ഹൃദയതാളമായ്: ഭാഗം 85

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പൊള്ളിയ കയ്യിൽ തൊട്ടും തലോടിയും ഒക്കെ ഇരിപ്പാണ് എമി. അടങ്ങി ഒതുങ്ങി ഇരിക്കാൻ മനസ്സ് ഉണ്ടായിട്ടല്ല വല്ലതും കാണിച്ചു വെച്ച് പൊള്ളിയ കൈ ഇനി ഇടങ്ങേറ് ആക്കും എന്ന് അറിയാവുന്നത് കൊണ്ട് അച്ചു ബെഡിൽ നിന്ന് ഇറങ്ങരുത് എന്ന് സ്ട്രിക്കറ്റ് ഓർഡർ ഇട്ടിരിക്കുവാണ്. തന്നത്താൻ ഒപ്പിച്ചു വെച്ചത് ആയത് കൊണ്ട് അനുസരിക്കുക അല്ലാതെ വേറെ നിവർത്തിയില്ല. സ്റ്റേഷനിൽ നിന്ന് കാൾ വന്ന് ആൾ പോവുന്നതിന് മുന്നേ എമിയെ ശ്രദ്ധിക്കണം എന്ന് സാറായെ പ്രത്യേകം പറഞ്ഞ് ഏൽപ്പിച്ചിരുന്നു. അത്രയ്ക്ക് വിശ്വാസം ആണേ. അച്ചു പറഞ്ഞാൽ പിന്നെ ഇടം വലം നോക്കാത്ത സാറാ അവളെ അനങ്ങാൻ പോലും സമ്മതിച്ചിട്ടില്ല. അച്ചു വരാൻ വൈകുന്നത് കൊണ്ട് ഫുഡ് ഒക്കെ അവർ തന്നെയാണ് കൊടുത്തതും. ഇതിനിടയിൽ ജോക്കുട്ടൻ വന്ന് സുഖവിവരം എല്ലാം അന്വേഷിച്ചു പോയി. ആശാന് നല്ല വിഷമം ഉണ്ട്. എങ്ങനെ വിഷമിക്കാതിരിക്കും കളിക്കാൻ ആകെ ഉണ്ടായിരുന്ന കൂട്ടല്ലേ ബെഡിൽ ഇരുപ്പായത്.

അടങ്ങി ഇരുന്ന് ശ്വാസം മുട്ടുന്നത് പോലെ തോന്നിയതും ഫോണെടുത്ത് കൈ പൊള്ളിയതിന്റെ പിക് എടുത്ത് കുറെ സാഡ് ക്രയിങ് ഇമോജി ഒക്കെ വെച്ച് സ്റ്റാറ്റസ് ആക്കി. ഇപ്പൊ അതാണല്ലോ പതിവ്. നമ്മളായിട്ട് ആചാരങ്ങൾ എന്തിനാ തെറ്റിക്കുന്നത്???? ആദ്യം വന്ന റിപ്ലൈ തന്നെ റോണിയുടെ ആയിരുന്നു. വഴക്ക് കളിയാക്കൽ കൂടെ ബൊണസായി കുറച്ച് തെറി കൂടി കിട്ടിയപ്പോൾ തിരുപ്പതിയായി. അവസാനം ഒരു ഡയലോഗും ഇതിന്റെ പേരും പറഞ്ഞ് നാളെ കോളേജിൽ വരാതിരുന്നാൽ കാലേ വാരി നിലത്ത് തല്ലും പോലും. അത് ഏറ്റു പിടിച്ച് ഗ്രൂപ്പിൽ നിവി കൂടി പ്രെസെന്റ് ആയപ്പോൾ നെറ്റും ഓഫ്‌ ചെയ്ത് പോന്നു. ഈ പേരും പറഞ്ഞ് ചുരുങ്ങിയത് ഒരാഴ്ച്ച എങ്കിലും ലീവ് എടുക്കാം എന്ന് കരുതി ഇരിക്കുമ്പോഴാ ഇതിന്റെ ഒക്കെ ഒലക്കേമ്മേല ഡയലോഗ്. എന്തൊക്കെ ആയിരുന്നു ചങ്ക് ആണ് ചങ്കിലെ ചോരയാണ് ചോരയിലെ ഹെമോഗ്ലോബിൻ ആണ്. ഒലക്കേടെ മൂടാണ്.

