യം തല്ലണം. ആഹ് ദർശനേ പുണ്യം സ്പർശനേ പാപം. ആരോടെന്നില്ലാതെ പറഞ്ഞവൻ കൈകഴുകാനായി പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പെണ്ണുങ്ങൾ എല്ലാവരും കൂടി ആയിരുന്നു ടേബിളിൽ ഭക്ഷണം കൊണ്ടുവന്ന് നിരത്തിയത്. ഒന്നും വെച്ചുണ്ടാക്കാൻ അറിയില്ലെങ്കിലും വിളമ്പാൻ അറിയാവുന്നത് കൊണ്ട് എമിയും ഉണ്ടായിരുന്നു മുൻപന്തിയിൽ. അനു ഇതൊന്നും ഇഷ്ടപ്പെടാതെ ഒരു ചെയർ വലിച്ചിട്ട് ഇരുന്നു. പതിയെ ഓരോരുത്തരായി കഴിക്കാൻ വന്ന് തുടങ്ങി. അച്ചുവും ആൽവിച്ചനും ഇരുന്ന് കഴിഞ്ഞാണ് പോൾ വരുന്നത്. കഴിക്കാൻ ഇരിക്കുമ്പോൾ എന്നും പോളിന്റെ അടുത്ത് അനുവാണ് ഇരിക്കാറ്. അത് കൂടാതെ അവൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കുമ്പോഴെല്ലാം ആയാളുടെ പങ്ക് കൂടി അവൾക്കാണ് കൊടുക്കാറ്. എന്നാൽ അന്നത്തെ പ്രശ്നത്തിന് ശേഷം അയാൾ അവൾക്കൊപ്പം ഇരിക്കുകയോ അവളോട് സംസാരിക്കുകയോ ചെയ്യില്ല. അയാൾ വന്നതും അനു ആകാംഷയോടെ അയാളെ നോക്കി. എന്നാൽ അവളെ നിരാശപ്പെടുത്തി കൊണ്ട് അയാൾ അവളിൽ നിന്ന് മാറി ഇരുന്നു. അവൾ വേദനയോടെ അയാളെ നോക്കി. ഒരു നോക്ക് കൊണ്ട് പോലും പോൾ അവളെ കടാക്ഷിച്ചില്ല.

എല്ലാവർക്കും വിളമ്പി കഴിഞ്ഞതും എമി അച്ചുവിന്റെ അരികിലും റിയ ആൽവിച്ചന് അരികിലും സാറാ അനുവിനും പോളിനും ഇടയിൽ ഒഴിഞ്ഞു കിടക്കുന്ന ചെയറിലും സ്ഥാനമുറപ്പിച്ചു. പോളും ആൽവിച്ചനും ഭാര്യമാർക്ക് വിളമ്പി കൊടുക്കുന്നു വെള്ളം കുടിപ്പിക്കുന്നു ആകെ മൊത്തം ബഹളമയം. പോയ കിടപ്പാടം തിരികെ പിടിക്കാനുള്ള ഓരോരോ കഷ്ടപ്പാടുകളേ..... അച്ചുവും എമിയും ഇതെല്ലാം നോക്കി അമർത്തി ചിരിച്ചു. നല്ലോണം കഴിക്ക് സാറാമ്മേ നീ ആകെ ക്ഷീണിച്ചു പോയി. പോൾ സ്നേഹം വാരി വിതറുകയാണ്. കൂടുതൽ പതപ്പിക്കല്ലേ ഞാൻ കുളിച്ചതാണ്. അത് കേട്ടതും ഒരു ഇളിയോടെ അയാൾ സ്വന്തം പ്ലേറ്റിലേക്ക് മുഖം പൂഴ്ത്തി. പോൾ ഒതുങ്ങിയതും ആൽവിച്ചൻ തലപൊക്കി. റിയേ നിനക്ക് മീൻ വറുത്തത് വേണോടീ????? വേണ്ടാ.......... പിന്നെന്തിനാ എടുത്ത് പ്ലേറ്റിൽ വെച്ചിരിക്കുന്നത് ഞാൻ കഴിച്ചോളാം. പറയുന്നതിനൊപ്പം അവളുടെ പ്ലേറ്റിൽ ഇരുന്ന മീൻ വറുത്തത് എടുത്ത് സ്വന്തം പാത്രത്തിൽ വെച്ച് കഴിക്കാൻ തുടങ്ങി.

