ഹൃദയതാളമായ്: ഭാഗം 88

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഈ കോളേജിൽ പോവുന്നത് എന്ത് ബോർ ഏർപ്പാടാണ് രാവിലെ എഴുന്നേൽക്കണം കണ്ടവരെ ബോധിപ്പിക്കാൻ എങ്കിലും കുളിക്കണം. ബുക്ക് എല്ലാം കറക്റ്റ് ആയി എടുത്ത് വെക്കണം നോട്ട്സ് എല്ലാം കംപ്ലീറ്റ് ആക്കണം പോരാത്തതിന് റെക്കോർഡ്. ഇനി അവിടെ ചെന്നാലോ ടീച്ചേഴ്സിന്റെ കണ്ണ് പൊട്ടുന്ന ചീത്തയും ഒരു ലോഡ് ഉപദേശവും കൂടെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന പോലെ ലാബും. ഇതെല്ലാം കടന്ന് എക്സാം എഴുതി എന്ന് തന്നെ ഇരിക്കട്ടെ അപ്പൊ അതാ ഇടുത്തീ പോലെ യൂണിവേഴ്സിറ്റിയുടെ വക സപ്ലി സമ്മാനം. ഇത്രയും വൃത്തികെട്ട ഏർപ്പാട് ഈ ഭൂലോകത്ത് വേറെയില്ല. പേരൊക്കെ കേട്ടാൽ ഏതാണ്ട് വലിയ സംഭവം ആണെന്ന് തോന്നും നമുക്കല്ലേ അറിയൂ കേരളത്തിൽ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള ചെറുപ്പക്കാരെ വീട്ടിലെ പടുവാഴകൾ ആക്കി മാറ്റുന്നതാണ് ഈ ഒലക്കേമ്മേല സപ്ലി എന്ന്. ഹോ... വെറുത്തുപോയി......

ചുണ്ട് കൂർപ്പിച്ച് വലിയ വായിൽ വായിട്ടലക്കുന്ന എമിയെ അവനൊന്ന് നോക്കി. രാവിലെ കോളേജിൽ പോവാൻ ഒരുങ്ങുന്നതിനിടയിലുള്ള ബഹളം ആണീ കേൾക്കുന്നത്. എന്നും രാവിലെ ഉള്ളതാ ഈ പ്രഹസനം. കോളേജിൽ പോവുന്നത് തന്നെ വിദ്യാഭ്യാസ സമ്പ്രദായം കണ്ടുപിടിച്ചവന്റെ നാല് തലമുറയെയും പ്രാകിയാണ്. ഇതൊന്നും പോരാഞ്ഞിട്ട് വിദ്യാഭ്യാസ മന്ത്രി മുതൽ ടെക്സ്റ്റ് പ്രിന്റ് ചെയ്യുന്ന പ്രെസ്സ് മുതലാളി തുടങ്ങി അവിടെ അടിച്ചു തുടക്കാൻ വരുന്നവരെ വരെ പ്രാകി തല തെറിപ്പിക്കുമ്പോഴാണ് പെണ്ണിന് ഒരുവിധം സമാധാനം ആവുന്നത്. കഴിഞ്ഞോ??????? അവൾക്ക് മുന്നിൽ കയ്യും കെട്ടി നിന്നുകൊണ്ട് അവൻ ചോദിക്കുന്നത് കേട്ടതും അവൾ മുഖം വീർപ്പിച്ചു. നിനക്ക് എന്താടി കോളേജിൽ പോവാൻ ഇത്ര മടി????? അത് വന്ത് എനിക്ക് കോളേജ് അലർജി. മുപ്പത്തിരണ്ട് പല്ലും കാട്ടിയുള്ള അവളുടെ മറുപടിയിൽ ഒന്ന് കൂർപ്പിച്ച് നോക്കി. ഇനി കുറച്ച് മാസത്തെ കാര്യം അല്ലെ ഉള്ളൂ അതിനാണോ നീ ഇങ്ങനെ മടി കാണിക്കുന്നത്???? ഇപ്പൊ തന്നെ ദിവസങ്ങൾ എത്ര വേഗമാ പോയത്???? കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അല്ലെ ഒരാഴ്ച്ച പോയത്????

