ഹൃദയതാളമായ്: ഭാഗം 83

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ????? വാച്ചിലേക്ക് നോക്കി ജോൺ അത് പറയവേ എമിയുടെ മുഖം വാടി. ഇത്ര വേഗമോ???? വൈകിട്ട് പോവാം പപ്പാ..... അവൾ കൊഞ്ചലോടെ അയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു. പോണം കുഞ്ഞാ. പപ്പേടെ കൂടെ വർക്ക്‌ ചെയ്യുന്ന കേശവൻ അങ്കിളില്ലേ??? നാളെ അയാളുടെ മകളുടെ കല്യാണം ആണ്. ഇന്നേ അവിടെ എത്തണം എന്ന് പ്രത്യേകം പറഞ്ഞതാ അപ്പൊ പിന്നെ പോവുന്ന വഴി ഇവിടെ കൂടി കയറിയിട്ട് പോവാമെന്ന് കരുതിയത്. ഇപ്പൊ തന്നെ സമയം വൈകി ഇനിയും താമസിച്ചാൽ മോശമല്ലേ????? ഞങ്ങൾ പിന്നെ ഒരു ദിവസം വരാം പോരെ എന്റെ കുഞ്ഞന്????? കവിളിൽ തട്ടി സ്നേഹത്തോടെ അയാൾ ചോദിച്ചതും അവൾ വാടിയ മുഖത്തോടെ ഒന്ന് തലയാട്ടി. അവളുടെ മുഖത്തെ തെളിച്ചകുറവ് മനസ്സിലാക്കി അയാൾ അവളെ നെഞ്ചിലേക്ക് അണച്ച് പിടിച്ച് നെറുകിൽ ചുംബിച്ചു.

ദേ ഇനി ഞങ്ങൾ പോയി കഴിയുമ്പോൾ ഇവിടെ സെന്റി ആയിട്ട് ഇരുന്നു കളയരുത്. ശാസനയോടെ അയാൾ അവളോട് പറഞ്ഞു. അതോർത്ത് അങ്കിൾ പേടിക്കണ്ട. ഇന്നിവൾ സെന്റി അടിക്കാൻ നോക്കിയാൽ കൊണ്ടുപോയി വല്ല ചാണാക്കുഴിയിലും തള്ളും ഞാൻ. ആൽവിച്ചൻ അത് പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി. അയ്യടാ ഇങ്ങോട്ട് വാ എന്റെ കൈ മാങ്ങാ പറിക്കാൻ പോകുവല്ലേ????? അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. പോടീ കുരുട്ടേ...... താൻ പോടോ കാട്ടുകോഴീ....... രണ്ടിന്റെയും വാക്കേറ്റം കയ്യേറ്റം ആയി തീരും മുന്നേ ജോൺ ഇടപെട്ട് രണ്ടിനെയും നീക്കി നിർത്തി. തമ്മിൽ ഒരു ലോഡ് പുച്ഛം വാരി വിതറി കൊച്ചു പിള്ളേരെ പോലെ മുഖം വെട്ടിച്ചു. രണ്ടെണ്ണത്തിന്റെയും കളി കണ്ട് ഒരു ചിരിയോടെ അയാൾ എമിയെ ചേർത്ത് പിടിച്ച് പുറത്തേക്കിറങ്ങി. യാത്ര പറയാൻ നേരത്തുള്ള പപ്പയുടെയും മകളുടെയും സ്നേഹപ്രകടനങ്ങൾ നോക്കി നിൽക്കുകയായിരുന്നു എല്ലാവരും.

