ഹൃദയതാളമായ്: ഭാഗം 75

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഹാളിലെ സോഫയിൽ ഇരുന്ന് ആൽവിച്ചനോട് എന്തൊക്കെയോ സംസാരിക്കുകയാണ് അച്ചു. അവന്റെ മടിയിൽ ഇരിക്കുന്ന സാധനത്തിനെ കണ്ടാണ് എമിയുടെ കണ്ണുകൾ തള്ളിയത്. സംഭവം വേറൊന്നുമല്ല ഒരു golden retriever പപ്പി. ലൈറ്റ് ഗോൾഡൻ കളറിൽ ബ്രൗണിഷ് കണ്ണുകളും ഒക്കെയായി നല്ല ക്യൂട്ട് ആണ് കാണാൻ. അച്ചുവിന്റെ കയ്യിൽ നക്കിയും തലയിട്ട് ഉരസിയും കളിക്കുകയാണ്. ആഹ് മോളെത്തിയോ???? വരാനുള്ള സമയം ആയിട്ടും കാണാനില്ലല്ലോ എന്ന് ഞാൻ ആലോചിച്ചതേ ഉള്ളൂ. സാറാ വാതിൽക്കലേക്ക് നോക്കി അത് പറയുമ്പോഴാണ് എല്ലാവരും അവളെ ശ്രദ്ധിക്കുന്നത്. അവൾ നേർത്തൊരു ചിരിയോടെ അകത്തേക്ക് കയറി. അപ്പോഴും കണ്ണുകൾ പപ്പിയിൽ തന്നെ ആയിരുന്നു. എക്സ്സൈറ്റ്മെന്റ് ആണെന്നൊന്നും കരുതിയെക്കല്ലേ കൊച്ചിന് പണ്ടേ പട്ടിയെ പേടിയാണേ. നീയെന്നാടി അവിടെ തന്നെ നിന്നു കളഞ്ഞത്???? ഇങ്ങോട്ട് വാടി... നമ്മുടെ വീട്ടിലെ പുതിയ അംഗത്തെ വന്ന് പരിചയപ്പെട്. ആൽവിച്ചൻ പറയുന്നത് കേട്ടവൾ വീണ്ടും അവിടെ നിന്ന് താളം ചവിട്ടി. പട്ടിയെ പേടി ആണെന്ന് എങ്ങാനും പറഞ്ഞാൽ മാനം പോയാലോ????

അവളുടെ പരുങ്ങൽ കണ്ടതും അച്ചുവിന് എന്തോ വശപ്പിശക് തോന്നി. അവൻ സംശയത്തോടെ ഒന്ന് നെറ്റി ചുളിച്ചു. അവൻ പപ്പിയെ മാറ്റി വെച്ച് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞതും ജോക്കുട്ടൻ ഓടി വന്ന് പപ്പിയെ എടുത്ത് അവളുടെ അരികിലേക്ക് ഓടിയിരുന്നു. എമീ നോക്ക് പപ്പി........ അവൻ പപ്പിയെ അവളുടെ നേരെ നീട്ടി. അത് കാണണ്ട താമസം പെണ്ണ് വലിയ വായിൽ കാറിക്കൊണ്ട് ടേബിളിന് മുകളിൽ ചാടി കയറി. എല്ലാവരും ഞെട്ടി അവളെ തന്നെ നോക്കിപ്പോയി. ജോക്കുട്ടൻ ആണെങ്കിൽ ഇതിപ്പൊ എന്താ ഉണ്ടായേ എന്ന കണക്ക് നിൽപ്പാണ്. എടീ എന്താടീ????? പെട്ടെന്നുള്ള അവളുടെ ഭാവമാറ്റം കണ്ട് ഒരു പകപ്പോടെ അച്ചു അവളുടെ അടുത്തേക്ക് നീങ്ങി. ഇച്ചായാ.... അതിനെ കൊണ്ടു പോവാൻ പറ എനിക്ക് പേടിയാ....... പറയുന്നതിനൊപ്പം അവൻ ടേബിളിൽ കിടന്ന് പേടിച്ച് തുള്ളാൻ തുടങ്ങി.

