ഹൃദയതാളമായ്: ഭാഗം 72

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വാതിൽക്കൽ എത്തിയതും അച്ചു എമിയുടെ കയ്യിലെ പിടി വിട്ട് അവൾക്ക് മുന്നിൽ കൈകെട്ടി നിന്നു. അവന്റെ നോട്ടത്തിന് മുന്നിൽ ഒന്ന് പതറി അവൾ അവനിൽ നിന്ന് കണ്ണുകൾ മാറ്റി. എന്താ ഇങ്ങനെ നോക്കുന്നത് ????? അവന്റെ മുഖത്തേക്ക് ഇടം കണ്ണിട്ട് നോക്കി ആയിരുന്നു അവളത് ചോദിച്ചത്. അപ്പൊ ഇതാണ് പൊന്നുമോൾ രാവിലെ എഴുന്നേറ്റ് കുത്തിയിരുന്ന് ആലോചിച്ചതല്ലേ?????? അവന്റെ ചോദ്യം കേട്ടതും അവൾ കള്ളം പിടിക്കപ്പെട്ടത് പോലെ നാക്ക് കടിച്ചു. എന്തിനായിരുന്നു ഇത്????? മാപ്പ് എന്ന വെറും രണ്ടക്ഷരം കേട്ടിട്ട് നമുക്ക് എന്ത് പ്രയോജനം????? നിരാശയോടെ ആ ചോദ്യം. ഇച്ചായാ ഞാൻ മാപ്പ് പറയിപ്പിക്കാൻ ഉദ്ദേശിച്ചില്ല. ഇന്നലെ ഡാഡിയെ അവൾ വിഷമത്തോടെ നോക്കി ഇരുന്നപ്പോഴേ ഞാൻ ഇങ്ങനെ ഒരു സീൻ ഇന്നിവിടെ നടക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. അതാണ് ഡാഡിയെ കണ്ട് ഞാൻ സംസാരിച്ചത്. പഴയത് പോലെ ഇച്ചായനോട് സംസാരിക്കണം എന്നവളോട് ആവശ്യപ്പെടണം എന്നാണ് ഡാഡിയോട് ഞാൻ പറഞ്ഞത് അതിനിടയിൽ ഡാഡി മാപ്പും കോപ്പും തിരുകി കയറ്റും എന്ന് ഞാൻ അറിഞ്ഞോ?????

ചുണ്ട് കൂർപ്പിച്ചവൾ പറഞ്ഞു. മനസ്സിൽ വൈരാഗ്യം വെച്ചവൾ പുറമെ ചിരിച്ച് സംസാരിച്ചിട്ട് എന്ത് ഗുണം???? ഇപ്പൊ തന്നെ അവളുടെ വൈരാഗ്യം കൂടിയിട്ടേ ഉള്ളൂ. പകയോടെ നിന്നെ അവൾ നോക്കിയ നോട്ടം ഞാൻ കണ്ടിരുന്നു. അങ്ങനെ അല്ല ഇച്ചായാ ഒരേ വീട്ടിൽ പരസ്പരം മിണ്ടാതെ ഇങ്ങനെ എത്ര നാൾ????? കണ്ട് നിൽക്കുന്നവർക്ക് ഇത് വേദന തന്നെ അല്ലെ???? ഡാഡിയും അമ്മച്ചിയും ഒക്കെ എന്തോരം വേദനിക്കുന്നുണ്ട് എന്നെനിക്കറിയാം. അതുകൊണ്ട് കൂടിയാ ഞാൻ ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഡാഡിയോടുള്ള പിണക്കം മാറ്റാൻ ആണെങ്കിലും അവൾ ഒന്ന് ഇച്ചായനോട് മിണ്ടാൻ ശ്രമിക്കുമല്ലോ???? ഇച്ചായനും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹം ഇല്ലേ അവളൊന്ന് സംസാരിക്കണമെന്ന്????? അവന്റെ മുഖത്തേക്ക് അവൾ ഉറ്റുനോക്കി. ഉണ്ട്. പക്ഷെ ഇങ്ങനെ അല്ല. എല്ലാ തെറ്റുകളും തിരിച്ചറിയുന്ന ഒരു ദിവസം ഉണ്ട്. അന്ന് ആരും ഫോഴ്സ് ചെയ്യാതെ തന്നെ അവൾ എന്റെ അരികിൽ എത്തും. അങ്ങനെ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ ആഗ്രഹിക്കുന്നത്. ശരിയാണ്. പക്ഷെ ഞാൻ ചിന്തിച്ചത് മറ്റൊരു രീതിയിലാണ്.