ഈ സമയം അച്ചുവിന്റെ കണ്ണുകൾ സ്റ്റെല്ലയിൽ ആയിരുന്നു. നിർവികാരതയോടെ അവരെ നോക്കി നിൽക്കുന്ന അവരെ കണ്ടവൻ മെല്ലെ സ്റ്റെല്ലക്കരികിലേക്ക് ചുവട് വെച്ചു. അമ്മാ............. തൊട്ട് അടുത്ത് നിന്നാ ശബ്ദം കേൾക്കെ ജോണിന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിൽക്കുന്ന എമിയിൽ നിന്ന് നോട്ടം മാറ്റി. തനിക്ക് അരികിൽ നിൽക്കുന്ന അച്ചുവിനെ കണ്ടതും അവരൊന്ന് പുഞ്ചിരിച്ചു. എന്താ മോനെ????? ചോദ്യഭാവത്തിൽ അവർ ആരാഞ്ഞു. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു ഒന്ന് അങ്ങോട്ട് മാറി നിന്നാലോ????? പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന കാറിന് നേരെ കണ്ണുകൾ പായിച്ചവൻ പറഞ്ഞതും അവരൊന്ന് നെറ്റിചുളിച്ചു. പിന്നെ സമ്മതഭാവത്തിൽ തലയാട്ടി അവനൊപ്പം അങ്ങോട്ടേക്ക് ചുവട് വെച്ചു. കാറിന് അരികിൽ എത്തിയതും അവൻ തിരിഞ്ഞ് എമിയെ ഒന്ന് നോക്കി. ചിരിയോടെ എന്തൊക്കെയോ വാ തോരാതെ ജോണിനോട്‌ പറയുകയാണവൾ. ആ കാഴ്ച കണ്ടവൻ ഒന്ന് നിശ്വസിച്ചു.

അച്ചൂനെന്താ പറയാനുള്ളത്????? സ്റ്റെല്ലയുടെ ചോദ്യം കേട്ടതും അവൻ അവർക്ക് നേരെ തിരിഞ്ഞു. എനിക്ക് പറയാനുള്ളത് എമിയെ കുറിച്ചാണ്. ഒരു മുഖവുരയോടെ അവൻ പറഞ്ഞതും അവരുടെ മുഖത്ത് വ്യത്യസ്ത ഭാവങ്ങൾ മിന്നി മറഞ്ഞു. എന്താ മോനെ അവൾ വല്ല കുരുത്തക്കേടും ഒപ്പിച്ചോ????? ആധിയോടെ അവർ ചോദിക്കുന്നത് കേട്ട് അവന് ദേഷ്യവും സങ്കടവും ഇരച്ചു കയറി. അമ്മ എന്തിനാ എമിയെ പറ്റി ഇങ്ങനെ നെഗറ്റീവ് മാത്രം ചിന്തിക്കുന്നത്????? അവൾ എന്ത് ചെയ്താലും പറഞ്ഞാലും കുറ്റം. ഇതുവരെ അവളുടെ ഏതെങ്കിലും ഒരു പ്രവർത്തിയെ അംഗീകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ???? പോട്ടെ അവളെയൊന്ന് വാത്സല്യത്തോടെ ചേർത്ത് നിർത്താൻ ശ്രമിച്ചിട്ടുണ്ടോ????മറ്റൊരാളാണ് ഇങ്ങനെ ഒക്കെ പ്രവർത്തിക്കുന്നതെങ്കിൽ പോട്ടേന്ന് വെക്കാം പക്ഷെ നൊന്ത് പ്രസവിച്ച സ്വന്തം അമ്മ തന്നെ ഇങ്ങനെ ഒക്കെ കാണിക്കുന്നു എന്ന് പറഞ്ഞാൽ????

