ഹൃദയതാളമായ്: ഭാഗം 78

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കോളേജിൽ എത്തി ഓഫീസിലേക്ക് നടക്കാൻ ആയവേ തടസ്സമായി മുന്നിൽ നിൽക്കുന്ന എമിയെ കണ്ടവൻ എന്തെന്നർത്ഥത്തിൽ പിരികം പൊക്കി. ആരെ കാണിക്കാനാ ഈ മീശയൊക്കെ പിരിച്ച് വെച്ചിരിക്കുന്നത്???? ഗൗരവത്തിൽ ഇടുപ്പിൽ കൈകുത്തി നിർത്തി അവൾ ചോദിക്കുന്നത് കേട്ടവന് ചിരിയാണ് വന്നത്. തികട്ടി വന്ന ചിരി അടക്കി കുസൃതി ചിരിയോടെ അവൻ അവളെ ഒന്ന് നോക്കി. ഇവിടെ നല്ല അടിപൊളി പെൺപിള്ളേർ ഒക്കെ ഇല്ലേ അവരൊക്കെ ഒന്ന് കാണട്ടന്നെ. മീശ ഒന്നുകൂടി പിരിച്ചു വെച്ച് കണ്ണിറുക്കി അവൻ പറഞ്ഞു നിർത്തവെ അവളുടെ മുഖം ചുവന്ന് തുടുത്തു. ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം വല്ലവളുമാരെയും നോക്കിയാൽ ഉണ്ടല്ലോ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. ഭീഷണിയോടെ അവൾ അവനോട് ചേർന്ന് നിന്നു. അതുപോലെ ഈ മീശ ഒത്തിരി അങ്ങോട്ട് പിരിക്കണ്ട. അത് പറയുന്നതിനൊപ്പം വിരലുകൾ കൊണ്ടവൾ പിരിച്ചു വെച്ച അവന്റെ മീശ താഴ്ത്തി. എന്ത് കുശുമ്പാടി പൊടിക്കുപ്പീ????? ചിരിയോടെ അവൻ വീർപ്പിച്ചു വെച്ച അവളുടെ കവിളിൽ ചൂണ്ട് വിരൽ കുത്തി.

ആഹ് കുശുമ്പ് തന്നെയാ. ഞാൻ ഇങ്ങനെയാ പറ്റുവെങ്കിൽ സഹിച്ചാൽ മതി. കെറുവോടെ അവൾ ചുണ്ട് കോട്ടി. പറ്റിയില്ലെങ്കിലോ????? അവന്റെ ചോദ്യത്തിൽ കുറുമ്പ് നിറഞ്ഞു. പറ്റിയില്ലെങ്കിലും സഹിക്കണം. വെറുതെ പോയ എന്നെ കടിച്ചും ഉമ്മിച്ചും തലയിൽ എടുത്ത് വെച്ചതല്ലേ ജീവിതകാലം മുഴുവനും സഹിച്ചേച്ചാൽ മതി. ചുണ്ട് കൂർപ്പിച്ച് പറഞ്ഞവൾ മുന്നോട്ട് നടക്കാൻ ആഞ്ഞതും കയ്യിൽ പിടിച്ചു വലിച്ച് അവൻ അവളെ കൂടെ നിർത്തിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പ്രിൻസിയുടെ ഓഫീസിന് മുന്നിൽ അക്ഷമയോടെ അച്ചുവിനോപ്പം ഇരുന്നു. ശെടാ ഇങ്ങേരിത് എവിടെ പോയി കിടക്കുവാ???? നാഴികയ്ക്ക് നാൽപ്പത് വട്ടം കൃത്യനിഷ്ട വേണം കൃത്യനിഷ്ട വേണം എന്ന് പറയുന്ന മനുഷ്യനാ എന്നിട്ട് അങ്ങേര് വരുന്നത് തോന്നിയത് പോലെയും. മെല്ലെ പിറുപിറുത്തുകൊണ്ടവൾ ചുണ്ട് കോട്ടി. ഈ പറയുന്ന സാധനം എന്റെ കൊച്ചിന് പിന്നെ ആവശ്യത്തിലേറെ ഉണ്ടല്ലോ അല്ലെ????? കളിയാക്കി അവൻ ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ച് തിരിഞ്ഞിരുന്നു. ഒരു 15 മിനിറ്റ് കഴിഞ്ഞതും പ്രിൻസി ഓഫീസിലേക്ക് എത്തി.