പഴയത് പോലെ ഒന്ന് സംസാരിച്ചാൽ നിങ്ങൾക്കിടയിൽ ഉള്ള അകലം ഒന്ന് കുറഞ്ഞാലോ???? ചിലപ്പൊ അത് വഴി ഇതുവരെ ചെയ്തു കൂട്ടിയതെല്ലാം തെറ്റാണെന്ന് അവൾക്ക് തോന്നിയാലോ?????? ഒരിക്കലുമില്ല. അങ്ങനെ ആയിരുന്നെങ്കിൽ അത് പണ്ടേക്ക് പണ്ടേ സംഭവിച്ചേനെ. അന്ന് നിങ്ങൾ പരസ്പരം ഒന്ന് കാണാൻ പോലും കഴിയാത്ത വിധം അകലെ ആയിരുന്നില്ലേ????? ഇന്ന് അടുത്തും. അത് കേട്ടവൻ ഒന്ന് നിശ്വസിച്ചു. നിനക്ക് ഒരു കാര്യം അറിയോ എമീ????അടുത്ത് ആയിരിക്കുന്നതിനേക്കാൾ ഏറെ അകലെ ആയിരിക്കുമ്പോഴാണ് നമുക്ക് തിരിച്ചറിവുകൾ ഉണ്ടാവുന്നത്. അകന്ന് പോയത് എത്രത്തോളം പ്രിയപ്പെട്ടത് ആണെന്നുള്ള ചിന്ത വരുന്നത്. അവരെ കാണാൻ ഒന്ന് മിണ്ടാൻ ഒക്കെ തോന്നുന്നത്. എന്നെ കാണാതെ ഇരുന്നപ്പോഴല്ലേ നിനക്ക് ഞാൻ എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്????? അവന്റെ ചോദ്യത്തിന് അവൾ അതെയന്നർത്ഥത്തിൽ തലയാട്ടി. ഞാൻ ദൂരെ ആയിരുന്നിട്ട് കൂടി അവൾക്ക് ഒന്നും തോന്നിയില്ല.

അവൾക്ക് ഞാൻ അകന്ന് പോവുന്നത് തന്നെ ആയിരുന്നു താല്പര്യം. അകലെ ഉള്ളപ്പോൾ തോന്നാത്തത് അടുത്ത് ഉള്ളപ്പോൾ ഫീൽ ചെയ്യാൻ കഴിയില്ല. അവളെന്നെ ഒരിക്കലെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ ഇതിനോടകം തന്നെ അവൾ തെറ്റ് മനസ്സിലാക്കിയേനെ. അവളെ സ്നേഹിച്ചതും ശാസിച്ചതും എല്ലാം ഞാൻ മാത്രമായിരുന്നു അപ്പൊ ശത്രു ആവേണ്ടതും ഞാൻ തന്നെയാണ്. പുറത്തേക്ക് മിഴികൾ നട്ട് ഒരു വേദനയോടെ ആയിരുന്നു അവനത് പറഞ്ഞത്. അവന്റെ ആ നിൽപ്പ് കണ്ടതും ഹൃദയത്തിന് ഭാരമേറുന്നത് പോലെ അവൾക്ക് തോന്നി. താൻ കാരണം വീണ്ടും മറക്കാൻ ആഗ്രഹിക്കുന്നവ പലതും അവനെ അസ്വസ്ഥമാക്കുന്നു എന്ന ചിന്ത അവളെ വേദനിപ്പിച്ചു. സോറി ഇച്ചായാ.... ഞാൻ... ഞാൻ വിഷമിപ്പിക്കണം എന്ന് കരുതി അല്ല ഇങ്ങനെ ചെയ്തത്. ഇത്രേം സ്നേഹവും നന്മയും ഒക്കെ ഉള്ള നിങ്ങളുടെ ഒക്കെ രക്തം തന്നെ അല്ലെ അവളും അപ്പൊ അവളുടെ ഉള്ളിന്റെ ഉള്ളിലും ചെറിയൊരു അംശംമെങ്കിലും കാണാതെ ഇരിക്കില്ലല്ലോ. ഉള്ളിലെ ഈഗോയും ദേഷ്യവും മറന്ന് സംസാരിച്ചാൽ ചിലപ്പൊ എല്ലാം ശരിയായാലോ????

