ഹൃദയതാളമായ്: ഭാഗം 92

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എന്നിട്ടുണ്ടല്ലോ മായമ്മേ....... ആവേശത്തോടെ അവൾ എന്തോ പറയാൻ ആഞ്ഞതും മായയുടെ ശബ്ദം ഉയർന്നു. എന്റെ പൊന്ന് മോളെ നീയാ വായ്ക്ക് ഇത്തിരി റസ്റ്റ്‌ കൊടുക്ക്. തിന്നേം വായിട്ടലക്കേം ചെയ്താൽ വായിൽ കിടക്കുന്ന നാവ് കുഴഞ്ഞു പോവും. മായ പറയുന്നത് കേട്ടതും അവൾ അവരെ കൂർപ്പിച്ച് നോക്കി ചൂണ്ടു വിരലിൽ തൊപ്പി പോലെ വെച്ചിരുന്ന അച്ചപ്പത്തിന്റെ കഷ്ടം കടിച്ചെടുത്ത് മുന്നോട്ട് നോക്കി. മുന്നിൽ ഒരു ചിരിയോടെ മാറിൽ കൈ പിണച്ചു വെച്ച് നിൽക്കുന്ന അച്ചൂനെ കണ്ടതും അവളുടെ കണ്ണ് പുറത്തേക്ക് തള്ളി. ഉയ്യോ... ഇതെപ്പൊ വന്നു????? ടേബിളിൽ നിന്ന് ചാടി ഇറങ്ങി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും എല്ലാവരും അവൾ നോക്കി നിൽക്കുന്ന ദിശയിലേക്ക് കണ്ണുകൾ പായിച്ചു. എല്ലാവരുടെയും നോട്ടം കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു. വണ്ടിയുടെ ശബ്ദം ഒന്നും കേട്ടില്ലല്ലോ??? ഒത്തിരി നേരം ആയോ എത്തിയിട്ട്????? ചോദ്യത്തിനൊപ്പം അവൾ നടന്ന് അവനരികിൽ എത്തിയിരുന്നു.

അയ്യോ മോൻ എത്തിയിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോ????? മായയും തെല്ലൊരു വിഷമത്തോടെ പറഞ്ഞു. ഒത്തിരി നേരം ഒന്നും ആയില്ല ആന്റി ജസ്റ്റ്‌ ഇപ്പൊ അകത്തേക്ക് കയറിയതേ ഉള്ളൂ അപ്പോഴാ ഇവിടെ ഒരാൾ അച്ചപ്പം തിന്നുന്നത് കണ്ടത്. അത് നോക്കി നിന്നുപോയതാ. എമിയുടെ വിരലുകളിലേക്ക് ഒന്ന് നോക്കി അവൻ പറയുന്നത് കേട്ട് അവൾ ചമ്മിയ ചിരി ചിരിച്ച് രണ്ട് കയ്യും പുറകിലേക്ക് ആക്കി പിടിച്ചു. ചമ്മി അടപ്പ് തെറിച്ചുള്ള അവളുടെ നിൽപ്പ് കണ്ടവൻ ചിരി അടക്കി പിടിച്ചു. എന്നാലും മുറ്റത്ത് ഒരു വണ്ടി വന്ന് നിന്നിട്ട് ഇത്രയും പെണ്ണുങ്ങൾ ഇവിടെ ഉണ്ടായിട്ട് ഒരാൾ പോലും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ മോശം മോശം. റോണിയുടെ ആ ശബ്ദം കേൾക്കുമ്പോഴാണ് അച്ചു അവളിൽ നിന്ന് നോട്ടം മാറ്റുന്നത്. അത് പിന്നെ ഇവൾ ഒരുത്തി ആ തിരുവാ ഒന്ന് അടച്ചിട്ട് വേണ്ടേ എന്തെങ്കിലും ഒന്ന് കേൾക്കാൻ???? വന്നപ്പോൾ തൊട്ട് വായടച്ചിട്ടില്ല. എന്റെ അച്ചുവേട്ടാ ഇതിനെ എങ്ങനെ സഹിക്കുന്നു?????

നിവിയുടെ ചോദ്യം കേട്ടതും എല്ലാവർക്കും ചിരി പൊട്ടി. എമി ദേഷ്യത്തോടെ കണ്ണ് കൂർപ്പിച്ച് ചിരിച്ചു മറിയുന്ന നിവിയേയും റോണിയേയും മറിയാമ്മയേയും നോക്കി. മതി ആ കൊച്ചിനെ കളിയാക്കിയത്. പറച്ചിൽ കേട്ടാൽ തോന്നും നിനക്കൊക്കെ നാക്കെന്ന സാധനം ഇല്ലെന്ന്. മായ എല്ലാത്തിനെയും ഒന്ന് തറപ്പിച്ച് നോക്കി പറഞ്ഞതും മൂന്നിന്റെയും ചിരി സ്വിച്ചിട്ടത് പോലെ നിന്നു. വന്ന കാലിൽ നിൽക്കാതെ മോനിരിക്ക് ഞാൻ ചായ എടുക്കാം. മായ സ്നേഹത്തോടെ അവനെ നോക്കി പറഞ്ഞു. ആയിക്കോട്ടെ ആന്റി. ഇന്നിവിടെ കയറിയില്ല എന്ന പരാതി വേണ്ടല്ലോ??? ചെറു പുഞ്ചിരിയോടെ പറഞ്ഞവൻ ചെയറിലേക്ക് ഇരുന്നു. തൊട്ടടുത്തായി എല്ലാവരെയും നോക്കി പേടിപ്പിച്ച് എമിയും. അച്ചുവേട്ടൻ എന്താ രാവിലെ ഇവിടെ കയറാതെ പോയത്?????