അത് കണ്ടതും കണ്ട് നിന്ന് സകലരുടെയും കിളികൾ റ്റാറ്റാ ബൈ ബൈ പറഞ്ഞ് വേൾഡ് ടൂറിന് പോയി. ബോധം വന്നതും അച്ചു അവൾ നിന്നിരുന്ന ടേബിളിന് അരികിലേക്ക് ചേർന്ന് നിന്നു. എടാ നീ പേടിക്കാതെ അത് ഒന്നും ചെയ്യില്ല.... അച്ചു അവളെ ആശ്വസിപ്പിക്കാൻ നോക്കി. ഇല്ലില്ല.... കൊണ്ടുപോ എനിക്ക് പേടിയാ......... പറയുന്നതിനൊപ്പം അവളുടെ സ്വരവും ഉയർന്നു. അവൾക്ക് പേടിയാണെങ്കിൽ അതിനെ മാറ്റെഡാ. വെറുതെ കൊച്ചിനെ പേടിപ്പിക്കാനായിട്ട്. സാറായുടെ ശബ്ദം ഉയർന്നതും ആൽവി ജോക്കുട്ടന്റെ കയ്യിൽ നിന്ന് പപ്പിയെ വാങ്ങി അതിനെ സോഫയുടെ കാലിൽ കെട്ടിയിട്ടു. ഇനി പേടിക്കാതെ ഇറങ്ങി വാ..... അത് പറഞ്ഞവൻ എമിയെ ടേബിളിൽ നിന്ന് പിടിച്ച് താഴെ ഇറക്കി. അപ്പോഴും അവൾ പേടിയോടെ അച്ചുവിനോട് ഒട്ടി നിന്നു. നിനക്ക് പട്ടിയെ ഇത്ര പേടിയാണോ????

തന്നിലേക്ക് അവളെ ചേർത്ത് പിടിച്ചവൻ ചോദിച്ചതും അവൾ അതേയെന്ന് തലയാട്ടി. പെട്ടെന്നാണ് പുറകിൽ നിന്നൊരു പൊട്ടിച്ചിരി ഉയരുന്നത്. തിരിഞ്ഞു നോക്കുമ്പോഴുണ്ട് ആൽവിച്ചൻ സോഫയിൽ കിടന്ന് ചിരിച്ചു മറിയുന്നു. ഹഹഹഹ......... അയ്യോ എനിക്ക് ചിരിക്കാൻ വയ്യെ...... അവൻ വയറ്റിൽ കൈവെച്ച് ചിരിച്ചു. അത് കണ്ടതും എമി ഇപ്പൊ പൊട്ടും എന്ന രീതിയിൽ മുഖം വീർപ്പിച്ച് അവനെ തുറിച്ച് നോക്കി. കാള പോലെ വളർന്ന പെണ്ണിന് പട്ടിയെ പേടി. അതും ഇച്ചിരി ഇല്ലാത്ത കുഞ്ഞ് പട്ടിക്കുഞ്ഞിനെ. ജോക്കുട്ടൻ വരെ അതിനെ എടുത്തോണ്ട് നടക്കുന്നു എന്നിട്ട് അവൾക്ക് പേടിയാണ് പോലും. എന്റെ മാതാവേ ആരൂല്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ........ പറഞ്ഞു തീർന്നതും അവൻ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവന്റെ ചിരി കണ്ട് കൂടിനിന്നവർക്ക്‌ പോലും ചിരി പൊട്ടി. എല്ലാവരും അമർത്തി ചിരിയോടെ അവളെ നോക്കിയതും സങ്കടവും ദേഷ്യവും എല്ലാം അവൾക്ക് ഒരുമിച്ച് വന്നു. ഒരാൾക്ക് പേടി വരുന്നതൊക്കെ ഇത്ര തമാശയാണോ????? അവൾ ചുണ്ട് പിളർത്തി അച്ചൂനെ നോക്കി. ആ നിൽപ്പ് കണ്ടതും അവന് പാവം തോന്നി.

