ഹൃദയതാളമായ്: ഭാഗം 81

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വാതിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടാണ് അച്ചു ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്. ഈ വെളുപ്പിന് ഇതാരാണാവോ????? അസ്വസ്ഥതയോടെ അവൻ കണ്ണ് തിരുമി. ദേഹത്ത് പറ്റിച്ചേർന്ന് കിടന്ന എമിയെ ഉണർത്താതെ നീക്കി കിടത്താൻ ശ്രമിച്ചതും അവൾ ചിണുങ്ങി കൊണ്ട് അവനിൽ നിന്ന് തിരിഞ്ഞ് കമന്ന് കിടന്നു. അവളെയൊന്ന് നോക്കി എഴുന്നേൽക്കാൻ ആഞ്ഞതും വീണ്ടും ഡോറിൽ മുട്ട് കനത്തു. ദേ വരുന്നു....... ഉച്ചത്തിൽ പറഞ്ഞുകൊണ്ടവൻ എഴുന്നേറ്റ് സ്ഥാനം മാറി കിടന്ന എമിയുടെ ബനിയൻ പിടിച്ച് നേരെ ഇട്ടു. പെണ്ണിന് പണ്ടേ ബോധമില്ല അപ്പൊ ഉറക്കത്തിലുള്ള കാര്യം പറയാനുണ്ടൊ????? ഉറക്കം മുറിഞ്ഞ ക്ഷീണത്തിൽ കോട്ടുവായിട്ട് ഡോർ തുറന്നതും മുന്നിൽ അതാ സാറാ. എന്നതാ അമ്മച്ചീ മനുഷ്യനെ കിടത്തി ഉറക്കത്തില്ലേ????? ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ അവൻ ചോദിച്ചു. നല്ലൊരു ഞായറാഴ്ച ആയിട്ട് രണ്ടും കൂടി പോത്തു പോലെ കിടന്ന് ഉറങ്ങാതെ പള്ളിയിൽ പോയി രാവിലത്തെ കുർബാന കൂടാൻ നോക്ക്. ഹാ... ഇതൊക്കെ നേരത്തെ പറയണ്ടേ എന്നാലല്ലേ ഞങ്ങൾക്ക് എഴുന്നേറ്റ് റെഡി ആയി നിൽക്കാൻ പറ്റൂ. ഇനിയിപ്പൊ ഞങ്ങൾ അടുത്ത ദിവസം എപ്പോഴെങ്കിലും പൊക്കോളാം അമ്മച്ചി ചെന്ന് കിടന്ന് ഉറങ്ങാൻ നോക്ക് ഗുഡ് നൈറ്റ്.... അതും പറഞ്ഞവൻ വാതിൽ അടക്കാൻ തുനിഞ്ഞു. നേരത്തെ പറഞ്ഞിട്ട് വേണമായിരിക്കും രണ്ടെണ്ണത്തിനും എന്തെങ്കിലും മുട്ടാപോക്ക് പറഞ്ഞ് മുടക്കാൻ. അത് നടപ്പില്ല മക്കളെ.