അല്ലെങ്കിൽ കൈ പൊള്ളിയിരിക്കുന്ന ചങ്കത്തിയോട് ആരെങ്കിലും ഇങ്ങനെ കണ്ണീച്ചോര ഇല്ലാതെ പെരുമാറുവോ????? ഇതിന്റെ ഒക്കെ പ്രേമം സെറ്റക്കാൻ ഞാൻ എന്തൊക്കെ ചെയ്തു???? അതിന്റെ നന്ദിയെങ്കിലും കാണിച്ചു കൂടെ?????? ബ്ലഡി അലവലാതികൾ..... ദേഷ്യത്തിൽ അവൾ പിറുപിറുത്തു. കുട്ടിക്ക് നല്ല സങ്കടം ഉണ്ടേ. പിന്നെ സ്വന്തം കയ്യിലേക്ക് നോക്കി അവിടെയും ഇവിടെയും ഒക്കെ കുത്തി വേദനയുണ്ടോ എന്ന് പരിശോധിക്കാൻ തുടങ്ങി. കൈ പൊള്ളിച്ചത് പോരാഞ്ഞിട്ട് അത് ഞെക്കി ഇനി അടുത്തത് കൂടി ഒപ്പിച്ചു വെക്ക്. അച്ചുവിന്റെ സ്വരം ഉയർന്നതും അവളൊന്ന് വാതിൽക്കലേക്ക് നോക്കി. ഡോറിൽ ചാരി നിന്ന് ഗൗരവത്തിൽ നോക്കുന്ന അച്ചുവിനെ കണ്ടതും അവളൊന്ന് ഇളിച്ചു കാണിച്ചു. വയ്യാത്ത കയ്യും വെച്ച് വല്ല കുരുത്തക്കേടും ഒപ്പിക്കാതിരിക്കാനാ ബെഡിൽ നിന്ന് അനങ്ങരുത് എന്ന് പറഞ്ഞിട്ട് പോയത് അപ്പൊ ദേ ഇവിടെ ഇരുന്ന് പൊള്ളിയ പാടിൽ കുത്തി നോക്കുന്നു. നിന്റെ കാര്യം ഭയങ്കര കഷ്ടം ആണല്ലോടീ?????? ഊരക്ക് കയ്യും കൊടുത്ത് നിന്നവൻ പറയുന്നത് കേട്ടവൾ നാക്ക് കടിച്ച് കുറുമ്പൊടെ ചിരിച്ചു.

അത് കണ്ടവൻ അവളെ ഒന്ന് ഇരുത്തി നോക്കി കയ്യിലെ വാച്ച് അഴിച്ച് ടേബിളിന് മുകളിൽ വെച്ചു. ഈ ഞായറാഴ്ചയും എന്തിനാ സ്റ്റേഷനിൽ പോവുന്നത്????? ഇട്ടിരുന്ന ഷർട്ട് അഴിച്ച് ഒരു ബനിയൻ എടുത്തിടുന്ന അവനെ നോക്കി ആയിരുന്നു ചോദ്യം. ഞങ്ങൾ പോലീസുകാർക്ക് അങ്ങനെ ഞായറാഴ്ച അവധി ദിവസം എന്നൊന്നും ഇല്ല. ഇന്ന് അവധി ദിവസമാണ് ആരും പരാതി പറയാൻ വരരുത് എല്ലാവരും അവനവന്റെ സംരക്ഷണം സ്വയം ഏറ്റെടുക്കണം എന്നൊക്കെ പറയാൻ പറ്റുവോ????? അതില്ല..... ഒരു പോലീസ് ആയിക്കഴിഞ്ഞാൽ ഇങ്ങനെയാ ചിലപ്പോൾ പാതിരാത്രി ആയിരിക്കും വിളി വരുന്നത്. അതുകൊണ്ട് ഏത് സമയത്തും കരുതി ഇരിക്കണം. അവന്റെ വാക്കുകൾ കേട്ട് അവളൊന്ന് തലയാട്ടി. കൈക്ക് ഇപ്പൊ എങ്ങനുണ്ട്?????? ചോദ്യത്തിനൊപ്പം അവൾക്കരികിൽ ചെന്നിരുന്ന് കയ്യൊന്ന് എടുത്ത് നോക്കി. ചെറിയ വേദന ഉണ്ട്. അത് പറയവെ അവളുടെ മുഖം ഒന്ന് ചുളിഞ്ഞു.