ഡോ ഡോ മതിയെടോ..... ഇതിലിത്ര ചിരിക്കാൻ മാത്രം എന്തിരിക്കുന്നു???? അച്ചു ആൽവിയോടായി ഗൗരവത്തിൽ ചോദിച്ചു. ചിരിക്കാൻ എന്തിരിക്കുന്നെന്നോ???? നീയും കണ്ടതല്ലെടാ അവളുടെ കാറി കൂവിയുള്ള ആ ചാട്ടം. അത് കണ്ടാൽ ഏത് മനുഷ്യനാ ചിരി വരാതെ ഇരിക്കുന്നത്?????? പട്ടിയെ പേടി......... പറഞ്ഞ് തീർത്ത് അവൻ വീണ്ടും പൂര ചിരി. ഓഹ് പറയണ ആൾ വലിയ ധൈര്യശാലി ആണല്ലോ???? സ്വന്തം കൈ മുറിഞ്ഞ ചോര കണ്ട് ബോധം പോയ ആളല്ലേടോ താൻ????? അച്ചു തിരികെ പുച്ഛിച്ചതും ആൽവിയുടെ ചിരി സ്വിച്ച് ഇട്ടത് പോലെ നിന്നു. എന്തേ ചിരിക്കുന്നില്ലേ???? ചിരിക്കെടോ.... അച്ചു അത് പറഞ്ഞതും എമിക്ക് പോലും ചിരി വന്നുപോയി. എന്തോ.... ഞാൻ ദേ വരുന്നു. എന്നെ ആരോ വിളിച്ചു. അതും പറഞ്ഞ് ആൽവി അവിടെ നിന്ന് മെല്ലെ സ്‌കൂട്ടായി. എല്ലാവരും അവൻ പോയ വഴിയേ നോക്കി ചിരിച്ചു. ആ സമയം കൊണ്ട് എമി പേടി മറന്നിരുന്നു. ഡാ...

നീയല്ലേ ഇതിനെ കൊണ്ടുവന്നത്. മേടിച്ചത് എവിടാന്ന് വെച്ചാൽ അവിടെ തന്നെ കൊണ്ടുപോയി കൊടുക്ക്. കണ്ടില്ലേ മോള് ശരിക്കും പേടിച്ചിരിക്കുവാ. സാറാ അവർക്കരികിൽ വന്നു നിന്ന് എമിയുടെ കവിളിൽ വാത്സല്യത്തോടെ തഴുകി. അവൻ അത് കേട്ടതും എമിയെ ഒന്ന് നോക്കി. ശരിയാണ് പേടിച്ച് മുഖമാകെ വിളറി ഇരിക്കുവാണ്. ഇവൾക്ക് പേടിയാണ് എന്ന് മുന്നേ അറിഞ്ഞിരുന്നെങ്കിൽ ഞാനിതിനെ വാങ്ങില്ലായിരുന്നു. എന്തായാലും ഇന്ന് തന്നെ കൊണ്ടുപോയി തിരികെ കൊടുക്കാം. തറയിൽ കിടക്കുന്ന മാറ്റിൽ കടിച്ചു വലിക്കുന്ന പപ്പിയെ നോക്കി ആയിരുന്നു അവനത് പറഞ്ഞത്. മേന്ത..... പപ്പി എന്തെയാ കൊന്തുപോന്താ....... എല്ലാം കേട്ട് നിന്ന ജോക്കുട്ടൻ വേഗം തന്നെ അവനെ കൂർപ്പിച്ച് നോക്കി കൊണ്ട് പപ്പിയെ ചെന്ന് കെട്ടിപ്പിടിച്ചിരുന്നു. ചെക്കന് പപ്പിയെ അങ്ങ് പിടിച്ചു പോയി. മമ്മീടെ കുഞ്ഞ് ഇങ്ങ് നോക്കിയേ. നമുക്കേ ഈ പപ്പിയെ കൊടുത്തിട്ട് വേറെ നല്ല പപ്പിയെ വാങ്ങാം.