നിവി അവർക്ക് എതിരെ ഇരുന്നുകൊണ്ട് ചോദിച്ചു. സമയം ഇല്ലായിരുന്നു നിവി. ഒന്നാമതേ ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ വൈകി പിന്നെ ഇവളെ കൊണ്ടുവന്ന് ആക്കാതെ പോവാൻ കഴിയില്ലല്ലോ. കയറാൻ നിന്നാൽ സ്റ്റേഷനിൽ എത്തുമ്പോൾ വൈകും അതാ ഇവളെ ഇവിടെ ഇറക്കിയിട്ട് പോയത്. അടുത്തിരുന്ന എമിയുടെ മുഖത്തേക്ക് ഒന്ന് നോക്കി പുഞ്ചിരിയോടെ അവൻ മറുപടി കൊടുത്തു. അച്ചുവിന്റെ കണ്ണുകൾ നിവിയുടെ അരികിലായി ഇരിക്കുന്ന മറിയാമ്മയിൽ ചെന്ന് നിന്നു. ഇതാണല്ലേ നിന്റെ മറിയാമ്മ???? മറിയാമ്മയെ ഒന്ന് നോക്കി റോണിയോടായി അവൻ ചോദിച്ചു. മറുപടിയായി അവൻ നാണം അഭിനയിച്ച് നിലത്ത് കളം വരയ്ക്കുന്നത് പോലെ കാണിച്ചു. അയ്യടാ അവന്റെ ഒരു നാണം???? ഡാ ക്ണാപ്പാ ഇവിടെ വല്ല കന്നംതിരുവും കാണിച്ചു എന്ന് ഞാൻ അറിഞ്ഞാൽ. നേരെ ചെന്ന് ആലീസ് ആന്റിയെ വിവരം അറിയിക്കും പറഞ്ഞില്ല എന്ന് വേണ്ട.

നിവീ ഇതുങ്ങൾ രണ്ടിന്റെയും മേൽ നിന്റെ ഒരു കണ്ണ് വേണം. റോണിയെ ഒന്ന് തറപ്പിച്ച് നോക്കിയവൻ പറഞ്ഞു. അതോർത്ത് അച്ചുവേട്ടൻ പേടിക്കണ്ട. ഇവിടെ വന്നത് മുതൽ രണ്ടിനെയും ഇടം വലം തിരിയാൻ ഞാനും ഇവളും സമ്മതിച്ചിട്ടില്ല. ഇനി സമ്മതിക്കാനും പോണില്ല. തന്റെ ഇടത്തും വലത്തും ഇരിക്കുന്ന റോണിയെയും മറിയാമ്മയെയും മാറി മാറി നോക്കി അവൾ പറഞ്ഞതും റോണി പല്ല് കടിച്ചു. കൊള്ളാം കെട്ട് കഴിയുന്നതിന് മുൻപ് ഇവളുടെ വീടിന്റെ മതിലും ചാടി മീശമാധവൻ കളിച്ച നിങ്ങൾ തന്നെ ഇത് പറയണം. റോണി തന്റെ അമർഷം പുറത്ത് കാട്ടി. ഞാൻ മീശമാധവൻ കളിച്ചിട്ടുണ്ടെങ്കിൽ നല്ല അന്തസ്സായി ഇവളെ മിന്നുകെട്ടിയിട്ടുമുണ്ട്. അതുപോലെ അല്ല നിന്റെ കാര്യം ആദ്യം പൊന്നുമോൻ പോയി പഠിച്ച് ഒരു ജോലി വാങ്ങിക്ക് എന്നിട്ടാവാം മതിൽ ചാട്ടം. അത് വരെ നീ നോക്കി നിന്ന് വെള്ളമിറക്കിയാൽ മതി. അത്യാവശ്യം പുച്ഛം വാരി വിതറി അച്ചു പറയുന്നത് കേട്ടവൻ ദയനീയ ഭാവത്തിൽ മറിയാമ്മയെ നോക്കി.

