ഹൃദയതാളമായ്: ഭാഗം 80

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ചുണ്ടിൽ ഊറിയ ചിരിയോടെ പതിയെ വിരലുകളാൽ ചുണ്ടിൽ ഒന്ന് തഴുകി മുന്നിലേക്ക് നോക്കിയതും തന്നെ സസൂക്ഷ്മം നിരീക്ഷിച്ചു നിൽക്കുന്ന ആൽവിച്ചനെ കണ്ടതും അച്ചു ഗൗരവത്തിൽ നിന്നു. മ്മ്മ്........ എന്തെന്നർത്ഥത്തിൽ അവൻ പിരികം പൊക്കി. നീയിത് എങ്ങോട്ടാ????? അതേ ഗൗരവത്തിൽ തിരികെ ചോദിച്ചു. അത് നിവിയുടെ വീട്ടിൽ നിന്ന് വന്നെന്ന് അമ്മച്ചി പറഞ്ഞു. ഓഹ് അപ്പൊ മോൻ ഈ കോലത്തിൽ അവരെ കാണാൻ പോകുവാണോ???? അത് കേൾക്കുമ്പോഴാണ് അവൻ സ്വയം ഒന്ന് നോക്കുന്നത്. മറന്നിരിക്കുന്നു കിസ്സിന്റെ എഫക്റ്റിൽ പുറത്തേക്ക് ഇറങ്ങിയപ്പോൾ ബനിയൻ ഇടാൻ മറന്നിരിക്കുന്നു. ഇനിയിപ്പൊ എന്ത് മറുപടി പറയും എന്ന് അറിയാതെ അവൻ ആൽവിച്ചനെ നോക്കി. അഞ്ചാറ് മസ്സിൽ കൂടുതൽ ഉണ്ടെന്നതിന്റെ അഹങ്കാരം കാരണം അല്ലേടാ നീയീ സഞ്ചരിക്കുന്ന ഇറച്ചിക്കട കണക്ക് നടക്കുന്നത്???? പോയി തുണിയുടുക്കെടാ....... ആൽവിച്ചൻ ഒച്ചയിട്ടതും അച്ചു ചമ്മിയ ഒരു ചിരിയോടെ തിരിച്ചു മുറിയിലേക്ക് പോയി. അച്ചു പോയ വഴിയേ ഒന്ന് നോക്കി അവൻ സ്വന്തം ശരീരത്തിലേക്ക് ഒന്ന് നോക്കി. പേരിന് പോലും ഒരു പാക്ക് എനിക്ക് ഇല്ലാതെ പോയല്ലോ മാതാവേ....

ആൽവിയുടെ രോദനം. അല്ലേലും തന്നേക്കാൾ ഗ്ലാമറുള്ള അനിയന്മാർ എന്നും എന്നെപ്പോലുള്ള ചേട്ടന്മാരുടെ ശാപം ആണല്ലോ???? ഈ കള്ള പന്നി കാരണം മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ?????? ആരോടെന്നില്ലാതെ പറഞ്ഞവൻ മുറിയിലേക്ക് പോയി. തിരികെ മുറിയിലേക്ക് ചെല്ലുമ്പോൾ കിളി പോയത് പോലെ ബെഡിൽ ഇരിക്കുന്ന എമിയെ കണ്ടവന് ചിരി വന്നു. അവളെയൊന്ന് നോക്കി ടേബിളിൽ നേരത്തെ എടുത്ത് വെച്ച ബനിയൻ എടുത്തിട്ട് തിരിഞ്ഞു. എന്നാൽ ഇതൊന്നും അറിയാതെ എമി അപ്പോഴും അതേ ഇരുപ്പ് തന്നെയാണ്. അത് കണ്ടവൻ മെല്ലെ അവൾക്കരികിലേക്ക് കുനിഞ്ഞ് കവിളിൽ ചുണ്ട് അമർത്തി. കവിളിൽ ചൂട് അനുഭവപ്പെട്ടതും സ്വബോധം വന്നത് പോലെ അവൾ ഞെട്ടി അവനെയൊന്ന് നോക്കി. താഴേക്ക് വരുന്നില്ലേ????? ചിരിയോടെ അവൻ ചോദിക്കുന്നത് കേട്ടവൾ തലയാട്ടി. എന്നാൽ വാ. പറയുന്നതിനൊപ്പം അവളെ പൊക്കി എഴുന്നേൽപ്പിച്ചിരുന്നു. തോളിലൂടെ കൈചുറ്റി അവളെയും കൊണ്ടവൻ താഴേക്കിറങ്ങി. താഴെ ഗംഭീര ചർച്ചകളും സൽക്കാരവും അരങ്ങേരുകയാണ്. ആഹ് എത്തിയല്ലോ രണ്ടാളും.

