ഹൃദയതാളമായ്: ഭാഗം 84

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ചവിട്ടി കുലുക്കിയുള്ള അവളുടെ പോക്കും നോക്കി എമി താടിക്ക് കയ്യും കൊടുത്ത് നിന്നു. ഇത്രയൊക്കെ പണികിട്ടിയിട്ടും ഇവളെന്താ നന്നാവാത്തെ????? സംശയം ന്യായം ആണല്ലോ. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്റെ പൊടിക്കുപ്പി. പറയുന്നതിനൊപ്പം അവളുടെ തലയിൽ ഒന്ന് കൊട്ടി അച്ചു മുറിയിലേക്ക് പോയി. ഇനി ഏത് കുഴിയിലോട്ട് വെക്കുന്ന സമയത്തോ????? എമി തിങ്കാതെ ഇരുന്നില്ല. അല്ല അമ്മച്ചി എന്തിനാ അവളെ താഴേക്ക് വിളിപ്പിച്ചത്?????? സംശയത്തോടെ അവൾ അനു പോയ വഴിയെ നോക്കി ചിന്തിച്ചു. പിന്നെ എന്തോ ഓർത്തെന്നത് പോലെ മുറിയിലേക്ക് ഓടി. ഇച്ചായാ......... ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്ന അച്ചു അവളുടെ വിളി കേട്ട് തലയുയർത്തി നോക്കി. അമ്മച്ചി എന്നാത്തിനാ അനൂനെ താഴേക്ക് വിളിച്ചത്???? വാതിൽപ്പടിയിൽ ചാരി നിന്നവൾ ചോദിക്കുന്നത് കേട്ടവൻ ഒന്ന് ചിരിച്ചു. താഴെ ചെന്ന് നോക്ക്. ഒരു ചിരിയോടെ അവൻ പറഞ്ഞതും അവൾ സംശയത്തോടെ നെറ്റി ചുളിച്ചു. പിന്നെ തിരിഞ്ഞ് താഴേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. അവളുടെ പോക്ക് നോക്കി ഒരു ചിരിയോടെ അവൻ ഫോണിലേക്ക് മുഖം പൂഴ്ത്തി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കണ്ടം തുണ്ടം വെട്ടി മുറിക്കാതെ നല്ലോണം അരിയെടി....... താഴെ എത്തിയതും സാറായുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൾ സംശയത്തോടെ നിന്നു. ശെടാ അമ്മച്ചി ഇതാരോടാ ഈ ദേഷ്യപ്പെടുന്നത്????? മനസ്സിൽ ചിന്തിച്ചു കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു. നടന്ന് വാതിൽക്കൽ എത്തവേ അവിടെ കണ്ട കാഴ്ചയിൽ അവളുടെ കണ്ണ് മിഴിഞ്ഞു. അടുക്കളയിൽ മാരക പണിയിലാണ് അനു. സവാള അരിയുന്നു കണ്ണ് തുടക്കുന്നു. കണ്ണ് തുടക്കുന്നു സവാള അരിയുന്നു. ആകെ ബഹളമയം. സവാളയുടെ നീര് പറ്റിയ കൈകൊണ്ട് തന്നെ കണ്ണ് തുടക്കുന്നത് കൊണ്ട് വീണ്ടും നീറി ചുവന്ന് കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ട്. വൃത്തിക്ക് മുറിക്ക് അനൂ...... എന്നാൽ പിന്നെ തനിയെ ചെയ്തു കൂടെ?????? അവൾ അമർഷത്തോടെ പറഞ്ഞു. കുറച്ചു മുന്നേ ഡയലോഗ് അടിച്ചപ്പോൾ നല്ല ഉത്സാഹം ആയിരുന്നല്ലോ???? സാറാ തിരിച്ച് പുച്ഛിച്ചു. അതോടെ അനു വാ പൂട്ടി. ഇതെന്നതാ അമ്മച്ചീ ഇവിടെ????? ഒന്നും മനസ്സിലാവാതെ വാതിൽക്കൽ നിന്ന് എമിയുടെ ചോദ്യം കേട്ടതും രണ്ടുപേരും തിരിഞ്ഞു നോക്കി. ഒന്നൂല്ല മോളെ എന്റെ ഒരേയൊരു പെൺ സന്തതിക്ക്‌ അടുക്കള പണി പഠിക്കണം പോലും. അവളൊരു ആഗ്രഹം പറഞ്ഞാൽ അമ്മയായ ഞാൻ സാധിച്ചു കൊടുക്കാത്തത് മോശമല്ലേ അതുകൊണ്ട് ഇന്ന് റിയക്ക് പകരം കിച്ചൺ ഡ്യൂട്ടി ഞാനെന്റെ മകളെ ഏൽപ്പിച്ചു. ഒരു കളിയാക്കി ചിരിയോടെ സാറാ പറയുന്നത് കേട്ടതും എമി അമർത്തി ചിരിച്ച് അവളെ ഒന്ന് നോക്കി.

