ഹൃദയതാളമായ്: ഭാഗം 87

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഫ്ലവർവേസുമായി എമി ഓടി എത്തിയതും റോണി ബൈക്കും എടുത്ത് നൂറേൽ അവിടുന്ന് കത്തിച്ചു വിട്ടിരുന്നു. നിന്നെ എന്റെ കയ്യിൽ കിട്ടുമെടാ മരമാക്രി...... ഉച്ചത്തിൽ അലറി കൂവി നിലത്ത് രണ്ട് ചവിട്ടും ചവിട്ടി തിരിയുമ്പോൾ മുന്നിൽ അതാ ബാഗും തൂക്കി കോളേജിൽ പോകാൻ ഇറങ്ങി വരുന്ന അനു. ഏസി ശകടത്തിൽ അല്ലല്ലോ ഇപ്പൊ പോക്കും വരവും അതുകൊണ്ട് സമയത്തും കാലത്തും ഒക്കെ ഇറങ്ങണ്ടേ????? എങ്ങനെ നടന്ന പെൺകൊച്ചാ എല്ലാ ആഴ്ചയിലും ഷോപ്പിംഗ് സിനിമ റിച്ച് ഫുഡ്. ഇപ്പൊ തിക്കും തിരക്കും കൊണ്ട് ബസ്സിൽ തൂങ്ങി നിന്ന് പോവുന്നു. ഹാ വിധി അല്ലാതെന്താ?????? ചിന്തകൾക്കൊടുവിൽ ഒന്ന് നിശ്വസിച്ച് അവളുടെ മുഖത്തേക്ക് കണ്ണുകൾ ചെന്നു. ആ മുഖത്ത് തെളിയുന്ന പുച്ഛഭാവം കണ്ടതും അതുവരെ മനസ്സിൽ ഉയർന്ന ചിന്തകൾ എല്ലാം കീഴ്മേൽ മറിഞ്ഞു. ഇത്രയൊക്കെ ആയിട്ടും ഈ ഈനാംപേച്ചിക്ക് വല്ല മാറ്റവും ഉണ്ടോ????

ഉള്ളിൽ ഉയർന്ന ചോദ്യം ചുണ്ടിൻ കോണിൽ പരിഹാസമായി തെളിഞ്ഞു. അനു മെല്ലെ നടന്ന് അവൾക്ക് മുന്നിൽ വന്നു നിന്നു. നോട്ടം എമിയുടെ മുഖത്ത് നിന്ന് കയ്യിലേക്ക് എത്തിയതും ചുണ്ടിൽ വല്ലാത്തൊരു ചിരി തെളിഞ്ഞു. കൈ അങ്ങ് നല്ലോണം പൊള്ളിയല്ലേ??? സൊ സാഡ്... അവൾ പല്ലി ചിലക്കുന്നത് പോലെ ശബ്ദമുണ്ടാക്കി. എന്റെ പരാജയം കണ്ട് സന്തോഷിക്കാൻ ശ്രമിച്ചാൽ ഇങ്ങനെ പലതും ഉണ്ടായി എന്നിരിക്കും. പോട്ടെ നാത്തൂനെ????? പരിഹാസത്തോടെ പറഞ്ഞവൾ എമിയെ മറികടന്ന് പുറത്തേക്ക് നടന്നു. എന്റെ അശ്രദ്ധ കൊണ്ടല്ലേ എണ്ണ കയ്യിൽ വീണത്???? ഇവൾ ആ ഏരിയയിൽ പോലും ഇല്ലായിരുന്നല്ലോ പിന്നെന്ത് മാങ്ങാത്തൊലിക്കാ ഇപ്പൊ ഇങ്ങനെ ഡയലോഗ് അടിച്ചത്????? എമി സംശയത്തിലാണ്. ഇനി ഇവൾക്ക് വല്ല സാത്താൻ സേവയും ഉണ്ടോ????? ചിന്തിച്ചു തീർന്നതും പടക്കേ എന്നൊരു ഒച്ച കേട്ടതും ഒരുമിച്ചായിരുന്നു. അമ്മേ..........