നാളെ ശനിയാഴ്ച ക്ലാസ്സിൽ പോവണ്ട ഞായറാഴ്ച നിവിയുടെ വീട്ടിലെ ഫങ്ക്ഷൻ. അത് കഴിഞ്ഞാൽ പിന്നെ ക്രിസ്മസ് ലീവ്. ഇന്നൊരു ദിവസത്തെ കാര്യത്തിനാണ് നീ ഈ മടി കാണിക്കുന്നത്. മറുപടിയായി അവളൊന്ന് ഇളിച്ചു കാണിച്ചു. എന്ത് പറഞ്ഞാലും ഇങ്ങനെ ഇളിച്ചോണ്ട് നിന്നോളണം. പോയി ബുക്ക് എടുത്ത് വെക്കെടീ...... അച്ചു സ്വരമുയർത്തിയതും ചുണ്ട് കോട്ടി അവൾ ബാഗിലേക്ക് കയ്യിൽ കിട്ടിയ നാലഞ്ച് ബുക്കും റെക്കോർഡും കുത്തിക്കയറ്റി പോവാൻ റെഡിയായി. ഇച്ചായാ ദേ ഇതിന്റെ കൊളുത്ത് അകന്നിരിക്കുവാ ഒന്ന് ശരിയാക്കി ഇട്ടു താ. കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്ന കുഞ്ഞി ചെയിനിൽ കോർത്തിട്ട മിന്നും പൊക്കി പിടിച്ച് അവൾ അവന് മുന്നിൽ ചെന്ന് നിന്നു. അവൾ പറയുന്നത് കേട്ടതും മുടി ഒതുക്കി കൊണ്ടിരുന്ന അവൻ ചീപ്പ് മാറ്റിവെച്ച് അവളിലേക്ക് ചേർന്ന് നിന്ന് ചെയിൻ കയ്യിൽ എടുത്തു നോക്കി. ഇതെങ്ങനെയാ ഇത്ര അകന്നത്????

അച്ചു നെറ്റിച്ചുളിച്ച് അവളെയൊന്ന് നോക്കി. ഇന്നലെ ജോക്കുട്ടൻ പിടിച്ചു വലിച്ചപ്പോൾ പറ്റിയതാ ഇപ്പോഴാ ഞാനിത് ശ്രദ്ധിക്കുന്നത്. മറുപടി കേട്ടവൻ അവളെ ഒന്ന് ഇരുത്തി നോക്കി. അവന്റെ ഭാവം കണ്ടതും എമി നേരെ സീലിങ്ങിലോട്ട് നോട്ടം മാറ്റി. അവളെയൊന്ന് നോക്കി അകന്ന കൊളുത്ത് പല്ല് കൊണ്ട് കടിച്ചു നേരെയാക്കി ഇട്ടുകൊടുത്തപ്പോഴേക്കും താഴെ റോണി എത്തിയിരുന്നു. ദേ അവൻ എത്തി...... അച്ചുവിൽ നിന്ന് അകന്നു മാറി പറയുന്നതിനൊപ്പം ബാഗും എടുത്തവൾ താഴേക്ക് ഓടാൻ ആഞ്ഞു. എന്നാൽ അതിന് മുന്നേ അവൻ അവളെ തന്റെ കൈക്കുള്ളിൽ ആക്കിയിരുന്നു. അങ്ങനെ അങ്ങ് പോവാതെ തരാനുള്ളത് എല്ലാം തന്നിട്ട് എന്റെ കൊച്ച് പോയാൽ മതി. ഒന്നുകൂടി അവളെ തന്നിലേക്ക് അടുപ്പിച്ചവൻ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവന്റെ യൂണിഫോം കോളറിൽ പിടിച്ച് അവന്റെ മുഖം താഴ്ത്തി രണ്ട് കവിളിലും ചുംബിച്ചു. പോരെ????? മതി.