അത് കണ്ടതും അവൾ പല്ല് കടിച്ച് തിരിഞ്ഞ് നിന്നു. പിന്നെ ആരോടോ ദേഷ്യം തീർക്കുന്നത് പോലെ സവാള അറിയാൻ തുടങ്ങി. പാവം സവാളകൾ അവളുടെ ആക്രമണം ഏറ്റു വാങ്ങി പിടഞ്ഞു വീണു. അനുവിന്റെ ദേഷ്യത്തിനിരയായി ഉടൽ പല ഭാഗങ്ങളായി മുറിഞ്ഞ് കിടക്കുന്ന സവാളയെ നോക്കി എമി നെടുവീർപ്പിട്ടു. പാവങ്ങൾ....... പടക്കളത്തിലെ അവസാന സവാളയും അരിഞ്ഞു തള്ളി അനു കണ്ണും മൂക്കും തുടച്ചു മാറി. സവാള അരിഞ്ഞു കഴിഞ്ഞെങ്കിൽ ആ പാത്രത്തിൽ ഇരിക്കുന്ന കൂർക്ക എടുത്ത് വൃത്തിയാക്കി മുറിച്ചെടുക്ക്. സാറാ അടുത്ത ഓർഡർ ഇട്ടു. ഏഹ് കൂർക്കയോ????? എനിക്കൊന്നും വയ്യ ആ വൃത്തികെട്ട സാധനം ക്ലീൻ ചെയ്യാൻ. കയ്യിൽ മുഴുവൻ കറയും പിടിക്കും അതുപോലെ സ്മെല്ലും. അവൾ അറപ്പോടെ മുഖം തിരിച്ചു. വെട്ടിഴുങ്ങാൻ നേരം ഈ കുഴപ്പം ഒന്നും കാണില്ലല്ലോ????? അമ്മച്ചി എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയ്യില്ല. അവൾ കട്ടായം പറഞ്ഞു. എങ്കിൽ ഞാൻ ഡാഡിയെ വിളിക്കാം. വേണ്ട.... ഞാൻ തന്നെ ചെയ്തോളാം. കലിയോടെ പറഞ്ഞവൾ സ്ലാബിൽ ഇരുന്ന കൂർക്ക എടുത്ത് വെച്ച് വൃത്തിയാക്കാൻ തുടങ്ങി. അവളുടെ പ്രവർത്തികൾ കണ്ട് വിശ്വാസം വരാതെ നിൽക്കുകയാണ് എമി.

അവൾ അതിശയത്തോടെ സാറായെ ഒന്ന് നോക്കിയതും അവർ കുസൃതി ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. അത് കണ്ടതും അവൾക്കും ചിരി വന്നുപോയി. തിരികെ അവരെ നോക്കി കണ്ണിറുക്കി അവൾ അവരോട് ചേർന്ന് നിന്നു. സാറാ ചിക്കൻ ഫ്രൈ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സ്റ്റവിൽ പാത്രം വെച്ച് എണ്ണ ചൂടാക്കാൻ വെക്കുന്നത് നോക്കി നിൽക്കുമ്പോഴാണ് എമിക്ക് ഒരു ആഗ്രഹം തോന്നിയത്. അമ്മച്ചീ.......... കൊഞ്ചിയുള്ള അവളുടെ വിളി കെട്ടവർ സംശയത്തോടെ അവളെ ഒന്ന് നോക്കി. മ്മ്മ്.... എന്താ????? പിരികം വളച്ച് അവർ എമിയെ ഒന്ന് നോക്കി. ചിക്കൻ ഞാൻ ഫ്രൈ ചെയ്തോട്ടെ???? എളിയിൽ കുത്തിയ അവരുടെ സാരി തുമ്പിൽ മെല്ലെ വലിച്ചു കൊണ്ടവൾ പ്രതീക്ഷയോടെ അവരെ നോക്കി. അതിന് പൊന്നുമോൾക്ക് ഇത് വല്ലതും അറിയോ????? കളിയാക്കലോടെ അവർ തിരികെ ചോദിച്ചു. ഇങ്ങനെ ഒക്കെ അല്ലെ ഓരോന്ന് പഠിക്കുന്നത് എന്റെ സാറാ കൊച്ചേ???? കുറുമ്പൊടെ പറഞ്ഞവൾ അവരുടെ കവിളിൽ മെല്ലെ നുള്ളി. എന്നിട്ട് വേണം കൈ പൊള്ളിക്കാൻ. കൊഞ്ചാതെ മാറി നിക്ക് പെണ്ണെ..... ശാസനയോടെ പറഞ്ഞവർ ചിക്കൻ പീസുകൾ എണ്ണയിലേക്ക് ഇട്ടു. അവധി ദിവസങ്ങളിൽ അല്ലെ അമ്മച്ചിയെ ഒന്ന് ഹെൽപ് ചെയ്യാൻ പറ്റൂ എന്നോർത്ത് ഓടി വന്നതാ ഞാൻ. നല്ല മനസ്സോടെ സഹായിക്കാൻ വന്ന എന്നെ ഇങ്ങനെ ആട്ടിയോടിക്കാൻ അമ്മച്ചിക്ക് എങ്ങനെ മനസ്സ് വരുന്നു????? എമി സെന്റി എക്സ്പ്രഷൻ ഇട്ടു. എന്റെ മോൾ അമ്മച്ചിയെ സഹായിക്കാൻ വന്നതാണോ????? തിരിഞ്ഞു നിന്നവർ ചോദിച്ചതും എമി നിഷ്കു ഭാവത്തിൽ തലയാട്ടി. എങ്കിലേ എന്റെ കുഞ്ഞ് പോയി ആ തേങ്ങ ചിരവി കൊണ്ടുവാ.