നിവിയുടെ അമ്മ അത് പറഞ്ഞതും രണ്ടുപേരും അവരെ നോക്കി ഒന്ന് ചിരിച്ചു. എമി ആ സമയം നൈസായി അവനരികിൽ നിന്ന് വലിഞ്ഞ് നിവിയുടെ അടുത്തേക്ക് ചെന്നു. എന്താടി ഇത്ര താമസിച്ചത്?????? എമി സ്വരം താഴ്ത്തി അവൾക്ക് കേൾക്കാൻ പാകത്തിന് ചോദിച്ചു. എന്റെ പൊന്ന് എമീ ആ മനുഷ്യൻ ഒന്ന് വിടാൻ സമ്മതിച്ചിട്ട് വേണ്ടേ ഇങ്ങോട്ട് എത്താൻ. എന്തൊരു വെറുപ്പിക്കൽ ആയിരുന്നു ഞാൻ വിചാരിച്ചു ഇന്നെല്ലാം പൊളിയുമെന്ന്. എന്തോ ഭാഗ്യത്തിന് അച്ഛനും അമ്മയ്ക്കും ഒന്നും മനസ്സിലായില്ല. അവളൊന്ന് നിശ്വസിച്ചു. അത് കേട്ട് അടക്കി പിടിച്ച ചിരിയോടെ അവൾ നിവിയെ നോക്കി. ആര് അപ്പുവേട്ടനോ???? ആഹ് കൊപ്പുവേട്ടൻ തന്നെ. ഇങ്ങനെ ഒരു മന്ദബുദ്ധിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. നിനക്ക് അത് വേണമെടി എത്രയെണ്ണത്തിനെയാ നീ തീറ്റി ഇട്ട് വളർത്തിയത് അപ്പൊ നിനക്കിത് വേണം. ശവത്തിൽ കുത്താതെടി..... നിവി ദയനീയമായി അവളെയൊന്ന് നോക്കി. പോട്ടെ ഇതിലും വലുത് എന്തോ വരാനിരുന്നത് അതിങ്ങനെ തീർന്നു എന്ന് കരുതിയാൽ മതി. എമി അവളുടെ തോളത്ത് ഒന്ന് തട്ടി. ഇതിലും വലുത് ഇനി എന്ത് വരാൻ????? അത് കേട്ടവൾ വാ പൊത്തി ചിരിയടക്കി.

അല്ല മൂത്ത ആൾ എവിടെ മുറിയിലേക്ക് പോയിട്ട് പിന്നെ കണ്ടില്ലല്ലോ????? നിവിയുടെ അച്ഛൻ തിരക്കി. ഞാനിവിടെ ഉണ്ടേ...... സ്റ്റെയറിന്റെ ഭാഗത്ത് നിന്ന് മറുപടി കേട്ട് നോക്കവെ ആൽവിച്ചൻ ജോക്കുട്ടനെയും കൊണ്ട് താഴേക്ക് ഇറങ്ങി വന്നിരുന്നു. ഡ്രസ്സ്‌ മാറി ഇങ്ങോട്ട് ഇറങ്ങാൻ നിന്നപ്പോഴാണ് ഇവൻ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്നത് അതാ താമസിച്ചത്. അതും പറഞ്ഞവൻ അവർ ഇരിക്കുന്ന ഭാഗത്തേക്ക്‌ നടന്നു. ജോക്കുട്ടൻ ഉറക്കം വിട്ടുമാറാത്ത വിഷമത്തിൽ ആൽവിച്ചന്റെ തോളിൽ നിന്ന് തലയുയർത്തി ചുറ്റിനും നോക്കി. സാറായുടെ അടുത്ത് നിൽക്കുന്ന റിയയെ കണ്ടതും അവൻ ചുണ്ട് പിളർത്തി വിതുമ്പി. അത് മനസ്സിലാക്കിയതും എമി വേഗം