ഇനി എന്റെ പറയുന്നതിനൊപ്പം നെറ്റിയിലും ഇരുകവിളിലും താടി തുമ്പിലും മറുകിലും എല്ലാം ചുംബിച്ച് അവളിൽ നിന്ന് കൈ എടുത്തു മാറ്റി. ഇനി വാ പോവാം..... ചുമലിലൂടെ കൈയിട്ട് അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞതും ടേബിളിൽ ഇരുന്ന അവന്റെ തൊപ്പി എടുത്ത് തലയിൽ വെച്ച് വലിയ ആളെന്ന ഭാവത്തിൽ അവനൊപ്പം താഴേക്കിറങ്ങി. കള്ളന്റെ കയ്യിൽ ആണോ മോനെ പോലീസ് തൊപ്പി ഏൽപ്പിക്കുന്നത്????? എമിയെ കണ്ടതും ആൽവിച്ചൻ ചൊറിഞ്ഞു. അതിന് ഇച്ചായൻ തൊപ്പി തന്നെ അല്ലല്ലോ ഏൽപ്പിച്ചത്???? എമി തിരിച്ച് അങ്ങ് മാന്തി. അതോടെ ആൽവിച്ചൻ പ്ലിംഗ്. കിട്ടിയോ????? റോണി പതിയെ ചോദിച്ചു. ഇല്ല ചോദിച്ചു വാങ്ങി. ആൽവിച്ചൻ വിത്ത്‌ ഇളി. വല്ല കാര്യവും ഉണ്ടായിരുന്നോ????? പോൾ കൈ മലർത്തി അവനെയൊന്ന് നോക്കി. അതേ ഞങ്ങൾ തമ്മിൽ അങ്ങനെ പലതും കൊടുത്തെന്നും വാങ്ങി എന്നും ഇരിക്കും അതൊക്കെ കണ്ട് മറ്റുള്ളവർ കളിയാക്കണ്ട.

റിയ അടക്കം സകലരും കളിയാക്കി ചിരിക്കുന്നത് കണ്ടവൻ പറഞ്ഞു. അതേ വാങ്ങി എന്ന് വേണമെങ്കിൽ പറഞ്ഞോ അത് സമ്മതിച്ചു തരാം പക്ഷെ കൊടുത്തു എന്ന് മാത്രം പറയരുത്. താൻ കൊടുക്കുന്നത് എല്ലാം എട്ടല്ല പതിനാറ് നിലയിൽ പൊട്ടി പാളീസ് ആവുന്നത് കണ്ട് മടുത്തതുകൊണ്ട് പറഞ്ഞതാ. അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അച്ചു പറഞ്ഞതും എല്ലാവരും അമർത്തി ചിരിക്കാൻ തുടങ്ങി. എല്ലാ അപമാനങ്ങളും ഏറ്റു വാങ്ങി തേഞ്ഞു തീരാൻ ആൽവിച്ചന്റെ ജീവിതം ഇനിയും ബാക്കി. തിരിച്ച് രണ്ട് പറയാൻ നാവ് ചൊറിഞ്ഞെങ്കിലും അതിനേക്കാൾ വലിയ ഗോൾ തന്റെ പോസ്റ്റിൽ കയറും എന്നറിയാവുന്നത് കൊണ്ട് സാമ്പാറിൽ കിടന്ന മുരിങ്ങക്കോൽ കടിച്ച് ആ ചൊറിച്ചിൽ അങ്ങ് മാറ്റി. സ്ഥിരം കളിചിരിയും തല്ല് പിടിത്തവും ആയി എല്ലാവരും കഴിച്ച് എഴുന്നേറ്റു. എമി എല്ലാവരോടും യാത്ര പറഞ്ഞ് ജോക്കുട്ടനും റിയയുടെ വയറ്റിലെ കുഞ്ഞുവാവക്കും ഉമ്മ കൊടുത്ത് ബാഗും എടുത്ത് പോവാൻ ഇറങ്ങി. പിന്നാലെ അച്ചു സ്റ്റേഷനിലോട്ടും ഡാഡിയും മകനും ഓഫീസിലോട്ടും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഇന്റർവെല്ലിന് മൂവർ സംഘം ക്യാന്റീനിലെ സ്ഥിരം സീറ്റിൽ നില ഉറപ്പിച്ചു കൂടെ നമ്മുടെ മറിയാമ്മയും. പെണ്ണിപ്പൊ ഫുൾ ടൈം ഇവരുടെ കൂടെ തന്നെയാണ്. നാലിനും ഒരമ്മ പെറ്റ സ്വഭാവം ആയത് കൊണ്ട് ചേർന്ന് പോവുന്നു. തങ്കം പോലുള്ളൊരു ബോണ്ട പൊളിച്ചപ്പോൾ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ബോണ്ടയ്ക്കകത്തുള്ള പുഴുക്കളങ്ങനെ കളികളായി ചിരികളായി വിളികളായി ഹൊയ്...... കൊണ്ടുവന്ന് വെച്ച ബോണ്ട തിന്നുന്നതിനിടയിൽ റോണി പാടി. അറപ്പിക്കല്ലേ റോണിച്ചാ ഞാനിതൊന്ന് കഴിച്ചോട്ടെ.... മറിയാമ്മ അവന്റെ കയ്യിൽ മെല്ലെ അടിച്ചു. ശെടാ ഞാനെന്ത് അറപ്പിച്ചെന്നാ. സിറ്റുവേഷന് പറ്റിയ ഒരു ബാക്ക്ഗ്രൗണ്ട് സോങ് ഇട്ടതല്ലേ????? ബോണ്ട വിട്ട് പഴംപൊരി എടുത്ത് കടിച്ചവൻ ചോദിച്ചു. ഡെയ് ഡെയ് മതിയെടാ ചളി വാരി എറിഞ്ഞത്. മതിയെങ്കിൽ മതി. യൂ പ്രോസീഡ്. റോണി നിവിക്കായി അരങ്ങോഴിഞ്ഞു. മാറ്റന്നാളത്തെ കാര്യം എല്ലാവരും മറന്നിട്ടില്ലോ.