വേഗം പോയി റെഡിയായി പോവാൻ നോക്ക് അല്ലെങ്കിൽ ഇത്രയും വളർന്നു എന്നൊന്നും ഞാൻ നോക്കില്ല ചട്ടുകത്തിന് അടിക്കും ഞാൻ. പോടാ പോയി അവളെയും വിളിച്ച് കുർബാന തുടങ്ങുന്നതിന് മുൻപ് പോവാൻ നോക്ക്. അമ്മച്ചീ........ അവൻ ദയനീയമായി ഒന്ന് വിളിച്ചു. ചിണുങ്ങിയിട്ട് കാര്യമില്ല മോനെ. രണ്ടിനും ദൈവഭയം തീരെയില്ല. വെറുതെ എന്റെ തനി സ്വഭാവം എടുപ്പിക്കാതെ പോവാൻ നോക്ക്. സാറാ അവസാന കല്പന പുറപ്പെടുവിച്ച് അവിടെ നിന്ന് പോയി. വേറെ വഴിയില്ലാത്തത് കൊണ്ടും അമ്മയുടെ കയ്യിൽ നിന്ന് ചട്ടുകത്തിന് തല്ല് വാങ്ങി ഐപിഎസുകാരൻ എന്ന ചീത്തപ്പേര് കേൾക്കാതിരിക്കാനും ടവലും എടുത്ത് അവൻ വാഷ്‌റൂമിലേക്ക് കയറി. ഇതൊന്നും അറിയാതെ നമ്മുടെ കഥാ നായിക ഇപ്പോഴും കൂർക്കം വലിച്ച് കിടന്ന് ഉറക്കമാണ്. അച്ചു കുളിച്ച് വന്നിട്ടും എമി അതേ പോസിൽ കിടന്ന് ഉറക്കം തന്നെയാണ്. ഒരുവിധം അവളെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ച് പള്ളിയിൽ പോവുന്ന കാര്യം പറഞ്ഞതും ആരെയൊക്കെയോ പ്രാകി എഴുന്നേറ്റ് പല്ല് തേക്കാൻ പോയി. ഇച്ചായാ............ കബോർഡിൽ നിന്ന് ഷർട്ട്‌ എടുത്ത് ഇടുമ്പോഴാണ് ചിണുങ്ങി കൊണ്ടവൾ വിളിക്കുന്നത്. എന്തോ കാര്യ സാധ്യത്തിനാണ് എന്നറിയാവുന്നത് കൊണ്ടവൻ അവളെ നോക്കി നെറ്റി ചുളിച്ചു. അതേ ഞാൻ കുളിക്കണോ???? കുളിക്കാതെ പള്ളിയിൽ പോയെന്ന് കരുതി കുഴപ്പം ഒന്നുമില്ലല്ലോ?????

മുഖത്ത് ഒരു ഇളി ഫിറ്റ്‌ ചെയ്തവൾ ചോദിക്കുന്നത് കേട്ട് അവൻ ഊരക്ക് കൈ കൊടുത്ത് അവളെ നോക്കി. അത് വന്ത് എനിക്ക് വെള്ളം അലർജി. അല്ലാതെ മടി ആയത് കൊണ്ടൊന്നുമല്ല. നിഷ്കു ആയി അവൾ നിന്നു. ഇപ്പൊ പോയി കുളിക്കുന്നോ അതോ ഞാൻ കൊണ്ടുപോയി വെള്ളത്തിൽ മുക്കണോ?????? ഗൗരവത്തിൽ അവൻ ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു. പിന്നെ ചവിട്ടി കുലുക്കി ഡ്രസ്സും എടുത്ത് വാഷ്റൂമിലേക്ക് പോയി. ഇതുപോലെ ഒരെണ്ണം...... അവൾ പോയ വഴിയേ നോക്കി മനസ്സിൽ ഓർത്തവൻ റെഡി ആവനായി തിരിഞ്ഞു. 3 മിനിറ്റിൽ കുളിയും നനയും കഴിഞ്ഞ് ആൾ ഇറങ്ങി വന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് നനഞ്ഞ മുടി വിടർത്തി ഇട്ട് പൗഡറും ഇട്ട് ഒരു സ്കാർഫും എടുത്ത് കഴുത്തിൽ ചുറ്റിയതും ഒരുക്കം കഴിഞ്ഞു. പോവാം...... തിരിഞ്ഞ് നിന്നവൾ ചോദിച്ചതും അവൻ അതിശയിച്ച് അവളെ നോക്കി. ഇത്ര വേഗം ഒരുങ്ങി കഴിഞ്ഞോ????? വിശ്വാസം വരാത്തത് പോലെ അവൻ ചോദിച്ചു. വെറും 2 മിനിറ്റിൽ ഒരുങ്ങാൻ നിങ്ങൾ ആണുങ്ങൾക്ക് മാത്രമല്ല ഞങ്ങൾ പെണ്ണുങ്ങൾക്കും അറിയാം. Don't underestimate the power of a common mallu girl. ഇല്ലാത്ത ആറ്റിറ്റ്യൂഡ് ഒക്കെ ഇട്ടവൾ പറഞ്ഞു നിർത്തി. കാക്ക കുളിയും കുളിച്ച് വന്ന് നിന്നിട്ട് വലിയ ഡയലോഗ് അടിക്കണ്ട. അച്ചു തിരിച്ച് പുച്ഛിച്ചു. പോടാ കടിയൻ ഡ്രാക്കുളേ....... കളിയാക്കിയ അമർഷത്തിൽ അവൾ ചുണ്ട് കൂർപ്പിച്ച് വിളിച്ചു. ഡീ........