അതാ ഞാൻ........ പറഞ്ഞു തീർന്നപ്പോഴേക്കും എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. നീ എന്നാത്തിനാഡീ കണ്ണ് നിറയ്ക്കുന്നത് ഞാൻ അതിനൊന്നും പറഞ്ഞില്ലല്ലോ??? അവളെ ചേർത്ത് പിടിച്ച് കണ്ണ് തുടച്ചു കൊടുത്തവൻ ചോദിച്ചു. എന്നാലും ഞാൻ കാരണം അല്ലെ ഇച്ചായന്‌ വിഷമം ആയത്????? കുഞ്ഞു പിള്ളേരെ പോലെ പറയുന്ന അവളെ കണ്ടവന് ചിരി വന്നുപോയി. എനിക്ക് വിഷമം ആയെന്ന് ആരാ പറഞ്ഞത്????? അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു കൊണ്ടായിരുന്നു ചോദ്യം. ഈ മുഖം കണ്ടാൽ എനിക്ക് മനസ്സിലാവില്ലേ????? ഇച്ചായന്‌ ശരിക്കും സങ്കടം വന്നു അതാ എനിക്ക് മുഖം തരാതെ പുറത്തേക്ക് നോക്കി നിന്നത്. അത് കേട്ടവൻ ഒന്ന് പുഞ്ചിരിച്ചു. സോറി........ പറയുന്നതിനൊപ്പം ഏന്തി വലിഞ്ഞു നിന്ന് അവന്റെ കവിളിൽ ചുംബിച്ചു. അത് കണ്ടവൻ അവളെ പൊക്കിയെടുത്ത് മറു കവിളിൽ തൊട്ട് കാണിച്ചു.

അപ്പോഴേക്കും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. ചിരിയോടെ അവൾ മറുകവിളിലും ചുണ്ട് ചേർത്ത് അവന്റെ ചുമലിലൂടെ കൈചുറ്റി നെറ്റിയിൽ നെറ്റി ചേർത്ത് നിന്നു. ആരോ പുറത്തേക്ക് വരുന്നതായി തോന്നിയതും അവൾ വേഗം തന്നെ അവനിൽ നിന്ന് കുതറി മാറി. അച്ചുവിൽ നിന്ന് അവൾ വിട്ടു നിന്ന അതേ നിമിഷം തന്നെയാണ് അകത്ത് നിന്ന് അനു പുറത്തേക്ക് ഇറങ്ങുന്നത്. ബാഗൊക്കെ തൂക്കി കോളേജിൽ പോവാനുള്ള വരവാണ്. സസ്‌പെൻഷൻ ഒക്കെ കഴിഞ്ഞേ. അവരെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി മിന്നി. അത് കണ്ടപ്പോഴേ അകത്തെ കാര്യം കോംപ്രമൈസ് ആയി എന്നവർക്ക് മനസ്സിലായി. അവളുടെ ഭാവം കണ്ടതും അച്ചു താല്പര്യമില്ലാത്ത രീതിയിൽ മുഖം തിരിച്ചു. എമി അവളെ നോക്കി ചുണ്ട് കോട്ടി. അത് ഇഷ്ടപ്പെടാത്തത് പോലെ അവൾ ചവിട്ടി കുലുക്കി പുറത്തേക്ക് പോയി. പറയാതിരിക്കാൻ വയ്യാ ഈ പുച്ഛത്തിന് ഒരു ഹോൾസൈൽ ഡീലർ ഉണ്ടെങ്കിൽ കണ്ണും പൂട്ടി ഇവൾ ആണെന്ന് പറയാം ഏത് നേരവും പുച്ഛം അല്ലാതെ വേറൊരു ഭാവവും ഞാൻ ആ മുഖത്ത് കണ്ടിട്ടില്ല.

നെടുവീർപ്പോടെ എമി അവൾ പോയ വഴിയേ നോക്കി നിന്ന് പറഞ്ഞു. അവനത് കേട്ട് ചിരിച്ചു പോയി. ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും അവൻ പോക്കറ്റിൽ കിടന്ന ഫോൺ ഒന്നെടുത്ത് നോക്കി. ഞാൻ ഇറങ്ങുവാണേ. പിന്നെ റോണി വിളിച്ചിരുന്നു വൈകിട്ട് അവൻ ഇവിടെ നോട്ട് കൊണ്ടുവന്ന് തരും അത് കംപ്ലീറ്റ് ആക്കിയിട്ട് നാളെ മുതൽ എന്റെ കൊച്ച് കോളേജിൽ പോയി തുടങ്ങണം. നാളെയോ?????? അവിശ്വസനീയതയോടെ അവളുടെ ശബ്ദം ഉയർന്നു. ആഹ് നാളെ തന്നെ. ഇച്ചായാ ഞാനെ ഈ ആഴ്ച കഴിഞ്ഞിട്ട് പൊക്കോളാം. പ്ലീസ്...... അവനോട് ചേർന്ന് നിന്ന് യൂണിഫോം ബട്ടൺസിൽ പിടിച്ചവൾ കൊഞ്ചി. നടപ്പില്ല മോളെ നാളെ തന്നെ പോയേച്ചാൽ മതി. കല്യാണത്തിന്റെ പേരും പറഞ്ഞ് ഇതിപ്പൊ ഒരു മാസത്തോളം ആയി ലീവ് എടുത്തിട്ട് ഇനിയും മടി പിടിച്ച് ഇരിക്കാൻ പറ്റത്തില്ല. അച്ചു കട്ടായം പറഞ്ഞു. ഇച്ചായാ.......... അവൾ വീണ്ടും അവന്റെ കയ്യിൽ തൂങ്ങി. ചിണുങ്ങണ്ട ഞാൻ തീരുമാനത്തിൽ നിന്ന് മാറില്ല. മര്യാദക്ക് നല്ല കുട്ടിയായി നാളെ മുതൽ കോളേജിൽ പോയേക്കണം അല്ലെങ്കിൽ തൂക്കിയെടുത്ത് കൊണ്ടുപോയി ഞാൻ കോളേജിൽ ആക്കും പറഞ്ഞില്ല എന്ന് വേണ്ട.