നിവി ഒരു ഓർമ്മപ്പെടുത്തൽ പോലെ പറഞ്ഞു. മറക്കാനോ ഞങ്ങളോ നെവർ....... എമിയും റോണിയും ഒരുപോലെ ഇളിയോടെ പറയുന്നത് കേട്ടതും അവൾ രണ്ടിനെയും ഒന്ന് കൂർപ്പിച്ച് നോക്കി. എന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലോ???? അവരെ ഒന്ന് ചുഴിഞ്ഞു നോക്കി അവൾ നെറ്റി ചുളിച്ചു. ഞങ്ങളുടെ ഒരേ ഒരു ചങ്ക് ആൻഡ് കരളായ നിന്റെ വീടിന്റെ പാല് കാച്ചലിന്റെ കാര്യം ഇത്രയേറെ കൃത്യമായി ഓർത്ത് വെച്ചതിന് നീയെന്തിനാ ഒരുമാതിരി നോക്കുന്നത്???? മുഖത്തെ ഭാവം മാറ്റി നിഷ്കു ആയി എമി ചോദിച്ചു. അത് തന്നെ. ഞായറാഴ്ച അവിടെ വന്ന് ഫുഡ് അടിക്കുന്നതും സ്വപ്നം കണ്ട് നടക്കുന്ന ഞങ്ങളെ സംശയദൃഷ്ടിയോടെ നോക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു. റോണി ഇൻ സെന്റി മൂഡ്‌. ബൈ ദുബായ് എന്താ ഫുഡ് സദ്യ തന്നെ ആയിരിക്കുമല്ലോ അല്ലെ?????