അവന്റെ സ്വരം ഉയർന്നതും പണി പാളി എന്ന് മനസ്സിലാക്കിയ അവൾ പുറത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. അവളുടെ ഓട്ടം കണ്ട് ഒരു ചിരിയോടെ പതിയെ അവനും താഴേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുർബാന കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ തുനിയുമ്പോഴാണ് അച്ചുവിനെ ആരോ ഒരാൾ പിടിച്ചു നിർത്തുന്നത്. രണ്ടുപേരും തമ്മിലുള്ള സംസാരം കാണുമ്പോൾ തന്നെ അറിയാം മുന്നേ നല്ല പരിചയമുള്ളവർ ആണെന്ന്. അവർ സംസാരിക്കുന്നതും നോക്കി അവൾ അവിടെ നിന്നു. അവരോട് സംസാരിക്കുന്നതിനിടയിൽ തന്നെ അച്ചു മാറി നിന്ന അവളെ വിളിച്ച് ചേർത്ത് നിർത്തി. ദേ ഇതാണ് എന്റെ വൈഫ് എമി. അവളെ അവർക്ക് മുന്നിൽ പരിചയപ്പെടുത്തി. എമീ ഇത് കെവിൻ. കോളേജിൽ ഞങ്ങൾ ഒരേ ബാച്ച് ആയിരുന്നു. ഇത് അവന്റെ വൈഫ് ജോഫിന മകൻ ഡെറിക്. അച്ചു പറഞ്ഞു നിർത്തിയതും അവൾ അവരെ നോക്കി പുഞ്ചിരിച്ചു. ഇത് നിന്റെ വൈഫ് ആയിരുന്നോ ഞാൻ കരുതി നിന്റെ പെങ്ങൾ ആണെന്ന്. അല്ല ആൾ തീരെ ചെറുതാണല്ലോ????? കെവിൻ ഒരു ചിരിയോടെ പറഞ്ഞതും അവളുടെ മുഖം കൂർത്തു. അച്ചു അതിന് ഒന്നും പറയാതെ അവളെ കൂടുതൽ ചേർത്ത് പിടിച്ചു. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നല്ലേ???? കെവിൻ ഒരു സംശയത്തോടെ ചോദിച്ചു. ഏയ്. ഞങ്ങൾ പ്രേമിച്ച് കെട്ടിയതാ അതും കുറേ കൊല്ലങ്ങൾ ആയുള്ള പ്രണയം അല്ലെ എമീ????? ആ ചോദ്യം കേട്ടതും അവളൊരു ചിരിയോടെ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി.