അവൾ മുകളിലേക്ക് നോക്കി സീലിംഗിന്റെ ഭംഗിയും ആസ്വദിച്ച് ഇരുന്നു. ഇപ്പോഴേ റൊമാൻസ് താങ്ങാനുള്ള ബാല്യം പാവത്തിനില്ല. എന്റെ കൊച്ച് എന്നാ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്?????? മുഖം വീർപ്പിച്ച് എങ്ങോ നോക്കി ഇരിക്കുന്ന എമിയിലേക്ക് ഒന്ന് ചേർന്നിരുന്നവൻ ചോദിച്ചു. ഞാൻ മിണ്ടുന്നതാണല്ലോ ഇവിടെ എല്ലാർക്കും പ്രശ്നം അതുകൊണ്ട് ഞാൻ ഇനി മിണ്ടുന്നില്ല പോരെ????? ചുണ്ട് കോർപ്പിച്ചവൾ മുഖം വെട്ടിച്ചു. അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കാതെന്റെ പൊടിക്കുപ്പീ.... ആർക്കും കാണാൻ ആവാത്ത വിധത്തിൽ അവളെ ഇടുപ്പിലൂടെ കൈചുറ്റി പിടിച്ചവൻ പറഞ്ഞു. ഞങ്ങൾ ഒരു തമാശ പറഞ്ഞതല്ലേടീ അതിനിങ്ങനെ മുഖം കയറ്റി വെക്കാതെ എയർ വിടെടി മുത്തേ. ചുണ്ടുകൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ച് നിവി പറഞ്ഞതും അവൾ ചുണ്ട് കോട്ടി കാണിച്ച് നേരെ ഇരുന്നു. വിട്ടേക്ക് അവൾക്കുള്ളത് നമുക്ക് നാളെ കൊടുക്കാം. എമിക്ക് കേൾക്കാൻ പാകത്തിന് കള്ളചിരിയോടെ അവൻ പറഞ്ഞതും ആ ചിരി മെല്ലെ അവളിലേക്കും പടർന്നിരുന്നു. ആഹാ വീർപ്പിച്ചു വെച്ച മുഖം ഒക്കെ അങ്ങ് തെളിഞ്ഞല്ലോ?????

ചിരിയോടെ ചായയുമായി അങ്ങോട്ട്‌ വന്ന മായയുടെ ചോദ്യം കേട്ടതും അവളൊന്ന് ഇളിച്ചു കാണിച്ചു. ഇതാ മോനെ ചായ. ട്രേയിൽ ഇരുന്ന ചായ അവന് നേരെ നീട്ടി അവർ പറഞ്ഞതും അവൻ പുഞ്ചിരിയോടെ ചായ എടുത്തു. നിങ്ങൾ എല്ലാവരും കുടിച്ചോ???? ചായക്കപ്പ് ചുണ്ടോട് അടുപ്പിക്കുന്നതിന് മുന്നേ അവൻ ചോദിച്ചു. അതൊക്കെ എപ്പോഴേ കുടിച്ചു. മറിയാമ്മയുടെ മറുപടി കേട്ടതും അവൻ ചിരിയോടെ ചായ ഊതി കുടിക്കാൻ ആരംഭിച്ചു. ഇതൊക്കെ എടുത്ത് കഴിക്ക് അച്ചൂ. മായ അവന് മുന്നിലേക്ക് ഉണ്ണിയപ്പവും അച്ചപ്പവും അടങ്ങിയ പ്ലേറ്റ് നീക്കി വെച്ചു. ഇത് ആന്റി ഉണ്ടാക്കിയതാണോ???? പ്ലേറ്റിൽ ഇരുന്ന ഒരു ഉണ്ണിയപ്പം എടുത്ത് കടിച്ചവൻ ചോദിച്ചു. അതേല്ലോ. മായമ്മ ഈ അച്ചപ്പം ഉണ്ണിയപ്പം നെയ്യപ്പം അങ്ങനെയുള്ള ഐറ്റംസിന്റെ ഒക്കെ സ്പെഷ്യലിസ്റ്റ് ആണ്. പ്ലേറ്റിൽ നിന്ന് ഒരു അച്ചപ്പം എടുത്ത് കയ്യിൽ പിടിച്ച് എമി ആയിരുന്നു അവനുള്ള മറുപടി കൊടുത്തത്. ഓഹ്!!!!

നിനക്ക് വേണേൽ വേറെ താരാടീ വെറുതെ അച്ചുവേട്ടന്റെ പ്ലേറ്റിൽ കയ്യിട്ട് വരാതെ. ഞാൻ എന്റെ കെട്ട്യോന്റെ പാത്രത്തിൽ നിന്നാ എടുത്തത് നീ പോടീ... നിവിക്ക് നേരെ ചുണ്ട് കോട്ടി പുച്ഛം എറിഞ്ഞവൾ അച്ചപ്പം ഓടിച്ച് ഓരോ വിരലിലും കോർത്തു വെക്കാൻ തുടങ്ങി. ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന മനുഷ്യനാടി അങ്ങേരത് മനസമാധാനമായിട്ട് ഒന്ന് തിന്നോട്ടെ. നിവിയത് പറഞ്ഞതും അവൾ അത് ഇഷ്ടപ്പെടാത്തത് പോലെ ചുണ്ട് കൂർപ്പിച്ച് വെച്ചു. അവൾ കഴിച്ചോട്ടെ നിവീ ഞാനിത് എന്തായാലും മുഴുവൻ ഒന്നും കഴിക്കാൻ പോണില്ല. നിങ്ങൾക്ക് വേണമെങ്കിൽ എടുത്തോ. അല്ലാതെ ഞങ്ങളെ നോക്കിയിരുന്ന് കൊതി വിടണ്ട അല്ല്യോടീ പെമ്പറന്നോത്തി??? എമിയുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ച് ഒരു താളത്തിൽ അവൻ ചോദിച്ചതും ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ അവൾ നിവിയെ നോക്കി പിരികം പൊക്കിയും താഴ്ത്തിയും കാണിച്ചു.