ആ ചോദ്യം കേട്ട ഉറവിടം തേടിയതും അവരുടെ കണ്ണുകൾ ചെന്നെത്തിയത് ഇളിയോടെ ഇരിക്കുന്ന മറിയാമ്മയിലും. നിനക്ക് പറ്റിയ പെണ്ണ് തന്നെ. വേറെ ഒന്നിന്റെ കാര്യത്തിൽ ഓക്കെ അല്ലെങ്കിലും തീറ്റി കാര്യത്തിൽ നീയും ഇവളും made for each other. പഴംപൊരി തിന്നുന്ന റോണിയെയും ബോണ്ട തിന്നുന്ന മറിയാമ്മയെയും നോക്കി എമി പറഞ്ഞതും രണ്ടും 70mm ചിരി ചിരിച്ചു. മൻസൻ അല്ലെ പുള്ളേ???? എഗൈൻ മറിയാമ്മ. അത് കേട്ടതും റോണി അവളെ ഒരു നോട്ടം അഭിമാനമുണ്ട് മറിയാമ്മേ അഭിമാനമുണ്ട് എന്ന ഭാവത്തിൽ. മറിയാമ്മ ഓൺ ഒന്ന് പോ സാറേ (ആക്ഷൻ ഹീറോ ബിജു jpg എക്സ്പ്രഷൻ ) രണ്ടിന്റെയും ഭാവം കണ്ട് അയ്യേ എന്ന കണക്ക് എമിയും നിവിയും. നമ്മൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു. നിവി ഓർമ്മപ്പെടുത്തി. അപ്പൊ എഗൈൻ കം ടു ദി പോയിന്റ്. എമി പറഞ്ഞതും വീണ്ടും നിർത്തിയ ഇടത്ത് അവർ എത്തി.

അപ്പൊ പറഞ്ഞു വന്നത്. നാളെ തന്നെ മൂന്നും എന്റെ വീട്ടിൽ ഉണ്ടാവണം ഇനി പറഞ്ഞില്ല കേട്ടില്ല അറിഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത്. നിവി കാട്ടായം പറഞ്ഞു. അയ്യോ നാളെയോ???? നാളെ എനിക്ക് വരാൻ പറ്റില്ല. എമി ചാടി കയറി പറഞ്ഞു. എന്തുകൊണ്ട് പറ്റില്ല????? മൂവരും ഒരേ വോയ്‌സിൽ. അത്... പിന്നെ... ആഹ് ഇച്ചായൻ സമ്മതിക്കില്ല. ഞാനും ഇച്ചായനും കൂടി ഞായറാഴ്ച രാവിലെ അങ്ങ് എത്തിക്കോളാം. ആദ്യം ഒന്ന് തപ്പി എങ്കിലും അവൾ പെട്ടെന്ന് തന്നെ പറഞ്ഞൊപ്പിച്ചു. പറ്റില്ല പറ്റില്ല. നീ നാളെ അവിടെ ഉണ്ടാകണം. അച്ചുവേട്ടന്റെ കാര്യം അല്ലെ അത് ഞാൻ വിളിച്ചു പറഞ്ഞോളാം. അത് മാത്രവല്ല. ജോക്കുട്ടൻ അവനെ ഇപ്പൊ നോക്കുന്നത് ഞാനാ ഏട്ടത്തിക്ക് ഒറ്റയ്ക്ക് അവനെ മാനേജ് ചെയ്യാൻ പറ്റില്ല. അതും ഈ അവസ്ഥയിൽ. അതിനിപ്പൊ എന്താ???? അവിടെ നീ മാത്രം അല്ലല്ലോ ഉള്ളത്. ഒരു ദിവസത്തെ കാര്യം അല്ലെ അത് സാറാന്റിയോ പോൾ അങ്കിളോ ആൽവിച്ചായനോ നോക്കിക്കോളും.