കുഞ്ഞിനെ അവന്റെ കയ്യിൽ നിന്ന് വാങ്ങി. മമ്മിയുടെ വയറ്റിൽ കുഞ്ഞാവ ഇല്ലേടാ പിന്നെങ്ങനെയാ കുഞ്ഞിനെ എടുക്കുന്നത്???? കവിളിൽ ഒന്ന് തട്ടി അവൾ പറഞ്ഞതും എല്ലാം മനസ്സിലായത് പോലെ അവനൊന്ന് തലയാട്ടി മെല്ലെ അവളുടെ മാറിലേക്ക് പറ്റിച്ചേർന്നു. അവളൊരു ചിരിയോടെ കുഞ്ഞിനെ അടക്കി പിടിച്ച് എല്ലാവരെയും ഒന്ന് നോക്കി. കല്യാണം കഴിഞ്ഞപ്പോൾ എമിക്ക്‌ ലേശം പക്വത ഒക്കെ വന്നിട്ടുണ്ടല്ലോ????? നിവിയുടെ അമ്മ കളിയായി പറയുന്നത് കേട്ട് എല്ലാവരും പുഞ്ചിരിച്ചു. ഇവൾക്ക് പക്വതയോ????? എന്റെ പൊന്ന് ആന്റി ഇന്ന് രാവിലെ കൂടെ കൊച്ചിന്റെ കൂടെ മുറ്റത്ത് കഞ്ഞിയും കറിയും വെച്ച് കളിച്ചവളാണ് ഈ നിൽക്കുന്നത്. ആൽവിച്ചൻ അവളെ നോക്കി പുച്ഛിച്ചു.

അയ്യോ നമ്മൾ പിന്നെ വലിയ പുണ്യാളൻ ആണല്ലോ???? ഞാൻ ഇന്ന് രാവിലെ ചൂലെടുത്തില്ലായിരുന്നെങ്കിൽ പൊന്നുമോൻ ഓഫീസിൽ പോവുമായിരുന്നോ?????? സാറാ ഇടുപ്പിൽ കൈകുത്തി അവനെ നോക്കി. അമ്മച്ചിയോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് വീട്ടിൽ ഗെസ്റ്റ് വരുമ്പൊ എന്നെ ഇങ്ങനെ അപമാനിക്കരുതെന്ന്. എത്രയോ യുവാക്കൾ ജോലി കിട്ടാനില്ലാതെ അലഞ്ഞ് തിരിഞ്ഞ് വിഷമിച്ച് ഡിപ്രെഷൻ അടിച്ച് തേരാ പാരാ നടക്കുന്നു. അവരുടെ കാര്യം ആലോചിക്കുമ്പോൾ ഞാനെങ്ങനെ മനസമാധാനമായി പോയി ജോലിയെടുക്കും???? ഒരു തൊഴിൽരഹിതന്റെ വേദന അമ്മച്ചിക്ക് പറഞ്ഞാൽ മനസ്സിലാവുമോ?????? ഓഫീസിൽ പോവാൻ മടി അതിനാണ് ഈ സോഷ്യൽ സയൻസ് വിളമ്പുന്നത്.... സാറാ എഗൈൻ അവനെ പുച്ഛിച്ചു. നേരാ അമ്മച്ചീ ആൽവിക്ക് ഓഫീസിൽ പോവാൻ മടിയാ. കാട്ടുകോഴി ആയിരുന്നു എന്റെ അപ്പൻ. സ്വന്തം കണ്മുന്നിൽ വെച്ച് പഴയ കാമുകിയോട് സൊള്ളാൻ പോയ ഡാഡിയെ അമ്മച്ചി ചിരവക്ക് അടിക്കുമ്പോൾ എനിക്ക് വയസ്സ് 12. അപ്പൻ അടികൊണ്ട് ആശുപത്രിയിൽ പോയി സ്റ്റിച്ച് ഇട്ട് വന്നതിന്റെ മൂന്നാം ദിവസം റോഡിലൂടെ പോയ ഒരു പെണ്ണിനെ നോക്കി വെള്ളമിറക്കിയതിന് വീണ്ടും കിട്ടി അറഞ്ചം പുറഞ്ചം തല്ല്.