ഇനി വേണ്ടാത്ത പണിക്ക് പോവുമ്പോൾ ഇത് ഓർക്കണം. ശെടാ ഞാനെന്ത് വേണ്ടാത്ത പണിക്ക് പോയെന്നാ???? പാചകം പഠിക്കുന്നതിനടിയിൽ കയ്യൊന്ന് പൊള്ളി നിങ്ങളുടെ ഒക്കെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ മനഃപൂർവം കയ്യിൽ തിളച്ച എണ്ണ കോരിയൊഴിതാണെന്ന്. കണ്ണ് കൂർപ്പിച്ച് അവൾ പറഞ്ഞു. വലിയ കാര്യത്തിന് ചാടി തുള്ളി ചെന്നപ്പോൾ തന്നെ അമ്മച്ചി പറഞ്ഞതല്ലേ കൈ പൊള്ളിക്കാതെ ശ്രദ്ധിക്കണം എന്ന്. എന്നിട്ട് ബോധോം പൊക്കോണോം ഇല്ലാതെ പോയി കൈ പൊള്ളിച്ചിട്ട് ഇപ്പൊ ഞാനൊന്നും അറിഞ്ഞിട്ടില്ലേ രാമനാരായണ അല്ലെ??? അത് കേട്ടതും പെണ്ണ് മുഖം വീർപ്പിച്ച് ഇരുന്നു. മുഖം വീർപ്പിക്കണ്ട..... ഇനി അടുക്കളയുടെ പരിസരത്ത് എങ്ങാനും കണ്ടാൽ എടുത്ത് കിണറ്റിൽ ഇടും ഞാൻ. പറയുന്നതിനൊപ്പം നോവാത്ത രീതിയിൽ അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി. ഇങ്ങോട്ട് വാ കിണറ്റിൽ ഇടാൻ....... മീശയിൽ പിടിച്ച് വലിച്ചവൾ കണ്ണുരുട്ടി.

മുഖം ചുവപ്പിച്ച് കണ്ണുരുട്ടി ഇരിക്കുന്ന അവളെ കണ്ടതും ഒരു പുഞ്ചിരി അവനിൽ വിടർന്നു. മെല്ലെ അവളിലേക്ക് മുഖം അടുപ്പിച്ച് മൂക്കിൻ തുമ്പിൽ മൃദുവായി കടിച്ച് അവളെ എടുത്ത് മടിയിലേക്ക് ഇരുത്തി. അവന്റെ പ്രവർത്തി അവളിൽ കുസൃതി നിറച്ചു. ഇടം കൈ ഉയർത്തി അവന്റെ മീശ പിരിച്ചു വെച്ചു. അവളുടെ ഓരോ കുറുമ്പുകളും ആസ്വദിച്ചവൻ അവളെ തന്നെ നോക്കി ഇരുന്നു. ഇച്ചായാ............ കള്ള ചിരിയോടെ കൊഞ്ചി വിളിക്കുന്ന അവൾക്ക് നേരെ നോട്ടം എറിഞ്ഞവൻ പിരികം ഉയർത്തി. അതേ?????? മ്മ്മ്മ്........ നാളെ ഞാൻ കോളേജിൽ പോവണ്ടല്ലോ?????? നിഷ്കു ഭാവത്തിൽ അവന്റെ മാലയിൽ പിടിച്ച് വലിച്ച് പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ആര് പറഞ്ഞു പോവണ്ടാന്ന്?????? ഗൗരവത്തിൽ അവൻ തിരികെ ചോദിച്ചു. എന്റെ കൈക്ക് വയ്യാതെ ഇരിക്കുവല്ലേ പിന്നെങ്ങനെ പോവും????? അവൾ ചുണ്ട് പിളർത്തി. കൈകുത്തി അല്ലല്ലോ പൊന്നുമോൾ കോളേജിൽ പോവുന്നത്?????