അച്ചു അന്ത്യശാസന പുറപ്പെടുവിച്ചതും അവൾ മുഖം വീർപ്പിച്ച് നിന്നു. ഈ കാര്യത്തിൽ മുഖം വീർപ്പിച്ചു നിന്നിട്ട് യാതൊരു പ്രയോജനവുമില്ല എന്റെ മനസ്സ് മാറാൻ പോവുന്നില്ല ഇപ്പൊ എന്റെ കൊച്ച് ചെന്ന് ടേബിളിൽ ഇരിക്കുന്ന എന്റെ ഹെൽമെറ്റ്‌ എടുത്തോണ്ട് വന്നേ. കവിളിൽ തട്ടി അവൻ പറഞ്ഞതും വീർപ്പിച്ചു വെച്ച മുഖം ഒന്നുകൂടി കേറ്റി വെച്ചവൾ അകത്തേക്ക് പോയി. ഇങ്ങനെ ഒരു മടിച്ചി...... അവൾ പോയ വഴിയേ നോക്കി ചിരിയോടെ പറഞ്ഞവൻ പുറത്തേക്കിറങ്ങി. അവൻ ബുള്ളറ്റിൽ കയറി ഇരുന്നപ്പോഴേക്കും അവൾ ഹെൽമെറ്റുമായി എത്തിയിരുന്നു. മുഖം ഇപ്പോഴും ഒരു കുട്ടയ്ക്കുണ്ട്. അവനൊരു ചിരിയോടെ അവളെ നോക്കി ഹെൽമെറ്റ്‌ വാങ്ങി വെച്ചു. ഞാൻ ചിലപ്പൊ ഇന്ന് വരാൻ വൈകും. അവൾ എങ്ങോട്ടോ നോക്കി ഒന്ന് മൂളി. അത് കണ്ടവൻ അവളെ വലിച്ച് അവനിലേക്ക് ചേർത്ത് നെറ്റിയിൽ ചുണ്ട് ചേർത്തു. പോട്ടെ വൈഫി????? ഒരു ചിരിയോടെ അവളെ മോചിപ്പിച്ച് പറഞ്ഞവൻ വണ്ടി എടുത്ത് പോയി. അവൻ പോയ വഴിയേ കുറച്ച് നേരം നോക്കി നിന്ന് പതിയെ അവളും അകത്തേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കോളേജ് കവാടത്തിന് മുന്നിൽ നിന്ന് സൊള്ളുന്ന തിരക്കിലാണ് അപ്പുവും നിവിയും. അപ്പു ഇപ്പൊ കോളേജ് റൂട്ടിലാണ് ഓഫീസിൽ പോവുന്നതും വരുന്നതും. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഗേറ്റിന് മുന്നിൽ വന്ന് അറ്റെൻഡെൻസ് വെക്കും. നിവിയുള്ളത് കൊണ്ട് വായിനോട്ടത്തിന് ഒന്നും പോവാറില്ല ആൽവിച്ചന്റെ അനുഭവം ഓർമ്മയിൽ ഉണ്ടേ. പിന്നെ ഏതും പോരാഞ്ഞ് നിവി ആണ് ആൾ നിസാരം ഇരട്ടപ്പേര് വിളിച്ചപ്പോൾ തലയ്ക്ക് വെളിവില്ലാത്തവൻ ആക്കിയതാണ് അപ്പൊ വായിനോക്കിയാൽ ഉള്ള കാര്യം പറയാനുണ്ടോ????? റോണിയുടെ അവസ്ഥയും മറിച്ചല്ല. സ്കൂൾ കോളേജ് അമ്പലപറമ്പ് ബ്യൂട്ടിപാർലർ ഇതിന്റെ ഒക്കെ മുന്നിൽ പാറി പറന്ന് നടന്ന വർണ്ണ പട്ടങ്ങൾ എല്ലാം ഇപ്പൊ അടങ്ങി ഒതുങ്ങി മാന്യന്മാർ ആയി. എല്ലാം വിധിയുടെ വിളയാട്ടം. എന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി ഒരു കുഞ്ഞിക്കാല് കാണാനാണ് ആഗ്രഹം എന്ന് അമ്മ എന്നോട് ഇന്നലെ പറഞ്ഞു. അത് പറഞ്ഞ് അപ്പു അവളെ ഒന്ന് ഇടംകണ്ണിട്ട് നോക്കി ലൈക് ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ എന്ന കണക്ക്. ആണോ?????