ആഹാ. അപ്പൊ വെറുതെ അല്ല കോളേജിൽ വെച്ച് ഒരെണ്ണത്തിനെ പോലും പ്രേമിക്കാതെ നടന്നത്. എങ്കിലും അന്നൊക്കെ ചോദിച്ചപ്പോൾ പോലും നീ ഇങ്ങനെ ഒരാൾ ഉള്ള ഒരു സൂചന പോലും തന്നില്ലല്ലോടാ???? കെവിൻ പരിഭവത്തോടെ അവനെ നോക്കി. അതിന് ഇവളെ ഒന്ന് കണ്ട് കിട്ടാൻ തേടി നടക്കുകയായിരുന്നു ഇത്രയും നാൾ ഞാൻ. അതൊക്കെ വലിയ കഥയാ പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് പിന്നീട് എപ്പോഴെങ്കിലും വിശദമായി പറഞ്ഞു തരാം. അവൻ പറയുന്നത് കേട്ട് കെവിൻ ഒന്നും മനസ്സിലാവാതെ നിന്നു. നീ കൊച്ചിനെ അധികം വെയിൽ കൊള്ളിക്കാതെ പോവാൻ നോക്ക് നമുക്ക് പിന്നീട് എപ്പോഴെങ്കിലും കാണാം. അവന്റെ തോളിൽ ഒന്ന് തട്ടി അവന്റെ തോളിൽ കിടന്ന കുഞ്ഞിനെ നോക്കി അച്ചു പറഞ്ഞതും അവനൊന്ന് ചിരിച്ചു. നിന്റെ നമ്പർ മാറിയിട്ടില്ലല്ലോ അല്ലെ???? ഇല്ലെടാ.... ഒരിക്കൽ വീട്ടിലേക്ക് ഒക്കെ ഇറങ്ങ്. വരാടാ. ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ???? എമി അപ്പൊ പിന്നെ ഒരിക്കൽ കാണാം. കെവിൻ അത് പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു കാണിച്ചു. അവർ പോവുന്നത് ഒന്ന് നോക്കി അച്ചുവിനോപ്പം അവളും പടിക്കെട്ടുകൾ ഇറങ്ങി. പള്ളിയിലേക്ക് നടക്കാവുന്ന ദൂരമേ ഉള്ളതിനാൽ കൊണ്ട് വണ്ടി എടുക്കാതെ ആയിരുന്നു പോന്നത്. വഴിയിൽ കാണുന്ന പരിചിത മുഖങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച് അവർ വീട്ടിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വീട്ടിലേക്ക് കയറവേ അകത്തെ കൗച്ചിൽ പോളുമായി സംസാരിച്ച് ഇരിക്കുന്ന ആളുകളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. ഉള്ളിൽ സന്തോഷം അലതല്ലി. പപ്പാ......... സന്തോഷത്തോടെ ഉച്ചത്തിൽ അലച്ച് കൂവിക്കൊണ്ടവൾ അകത്തേക്ക് ഓടി. അതുവരെ സംസാരിച്ച് ഇരുന്ന എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിഞ്ഞു. എപ്പൊ വന്നു???? വന്നിട്ട് ഒരുപാട് നേരമായോ???? ഇന്നലെ വിളിച്ചപ്പോൾ കൂടി ഒന്ന് പറഞ്ഞില്ലല്ലോ ഇന്ന് വരുന്ന കാര്യം???? പരിഭവത്തോടെ അയാൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്ന് ചോദിക്കുന്ന അവളെ ഒരു ചിരിയോടെ എല്ലാവരും നോക്കി നിന്നു. ഒന്ന് നിർത്തി നിർത്തി ചോദിക്ക് എന്റെ കുഞ്ഞാ. ചിരിയോടെ അയാൾ പറയുന്നത് കേട്ടതും അവൾ ചുണ്ട് കൂർപ്പിച്ചു. ഞങ്ങൾ ദേ കുറച്ച് മുൻപ് വന്നതേ ഉള്ളൂ. പിന്നെ പറയാതെ വന്നത് എന്റെ മോൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി കൊണ്ടയാൾ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു. അവളുടെ ശ്രദ്ധ മെല്ലെ ജോണിന് അരികിൽ ഇരിക്കുന്ന സ്റ്റെല്ലയിൽ ചെന്ന് നിന്നു. എന്റെ അമ്മക്കുട്ടി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്????? മുഖം വീർപ്പിച്ച് അവരെ നോക്കിയിരിക്കുന്ന സ്റ്റെല്ലയുടെ കവിളിൽ അവൾ ഒന്ന് കുറുമ്പൊടെ കുത്തി. ഓഹ് നിങ്ങളുടെ പപ്പയുടെയും മോൾടെയും സ്നേഹപ്രകടനങ്ങൾ കഴിയട്ടെ എന്ന് കരുതി ഇരുന്നതാണേ. അവർ ചുണ്ട് കോട്ടി പറയുന്നത് കേട്ടതും അവൾക്ക് ചിരി വന്നു.

