ഹൃദയതാളമായ്: ഭാഗം 8

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

Here's to the ones that we got Cheers to the wish you were here, but you're not 'Cause the drinks bring back all the memories Of everything we've been through Toast to the ones here today Toast to the ones that we lost on the way 'Cause the drinks bring back all the memories And the memories bring back, memories bring back you....🎶 ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും എമി നോട്ടെഴുതുന്നത് നിർത്തി കയ്യെത്തിച്ച് ഫോണെടുത്തു. ഡിസ്‌പ്ലേയിൽ തെളിഞ്ഞ റോണിയുടെ പേര് കണ്ടതും അവൾ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു. പറയെടാ.......... എടി നീ റെക്കോർഡ് എഴുതിയോ????? കോപ്പെഴുതി ഇവിടെ നാളെ സബ്‌മിറ്റ് ചെയ്യേണ്ട നോട്ട് കംപ്ലീറ്റ് ആയിട്ടില്ല അപ്പോഴാ റെക്കോർഡ്. എഴുതി എഴുതി മനുഷ്യന്റെ കൈ കഴച്ചു. ഇടതു കൈകൊണ്ട് കൈപ്പത്തി ഉഴിഞ്ഞു കൊണ്ടവൾ മറുപടി കൊടുത്തു. ഹാവൂ ആശ്വാസായി....... നീ എഴുതിയോ എന്ന് പേടിച്ച് ഇരിക്കുവായിരുന്നു നമുക്ക് ലാസ്റ്റ് ഡേറ്റിന് ഒരുമിച്ച് വെക്കാം മുത്തേ......... അയ്യാ ഇപ്പൊ ഞാൻ എഴുതിയിരുന്നെങ്കിലും നിന്റെ ഒപ്പമല്ലേ നീ വെപ്പിക്കൂ എന്നിട്ട് അവന്റെ ഓഞ്ഞ ഡയലോഗ്........ അവൾ പുച്ഛത്തിൽ പറഞ്ഞതും അവൻ ഇളിച്ചു. എടി ആ അലവലാതി പിടക്കോഴി എഴുതിക്കാണോ?????

അവൾ എഴുതിയാലും ഇല്ലെങ്കിലും നമ്മൾ ഒരുമിച്ചേ വെക്കൂ......... ചങ്ക്സ് ഡാ..... പിന്നല്ലാതെ........ എടാ നാളെ അല്ലെ കോളേജിന്റെ 25th ആനിവേഴ്സറി????? ആടി നാളെ ക്ലാസ്സ്‌ ഉണ്ടാവില്ല മാന്യായിട്ട് ഓഡിറ്റോറിയത്തിൽ പോയിരുന്ന് ഫസ്റ്റ് ഇയേഴ്‌സിനെ വായിനോക്കാം. രണ്ടുമൂന്നെണ്ണത്തിനെ ഞാൻ നേരത്തെ സ്കെച്ചിട്ട് വെച്ചിട്ടുണ്ട്..... നാളെ ഞാനൊരു പൊളി പൊളിക്കും മോളെ........... ശവം........... എനിക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ്?????? മോനെ ലൈൻ വലിക്കുമ്പോൾ സൂക്ഷിച്ചു വേണം രണ്ട് ലൈൻ കമ്പിയിൽ തൂങ്ങിയ കാക്ക ഇതുവരെ ജീവിച്ചിരുന്ന ചരിത്രമില്ല.... അല്ല നാളെ ആരാ ഗസ്റ്റ്????? പുതിയ എസിപി ആണെന്നാ അറിഞ്ഞത് ആൾ നമ്മുടെ കോളേജിലെ പൂർവ്വവിദ്യാർത്ഥി കൂടി ആയിരുന്നു. ഓഹ്..... ഇവർക്ക് വല്ല സിനിമ നടനെയും വിളിച്ചാൽ പോരായിരുന്നോ????? ആഹ് ആ എച്ചി പ്രിൻസി ഒരു ips ഓഫീസറെ എങ്കിലും ഗസ്റ്റായി കൊണ്ടുവരുന്നില്ലേ അത് തന്നെ ഭാഗ്യമെന്ന് കരുതിയാൽ മതി. അതും ശരിയാ ഓണം സെലിബ്രേഷന് വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരണം എന്ന് പറയണ പാർട്ടിയാ.........