ചെറിയ ഒരു പൊള്ളലിന്റെ പേരിൽ ലീവ് എടുക്കാൻ നിക്കണ്ട. മര്യാദക്ക് നാളെ റോണി വരുമ്പൊ അവന്റെ ഒപ്പം പോയേക്കണം. അറുത്ത് മുറിച്ച് അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു. എന്ത് ദുഷ്ടനാടോ ഡ്രാക്കൂ താൻ????? ഏതെങ്കിലും ഒരു ഭർത്താവ് കൈപൊള്ളി വയ്യാതെ ഇരിക്കുന്ന ഭാര്യയെ പിറ്റേന്ന് തന്നെ കോളേജിൽ പറഞ്ഞു വിടുവോ????? നിങ്ങൾക്ക് മനസാക്ഷി ഉണ്ടോ???? പറഞ്ഞിട്ട് എന്ത് കാര്യം???? സ്നേഹം ഇല്ലാത്ത ഒരു മൂരാച്ചിയെ ആണല്ലോ മാതാവേ നീയെനിക്ക് തന്നത്???? എമി സാഡ് എക്സ്പ്രഷൻ ഒക്കെ ഇട്ട് കണ്ണ് തിരുമി ഇല്ലാത്ത കണ്ണുനീർ ഒക്കെ വരുത്താൻ നോക്കുന്നുണ്ട്. നെഞ്ചത്ത് കൂടി അടിക്ക് കുറച്ച് ഒറിജിനാലിറ്റി ആയിക്കോട്ടെ. പുച്ഛചിരിയോടെ അവൻ പറഞ്ഞതും അവൾ മുഖം കേറ്റി വെച്ച് അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് അവനെ നോക്കാതെ ബെഡിൽ കമന്ന് കിടന്നു. പിണങ്ങിയുള്ള അവളുടെ കിടപ്പ് കണ്ടവന് ചിരിക്കാനാണ് തോന്നിയത്.

പക്ഷെ അത് അടക്കി അവൻ ഒരു കള്ളചിരി ചിരിച്ചു. ഉറക്കം വരുന്നുണ്ടല്ലേ???? ഉറങ്ങിക്കൊ. ഞാൻ പോയി വല്ലതും കഴിച്ചിട്ട് വരട്ടെ വല്ലാത്ത വിശപ്പ്....... ചിരി അമർത്തി അതും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി പോയി. അത് കേട്ടവൾ എഴുന്നേറ്റ് നോക്കോയതും അവൻ പോയി കഴിഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി ഉറങ്ങിയോടാ????? ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് സാറായുടെ ചോദ്യം. കിടന്നു. ഉറങ്ങിയിട്ടില്ല.... പാവം വേദന കാരണം കരച്ചിൽ ആയിരുന്നു. നാളെ അതിനെ ക്ലാസ്സിൽ വിടണ്ട. ഈ കയ്യും വെച്ച് പോയിട്ട് ഇനി വല്ലതും വന്നാലോ????? ഒരമ്മയുടെ ആധിയാൽ അവർ പറഞ്ഞു നിർത്തി. അതിന് ആര് വിടുന്നു???? കയ്യും പൊള്ളിച്ച് ഇരിക്കുന്ന അവളെ ഞാൻ നാളെ ക്ലാസ്സിൽ വിടുമെന്ന് എന്റെ സാറാകൊച്ചിന് തോന്നുന്നുണ്ടോ???? അവരുടെ കവിളിൽ ഒന്ന് പിച്ചി അവൻ കഴിച്ച് എഴുന്നേറ്റു. അതെനിക്ക് അറിയാം. എന്നുകരുതി പറയാതിരിക്കാൻ പറ്റുവോ?????