കൊള്ളാം ഇപ്പൊ കെട്ട്യോനും കെട്ട്യോളും ഒറ്റ കെട്ട് നമ്മൾ ചുമ്മാ പുറമ്പോക്കും. ഇത് നേരത്തെ അറിയാവുന്നത് കൊണ്ടല്ലേ ഞാനൊന്നും പറയാതിരുന്നത്. റോണി നിവിയോടായി അൽപ്പം പരിഹാസത്തിൽ പറഞ്ഞു. മായ അതെല്ലാം ചിരിയോടെ നോക്കി ഇരുന്നു. മുറിയിൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും അവർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ഉദയേട്ടൻ ആയിരിക്കും. രാവിലെ പോയപ്പൊ തുടങ്ങിയ വിളിയാ. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി കൊടുത്തു വിട്ടാലും അത് വേണോ ഇത് വേണോ എന്ന് ചോദിച്ച് വിളിച്ചോണ്ടേ ഇരിക്കും. ഞാനൊന്ന് നോക്കിയിട്ട് വരാം. അച്ചുവിനോടായി പറഞ്ഞവർ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. മായ പോയ വഴിയെ ഒന്ന് നോക്കി അവൻ എമിക്ക് നേരെ തിരിഞ്ഞു. വിരലുകൾക്ക് മുകളിൽ ഉറപ്പിച്ച് വെച്ചിരിക്കുന്ന അച്ചപ്പത്തിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കുന്ന അവളെ കണ്ടതും അവന് കുസൃതി തോന്നി. മെല്ലെ മുഖം ചരിച്ച് എതിർ വശത്തേക്ക് നോക്കവെ നിവി ആർക്കോ ചിരിയോടെ മെസ്സേജ് ടൈപ്പ് ചെയ്യുന്നുണ്ട്. റോണിയും മറിയാമ്മയും കണ്ണിൽ കണ്ണിൽ നോക്കി ഇരുപ്പുണ്ട്.

മൂന്നും മൂന്ന് ലോകത്ത് ആണെന്ന് കണ്ടതും അവൻ എമിയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. ആരോ തന്നെ നോക്കി ഇരിക്കുന്നത് പോലെ തോന്നി തലയുയർത്തി നോക്കിയതും ചിരിയോടെ ടേബിളിൽ കൈ താങ്ങി ഇരുന്ന് തന്നെ നോക്കുന്ന അച്ചുവിനെ കണ്ടതും അവൾ നെറ്റി ചുളിച്ചു. മ്മ്മ്മ്?????? സംശയ ഭാവത്തിൽ അവൾ പിരികം വളച്ചു. എനിക്ക് അച്ചപ്പം വേണം. പുഞ്ചിരിയോടെ അവൻ പറയുന്നത് കേട്ടവൾ വാ തുറന്നു പോയി. മാതാവേ ഇങ്ങേരുടെ കണ്ണും അടിച്ചു പോയോ????? എന്റെ മനുഷ്യാ അച്ചപ്പം അല്ലെ ഈ പ്ലേറ്റിൽ ഇരിക്കുന്നത്???? മുന്നിലെ പ്ലേറ്റ് ചൂണ്ടി കാണിച്ച് അവൾ അവന്റെ നെറ്റിയിൽ ഒരു കുത്ത് വെച്ച് കൊടുത്തു. എനിക്ക് ഇതിലിരിക്കുന്നത് വേണ്ട. പറയുന്നതിനൊപ്പം അവനാ പ്ലേറ്റ് നീക്കി വെച്ചു. പിന്നെ?????? എമി കാര്യം മനസ്സിലാവാതെ അവനെ നോക്കി. എനിക്ക് ദേ ഇത് മതി. കള്ളചിരിയോടെ അഞ്ച് വിരലിലും അച്ചപ്പത്തിന്റെ പീസ് ഓരോന്നായി വെച്ചിരിക്കുന്ന അവളുടെ കൈ എടുത്ത് പിടിച്ചവൻ പറഞ്ഞു. അത് കണ്ടതും എമിയുടെ കണ്ണ് ഇപ്പൊ പുറത്ത് വരും എന്ന പരുവത്തിൽ എത്തി.