നിവി നെറ്റി ചുളിച്ചു. ആന്നെ....... എന്നിട്ട് അമ്മ ഇന്നലെ എന്നോട് പറഞ്ഞത് ഉപ്പേത് പുളിയേത് എന്നറിയാത്ത ഈ മരങ്ങോടനെ കെട്ടിച്ചിട്ട് ഉള്ള മനസമാധാനം കളയാൻ താല്പര്യമില്ല എന്നാണ്. അമർത്തി ചിരിച്ചു കൊണ്ട് നിവി പറഞ്ഞതും അപ്പു പ്ലിംഗ്. മാതാശ്രീ......... പല്ല് കടിച്ചു കൊണ്ടുവൻ മനസ്സിൽ വിളിച്ചു. അത് വിട്. ഞാൻ ഇന്നലെ ഫോണിൽ പറഞ്ഞ കാര്യം മറന്നിട്ടില്ലല്ലോ അല്ലെ???? എന്ത് കാര്യം????? അവൻ സംശയത്തോടെ അവളെ നോക്കി. അപ്പൊ അതും മറന്നോ???? എന്റെ അപ്പുവേട്ടാ അടുത്ത ആഴ്ച ഞങ്ങളുടെ പുതിയ വീടിന്റെ പാല് കാച്ചൽ ആണ് ശനിയാഴ്ച അച്ഛനും ഞാനും കൂടി വീട്ടിൽ വിളിക്കാൻ വരും എങ്ങും പോവാതെ വീട്ടിൽ തന്നെ കാണണം എന്ന് ഞാൻ പറഞ്ഞതൊക്കെ നിങ്ങൾ മറന്നോ???? അതും പറഞ്ഞവൾ അവന്റെ തലയിൽ കിഴുക്കി. ഓഹ് അതോ???? അത് ഞാൻ മറന്നിട്ടില്ല. ഉവ്വുവ്വേ അതിപ്പൊ എനിക്ക് ബോധ്യായി. ദേ ശനിയാഴ്ച ഞാൻ വീട്ടിൽ വരുമ്പൊ അവിടെ കണ്ടില്ലെങ്കിൽ ഉണ്ടല്ലോ???? എന്റെ പൊന്നോ ശനിയാഴ്ച എങ്ങും പോകാതെ ഞാൻ അവിടെ തന്നെ ഉണ്ടാവും പോരെ?????

അവളുടെ ഭീഷണിക്ക്‌ മുന്നിൽ തൊഴുതു കൊണ്ടവൻ പറഞ്ഞു. മ്മ്മ്.... അന്ത ഭയം. എടീ സൊള്ളിക്കൊണ്ട് നിക്കാതെ വാടി ഫസ്റ്റ് പീരീഡ് ആ പുട്ടി ഭൂതമാണ് ഇംഗ്ലീഷിൽ തെറി കേൾക്കേണ്ടെങ്കിൽ വേഗം വാ......... റോണിയുടെ പുറകിൽ നിന്നുള്ള വിളിച്ചു കൂവൽ കേട്ടവൾ തിരിഞ്ഞു നോക്കി. എടാ നീ നടന്നോ ഞാൻ ദേ വരുന്നു..... അവനോട് പറഞ്ഞവൾ അപ്പുവിനെ നോക്കി. അപ്പുവേട്ടാ ഞാൻ പോകുവാണേ ഞങ്ങളെ കറക്റ്റ് ടൈമിൽ സീറ്റിൽ കണ്ടില്ലെങ്കിൽ ആ തള്ളക്ക് ഹാലിളകും. ബൈ........ അതും പറഞ്ഞവൾ അകത്തേക്ക് ഓടാൻ ആഞ്ഞതും അപ്പു അവളുടെ കയ്യിൽ കയറി പിടിച്ചു. അങ്ങനെ പോവാതെ..... ചേട്ടന് ഒരുമ്മ തന്നിട്ട് എങ്ങോട്ട് വേണേലും പൊക്കോ. ഉമ്മ അല്ല ബാപ്പാ. ഇത് പബ്ലിക് പ്ലേസ് ആണ് മോനെ പോരാത്തതിന് കോളേജ് ഗേറ്റും നാട്ടുകാരുടെ തല്ല് കൊള്ളണ്ട എങ്കിൽ മര്യാദക്ക് പോവാൻ നോക്ക്. കള്ളചിരിയോടെ അവളെ പിടിച്ചു വെച്ചിരിക്കുന്ന അവന്റെ കൈ തട്ടി മാറ്റി അവൾ പറഞ്ഞു. ഒരുമ്മ ചോദിച്ചതിന് ആണോടീ നീ നാട്ടുകാരെകൊണ്ട് തല്ലിക്കും എന്ന് പറഞ്ഞത് നിന്നോട് ദൈവം ചോദിക്കുമെടീ ദുഷ്ടേ......