പരിചിതമായ കരച്ചിൽ ശബ്ദം കേട്ട് തിരിഞ്ഞു നോക്കവെ മുന്നിലെ കാഴ്ച കണ്ട് ചിരിക്കണോ തലകുത്തി മറിയണോ എന്ന കൺഫ്യൂഷനിൽ എമിയൊന്ന് നിന്നു. സംഭവം വേറൊന്നും അല്ല വീണിതെല്ലോ കിടക്കുന്നു ധരണിയിൽ എന്ന കണക്ക് നമ്മുടെ അനു ഭൂമിയെ ഒന്ന് നമസ്കരിച്ചതാണ്. ഒരു നിമിഷത്തെ പകപ്പിന് ശേഷം എമിക്ക് ചിരി പൊട്ടി. ഹഹഹഹഹ........... അയ്യോ എനിക്ക് ചിരിക്കാൻ വയ്യായേ.... വയറിൽ കൈ വെച്ച് അവൾ ഇരുന്നും നിന്നും ചിരിക്കാൻ തുടങ്ങി. അനു ആണെങ്കിൽ ഇരുന്ന് വിറയ്ക്കുവാണ്. എന്നതാ അവിടെ ഒരു ശബ്ദം കേട്ടത്??? അകത്ത് നിന്ന് സാറായുടെ ചോദ്യം എത്തി. ഒന്നൂല്ല അമ്മച്ചീ... അമ്മച്ചീടെ മോൾ നമ്മുടെ മുറ്റത്തെ മണ്ണ് ഒന്ന് ടെസ്റ്റ്‌ ചെയ്തതാ. ചിരിയടക്കി എമി അകത്തേക്ക് നോക്കി വിളിച്ചു കൂവി. അത് ശരി. മണ്ണ് ടെസ്റ്റ്‌ ചെയ്യൽ കഴിഞ്ഞെങ്കിൽ അവളോട് എണീറ്റ് പോവാൻ പറഞ്ഞേക്ക്. അകത്ത് നിന്ന് സ്വന്തം അമ്മച്ചിയുടെ മറുപടി കേട്ട് കണ്ണും തള്ളി ഇരിപ്പാണ് അനു.

വെറുതെ അല്ല നാഴികയ്ക്ക് നാൽപ്പത് വട്ടവും ആൽവിച്ചായൻ നിന്നെ കൊപ്ര കൊടുത്ത് വാങ്ങിയതാണ് എന്ന് പറയുന്നത്. അമ്മാതിരി പരിഗണന ആണല്ലോ ഇപ്പൊ വീട്ടിൽ നിന്ന് കിട്ടുന്നത്. വാഴ കൃഷി വ്യാപക നഷ്ടം. കേരളത്തിൽ നൂറോളം കർഷകരുടെ വാഴകളാണ് നിന്ന നിൽപ്പിൽ മറിഞ്ഞു വീഴുന്നത്. പത്രവും പൊക്കിപ്പിടിച്ച് അങ്ങോട്ട്‌ വന്ന പോൾ ഉറക്കെ വായിച്ചതും പല്ല് ഞെരിച്ച് അനു കൈ വിരലുകൾ മണ്ണിൽ അമർത്തി. ശെടാ വന്നു വന്ന് വാഴ നടാൻ പോലും കഴിയാത്ത സ്ഥിതിയിൽ ആയല്ലോ കർത്താവേ????? പോളിന്റെ രോദനം. ഈ പ്രായത്തിൽ വാഴകൃഷി നടത്താത്തത് തന്നെയാ ഡാഡി നല്ലത്. അയാളെ ഒന്ന് ഇരുത്തി നോക്കി എമി പറഞ്ഞതും ഞാൻ അത്തരക്കാരൻ നഹീ ഹേ എന്ന എക്സ്പ്രഷൻ ഇട്ട് അയാൾ കാല് കൊണ്ട് നിലത്ത് കളം വരച്ചു. അത് കണ്ട് അയ്യേ എന്ന കണക്ക് എമി അയാളെ നോക്കി. നിങ്ങൾ രണ്ടുപേർ ഇങ്ങനെ വടി പോലെ കുത്തി നിന്നിട്ട് ഭൂമി സ്നേഹി ആയ എന്റെ പെങ്ങളെ ഒന്ന് പിടിച്ച് എഴുന്നേൽപ്പിക്കാനുള്ള മനസ്സ് നിങ്ങൾ കാണിച്ചോ?????