എന്തൊരു കുശുമ്പാണെന്റെ സ്റ്റെല്ല ടീച്ചറേ???? കുസൃതി ചിരിയോടെ അവരെ കെട്ടിപ്പിടിച്ച് കവിളിൽ ചുണ്ട് ചേർത്തവൾ കൊഞ്ചി. അവളുടെ പ്രവർത്തികൾ നോക്കി ഒരു ചിരിയോടെ അച്ചു അകത്തേക്ക് കയറി. എന്നാലും എന്റെ അച്ചൂ കെട്ട് കഴിഞ്ഞപ്പോൾ എന്റെ മകൾ ഇത്ര ഡീസന്റ് ആയിപ്പോവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. വീട്ടിൽ വെച്ച് ഇവൾ പള്ളിയിൽ ഒന്ന് പോവണമെങ്കിൽ സ്റ്റെല്ല ചൂരൽ എടുക്കണം. ഇനി പോയാൽ തന്നെ പല്ല് പോലും തേക്കാതെ ആയിരിക്കും പോക്ക്. അങ്ങനെ ഉള്ള കൊച്ചാ രാവിലെ കുളിച്ച് ഒരുങ്ങി കുർബാനക്ക്‌ പോയത്. എന്റെ കർത്താവെ എന്നെ അങ്ങോട്ട് ഇപ്പൊ വിളിച്ചാലും കുഴപ്പമില്ല. അച്ചുവിനെ കണ്ട മാത്രയിൽ അയാൾ മുകളിലേക്ക് കയ്യുയർത്തി പറയുന്നത് കേട്ട് എല്ലവരും ചിരിച്ചു പോയി. ഇപ്പോഴും അതിന് വലിയ മാറ്റം ഒന്നും വന്നിട്ടില്ല. ഇന്ന് രാവിലെ ഞാൻ ചട്ടുകം എടുക്കും എന്ന് ഭീഷണിപ്പെടുത്തിയില്ലായിരുന്നെങ്കിൽ രണ്ടും ഇപ്പോഴും കിടന്ന് ഉറക്കം ആയിരുന്നേനെ. ആ കാര്യത്തിൽ കെട്ട്യോനും കെട്ട്യോളും നല്ല ചേർച്ചയാ.

സാറാ അവരെ രണ്ടുപേരെയും കളിയാക്കി. അത് കേട്ടതും ജോൺ അവരെ ആണോ എന്നർത്ഥത്തിൽ നോക്കി. വളിച്ച ഒരു ചിരി പാസ്സാക്കി അവർ രണ്ടുപേരും നിന്നു. അമ്മച്ചീ ചായ........ കോട്ടുവായും ഇട്ട് ആൽവിച്ചൻ താഴത്തേക്ക് ഇറങ്ങി വന്നു. ആഹ് വന്നല്ലോ അടുത്ത അവതാരം. എടിയേ ദേ നമ്മുടെ മൂത്ത പുത്രൻ പള്ളിയുറക്കം കഴിഞ്ഞ് വന്നിട്ടുണ്ട് ചായ എടുത്ത് കൊടുക്ക്. പോൾ അവനെ നോക്കി പുച്ഛിച്ചു പറഞ്ഞു. ഓഹ് മൈ ഡിയർ കാട്ടുകോഴി ഡാഡി ഇവിടെ ഉണ്ടായിരുന്നോ????? ആൽവിച്ചനും വിട്ടുകൊടുത്തില്ല. സാറാമ്മേ നീ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെക്കെടി ഇനി കഴിച്ചിട്ടാവാം ബാക്കി ചർച്ച. വാടോ ജോണേ ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല. പോൾ അതും പറഞ്ഞ് മെല്ലെ എഴുന്നേറ്റു. ചിരി അമർത്തി പിടിച്ച് പുറകെ ബാക്കിയുള്ളവരും.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story