അവൻ മുഖം വീർപ്പിച്ചു. ഓഹ് ആയിക്കോട്ടെ ആ ദൈവത്തോട് ഞാൻ മറുപടി പറഞ്ഞോളാം ഇപ്പൊ സേട്ടൻ ശകടവും എടുത്തോണ്ട് പോയാട്ടെ. നീ ചെവിയിൽ നുള്ളിക്കോ മോളെ ഇതിനെല്ലാം ഞാൻ പകരം വീട്ടിയിരിക്കും അല്ലെങ്കിൽ എന്റെ പേര് അപ്പു എന്നല്ല. ഒന്ന് രണ്ട് മൂന്നു നാല്..... ഇനി എത്ര തവണ കൂടി നുള്ളണം???? ചെവിയിൽ പിടിച്ചവൾ ആക്കി ചിരിയോടെ ചോദിച്ചതും അവളെ നോക്കി കലിപ്പിച്ചവൻ വണ്ടിയും എടുത്തോണ്ട് പോയി. അവന്റെ പോക്ക് നോക്കി ഒരു ചിരിയോടെ അവൾ അകത്തേക്ക് ഓടി. അറ്റന്റൻസ് മുഖ്യം ബിഗിലെ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോണി ചായ കുടിക്കുന്നതും നോക്കി അവൾ താടിക്ക് കയ്യും കൊടുത്തിരുന്നു. എമിക്ക് നോട്ട് കൊണ്ടുവന്ന് കൊടുക്കാൻ വന്നതാണ് റോണി. ബുക്ക് തുറന്ന് നോക്കിയതും കംപ്ലീറ്റ് ആക്കാനുള്ള ഭാഗങ്ങൾ കണ്ട് ബോധം പോയില്ല എന്നേ ഉള്ളൂ. കോളേജിൽ പോവാതിരിക്കാൻ സാറായോടും പോളിനോടും ഒക്കെ കെഞ്ചി പറഞ്ഞു നോക്കി. രണ്ടുപേരും കയ്യൊഴിഞ്ഞതോടെ വേറെ വഴി ഒന്നും ഇല്ലാതെ സങ്കടപ്പെട്ട് ഇരിക്കുകയാണ് നമ്മുടെ നായിക. സാറാന്റീ ഒരു സമൂസ കൂടി.......

കയ്യിലിരുന്ന സമൂസ വായിലേക്ക് കുത്തികയറ്റുന്നതിന് മുൻപായി അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു കൂവി. ഇപ്പൊ കൊണ്ടുവരാം മോനെ...... അടുക്കളയിൽ നിന്ന് മറുപടി എത്തി. എമി അത് കേട്ട് അവനെ നോക്കി പല്ല് കടിച്ചു. നീ എന്തിനാടി എന്നെ നോക്കി പേടിപ്പിക്കുന്നത്???? നിന്റെ കെട്ട്യോനാണ് രാവിലെ എന്നെ വിളിച്ച് നിനക്ക് മിസ്സായ നോട്ട് എല്ലാം കൊണ്ടുവന്ന് തരാൻ പറഞ്ഞത്. എന്റെ ആത്മാർത്ഥത കാരണം ആ പഠിപ്പി അഭിരാമിയുടെ നോട്ട് അവളുടെ കയ്യും കാലും പിടിച്ച് വാങ്ങിക്കൊണ്ട് വന്നതാ. എനിക്ക് വേണമെങ്കിൽ അന്തവും കുന്തവും ഇല്ലാത്ത എന്റെ നോട്ട് കൊണ്ടുവന്ന് താരമായിരുന്നു പക്ഷെ ഞാനത് ചെയ്തോ????? അതാടീ എന്റെ ആത്മാർത്ഥത. ഇതുപോലെ ഒരു നൻപനെ നിനക്ക് മഷിയിട്ട് നോക്കിയാൽ കിട്ടുവോ????? പോടാ പട്ടീ.... ഇതൊക്കെ ഞാൻ ഏത് കാലത്ത് എഴുതി തീർക്കാനാണ്???? അവൾ തലക്ക് കൈകൊടുത്ത് ഇരുന്നുപോയി. ഇതൊക്കെ ലീവെടുക്കുമ്പോ ആലോചിക്കണമായിരുന്നു. റോണി തിരികെ പുച്ഛിച്ചു. എടാ എന്നെ ഒന്ന് ഹെൽപ് ചെയ്യെടാ....