പാവം എന്റെ പെങ്ങൾ. സാഡ് എക്സ്പ്രഷനും ഇട്ട് പറക്കും തളികയിലെ സുന്ദരനെ പോലെ പെങ്ങളേ എന്നും വിളിച്ച് ഒരൊറ്റ പോക്കായിരുന്നു. അവിടെ ചെന്ന് അനുവിനെ പിടിച്ച് പൊക്കുന്നു കയ്യിൽ എടുക്കുന്നു നിലത്ത് നിർത്തി തുള്ളിക്കുന്നു ആകെ മൊത്തം ബഹളം. ഇതൊക്കെ കണ്ട് കട്ടപുച്ഛം വാരി എറിഞ്ഞ് അമ്മായിഅച്ഛനും മരുമകളും. നിനക്ക് ഓഫീസിൽ പോവാറായില്ലേടാ???? സാറായുടെ അലർച്ച എത്തുമ്പോഴാണ് ആൽവിച്ചൻ അതുവരെ ചെയ്തു കൊണ്ടിരുന്ന കർമ്മങ്ങളിൽ നിന്ന് പിന്തിരിയുന്നത്. ഞാൻ ദേ അര മണിക്കൂർ മുന്നേ പുറപ്പെട്ടു. മുണ്ടും പൊക്കി അകത്തേക്ക് ഓടുന്നതിനിടയിൽ അവൻ വിളിച്ചു കൂവി. അനു അവൻ പോയ വഴിയെ നോക്കി ഇപ്പൊ ഇവിടെ എന്താ ഉണ്ടായേ എന്ന കണക്ക് കിളി പോയത് മാതിരി സ്റ്റഡി ആയി പുറത്തേക്ക് ഒരു നടത്തമായിരുന്നു. രണ്ടിന്റെയും പോക്ക് നോക്കി എമിയും പോളും തലതല്ലി ചിരിച്ചു. രണ്ടിന്റെയും ചിരി പുരോഗമിക്കുമ്പോഴാണ് അകത്ത് നിന്ന് അച്ചു ഇറങ്ങി വരുന്നത്. അതേ വല്ലതും തിന്നണം എന്നുണ്ടെങ്കിൽ ഇവിടെ കിടന്ന് കിണിക്കാതെ അകത്തോട്ട് വാ അല്ലെങ്കിൽ ഞാൻ എന്റെ പാട്ടിന് പോവും പറഞ്ഞില്ല എന്ന് വേണ്ട.

എമിയെ നോക്കി അവൻ പറഞ്ഞതും അവൾ ചിരി നിർത്തി നല്ല കുട്ടിയായി നിന്നു. അവളെയും പത്രത്തിൽ തലയും കുത്തി കിടക്കുന്ന പോളിനെയും നോക്കി അവൻ അകത്തേക്ക് നടന്നു. അന്നം ദൈവത്തിന് തുല്യം ആയത് കൊണ്ട് അവന് പുറകെ എമിയും. ഡൈനിങ്ങ് ടേബിളിൽ എമിക്ക് വിളമ്പി വെച്ച ബ്രേക്ക്ഫാസ്റ്റിന് മുന്നിൽ ചെയർ ഇട്ട് അവൻ ഇരുന്നതും എമി ഓടി ചെന്ന് ഡൈനിങ്ങ് ടേബിളിൽ വലിഞ്ഞു കയറി അവന് അഭിമുഖമായി ഇരുന്നു. അച്ചു അത് കണ്ട് അവളെ ഒന്ന് കൂർപ്പിച്ച് നോക്കിയതും അവൾ ഇളിച്ചു കാണിച്ചു. വെറുതെ പറഞ്ഞ് സമയം കളയണ്ടല്ലോ എന്നോർത്ത് അവളെയൊന്ന് നോക്കി അവൻ വാരി കൊടുക്കാൻ തുടങ്ങി. ഇതിലും നല്ലത് ആ പ്ലേറ്റിലോട്ട് അങ്ങ് കയറി ഇരിക്കുന്നതായിരുന്നു. ഡ്രസ്സും മാറി ഓഫീസിൽ പോവാൻ ഒരുങ്ങി വന്ന ആൽവിച്ചൻ അവളെ കളിയാക്കി. ഡൈനിങ്ങ് ടേബിളിൽ അല്ലെ അല്ലാതെ തന്റെ നെഞ്ചത്ത് ഒന്നുമല്ലല്ലോ ഞാൻ ഇരുന്നത്?????