കള്ളചിരിയോടെ അവളുടെ വിരലുകൾ ചുണ്ടോട് അടുപ്പിക്കുന്ന അവനെ കണ്ടതും അവൾ പിടച്ചിലോടെ കൈ വലിക്കാൻ ശ്രമിച്ചു. എന്നാൽ അവന്റെ പിടിയിൽ നിന്നവൾക്ക് കൈ അയക്കാൻ കഴിഞ്ഞില്ല. ഉമിനീര് ഇറക്കി അവൾ എതിർ വശത്തേക്ക് നോക്കി. കൂട്ടത്തിൽ ആരെങ്കിലും ഒരാൾ കണ്ടാൽ മതി. പിന്നെ തലവഴി മുണ്ടിട്ട് നടക്കേണ്ടി വരും. അവൾ ഭയത്തോടെ അങ്ങോട്ട്‌ ഒന്ന് നോക്കിയതും മൂന്നും വേറേതോ ലോകത്ത് ആണ്. ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അവൾക്ക് നേരിയ ഒരു ആശ്വാസം തോന്നി. അപ്പോഴേക്കും അച്ചു അവളുടെ പെരുവിരലിൽ കിടന്ന അച്ചപ്പം കടിച്ച് എടുത്തിരുന്നു. സുഖമുള്ള ചെറിയൊരു നോവിനോപ്പം വിരലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടതും അവൾ കണ്ണുകൾ അവനിലേക്ക് ചലിപ്പിച്ചു. കണ്ണിൽ നിറഞ്ഞ കുറുമ്പൊടെ അവളുടെ പേരുവിരൽ നുണഞ്ഞ് ചൂണ്ടുവിരലിനെ ലക്ഷ്യമാക്കി ചലിക്കുന്ന അവനെ നോക്കി ശ്വാസം എടുക്കാൻ ആവാതെ ഇരുന്നുപോയി.

തന്റെ മിഴികളെ ഒരു നോക്കിനാൽ കൊരുത്തിട്ട അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന തന്റെ പ്രതിബിംബത്തിൽ നോക്കി അവൾ സ്വയം മറന്ന് ഇരുന്നു. മനസ്സ് അവനിൽ അടിമപ്പെട്ടത് പോലെ ആയിരുന്നു. അവളിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവളുടെ ഓരോ വിരലുകളെയും അവൻ കടിച്ച് നുണഞ്ഞെടുത്തു. അവസാനം ചെറുവിരലിൽ എത്തിയതും കുഞ്ഞൊരു കടിയും ഉമ്മയും കൊടുത്തിട്ടാണ് അവൻ പിന്മാറിയത്. കുസൃതി ചിരിയോടെ കണ്ണിറുക്കി അവളുടെ കൈ വിരലുകളെ അവൻ സ്വാതന്ത്രമാക്കി. അപ്പോൾ മാത്രമാണ് അതുവരെ അടക്കി വെച്ച അവളുടെ ശ്വാസം നേരെ വീഴുന്നത്. കണ്ണുകൾ അടച്ച് നെഞ്ചിൽ കൈവെച്ച് അവൾ ദ്രുതഗതിയിൽ ഉയർന്ന ഹൃദയത്തുടിപ്പിനെ ശാന്തമാക്കാൻ ശ്രമിച്ചു. അവളുടെ ഓരോ മാറ്റങ്ങളും വശ്യമായ ചിരിയോടെ മീശ പിരിച്ചു വെച്ചവൻ നോക്കി ഇരുന്നു. ഹൃദയം പൂർവ്വസ്ഥിതിയിൽ മിടിച്ചു തുടങ്ങിയതും അവൾ ഒന്ന് നിശ്വസിച്ച് കണ്ണുകൾ തുറന്നു.

മുന്നിൽ കുസൃതി നിറഞ്ഞ മുഖത്തോടെ മീശ തടവി ഇരിക്കുന്ന അച്ചുവിനെ അവൾ കൂർപ്പിച്ച് നോക്കി. ചുണ്ടും തടവി ഇരുന്നവൻ അവളുടെ ആ നോട്ടത്തെ നേരിട്ടു. വിശപ്പ് മാറിയോ അളിയാ????? ഒരു പ്രത്യേക ട്യൂണിൽ റോണിയുടെ ചോദ്യം കേട്ടാണ് രണ്ടുപേരും കണ്ണും കണ്ണും കൊണ്ടുള്ള കളി അവസാനിപ്പിക്കുന്നത്. മുന്നിലേക്ക് നോക്കുമ്പോൾ അതാ ആക്കി ചിരിയോടെ തങ്ങളെ തന്നെ നോക്കി ഇരിക്കുന്ന നിവിയും റോണിയും മറിയാമ്മയും. മൂന്നിന്റെയും മുഖം കാണുമ്പോൾ തന്നെ അറിയാം സീൻ എല്ലാം കൃത്യമായി കണ്ടിട്ടുണ്ടെന്ന്. എമി ചടപ്പോടെ മൂന്നിനേയും നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അതൊരു ഇളി ആയാണ് പുറത്തേക്ക് വന്നത്. ചമ്മി നാറിയുള്ള അവളുടെ ഇരുപ്പ് കണ്ടവർ മൂവരും ചിരി അടക്കി പിടിച്ചു. മൂന്നിന്റെയും ചൂഴ്ന്നുള്ള നോട്ടം കണ്ടതും അവൾ തല ചരിച്ച് ഇതിനെല്ലാം കാരണക്കാരൻ ആയ സ്വന്തം കെട്ട്യോനെ ഒന്ന് നോക്കി.