ഒന്ന് പോയെടി ഊളെ. എന്റെ നോട്ട് എനിക്ക് ഇന്ന് പോയിട്ട് വേണം കംപ്ലീറ്റ് ചെയ്യാൻ ഇന്ന് എത്ര പേരുടെ തെറിയാണ് ഞാൻ കേട്ടത് എന്നറിയോ????? പോടാ........ അവൾ ചുണ്ട് ചുളുക്കി. നീ ഈ ഡയലോഗ് അടിക്കുന്ന നേരത്ത് എഴുതാൻ നോക്ക്. എഴുതാൻ ഒരു മൂഡ്‌ വരണ്ടേ????? എന്നാ നീ മൂഡും നോക്കി ഇവിടെ ഇരുന്നോ. അതും പറഞ്ഞ് സാറാ കൊണ്ടുവന്ന സമൂസ വാങ്ങി പോവാൻ എഴുന്നേറ്റു. സാറാന്റീ ഞാൻ ഇറങ്ങുവാണേ..... ഇപ്പൊ ഇങ്ങ് വന്നതല്ലേ ഉള്ളൂ കുറച്ച് കഴിഞ്ഞിട്ട് പോവാടാ. ഞാൻ നാളെ വരാം സാറാന്റീ ഇന്ന് ചെന്നിട്ട് നോട്ട് എഴുതാനുണ്ട് അല്ലെങ്കിൽ നാളെ ഇംഗ്ലീഷിൽ അക്ഷരശ്ലോകം കേൾക്കേണ്ടി വരും. അത് കേട്ടവർ ചിരിച്ചു. ഡീ ഞാൻ ഇറങ്ങുവാണേ....... കയ്യിലിരുന്ന സമൂസയും കടിച്ച് അവൻ പറയുന്നത് കേട്ടവൾ അവനൊപ്പം എഴുന്നേറ്റു. വാതിൽക്കൽ വരെ ചെന്ന് അവനെ യാത്രയാക്കാൻ നിൽക്കുമ്പോഴാണ് ഗേറ്റ് കടന്ന് അനു അങ്ങോട്ട് വരുന്നത്. ഇപ്പൊ വരും എന്നിട്ട് ഒരു ലോഡ് പുച്ഛം നമ്മളെ നോക്കി വാരി വിതറും നമ്മൾ തിരിച്ച് പുച്ഛിക്കുമ്പൊ ചവിട്ടി കുലുക്കി അകത്തേക്ക് പോവും ആ സീനാണ് ഇനി കാണാൻ പോവുന്നത്. എമി പതിയെ റോണിയുടെ കാതിൽ പറഞ്ഞു.

എമി പറഞ്ഞതിനെ അന്വർത്ഥമാക്കിക്കൊണ്ട് ലവൾ വന്ന് പുച്ഛിച്ച് തിരികെ രണ്ട് ലോഡ് പുച്ഛവും ഏറ്റു വാങ്ങി പ്രാന്തെടുത്ത വിത്ത് കാളയെ പോലെ അകത്തേക്ക് പാഞ്ഞു പോയി. ഇവൾക്ക് ഈ ക്‌ളീഷേ സീൻ തന്നെ ചെയ്ത് മടുക്കുന്നില്ലേ???? എനിക്ക് ആണെങ്കിൽ കണ്ട് കണ്ട് മടുത്തു. അങ്ങനെ പറയരുത് അബു ലവൾ പുച്ഛത്തെ പ്രണയിച്ചവൾ ആണ് അപ്പൊ പിന്നെ അവൾ അതല്ലേ കാണിക്കൂ. അതും ശരിയാ. എങ്കിൽ നാളെ കാണാടി നിന്നെ കൂട്ടാൻ ഇവിടെ വന്നേക്കണം എന്നാ നിന്റെ കെട്ട്യോൻ പറഞ്ഞിരിക്കുന്നത്. ഇതിപ്പൊ ഞാനാണോ അതോ നീയാണോ അങ്ങേരുടെ കെട്ട്യോൾ???? അല്ല ഞാൻ അറിയുന്നതിന് മുന്നേ എല്ലാ കാര്യങ്ങളും നിന്നെ വിളിച്ചു പറയുന്നത് കൊണ്ട് ചോദിച്ചു പോയതാ. അസൂയപ്പെട്ടിട്ട് കാര്യമില്ലെടി. ഞങ്ങൾ അളിയന്മാർ തമ്മിലുള്ള അന്തർധാര എപ്പോഴും സജീവമാണ്. ആയിക്കോട്ടെ ആയിക്കോട്ടെ........ അവൾ തലയാട്ടി കൊണ്ട് തിരിഞ്ഞു നടക്കാനാഞ്ഞു. എടീ പോവല്ലേ ഞാനൊരു കാര്യം പറയട്ടെ....... റോണിയുടെ പിൻവിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി. സീരിയസ് ആയിട്ട് ഞാനൊരു കാര്യം പറയട്ടെ?????