അവളെ ഇതൊക്കെ എത്രത്തോളം വേദനിപ്പിക്കും എന്ന് ഒരു തവണയെങ്കിലും ആലോചിച്ചിട്ടുണ്ടോ??? അച്ഛന്റെ സ്നേഹവും വാത്സല്യവും കിട്ടുമ്പോഴും അമ്മയുടെ സ്നേഹത്തോടെയുള്ള ഒരു തലോടലിന് അവളും ആഗ്രഹിച്ചു കാണില്ലേ???? അത് കിട്ടാതെ ആയപ്പോൾ വേദനിച്ചു കാണില്ലേ?????? അത്രയും നേരം അവൻ അടക്കി വെച്ച അമർഷം വാക്കുകളായി പുറത്ത് വന്നു. അവന്റെ വാക്കുകൾ അവരിൽ വേദന നിറച്ചു. അവർ നിസ്സംഗതയോടെ അവനെ നോക്കി. അവരുടെ ഭാവം കണ്ടതും അവൻ പതിയെ ഒന്ന് അയഞ്ഞു. ഒരു ദീർഘനിശ്വാസം എടുത്തവൻ ശാന്തമായി അവൻ തുടർന്നു. ശരിയാണ് എമിയുടെ വരവോടെ അമ്മയ്ക്ക് അമ്മയുടെ മകനെ നഷ്ടമായി. പക്ഷെ അതിൽ അവൾ ചെയ്ത തെറ്റ് എന്താണ്???? തിരിച്ചറിവ് പോലും ഇല്ലാത്ത അവളാണോ ജെറിയെ നിങ്ങളിൽ നിന്ന് അകറ്റിയത്????

കുഞ്ഞ് മനസ്സിൽ വിഷം കുത്തി നിറച്ച് പലരും ചേർന്ന് ജെറിയെ നിങ്ങളിൽ നിന്ന് അകറ്റിയപ്പോൾ അമ്മക്ക് നഷ്ടമായത് സ്വന്തം മകനെ ആയിരുന്നു. പക്ഷെ എമിക്ക് അതേ സമയം നഷ്ടമായത് സ്വന്തം അമ്മയുടെ പരിഗണനയും സ്നേഹവും അതുപോലെ ഒരു ചേട്ടന്റെ തണലും സഹോദരസ്നേഹവും കൂടി ആയിരുന്നു. അതെന്ത് കൊണ്ട് അമ്മ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല????? എമിയെ അമ്മ സ്നേഹിക്കുന്നില്ല എന്ന് ഞാൻ പറയുന്നില്ല കാരണം അവൾ ഹോസ്പിറ്റലിൽ കിടന്നപ്പോൾ കരഞ്ഞ് പ്രാർത്ഥനയോടെ ഇരുന്ന അമ്മയെ ഞാൻ കണ്ടതാണ്. പക്ഷെ ഒന്ന് എനിക്ക് പറയാനാവും ഉള്ളിലെ സ്നേഹം ഒരിക്കലും അമ്മ അവൾക്ക് മുന്നിൽ പ്രകടിപ്പിച്ചിട്ടില്ല. അമ്മ ഇപ്പോഴും ജെറി എന്ന മകനിൽ അവന്റെ ഓർമ്മകളിൽ തന്നെ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നു. പക്ഷെ ഒരു കാര്യം അമ്മ ശ്രദ്ധിച്ചിട്ടുണ്ടോ ഇത്രത്തോളം അമ്മ അവഗണിച്ചിട്ടും എമി ഒരിക്കൽ പോലും അമ്മയെ വേദനിപ്പിച്ചിട്ടില്ല. കാരണം എന്താണെന്ന് അറിയോ?????

അവളുടെ സ്നേഹം അത്രയേറെ നിഷ്കളങ്കമാണ്. തിരിച്ച് ഒന്നും പ്രതീക്ഷിച്ചല്ല അവൾ അമ്മയെ സ്നേഹിക്കുന്നത്. അച്ചു അത് പറഞ്ഞു നിർത്തവെ അവരുടെ ശിരസ്സ് കുനിഞ്ഞു പോയി. മരിച്ചു പോയവരെ നമുക്ക് ഒരിക്കലും തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ല. ഇനി ഒരിക്കലും തിരിച്ചു വരാത്ത ജെറിയെ ഓർത്ത് വേദനിക്കുമ്പോൾ ഒന്ന് ഓർത്താൽ നന്ന് അതേ വേദനയോടെ സ്വന്തം അമ്മയുടെ ചേർത്ത് പിടിക്കൽ ആഗ്രഹിച്ച് ഒരു മകൾ അരികിൽ ഉണ്ടെന്നത്. ജെറിയോട് ഇപ്പോഴും കാണിക്കുന്ന സ്നേഹത്തിന്റെ നൂറിൽ ഒരംശം എമിയോട് ഒന്ന് കാണിച്ചു നോക്ക്. അതിന്റെ ഇരട്ടി ആയിട്ട് അവൾ തിരിച്ചു തരും. എനിക്ക് ഒന്നേ പറയാനുള്ളൂ ഇന്നീ കാണിക്കുന്ന അവഗണന ഓർത്ത് നാളെ ഒരിക്കൽ ദുഃഖിക്കാൻ ഇട വരരുത്. അത്രയും അവൻ പറഞ്ഞു നിർത്തി. അവന്റെ ഓരോ വാക്കുകളും അവരിൽ കുറ്റബോധം നിറച്ചു.