പാത്രവും എടുത്ത് അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവർ പറയുന്നത് കേട്ടവൻ ഒന്ന് ചിരിച്ചു. കൈകഴുകി മുഖം തുടച്ചവൻ തിരിഞ്ഞതും മുന്നിൽ അതാ വീർപ്പിച്ചു കെട്ടി നിൽക്കുന്ന എമി. നീ ഉറങ്ങിയില്ലായിരുന്നോ മോളെ ഇവൻ പറഞ്ഞത് നീ കിടന്നെന്ന് ആണല്ലോ????? അടുക്കള വാതിൽ പൂട്ടി അങ്ങോട്ട്‌ എത്തിയ സാറാ ചോദ്യ ഭാവത്തിൽ അവളെ നോക്കി. അമ്മച്ചീ.... അമ്മച്ചീടെ ഈ ദുഷ്ടൻ മകൻ പറയുവാ ഞാൻ നാളെ ഈ കയ്യും വെച്ച് കോളേജിൽ പോവണമെന്ന്. ഒരു വയ്യാത്ത ഭാര്യയോട് ഭർത്താവ് ഇങ്ങനെയാണോ പെരുമാറേണ്ടത്???? ചോദിക്ക് അമ്മച്ചീ...... സാറയ്ക്ക് മുന്നിൽ അവൾ പരാതിയുടെ കെട്ട് അഴിച്ചു. അത് കെട്ടവർ അച്ചുവിനെ ഒന്ന് നോക്കി. മറുപടിയായി അവൻ കള്ള ചിരിയോടെ കണ്ണിറുക്കി. വെറുതെ പറച്ചിൽ മാത്രേ ഉള്ളൂ.

ഇച്ചായന് എന്നോട് ഒരു സ്നേഹവുമില്ല അമ്മച്ചീ......... എമി മൂക്ക് വലിച്ച് കണ്ണ് തുടയ്ക്കുന്നത് പോലെ കാണിച്ചു. അമ്മച്ചി ഇവളുടെ അടവും നോക്കി നിൽക്കുവാണോ???? ഇങ്ങ് വന്നേ എന്റെ സാറാകൊച്ചിന്റെ മടിയിൽ കിടന്നിട്ട് കുറേ നാളായി. പറയുന്നതിനൊപ്പം അവൻ അവളെ മൈൻഡ് ചെയ്യാതെ അവരെ വലിച്ച് സെറ്റിയിലേക്ക് ഇരുത്തി അവരുടെ മടിയിലേക്ക് തല ചായ്ച്ചു. ആ കാഴ്ച കണ്ടതും അവൾ ചുണ്ട് പിളർത്തി. അമ്മച്ചീ.......... ചിണുങ്ങി കൊണ്ടവൾ അവരുടെ മുന്നിൽ ചെന്ന് നിന്ന് വിളിച്ചു. ചിണുങ്ങണ്ട എമീ നാളെ ക്ലാസ്സിൽ പോയേ തീരൂ....... കടുപ്പത്തിൽ അവൻ പറയുന്നത് കേട്ടവൾ ദയനീയമായി സാറായെ ഒന്ന് നോക്കി. കൊച്ചിനെ വെറുതെ സങ്കടപ്പെടുത്തുന്നോടാ????? എടീ മോളെ നീ നിർബന്ധം പിടിച്ചാലും അവൻ നിന്നെ നാളെ എങ്ങോട്ടും വിടില്ല. നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ അവൻ ഓരോന്ന് പറയുന്നതാ. അച്ചുവിനെ ഒന്ന് തല്ലി കൊണ്ടവർ പറഞ്ഞു.