 അവന്റെ മുഖത്തെ ഗൗരവം കണ്ടവൾ നെറ്റി ചുളിച്ചു. എന്താടാ????? നീ ശരിക്കും ഭാഗ്യവതി ആണെടി. നിന്നെ ഇത്രയേറെ മനസ്സിലാക്കുന്ന ഒരാളെ നിനക്ക് ലൈഫ് പാർട്ണർ ആയി കിട്ടിയില്ലേ????? അവൻ പറയുന്നത് കേട്ടവൾ കയ്യും കെട്ടി നിന്ന് അവനെ നോക്കി. എത്ര കിട്ടി???? അല്ല പതിവില്ലാതെ ഇച്ചായനെ പൊക്കുന്നത് കൊണ്ട് ചോദിച്ചതാ. ഒരു കളിയാക്കലോടെ അവൾ ചോദിച്ചു. തമാശ പറഞ്ഞതല്ലെടി സത്യാ പറഞ്ഞത്. നിനക്ക് ഒരു കാര്യം അറിയോ അളിയൻ ദിവസവും മുടങ്ങാതെ നിന്റെ പപ്പയെയും എന്നെയും വിളിച്ച് വിശേഷങ്ങൾ തിരക്കും. കല്യാണം കഴിഞ്ഞാലും നീയും ഞാനും തമ്മിൽ ഒരുതരത്തിലും അകലാൻ പാടില്ലെന്നും അതുകൊണ്ട് തന്നെ പണ്ട് നമ്മൾ എങ്ങനെ കോളേജിൽ പോയിരുന്നോ അതുപോലെ ഇനിയും തുടരണം എന്ന് പറഞ്ഞാണ് നിന്നെ കൊണ്ടുപോവാനും തിരിച്ച് കൊണ്ടാക്കാനും എന്നെ വിളിച്ച് ഏൽപ്പിക്കുന്നത്. സ്റ്റേഷനിലേക്ക് പോവുന്ന അതേ റൂട്ട് തന്നെയാണ് കോളേജും അളിയന് നിന്നെ കൂടെ കൊണ്ടുപോകാവുന്നതേ ഉള്ളൂ എന്നിട്ടും എന്നെ വിളിച്ച് അതേൽപ്പിച്ചു.

നിന്നെ മാത്രമല്ല നിനക്ക് പ്രിയപ്പെട്ടവരെ പോലും കൂടെ നിർത്താൻ ശ്രമിക്കുന്നുണ്ട്. ഇതുപോലെ ഒന്നും മറ്റാരും ചെയ്യാൻ പോവുന്നില്ല. കല്യാണം കഴിഞ്ഞാൽ നേരെചൊവ്വേ സ്വന്തം വീട്ടിലേക്ക് പോലും വിടാത്തവരാണ് ഭൂരിഭാഗം ആണുങ്ങളും. ശരിക്കും അങ്ങേരോട് എനിക്ക് വല്ലാത്തൊരു ബഹുമാനം തോന്നി പോകുവാ. എന്തായാലും നിന്റെ സെലെക്ഷൻ മോശമല്ല ഇത്രയും നാളും നീ കാത്തിരുന്നതിൽ മോശം പറയാൻ പറ്റില്ല. നിന്റെ ഡ്രാക്കു റെയർ പീസാണ് മോളെ. ചിരിയോടെ അവൻ പറയുന്നത് കേട്ടവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു. പോട്ടെടീ....... വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ടവൻ പറയുന്നത് കേട്ടവൾ ചിരിയോടെ തലയാട്ടി. വണ്ടി എടുത്തവൻ പോവുന്നതും നോക്കി അവൾ അതേ നിൽപ്പ് തുടർന്നു. തിരിഞ്ഞ് അകത്തേക്ക് നടക്കുമ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മായാതെ കിടന്നിരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story