നീ വെച്ചോ എനിക്ക് നോട്ട് കംപ്ലീറ്റ് ചെയ്യണം അല്ലെങ്കിൽ നാളെ ആ പുട്ടിഭൂതം ഫങ്ക്ഷനാണെന്നൊന്നും നോക്കാതെ എന്നെ ഇംഗ്ളീഷിൽ തെറി വിളിക്കും. ശരി ഡീ...... ഗുഡ് നൈറ്റ്..... ഗുഡ് നൈറ്റ്..... ചെറു ചിരിയോടെ അവൾ കാൾ കട്ട്‌ ചെയ്ത് നോട്ടെഴുതുന്നത് തുടർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കണ്ണുകളടച്ച് ബെഡിൽ കിടക്കുമ്പോഴാണ് തലയിൽ ആരോ തഴുകുന്നത് പോലെ തോന്നിയത്. കണ്ണുകൾ തുറന്ന് നോക്കവെ അലിവോടെ തന്നെ നോക്കിയിരിക്കുന്ന സാറായെ കണ്ടവൻ പുഞ്ചിരിച്ചു. അവളെങ്ങനെ പറഞ്ഞപ്പോൾ നിനക്ക് വിഷമായോ ഡാ ?????? അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടവർ ചോദിച്ചു. ഇല്ലെന്റെ സാറാ കൊച്ചേ...... ഇതൊക്കെ പ്രതീക്ഷിച്ചു തന്നാ ഞാനിങ്ങോട്ട് വന്നത്. അവനൊന്ന് കണ്ണ് ചിമ്മി അവരുടെ കവിളിൽ പിച്ചി. പക്ഷെ എനിക്കിത് കണ്ടിട്ട് സഹിക്കുന്നില്ല മോനെ അവൾക്ക് നിന്നോട് ഇത്രയ്ക്ക് ശത്രുത ഉണ്ടെന്ന് അമ്മച്ചി സ്വപ്നത്തിൽ പോലും കരുതിയില്ല. ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവർ അവനെ നോക്കി. അവളുടെ സ്വഭാവം അങ്ങനെയല്ലേ അമ്മച്ചീ അവളെ എതിർക്കുന്നവർ ആരായാലും അവരവൾക്ക് ശത്രു പക്ഷത്താ അവരോടൊക്കെ ഒരുതരം പകയാണ്.

ഞാൻ അവളെ എതിർത്ത് തുടങ്ങിയ അന്ന് മുതലാണല്ലോ അവളെന്റെ ശത്രുവായി തീർന്നത്. അന്നും ഇന്നും ചെയ്യാത്ത തെറ്റിന്റെ പേരിലായിരുന്നു ഞാൻ ശിക്ഷ അനുഭവിച്ചത് അതിവിടെ എല്ലാവർക്കും അറിയാം എന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെ നിന്നു. ഒന്നോർത്താൽ അവളിങ്ങനെ ആവാൻ കാരണം ഡാഡിയും ചേട്ടായിയുമാണ്. അവൾ പറയുന്നതെല്ലാം പറയുന്ന സെക്കന്റിൽ സാധിച്ചു കൊടുക്കുന്നതും അതുപോലെ അവളെ ഒന്ന് വഴക്ക് പോലും പറയാത്തതും ഒക്കെയാ കാര്യങ്ങൾ ഇതുവരെ എത്തിച്ചത്. തെറ്റ് ചെയ്താൽ ശിക്ഷിക്കണം അതുമല്ലെങ്കിൽ തിരുത്തണം അതല്ലാതെ അത് കണ്ടില്ലെന്ന് നടിച്ച് അവളെ ചേർത്ത് നിർത്തുകയല്ല വേണ്ടത്. വാത്സല്യവും സ്നേഹവും ഒക്കെ ആവാം പക്ഷെ അതിനൊക്കെ ഒരു പരിധിയുണ്ട്. ഇന്നവൾ എന്നെ ശത്രുവായി കരുതുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങൾ ഓരോരുത്തരുമാണ്. തെറ്റ് ചെയ്ത അവളെ ഒന്ന് ശാസിക്കുക പോലും ചെയ്യാതെ ചേർത്ത് നിർത്തി പകരം അത് ചോദ്യം ചെയ്ത എന്നെ ഇവിടെനിന്ന് നാട് കടത്തി. അന്നേ അവളെ തിരുത്തിയിരുന്നെങ്കിൽ ഇന്നിതുപോലെ ഒന്നും നടക്കില്ലായിരുന്നു.

ഇനിയിപ്പൊ ഒന്നും ചെയ്തിട്ട് പ്രയോജനമില്ല അവൾ മാറാൻ പോവുന്നില്ല അമ്മച്ചി കേട്ടിട്ടില്ലേ ചുട്ടയിലെ ശീലം ചുടല വരെ...... തിരിച്ചൊന്നും പറയാനാവാതെ അവരിരുന്നു. അവരുടെ മുഖത്തെ വിഷാദഭാവം കണ്ടതും അവൻ എഴുന്നേറ്റ് അവർക്കരികിലേക്ക് ചേർന്നിരുന്നു. അമ്മച്ചിയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഇനിയും തെറ്റിലേക്ക് അവൾ പോവാതിരിക്കാൻ നമ്മുടെ ഭാഗത്ത്‌ നിന്ന് വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യാൻ വേണ്ടി പറഞ്ഞെന്നെ ഉള്ളൂ. ഇനി അതും ഓർത്ത് വിഷമിച്ചിരിക്കാതെ പോയി ഡാഡിയോട് റൊമാൻസിക്കാൻ നോക്ക്. കുസൃതി ചിരിയോടെ അവൻ പറഞ്ഞു നിർത്തിയതും അവന്റെ കയ്യിൽ അടി വീണിരുന്നു. തെമ്മാടിത്തരം പറയുന്നോടാ താന്തോന്നി......... ഓഹ് നിങ്ങൾ കാണിക്കുന്നതിന് കുഴപ്പമില്ല ഞാൻ പറയുന്നതാ കുഴപ്പം. ഇങ്ങനെയാണ് ഡാഡിയുടെ പോക്കെങ്കിൽ ഉടനെ ഇവിടെയൊരു തൊട്ടിൽ കെട്ടേണ്ടി വരും. പ്ഫാ......... സാറായുടെ ആട്ട് കേട്ടതും അവൻ തലയണയും ബെഡ്ഷീറ്റും എടുത്തോണ്ട് ടെറസ്സിലേക്കോടി. ഇനി അവിടെ നിന്നാൽ ഇഞ്ചൂറിയസ് ടു ഹെൽത്ത് ആണെന്ന് അവനറിയാം. ഇങ്ങനെ ഒരു തല്ലുകൊള്ളിയെ തന്നെ നീയെനിക്ക് തന്നല്ലോ എന്റെ മാതാവേ........ അവർ മുകളിലേക്ക് നോക്കി പറഞ്ഞു തീർന്നതും പോളിന്റെ വിളിയെത്തി. സാറമ്മോ............

ഉച്ചത്തിലുള്ള അയാളുടെ ശബ്ദം കേട്ടതും ടെറസ്സിന്റെ വാതിൽ തുറന്ന് അച്ചു എത്തിനോക്കി. മ്മ്മ്..... ചെല്ല് ചെല്ല് കെട്ട്യോൻ നോക്കിയിരുന്ന് മടുത്തു കാണും. കള്ള ചിരിയോടെ അവൻ പറയുന്നത് കേട്ടതും അവർ ചമ്മി. ഓഹ്.... ഈ മനുഷ്യൻ എന്നെ നാണം കെടുത്തിയേ അടങ്ങൂ...... നെറ്റിയിൽ കൈ ഇടിച്ചു കൊണ്ടവർ ചവിട്ടികുലുക്കി പോവുന്നത് കണ്ടവൻ പൊട്ടിച്ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല വെള്ളത്തിന് ചൂടുമില്ല... ചായപ്പൊടി തീരെയില്ല പഞ്ചസാര ലേശമില്ല.. കാൽ പൈസ ഞാൻ തരില്ല ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല........ 🎶 എങ്കിൽ ചെന്ന് വല്ല കാടിവെള്ളവും എടുത്ത് കുടിയെടാ......... ഡൈനിങ്ങ് ടേബിളിൽ കൊട്ടി റോണിയുടെ പാട്ട് മുന്നേറുമ്പോഴാണ്‌ അകത്ത് നിന്ന് അലീസിന്റെ കമന്റ്‌ വരുന്നത്. ആ കാടിവെള്ളം എടുത്ത് മുറ്റത്ത് പത്രം വായിച്ചിരിക്കുന്ന കെട്ട്യോന്റെ വായിൽ കൊണ്ടുപോയി കമത്ത്. അത് കേട്ടതും ജെയിംസ് പത്രത്തിൽ നിന്ന് തലയുയർത്തി അവനെ നോക്കി. ഡാ ഡാ.... ഞാൻ നിന്റെ അപ്പനാടാ....