അത് കേട്ടവൾ വിശ്വാസം വരാതെ അവനെ ഒന്ന് നോക്കി. അവന്റെ ചുണ്ടിൽ തെളിഞ്ഞു കാണുന്ന കുസൃതി ചിരി ഒന്ന് മാത്രം മതിയായിരുന്നു അവൾക്ക് ഉത്തരം കണ്ടെത്താൻ. എങ്കിലും ഇത്രയും നേരം വിഷമിപ്പിച്ചതിന്റെ പരിഭവത്താൽ അവളുടെ ചുണ്ട് പുറത്തേക്ക് ഉന്തി. ഇങ്ങോട്ട് വാടി........ കയ്യിൽ പിടിച്ച് വലിച്ച് അവൾക്ക് കൂടി കിടക്കാൻ പാകത്തിന് ഒരു വശത്തേക്ക് ഒതുങ്ങി കിടന്നവൻ വിളിച്ചതും അതുവരെ ഉള്ള പരിഭവങ്ങൾ എല്ലാം അലിഞ്ഞില്ലാതായി. ഒരു ചിരിയോടെ നിറഞ്ഞ സന്തോഷത്തോടെ അവൾ സാറായുടെ മടിയിലേക്ക് തല വെച്ച് അച്ചുവിനരികിൽ കിടന്നു. താഴേക്ക് വീണ് പോവാതിരിക്കാൻ അവൻ ഒരു കയ്യാൽ ചുറ്റിപ്പിടിച്ച് അവളെ ചേർത്ത് കിടത്തി. സാറാ ഒരു ചിരിയോടെ രണ്ടുപേരുടെയും തലയിൽ തഴുകി കൊണ്ടിരുന്നു. ക്ലാസ്സിൽ പോവണ്ട എന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ സന്തോഷം നോക്കിയേ അമ്മച്ചീ.....

ഇങ്ങനെ ഒരു മടിച്ചി. അവളുടെ മൂക്കിൽ പിടിച്ച് വലിച്ചവൻ പറയുന്നത് കേട്ടവർ ചിരിച്ചു. ഇവളും ആൽവിയും ഒരേ അച്ചിൽ വാർത്തത് പോലെയല്ലേ???? രണ്ടിനും ഏകദേശം ഒരേ സ്വഭാവം ആണ്. എമിയുടെ തലയിൽ തഴുകി അവർ പറഞ്ഞു. പക്ഷെ ചെറിയൊരു കുഴപ്പം ഉണ്ട് സാറാകൊച്ചേ എന്റെ തന്ത അല്ല ആൽവിച്ചന്റെ തന്ത. എന്റെ പപ്പ വെറും പാവം പക്ഷെ ഡാഡിയോ ഭൂലോക കോഴിയും. അമർത്തി പിടിച്ച ചിരിയോടെ അവൾ പറഞ്ഞു തീർന്നതും ചെവിയിൽ പിടി വീണിരുന്നു. എന്റെ കെട്ട്യോനെ കളിയാക്കുന്നോടി കാന്താരി?????? കാതിൽ പിടിച്ച് കിഴുക്കി അവർ പറഞ്ഞതും അവൾ എരിവ് വലിച്ചു. ഔ... എന്തൊരു പിടിയാ പിടിച്ചത് എന്റെ ചെവി പറിഞ്ഞു പോന്നില്ല എന്നേ ഉള്ളൂ......

കാതിൽ തടവി അവൾ പരിഭവം പറഞ്ഞു. ഇടയ്ക്ക് ഇങ്ങനെ കിട്ടുന്നതൊക്കെ നല്ലതാ അല്ലെ അമ്മച്ചീ...... അച്ചുവിന്റെ ചോദ്യം കേട്ടവൾ രണ്ടുപേരെയും നോക്കി കണ്ണുരുട്ടി. എന്താടി ഉണ്ടക്കണ്ണി കണ്ണുരുട്ടുന്നത്????? അവളെ തുറിച്ച് നോക്കി അച്ചു ചോദിച്ചതും അവൾ അവന്റെ കയ്യിൽ പിച്ചി. രണ്ടും കൂടി തല്ല് കൂടാൻ തുടങ്ങുന്നത് കണ്ടതും സാറാ രണ്ടിനെയും മടിയിൽ നിന്ന് എഴുന്നേൽപ്പിച്ച് ഓടിച്ചു വിട്ടു. പരസ്പരം നോക്കി മുഖം വെട്ടിച്ച് സ്റ്റെയർ കയറി പോവുന്ന രണ്ടിനെയും നോക്കി തലയാട്ടി ചിരിച്ചു കൊണ്ടവർ മുറിയിലേക്ക് പോയി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story