അത് കേട്ടതും കാറ്റ് അഴിച്ചു വിട്ട ബലൂൺ മാതിരി അവളുടെ മുഖം വാടി. തേങ്ങ ചിരവാൻ ഒക്കെ എനിക്കറിയാം. അറിയാത്ത ജോലിയല്ലേ നമ്മൾ പഠിക്കേണ്ടത്????? അതുകൊണ്ട് ഞാൻ ഫ്രൈ ചെയ്യാം പ്ലീസ് പ്ലീസ് പ്ലീസ്....... ആഹ് സമ്മതിച്ചു. പക്ഷെ കൈ എങ്ങാനും പൊള്ളിച്ചാൽ പൊന്നുമോൾ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും. ഗൗരവത്തിൽ പറഞ്ഞവർ അവളെ ഒന്ന് നോക്കി. ഇല്ല ഞാൻ സൂക്ഷിച്ചു ചെയ്തോളാം എന്റെ അമ്മച്ചീ...... ആവേശത്തോടെ പറഞ്ഞവൾ അവരുടെ കയ്യിൽ നിന്ന് തവി വാങ്ങി. അവളുടെ ഉത്സാഹം കണ്ടപ്പോൾ പിന്നെയൊന്നും പറയാൻ സാറാക്ക് തോന്നിയില്ല. അവളെയൊന്ന് നോക്കി അവർ മറ്റ് പണികളിലേക്ക് തിരിഞ്ഞു. അനു ഇതൊന്നും ഇഷ്ടപ്പെടാത്തത് പോലെ മുഖം വീർപ്പിച്ച് നിന്നു. ചിക്കൻ കറി വെക്കുന്നുണ്ടല്ലോ പിന്നെന്നാത്തിനാ ഈ കോപ്പ് ഉണ്ടാക്കുന്നത്????? കയ്യിൽ പറ്റിയ കറയെ നോക്കി അനു ദേഷ്യത്തിൽ പിറുപിറുത്തു. പറയുന്ന പണി അങ്ങ് ചെയ്താൽ മതി കൂടുതൽ ഡയലോഗ് ഇങ്ങോട്ട് ഇറക്കണ്ട. അവളെ തറപ്പിച്ച് ഒന്ന് നോക്കി സാറാ അത് പറഞ്ഞതും ഉള്ളിലെ കലി മുഴുവൻ കത്തിയുടെ പിടിയിൽ തീർത്തവൾ നിന്നു. എമി ഇതൊന്നും ശ്രദ്ധിക്കാതെ ചിക്കൻ ഫ്രൈയായി വരുന്നതും നോക്കി നിൽപ്പാണ്. അവസാനം പാകം ആയതും അവൾ മെല്ലെ തവി കൊണ്ട് ഓരോന്നായി കോരിയെടുത്ത് പാത്രത്തിലേക്ക് വെച്ചു. സാറാ പണിക്കിടയിലും എമിയുടെ പ്രവർത്തികൾ ഓരോന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അങ്ങനെ അവസാനത്തെ പീസും കോരിയെടുത്ത് വിജയശ്രീലാളിതയെ പോലെ തിരിയാൻ തുടങ്ങിയതും കയ്യിലെ തവി കൊണ്ട് ഫ്രൈ ചെയ്ത പാത്രത്തിൽ തട്ടി പാത്രം അവൾക്ക് നേരെ ചരിഞ്ഞു. തിളച്ച എണ്ണ പകുതിയും തുളുമ്പി അവളുടെ കയ്യിലേക്ക് വീണു. (അടുക്കളയിൽ കയറി ഇങ്ങനെ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുണ്ടോ നല്ല സുഖാണ് സ്വർഗ്ഗം കാണും 😨) അമ്മേ................. ഉച്ചത്തിലുള്ള എമിയുടെ കാറ് കേട്ടാണ് സാറായും അനുവും ഞെട്ടി തിരിഞ്ഞു നോക്കുന്നത്. കണ്ണ് നിറച്ച് കൈകുടഞ്ഞ് നിന്നിടത്ത് കിടന്ന തുള്ളുന്ന എമിയെ കണ്ടതും സാറാ ചെയ്തു കൊണ്ടിരുന്ന പണി നിർത്തി അവൾക്ക് നേരെ പാഞ്ഞു. എന്തുപറ്റി മോളെ???? ആധിയോടെ അവർ ചോദിച്ചതും എമിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങിരുന്നു. എണ്ണ.... കയ്യിൽ വീണ് പൊള്ളി..... ഏങ്ങലടിച്ച് അവൾ പറഞ്ഞതും അവർ അവളുടെ കൈ പിടിച്ച് നോക്കി. ആഹ്......... അവൾ വേദനയോടെ കൈ പിൻവലിച്ചു. പെട്ടെന്ന് തന്നെ സാറാ അവളെ വലിച്ച് വാഷ്ബേസിനരികിൽ നിർത്തി പൈപ്പ് തുറന്ന് പൊള്ളിയ അവളുടെ കൈ വെള്ളത്തിലേക്ക് നീട്ടി പിടിച്ചു. എമിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. അനുവിന് അത് കണ്ടിട്ട് ലോട്ടറി അടിച്ച സന്തോഷവും. അൽ സൈക്കോ ആണിവൾ അല്ലെങ്കിൽ ആരെങ്കിലും ഒരാൾ മറ്റൊരാളുടെ വേദന കണ്ട് ഇങ്ങനെ സന്തോഷിക്കുവോ?????? അനൂ നോക്കി നിക്കാതെ പോയി ഐസ് എടുത്തോണ്ട് വാ......

