ഹൃദയതാളമായ്: ഭാഗം 73

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

1,2,3,4 ബുഹഹഹ.... തന്നെ പാമ്പ് വിഴുങ്ങി. അയ്യോ ഏണി കയറി ആദ്യം മുകളിൽ എത്തിയപ്പോ എന്തൊക്കെ മേളമായിരുന്നു ഇപ്പൊ കണ്ടില്ലേ????92ൽ കിടന്ന ആളാ ഇപ്പൊ വന്ന് 8ൽ കുത്തിയിരിക്കുന്നത്. സോ സലാഡ്... എമി ആൽവിച്ചനെ കളിയാക്കി. അയ്യടീ നിന്നോട് ആരാ പറഞ്ഞത് എനിക്ക് മൂന്നാ വീണത് നിന്റെ കൈതട്ടി 4 ആയതാ. ആൽവിച്ചൻ പ്ലേറ്റ് മാറ്റി. ദേ ദേ കള്ളക്കളി കളിച്ചാലുണ്ടല്ലോ മൂക്കിടിച്ച് പരത്തും ഞാൻ...... എമി ഓൺ കലിപ്പ് മോഡ്. നീ പോടീ നീയാ കള്ളകളി കാണിച്ചത്. ഞാൻ എവിടെ കള്ളകളി കാണിച്ചെന്നാ പറയുന്നത്???? തോൽക്കാറായപ്പൊ ഉടായിപ്പ് ഇറക്കുന്നോ????? എമി അവനെ നോക്കി കണ്ണുരുട്ടി. രണ്ടും കൂടി ഏണിയും പാമ്പും കളിക്കുന്നതിടയിലുള്ള ബഹളമാണ് ഈ കാണുന്നത്. ശരി ഈ കളി അസാധു ആയി. നമുക്ക് രണ്ടാമത് കളിക്കാം. പ്രശ്നം രൂക്ഷമായതും ആൽവിച്ചൻ തന്നെ പരിഹാരം കണ്ടെത്തി. പറ്റില്ല പറ്റില്ല ഞാൻ സമ്മതിക്കില്ല.....

അയിന് നിന്റെ സമ്മതം ആർക്ക് വേണം????? പുച്ഛത്തോടെ അതും ചോദിച്ച് ആൽവിച്ചൻ ബോർഡിൽ നിന്ന് കരുക്കൾ എടുത്തു മാറ്റി. കളി തോൽക്കും എന്നുറപ്പായപ്പോൾ വേഷംകെട്ട് ഇറക്കുന്നോ മരങ്ങോടാ.... അവൾ ദേഷ്യത്തിൽ ചാടി എഴുന്നേറ്റ് ആൽവിച്ചന്റെ മുടിയിൽ പിടിച്ചു വലിച്ചു. ആാാഹ്..... എടി പിശാശ്ശെ മുടിയിൽ പിടിച്ചു വലിക്കാതെ......... ആൽവിച്ചൻ അവളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് കാറി. അയ്യോ ആരേലും ഈ മറുതയെ പിടിച്ചുമാറ്റ്........... ഇതെന്നതാ ഇവിടെ ബഹളം????? വാതിൽക്കൽ നിന്നുള്ള ആ ചോദ്യം കേൾക്കുമ്പോഴാണ് എമി അവനിൽ നിന്നുള്ള പിടി വിടുന്നത്. ആൽവിച്ചൻ സ്വർഗം കിട്ടിയ കണക്ക് മുന്നിൽ നിൽക്കുന്ന അച്ചുവിനെ നന്ദിയോടെ നോക്കി. ബഹളത്തിന്റെ ഇടയിൽ അച്ചുവിന്റെ വണ്ടി വന്നത് പോലും രണ്ടും അറിഞ്ഞിട്ടില്ല. രണ്ടും കൂടി എന്തായിരുന്നു ഇവിടെ????