ഈ പപ്പിയെ എമിക്ക് പേടിയാണെന്ന്. എമി പാവല്ലേ ജോക്കുട്ടന്റെ കൂടെ കളിക്കാനൊക്കെ വരില്ലേ???? എമിക്ക് പേടിയായാൽ പിന്നെ എങ്ങനാ കളിക്കാൻ വരുന്നത്???? അതുകൊണ്ട് നമുക്ക് ഇതിനെ തിരിച്ചു കൊടുക്കാം എന്നിട്ട് അച്ചു വേറെ പപ്പിയെ മേടിച്ചോണ്ട് വരും അല്ലെ????? റിയ കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പിന്നല്ലാതെ എന്റെ ജോക്കുട്ടന് അച്ചു നല്ല ഒന്നാന്തരം പപ്പിയെ വാങ്ങി തരില്ലേ????? അച്ചു അവനെ എടുത്ത് പൊക്കി. മേന്ത എനിച്ച് ഈ പപ്പി മതി. ഇത് എന്ത പപ്പിയാ തതൂല പോ........ അവൻ വാശിയോടെ കുഞ്ഞി കൈകൊണ്ട് അച്ചുവിനെ തല്ലാൻ തുടങ്ങി. എടാ അടിക്കല്ലേ അച്ചൂന് നോവും. അവന്റെ കുഞ്ഞി കൈകൾ പിടിച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് അച്ചു പറഞ്ഞു. അത് കേട്ടിട്ടും അവൻ തല്ലുന്നത് നിർത്താൻ തയ്യാറായില്ല. ഇനി നോക്കി നിന്നാൽ ചെക്കൻ അച്ചുവിന്റെ പപ്പും പൂടയും പറിക്കും എന്ന് മനസ്സിലാക്കി എമി അവരുടെ അടുത്തേക്ക് ചെന്നു. ജോക്കുട്ടൻ എങ്ങ് വന്നേ എമി പറയട്ടെ. അവൾ അച്ചുവിന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി. ജോക്കുട്ടന് പപ്പിയെ ഒത്തിരി ഇഷ്ടാണോ????

താടിയിൽ പിടിച്ചു കൊഞ്ചിച്ചവൾ ചോദിച്ചു. കൊയേ ഇസ്താ....... അവൻ കണ്ണുകൾ വിടർത്തി പറഞ്ഞു. എങ്കിൽ നമുക്ക് പപ്പിയെ തിരിച്ചു കൊടുക്കണില്ല പോരെ????? എമിയത് ചോദിക്കവെ അവൻ സന്തോഷത്തോടെ തലയാട്ടി അവളെ തുരുതുരെ ഉമ്മ വെച്ചു. പിന്നെ അവളുടെ കയ്യിൽ നിന്ന് ഇറങ്ങി പപ്പിയുടെ അടുത്ത് പോയി കളിക്കാൻ തുടങ്ങി. മോളെ നിനക്ക് പേടിയല്ലേടാ???? സാരമില്ല ചേച്ചി. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം. നോക്കിയേ ജോക്കുട്ടൻ ഇപ്പൊ എത്ര ഹാപ്പി ആണെന്ന്????? നമ്മളായിട്ട് കുഞ്ഞിന്റെ സന്തോഷം എന്തിനാ ഇല്ലാതാകുന്നത്????? എമിയത് ചോദിച്ചതും എല്ലാവരും കുഞ്ഞിനെ തന്നെ നോക്കിപ്പോയി. ആൾ പപ്പിയുമായി നല്ല കളിയിലാണ്. അവസാനം പട്ടിയെ പേടിച്ച് മുറിയിൽ നിന്നിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആവരുത്. സാറാ ഗൗരവത്തിൽ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