തിരികെ അൾട്ടിമേറ്റ് പുച്ഛം എറിഞ്ഞവൾ ചോദിച്ചു. എടീ തല മുതിർന്നത് ആണെന്നുള്ള പരിഗണന എങ്കിലും താടി. സോറി. ബുദ്ധി വളർച്ച വെച്ച് ഈ പരിഗണന ഒക്കെ പ്രതീക്ഷിച്ചാൽ മതി. വായിൽ ഇരുന്നത് ചവച്ച് ഇറക്കുന്നതിനിടയിൽ അവൾ പറഞ്ഞതും ആൽവിച്ചൻ ഒന്നും വേണ്ടായിരുന്നു എന്ന കണക്ക് ഇരുന്നു. എമി ആ പറഞ്ഞത് ശരിയാ. ഇതിയാന്റെ പേട്ട തലയിലെ ബുദ്ധി വെച്ച് എന്നാ പരിഗണിക്കാനാ????? സത്യാവസ്ഥ വെളിപ്പെടുത്തി റിയ കൂടി രംഗത്ത് എത്തിയതോടെ ആൽവിച്ചൻ ട്രാപ്പ്ഡ്. അപമാനിച്ചു കഴിഞ്ഞെങ്കിൽ നിർത്തിക്കൂടെ?????? തൊഴു കയ്യോടെ ആൽവിച്ചൻ പറഞ്ഞതും ഒരു പൊട്ടിച്ചിരിയോടെ എല്ലാവരും കളിയാക്കൽ സമാപിച്ചു. വേഗം കഴിക്ക് എമീ എനിക്ക് സ്റ്റേഷനിൽ പോവാനുള്ളതാ. വായിൽ ഭക്ഷണവും വെച്ച് ആൽവിച്ചനെ നോക്കി കളിയാക്കി ചിരിക്കുന്ന എമിയോടവൻ കപട ദേഷ്യത്തിൽ പറഞ്ഞതും ചുണ്ട് കൂർപ്പിച്ച് അവൾ വായിലെ ചവച്ചിറക്കി അടുത്തത്തിനായി അവന് നേരെ വാ തുറന്നു.

അച്ചൂ ഈ ആഴ്ച കഴിഞ്ഞാൽ ക്രിസ്മസ് ആണ് വരാൻ പോവുന്നത് എന്ന കാര്യം മറക്കരുത്. കല്യാണം കഴിഞ്ഞ് നിങ്ങളുടെ ആദ്യത്തെ ക്രിസ്മസ് ആണ്. എമിയുടെ വീട്ടിൽ പോയി ഒരു ദിവസം അവിടെ നിൽക്കണം. നേരത്തെ തന്നെ ലീവ് എടുത്തേക്കണം അല്ലാതെ ആ നേരം എനിക്ക് സ്റ്റേഷനിൽ പോണം അത്യാവശ്യം ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സാറാ ഗൗരവത്തോടെ പറഞ്ഞു. അതൊക്കെ ഞാൻ നോക്കിക്കോളാം എന്റെ അമ്മച്ചീ. നോക്കുന്നത് ഒക്കെ കൊള്ളാം അന്നേ ദിവസം നീ വീട്ടിൽ ഇല്ലെങ്കിൽ ആണ് എന്റെ സ്വഭാവം മാറാൻ പോവുന്നത്. കാര്യം നീ വലിയ പോലീസ് ഏമാൻ ഒക്കെ ആയിരിക്കും പക്ഷെ എന്റെ കൊച്ചിനെ വിഷമിപ്പിച്ചാൽ നീ വിവരം അറിയും. ഗൗരവത്തോടെ പറഞ്ഞവർ അച്ചുവിന്റെ തലയിൽ തട്ടി. അത് കണ്ട് വാ പൊത്തി ചിരിച്ച് അവൾ സാറായ്ക്ക് നേരെ തമ്പ്സ്അപ്പ്‌ കാണിച്ചു. അതേ സമയം അച്ചുവിന്റെ നോട്ടം അവളിൽ എത്തിയതും ഒറ്റ സെക്കന്റിൽ പെണ്ണ് നിഷ്കു ആയി.

