ഹൃദയതാളമായ്: ഭാഗം 93

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഇത്ര നേരം ഭദ്രകാളിയെ കൂട്ട് ഉറഞ്ഞു തുള്ളി നിന്ന പെണ്ണ് ഒരു പൂച്ചക്കുഞ്ഞിനെ പോലെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന കാഴ്ച അവനിൽ ഒരു ചിരി വിടർത്തി. ഇരുകൈ കൊണ്ടും എമിയെ പൊതിഞ്ഞു പിടിച്ചവൻ തന്റെ മുഖം അവളുടെ കാതിലേക്ക് അടുപ്പിച്ചു. പിണക്കമാണോ കൊച്ചേ????? തെല്ലൊരു കുറുമ്പൊടെ അവൻ ചോദിച്ചു. മ്മ്ഹ്ഹ്........ നിഷേധാർത്ഥത്തിൽ മൂളികൊണ്ടവൾ അവന്റെ നെഞ്ചിൽ മുഖം ഉരസി. ഒരു ചിരിയോടെ അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. ഇവിടെ ഇരുന്നോ ഞാൻ പോയി ഒന്ന് ഫ്രഷായിട്ട് വരാം. ഒരു കൈകൊണ്ട് അവളെ ചുറ്റിയെടുത്ത് ബെഡിൽ ഇരുത്തി അവളിൽ നിന്ന് അടർന്നു മാറി കവിളിൽ ഒന്ന് തട്ടി. യാന്ത്രികമായി അവളൊന്ന് തലയാട്ടിയതും ഒരു പുഞ്ചിരിയോടെ വാച്ച് അഴിച്ച് ടേബിളിൽ വെച്ച് യൂണിഫോം ഷർട്ട്‌ ഊരി ടവലും ഇട്ട് മാറാനുള്ള ഡ്രസ്സും എടുത്ത് വാഷ്‌റൂമിലേക്ക് കയറി. വാഷ്റൂമിന്റെ വാതിൽ അടയുന്ന ശബ്ദം കാതിൽ എത്തുമ്പോഴാണ് അവൾക്ക് സ്വബോധം വരുന്നത്. അവൾ ഞെട്ടലോടെ വാഷ്റൂമിന്റെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് മിഴികൾ പായിച്ചു പിന്നെ എന്തോ ഓർത്തെന്നത് പോലെ കൈകൾ കഴുത്തിലേക്ക് നീണ്ടു.

കഴിഞ്ഞു പോയ നിമിഷങ്ങളുടെ ബാക്കിപത്രം എന്നവണ്ണം തിളക്കമാർന്ന ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തി കളിച്ചു. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ചിന്തകളെയും വികാരങ്ങളെയും എന്ത് പേരിട്ട് വിളിക്കണം എന്നറിയാതെ കണ്ണുകൾ അടച്ചവൾ ബെഡിലേക്ക് വീണു. മനസ്സ് കാറ്റത്ത് കെട്ടഴിഞ്ഞു പറക്കുന്ന പട്ടം എന്നപോൽ പാറി പറക്കുമ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നിവി മോളെ............ റോണിക്കും മറിയാമ്മക്കും ഒപ്പം ഇരുന്ന് ലുഡോ കളിച്ചുകൊണ്ടിരുന്ന നിവി താഴെ നിന്ന് ഉദയന്റെ വിളി കേട്ടതും ഫോൺ താഴെ വെച്ച് എഴുന്നേറ്റു. ദാ വരുന്നച്ഛാ........ അയാൾക്കുള്ള മറുപടി എന്ന പോൽ വിളിച്ചു കൂവി. അച്ഛൻ വന്നിട്ടുണ്ട് അതുകൊണ്ട് ഞാൻ താഴേക്ക് പോകുവാ രണ്ടും അതിനിടയിൽ വല്ലതും കാണിച്ചാൽ ഉണ്ടല്ലോ...... ഭീഷണിയോടെ വിരൽ ചൂണ്ടി അവൾ രണ്ടെണ്ണത്തിനെയും നോക്കി കണ്ണുരുട്ടി. വോ. നീ നോക്കി പീഡിപ്പിക്കണ്ട ഞങ്ങളും വരുന്നുണ്ട് താഴേക്ക്. നിവിയെ നോക്കി പുച്ഛിച്ച് മറിയാമ്മയുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ച് നിവിയെക്കാൾ മുന്നേ അവൻ താഴേക്ക് പോയി. അവന്റെ പോക്ക് കണ്ട് ഒന്ന് പകച്ചെങ്കിലും പിന്നാലെ അവളും താഴേക്ക് വെച്ച് പിടിച്ചു. ആഹാ...

നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ???? റോണിയെയും മറിയാമ്മയെയും കണ്ടതും ഹാളിലെ സോഫയിൽ ഇരുന്ന ഉദയൻ ചോദിച്ചു. അയാളെ കണ്ടതും റോണി അവളുടെ കയ്യിലെ പിടുത്തം വിട്ടുമാറി നിന്ന് അയാളെ നോക്കി ഇളിച്ചു കാണിച്ചു. എന്താടാ മുഖത്ത് ഒരു കള്ളലക്ഷണം???? അയാൾ അവനെ ചുഴിഞ്ഞ് ഒന്ന് നോക്കി. എന്ത് കള്ളലക്ഷണം?????? അല്ല ഉദയച്ഛൻ എപ്പൊ വന്നു????? വിഷയം മാറ്റാനായി അവൻ തിരക്കി. ഇപ്പൊ വന്നതേ ഉള്ളെടാ. പിന്നെ ഇപ്പൊ വന്നത് ഒരു സന്തോഷം വാർത്തയും ആയിട്ടാണ് അല്ലെ മായെ????? അയാൾ നിറഞ്ഞ ചിരിയോടെ അടുത്ത് നിന്ന ഭാര്യയെ നോക്കി. അവരുടെ മുഖത്തും അതേ സന്തോഷം നിറഞ്ഞിരുന്നു. എന്ത് സന്തോഷ വാർത്ത????? നിവി സംശയത്തോടെ നെറ്റി ചുളിച്ച് അവർ ഇരുവരെയും മാറി മാറി നോക്കി. അത് പറയാം അതിന് മുൻപ് എന്റെ മോൾ ഇത് വാങ്ങ്. സോഫയിൽ നിന്ന് എഴുന്നേറ്റ് കയ്യിൽ ഇരുന്ന ഷോപ്പിംഗ് കവർ അവൾക്ക് നേരെ നീട്ടി. അവൾ കാര്യം മനസ്സിലാവാതെ അയാളെ നോക്കി. ഹാ വാങ്ങിക്ക് നിവീ...... മായ കൂടി പറഞ്ഞതും അവൾ കവർ വാങ്ങി തുറന്നു നോക്കി.