പലതരം ആക്രാന്തം കണ്ടിട്ടുണ്ട് പക്ഷെ സ്വന്തം കൊച്ചിന്റെ ഹോർളിക്സും ഗർഭിണി ആയ ഭാര്യയുടെ പ്ലേറ്റിലെ മീൻ വറുത്തതും എടുത്ത് തിന്നുന്ന ആക്രാന്തത്തിന്റെ ഹോറിബിൾ വെർഷൻ കാണുന്നത് ഇതാദ്യാ. എമി ചിരി അടക്കാനാവാതെ പൊട്ടിച്ചിരിച്ചു പോയി. കൂടെ അച്ചുവും. അധികം വൈകാതെ അത് എല്ലാവരിലേക്കും പടർന്നു. ചിരിച്ച് ചിരിച്ച് വയറ് കൊളുത്തി പിടിക്കുന്നത് പോലെ തോന്നിയതും ഒരുവിധം എല്ലാവരും ചിരി നിർത്തി. റിയ ആൽവിച്ചനെ കലിപ്പിച്ച് നോക്കി എഴുന്നേറ്റു പോയി. അധികം വൈകാതെ വാതിൽ കൊട്ടിയടക്കുന്ന ശബ്ദം എല്ലാവരും കേട്ടു. ആൽവിച്ചൻ വീണ്ടും വഴിയാധാരമായി. പതിയെ ഓരോരുത്തരായി കഴിച്ച് എഴുന്നേറ്റു. സാറാമ്മേ നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയല്ലേ ഞാൻ കൂടി വരാം. പോൾ തോൽവി സമ്മതിക്കാൻ ഒരുക്കമല്ല. അതിന് ഞാൻ ഒറ്റയ്ക്ക് ആണെന്ന് ആര് പറഞ്ഞു???? ഞാൻ ഇന്ന് മുതൽ റിയ മോളുടെ കൂട്ടത്തിലാ കിടക്കുന്നത് ഗർഭിണി ആയ പെണ്ണാ അവളെ ഒറ്റയ്ക്ക് കിടത്താൻ പറ്റില്ല. അവൾക്ക് ഞാനില്ലേ അമ്മച്ചീ...... ആൽവിച്ചൻ രംഗത്ത് എത്തി.

അതുകൊണ്ടാ ഞാൻ തന്നെ കിടക്കാം എന്ന് പറഞ്ഞത് നിന്നെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല. കിട്ടേണ്ടത് കിട്ടിയതും ആൽവിച്ചന് മനസമാധാനമായി. ഗസ്റ്റ് റൂം ഞാൻ വൃത്തിയാക്കി ഇട്ടിട്ടുണ്ട് ഇന്ന് മുതൽ നീയും ജോക്കുട്ടനും അവിടെ കിടന്നാൽ മതി. കൊച്ചിനെ റിയ മോളുടെ കൂട്ടത്തിൽ കിടത്താൻ പറ്റത്തില്ല ഉറക്കത്തിൽ കയ്യും കാലും ഒക്കെ എടുത്തു ദേഹത്തിടുന്നതാ. ഇച്ചായൻ മുറിയിൽ കിടന്നോ. ഇനി രണ്ടും സോഫയിൽ കിടന്ന് വിഷമിക്കുന്നു എന്ന് പരാതി വേണ്ട. അന്തിമ തീരുമാനവും എടുത്ത് സാറാ റിയയുടെ അടുത്തേക്ക് പോയി. പുല്ല്..... ഇതിലും ഭേദം സോഫയിൽ കിടക്കുന്നതായിരുന്നു. ഒരു അപ്പന്റെയും മകന്റെയും രോദനം. ഇനി നിന്നിട്ട് വേറെ പ്രയോജനം ഒന്നും ഇല്ലാത്തത് കൊണ്ട് സോഫയിൽ കിടന്ന് ഉറങ്ങുന്ന ജോക്കുട്ടനെ എടുത്ത് തോളിൽ ഇട്ട് ആൽവിച്ചൻ ഗസ്റ്റ് റൂമിലേക്ക് നടന്നു. റിയയുടെ മുറിയുടെ ഫ്രണ്ടിൽ കുറച്ച് നേരം കിടന്ന് കറങ്ങിയിട്ട് നഷ്ട സ്വർഗ്ഗങ്ങളെ പാടി പോളും മുറിയിലേക്ക്‌ പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇല്ല സർ ഇതുവരെ അയാളുടെ ഭാഗത്ത്‌ നിന്ന് യാതൊരു തരത്തിലുള്ള മൂവമെന്റ്സും ഉണ്ടായിട്ടില്ല.