അച്ചു അവളോട് എന്തോ പറയാൻ ശ്രമിച്ചതും അതിനെ തടസ്സപ്പെടുത്തിക്കൊണ്ട് അവന്റെ ഫോൺ ശബ്ദിച്ചു. അവളെയൊന്ന് നോക്കി അവൻ കാൾ അറ്റൻഡ് ചെയ്ത് പുറത്തേക്ക് നിന്നു. വന്ന പടി ഇങ്ങനെ നിക്കാതെ പോയി ഫ്രഷായിട്ട് വാ എമീ ചെല്ല്. റിയ അത് പറഞ്ഞതും എമി ഒരു ചിരിയോടെ കുനിഞ്ഞ് അവളുടെ വീർത്ത വയറിൽ മുഖം ചേർത്തു. വാവേ.... എമി പോയി ഫ്രഷായി വരാട്ടോ എന്നിട്ട് നമുക്ക് കുറെ വിശേങ്ങൾ കേൾക്കാം. ആവേശത്തോടെ പറഞ്ഞവൾ വയറിൽ ചുണ്ട് ചേർത്ത് മാറി റിയയുടെ കവിളിൽ ഒന്ന് മുത്തി മുകളിലേക്ക് ഓടി. അവൾ പോയ വഴിയേ ഒന്ന് നോക്കി റിയ ജോക്കുട്ടനെയും നോക്കി സോഫയിലേക്ക് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒന്ന് ഫ്രഷായി ടവൽ കൊണ്ട് മുഖത്തെ വെള്ളതുള്ളികൾ ഒപ്പി റൂമിലേക്ക് ഇറങ്ങുമ്പോൾ ബെഡിൽ ഇരിക്കുന്ന അച്ചുവിനെ കണ്ടവൾ ഒന്ന് പുഞ്ചിരിച്ചു.

എന്നാൽ അവന്റെ കയ്യിൽ ഇരിക്കുന്ന പപ്പിയെ കണ്ടതും അവളുടെ മുഖത്തേക്ക് ഭയം ഇരച്ചു കയറി. ഇതിനെ എന്നാത്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്????? ഇതിനെ വെളിയിലാക്ക് ഇച്ചായാ....... പേടി വന്നവൾ നിലവിളിയുടെ വക്കിൽ എത്തിയിരുന്നു. എന്റെ എമീ നീയിങ്ങനെ പേടിക്കാതെ. ഇത് ഒരു കുഞ്ഞല്ലേ ഒന്നും ചെയ്യില്ല ഇങ്ങ് വന്നേ..... അവൻ കൈകാട്ടി അവളെ അടുത്തേക്ക് വിളിച്ചു. എനിക്ക് പേടിയാ...... അവൾ ഭയത്തോടെ ചുവരിലേക്ക് ചാരി നിന്നു. ഇത് ഒന്ന് ഇണങ്ങിയാൽ നിന്റെ പേടിയൊക്കെ മാറിക്കോളും. നീ തന്നെയല്ലേ ഇതിനെ തിരികെ കൊടുക്കണ്ട എന്ന് പറഞ്ഞത്???? നീയിങ്ങനെ പേടിച്ചാൽ പിന്നെങ്ങനെ ഇവിടെ ജീവിക്കും???? അതുകൊണ്ട് എന്റെ കൊച്ച് ഇങ്ങോട്ട് വന്നേ..... മ്മ്ഹ്ഹ്....... നിഷേധാർത്ഥത്തിൽ തലയാട്ടി അവൾ നിന്നു. ഞാനല്ലേടാ വിളിക്കുന്നത് നിനക്കെന്നെ വിശ്വാസമില്ലേ???? അലിവോടെ അവൻ ചോദിക്കുന്നത് കേട്ടതും അവൾക്ക് ചെല്ലാതിരിക്കാൻ തോന്നിയില്ല. ചെറിയൊരു ഉൾഭയത്തോടെ അവൾ അവനരികിലേക്ക് ചുവട് വെച്ചു.