അച്ചുവിനെ കണ്ടതും അയാളൊന്ന് പുഞ്ചിരിച്ചു. ആ നോട്ടം എമിയിൽ എത്തിയതും ഒന്ന് കൂർത്തു. ഗുഡ് മോർണിംഗ് സർ....... അവൾ ഭയഭക്തി ബഹുമാനത്തോടെ വിഷ് ചെയ്തു. മ്മ്മ്മ്മ്............ അവളെയൊന്ന് ഇരുത്തി മൂളി ഓഫീസിലേക്ക് കയറി. അയാൾ അകത്തേക്ക് പോയതും അച്ചു അവളെയൊന്ന് നോക്കി. അതിന് അവളൊന്ന് നന്നായി ഇളിച്ചു കാണിച്ചു. കുറച്ച് കഴിഞ്ഞതും അരുന്ധതി മിസ്സ്‌ അങ്ങോട്ടേക്ക് എത്തി. പ്രിൻസിയെ പോലെ തന്നെ അവരും അച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പിന്നെ എമിയെ നോക്കി കലിപ്പ് ലുക്ക്‌ വിട്ടു. ഏതാണ്ട് പ്രതികാര ദഹിയായ ആത്മാവ് രക്തം കണ്ടത് പോലെ. എമി നോക്കി നന്നായി പുച്ഛിച്ചു വിട്ടു. പുച്ഛം ഹോൾസെയിൽ ആയി വിൽക്കുന്ന ഒരു നാത്തൂൻ ഉള്ളപ്പോൾ നമ്മൾ എന്തിന് പുച്ഛിക്കാൻ പിശുക്കണം????? അത് ഇഷ്ടപെടാത്തത് പോലെ അവർ കോമരം തുള്ളി അകത്തേക്ക് കയറി. ഓഫീസിന്റെ വാതിൽ അടഞ്ഞതും ദിതാണ് ഞാൻ പറഞ്ഞ മൊതല് എന്നർത്ഥത്തിൽ അവൾ അച്ചൂനെ ഒന്ന് നോക്കി. മറുപടിയായി എല്ലാം മനസ്സിലായി എന്ന രീതിയിൽ അവൻ ഗൗരവത്തിൽ തലയാട്ടി.

അധികം വൈകുന്നതിന് മുൻപ് തന്നെ അകത്ത് നിന്ന് വിളിയെത്തി. ആദ്യം അച്ചു ആയിരുന്നു അകത്തേക്ക് കയറിയത്. പുറകെ മുഖത്ത് ആവശ്യത്തിലേറെ നിഷ്ക്കളങ്കത വാരി വിതറി എമിയും. ഇരിക്ക്.......... മുന്നിലെ സീറ്റിൽ ചൂണ്ടി കാട്ടി പ്രിൻസി അത് പറഞ്ഞതും അച്ചു ഇരുന്നു. അവൻ ഇരുന്ന ചെയറിന് പുറകിലായി എമിയും നിന്നു. അഗസ്റ്റിയെ ഇങ്ങോട്ട് വിളിപ്പിച്ചതിന്റെ കാര്യം എന്താണെന്ന് ഞാൻ പറയാതെ തന്നെ അറിയാല്ലോ അല്ലെ????? അറിയാം സർ. അവനൊന്ന് തലയാട്ടി. സീ അഗസ്റ്റി. ഒരു നീണ്ട അവധിക്ക് ശേഷം ഇന്നലെയാണ് തന്റെ ഭാര്യ തിരികെ ക്ലാസ്സിൽ വരുന്നത്. അന്ന് തന്നെ ക്ലാസ്സിൽ അലമ്പ് കാണിക്കുക എന്ന് പറഞ്ഞാൽ...... പഠിപ്പിക്കുന്ന ക്ലാസ്സ്‌ തടസ്സപ്പെടുത്തുക അത് ചോദ്യം ചെയ്ത ടീച്ചർക്ക്‌ നേരെ തർക്കുത്തരം പറയുക ഇതൊക്കെ ഒരു വിദ്യാർത്ഥിക്ക്‌ ചേർന്നതാണോ????? പറയുന്നതിനൊപ്പം ദേഷ്യത്തിൽ അയാൾ എമിയെ നോക്കി. അച്ചു എല്ലാം മൗനമായി കേട്ടിരുന്നു. ഈ നിൽക്കുന്ന അരുന്ധതി മിസ്സിന്റെ പീരീഡ് ആണ് താങ്കളുടെ ഭാര്യ തടസ്സപ്പെടുത്തിയത് ഇനി എന്താണെന്ന് വെച്ചാൽ മിസ്സ്‌ പറയട്ടെ.