യാതൊരു ചമ്മലും ഇല്ലാതെ ചിരിച്ചോണ്ട് ഇരിക്കുന്ന അവനെ കണ്ടതും അവൾ അന്തംവിട്ട് ഇരുന്നുപോയി. ഇങ്ങേർക്ക് നാണോം മാനോം ഒന്നൂല്ലേ എന്റെ ഈശോയേ??????? മനസ്സിൽ ആലോചിച്ചവൾ വായും തുറന്ന് ഇരുന്നുപോയി. ഇത്രയും നേരം ഇരുന്ന് റൊമാൻസിച്ചത് പോരാഞ്ഞിട്ട് ആയിരിക്കും ഇരുന്ന് വായിനോക്കുന്നത്. ഇനിയെങ്കിലും അങ്ങേരുടെ മുഖത്ത് നിന്നൊന്ന് കണ്ണെടുക്കെടീ പോത്തേ..... ഒന്ന് മുന്നോട്ട് ആഞ്ഞ് എമിയുടെ തലയിൽ ഒന്ന് കൊട്ടി നിവി പറയുമ്പോഴാണ് അവൾക്ക് ബോധം വരുന്നത്. അവൾ തലയും തടവി അച്ചുവിൽ നിന്ന് നോട്ടം മാറ്റി. പലതരം റൊമാൻസ് കണ്ടിട്ടുണ്ട് അച്ചപ്പം കൊണ്ട് റൊമാൻസിക്കുന്നത് ഞാൻ ആദ്യായിട്ട് കാണുവാ. മറിയാമ്മ താടിക്ക് കയ്യും കൊടുത്തിരുന്നു പറഞ്ഞു. എമി അച്ചുവിനെ ഒന്ന് കടുപ്പിച്ച് നോക്കി മുഖത്ത് ഒരു ഇളി ഫിറ്റ്‌ ചെയ്ത് ഇരുന്നു. നീ എവിടുന്നാ ഇതിനും മാത്രം റൊമാൻസ് കാണുന്നത്????

റോണി സംശയത്തോടെ അവളെ നോക്കി. അതിനൊക്കെ ഹിന്ദി സീരിയൽ കാണണം റോണിച്ചാ. ഒരു കിന്റൽ പുച്ഛം വാരി വിതറി എമിക്ക് നേരെ തിരിഞ്ഞു. എന്നാലും അച്ചുവേട്ടൻ ഇത്ര റൊമാന്റിക് ആണെന്ന് ഞാൻ അറിഞ്ഞില്ല എമി ചേച്ചി. മറിയാമ്മ ആ പറയുന്നത് കേട്ടതും റോണി ഇരുന്ന് പല്ല് കടിച്ചു. കണ്ടവന്റെ കാര്യത്തിൽ എന്താ ശുഷ്‌കാന്തി സ്വന്തം കാര്യത്തിൽ ഏഹേ. ഇതൊക്കെ ആരോട് പറയാൻ????? ആര് കേൾക്കാൻ???? കൈമലർത്തി പറഞ്ഞവൻ നെടുവീർപ്പിട്ടു. പിന്നെ അങ്ങോട്ട്‌ അവർ മൂന്നുപേരും കൂടി എമിയേയും അച്ചുവിനെയും കളിയാക്കി കൊല്ലുകയായിരുന്നു. ഇതൊക്കെ കേട്ട് ചമ്മി നാറി എമി ഇരുന്നപ്പോൾ അച്ചുവിന് നോ കുലുക്കം. അവസാനം മുറിയിലേക്ക് പോയ മായ തിരികെ വരുമ്പോഴാണ് കളിയാക്കലുകൾക്ക് വിരാമം ഇടുന്നത്. മായ എത്തിയതും കുറച്ചേറെ നേരം സംസാരിച്ച് ഇരുന്നിട്ടാണ് അച്ചു എമിയേയും കൊണ്ട് പോവാൻ ഇറങ്ങുന്നത്. ആ സമയം കൊണ്ട് തന്നെ അച്ചു അവരിൽ ഒരാളായി മാറി കഴിഞ്ഞിരുന്നു.

എമിയെ വിടാൻ ആർക്കും മനസ്സിലായിരുന്നെങ്കിലും അച്ചുവിനെ വിട്ട് അവൾ നിൽക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ആരും നിർബന്ധിക്കാൻ പോയില്ല. പുറത്തേക്ക് ഇറങ്ങുന്ന അവരെ വാതിൽക്കൽ ചെന്ന് നിന്ന് എല്ലാവരും യാത്രയാക്കി. എല്ലാവർക്കും നേരെ കൈവീശി കാണിച്ച് അച്ചുവിനോപ്പം വണ്ടിയിൽ കയറി അവൾ അകലുമ്പോൾ അതുവരെ അവിടെ മുഴങ്ങി കേട്ട ഒച്ചപ്പാടും ചിരിയൊലികളും എല്ലാം നിലച്ചു പോയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വീട്ടിൽ എത്തിയതും വണ്ടിയിൽ നിന്നിറങ്ങി എമി ചവിട്ടി തുള്ളി അകത്തേക്ക് കയറി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന കണക്ക് അകത്തേക്ക് കയറിയ പാടെ ചൊറിയാൻ വന്ന ആൽവിച്ചന് നേരെ ചാടി കടിച്ച് അവൾ മുകളിലേക്ക് പാഞ്ഞു. ഇതിന് പ്രാന്താണോ എന്ന കണക്ക് ആൽവിച്ചൻ അവൾ പോയ വഴിയേ നോക്കി കൺഫ്യൂഷനിൽ നിന്നു. അല്ലെങ്കിലേ അരപ്പിരി ലൂസ് ആണല്ലോ. എടാ കൊച്ചിന് ഇത് എന്നാ പറ്റി വന്നു കയറിയതേ നല്ല ദേഷ്യത്തിൽ ആണല്ലോ?????? അകത്തേക്ക് കയറി വന്ന അച്ചുവിന് നേരെ സാറാ ചോദ്യമെറിഞ്ഞു.