ക്രിസ്മസിന് ഇവിടെ എങ്ങനെയാ പുൽകൂട് ഒക്കെ ഒരുക്കുവോ???? എമി ആകാംഷയോടെ റിയയെ നോക്കി. കൊള്ളാം ഇവിടെ നല്ല ആഘോഷം ആയിരിക്കും. പുൽകൂട് ഒരുക്കലും കരോൾ കളിയും ആകെ മൊത്തം കളർ ആയിരിക്കും. പക്ഷെ ഇത്തവണ എനിക്ക് നേരാവണ്ണം ആഘോഷിക്കാൻ പറ്റില്ല. റിയ ആവേശത്തോടെ പറഞ്ഞ് അവസാനം നിരാശയോടെ ഉന്തി നിൽക്കുന്ന വയറിൽ തഴുകി. അതൊക്കെ നമുക്ക് സെറ്റാക്കാം ഏട്ടത്തി. എന്തായാലും ഇത്തവണ ഞാൻ കൂടി ഇവിടെ ഉള്ള സ്ഥിതിക്ക് നമുക്ക് പൊളിക്കണം. ഇപ്പ്രാവശ്യത്തെ ക്രിസ്മസ് സ്പെഷ്യൽ ആയിരിക്കണം. ഉണ്ടാക്കണ്ണുകൾ വിടർത്തി ആവേശത്തോടെ കൈകൾ വായുവിൽ ചലിപ്പിച്ച് അവൾ പറഞ്ഞു. എങ്കിൽ ഇത്തവണ ഞാൻ ഒരു വെറൈറ്റി സംഭവം കാഴ്ച വെക്കാം. ആൽവിച്ചൻ കാര്യമായ ആലോചനകൾക്കൊടുവിൽ പറഞ്ഞു. എന്ത് സംഭവം?????? എമി നെറ്റി ചുളിച്ചു. ക്രിസ്മസ് സ്പെഷ്യൽ ആയി ഞാൻ അവതരിപ്പിക്കുന്ന ഒരു നാടോടി നൃത്തം എങ്ങനുണ്ട് കളർ അല്ലെ?????

താടിയിൽ തടവി അവൻ പറയുന്നത് കേട്ടതും എല്ലാവരും ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന കണക്ക് അവനെ ഒന്ന് നോക്കി. ക്രിസ്മസിന് നാടോടി നൃത്തം..... അച്ചു പല്ല് കടിച്ച് ചോദിച്ചു. എന്താ വെറൈറ്റി അല്ലെ????? ഇട്ടിരുന്ന ഷർട്ടിന്റെ കോളർ പൊക്കി അവൻ എല്ലാവരെയും നോക്കി. ഏട്ടത്തി ഇങ്ങേരെ അങ്ങ്....... അരുത് എമീ എനിക്കീ ചെറുപ്രായത്തിൽ വിധവ ആവാൻ വയ്യ. റിയ എമിയുടെ ചുരുട്ടി പിടിച്ച മുഷ്ടിയിൽ കൈ അമർത്തി. പണ്ട് എനിക്ക് അഞ്ചാം ക്ലാസ്സിൽ വെച്ച് ഫസ്റ്റ് പ്രൈസ് കിട്ടിയ ഒരു ഐറ്റം ഉണ്ട് അത് കളിച്ചാൽ പൊളിക്കും. വേണേൽ ഞാൻ ഒന്ന് പാടി കേൾപ്പിക്കാം. തൊണ്ട ശരിയാക്കി ആൽവിച്ചൻ പാടാൻ ആരംഭിച്ചു. മലങ്കുറവൻ ഞാൻ മലങ്കുറവൻ നാടുകാണി ചുരത്തിലെ മലങ്കുറവൻ ആആആ........... മലങ്കുറവൻ ഞാൻ മലങ്കുറവൻ നാടുകാണി ചുരത്തിലെ മലങ്കുറവൻ..🎶 അത് കേട്ടതോടെ അച്ചു ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു. നിർത്തെടോ..........