അപ്പനാണ് അപ്പാപ്പനാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല കെട്ടുമ്പോൾ വായിക്ക് രുചിക്ക് വല്ലതും ഉണ്ടാക്കാനറിയാവുന്നതിനെ കെട്ടണം അല്ലെങ്കിൽ ഇതുപോലെ ഇരിക്കും. അവൻ അയാളെ നോക്കി ചുണ്ട് കോട്ടി മുടിയൊതുക്കാൻ തുടങ്ങി. എന്ത് ചെയ്യാനാടാ ഒരബദ്ധം പറ്റിപ്പോയി അതുകൊണ്ട് ജീവിതകാലം മുഴുവൻ സഹിക്കുക തന്നെ അല്ലാതെന്നാ ചെയ്യാനാ?????? വിഷമത്തിൽ താടിക്ക് കയ്യും കൊടുത്തയാൾ പറഞ്ഞു തീർന്നതും അകത്ത് നിന്ന് അലീസ് പാഞ്ഞ് വന്ന് അയാളെ നോക്കി പല്ല് കടിച്ചു. എടോ മനുഷ്യാ മര്യാദക്ക് കോളേജിൽ പോയി പഠിച്ചിരുന്ന എന്നെ ദിവസവും ബസ്സ്റ്റോപ്പിൽ വന്ന് നിന്ന് കയ്യും കണ്ണും കാണിച്ച് വളച്ച് മിന്നുകെട്ടിയിട്ട് ഇപ്പൊ അബദ്ധം പറ്റിയതാണല്ലേ????? എന്റെ ആലീസെ ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല...... ജെയിംസ് അനുനയിപ്പിക്കാനായി അവരുടെ കവിളിൽ പിടിച്ചു പറഞ്ഞു. പിന്നെ നിങ്ങൾ എന്തുദ്ദേശത്തിലാ പറഞ്ഞത്........ അവരയാളുടെ കൈതട്ടി മാറ്റി. ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ??? അല്ല മമ്മീ മര്യാദക്ക് ആ റീനയെ കെട്ടിയാൽ മതിയായിരുന്നു ഈ മറുതയെ കെട്ടേണ്ടിയിരുന്നില്ല എന്ന് അപ്പനിന്നലേം കൂടി എന്നോട് പറഞ്ഞതെ ഉള്ളൂ. റോണി പറയുന്നത് കേട്ടതും അവർ ഭദ്രകാളിയെ പോലെ അയാളെ നോക്കി. എടാ അലവലാതി ഞാനെപ്പോഴാടാ അങ്ങനെ പറഞ്ഞത്??????