അയാൾ അതും പറഞ്ഞ് അരുന്ധതിയെ ഒന്ന് നോക്കി. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി അവർ കുറ്റങ്ങളുടെ ഒരു കെട്ട് തന്നെ അഴിച്ചു. ക്ലാസ്സിൽ ശ്രദ്ധിക്കില്ല നോട്ട് കംപ്ലീറ്റ് ചെയ്യില്ല അടക്കമില്ല ഒതുക്കമില്ല എന്ന് തുടങ്ങി അവരുടെ സാരിയിലെ നൂല് പൊങ്ങിയതിന് വരെ കാരണം എമിയാണ് എന്ന് വരുത്തി തീർക്കുന്നുണ്ട്. മുൻവൈരാഗ്യം തീർക്കാൻ എന്നത് പോലെ അവർ കത്തി കയറുകയാണ്. ഇങ്ങനെ നാക്കിട്ട് അലച്ചാൽ വാ കഴക്കില്ലേ എന്ന കണക്ക് എമി അവരെ ഒന്ന് നോക്കിപ്പോയി. 20 മിനിറ്റ് നേരം നീണ്ട് നിന്ന അവരുടെ കുറ്റങ്ങൾ പാടി തീർന്നപ്പോൾ കാതിൽ എന്തോ മൂളക്കം പോലെയാണ് അവൾക്ക് തോന്നിയത്. എല്ലാം പറഞ്ഞ് കഴിഞ്ഞ് നിന്ന് കിതയ്ക്കുന്ന അവരെ നോക്കി ഇത് ഏതോ കൂടിയ ഇനമാണ് എന്ന കണക്ക് എമി നിന്നുപോയി. കേട്ടല്ലോ എല്ലാം. ഇതെല്ലാം അറിഞ്ഞതിന് ശേഷം അഗസ്റ്റിക്ക് എന്താണ് പറയാനുള്ളത്????? ഗൗരവം കലർന്ന പ്രിൻസിയുടെ ശബ്ദമാണ് അരുന്ധതി മിസ്സിൽ നിന്ന് കണ്ണെടുക്കാൻ കാരണമായത്. അയാളുടെ ചോദ്യം കേട്ടതും അവൾ അച്ചുവിനെ ഒന്ന് നോക്കി. തികച്ചും ശാന്തമായിരുന്നു അവന്റെ മുഖം.

ഒരു നിമിഷങ്ങൾ മൗനമായി കടന്നു പോയി. വെൽ ഇത്രയും നേരം നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു. പക്ഷെ ആ പറയുന്നതിനിടയിൽ സ്വന്തം തെറ്റ് മാത്രം എന്തുകൊണ്ട് മിസ്സ്‌ മറച്ചു വെച്ചു?????? അതോ ഇനി പറയാൻ മറന്നു പോയതോ????? നേർത്തൊരു പരിഹാസത്തോടെ അവൻ അരുന്ധതി മിസ്സിന് നേർക്ക് ഒന്ന് നോക്കിയതും അവർ വിളറി വെളുത്തു. ശരിയാണ് എന്റെ ഭാര്യ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നു അത് തെറ്റ് തന്നെയാണ് പക്ഷെ അതിന് കല്യാണം കഴിഞ്ഞാൽ പഠിക്കാൻ വരാതെ വീട്ടിൽ കുത്തിയിരിക്കണം എന്ന് പറയേണ്ട ആവശ്യം എന്തായിരുന്നു????? അങ്ങനെയെങ്കിൽ ഈ പറയുന്ന നിങ്ങൾ ഒരു വിവാഹിതയല്ലേ നിങ്ങൾക്കും ഇതുപോലെ വീട്ടിൽ ഇരുന്നാൽ പോരെ എന്നവൾ മറുചോദ്യം ഉന്നയിച്ചതിൽ എന്താണ് തെറ്റ്?????? ഞാൻ ഇവളെ ന്യായീകരിക്കാൻ ശ്രമിച്ചതല്ല mistakes are always mistakes അത് ആരുടെ ഭാഗത്ത്‌ ആയിരുന്നാൽ തന്നെയും. തെറ്റ് ചെയ്യുന്നവർ ആര് തന്നെ ആയിക്കോട്ടെ അത് വിദ്യാർത്ഥിയോ അധ്യാപകനോ even ഞാൻ ആയിരുന്നാൽ പോലും അത് തെറ്റ് തന്നെയാണ്. ഇവിടെ ഇവളെ പോലെ തന്നെ മിസ്സും കുറ്റക്കാരി തന്നെയാണ്.

കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഭർത്താവിനെയും വീട്ടുകാരെയും നോക്കി വീട്ടിൽ തന്നെ കഴിയണം എന്നൊരു ധ്വനി മിസ്സിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു even if not intentionally. പഠിപ്പിക്കുന്ന ഓരോ അധ്യാപകരുടെയും മേലുള്ള വിശ്വാസം മൂലമല്ലേ ഓരോ ഗാർഡിയൻസും കുട്ടികളെ ഇങ്ങോട്ട് പറഞ്ഞ് അയക്കുന്നത്???? അപ്പൊ അതേ അധ്യാപകർ തന്നെ ഇതുപോലെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള വാക്കുകൾ ഉപയോഗിച്ച് അവരെ തളർത്തിയാൽ പിന്നെന്തിനാണ് സർ ഞങ്ങൾ ഇവരെ ഇങ്ങോട്ട് അയക്കേണ്ടത്?????? അവനൊന്ന് നിർത്തി. ഇത്രയും നേരം മുൻവൈരാഗ്യം തീർക്കുന്നത് പോലെ ഓരോ കുറ്റങ്ങൾ ഇവൾക്ക് നേരെ ആരോപിക്കുന്നുണ്ടായിരുന്നല്ലോ ഇപ്പൊ ഒന്നും മിസ്സിന് പറയാനില്ലേ?????? അച്ചുവത് ചോദിക്കവെ അവർ ഒന്നും മിണ്ടാനാവാതെ നിന്നുപോയി. അഗസ്റ്റി പറഞ്ഞതിൽ ശരിയുണ്ട്. അരുന്ധതി മിസ്സ്‌ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. മിസ്സ്‌ അതിന് എക്സ്പ്ലനേഷൻ നൽകിയെ മതിയാകൂ. പ്രിൻസി ഗൗരവത്തോടെ അവരെ നോക്കി. I am extremely sorry sir.

പെട്ടെന്ന് അപ്പോഴുള്ള ദേഷ്യത്തിൽ ഞാൻ പറഞ്ഞു പോയതാണ്. തലയുയർത്താതെ തന്നെ അവർ പറഞ്ഞു. എത്ര നിസ്സാരമായാണ് മിസ്സ്‌ അത് പറഞ്ഞത്?????? To be frank, I am highly disappointed. മിസ്സിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു വീഴ്ച ഞാൻ പ്രതീക്ഷിച്ചില്ല. ഒരു കുട്ടിയുടെ മനസ്സിന് മുറിവേൽപ്പിക്കുന്ന രീതിയിൽ ഒന്നും തന്നെ ഒരു അധ്യാപിക സംസാരിക്കാൻ പാടില്ല എന്ന് അറിഞ്ഞു കൂടെ????? ഇപ്പൊ തന്നെ മിസ്സ്‌ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ മിസ്സിനെ കൊണ്ട് കഴിയോ????? അതെപ്പോഴും ആ കുട്ടിയുടെ മനസ്സിൽ മായാതെ കിടക്കും. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് ഉപയോഗിക്കണം അതും താൻ പഠിപ്പിക്കുന്ന കുട്ടികളോട് ആവുമ്പോൾ പറയുന്നത് ശരിയാണോ എന്ന് രണ്ട് വട്ടം ചിന്തിക്കണം. ഇനി ഇതുപോലെ ഒരു തെറ്റ് മിസ്സിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത്. Understand....... Yes sir......... വിനയപൂർവം അവർ മറുപടി നൽകി. ആൻഡ് എമീ. തന്നോട് കൂടിയാ പറയുന്നത് ഇനി ഇതുപോലെ ഒരു ഇൻസിഡന്റ് ക്ലാസ്സിൽ ഉണ്ടാക്കരുത്. This is your final warning ഇനിയൊരിക്കൽ കൂടി ഇത്തരമൊരു സംഭവം ഉണ്ടായാൽ സസ്‌പെൻഷൻ അടിച്ച് കയ്യിൽ തരും.