അച്ചു ഗൗരവത്തിൽ അവരെ രണ്ടെണ്ണത്തിനെയും മാറി മാറി നോക്കി. ഈ ആൽവിച്ചായൻ കള്ളകളി കാണിക്കുന്നു ഇച്ചായാ. എമി ആൽവിയെ ചൂണ്ടി പരാതി പറഞ്ഞു. കള്ളകളി ഒന്നും അല്ല ഒരു മിസ്സണ്ടർസ്റ്റാൻഡിങ് വന്നപ്പൊ രണ്ടാമത് കളിക്കാം എന്ന് പറഞ്ഞു അതിനാണ് ഈ കുട്ടിപിശാശ് എന്റെ മുടി പിച്ചി പറിച്ചത്. ഇല്ല ഇച്ചായാ ഇങ്ങേര് തോൽക്കും എന്ന് മനസ്സിലായതും അടവ് ഇറക്കിയതാ. എമി ആൽവിച്ചനെ ഒന്ന് കലിപ്പിച്ച് നോക്കി പറഞ്ഞു. രണ്ടും കൂടി കളിക്കാനിരുന്നപ്പോഴേ ഞാൻ ഇവനോട് പറഞ്ഞതാ എന്നത്തേയും പോലെ കള്ളത്തരം കാണിച്ച് വഴക്ക് പിടിക്കാൻ നിൽക്കരുതെന്ന്. നാണമുണ്ടോടാ ആ കൊച്ചിനോട് നിന്ന് തല്ല് പിടിക്കാൻ???? ഇതെല്ലാം കേട്ട് വന്ന സാറാ അതും ചോദിച്ച് അവന്റെ കയ്യിൽ തല്ലി. അത് പിന്നെ ഈ നരുന്തിന്റെ മുന്നിൽ തോൽക്കുന്നത് എനിക്ക് നാണക്കേട് അല്ലെ അമ്മച്ചീ?????? ആൽവിച്ചൻ ഇളിയോടെ ചോദിച്ചു. അത് കളിക്കാൻ നിൽക്കുമ്പൊ ആലോചിക്കണമായിരുന്നു. എമിയും വിട്ടുകൊടുത്തില്ല. അത് കേട്ടതും ആൽവിച്ചൻ അവളെ നോക്കി പല്ല് കടിച്ചു.

നീ അവളെ നോക്കി കോക്കിരി കാണിക്കാതെ പോയാ അടുക്കളപ്പുറത്ത് കിടക്കുന്ന തേങ്ങാ പൊതിച്ചോണ്ട് വന്നേ. എമിയെ നോക്കി പേടിപ്പിക്കുന്ന ആൽവിച്ചനെ നോക്കി അവർ പറഞ്ഞു. അമ്മച്ചീ........... അവൻ ദയനീയമായി വിളിച്ചു. എന്താ ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ????? സാറാ കടുപ്പിച്ച് ഒന്ന് ചോദിച്ചതും അവനെ കളിയാക്കി ചിരിക്കുന്ന എമിയെ നോക്കി ചവിട്ടി കുലുക്കി അവൻ അടുക്കളയിലേക്ക് നടന്നു. ആൽവിച്ചൻ പോയ വഴിയേ നോക്കി ചിരിയോടെ തിരിഞ്ഞതും മുന്നിൽ അവളെ തന്നെ നോക്കി കൈകെട്ടി നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൾ ഇളിച്ചു. നിന്നോട് ഞാൻ വല്ലതും പറഞ്ഞിട്ടാണോ പോയത്?????? ഗൗരവത്തിൽ ആയിരുന്നു ചോദ്യം. അത് പിന്നെ മിസ്സായ നോട്ട് എല്ലാം കംപ്ലീറ്റ് ആക്കാനല്ലേ????? വേണയോ വേണ്ടയോ എന്ന രീതിയിൽ അവൾ പറഞ്ഞു. എന്നിട്ട് അത് ചെയ്തോ????? മ്മ്ച്ചും.....

അവൾ ചുമൽ കൂച്ചി. ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ അനുസരിക്കാൻ അറിയില്ലല്ലേ???? പോയിരുന്ന് എഴുതെഡീ...... അച്ചുവിന്റെ അലറൽ കേട്ടതും ടേബിളിൽ റോണി കൊണ്ടുവന്ന് വെച്ച നോട്ട് എല്ലാം എടുത്ത് ജെറ്റ് വിട്ട കണക്ക് മുകളിലേക്ക് പാഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു ഫ്രഷായി വരുമ്പോൾ ടേബിളിൽ ഒരാൾ കൊണ്ടുപിടിച്ച എഴുത്തിലാണ്. അവൻ അവളെയൊന്ന് നോക്കി ലാപ്പ് എടുത്ത് വെച്ച് അതിൽ വർക്ക്‌ ചെയ്യാൻ തുടങ്ങി. ദുഷ്ടൻ....... അച്ചൂനെ കണ്ടതും ചുണ്ടിനിടയിൽ പറഞ്ഞു കൊണ്ടവൾ നോട്ട് എഴുതാൻ തുടങ്ങി. നോട്ട് എഴുതുന്നതിനിടയിൽ ടേബിളിൽ ഇരുന്ന ഫോണിൽ നിവി തലങ്ങും വിലങ്ങും വിളിക്കുന്നുണ്ട്. അവസാനം സഹികെട്ട് അവൾ എടുത്ത് കാതോട് ചേർത്തു. എന്താടി പുല്ലേ മനുഷ്യനെ മനസമാധാനമായിട്ട് പഠിക്കാനും സമ്മതിക്കില്ലേ???? ഇനി എങ്ങാനും ഇങ്ങോട്ട് വിളിച്ചാൽ അമ്മച്ചിയാണേ അവിടെ വന്ന് തല്ലും ഞാൻ.... വെക്കെടീ ഫോൺ...... അവൾ അലറിയതും അപ്പുറത്ത് കാൾ കട്ട്‌ ആയിരുന്നു. ഇതെല്ലാം കേട്ട് അച്ചു അവളെ ഒന്ന് നോക്കിയതും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നോട്ട് എഴുതുന്നതാണ് കാണുന്നത്.

ഇനി വല്ല മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോഡറും?????? അറിയാതെ അവനൊന്ന് ചിന്തിച്ചു പോയി. അവസാനം സാറാ വന്ന് ആഹാരം കഴിക്കാൻ വിളിക്കുമ്പോൾ തല്ക്കാലത്തേക്ക് എഴുത്ത് നിർത്തി അവൾ താഴേക്ക് ഇറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇതേസമയം എമിയുടെ തെറി കേട്ട് കിളിപോയി ഇരിക്കുകയാണ് നിവി. നാളെ കോളേജിൽ വരുന്നുണ്ടോ എന്നറിയാൻ വിളിച്ചപ്പോഴാണ് ചെവിയുടെ മാന്റൽ അടിച്ചു പോവുന്ന തരത്തിലുള്ള ചീത്ത കേൾക്കുന്നത്. അവളിപ്പൊ എന്താ പറഞ്ഞത് മനസമാധാനം ആയിട്ട് പഠിക്കാൻ സമ്മതിക്കുന്നില്ലെന്നോ????? ഇല്ല ഇത് എന്റെ എമിയല്ല എന്റെ എമി ഇങ്ങനെയല്ല. എക്സാമിന്റെ തലേന്ന് സെക്കൻഡ് ഷോക്ക്‌ പോയവൾ പറയുന്നത് കേട്ടില്ലേ???? കല്യാണം കഴിഞ്ഞപ്പൊ ഇവളുടെ തലയ്ക്ക് ആരേലും പിടിച്ച് അടിച്ചോ???? ഇനി എനിക്ക് നമ്പർ എങ്ങാനും മാറിയതാണോ????? അതും പറഞ്ഞവൾ ഫോണെടുത്ത് കാൾ ലിസ്റ്റ് നോക്കി. ഇല്ല ഇത് അവളുടെ നമ്പർ തന്നെയാണല്ലോ????? എന്തോ എവിടെയോ ഒരു തകരാറ് പോലെ. നിവി ഒന്നും മനസ്സിലാവാതെ അന്തവും കുന്തവും ഇല്ലാതെ ഇരുന്നു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫുഡ് കഴിച്ച് വന്നിരുന്ന് എഴുതിയിട്ടും നോട്ട് പകുതി പോലും ആയിട്ടില്ല. ഈ നോട്ട് കണ്ടുപിടിച്ചവനെ കയ്യിൽ കിട്ടിയാൽ കുത്തിന് പിടിച്ച് അവന്റെ തള്ളയ്ക്ക് വിളിക്കണം. ബ്ലഡി അലവലാതി. ആരെയൊക്കെയോ സ്മരിച്ചു കൊണ്ടവൾ എഴുത്ത് തുടർന്നു. നീ കിടക്കുന്നില്ലേ?????? അച്ചുവിന്റെ ചോദ്യം കേട്ടതും അവൾ ബുക്കിൽ നിന്ന് തലയുയർത്തി നോക്കി. ഞാൻ എഴുതി കഴിഞ്ഞിട്ട് കിടന്നോളാം. ഗൗരവത്തിൽ മറുപടി കൊടുത്തവൾ എഴുത്ത് തുടർന്നു. അങ്ങനെ ഉറക്കം കളഞ്ഞുള്ള പഠിപ്പ് ഒന്നും വേണ്ട വന്ന് കിടക്കാൻ നോക്ക്. എഴുതി കൊണ്ടിരുന്ന അവളുടെ നോട്ട് അടച്ചു വെച്ചവൻ പറഞ്ഞു. എന്തായിത് എനിക്ക് പഠിക്കണം..... അതും പറഞ്ഞവൾ ബുക്ക് വീണ്ടും തുറന്ന് വെച്ചു. 11 മണി വരെയുള്ള പഠിപ്പ് ഒക്കെ മതി വന്ന് കിടക്കാൻ നോക്ക്. അച്ചു അവസാനം എന്നത് പോലെ പറഞ്ഞു. പറ്റില്ല എനിക്ക് പഠിക്കണം ഇച്ചായന്‌ കിടക്കണമെങ്കിൽ ഇച്ചായൻ കിടന്നോ....