മലം കുറവാണെങ്കിൽ പോയി വല്ല ഡോക്ടറേം കാണ് അല്ലാതെ നാട്ടുകാരെ പാടി കേൾപ്പിക്കുവല്ല വേണ്ടത്. അയാളുടെ ഒരു മലങ്കുറവൻ.... അവനെ നോക്കി പല്ല് കടിച്ച് അച്ചു കൈ കഴുകാൻ പോയി. നീ പോടാ മൂരാച്ചി. കേവലം തുള്ളൽ അല്ല നാടോടി നൃത്തം അതൊരു തമസ്യയാണ്. ആ നൃത്ത സാഗരത്തിന് മുന്നിൽ അന്തം വിട്ട് പണ്ടാരം അടങ്ങി ഇരിക്കുന്ന ഒരു കുട്ടിയാണ് ഞാൻ. ആ എന്നെയാണ് കലാബോധം തൊട്ട് തീണ്ടിയിട്ടില്ലാത്ത നീ അപമാനിച്ചത്. കലാകാരന്മാരെ ബഹുമാനിക്കാൻ പഠിക്കെടാ...... അച്ചു പോയ വഴിയെ നോക്കി ചുണ്ട് കോട്ടി ആൽവിച്ചൻ പറഞ്ഞു. കലാകാരൻ എഴുന്നേറ്റ് ഓഫീസിൽ പോവുന്നോ അതോ ഞാൻ ചൂല് എടുക്കണോ?????? ഇടുപ്പിൽ കൈ കുത്തി നിന്ന് സാറാ ചോദിച്ചതും അവൻ മോന്തയും വീർപ്പിച്ച് ചവിട്ടി തുള്ളി എഴുന്നേറ്റ് പോയി. ഒന്നോർത്താൽ എല്ലാ വീട്ടിലും ഇങ്ങനെ ഒരെണ്ണം ഉണ്ടാവുന്നത് നല്ലതാ സമയം പോവുന്നത് അറിയില്ല.

ടേബിളിൽ നിന്ന് ചാടി ഇറങ്ങി എമി ഒരു ചിരിയോടെ പറഞ്ഞു. ഇവിടെ ഒരെണ്ണത്തിനെ സഹിക്കുന്ന പാട് എനിക്കറിയാം. റിയ നെടുവീർപ്പിട്ടു. ഈ പോയതിന്റെ സ്വഭാവം നീയെന്റെ പിള്ളേർക്ക് കൊടുത്തേക്കല്ലേ എന്റെ മാതാവേ....... റിയ നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിച്ചു. അത് കേട്ടാണ് അച്ചു അങ്ങോട്ട്‌ വരുന്നത്. ഏട്ടത്തി അതോർത്ത് വിഷമിക്കണ്ട ദേ ഇവിടെ ഉള്ളത് ഏട്ടത്തിയെ പോലെ ഒരു അയ്യോ പാവം ആയിരിക്കും. അല്ലേടാ വാവേ????? അച്ചു റിയയുടെ വീർത്ത വയറിന് നേരെ മുഖം താഴ്ത്തി പറഞ്ഞു. മ്മ്മ്..... പുറത്ത് വരുമ്പൊ കാണാം വിത്ത് ഗുണം പ്രകടിപ്പിക്കുന്നത്. അത് പിന്നെ മത്തൻ കുത്തിയിട്ട് കുമ്പളം തരണം എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. എമി കണ്ണിറുക്കി ചിരിയോടെ പറഞ്ഞു. ഞാൻ ഇറങ്ങട്ടെ ഇപ്പൊ തന്നെ വൈകി. അമ്മച്ചീ ഏട്ടത്തി ഞാൻ ഇറങ്ങുവാണേ. വാച്ചിൽ നോക്കി ദൃതിയിൽ പറഞ്ഞ് അച്ചു തിരിഞ്ഞു. അത് കേട്ടതും തന്നോട് യാത്ര പറയാത്തതിന്റെ പരിഭവത്താൽ എമിയുടെ ചുണ്ടുകൾ കൂർത്തു. തന്നെ മൈൻഡ് ചെയ്യാതെ മറികടന്ന് പോവുന്ന അവനെ മുഖം വീർപ്പിച്ച് ദേഷ്യത്തിൽ അവൾ നോക്കി നിന്നു.