സാറാ അവളെ നോക്കി ദൃതിയിൽ പറഞ്ഞതും പുച്ഛത്തോടെ അവൾ ചുണ്ട് കോട്ടി. അനൂ......... അവരൊന്ന് കടുപ്പിച്ച് വിളിച്ചതും പല്ല് കടിച്ചവൾ ഫ്രിഡ്ജിനരികിലേക്ക് പോയി. എമിയാണെങ്കിൽ വേദന കൊണ്ട് പുളയാൻ തുടങ്ങി. നിന്ന് തുള്ളാതെ പെണ്ണേ..... അപ്പോഴേ ഞാൻ പറഞ്ഞതാ വേണ്ടാത്ത പണിക്ക് നിൽക്കരുതെന്ന്. ഇപ്പൊ സമാധാനം ആയില്ലേ????? ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവർ പറഞ്ഞതും അവൾ മൂക്ക് വലിച്ച് അവരെ നോക്കി. എന്നതാ അമ്മച്ചീ പിച്ചക്കാര് കാറുന്നത് പോലെ ഒരു ഒച്ച ഇവിടുന്ന് കേട്ടത്????? ബഹളം കേട്ട് അങ്ങോട്ട്‌ ഓടി വന്ന ആൽവിച്ചൻ വാതിൽക്കൽ നിന്ന് ചോദിച്ചു. ഈ പെണ്ണ് കൈപൊള്ളിച്ചിട്ട് കിടന്ന് കാറിയതാ...... അയ്യോ എന്നിട്ട് ഒരുപാട് പൊള്ളിയോ????? ആൽവിച്ചന് പുറകെ എത്തിയ റിയ പരിഭ്രമത്തോടെ ചോദിച്ചു. തിളച്ച എണ്ണ വീണതാ കുറച്ച് കാര്യമായി പൊള്ളിയിട്ടുണ്ട് മോളെ. സാറാ ആധിയോടെ അവളുടെ കൈപിടിച്ച് നോക്കിക്കൊണ്ട് മറുപടി കൊടുത്തു. അങ്ങോട്ട്‌ മാറി നിൽക്ക് മനുഷ്യാ ഞാൻ നോക്കട്ടെ....... ദൃതിയിൽ റിയ ആൽവിച്ചനെ പിടിച്ച് തള്ളി അങ്ങോട്ട്‌ നടന്നു. ശെടാ ഇവളുടെ കാട്ടായം കണ്ടാൽ തോന്നും ഞാനാ ആ കുരിപ്പിന്റെ കൈ പൊള്ളിച്ചതെന്ന്. എമിയുടെ കൈ പിടിച്ച് പരിശോധിക്കുന്ന റിയയെ നോക്കി അവൻ മനസ്സിൽ ചിന്തിച്ചു. വേറെ എവിടെയെങ്കിലും എണ്ണ വീണായിരുന്നോ മോളെ?????? വലതു കൈപ്പത്തിയിലെ പൊള്ളി ചുവന്ന പാടിൽ നോക്കി റിയ ഉത്കണ്ഠയോടെ ചോദിച്ചു. മ്മ്ഹ്ഹ്.........

കരച്ചിലിനിടയിലും അവൾ ഇരുവശത്തേക്കും തല ചലിപ്പിച്ചു. ഐസ് വെച്ച് നോക്കട്ടെ മോളെ????? വേണ്ട അമ്മച്ചീ അതിലും നല്ലത് മരുന്ന് പുരട്ടുന്നതാ. സാറായ്ക്ക് മറുപടി കൊടുത്തവൾ ആൽവിച്ചന് നേരെ തിരിഞ്ഞു. ഇച്ചായാ മുറിയിൽ ഇരിക്കുന്ന ഫസ്റ്റ്എയ്ഡ് ബോക്സിൽ ഒരു ആന്റിസെപ്റ്റിക് ക്രീം ഇരുപ്പുണ്ട് അതൊന്ന് എടുത്തിട്ട് വന്നേ. ആൽവിച്ചന് നിർദേശം കൊടുത്തവൾ എമിയേയും കൊണ്ട് പുറത്തേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ആഹ്ഹ്.............. പൊള്ളിയ ഇടത്ത് ക്രീം പുരട്ടിയ വേദനയിൽ അവൾ നിലവിളിച്ചു കൊണ്ട് അടുത്ത് ഇരുന്ന സാറായുടെ കയ്യിൽ പിടി മുറുക്കി. ഒന്നൂല്ലടാ......... റിയ അവളെ സമാധാനിപ്പിച്ച് കൊണ്ട് പതിയെ കയ്യിൽ ഊതി കൊടുത്തു. ക്രീം പുരട്ടി കഴിഞ്ഞതും കയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ടെങ്കിലും വേദനയും പുകച്ചിലും മാറിയിരുന്നില്ല. ഒരാശ്വാസം തോന്നിയതും അവൾ ഇടം കയ്യാൽ മുഖം തുടച്ചു. പാചകത്തിന്റെ എബിസിഡി അറിയാത്ത നീ എന്ത് കുന്തത്തിനാടി അടുക്കളയിൽ കയറിയത്?????? അത് പിന്നെ അമ്മച്ചിയെ ഒന്ന് സഹായിക്കാൻ....... ആൽവിയെ നോക്കി ഒരു ഇളിയോടെ അവൾ പറഞ്ഞു. ഇപ്പൊ സഹായിക്കാൻ പറ്റിയ കോലത്തിൽ ആയിട്ടുണ്ട്. അവളുടെ കയ്യിലേക്ക് നോക്കി ആൽവിച്ചൻ പറഞ്ഞതും എനിക്കിത് എന്തിന്റെ കേടായിരുന്നു എന്ന കണക്ക് അവൾ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു. ഇതെങ്ങാനും ആ ചെക്കൻ അറിഞ്ഞാലുള്ള അവസ്ഥ ഓർക്കുമ്പോഴാ.......