May be he is planning something. എന്തായാലും നാളെ അറസ്റ്റിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താലോ????? Let's see how he gets out of this. മ്മ്മ്..... അറിയാല്ലോ അയാൾ ഒരു വക്രബുദ്ധിക്കാരനാണ്. ഒരു കാരണവശ്ചാലും അയാൾ രക്ഷപെട്ടു പോവാനുള്ള ഒരു പഴുതും നമ്മളായിട്ട് ഇട്ടുകൊടുക്കരുത്....... Sure sir. യാതൊരു തരത്തിലുള്ള പാളിച്ചകളും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവില്ല. You can trust me. I know..... അതുകൊണ്ട് തന്നെയാണല്ലോ ഇത് നിന്നെ തന്നെ ഞാൻ ഏൽപ്പിച്ചതും. ശരി ഉറക്കം വെറുതെ കളയണ്ട നാളെ ഡ്യൂട്ടിക്ക്‌ കയറാനുള്ളതല്ലേ ഗുഡ് നൈറ്റ്....... ഗുഡ് നൈറ്റ് സർ........ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു. നാളെത്തെ അറസ്റ്റോടെ ഇതുവരെ അനുഭവിച്ച വർക്ക് ടെൻഷൻ ഒരുവിധം കുറയും.......

മനസ്സിൽ ചിന്തിച്ചു കൊണ്ടവൻ ബാൽക്കണി റയിലിൽ പിടിച്ച് ഇരുട്ടിലേക്ക് നോക്കി ഒന്ന് നിശ്വസിച്ചു. ഓരോന്ന് ഓർത്ത് കുറച്ച് നേരം അവിടെ നിന്നു. തിരികെ മുറിയിൽ കയറാൻ നേരം കണ്ടു ഹെഡ് ബോർഡിൽ ചാരി ഇരുന്ന് ഉറങ്ങുന്ന എമിയെ. തന്നെ കാത്ത് ഇരുന്ന് ഉറങ്ങി പോയതാണ് എന്നവന് മനസ്സിലായി. ബാൽകണി ഡോർ അടച്ച് മെല്ലെ അവൾക്ക് അരികിൽ ചെന്ന് അവളെ ബെഡിലേക്ക് ചായ്ച്ചു കിടത്തി. മുഖത്തിനെ മറഞ്ഞു കിടക്കുന്ന മുടിയെല്ലാം ഒതുക്കി വെച്ച് അവളുടെ നെറുകിൽ ഒന്ന് ചുംബിച്ചു. ഫോണെടുത്ത് അലാറം സെറ്റ് ചെയ്തു വെച്ച് ലൈറ്റ് അണച്ച് അവൾക്കരികിൽ കിടന്ന് അവളെയും ചേർത്ത് പിടിച്ച് മയക്കത്തിലേക്ക് വീണു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story