ആലീസെ ഇവൻ കള്ളം പറയുന്നതാടി. മിണ്ടരുത് മനുഷ്യാ നിങ്ങൾ........ എനിക്കറിയാമെല്ലാം പണ്ടേ നിങ്ങൾക്ക് അവളെ ഒരു നോട്ടമുണ്ടായിരുന്നു. ഇങ്ങനെ ഒരു വായിനോക്കീനെ ആണല്ലോ എന്റെ കർത്താവേ നിങ്ങളെനിക്ക് തന്നത്........... എടി ആലീസെ ഞാനൊന്ന് പറയട്ടെ.... നിങ്ങളൊന്നും പറയണ്ട നിങ്ങളുടെ മനസ്സിലിരുപ്പ് എനിക്കറിയാം....... അങ്ങേർടെ ഒരു റീന.......... ആലീസ് ഉറഞ്ഞു തുള്ളി. അവിടുത്തെ ബഹളവും കേട്ടോണ്ടാണ് എമി അങ്ങോട്ടേക്കെത്തുന്നത്. കലിതുള്ളുന്ന ആലീസിനെയും പൂച്ചയെ പോലെ നിൽക്കുന്ന ജെയിംസിനേയും കണ്ടവൾ പകച്ചു നിന്നു. ആലീസിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന ജെയിംസ് ഇടയ്ക്കിടയ്ക്ക് റോണിയെ നോക്കി പേടിപ്പിക്കുന്നുണ്ട് അവനാകട്ടെ അയാളെ നോക്കി പുച്ഛിക്കുന്നു. അപ്പോഴേക്കും വഴക്കിന്റെ ഉറവിടം ഏറെക്കുറെ അവൾക്ക് പിടികിട്ടി. ഓഹ് എന്നതാ ആന്റി ഇവിടെ ബഹളം???? എമിയുടെ ചോദ്യം കേട്ടതും അവർ ജെയിംസിനെ വഴക്കിടുന്നത് നിർത്തി അവൾക്ക് നേരെ തിരിഞ്ഞു. എന്റെ മോളെ ദേ ഇങ്ങേര് പറയുവാ എന്നെ കെട്ടിയത് അബദ്ധമായിപ്പോയെന്ന്. അതും പോരാഞ്ഞിട്ട് പണ്ടിങ്ങേരുടെ പുറകെ നടന്ന ആ റീനയെ കെട്ടിയാൽ മതിയായിരുന്നു പോലും. മോൾ പറ സഹിക്കാൻ പറ്റുവോ.........

അത് കേട്ടതും എന്തോന്നാ ഇതെന്ന ഭാവത്തിൽ അവൾ അയാളെ നോക്കി. ഞാനല്ല ഈ ദ്രോഹിയാ എന്നർത്ഥത്തിൽ അയാൾ റോണിയെ ചൂണ്ടി. എന്റെ ആന്റി അത് വിട്..... അങ്കിൾ ചുമ്മാ തമാശക്ക് പറഞ്ഞതായിരിക്കും അല്ലെ????? ആന്നേ എന്റെ മനസ്സിൽ റീനേ നീയല്ലാതെ മറ്റാരുമില്ല....... പറഞ്ഞു തീർന്നപ്പോഴാണ് അയാൾക്ക് അബദ്ധം മനസ്സിലായത്. നശിപ്പിച്ച്......... എമി തലക്കും കൈകൊടുത്ത് നിന്നു. ആലീസെ അത് പിന്നെ....പെട്ടെന്ന്......... അയാൾ ദയനീയമായി അവരെ നോക്കിയതും അവർ കലിതുള്ളി അകത്തേക്ക് പോയി. എടാ സാമദ്രോഹി സ്വന്തം അപ്പന്നിട്ട് തന്നെ പണിയണമെടാ..... നിനക്കുള്ളത് ഞാൻ പിന്നെ തരാം....... മോളെ ആലീസെ....... അയാൾ അടിമുടി റോണിയെ നോക്കി കലിപ്പിച്ചോണ്ട് അവരുടെ പുറകെ പോയി. നീയെന്നാത്തിനാ ഇങ്ങോട്ട് വന്നത്?????? റോണിയുടെ ചോദ്യം കേട്ടവൾ അവനെ നോക്കി. നീയിവിടെ യൂദാസ് കളിക്കുന്നത് അറിയാതെ നിന്നെ കാണാഞ്ഞിട്ട് വന്നതാ. അതിന് മറുപടിയായി അവനൊന്ന് ഇളിച്ചു കൊടുത്തു. എന്നതിനാടാ പാവം അങ്കിളിനെ നീ കുരുതി കൊടുത്തത്????? ഓഹ് ഒരു പ്യാവം. അപ്പനാണ് എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല ഈ മാസത്തെ എന്റെ പോക്കറ്റ് മണി മുക്കിയ മഹാനാണ് അത്. അത് ചോദിച്ചപ്പോൾ പറയുവാ ഞാനൊരു പടുവാഴയാണെന്ന്. അത് സത്യമല്ലേ?????