ആന്നെ ഇപ്പൊ എന്റെ മെക്കിട്ട് കയറിയിട്ടാ ആ മറുത മോളിലോട്ട് പോയത്. ആൽവിച്ചനും ഏറ്റു പിടിച്ചു. അവൻ മറുപടി ഒന്നും പറയാതെ കള്ളചിരി ചിരിച്ചു. അത് കണ്ടതും സാറാക്ക് കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായി. എടാ കുരുത്തംക്കെട്ടവനെ നീ എന്നാടാ ഒപ്പിച്ചു വെച്ചത്????? അച്ചുവിന്റെ ചുമലിൽ അടിച്ചവർ അവനെ കലിപ്പിച്ചു നോക്കി. അവളെ ചുമ്മാ ഒന്ന് എരി കേറ്റിയതാണെന്റെ സാറാകൊച്ചേ. അച്ചു ഒന്ന് കണ്ണിറുക്കി കാട്ടി. എന്റെ പൊന്ന് അമ്മച്ചീ അവളുടെ പിണക്കമെല്ലാം ദേ ഇപ്പൊ തന്നെ ഞാൻ മാറ്റി എടുക്കും. ഇടുപ്പിൽ കൈകുത്തി തന്നെ കണ്ണുരുട്ടി നോക്കി നിൽക്കുന്ന സാറായോടായി അവൻ പറഞ്ഞു. മ്മ്മ്..... എടുക്കും എടുക്കും... മിക്കവാറും ഇന്ന് തന്നെ നിന്നെ സിമിത്തേരിയിലേക്ക് എടുക്കും. ഭദ്രകാളിയെ കണക്കാ അവൾ പോയിരിക്കുന്നത്. കണ്ടറിയണം അച്ചൂ നിനക്കിനി എന്താ സംഭവിക്കുന്നതെന്ന്. ആൽവിച്ചൻ പറഞ്ഞതും അവനൊന്ന് ചിരിച്ചു. പൊന്നു മോനെ ചേട്ടായി. ആ പോയതേ എന്റെ പൊടിക്കുപ്പി ആണ്. ഭദ്രകാളി അല്ല സാക്ഷാൽ കള്ളിയങ്കാട്ട് നീലി ആയാലും അവളുടെ ദേഷ്യം അടക്കി നിർത്താൻ ഈ ഞാൻ തന്നെ മതി.

ചുണ്ടിലെ ചിരി മായ്ക്കാതെ പറഞ്ഞവൻ സ്റ്റെയർ കയറി. ആ പോയ കുഞ്ഞാടിനെ നീ തന്നെ കാത്തോണേ എന്റെ പുണ്യാളാ.... ആൽവി മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു. എന്നാൽ സാറായുടെ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അത് കണ്ടതും അവനൊന്ന് ചിരിച്ചു. പതിയെ ഡോറിന്റെ ഹാൻഡിൽ പിടിച്ചു തുറന്ന് അകത്തേക്ക് കയറേണ്ട താമസം ഒരു പില്ലോ അവന് നേരെ പറന്ന് വന്നിരുന്നു. അത് പ്രതീക്ഷിച്ചിരുന്നത് പോലെ അവൻ കൈപ്പിടിയിൽ ഒതുക്കി. കയ്യിൽ ഇരുന്ന പില്ലോ നെഞ്ചിലേക്ക് അമർത്തി കെട്ടിപ്പിക്കുന്നത് പോലെ കാട്ടി അവൻ താടി പില്ലോയുടെ മുകളിൽ കുത്തി നിർത്തി മുന്നിൽ രൗദ്രഭാവത്തിൽ നിൽക്കുന്ന എമിയെ നോക്കി. അവന്റെ മുഖത്തെ ചിരി കണ്ടതും എമിക്ക് അങ്ങ് വിറഞ്ഞു കയറി. മനുഷ്യനെ നാണംകെടുത്തുന്നോ???? ഉച്ചത്തിൽ അലറിയവൾ ബെഡിൽ അലസമായി വലിച്ചെറിഞ്ഞിട്ട അവളുടെ സൈഡ് ബാഗ് എടുത്ത് അവന് നേരെ എറിഞ്ഞു.