മറുപടിയായി അവൾ നിഷ്കു മട്ടിൽ തലയാട്ടി. You may leave now. അയാൾ അരുന്ധതിയെ ഒന്ന് നോക്കി പറഞ്ഞതും അവർ ഒന്ന് തലയാട്ടി പുറത്തേക്കിറങ്ങി പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എന്താടാ ഇത്???? നിന്റെ കുടുംബത്തിലുള്ള എല്ലാത്തിനും കോളേജിൽ വന്ന് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാതെ സമാധാനം ആവില്ലേ????? കഴിഞ്ഞ തവണ പെങ്ങൾ ആയിരുന്നെങ്കിൽ ഇത്തവണ ഭാര്യ കൊള്ളാം നല്ല ബെസ്റ്റ് ഫാമിലി. പ്രിൻസിയുടെ വാക്കുകൾ കേട്ടതും അവൻ അറിയാതെ ചിരിച്ചു പോയി. ചിരിക്കണ്ട നീ പണ്ട് ഇവിടെ കാണിച്ചു കൂട്ടിയ തല്ലുകൊള്ളിത്തരങ്ങളുടെ പകുതി കാണില്ല ഇതൊന്നും. എത്ര സസ്‌പെൻഷനാ നീ വാങ്ങി കൂട്ടിയത് എന്ന് വല്ല ഓർമ്മയുമുണ്ടോ??? മറുപടിയായി അവൻ ചമ്മിയ ഒരു ചിരി ചിരിച്ചു. അവർ രണ്ടുപേരും തമ്മിലുള്ള ബോണ്ടിങ് നേരത്തെ തന്നെ അറിയാവുന്നത് കൊണ്ട് എമിക്ക് അതിൽ വലിയ അതിശയം ഒന്നും തോന്നിയില്ല. കല്യാണത്തിന് വന്ന് അത്യാവശ്യം ജോളി ആയിട്ട് തന്നെയാണ് പുള്ളി സംസാരിച്ചതും അതുകൊണ്ട് പഴയ ആ ഒരു പേടി അവൾക്ക് ഇപ്പോഴില്ല.