എമി പുച്ഛത്തോടെ അവനോട് ചോദിച്ചു. ആഹ് ഒരു തരത്തിൽ അത് സത്യവാണെന്ന് എനിക്കും നിനക്കുമടക്കം എല്ലാവർക്കുമറിയാം എന്നുകരുതി അതിങ്ങനെ വിളിച്ചു പറയാൻ പാടുണ്ടോ????? അതിന്റെ പ്രതികാരമാണ് ഇപ്പൊ കണ്ടത്. ഇനിയെന്റെ പോക്കറ്റ് മണി മുക്കാൻ പാടില്ല. മമ്മീടെ രണ്ട് പാത്രത്തിനടി കൊള്ളുമ്പോൾ അപ്പൻ നന്നായിക്കോളും. എന്നെക്കൊണ്ട് ഇത്രയൊക്കെയെ നടക്കൂ........ അവൻ കൈമലർത്തി പറയുന്നത് കേട്ടവൾ തൊഴുതു പോയി. അധികം വൈകാതെ അകത്ത് നിന്ന് എന്തോ വീണുടയുന്ന ശബ്ദവും ഒപ്പം ജെയിംസിന്റെ അമ്മേന്നുള്ള നിലവിളിയും കേട്ടു. ഇന്നിവിടെ ഇന്ത്യ പാകിസ്ഥാൻ യുദ്ധമായിരിക്കും വാ ഇനി ഇവിടെ നിക്കണ്ട. റോണി അവളെയും കൊണ്ട് പുറത്തേക്കിറങ്ങി. അവൻ ബൈക്കിൽ കയറി ഇരുന്ന് കണ്ണാടിയിൽ മുഖമൊക്കെ നോക്കാൻ തുടങ്ങി. എടി ഒന്ന് വേഗം കേറ്.... അവിടെ നേരത്തെ എത്തിയിട്ട് വേണം ഒരു മൂന്നെണ്ണത്തിനെയെങ്കിലും എനിക്ക് വളക്കാൻ. എമിയെ നോക്കി അവൻ തിടുക്കം കൂട്ടി. എന്താ അവന്റെ ഒരുത്സാഹം സ്വന്തം അപ്പനെയും അമ്മയെയും തമ്മിൽ തല്ലിച്ചിട്ടവൻ വായിനോക്കാൻ പോകുവാ കരിങ്കോഴി....... കർത്താവേ നീ എന്റെ അങ്കിളിനെ കാത്തോണേ.........

. മുകളിലേക്ക് നോക്കി പറഞ്ഞുകൊണ്ടവൾ അവനൊപ്പം കയറി. അവൾ കയറിയതും അവൻ ബൈക്ക് മുന്നോട്ടെടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ എണീറ്റത് മുതൽ അച്ചുവിന് പതിവിൽ കവിഞ്ഞൊരു ഉന്മേഷം തോന്നി. കോളേജിൽ പോവുന്ന കാര്യം ഓർത്തതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു. അവൻ ബാത്‌റൂമിൽ കയറി കണ്ണാടിയിൽ നോക്കി കാട് കയറി വളർന്ന തന്റെ താടി ഒന്നുഴിഞ്ഞു. പിന്നെ എന്തോ ഓർത്തെന്നത് പോലെ ട്രിമ്മർ ഓൺ ചെയ്ത് താടിയും മുടിയും ഒതുക്കി. ശേഷം കണ്ണാടിയിൽ തന്റെ മുഖം നോക്കി ഒന്ന് ചിരിച്ച് ഫ്രഷാവാനായി തിരിഞ്ഞു. കുളിച്ച് തലയും തുവർത്തി പുറത്തേക്കിറങ്ങി അവൻ ടേബിളിൽ മടക്കി തേച്ച് വെച്ചിരുന്ന റെഡ് കളർ ഷർട്ടും ബ്ലാക്ക് ജീൻസും എടുത്തിട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുങ്ങാൻ തുടങ്ങി. മുഖത്ത് പൗഡറിട്ട് ട്രിം ചെയ്‌തൊതുക്കിയ താടിയും മുടിയും ചീവിയൊതുക്കി കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിരൂപത്തെ നോക്കി ഒന്ന് സൈറ്റ് അടിച്ചവൻ താഴേക്കിറങ്ങി. മുകളിൽ നിന്നവൻ ഇറങ്ങി വരുന്നത് കണ്ടതും ആൽവി വായും തുറന്നിരുന്നു പോയി. അവൻ താഴെ എത്തിയതും കൈകൊണ്ട് ആൽവിയുടെ വാ അടച്ചു കൊടുത്തു. എന്റെ ലുക്ക്‌ കണ്ടിട്ട് ഇങ്ങനെ വായും പൊളിച്ച് ഇരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി സൂപ്പർ ആണെന്ന് എന്നാലും ചോദിക്കുവാ എങ്ങനുണ്ട്????