തലയുയർത്താനാവാതെ നിലത്ത് കണ്ണുകൾ ഉറപ്പിച്ച് നിൽക്കുന്ന അവരെ കണ്ട് അവന് വിഷമം ഒന്നും തന്നെ തോന്നിയില്ല കാരണം ഇതിലേറെ വേദന എമി അനുഭവിച്ചിരുന്നല്ലോ എന്ന് ഓർക്കവേ അവന് നെഞ്ച് നീറുന്നത് പോലെ തോന്നി. പിന്നീട് എന്തൊക്കെയോ അവരോട് പറയാനുണ്ടായിരുന്നെങ്കിലും അവർക്ക് നേരെ നടന്നു വരുന്ന ജോണിനെയും എമിയേയും കണ്ടവൻ പറയാനുള്ളത് വിഴുങ്ങി അവരെ നോക്കി പുഞ്ചിരിച്ചു. എന്താണ് മരുമകനും അമ്മായിഅമ്മയും കൂടി ഒരു രഹസ്യ ചർച്ച????? ഗൗരവത്തിൽ അവൾ കൈകെട്ടി നിന്ന് ചോദിക്കുന്നത് കേട്ടവൻ അവളെ വലിച്ച് ചേർത്ത് നിർത്തി. ഞങ്ങൾക്ക്‌ പറയാൻ പലതും ഉണ്ടാവും അതിപ്പൊ തല്ക്കാലം എന്റെ കൊച്ച് അറിയണ്ട. ഒട്ടും ഗൗരവം കുറയ്ക്കാതെ അവനും മറുപടി കൊടുത്തു. അത് കേട്ടവൾ ചുണ്ട് കൂർപ്പിച്ച് പിണക്കം നടിച്ചു. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ????

ജോൺ വീർത്തിരിക്കുന്ന അവളുടെ കവിളിൽ താലോടി പറഞ്ഞതും അവൾ പുഞ്ചിരിയോടെ തലയാട്ടി അയാളുടെ കവിളിൽ ഒരുമ്മ കൊടുത്ത് മാറി. ജോണിൽ നിന്ന് അടർന്ന് മാറിയതും മൂടിക്കെട്ടി നിൽക്കുന്ന സ്റ്റെല്ലയെ കണ്ടവൾ അവരുടെ അരികിലേക്ക് ചെന്ന് നിന്ന് ഇറുകെ പുണർന്ന് കവിളിൽ ചുംബിച്ചു. അടുത്ത തവണ വരുമ്പോൾ എന്നെ മര്യാദ പഠിപ്പിക്കാനുള്ള ചൂരലുമായി വരണേ ടീച്ചറെ....... കുറുമ്പൊടെ ചിരിച്ചവൾ പറയുന്നത് കേട്ടതും അവരുടെ ഹൃദയത്തിന് ഭാരമേറി. തിരിച്ചൊന്നും പറയാതെ കാറിലേക്ക് കയറി ഇരിക്കുമ്പോഴും ഇത്രയേറെ താൻ വിഷമിപ്പിച്ചിട്ടും തന്നോട് കുറുമ്പ് കാട്ടുന്ന എമിയുടെ സ്നേഹത്തിന് മുന്നിൽ സ്വയം തോറ്റ് പോവുന്നത് അവർ അറിഞ്ഞു. ആദ്യമായി അവളോട് കാണിച്ച അവഗണന അവരിൽ കുറ്റബോധം നിറച്ചു. സ്വന്തം മകൾ അല്ലാഞ്ഞിട്ട് കൂടി സാറാ അവളോട് കാണിക്കുന്ന മാതൃസ്നേഹവും വാത്സല്യവും അവരിൽ ആത്മനിന്ദ ഉളവാക്കി. കാർ മുന്നോട്ട് എടുത്തതും അവർ അസ്വസ്ഥമായ മനസ്സോടെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.