ഡീ കൊച്ചേ കെട്ട്യോനെ പോലെ സസ്‌പെൻഷൻ വാങ്ങി കൂട്ടാനാണോ നിന്റെയും ഉദ്ദേശം????? കളിയായി ആയിരുന്നു ആ ചോദ്യം. സസ്പെഷൻ ഒക്കെ വാങ്ങിക്കാതെ എന്തോന്ന് കോളേജ് ലൈഫ് എന്റെ സാറേ????? പക്ഷെ ഇത് അങ്ങനെ അല്ലാട്ടോ ആ തള്ളയ്ക്ക് എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ത് കണ്ടിട്ടാണാവോ ഇതിനെ ഒക്കെ പിടിച്ച് ലക്ച്ചറർ ആക്കിയത്????? അവൾ അമർഷത്തോടെ പറഞ്ഞു. ഡീ ഡീ.... ഞാൻ നിന്റെ പ്രിൻസിപ്പാൾ ആണെന്ന് ഓർമ്മ വേണം. അതിനിവിടെ പ്രസക്തി ഇല്ല. പറയാനുള്ളത് എവിടെ ആയാലും ഞാൻ പറയും. പാവം ആ സിദ്ധാർഥ് സാറിനെ തേച്ച് ചുമരിൽ ഒട്ടിച്ച അൽ തേപ്പുപ്പെട്ടി ആണ് ആ പോയത്. അഹങ്കാരത്തിന് കയ്യും കാലും വെക്കുക എന്നിട്ട് അരുന്ധതി എന്ന് പേരും. വല്ലതും പഠിപ്പിക്കാൻ അറിയാമായിരുന്നെങ്കിൽ എല്ലാം പോട്ടേന്ന് വെക്കാമായിരുന്നു. കുറെ ഇംഗ്ലീഷ് പഠിച്ചു വെച്ച് തോന്നുമ്പൊ തോന്നുമ്പൊ എടുത്ത് തുപ്പാൻ ആണെങ്കിൽ അത് എന്നെകൊണ്ടും കഴിയും. അവൾ കെറുവോടെ പറഞ്ഞു. ഡാ ഡാ... ഇതിന്റെ വിളിച്ചോണ്ട് പൊക്കെ അല്ലെങ്കിൽ ഇവൾ പറഞ്ഞ് പറഞ്ഞ് ഈ കസേരയിൽ നിന്ന് എന്നെ തെറിപ്പിക്കും. റിട്ടയർ ആവുന്നത് വരെ ഈ കസേരയിൽ ഇരിക്കണം എന്നാണ് ആഗ്രഹം അത് നീയും നിന്റെ കെട്ട്യോളും ആയിട്ട് ഇല്ലാതാക്കരുത്.

അപേക്ഷാഭാവത്തിൽ അയാളത് പറയവെ എമി ചിരിച്ചു പോയിരുന്നു. പിള്ളേരെ കിടുകിടാ വിറപ്പിക്കുന്ന പ്രിൻസി ആണ് തന്റെ മുന്നിൽ ഇരുന്ന് വിയർക്കുന്നത്. അവൾ വാ പൊത്തി ചിരിയടക്കി പിടിച്ചു. എങ്കിൽ ഞാൻ ഇറങ്ങട്ടെ സർ????? അച്ചു അയാളുടെ ഭാവം കണ്ട് തികട്ടി വന്ന ചിരി അടക്കി ചോദിച്ചു. ഓഹ് ആയിക്കോട്ടെ....... മറുപടി എത്തിയതും അവൻ എമിയേയും വലിച്ച് പുറത്തേക്കിറങ്ങി. പുറത്തേക്ക് ഇറങ്ങിയതും അവൻ ചിരിച്ചു പോയിരുന്നു. നിന്റെ കാര്യം ഭയങ്കരം ആട്ടോഡീ പൊടിക്കുപ്പീ....... പൊട്ടിച്ചിരിയോടെ അവൻ പറയുന്നത് കേട്ടവൾ കള്ളചിരി തൂകി. ദേ അകത്ത് പറഞ്ഞത് കേട്ടല്ലോ ഇത് ലാസ്റ്റ് വാർണിങ് ആണ്. അതുകൊണ്ട് കുരുത്തക്കേട് ഒന്നും ഒപ്പിക്കാതെ ഇരുന്ന് ക്ലാസ്സ്‌ കഴിയുമ്പോൾ റോണിയുടെ കൂടെ വീട്ടിലേക്ക് പൊക്കോളണം. കവിളിൽ തട്ടി ഗൗരവത്തോടെ അവൻ പറഞ്ഞതും അവൾ തലയാട്ടി സമ്മതിച്ചു. എങ്കിൽ ശരി പോയി ക്ലാസ്സിൽ കയറിക്കോ. അവനത് പറഞ്ഞതും ചുറ്റിനും ആരുമില്ല എന്ന് ഉറപ്പ് വരുത്തി അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് അവൾ ക്ലാസ്സിലേക്കോടി.