സാറാ നെടുവീർപ്പോടെ പറയുന്നത് കേട്ട് എമിയുടെ ഉള്ളിൽ വെള്ളിടി വെട്ടി. പൊന്ന് മോളെ എമീ നീ തീർന്നെടി തീർന്ന്. അച്ചു അറിഞ്ഞാൽ നിന്നെ ഇന്ന് നിർത്തി പൊരിക്കും. പേടിപ്പിക്കാതെടോ അലവലാതി...... പല്ല് കടിച്ചവൾ ആൽവിയെ നോക്കി. പേടിപ്പിച്ചതല്ല ഞാൻ കാര്യം പറഞ്ഞതാ. നിന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനം ഉണ്ടാവും. അത് കേട്ടതും അവൾ ദയനീയമായി റിയയെ ഒന്ന് നോക്കി. കൊച്ചിനെ പേടിപ്പിക്കാതെ ഇച്ചായാ..... ആൽവിച്ചന്റെ കയ്യിൽ ഒന്ന് അടിച്ചു കൊണ്ടവൾ പറഞ്ഞു. നീ ഇങ്ങേര് പറയുന്നത് കേട്ട് പേടിക്കണ്ട മോളെ. അച്ചു ചിലപ്പൊ ദേഷ്യപ്പെടുമായിരിക്കും അല്ലാതെ ഒന്നും ഉണ്ടാവില്ല. പിന്നെ ഇനി കുറെ നാളത്തേക്ക് അടുക്കളയുടെ പരിസരത്തേക്ക് എത്തി നോക്കാൻ പോലും എന്റെ മോൾ പോയേക്കരുത്. അത് തന്നെ. അടുക്കളയിൽ കയറി ഇവിടെ എന്റെയോ റിയ മോളുടെയോ കയ്യൊന്ന് ചെറുമായി മുറിഞ്ഞാൽ മതി പിന്നെ ഒരാഴ്ച്ച അവൻ ഞങ്ങളെ അടുക്കളയിൽ കയറ്റാൻ സമ്മതിക്കില്ല. ഒരുമാതിരി തിരിച്ചറിവ് വന്ന പ്രായം മുതൽ അവൻ അങ്ങനെ ആയിരുന്നു.

അടുക്കളയിൽ കയറിയാൽ ചിലപ്പൊ കയ്യൊക്കെ മുറിഞ്ഞു എന്നിരിക്കും ഇതിലൊന്നും വലിയ കാര്യമില്ല എന്നൊക്കെ എത്ര തവണ ഞാൻ അവനോട് പറഞ്ഞിട്ടുണ്ടെന്നറിയാവോ??? എന്നാലും അവൻ സമ്മതിച്ചു തരില്ല. സാറാ പറയുന്നത് അവൾ ശ്രദ്ധാപൂർവം കേട്ടിരുന്നു. അവന്റെ ഈ ഒരു ശീലം കൊണ്ട് ആകെ ഉണ്ടായ ഉപകാരം എന്താന്ന് വെച്ചാൽ ഇവിടുത്തെ ആണുങ്ങൾ പാചകം പഠിച്ചു എന്നതാണ്. വല്ലതും വയറ്റിലോട്ട് വല്ലതും പോണമെങ്കിൽ ഞങ്ങൾ തന്നെ വെച്ച് ഉണ്ടാക്കണ്ടേ????? എന്തോ ഓർമ്മയിൽ നെടുവീർപ്പോടെ ആൽവിച്ചൻ പറയുന്നത് കേട്ടവൾ ചിരിച്ചു പോയി. എല്ലാം ഒപ്പിച്ചു വെച്ച് ഇരുന്ന് ചിരിക്കുന്നത് നോക്ക്..... ഒരൊറ്റ കുത്ത് വെച്ച് തന്നാലുണ്ടല്ലോ???? അൽപ്പം ഗൗരവത്തിൽ റിയ പറഞ്ഞതും എമിയൊന്ന് ഇളിച്ചു കാണിച്ചു. വേറെ വഴി ഒന്നുമില്ലല്ലോ തനിയെ ഒപ്പിച്ചു വെച്ചതല്ലേ???? ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാത്ത പണിക്ക് നിന്ന് കൈ പൊള്ളിക്കണ്ടെന്ന്. കേൾക്കണ്ടേ????? ഇപ്പൊ കണ്ടില്ലേ???? ഇതാ പറയുന്നത് മൂത്തവർ പറഞ്ഞാൽ കേൾക്കണമെന്ന്. പറയുന്നതിനൊപ്പം സാറാ മെല്ലെ അവളുടെ തലയിൽ ഒന്ന് കിഴുക്കി. അങ്ങനെ പണ.... വെറുതെ അല്ല ഇവളുടെ കൈ പൊള്ളിയത്. എന്ത് നാക്കാ എന്റെ പൊന്ന് അമ്മച്ചീ???? മറുപടിയായി ആൽവിച്ചന് കിട്ടിയത് നല്ല ഒന്നാന്തരം ഒരു തല്ലായിരുന്നു. അത് കണ്ട് എമി അവനെ നോക്കി കളിയാക്കി ചിരിച്ചു. ഈ വീട്ടിൽ ഇരുന്ന് ഒരു കാൾ ചെയ്യാനും സമ്മതിക്കില്ലേ????

എന്ത് ബഹളവാ ഇവിടെ?????? സ്റ്റെയർ ഇറങ്ങി വരുന്ന അച്ചുവിന്റെ ചോദ്യം കേട്ടതും എമിയുടെ മുഖത്തെ ചിരി എല്ലാം എവിടെയോ പോയി. അവൾ എല്ലാവരെയും ദയനീയമായി നോക്കി. ബാ മോനെ ബാ നിനക്ക് ഒരു ഉഗ്രൻ കോളുണ്ട്....... അച്ചുവിനെ മാടി വിളിച്ചു കൊണ്ട് ആൽവിച്ചൻ പറഞ്ഞതും എമി കണ്ണ് കൊണ്ട് വേണ്ടാ വേണ്ടാ എന്നൊക്കെ കാണിക്കുന്നുണ്ട്. നീ എനിക്ക് തല്ല് കിട്ടുമ്പോൾ കളിയാക്കി ചിരിക്കും അല്ലേടീ???? നിനക്ക് ഞാൻ പണി തരാം. എമിയുടെ മുഖത്തേക്ക് നോക്കി തലയാട്ടി അവൻ അച്ചൂന് നേരെ തിരിഞ്ഞു. അച്ചു ആണെങ്കിൽ കാര്യം മനസ്സിലാവാതെ നിൽക്കുവാണ്. മോനെ അനിയാ ദോ നിന്റെ പുന്നാര ഭാര്യ അടുക്കളയിൽ കയറി അറിയാത്ത പണി ചെയ്ത് കൈ പൊള്ളിച്ച് ഇരിക്കുന്നു. ആൽവിച്ചൻ പറഞ്ഞു തീർന്നതും എല്ലാം തുലച്ചു എന്ന കണക്ക് എമി തലയ്ക്ക് കൈകൊടുത്തു. അത് കേട്ടതും അവന്റെ കണ്ണുകൾ പോയത് സെറ്റിയിൽ റിയയുടെ കൂടെ ഇരിക്കുന്ന എമിയിലേക്ക് ആയിരുന്നു. വേഗത്തിൽ പാഞ്ഞ് ചെന്ന് അവളുടെ കൈ പിടിച്ചു നോക്കി. ഇതെങ്ങനെ പറ്റി????? ആധിയോടെ അവളുടെ കൈ പിടിച്ച് നോക്കിയവൻ ചോദിക്കുന്നത് കേട്ടവൾ സാറായെ നോക്കി കണ്ണുകളാൽ അപേക്ഷിച്ചു. തന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ ആയതും അച്ചു ഒന്ന് കണ്ണുകൾ ഉയർത്തി അവളെ നോക്കി. അവളുടെ നോട്ടം സാറായിൽ ആണെന്ന് കണ്ടതും അവൻ നെറ്റി ചുളിച്ച് അവരെ ഒന്ന് നോക്കി.