അവളുടെ ഭാവങ്ങൾ ഓരോന്നായി ഇടം കണ്ണാലെ വീക്ഷിച്ച് അച്ചു എന്തോ ഓർത്തെന്നത് പോലെ ഒരു കള്ളചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞു. പോയിട്ട് വരാം കേട്ടോടീ പൊടിക്കുപ്പീ???? ഒറ്റ കണ്ണിറുക്കി അവളുടെ മൂക്കിൽ പിടിച്ച് വലിച്ച് അവൻ ചോദിക്കവെ അവളുടെ മുഖം വിടർന്നു. നിറഞ്ഞ ചിരിയോടെ അവനെ നോക്കി തലയാട്ടി ആ കയ്യിൽ തൂങ്ങി അവൾ പുറത്തേക്കിറങ്ങി. മുറ്റത്തിറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോവുന്ന അവനെ കൈവീശി കാണിച്ച് തിരികെ അകത്തേക്ക് കയറവേ പത്രത്തിൽ കാര്യമായി എന്തോ തപ്പുന്ന പോളിനെ കണ്ടതും അവളിൽ കുസൃതി തെളിഞ്ഞു. കുറുമ്പൊടെ അയാളുടെ കയ്യിൽ നിന്ന് പത്രവും തട്ടി പറിച്ച് ഓടിയതും. വലിയ വായിൽ വഴക്കും ഇട്ട് അയാളും അവൾക്ക് പുറകെ വെച്ച് പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അതേ വീട്ടിൽ എന്തോ ഗൂഡാലോചന ഒക്കെ നടക്കുന്നുണ്ട്. രണ്ട് മൂന്നു ദിവസമായി അച്ഛനും അമ്മയും ഭയങ്കര അടക്കം പറച്ചിൽ ആണ്.

എന്തോ വലിയ കാര്യം പോലെ നിവി പറയുന്നത് കേട്ടതും അപ്പുവിന്റെ നെറ്റി ചുളിഞ്ഞു. നീ ഒറ്റ മോളല്ലേ????? ബൈക്കിന്റെ പെട്രോൾ ടാങ്കിന് മേലെ കൈ കുത്തി നിർത്തി അവൻ ചോദിച്ചു. ആണെന്ന് അറിയാല്ലോ പിന്നെന്തിനാ ചോദിക്കുന്നത്???? അവൾ കണ്ണ് കൂർപ്പിച്ചു. ഹാ... ഞാൻ മുഴുവൻ പറയട്ടെ. എന്നാ പറ. ഐ തിങ്ക്. അവർ നിനക്ക് കൂട്ടായി ഒരാളെ കൊണ്ടുവരാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഭയങ്കര ഗൗരവത്തിൽ അവൻ പറഞ്ഞ് തീർന്നില്ല പുറത്ത് ബാഗ് കൊണ്ട് നല്ല അസ്സൽ അടി വീണിരുന്നു. പ്ഫാ...... ഒരു ഓഞ്ഞ കണ്ടുപിടുത്തം കണ്ടില്ലേ???? നാണം ഇല്ലേടോ തനിക്ക് സ്വന്തം കാമുകിയുടെ അച്ഛനെയും അമ്മയെയും പറ്റി ഇങ്ങനെ വൃത്തികേട് പറയാൻ. നിവി ദേഷ്യം കൊണ്ട് വിറച്ചു. ഞാനെന്ത് വൃത്തികേട് പറഞ്ഞെന്നാ???? കുട്ടികൾ ഉണ്ടാവുന്നതൊക്കെ ഒരു തെറ്റാണോ???? ഒറ്റ മോൾ ആയത് കൊണ്ട് ഒരു അനിയത്തിയൊ അനിയനോ വേണമെന്ന് നിനക്ക് ആഗ്രഹം കാണില്ലേ???