അവൾ പോയ വഴിയേ ഒന്ന് നോക്കി ചിരിയോടെ അവൻ പാർക്കിങ്ങിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയതും രണ്ടും കൂടി എന്താണ് നടന്നത് എന്നറിയാൻ എമിയെ വളഞ്ഞു. ഓഫീസിൽ നടന്നതെല്ലാം വള്ളി പുള്ളി കുത്ത് കോമ വിടാതെ പറഞ്ഞു കേൾപ്പിച്ചതും രണ്ടും ഹാപ്പിയായി. എങ്കിലും അരുന്ധതി മിസ്സിന്റെ അടി കിട്ടിയത് പോലെയുള്ള നിൽപ്പ് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശ ആയിരുന്നു അവർക്ക്. അതിന്റെ കൂടെ അനുവിന് കിട്ടിയ പണി കൂടി അറിഞ്ഞതോടെ ലോട്ടറി അടിച്ചവന് ഇരട്ട കുഞ്ഞ് പിറന്ന സന്തോഷം. അന്നത്തെ ദിവസം മൂന്നും കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കാതെ ക്ലാസ്സിൽ ഇരുന്നു. അരുന്ധതി മിസ്സിന്റെ വളിച്ച മുഖം കാണാൻ മൂന്നും പ്രതീക്ഷയോടെ ഇരുന്നെങ്കിലും അവർ ക്ലാസ്സ്‌ എടുക്കാൻ വരാതിരുന്നതിൽ മൂന്നെണ്ണത്തിനും നല്ല നിരാശ തോന്നി. പിന്നെ ക്യാന്റീനിൽ പോയി പപ്സും പഴംപൊരിയും കഴിച്ച് അവരാ വിഷമം അങ്ങ് മാറ്റി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഗേറ്റിന് മുന്നിൽ ഇറങ്ങി റോണിയോട് ബൈയും പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ വരാന്തയിൽ തന്നെ നിന്ന് ഡിങ്കനൊപ്പം പന്ത് തട്ടി കളിക്കുന്ന ജോക്കുട്ടനെ കണ്ടതും അവൾ ചിരിയോടെ അങ്ങോട്ട് നടന്നു. എമീ.................

അവളെ കണ്ടതും സന്തോഷത്തോടെ അലച്ചു കൂവിക്കൊണ്ട് ഓടി വരുന്ന ജോക്കുട്ടനെ അവൾ പൊക്കിയെടുത്ത് വട്ടം കറക്കി. അവൻ കുടുകുടെ ചിരിച്ചു കൊണ്ട് എമിയുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് ഇരുന്നു. ചോത്ലേറ്റ്........... കൈനീട്ടി ഗൗരവത്തോടെ ചോദിക്കുന്ന അവനെ കണ്ട് ബാഗിന്റെ സൈഡ് പോക്കറ്റിൽ നിന്ന് ഒരു കിറ്റ്ക്യാറ്റ് എടുത്ത് അവന്റെ കയ്യിൽ വെച്ച് കൊടുത്തതും അവൻ അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു. ജോക്കുട്ടനെ കൊഞ്ചിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് താഴെ നിന്നൊരു മുരൾച്ച കേൾക്കുന്നത്. തല ചരിച്ച് ഒന്ന് നോക്കവെ തന്നെ തുറിച്ച് നോക്കുന്ന ഡിങ്കനെ കണ്ടതും അവൾക്ക് ചിരി വന്നു. വന്നിട്ട് ആളെ മൈൻഡ് ചെയ്യാത്തതിന്റെ പരിഭവം ആണ്. എന്റെ ച്വീറ്റ് ഡിങ്കൻ ഇവിടെ ഉണ്ടായിരുന്നോ?????? കൊഞ്ചലോടെ പറയുന്നതിനൊപ്പം അവൾ മെല്ലെ കുനിഞ്ഞ് ജോക്കുട്ടനെ മുറുകെ പിടിച്ചു കൊണ്ട് തന്നെ ഡിങ്കനെ കയ്യിൽ എടുത്തു. ആഹ് വന്നല്ലോ വീരശൂരപരാക്രമി. അവളെ കണ്ട് അങ്ങോട്ട്‌ വന്ന ആൽവി കളിയാക്കി. മിസ്റ്റർ കുപ്പിയിൽ നിന്ന് വന്ന ഭൂതം ഇന്ന് ഓഫീസിൽ പോയില്ലേ?????