അവൾ അടുത്ത് എത്തിയതും ബെഡിൽ ഇരുന്നു കൊണ്ട് തന്നെ അവൻ ഒരു കയ്യിൽ പപ്പിയെ പിടിച്ച് മറുകയ്യാൽ എമിയെ വലിച്ച് മടിയിലേക്കിരുത്തി. അവൾ പേടിയോടെ പപ്പിയിൽ നോട്ടം ഉറപ്പിച്ച് അവന്റെ ബനിയനിൽ തെരുത്തു പിടിച്ചു. നീ പേടിക്കാതെ എമീ. ഇത് ഒന്നും ചെയ്യില്ല. നമ്മുടെ ജോക്കുട്ടനെ പോലെ കുഞ്ഞ് ആണിത്. ഒന്ന് തൊട്ട് നോക്കിയേ...... അവനത് പറഞ്ഞിട്ടും ഉള്ളിൽ പേടി കിടക്കുന്നത് കൊണ്ട് അവൾക്ക് അതിന് സാധിച്ചില്ല. അവൾ ഒന്നും മിണ്ടാതെ അവനെ ചുറ്റിപ്പിടിച്ച് അവന്റെ നെഞ്ചിൽ മുഖം അമർത്തി. അത് കണ്ടതും അവൻ ബലമായി തന്നെ അവളുടെ കൈപിടിച്ച് പപ്പിയുടെ മേൽ ചെറുതായി തഴുകി. ഈ സമയം അവൾ പേടികൊണ്ട് അവന്റെ കൈക്കുള്ളിൽ ഇരുന്ന് വിറയ്ക്കുകയായിരുന്നു. പേടിക്കാതെ എമി ഇവൻ ഒന്നും ചെയ്യില്ല. ഒരു കയ്യാൽ അവളെ ചേർത്ത് പിടിച്ചു പറയുന്നതിനൊപ്പം അവളുടെ നെറുകിൽ അവൻ ചുണ്ട് ചേർത്തു. ആദ്യം കുറച്ച് പേടി തോന്നിയെങ്കിലും പതിയെ അതിന്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു.

ബലപ്രയോഗത്തിലൂടെ അല്ലാതെ തന്നെ അവൾ പപ്പിയുടെ പുറത്ത് കൂടി ഒന്ന് തഴുകി. ഒരു പഞ്ഞിക്കെട്ടിൽ തൊടുന്നത് പോലെ ആയിരുന്നു അവൾക്ക് തോന്നിയത്. അതിന്റെ ലൈറ്റ് ഗോൾഡൻ കളറിലുള്ള രോമങ്ങളിലൂടെ വിരലുകൾ ഓടിക്കവേ കയ്യിൽ ഇക്കിളി അനുഭവപ്പെട്ടു. കൈപ്പിടിയിൽ ഒതുങ്ങുന്ന അത്ര ചെറുതായിരുന്നു ആ പപ്പി. ആദ്യത്തെ ആ ഭയം അവളിൽ നിന്ന് വിട്ടൊഴിഞ്ഞു എന്നവൻ കണ്ടതും അവളുടെ കയ്യിലേക്കവൻ പപ്പിയെ വെച്ചു കൊടുത്തു. പേടി മുഴുവനായി അവളിൽ നിന്ന് മാറാത്തത് കൊണ്ടവൻ അവളുടെ കൈകളെ അവൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു. എമിയുടെ കൈവിരലുകൾ പിടിച്ചവൻ പപ്പിയുടെ കഴുത്തിന് താഴെ ഇക്കിളി ആക്കിയതും അത് ഇഷ്ടമായത് പോലെ പപ്പി അവളുടെ കയ്യിൽ നക്കി തുടച്ചു. അത് കാൺകെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. പേടി മാറിയതോടെ അവൾ പപ്പിയുമായി വേഗം ഇണങ്ങി.