അപ്പോഴും അവരുടെ കണ്ണുകൾ റിയർ വ്യൂ മിററിൽ തെളിഞ്ഞു കാണുന്ന തങ്ങൾക്ക് നേരെ നിർത്താതെ കൈവീശുന്ന മകളുടെ രൂപത്തിൽ തന്നെ ആയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അകന്ന് പോവുന്ന കാറിനെ നോക്കി അവൾ നിന്നു. അൽപ്പനേരത്തേക്കെങ്കിലും സ്വന്തം മാതാപിതാക്കളുടെ വരവ് അതൊരു ആശ്വാസവും സന്തോഷവും തന്നെയാണ്. പക്ഷെ ഈ വേർപാട് അതാണ് വേദന. നൽകിയ സന്തോഷങ്ങളെ എല്ലാം തച്ചുടയ്ക്കാൻ ത്രാണിയുള്ള ദുഃഖം. ഭർത്താവിന്റെ വീട് എത്രത്തോളം നല്ലത് ആയിരുന്നാലും അതൊരിക്കലും സ്വന്തം വീടിന് തുല്യമാവാൻ പോവുന്നില്ല. ശരിയാണ് ഇങ്ങനൊരു കുടുംബം തന്നെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പക്ഷെ എങ്കിലും സ്വന്തം വീട് അത് എന്നും ഒരു നോവ് തന്നെയാണ്. ആ ചിന്തകളിൽ അവളുടെ കണ്ണൊന്ന് നനഞ്ഞു. ഉള്ളം കയ്യിൽ സുരക്ഷിതത്വത്തിന്റെ സാന്ത്വനത്തിന്റെ ഒരു ചൂട് അനുഭവപ്പെട്ടതും നെഞ്ചിലെ നോവിന് ഒരു അയവ് വരുന്നത് അവളറിഞ്ഞു. നേർത്തൊരു പുഞ്ചിരിയോടെ അവൾ കണ്ണുകൾ അവനിലേക്ക് തിരിച്ചു.

കണ്ണ് നിറയ്ക്കണ്ട അടുത്ത സൺ‌ഡേ നിവിയുടെ വീട്ടിലെ പരിപാടി എല്ലാം കഴിഞ്ഞ് നമുക്ക് അവിടെ കൂടാം അത് പോരെ എന്റെ പൊടിക്കുപ്പിക്ക്????? ചുമലിലൂടെ കൈയിട്ട് അവളെ ചേർത്ത് പിടിവൻ ചോദിച്ചതും അവൾ നിറഞ്ഞ ചിരിയോടെ തലകുലുക്കി. അവളുടെ സന്തോഷം കണ്ടതും അവൻ ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു. ഡാ മോനെ.... മുറ്റത്ത് നിന്ന് റൊമാൻസിച്ച് നാട്ടുകാരെ ഫ്രീ ഷോ കാണിക്കാതെ അകത്തേക്ക് പോടാ...... വരാന്തയിൽ നിന്ന് പോൾ വിളിച്ചു കൂവിയതും എമി ചമ്മിയ ചിരിയോടെ അവനിൽ നിന്ന് അകന്ന് മാറാൻ നോക്കി. എന്നാൽ അച്ചു അതിന് അനുവദിക്കാതെ അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറി. പോളിന് അടുത്ത് എത്തിയതും അവനൊന്ന് നിന്നു. ഇതൊക്കെ കാണുമ്പോൾ നല്ല വിഷമം ഉണ്ടല്ലേ???? അമർത്തി പിടിച്ച ചിരിയോടെ അവൻ ചോദിച്ചതും അയാൾ സങ്കടത്തോടെ നെടുവീർപ്പിട്ടു. ഡാഡിയുടെയും മോന്റേം കയ്യിലിരുപ്പ് കൊണ്ടല്ലേ അല്ലെങ്കിൽ ഇപ്പൊ സ്വന്തം ഭാര്യമാരുടെ കൂടെ സ്വന്തം മുറിയിൽ കിടക്കാമായിരുന്നില്ലേ????? ശവത്തിൽ കുത്തല്ലേടാ മഹാപാപീ.......