അതേ ആക്കി ചിരിയോടെ അവൾ തിരികെ ചോദിച്ചു. നീയാ ഡ്രാക്കുവിന്റെ കെട്ട്യോൾ അല്ലെ അവന്റെ കൊണം എങ്ങനെ കാണിക്കാതെ ഇരിക്കും????? അവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി. അത് കേട്ടവൾ ചിരിച്ചു. അല്ല അങ്ങയുടെ പുന്നാര പെങ്ങൾ ഇതുവരെ എത്തിയില്ലേ????? ചുറ്റിനും ഒന്ന് നോക്കി അവൾ ജോക്കുട്ടനെയും ഡിങ്കനെയും കൊണ്ട് അകത്തേക്ക് കയറി. നിന്നെ പോലെ ശകടത്തിന്റെ പുറകിൽ ഇരുന്ന് മേലനങ്ങാതെ അല്ല എന്റെ പെങ്ങൾ വരുന്നത്. സാധാരണക്കാരൻ യാത്ര ചെയ്യുന്ന പ്രൈവറ്റ് ബസ്സിൽ ഉന്തും തള്ളും കൊണ്ടാണ് വരുന്നത് അപ്പൊ ഇച്ചിരി താമസിച്ചു എന്നൊക്കെ ഇരിക്കും. ഓഹോ?????? ആഹാ......... അവനും അതേ ഈണത്തിൽ പറഞ്ഞു. അല്ല നീയെന്താ ഈ കാണിക്കുന്നത് പട്ടിക്കുഞ്ഞിന്റെ കൂടെ ആരെങ്കിലും കോഴികുഞ്ഞിനെ ഇരുത്തുവോ???? ഇങ്ങ് താടി എന്റെ മകനെ...... അതും പറഞ്ഞവൻ എമിയുടെ കയ്യിൽ ഇരുന്ന് കിറ്റ്ക്യാറ്റിന്റെ റാപ്പ് പൊട്ടിക്കാൻ നോക്കുന്ന ജോക്കുട്ടനെ തട്ടി പറിച്ചെടുത്തു. ഓഹ് അപ്പൊ സമ്മതിച്ചേ താൻ കോഴി ആണെന്ന്......

എമി കളിയാക്കി ചിരിയോടെ ചോദിച്ചു. ആ കാര്യം ഞാൻ എപ്പോഴെങ്കിലും അംഗീകരിക്കാതെ ഇരുന്നിട്ടുണ്ടോ???? ചെയ്യുന്ന കാര്യം ചെയ്യുന്നത് പോലെ നാലാൾ അറിയെ ചെയ്യും അതാണ് ആൽവി. വെറുതെ കോഴിത്തരം കാണിക്കാൻ ആർക്കും പറ്റും പക്ഷെ അത് സ്വയം അംഗീകരിച്ച് നാട്ടുകാരും വീട്ടുകാരും എന്തിനേറെ സ്വന്തം ഭാര്യ വരെ കാൺകെ ചെയ്യണമെങ്കിൽ അതിനൊരു റേഞ്ച് വേണമെടി...... നീ പോ മോളെ ദിനേശി......... മാസ്സ് ഡയലോഗും അടിച്ച് ജോക്കുട്ടനെയും കൊണ്ട് അകത്തേക്ക് സ്ലോ മോഷനിൽ ഒരു പോക്കായിരുന്നു. നാണംകെട്ടവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതും തണൽ...... അകത്ത് നിന്ന് പോളിന്റെ കമന്റ്‌ എത്തി. ഇങ്ങേര് ഇതെന്തോന്ന് മുൻഷിയോ???? അല്ലെടാ നിന്റെ തന്ത...... എഗൈൻ പോളിന്റെ തഗ്. മാസ്സ് ഡയലോഗ് പറയുമ്പോൾ തേയ്ക്കുന്നത് എന്ത് കഷ്ടമാണ്????? കർത്താവെ ഒരവസരം ഒരവസരം നീയെനിക്ക് തരില്ലേ?????? മുകളിലേക്ക് നോക്കി അവൻ ചോദിക്കുന്നത് കേട്ട് ഒന്നും അറിയാത്ത ജോക്കുട്ടൻ ഉൾപ്പെടെ എല്ലാവരും ചിരിച്ചു പോയി....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story