നീ ചെല്ലുന്നതിന് മുൻപും അവർ തന്നെയല്ലേ നോക്കിയിരുന്നത്????? ഡാഡിയും അൽവിച്ചായാനും നാളെ ഓഫീസിൽ പോവും അപ്പൊ അമ്മച്ചി മാത്രമല്ലെ കാണൂ. അമ്മച്ചിക്ക് ചിലപ്പോൾ അവനെ ശ്രദ്ധിക്കാൻ പറ്റി എന്ന് വരില്ല അതാ ഞാൻ........ എമി പാതിക്ക് നിർത്തി. എടീ അപ്പൊ നിനക്ക് ഇതുവരെ കാര്യം മനസ്സിലായില്ലേ????? അതുവരെ എല്ലാം ശ്രദ്ധിച്ചിരുന്ന റോണി എമിയെ ഇടംകണ്ണിട്ട് നോക്കി ഒരു കള്ള ചിരിയോടെ ചോദിച്ചു. എന്ത് മനസ്സിലായില്ലേന്ന്????? നിവി സംശയത്തോടെ നെറ്റി ചുളിച്ചു. അതായത്. നമ്മുടെ ഗഥാ നായികയ്ക്ക് പ്രാണനാഥനെ പിരിഞ്ഞിരിക്കാൻ വയ്യ. അതാണ് ജോക്കുട്ടൻ കരയും ജോക്കുട്ടൻ പിണങ്ങും എന്നൊക്കെ മുട്ടാപ്പോക്ക് പറയുന്നത്. ഒരു താളത്തിൽ മറിയാമ്മ പറഞ്ഞു പൂർത്തിയാക്കി. അപ്പോഴാണ് നിവിക്ക് കാര്യം കത്തുന്നത്. അതിന്റെ ഫലമായി അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു. ഓഹ് അങ്ങനെ............

നിവി ആക്കി ചിരിയോടെ വലിയ വായിൽ പറഞ്ഞ് അവളെ കളിയാക്കി. സത്യങ്ങൾ എല്ലാം പുറത്തായതും ചമ്മി അടപ്പ് തെറിച്ചത് പോലെ എമി ഇരുന്നു. എന്തൊക്കെ മേളമായിരുന്നു കാണുമ്പൊ കാണുമ്പൊ അടി കൂടുന്നു ഇഷ്ടം പറഞ്ഞു വന്നപ്പോൾ ഇഷ്ടമല്ല എന്ന് പറയുന്നു. അവസാനം കെട്ട് കഴിഞ്ഞപ്പൊ ദേ കെട്ട്യോനെ പിരിഞ്ഞ് ഇരിക്കാൻ പറ്റുന്നില്ല പോലും. റോണി കിട്ടിയ അവസരത്തിന് എമിയെ നന്നായി താങ്ങുന്നുണ്ട്. അവളെ അങ്ങനെ കളിയാക്കല്ലേ റോണീ ഉത്തമ കുടുംബിനി ആയി പോയത് അവളുടെ കുഴപ്പം ആണോ???? നിവിയും അവസരം പാഴാക്കുന്നില്ല. ഇതെന്താ നിങ്ങളൊക്കെ ഇങ്ങനെ???? സ്വന്തം കെട്ട്യോനെ എമി ചേച്ചി അല്ലാതെ പിന്നെ അപ്പുറത്തെ പഞ്ചായത്തിലെ റോസിക്കുട്ടി സ്നേഹിക്കുവോ????

ചേച്ചി സ്നേഹിച്ച് ചേച്ചി ചേച്ചീടെ കൂടെ ഞാനുണ്ട്. മറിയാമ്മ അവളുടെ തോളിൽ തട്ടി. അതുകൂടി ആയതും എമിക്ക് അങ്ങ് വിറഞ്ഞു കയറി. നിർത്തിക്കേ. കുറേ നേരായല്ലോ മൂന്നും കൂടി വാരാൻ തുടങ്ങിയിട്ട്. നിനക്കൊക്കെ പ്രേമിക്കാനും നിന്നെയൊക്കെ സെറ്റാക്കാനും ഞാൻ വേണായിരുന്നു എന്നിട്ടിപ്പൊ എനിക്കിട്ട് തന്നെ താങ്ങുന്നോ. നോക്കിക്കോ എനിക്കും അവസരം കിട്ടും അന്ന് നിന്നെയെല്ലാം ഞാൻ എടുത്തോളാം. നന്ദിയില്ലാത്ത കച്ചറകൾ......... മൂന്നിനെയും നോക്കി പേടിപ്പിച്ച് ചവിട്ടി തുള്ളി എമി അവിടെ നിന്നുപോയി. അവളുടെ പോക്ക് നോക്കി നിറഞ്ഞ ചിരിയോടെ അവർ മൂവരും ഇരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story