അയാൾ ദയനീയമായി പറയുന്നത് കേട്ടതും എമി വാ പൊത്തി ചിരിച്ചു. അയാളൊന്ന് കൂർപ്പിച്ച് നോക്കിയതും അവൾ ഞാനൊന്നും അറിഞ്ഞിട്ടില്ലേ രാമനാരായണ എന്ന പോലെ അകത്തേക്ക് കയറി പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അനു തന്റെ പ്ലാൻ എല്ലാം തകർന്ന നിരാശയിൽ മുറിയിൽ സങ്കടപ്പെട്ട് ഇരിക്കുകയാണ്. എങ്ങനെയെങ്കിലും അവളെ എല്ലാവർക്കും മുന്നിൽ നാണംകെടുത്തുക എന്നതായിരുന്നു മനസ്സിൽ അതിന് വേണ്ടി തന്നെ ആയിരുന്നു സ്നേഹം നടിച്ച് കരുക്കൾ നീക്കിയതും പക്ഷെ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയിത്തീർന്നു എന്ന് മാത്രമല്ല ബൂമറാങ് പോലെ സ്വന്തം തലയിൽ തന്നെ വന്ന് വീഴുകയും ചെയ്തു. ഛേ........ അവൾ നിരാശയോടെ തലയ്ക്ക് കൈകൊടുത്ത് ഇരുന്നു. ടക് ടക് ടക്...... വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടതും അവൾ തലയുയർത്തി നോക്കി. പതിയെ എഴുന്നേറ്റ് മുടി ഒതുക്കി വാതിൽ തുറക്കാൻ പോയി.

ഡോർ തുറന്നതും വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടതും അവളുടെ മുഖം ചുവന്നു. എന്താടി നിനക്ക് എന്റെ മുറിയിൽ കാര്യം?????? ചീറിക്കൊണ്ടവൾ മുന്നിൽ നിൽക്കുന്ന എമിക്ക് നേരെ അടുത്തു. അയ്യോ ഞാൻ നിന്റെ മുറിയിൽ സ്ഥിര താമസത്തിന് വന്നതൊന്നുമല്ല തോറ്റ് ചമ്മിയ ഈ സുന്ദര മുഖം ഒന്ന് ദർശിക്കാൻ വന്നതാണേ. പരിഹാസ രൂപേണ അവൾ പറഞ്ഞതും അനു ദേഷ്യത്താൽ വിറച്ചു. ഡീ............ ഉച്ചത്തിൽ അവൾ അലറി. ഓഹ്... ഒന്ന് പതുക്കെ കാറെടി മനുഷ്യന്റെ ചെവി അടിച്ചു പോയേനെ. ചെവിയിൽ വിരലിട്ട് ഇളക്കി എമി മുഖം ചുളിച്ചു പറഞ്ഞു. നീ കൂടുതൽ നെഗളിക്കുകയൊന്നും വേണ്ട. ഇന്ന് നിന്നെ പൊക്കി പറഞ്ഞവർ തന്നെ നിന്നെ വെറുക്കുന്ന ഒരു ദിവസം വരും. അങ്ങനെ ഒരു സ്ഥിതിയിൽ നിന്നെ ഞാൻ നിർത്തും.