എന്റെ പൊന്ന് അച്ചൂ അടുക്കളയിൽ വന്ന് ഞാൻ ചിക്കൻ ഫ്രൈ ചെയ്യുന്നത് നോക്കി എനിക്കും ചെയ്യണം എന്ന് പറഞ്ഞ് നിർബന്ധം പിടിച്ച് ചെയ്യാൻ നോക്കിയതാ തിളച്ച എണ്ണ മറിഞ്ഞ് കയ്യിൽ വീണു. വേണ്ടാ വേണ്ടാന്ന് ഒരു നൂറ് തവണ ഞാൻ പറഞ്ഞതാ കേൾക്കണ്ടേ????? അച്ചുവിന്റെ ആ ഒരു നോട്ടത്തിൽ തന്നെ സാറാ അവളെ നിർദാക്ഷിണ്യം ഒറ്റി. യൂ ടൂ ബ്രൂട്ടസ് അമ്മച്ചീ എന്നർത്ഥത്തിൽ അവൾ സാറായെ ഒന്ന് നോക്കി. എനിക്കും ജീവിക്കണ്ടേ എന്ന രീതിയിൽ അവർ തിരിച്ചും. സാറായിൽ നിന്ന് നോട്ടം മാറ്റിയതും അവൾ കാണുന്നത് തന്നെ നോക്കി ദഹിപ്പിക്കുന്ന അച്ചുവിന്റെ കണ്ണുകളെ ആണ്. അത് കണ്ട മാത്രയിൽ അവൾ തലയും താഴ്ത്തി ഇരുന്ന് കളഞ്ഞു. കുറെ നേരം ആയിട്ടും അച്ചുവിൽ നിന്ന് റിയാക്ഷൻ ഒന്നും കാണാതെ മെല്ലെ ഇടം കണ്ണിട്ട് അവന് നേരെ നോക്കേണ്ട താമസം അച്ചു അവളെ കയ്യിൽ കോരി എടുത്തിരുന്നു. എമിയടക്കം സകലരും അവന്റെ പ്രവർത്തിയിൽ പകച്ചുപോയി. കൈ പൊള്ളിയതിന് നീ എന്നാത്തിനാടാ അവളെ എടുത്തത്????? ആൽവിച്ചൻ അവനെ നോക്കി ചോദിച്ചു. സംശയം ന്യായം ആണല്ലോ??? പക്ഷെ മറുപടിയായി കിട്ടിയത് ഒരു തുറിച്ച് നോട്ടമായിരുന്നു. അത് കണ്ടതും ആൽവിച്ചൻ കളം മാറ്റി. എടുത്തോ എടുത്തോ നിന്റെ കൈ കയ്യിൽ കിടക്കുന്നത് നിന്റെ പ്രോപ്പർട്ടി. എത്ര വേണേലും എടുത്തോ...... മുപ്പത്തിരണ്ട് പല്ലും കാട്ടി അവൻ പറഞ്ഞതും അച്ചു ഒന്ന് അമർത്തി മൂളിക്കൊണ്ട് എമിയേയും കൊണ്ട് മുറിയിലേക്ക് നടന്നു. എമിയേയും കൊണ്ട് പോവുന്ന അച്ചുവിനെ എല്ലാവരും നോക്കി നിന്നു. ഇനി അവളെ ഈ കോലത്തിൽ കാണുവോ എന്ന് ഉടയതമ്പുരാനറിയാം. താടിക്ക് കയ്യും താങ്ങി നിന്ന് ആൽവിച്ചൻ ഒന്ന് നെടുവീർപ്പിട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവിന്റെ കയ്യിൽ കിടക്കുമ്പോൾ എങ്ങനെ അവനെ സോപ്പിടണം എന്ന ചിന്തയായിരുന്നു മനസ്സിൽ. എന്തായാലും അധികം ദേഷ്യം ഒന്നും കാണില്ല അതല്ലേ എന്നെ എടുത്തോണ്ട് വന്നത്?????? മനസ്സിൽ പറഞ്ഞ് ആശ്വസിക്കാൻ ശ്രമിച്ചവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവന്റെ മുഖത്ത് മുന്നിട്ട് നിൽക്കുന്ന ഗൗരവഭാവം കണ്ടതും അതുവരെ തോന്നിയ ചിന്തകൾ എല്ലാം വെറുതെ ആയിരുന്നു എന്നവൾക്ക് ബോധ്യമായി. തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടക്കുന്ന അവന്റെ പ്രവർത്തിയിൽ നിന്ന് തന്നെ അവന്റെ ദേഷ്യം അവൾ ഊഹിച്ചു. മുറിയിൽ ചെന്നവൻ ബെഡിനരികിലേക്ക് നടന്നതും അവൾ കണ്ണുകൾ ഇറുകെ അടച്ച് അവന്റെ ബനിയനിൽ തെരുത്തു പിടിച്ചു. ഇനി എങ്ങാനും ബെഡിലേക്ക് ഇട്ടാലോ???? പേടിയല്ല ചെറിയൊരു ധൈര്യകുറവ്. കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് അറിഞ്ഞ് കണ്ണുകൾ തുറക്കുമ്പോൾ കാണുന്നത് ഗൗരവത്തിൽ അവളുടെ മുഖത്തേക്ക് നോക്കുന്ന അവനെയാണ്. മ്മ്മ്മ്?????? ചോദ്യഭാവത്തിൽ അവൻ പിരികം ഉയർത്തി കാണിച്ചതും അവൾ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി. അത് കണ്ടവൻ ഒന്നിരുത്തി മൂളി അവളെ ബെഡിലേക്ക് ഇരുത്തി. ബെഡിൽ ഇരുന്നതും അവൾ ചാടി എഴുന്നേറ്റു. എങ്ങോട്ടാ?????? മാറിൽ കൈ പിണച്ച് വെച്ചവൻ ചോദിച്ചു. ഞാൻ ഒന്ന് ബാത്‌റൂമിൽ........ നിന്ന് താളം ചവിട്ടി അവൾ പറയേണ്ട താമസം അവന്റെ ശബ്ദം ഉയർന്നു. ഇരിക്കെടീ അവിടെ...........

പറഞ്ഞു തീരേണ്ട താമസം അവൾ ബെഡിലേക്ക് ഒറ്റ ഇരുപ്പായിരുന്നു. ഇവിടെ ആരെങ്കിലും നിന്നോട് അടുക്കളയിൽ കയറാൻ പറഞ്ഞിരുന്നോ????? കടുപ്പിച്ച് അവൻ ചോദിക്കുന്നത് കേട്ടവൾ ഇല്ല എന്നർത്ഥത്തിൽ തല ഇരുവശങ്ങളിലേക്കും ചലിപ്പിച്ചു. വീട്ടു ജോലി അറിയില്ല എന്ന കാരണത്താൽ ആരെങ്കിലും നിന്നെ തമാശക്കെങ്കിലും വഴക്ക് പറഞ്ഞിട്ടുണ്ടോ????? അതിനും ഇല്ല എന്നവൾ തലയാട്ടി. പിന്നെന്ത് കോപ്പിനാടീ നീ വേണ്ടാത്ത പണി ചെയ്ത് കയ്യും പൊള്ളിച്ച് വന്നത്????? അലറി കൊണ്ടവൻ ചോദിച്ചതും അവൾ പേടിയോടെ അവനെ നോക്കി. അത്.... ഇന്ന് അമ്മ എന്നെ വഴക്ക് പറഞ്ഞില്ലേ???? കല്യാണം കഴിഞ്ഞിട്ടും കുട്ടിക്കളി കാണിച്ചു നടക്കുന്നു എന്ന പറഞ്ഞ് ദേഷ്യപ്പെട്ടില്ലേ???? അതാ ഞാൻ...... വീട്ടുജോലി ഒക്കെ പഠിച്ചാൽ പിന്നെ അമ്മ എന്നോട് ദേഷ്യം കാണിക്കില്ലല്ലോ ഇതുപോലെ എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്കിടില്ലല്ലോ......... അങ്ങനെ ഓർത്തപ്പോൾ ചെയ്തു പോയതാ........ ചുണ്ട് പിളർത്തി അവൾ പറയുന്നത് കേട്ടവൻ ഒരു നിമിഷം അവളെ നോക്കി നിന്നുപോയി. അതുവരെ മനസ്സിൽ തോന്നിയ ദേഷ്യവും സങ്കടവും എല്ലാം എവിടെയോ പോയി മറഞ്ഞു. കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ മുന്നിൽ ഇരിക്കുന്ന അവളോട് അലിവ് തോന്നിപ്പോയി. ഒപ്പം ഇത്രയും സ്നേഹമുള്ള മകളെ തട്ടി അകറ്റുന്ന സ്റ്റെല്ലയോട് എന്തെന്നില്ലാത്ത ദേഷ്യവും. എന്നോട് ദേഷ്യപ്പെടല്ലേ ഇച്ചായാ. ഞാനിനി ഇതുപോലെ കാണിക്കില്ല......