അങ്ങനെ കൊണ്ടും വാങ്ങിയും വീണ്ടും കൊണ്ടും വാങ്ങിയും നടക്കുന്ന ഡാഡിയെ കണ്ടാണ് ഞാൻ വളരുന്നത്. പിന്നെ ഞാൻ എങ്ങനെ നന്നാവും എന്നാണ് ഈ പറയുന്നത്?????? ഒരു വീട്ടിൽ ഒരു വാഴ അത് പ്രകൃതി നിയമം ആണ്. അതിന്നും പാലിച്ചു പോവുന്ന എന്നെയാണ് നിങ്ങൾ കുഴിമടിയൻ എന്ന് മുദ്ര കുത്തിയത്. ഇത്രയൊക്കെ അപമാനങ്ങൾ നേരിട്ടിട്ടും മാസത്തിൽ ഒരിക്കലെങ്കിലും ഞാൻ ഓഫീസിൽ പോവുന്നില്ലേ??? എന്താ കാര്യം???? ആത്മാർത്ഥത വെറും ആത്മാർത്ഥത. അങ്ങനെയുള്ള എന്നെ ഇങ്ങനെ പരിഹസിച്ചത് മോശമായിപ്പോയി അമ്മച്ചീ മോശമായിപോയി. സെന്റി എക്സ്പ്രഷൻ ഇട്ട് ആൽവിച്ചൻ പറഞ്ഞു നിർത്തി. എല്ലാവരും ഒരുനിമിഷം അവനെ നോക്കി നിന്നുപോയി. ഒരു ലേലം സിനിമ കഴിഞ്ഞ ഫീൽ. മ്യോനെ........... സാറാ ഒന്ന് ആക്കി വിളിച്ചു. സോറി ഒരു ഗ്യാപ്പ് കണ്ടപ്പോൾ ഗോളടിക്കാൻ നോക്കിയതാ. വളിച്ച ചിരിയോടെ അവൻ അവരെ ഒന്ന് നോക്കി. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവം ആയിരുന്നു നിവിയുടെ വീട്ടുകാർ ഒഴിച്ച് ബാക്കിയുള്ളവരുടെ മുഖത്ത്. നിവിയും അച്ഛനും അമ്മയും ഏതാണ്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു. നെടുനീളൻ ഡയലോഗ് ഒക്കെ കേട്ടതല്ലേ അപ്പൊ അൽപ്പം ക്ഷീണം ആവാം.

അൽപ്പം ബോധം വന്നതും നിവിയുടെ അച്ഛൻ കയ്യിലിരുന്ന ഇൻവിറ്റേഷൻ കാർഡ് സാറാക്ക് നേരെ നീട്ടി. ഈ വരുന്ന ഞായറാഴ്ച പുതിയ വീടിന്റെ പാല് കാച്ചൽ ആണ് എല്ലാവരും വരണം. പറ്റുമെങ്കിൽ തലേന്ന് തന്നെ എത്തണം. പോൾ മീറ്റിംഗ് കഴിഞ്ഞ് വരുമ്പോൾ പ്രത്യേകം പറയണം. അയാൾ എല്ലാവരോടുമായി പറഞ്ഞു. അങ്കിൾ പേടിക്കണ്ട ഞങ്ങൾ കൃത്യമായി എത്തിയിരിക്കും. ബൈ ദുബായ് ഫുഡ് എങ്ങനെയാ സദ്യ ആണോ അതോ ബിരിയാണി ആണോ????? ആൽവിച്ചൻ ആയിരുന്നു ചോദിച്ചത്. രണ്ടും അല്ല ഫ്രൈഡ് റൈസ് ആണ്. വൗ വാട്ട്‌ എ മിറാക്കിൾ!!!!!!! ഞാനിപ്പൊ ഫ്രൈഡ് റൈസിന്റെ കാര്യം ആലോചിച്ചതേ ഉള്ളൂ. നമ്മൾ തമ്മിൽ നല്ല മനപ്പൊരുത്തം ആണല്ലേ അങ്കിൾ?????? ആൽവിച്ചൻ ചോദിക്കുന്നത് കേട്ടയാൾ ഇതെന്ത് ജീവി എന്ന കണക്ക് അവനെയൊന്ന് നോക്കി ആണെന്നും അല്ലെന്നുമുള്ള അർത്ഥത്തിൽ തലയാട്ടി കാണിച്ചു. എങ്കിൽ ഞങ്ങൾ അങ്ങോട്ട്‌ ഇറങ്ങട്ടെ??? അയാൾ പോവാനായി എഴുന്നേറ്റു. അയ്യോ ഇത്ര വേഗം പോകുവാണോ വന്നിട്ട് ഒന്ന് സമാധാനമായി മിണ്ടാൻ പോലും പറ്റിയില്ല. സാറാ പരിഭവിച്ചു. ഞങ്ങൾ വീണ്ടും ഇതുപോലെ ഒരിക്കൽ വരാം. ഇപ്പൊ പോയിട്ട് അത്യാവശ്യം ഉണ്ട് ഒന്ന് രണ്ട് ഇടത്തും കൂടി കയറാനുണ്ടേ ഇപ്പൊ ഇറങ്ങിയാലെ സന്ധ്യക്ക്‌ മുന്നെയെങ്കിലും വീട് പറ്റാൻ കഴിയൂ. എമി മോളെ നിന്നെ പ്രത്യേകം ക്ഷണിക്കുവാ നേരത്തെ തന്നെ അവിടെ ഉണ്ടാവണം കേട്ടല്ലോ????

വാത്സല്യത്തോടെ അവളുടെ തലയിൽ ഒന്ന് തഴുകി അവർ പറഞ്ഞതും അവൾ നിറ ചിരിയോടെ തലയാട്ടി. ഞങ്ങൾ എന്നാൽ പോട്ടെ????? അവർ ഇറങ്ങാൻ തുനിഞ്ഞു. പോവുന്നത് ഒക്കെ കൊള്ളാം നേരത്തെ പറഞ്ഞത് പോലെ ഒരിക്കൽ എല്ലാവരും കൂടി ഇങ്ങോട്ട് ഇറങ്ങണം. അച്ചു അവരോടായി പറഞ്ഞു. വരാന്നെ....... അവന്റെ തോളിൽ തട്ടി പറഞ്ഞയാൾ പുറത്തേക്കിറങ്ങി. പുറകെ ഓരോരുത്തരായി ഇറങ്ങി. അപ്പൊ ശരിയെടി മറ്റന്നാൾ കോളേജിൽ കാണാം. ജോക്കുട്ടാ ആന്റി പോകുവാണേ.... അതും പറഞ്ഞ് നിവി അവന്റെ കവിളിൽ ഒന്ന് തട്ടി. ജോക്കുട്ടൻ അത് ഇഷ്ടപ്പെടാത്തത് പോലെ അവളെയൊന്ന് കൂർപ്പിച്ച് നോക്കി കവിൾ തുടച്ച് എമിയുടെ നെഞ്ചിലേക്ക് തന്നെ കിടന്നു. അവന്റെ കുറുമ്പ് നിറഞ്ഞ പ്രവർത്തി എല്ലാവരിലും ചിരി വിടർത്തി. സ്നേഹത്തോടെ അവനെയൊന്ന് നോക്കി എല്ലാവരും യാത്ര പറഞ്ഞിറങ്ങി. കാറിൽ അവർ തിരികെ പോവുന്നതും നോക്കി എല്ലാവരും പതിയെ അകത്തേക്ക്‌ കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇതെങ്ങനെയുണ്ട്??????? ഓഷ്യൻ ബ്ലൂ കളർ എ ലൈൻ കുർത്തി ദേഹത്തേക്ക് ചേർത്ത് വെച്ച് മറിയാമ്മ അവനെയൊന്ന് നോക്കി. കൊള്ളാം......