എമിക്ക് നേരെ വിരൽ ചൂണ്ടി അവൾ കിതച്ചു. സീരിയസ് ആയിട്ടാണ് പറഞ്ഞതെങ്കിൽ കോമഡി ആയിട്ടുണ്ട്. എന്റെ പൊന്ന് നാത്തൂനെ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് നീ പല തവണ തെളിയിച്ചു കഴിഞ്ഞു അത് ഞങ്ങൾക്ക് ബോധ്യമായും കഴിഞ്ഞു പിന്നെ എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ സ്വയം തോൽവി ആവുന്നത്????? ഡീ......... അവൾ വീണ്ടും ചീറികൊണ്ട് പോര് കോഴി എന്ന കണക്ക് എമിയെ നോക്കി. എന്ത് അവിഞ്ഞ എക്സ്പ്രഷൻ ആടി. ഇതിലും ഭേദം സരോജ് കുമാർ ആയിരുന്നു. എമി വീണ്ടും പുച്ഛിച്ചു. അനു ദേഷ്യം കൊണ്ട് നിന്ന് പുകയുകയാണ്. മൂട്ടിൽ തീയിട്ടാൽ കത്തുവോ എന്നാണ് എമിയുടെ സംശയം. നീ ചെവിയിൽ നുള്ളിക്കോ ഇതിനെല്ലാം ചേർത്ത് പലിശ സഹിതം ഞാൻ തന്നിരിക്കും. അല്ലെങ്കിൽ എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോ...... അയ്യോ വേണ്ടായേ എന്റെ പട്ടിക്ക് നല്ല ഒന്നാന്തരം പേരുണ്ട് ഇനി നിന്റെ പേര് ഇട്ടിട്ട് വേണം അതിന് പേ ഇളകാൻ. എമി വീണ്ടും ഒരു ലോഡ് പുച്ഛം വാരി വിതറി പറഞ്ഞു. അതുകൂടി ആയതും കണ്ണ് അവൾ ചുവപ്പിച്ച് ഉറഞ്ഞു തുള്ളുന്നു.

കള്ളിയങ്കാട്ടു നീലിയുടെ കണ്ണ് ചുവക്കുവോ ഇതുപോലെ???? പക്ഷെ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല എമിയുടെ തൊട്ട് പുറകിൽ വന്ന് നിൽക്കുന്ന അച്ചുവിനെ കണ്ടതും തുള്ളപ്പനി നിന്നു. അവളുടെ ഭാവമാറ്റം കണ്ടതും എമി തല ചരിച്ചൊന്ന് നോക്കി. പുറകിൽ നിൽക്കുന്ന അച്ചുവിനെ കണ്ടതും അനുവിനെ ഒന്ന് നോക്കി അവൾ ചിരി അമർത്തി. കഴിഞ്ഞോ നിന്റെ പ്രകടനം????? മാറിൽ കൈപിണച്ച് വെച്ച് അവൻ ചോദിച്ചു. മറുപടി ഒന്നും പറയാതെ അവൾ ചുണ്ട് കോട്ടി നിന്നു. കഴിഞ്ഞെങ്കിൽ താഴേക്ക് ചെല്ലാൻ അമ്മച്ചി പറഞ്ഞു ഇന്നത്തെ ഓസ്കാർ അഭിനയത്തിന് ഞങ്ങൾ വീട്ടുകാർ എന്തെങ്കിലും ഒക്കെ തരണ്ടേ അതല്ലേ അതിന്റെ ഒരു മര്യാദ. പരിഹാസ ചിരിയോടെ അവൻ പറഞ്ഞു നിർത്തി. കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും പണി പാലും വെള്ളത്തിൽ കിട്ടി എന്നവൾക്ക് ഏറെക്കുറെ ബോധ്യമായി. എമിയെ ഒന്ന് രൂക്ഷമായി നോക്കി അവൾ കാറ്റ് പോലെ പാഞ്ഞ് താഴേക്ക് ഇറങ്ങി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story