ഇപ്പൊ എന്റെ പൊടിക്കുപ്പിയുടെ പേടി മാറിയോ????? പപ്പിയെ കയ്യിൽ വെച്ച് കൊഞ്ചിക്കുന്ന അവളെ അരയിലൂടെ കയ്യിട്ട് കാതിൽ ചുണ്ട് ചേർത്ത് കൊണ്ടവൻ ചോദിക്കവെ ഒന്ന് പിടിഞ്ഞു കൊണ്ടവൾ തലയാട്ടി. ഇത്രേയുള്ളൂ കാര്യം അതിനാണ് എന്റെ കൊച്ച് ഇത്രയും വലിയ ബഹളം മുഴുവൻ ഉണ്ടാക്കിയത്. അത് പിന്നെ എനിക്ക് കുഞ്ഞിലേ മുതൽ പേടി ആയത് കൊണ്ടല്ലേ???? അവൾ ചുണ്ട് കൂർപ്പിച്ചു. ഒന്ന് ശ്രമിച്ചാൽ എല്ലാ പേടിയും നമുക്ക് മാറ്റാവുന്നതേ ഉള്ളൂ. പേടിച്ചിരിക്കാനാണെങ്കിൽ എന്നും ഇങ്ങനെ പേടിച്ചിരിക്കേണ്ടി വരും. ഉള്ളിൽ തോന്നുന്ന കൊച്ച് കൊച്ച് പേടികളെ ദേ ഇത് പോലെ ഇല്ലാതാക്കണം. മനസ്സിലായോ????? പതിയെ കവിളിൽ ഒന്ന് കടിച്ചവൻ പറഞ്ഞതും അവൾ ചിരിച്ചു. ഇവന്റെ പേരെന്താ????? പപ്പിയുടെ നെറ്റിയിൽ നെറ്റി ചേർത്തവൾ ചോദിച്ചു. പേര് കണ്ടെത്തി കൊണ്ടിരുന്നപ്പോഴാണ് നീ വന്നതും അലച്ചു കൂവി ബഹളം ഉണ്ടാക്കിയതും.

അതിനവൾ ഇളിച്ചു കാട്ടി. ഇനി ഒരെണ്ണം കണ്ടുപിടിക്കണം. പറയുന്നതിനൊപ്പം അവൻ മെല്ലെ കയ്യുയർത്തി പപ്പിയുടെ തലയിൽ ചൂണ്ട് വിരൽ കൊണ്ട് തഴുകി. എങ്കിൽ ഞാനൊരു പേര് പറയട്ടെ???? പറ കേൾക്കട്ടെ....... മ്മ്മ്.... ഡിങ്കൻ. ഏഹ്???? ഡിങ്കനോ???? ആഹ് ഡിങ്കൻ നല്ല പേരല്ലേ???? പണ്ട് മിക്കൂനെ വീട്ടിൽ വാങ്ങിക്കൊണ്ട് വന്നപ്പൊ ഞാൻ ഇടാൻ വെച്ചിരുന്ന പേരാ. പക്ഷെ അവൾ പെണ്ണായി പോയത് കൊണ്ട് ഇടാൻ പറ്റിയില്ല. അത് എന്തായാലും നന്നായി ഇപ്പൊ ഇവന് ഇടാല്ലോ. ഉണ്ടക്കണ്ണുകൾ വിടർത്തി അവൾ പറയുന്നത് കേട്ടവൻ ചിരിച്ചു പോയി. ഇച്ചായാ ഇവനെ നമുക്ക് ഡിങ്കൻ എന്ന് വിളിക്കാം പ്ലീസ്...... ചിണുങ്ങി കൊണ്ടവൾ അവനെ നോക്കി. വേണോ???? വേണം പ്ലീസ് പ്ലീസ് പ്ലീസ്....... എങ്കിൽ അങ്ങനെ വിളിക്കാം പോരെ???? ആഹ്....... സന്തോഷത്തോടെ തലകുലുക്കി അവൾ അവന്റെ കവിളിൽ മുത്തി. ഡിങ്കാ........