പറഞ്ഞു പൂർത്തിയാക്കും മുന്നേ അച്ചു അവളെ കോരി എടുത്തിരുന്നു. ഏയ്.... എന്നെ വിട്...... കയ്യും കാലും ഇട്ട് അടിച്ച് കുതറാൻ നോക്കിയിട്ടും നോ രക്ഷ. അച്ചു അവളെ ബെഡിൽ കൊണ്ടുപോയി കിടത്തി. എഴുന്നേറ്റ് പോവാനാണ് ഉദ്ദേശമെങ്കിൽ എന്റെ കൊച്ച് കുറച്ച് വിയർക്കും. അവൾ എഴുന്നേൽക്കാൻ തുനിഞ്ഞതും വാർണിങ് പോലെ അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ച് കിടന്നു. വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത് പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും എന്ന് അനുഭവം ഉണ്ടേ. തിരിഞ്ഞു കിടക്കുന്ന അവളെയൊന്ന് നോക്കി അവൻ ലൈറ്റ് അണച്ച് അവൾക്കരികിൽ ചെന്ന് കിടന്നു. ചരിഞ്ഞ് കിടക്കുന്ന അവളെ വയറിലൂടെ കൈചുറ്റി കാതിൽ മെല്ലെ ഊതി. എമീ............. അവളിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ അവളുടെ കഴുത്തിൽ ചുണ്ട് ചേർത്തവൻ വിളിച്ചു. കൂടുതൽ ജാഡ കാണിച്ച് എന്നെകൊണ്ട് കടും കൈ ഒന്നും ചെയ്യിക്കാതെടി. പറയുന്നതിനൊപ്പം അവന്റെ കൈകൾ ടോപ്പിനിടയിലൂടെ അവളുടെ ഉദരത്തിൽ ചിത്രപണികൾ നടത്തി കൊണ്ടിരുന്നു.