അവൻ പിരികം പൊക്കി ആൽവിയോട് ചോദിച്ചു. ഓഹ് രാവിലെ തന്നെ ഒരുങ്ങികെട്ടി കോളേജ് പെൺപിള്ളേരെ വഴിതെറ്റിക്കാൻ നടക്കുവാ. കള്ള പന്നി ഗ്ലാമറും കാണിച്ച് ഷൈൻ ചെയ്യുവാ ഇവന്റെ പത്തിലൊന്ന് സൗന്ദര്യം എനിക്ക് തന്നിരുന്നെങ്കിൽ എന്റെ പുറകെ പെമ്പിള്ളേർ ക്യൂ നിന്നേനെ........ ആൽവി ഇരുന്നു പിറുപിറുക്കാൻ തുടങ്ങി. നീയെന്നാടാ ചേട്ടാ ഒരുമാതിരി പെണ്ണുങ്ങളെ പോലിരുന്ന് പിറുപിറുക്കുന്നത്. അയ്യോ ഒന്നുല്ലേ....... അച്ചുവിന്റെ ചോദ്യത്തിന് കൈകൂപ്പി കാണിച്ചു കൊണ്ടവൻ എഴുന്നേറ്റു പോയി. നീ പോടാ കുശുമ്പാ..... എന്റെ ഏട്ടത്തി പറ എങ്ങനുണ്ട്????? അവൻ റിയയുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു. സൂപ്പർ........ കൈകൊണ്ടവൾ കാണിച്ച് പറഞ്ഞതും അവനൊരു ചിരിയോടെ റിയയുടെ കവിളിൽ തട്ടി. ഹോ ആ കാടൊന്ന് വെട്ടിയൊതുക്കിയല്ലോ സമാധാനം ഇപ്പോ മുഖം കാണാനൊരു മെനയൊക്കെ ഉണ്ട്. അടുക്കളയിൽ നിന്ന് അവനടുത്തേക്ക് വന്നുകൊണ്ട് സാറാ പറഞ്ഞതും അവനൊരു ചിരിയോടെ അവരുടെ കവിളിൽ മുത്തി മൂളിപ്പാട്ടോടെ പുറത്തേക്ക് നടന്നു. എടാ അച്ചൂ നീയൊന്നും കഴിക്കുന്നില്ലേ?????? സാറാ പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു. ഞാൻ ഗീതൂസിന്റെ അടുത്തുന്ന് കഴിച്ചോളാം.