ഫോണിൽ നിന്ന് ഒന്ന് തലയുയർത്തി നോക്കി റോണി പറഞ്ഞു. ഏയ് ഇതത്ര പോരാ. ദേ ഇതൊന്ന് നോക്കിയേ...... അവൾ വീണ്ടും അടുത്ത ടോപ് എടുത്ത് വീണ്ടും ശരീരത്തോട് ചേർത്തു. എന്റെ പൊന്ന് മോളെ ഇതിപ്പൊ മുപ്പത്തിരണ്ടാമത്തെ ആണ് നീ ഈ നോക്കുന്നത് ഏതെങ്കിലും ഒന്ന് ഉറപ്പിക്കടീ..... റോണി ദയനീയമായി അവളെ നോക്കി. ഉച്ചയ്ക്ക് തുടങ്ങിയ അങ്കമാണ്. റോണി വീട്ടിൽ എല്ലാവർക്കും ഡ്രസ്സ്‌ എടുക്കാൻ ഇറങ്ങിയതാണ് കൂടെ വന്നാൽ ഒരു ടോപ് എടുത്തു തരാം എന്നവൻ ഓഫർ ചെയ്തത് കൊണ്ട് ഫ്രണ്ടിന്റെ കൂടെ ഷോപ്പിങ്ങിന് പോവുന്നു എന്ന പേരും പറഞ്ഞ് ഇറങ്ങിയതാണ് മറിയാമ്മ. എനിക്ക് ഇതൊന്നും ഇഷ്ടായില്ല. അവൾ ചുണ്ട് കൂർപ്പിച്ചു. ഇതിപ്പൊ എത്ര കട ആണെന്ന് അറിയോ മാറി മാറി കയറി ഇറങ്ങുന്നത്????? വീട്ടിൽ എല്ലാവർക്കും ഡ്രസ്സ്‌ എടുക്കാൻ വന്ന ഞാൻ എടുത്തു കഴിഞ്ഞു ഒരു ടോപ് എടുക്കാൻ വന്ന നീ ഇതിപ്പൊ കട ആറായി എന്നെകൊണ്ട് കയറി ഇറങ്ങിക്കുന്നു. ഇവിടുന്നെങ്കിലും ഒരെണ്ണം എടുക്കെടി. അവൻ സഹികെട്ട് പറഞ്ഞു. എന്നാ എനിക്കൊരെണ്ണം സെലക്ട്‌ ചെയ്തു താ...... അവൾ അതും പറഞ്ഞ് മാറി നിന്നു. ഇത് നേരത്തേ പറഞ്ഞാൽ പോരായിരുന്നോ വെറുതെ കുറെ സമയം കളഞ്ഞു.

അതും പറഞ്ഞവൻ അവൾ വലിച്ചു വാരിയിട്ട ടോപ്പുകളുടെ കൂട്ടത്തിൽ തിരഞ്ഞു. അവസാനം പിസ്ത ഗ്രീൻ കളർ ലോങ്ങ്‌ കുർത്തി എടുത്തു. ഇത് പോരെ????? അതിന് മറുപടിയായി അവളൊന്ന് തലകുലുക്കി. ഹാവൂ ആശ്വാസമായി...... നിന്നെ കെട്ടിയാൽ എന്റെ പാതി ജീവിതം ഷോപ്പിംഗ് മാളിൽ കയറി ഇറങ്ങി തീരുമല്ലോടീ????? കളിയാക്കി അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു. എങ്കിൽ പിന്നെ എന്നെ അങ്ങോട്ട് ഉപേക്ഷിച്ചേക്ക്. പൊന്ന് മോളെ ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ. നീയല്ല നിന്റെ അപ്പൻ പറഞ്ഞാൽ ഉപേക്ഷിക്കില്ല. എന്റെ മോൾ വാ നമുക്ക് ബില്ല് പേ ചെയ്ത് വീട്ടിൽ പോവാം നേരം വൈകിയാൽ ശരിയാവില്ല വാ..... അതും പറഞ്ഞവൻ അവളുടെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവനൊട് ചേർന്ന് അവളും ചുവടുകൾ വെച്ചു. ബില്ല് പേ ചെയ്ത് അവളെ സുരക്ഷിതമായി ഓട്ടോ കയറ്റി വിട്ടതിന് ശേഷമാണ് അവൻ വീട്ടിലേക്ക് തിരിക്കുന്നത്. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വീട്ടിൽ ആരെങ്കിലും വരുമ്പോൾ മുറി അടച്ചിരിക്കരുത് എന്നൊരു ആയിരം തവണ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടീ??????