പെട്ടെന്ന് തന്നെ പുളഞ്ഞു കൊണ്ടവൾ അവന്റെ കൈ പിടിച്ചു മാറ്റി അവന് നേരെ തിരിഞ്ഞു കിടന്ന് കൂർപ്പിച്ചു നോക്കി. ഇങ്ങനെ നോക്കി കണ്ട്രോൾ കളഞ്ഞാൽ തന്ന വാക്കൊക്കെ ഞാൻ മറന്നെന്നിരിക്കും. മുഖത്ത് കൂടെ വിരലുകൾ ഓടിച്ച് കുസൃതിയോടെ അവൻ പറഞ്ഞു. ഇച്ചായാ.......... അൽപ്പം ദേഷ്യത്തിൽ ആയിരുന്നു ആ വിളി. കാര്യായിട്ട് പറഞ്ഞതാടി. മുഖവും ചുവപ്പിച്ച് ഉണ്ടക്കണ്ണ് ഉരുട്ടി ദേ ഈ ചുണ്ടും കൂർപ്പിച്ച് നിന്ന് എന്നെ പ്രേരിപ്പിക്കുന്നത് നീ തന്നെ അല്ലെ???? അവൻ കണ്ണിറുക്കി. ഭാര്യ ദേഷ്യപ്പെടുമ്പോൾ കണ്ട്രോൾ പോവുന്ന ലോകത്തെ ആദ്യ ഭർത്താവായിരിക്കും ഇത്. അവന്റെ നെഞ്ചിൽ ഒന്ന് കുത്തി അവൾ പറഞ്ഞു. അച്ചു ചിരിയോടെ അവളുടെ നാസിക തുമ്പിൽ ചുണ്ട് ചേർത്തു. അതേ നോട്ട് എഴുതാതെ നാളെ അങ്ങോട്ട്‌ ചെന്നാൽ ആ തള്ള എന്നെ പറപ്പിക്കും. അല്ലേലേ അവർക്ക് ഞങ്ങളെ മൂന്നുപേരെയും കണ്ണിന് പിടിക്കില്ല. എന്നിട്ടാണോ നീ ചേട്ടന്റെ കൂടെ ഇരുന്ന് ഏണിയും പാമ്പും കളിച്ചത്????? അതിന് അവളൊന്ന് ഇളിച്ചു കാണിച്ചു. ഇളി കണ്ടാലും മതി എന്തൊരു നിഷ്ക്കളങ്കത????

അത് കേട്ടവൾ ഒരു കള്ളചിരി ചിരിച്ചു. നോട്ട് എഴുതാത്തതിന്റെ പേരിൽ എന്തുണ്ടായാലും ഞാൻ നോക്കിക്കോളാം അതോർത്ത് എന്റെ കൊച്ച് തല പുകയ്ക്കാൻ നിൽക്കാതെ കിടന്ന് ഉറങ്ങാൻ നോക്ക്. അവളെ നെഞ്ചിലേക്ക് ചേർത്തവൻ പറഞ്ഞു. താങ്ക്യൂ ഇച്ചായാ....... അതും പറഞ്ഞവൾ അവന്റെ കവിളിൽ മുത്തി അവനെ പുണർന്ന് കിടന്നു. ഒരു ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവളെയും ചേർത്ത് പിടിച്ച് അവനും ഉറക്കത്തിലേക്ക് ഊളിയിട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നേരം വെളുത്ത് 8 മണി ആയിട്ടും എഴുന്നേൽക്കാതെ പോത്ത് പോലെ കിടന്നുറങ്ങുന്ന എമിയെ തൂക്കിയെടുത്ത് ഷവറിന് കീഴിൽ നിർത്തിയാണ് അച്ചു എഴുന്നേൽപ്പിക്കുന്നത്. കോളേജിൽ പോവാൻ മടിയായത് കൊണ്ട് തൂങ്ങി തൂങ്ങി നടപ്പാണ് ആൾ. നഴ്സറി പിള്ളേർക്ക്‌ കാണില്ല ഇത്ര മടി. ഒടുവിൽ അച്ചു കലിപ്പിച്ച് ഒന്ന് നോക്കിയതും മുഖം വീർപ്പിച്ച് പോയി റെഡിയാവാൻ തുടങ്ങി.