കെഞ്ചി പറഞ്ഞ് ദയനീയമായി നോക്കുന്ന അവളുടെ കുഞ്ഞ് മുഖം കണ്ട് പിന്നീട് ഒന്നും പറയാൻ അവന് തോന്നിയില്ല. മെല്ലെ അവൾക്കരികിൽ ഇരുന്ന് പൊള്ളിയ പാടിലേക്ക് ഒന്ന് നോക്കി. എന്തുകൊണ്ടോ ഉള്ളിൽ ഒരു നോവ് അവനും തോന്നി. ഒത്തിരി വേദനയുണ്ടോ????? കയ്യിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി ഒന്ന് നോക്കിയവൻ ചോദിച്ചു. നീറുന്നു....... മുഖം ചുളിച്ച് കണ്ണിൽ വെള്ളം നിറച്ചവൾ പറഞ്ഞതും അവൻ പതിയെ കയ്യിൽ ഊതി കൊടുത്തു. സാരമില്ല വേഗം മാറിക്കോളും.... കവിളിൽ കൈ ചേർത്ത് അവളുടെ നെറ്റിയിൽ ചുംബിച്ചവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. കയ്യിലെ പൊള്ളിയ പാടിൽ ഊതുന്ന അവന്റെ ചുമലിൽ തല ചേർത്തവൾ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മോളുടെ കൈ പൊള്ളിയെന്ന് പറഞ്ഞു ഒരുപാട് പൊള്ളിയോടാ????? ഡൈനിങ്ങ് ടേബിളിൽ കഴിക്കാൻ ഇരിക്കുമ്പോഴുള്ള പോളിന്റെ ചോദ്യം കേട്ടവൾ ഒന്ന് പുഞ്ചിരിച്ചു. അത്രയ്ക്ക് ഒന്നൂല്ല ഡാഡി. എവിടെ നോക്കട്ടെ?????? അയാൾ അവളുടെ കൈപിടിച്ച് നോക്കി. ഇതാണോ അത്രയ്ക്ക് ഒന്നൂല്ലാന്ന് പറഞ്ഞത്????? ഗൗരവത്തിൽ അയാൾ ചോദിക്കവെ അവൾ ഒറ്റ കണ്ണിറുക്കി ചിരിച്ചു. സൂക്ഷിക്കണ്ടേ മോളെ????? വാത്സല്യവും അതിൽപ്പരം കരുതലും അയാളുടെ ശബ്ദത്തിൽ കലർന്നിരുന്നു. ഓഹ്... ആരുവാ ഈ പറയണേ????? ഇത്രയും കോലാഹലങ്ങൾ ഇവിടെ അരങ്ങേറിയിട്ടും ഇതൊന്നും അറിയാതെ പോത്ത് പോലെ കിടന്നുറങ്ങിയ ആളാണ് വലിയ ഡയലോഗ് അടിക്കുന്നത്. ആൽവിച്ചൻ നന്നായി അയാളെ പുച്ഛിച്ചു. നമ്മൾ പിന്നെ ഉറക്കത്തിലും എല്ലാം അറിയുന്ന ആളല്ലേ???

എടാ സ്വന്തം കെട്ടിയോൾ തൊട്ടടുത്ത് കിടന്നിട്ട് അവൾക്ക് പ്രസവവേദന വന്നത് പോലും അറിയാതിരുന്നവൻ അല്ലേടാ നീ????? അത് കേട്ടതും അവൻ പ്ലിങ്ങിയ ഒരു ചിരി ചിരിച്ചു. മതി മതി ഡാഡിയും മകനും കൂടി തല്ല് കൂടിയത്. മര്യാദക്ക് ഇരുന്ന് കഴിച്ചേ.... സാറാ ഓർഡർ ഇട്ടു. അതോടെ എല്ലാവരും നല്ല കുട്ടികളായി ഇരുന്ന് കഴിക്കാൻ തുടങ്ങി. എമിയുടെ കൈ പൊള്ളിയിരിക്കുന്നത് കൊണ്ട് അച്ചു ആയിരുന്നു അവൾക്ക് വാരി കൊടുത്തത്. കഴിക്കുന്നതിനിടയിൽ തന്നെ അവളും അച്ചുവും ആൽവിയും കൂടി തല്ല് കൂടുന്നുമുണ്ട്. ഇടയ്ക്ക് ആൽവിച്ചന്റെ കയ്യിൽ നിന്നും അവൾ വാങ്ങി കഴിക്കുന്നുമുണ്ട്. ഇതൊക്കെ കണ്ട് അനു ഇരുന്ന് പുകയുന്നുണ്ട്. അടുക്കള പണിയെടുത്ത് ക്ഷീണിച്ച് ഇരിക്കുമ്പോഴാണ് മുന്നിൽ ഇങ്ങനെ ഒരു കാഴ്ച. കയ്യൊന്ന് ചെറുതായി പൊള്ളിയതിന് ഇത്ര പ്രഹസനത്തിന്റെ ആവശ്യം ഒന്നുമില്ല. അഞ്ചാറ് ലോഡ് പുച്ഛം പുതിയതായി ഇറക്കുമതി ചെയ്തവൾ എമിയെ നോക്കി പറഞ്ഞു. അവളുടെ ചോദ്യം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിഞ്ഞു. കണ്ണ് നല്ലോണം കടിക്കുന്നുണ്ടെങ്കിൽ കുറച്ച് മരുന്ന് വാങ്ങി പുരട്ടുന്നത് നല്ലതാ. ഏട്ടത്തി കയ്യിൽ മരുന്ന് ഉണ്ടെങ്കിൽ എടുത്ത് കൊടുത്തേക്ക്. ഇവിടെ ചിലർക്ക് നല്ല ചൊറിച്ചിൽ ഉണ്ട്. തിരികെ പരിഹാസത്തോടെ പറഞ്ഞ് അച്ചു എമിക്ക് വാരി കൊടുത്തു. പല്ല് കടിച്ചു പൊട്ടിച്ച് അനു കയ്യിൽ ഇരുന്ന കോഴിക്കാലിൽ ദേഷ്യം തീർത്തു. ചത്ത് പരലോകത്ത് എത്തിയ കോഴി ഇപ്പൊ സ്വന്തം കാലിന്റെ അവസ്ഥ കണ്ട് ഇപ്പൊ വിഷമിക്കുന്നുണ്ടാവും. എമിയും ആൽവിയും അവളുടെ ഇരുപ്പ് കണ്ട് അമർത്തി ചിരിച്ചു. അടിക്കുന്ന എല്ലാ ഡയലോഗിനും എയറിൽ കേറേണ്ടി വരുന്നത് എന്ത് കഷ്ടമാണ്????? തേയാൻ മാത്രം വിധിക്കപ്പെട്ട അനുവിന്റെ ആത്മ രോദനം. ..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story