അത് കണ്ടതും പില്ലോ ഇടം കയ്യിലേക്ക് പിടിച്ച് വലതു കൈ കൊണ്ട് പറന്നു വന്ന ബാഗ് കയ്യിൽ ഒതുക്കി. ക്യാച്ച്....... ഒരു ചിരിയോടെ അവൻ ബാഗ് കയ്യിൽ ഇട്ട് ചുഴറ്റി പറഞ്ഞതും അവൾ ദേഷ്യത്തിൽ അവനെ നോക്കി കണ്ണുരുട്ടി അവനെ എറിയാനുള്ള അടുത്ത സാധനത്തിനായി ചുറ്റിനും കണ്ണുകൾ പായിച്ചു. അത് മനസ്സിലാക്കിയതും അവൻ പില്ലോയും ബാഗും ബെഡിലേക്ക് ഇട്ട് കാല് പിന്നിലേക്ക് ഉയർത്തി വാതിൽ അടച്ച് ഒറ്റ കുതിപ്പിന് അവൾക്കരികിൽ എത്തി. ഒന്ന് പ്രതികരിക്കാൻ ആയും മുന്നേ അവളെ കൈക്കുള്ളിൽ ഒതുക്കി പിടിച്ചു. വിട്...... എന്നെ വിടാൻ.......... അവന്റെ കൈപ്പിടിക്ക് ഉള്ളിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ടവൾ ഉറഞ്ഞു തുള്ളി. എന്നാൽ ഞൊടിയിടയിൽ അച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ ഏങ്ങി കൊണ്ടവൾ ഒന്നുയർന്നു. അവളുടെ പിടച്ചിൽ അറിഞ്ഞവൻ അവളെ ദേഹത്തേക്ക് വീണ്ടും അമർത്തി.

കഴുത്തിലൂടെ അവന്റെ അധരങ്ങൾ കാതിലേക്ക് അരിച്ചു കയറി. എന്നോട് ദേഷ്യമാണോ?????? കാറ്റ് പോലെ അവന്റെ വാക്കുകൾ അവളുടെ കാതിലൂടെ പാഞ്ഞു കയറി. അതിന് ഉത്തരം പറയാൻ ആവാത്ത അവസ്ഥയിൽ ആയിരുന്നു അവളപ്പോൾ. പറയെടാ ദേഷ്യമാണോ????? ഇത്തവണ ചോദ്യത്തിനൊപ്പം ചുണ്ടുകളും കാതിൽ അമർന്നിരുന്നു. മ്മ്മ്മ്.......... നേർത്ത ഒരു മൂളൽ അവളിൽ നിന്നുയർന്നു. അത് കേട്ടതും അവൻ തന്റെ പല്ലുകൾ കഴുത്തിൽ ആഴ്ത്തി. സ്സ്......... എരിവ് വലിച്ചു കൊണ്ടവൾ അവന്റെ നെഞ്ചിൽ അള്ളി പിടിച്ചുകൊണ്ട് പിടഞ്ഞു പോയി. ഇപ്പോഴും ദേഷ്യമാണോ???? പല്ലുകൾ ആഴ്ന്നിടത്ത് ചുംബിച്ചവൻ വീണ്ടും ചോദിച്ചു. മ്മ്മ്മ്.......... തീരെ പതിഞ്ഞ ഒരു ഒരു മൂളൽ അവളുടെ തൊണ്ടക്കഴുയിൽ നിന്ന് ഉയർന്നു. ഒന്ന് മുഖമുയർത്തി നോക്കിയതും കണ്ണുകൾ അടച്ച് മൂളുന്ന അവളെ കാൺകെ അവനിൽ കുസൃതി നിറഞ്ഞു.

പുഞ്ചിരിയോടെ അവൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ ആഴത്തിൽ പതിപ്പിച്ചു. തോളിൽ നിന്ന് അവൾ ഇട്ടിരുന്ന ടോപ് ചെറുതായ് നീക്കി കഴുത്തിൽ തെളിഞ്ഞു കാണുന്ന പിടയ്ക്കുന്ന നീല ഞരമ്പിലൂടെ അവന്റെ ചുണ്ടുകൾ ഇഴഞ്ഞു നീങ്ങി. എമിയുടെ വിരലുകൾ അവന്റെ മുടിയിൽ മുറുകി. ഇനിയും ദേഷ്യമാണോ?????? തീരെ പതിഞ്ഞ സ്വരത്തിൽ അവനാ ചോദ്യം വീണ്ടും ആവർത്തിച്ചു. ഇ.... ഇല്ല......... ഇടർച്ചയോടെ ഒന്ന് പിടഞ്ഞവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അവളുടെ ഉത്തരം കേട്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളചിരി മിന്നി. അവളുടെ കഴുത്തിൽ നിന്ന് തലയുയർത്തി അവൻ അവളിലെ പിടി അയച്ചു. എമി കണ്ണുകൾ തുറക്കാതെ തളർച്ചയോടെ അവനെ ചാരി നിന്നുപോയി. വല്ലാതെ കിതച്ചു പോയിരുന്നു അവളപ്പോൾ. തന്റെ നെഞ്ചിൽ ചാരി നിന്ന് ശ്വാസം എടുക്കുന്ന അവളെ അവൻ പൊതിഞ്ഞു പിടിച്ച് മൂർദ്ധാവിൽ ചുണ്ട് അമർത്തി നിന്നു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story