ഒരു താളത്തിൽ അവൾ പപ്പിയെ വിളിക്കുന്നത് നോക്കിയവൻ ചിരിയോടെ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ചായ കുടിക്കാൻ നേരം രണ്ടും കൂടി താഴേക്ക് ഇറങ്ങി. എമി കയ്യിൽ എടുത്തുകൊണ്ട് വരുന്ന പപ്പിയെ കണ്ടതും എല്ലാവരുടെയും കണ്ണുകൾ അത്ഭുതത്താൽ വിടർന്നു. ഇത്ര പെട്ടെന്ന് നിന്റെ പേടി മാറിയോ???? ആൽവി അവളെ കണ്ടതും ചോദിച്ചു. ഞാൻ നിങ്ങളെ പോലെ പേടിത്തൂറി അല്ല മിഷ്ടർ. അവൾ ആൽവിയെ നോക്കി പുച്ഛം വാരി വിതറി. ഓഹ് വല്യ ധൈര്യശാലി ആയത് കൊണ്ടാണല്ലോ ഇവിടെ ഓരോരുത്തർ വലിയ വായിൽ കാറി കൂവിയത്. ആൽവി തിരിച്ചും പുച്ഛിച്ചു. താൻ പോടോ കൂടുതൽ കളിച്ചാൽ ഞാനെന്റെ ഡിങ്കനെ കൊണ്ട് തന്നെ കടിപ്പിക്കും. ഡിങ്കനോ?????? ആഹ് ദേ ഇവന്റെ പേരാ ഡിങ്കൻ. കയ്യിലിരുന്ന പപ്പിയെ ഉയർത്തി കാട്ടി അവൾ പറഞ്ഞു. അയ്യേ എന്ത് കൂറ പേരാടി ഡിങ്കൻ ഫ്തൂ.........

ദേ ഈ പേരിനെ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ. ഡിങ്കൻ ആരാന്നാ തന്റെ വിചാരം????? ഇപ്പോഴത്തെ പിള്ളേർ ഹൾക്കിനെയും തോറിനെയും എല്ലാം കണ്ട് വളർന്നപ്പൊ ഞങ്ങൾ കണ്ടതും ആരാധിച്ചതും ഡിങ്കനെ ആയിരുന്നു. ഏത് ആപത്തിൽ നിന്നും രക്ഷിക്കാൻ പറന്നെത്തുന്ന ഡിങ്കൻ ആണ് അന്നും ഇന്നും എന്നും ഞങ്ങളുടെ സൂപ്പർ ഹീറോ ആ ഡിങ്കനെ പറഞ്ഞാലുണ്ടല്ലോ കണ്ണിൽ കുത്തി കുടലെടുക്കും ഞാൻ. പറയുന്നതിനൊപ്പം അവൾ അവന്റെ കണ്ണിൽ കുത്തുന്നത് പോലെ കാണിച്ചു. ആവേശം കൂടുതൽ ആയത് കൊണ്ട് കറക്റ്റ് ആയിട്ട് അത് ആൽവിച്ചന്റെ കണ്ണിൽ കൊണ്ടു. അയ്യോ എന്റെ കണ്ണേ......

നിന്റെ ഡിങ്കൻ പറക്കുകയോ ഓടുകയോ ചാടുകയോ ചെയ്യട്ടെ അതിന് നീ എന്തിനാടി ഏപ്പരാച്ചി എന്റെ കണ്ണിൽ കുത്തിയത്????? ചീറി കൊണ്ടവൻ പറഞ്ഞതും അവൾ പുച്ഛിച്ചു തള്ളി. പുതിയ ജെട്ടി വാങ്ങി നാലാളെ കാണിക്കാൻ അത് പുറത്ത് ഇട്ട് നടക്കുന്ന വെറും അൽപ്പൻ ആടി നിന്റെ ഈ ഡിങ്കൻ. ആൽവി കത്തി കയറി. ഓഹ് അപ്പൊ പിന്നെ നിങ്ങളുടെ സൂപ്പർമാൻ തലയിൽ ആയിരിക്കും ജെട്ടി ഇട്ടത്. ഒന്ന് പോടോ.... തിരിച്ച് അറഞ്ചം പുറഞ്ചം പുച്ഛം വാരി എറിഞ്ഞ് അവൾ ഡിങ്കനെയും കൊണ്ട് അവിടെ നിന്നുപോയി. വല്ല കാര്യോം ഉണ്ടായിരുന്നോ എന്നർത്ഥത്തിൽ അച്ചു അവനെ നോക്കി കളിയാക്കി ചിരിച്ചു. എന്നാലും എന്റെ ഡിങ്കാ എന്നോട് ഈ ചതി വേണ്ടായിരുന്നു. ആൽവിച്ചൻ ഒറ്റ കണ്ണും പൊത്തി ആരോടെന്നില്ലാതെ പറഞ്ഞു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story