താഴെ റോണി എത്തിയതിന്റെ ബഹളം കേട്ടതും അവൾ ബാഗും എടുത്ത് താഴേക്ക് പോവാൻ ആഞ്ഞതും അച്ചു പിടിച്ചു നിർത്തി പതിവ് ഉമ്മ വാങ്ങിയെടുത്തു. എമി കൊടുത്ത ഒരുമ്മയ്ക്ക് പകരം വാരിയും കോരിയും അച്ചു തിരികെ കൊടുത്തു. ആൾ പണ്ടേ വിശാല മനസ്കൻ ആണേ. എല്ലാം കഴിഞ്ഞതും മുടിയൊന്ന് ഒതുക്കി അച്ചുവും അവൾക്കൊപ്പം താഴേക്കിറങ്ങി. താഴെ ചെല്ലുമ്പോൾ റോണി സ്വന്തം വീട് പോലെ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ഫുഡ് കുത്തിക്കയറ്റുന്നുണ്ട്. വീട്ടിൽ നിന്നൊന്നും തിന്നാൻ തരാറില്ലേ????? അവന്റെ തീറ്റി കണ്ട് അടുത്തിരുന്ന ആൽവിച്ചൻ ചോദിച്ചു. വീട്ടിൽ നിന്ന് ഒരു കുറ്റി പുട്ടും ഏത്തപ്പഴവും കഴിച്ചിട്ടാ വന്നത് പിന്നെ ഇവിടെ വന്ന് ഒന്നും കഴിച്ചില്ലെങ്കിൽ സാറാന്റിക്ക്‌ വിഷമം ആവണ്ടല്ലോ എന്ന് കരുതിയാ വളരെ ലൈറ്റ് ആയിട്ട് വല്ലതും കഴിക്കാം എന്ന് കരുതിയത്. പറയുന്നതിനൊപ്പം അവൻ അഞ്ചാമത്തെ ഇടിയപ്പവും എടുത്ത് പ്ലേറ്റിലേക്ക് വെച്ചു. ശരീരത്തിൽ ഒന്നും കാണാത്തതു കൊണ്ട് ചോദിക്കുവാ ഈ വീട്ടിവിഴുങ്ങുന്നത് ഒക്കെ ഇതെങ്ങോട്ട് പോവുന്നു?????

നീ തിന്നുന്നത് എങ്ങോട്ട് പോവുന്നോ അങ്ങോട്ട്‌ തന്നെ. ആൽവിച്ചനുള്ള മറുപടി എന്നപോൽ അങ്ങോട്ട് വന്ന സാറാ പറഞ്ഞു. അമ്മച്ചി കാരണം ഈ വീട്ടിൽ എനിക്കൊന്നും പറയാൻ പറ്റാതെ ആയല്ലോ. അല്ല എനിക്കറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ ഞാൻ വല്ലതും പറയുമ്പൊ തന്നെ കൃത്യമായിട്ട് എനിക്കിട്ട് താങ്ങാൻ അമ്മച്ചിക്ക് ഇതെങ്ങനെ കഴിയുന്നു. നിന്റെ ഒക്കെ കൂടെയല്ലേ സഹവാസം അപ്പൊ പിന്നെ ഇതല്ല ഇതിനപ്പുറം കഴിയും. അതോടെ ആൽവിച്ചൻ വാ പൂട്ടി. അച്ചുവും എമിയും അവനെ നോക്കി കളിയാക്കി ചിരിച്ച് കൈകഴുകി വന്നിരുന്നു. ഡാഡി എന്തേ അമ്മച്ചീ???? ഇച്ചായൻ രാവിലെ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് ഇറങ്ങിയതാ. എമിക്കുള്ള മറുപടി കൊടുത്തവർ അവർക്ക് രണ്ടുപേർക്കും വിളമ്പി കൊടുത്തു. കുറച്ച് കഴിഞ്ഞതും അനുവും ഭക്ഷണം കഴിക്കാനായി ഇറങ്ങി വന്നു. പ്രത്യേകിച്ച് ഒന്നും പറയാതെ അവൾ ഇരുന്ന് കഴിച്ചിട്ട് ഇറങ്ങി പോയി. അധികം വൈകാതെ എമിയും റോണിക്കൊപ്പം പോവാനിറങ്ങി. പോവുന്നതിന് മുന്നേ സാറായോടും ജോക്കുട്ടന് ഭക്ഷണം കഴിപ്പിക്കാൻ കഷ്ടപ്പെടുന്ന റിയയോടും ചെന്ന് യാത്ര പറഞ്ഞ് ജോക്കുട്ടന് ഉമ്മയും കൊടുത്ത് തിരിച്ചു വരുമ്പൊ മിട്ടായി വാങ്ങി വരാം എന്ന് വാക്കും കൊടുത്താണ് ഇറങ്ങിയത്. അവർ ഇറങ്ങിയ പുറകെ അച്ചുവും സ്റ്റേഷനിൽ പോവാനിറങ്ങി....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story