അത് പറഞ്ഞതിന് ആണോടീ മഹാപാപീ നീ എന്റെ പുറത്ത് തൃശൂർ പൂരം നടത്തിയത്????? അമ്മാ എന്റെ മുതുക്....... പുറത്ത് കൈ കൊണ്ട് ഉഴിഞ്ഞവൻ മുഖം ചുളിച്ചു. വേണ്ടാത്തത് പറഞ്ഞിട്ട് നിന്ന് വേദാന്തം വിളമ്പുന്നോ???? വെറുതെ അല്ല ഒരു പെണ്ണും നിങ്ങളെ തിരിഞ്ഞു പോലും നോക്കാഞ്ഞത്. അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. വോ പറയണ കേട്ടാൽ തോന്നും നിന്റെ പുറകെ ആൺപിള്ളേര് ക്യൂ ആയിരുന്നെന്ന്. നീ കോഴിത്തീറ്റ ഇട്ട് കണ്ടവനെ ഓസി അല്ലേടീ ജീവിക്കുന്നത്???? അപ്പു തിരികെ പുച്ഛിച്ചു. താൻ പോടോ മരങ്ങോടാ... അലവലാതി... കോഴീ... മാങ്ങാത്തലയാ... നോക്കിക്കോ ഞാൻ ഗീതമ്മയോട് എല്ലാം പറഞ്ഞു കൊടുക്കും. ഹും.... ഒറ്റ ശ്വാസത്തിൽ പറഞ്ഞ് അവനെ നോക്കി ചുണ്ട് കോട്ടി അവൾ വെട്ടിതിരിഞ്ഞ് ഒറ്റ പോക്കായിരുന്നു. ഈശ്വരാ എനിക്കിത് എന്തിന്റെ കേടായിരുന്നു??????

അവൾ പോയ വഴിയെ നോക്കി തലയിൽ കൈവെച്ച് അവൻ പറഞ്ഞു പോയി. എന്താണ് മിസ്റ്റർ അപ്പുവേട്ടാ തലയ്ക്ക് കൈ കൊടുത്ത് നിൽക്കുന്നത്???? അവന് മുന്നിൽ വണ്ടി ബ്രേക്ക് ചെയ്തു നിർത്തി റോണി ചോദിച്ചു. ജീവിത പ്രശ്നം ആണ് മോനെ. നെടുവീർപ്പിട്ടവൻ റോണിയെ നോക്കി. ഇന്നും തമ്മിൽ തല്ലി അല്ലെ???? ഇളിച്ചു കൊണ്ടവൻ ചോദിച്ചതും അപ്പു ഒന്ന് തലയാട്ടി. പോട്ടെ അപ്പുവേട്ടാ. ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് കിട്ടുന്നത് ആരോഗ്യത്തിന് നല്ലതാ. ആക്കി ചിരിയോടെ അവൻ പറഞ്ഞു നിർത്തി. പോടേ പോടേ..... അല്ല നീയെന്താടാ കൈ കഴുകാതെ ആണോ പോന്നത്????? അവന്റെ കയ്യിലേക്ക് ഒന്ന് നോക്കി അപ്പു ചോദിക്കവെ എന്തോ ഓർമ്മയിൽ അവൻ മുതുകിൽ കൈ വെച്ചു. കുടുംബപ്രശ്നം ആണ് അപ്പുവേട്ടാ കുടുംബപ്രശ്നം. തല കുടഞ്ഞ് അതും പറഞ്ഞവൻ കോളേജ് ഗേറ്റിന് അകത്തേക്ക് വണ്ടി എടുത്തു. ഇപ്പോഴാ നീ പറഞ്ഞത് ശരി ആയത്. ഇടയ്ക്ക് ഓരോന്ന് കിട്ടുന്നത് അപ്പൊ ആരോഗ്യത്തിന് അത്യുത്തമം ആടാ..... അവൻ അകന്ന് പോവുന്നത് നോക്കി വിളിച്ചു കൂവി അപ്പു ഒരു ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story