തിരിഞ്ഞു നോക്കാതെ മറുപടി കൊടുത്തവൻ പുറത്തേക്കിറങ്ങി മുറ്റത്ത് കളിച്ചോണ്ടിരുന്ന ജോക്കുട്ടനെ എടുത്ത് ബുള്ളറ്റിലിരുത്തി മുറ്റത്തൂടെ രണ്ട് റൗണ്ട് ഓടിച്ച് അവന്റെ കവിളിൽ ചുംബിച്ച് അവനെ എടുത്ത് താഴെ നിർത്തി ഹെൽമെറ്റ്‌ എടുത്ത് വെച്ച് ബുള്ളറ്റുമെടുത്ത് പോയി. ഈ ചെക്കനിത് എന്നാപറ്റി എന്റെ പുണ്യാളാ....... സാറാ അവന്റെ പോക്കും നോക്കി താടിക്ക് കയ്യും കൊടുത്ത് നിന്ന് പറഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോണിയും എമിയും കോളേജിൽ എത്തിയപ്പോൾ തന്നെ നിവി അവർക്കരികിലേക്ക് ഓടിയെത്തി. മൂന്നും കൂടി ചളിയടിച്ച് കുറേ നേരമിരുന്നു. പിന്നെ സബ്‌മിറ്റ് ചെയ്യാനുള്ള നോട്ടെടുത്ത് സ്റ്റാഫ്‌റൂമിലേക്ക്‌ നടന്നു. സ്റ്റാഫ്‌ റൂമിലെത്തി നോട്ട് അരുന്ധതി മിസ്സിന്റെ സീറ്റിൽ വെച്ചവർ നേരെ ഓഡിറ്റോറിയത്തിലേക്ക് വെച്ച് പിടിച്ചു. അവർ ചെന്നപ്പോഴേക്കും കോളേജിലെ മിക്ക സ്റ്റുഡന്റസും അവിടെ ഇരിപ്പുണ്ടായിരുന്നു. ചുറ്റിനും ഒന്ന് നോക്കി ഒഴിഞ്ഞു കിടന്ന സീറ്റിൽ പോയി മൂന്നും കൂടിയിരുന്നു. ചെന്നിരുന്ന പാടെ നിവിയും റോണിയും കൂടി ചുറ്റിനുമുള്ളവരെ നോക്കി ഊറ്റാൻ തുടങ്ങി. എമി ഇതിലൊന്നും താല്പര്യമില്ലാതെ ഫോണെടുത്ത് കുത്താൻ തുടങ്ങി. കുറച്ചു കഴിഞ്ഞതും പരിപാടി തുടങ്ങി. പിള്ളേരെല്ലാം ബോറടിച്ച് ഇരിപ്പുണ്ട്.

ലവേഴ്‌സിനും കോഴികൾക്കും പറ്റിയ സമയമായതിനാൽ അവർ അവസരം മാക്സിമം ഉപയോഗിക്കുന്നുണ്ട്. കുറെ നേരം കഴിഞ്ഞതും ഒരു ബഹളം കേട്ടതും എമി ഫോണിൽ നിന്ന് തലയുയർത്തി നോക്കി. ആരോ സ്റ്റുഡന്റസിനിടയിലൂടെ നടന്ന് വരുന്നത് അവൾ കണ്ടു. സ്റ്റേജിൽ നിന്ന് അനൗൺസ്മെന്റ് കേട്ടതും വന്നിരിക്കുന്നത് ഇന്നത്തെ ഗെസ്റ്റ് ആണെന്നവൾക്ക് മനസ്സിലായി. ആകാംഷയോടെ അവൾ ഏന്തി വലിഞ്ഞു നോക്കിയെങ്കിലും തിരക്ക് കാരണം കാണാൻ കഴിഞ്ഞില്ല. അവൻ നടന്ന് സ്റ്റേജിൽ കയറിയതും പ്രിൻസിയും അവിടെ ഇരുന്നവരെല്ലാം അവന്റെ ചുറ്റിനും കൂടി. എമിക്കാണെങ്കിൽ എങ്ങനെയും അവന്റെ മുഖമൊന്ന് കണ്ടാൽ മതിയെന്ന അവസ്ഥയായിരുന്നു. എല്ലാവർക്കും കൈകൊടുത്തവൻ തിരിയവെ മുന്നിൽ അവനെ കണ്ട് ഒരു ഞെട്ടലോടെ നിവിയും റോണിയും അറിയാതെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു നിന്നുപോയി. എന്നാൽ എമിയുടെ അവസ്ഥ മറിച്ചായിരുന്നു അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാതെ അവൾ നിന്നുപോയി. ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയത്തോടെ ശ്വാസം പോലും എടുക്കാൻ മറന്നവൾ അവനെ നോക്കി നിന്നു........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story