ഡൈനിങ്ങ് റൂമിൽ മുഴങ്ങി കേൾക്കുന്ന സാറായുടെ ഉച്ചത്തിലുള്ള ശകാരം കേട്ടാണ് എല്ലാവരും അങ്ങോട്ട്‌ ശ്രദ്ധിക്കുന്നത്. ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്ന തിരക്കിലാണ് അനു. ഇപ്പൊ പണ്ടത്തെ അത്ര ചീറ്റൽ ഇല്ല. പത്തിക്ക് ഒരു കൊട്ടല്ലേ കിട്ടിയത് അതുകൊണ്ട് ആളൊന്ന് ഒതുങ്ങിയിട്ടുണ്ട്. അനൂ നിന്നോടാ ഞാനീ വായിട്ടലക്കുന്നത്. അവരൊക്കെ വന്നപ്പോൾ നിനക്ക് താഴേക്ക് വന്നാൽ എന്തായിരുന്നു????? എനിക്ക് മനസ്സില്ലായിരുന്നു. അവളെയും അവളുടെ വീട്ടുകാരെയും വന്ന് കണ്ട് മുഖം കാണിക്കാൻ രാജാക്കന്മാർ ഒന്നും അല്ലല്ലോ???? ദേഷ്യത്തിൽ അതും പറഞ്ഞവൾ എഴുന്നേറ്റ് തുള്ളി അകത്തേക്ക് പോയി. ഇത്രയൊക്കെ ആയിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. അവൾ പോയ വഴിയേ നോക്കി എമി മനസ്സിൽ ചിന്തിച്ചു. കണ്ടോ അവളുടെ അഹങ്കാരം...... കാണേടാ നീയും നിന്റെ ഡാഡിയും കൂടി തലയിൽ എടുത്ത് നടക്കുവായിരുന്നല്ലോ ഇപ്പൊ മതിയായില്ലേ????? സാറാ ആൽവിക്ക് നേരെ ചാടി. കേറ് കേറ്... ഇനി എന്റെ നെഞ്ചത്തോട്ട് അങ്ങ് കേറ്. തല്ല് മുഴുവൻ ചെണ്ടക്കും കാശ് മാരാർക്കും. അതാണല്ലോ പതിവ്. അത് കേട്ടതും സാറാ അവനെ ഒന്ന് നോക്കി കണ്ണുരുട്ടി അടുക്കളയിലേക്ക് പോയി.

തളരരുത് ആൽവിച്ചായാ തളരരുത്..... അല്ലെങ്കിലും വാഴകളെ ലോകം അംഗീകരിക്കില്ല. എമി അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. നീ പോടീ ഞങ്ങൾ വാഴക്കളെ അങ്ങനെ പുച്ഛിക്കുകയൊന്നും വേണ്ട ഞങ്ങൾക്കേ സ്വന്തമായി ഒരു പാട്ട് വരെ ഉണ്ട്. അതേത് പാട്ട്?????? കേട്ടിട്ടില്ലേ????? വാഴ എൻ വാഴ്‌വേയ് വാഴവേ..... 🎶 എന്റെ പൊന്ന് അധഃപതനമേ നമിച്ച്. എമി അവനെ നോക്കി തൊഴുത് അകത്തേക്ക് പോയി. ശെടാ ഇതിപ്പൊ ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്????? അവൻ അച്ചുവിനെ ഒന്ന് നോക്കി. മറുപടിയായി അവനെ ഒന്ന് അടിമുടി നോക്കി അച്ചു പുറത്തേക്കിറങ്ങി. കാലബോധം ഇല്ലാത്ത ബ്ലഡി ഫൂൾസ്. ഇത്രയും വായിട്ടലച്ചത് കൊണ്ടാണെന്ന് തോന്നുന്നു നല്ല വിശപ്പ് അടുക്കളയിൽ പോയി വല്ലതും തിന്നിട്ട് വരാം. ഇരു കാലിനിടയിലെ, ഉരസും പൂണയായി , വാഴ്‌കൈ പോതും അടടാ......🎶 മൂളി പാട്ടും പാടി അവൻ അടുക്കള ലക്ഷ്യമാക്കി നീങ്ങി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story