അതിൽ ഇരിക്കുന്ന വാടാമല്ലി നിറത്തിലുള്ള പട്ട് സാരി കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. നാളെ ഇത് ഉടുത്ത് വേണം എന്റെ മോൾ നിൽക്കാൻ. മിഴിഞ്ഞ കണ്ണുകളോടെ തങ്ങളെ ഉറ്റുനോക്കി നിൽക്കുന്ന അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് കവിളിൽ തലോടികൊണ്ട് മായ പറഞ്ഞു. അതിന് എനിക്ക് വേറെ ഡ്രസ്സ്‌ എടുത്തിരുന്നല്ലോ പിന്നെന്തിനാ ഇത്???? അവൾ സംശയം വിട്ടു മാറാതെ അവരെ നോക്കി. ഇനി ഒന്നും ഒളിപ്പിച്ചു വെക്കാതെ പറയാം അല്ലേടോ????? ഉദയൻ മായയെ ഒന്ന് നോക്കി. പിന്നല്ലാതെ. ഉദയേട്ടൻ തന്നെ പറഞ്ഞോ അവൾക്ക് ഒരു സർപ്രൈസ് ആവട്ടെ. അവർ ഒരു ചിരിയോടെ പറഞ്ഞു. ഇവരുടെ സംഭാഷണങ്ങൾ കേട്ട് കിളിപോയി നിൽക്കുകയാണ് മറ്റുള്ളവർ. മനുഷ്യനെ ടെൻഷനാക്കാതെ കാര്യം എന്താന്ന് പറയുന്നുണ്ടോ????? ക്ഷമ കെട്ട് നിവി ശബ്ദമുയർത്തി. അത് മോളെ നാളെ ഇവിടെ നമ്മുടെ പുതിയ വീടിന്റെ പാല് കാച്ചൽ മാത്രമല്ല നാടക്കാൻ പോവുന്നത്. പിന്നെ?????? നാളെ എന്റെ ഒരേയൊരു മകളുടെ കല്യാണം ഉറപ്പിക്കാൻ പോകുവാ. അവളെ ചേർത്ത് പിടിച്ചു കൊണ്ടയാൾ പറയുന്നത് കേട്ടവൾ ഞെട്ടി തരിച്ചു പോയി.

കേട്ടത് വിശ്വസിക്കാനാവാതെ അവൾ പകപ്പോടെ അവർ ഇരുവരെയും നോക്കി. ഞാൻ പറഞ്ഞില്ലേ ഉദയേട്ടാ മോൾക്ക്‌ ഇതൊരു സർപ്രൈസ് ആവും എന്ന്. കണ്ടില്ലേ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത്. മായ ചിരിയോടെ അവളുടെ കവിളിൽ നുള്ളി. എന്താ അച്ഛാ പെട്ടെന്ന് ഇങ്ങനെ?????? അത് ചോദിക്കുമ്പോൾ അവളുടെ സ്വരം പതറി പോയിരുന്നു. പെട്ടെന്ന് ഒന്നും അല്ല മോളെ. കൃത്യമായി പറഞ്ഞാൽ എമി മോളുടെ കല്യാണത്തിന്റെ സമയത്തേ ഞങ്ങൾ ഉറപ്പിച്ചതാ. മോളോട് ഇതുവരെ ഇത് പറയാതെ ഇരുന്നത് ഒരു സർപ്രൈസ് തരാനാണ്. ഞങ്ങൾ എടുക്കുന്ന തീരുമാനത്തെ എന്റെ മോൾ എതിർക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് ഞങ്ങൾ ധൈര്യപൂർവ്വം ചെക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തത്. അത് മാത്രമല്ല നല്ല പയ്യനാ മോളെ. എന്റെ കുഞ്ഞിന്റെ ജീവിതം സുരക്ഷിതമായ കൈകളിൽ തന്നെ ആയിരിക്കും എത്തിച്ചേരാൻ പോവുന്നത് എന്നെനിക്ക് ഉറപ്പുണ്ട്. അത്യധികം സന്തോഷത്തോടെ വാത്സല്യത്തോടെ തന്റെ തലയിൽ തഴുകി പറയുന്ന വാക്കുകൾ കേട്ട് ഒന്ന് എതിർക്കാൻ പോലും കഴിയാതെ അവൾ നിസ്സഹായയായി നിന്നുപോയി. ഇത്ര പെട്ടെന്ന് എന്നൊക്കെ പറഞ്ഞാൽ ഞാൻ പഠിക്കുവല്ലേ അച്ഛാ.... അവൾ ദയനീയമായി അയാളെ നോക്കി.

ഇന്നലെ വരെ എന്നെ കെട്ടിക്ക് എന്നെ കെട്ടിക്ക് എന്ന് പറഞ്ഞ് കാറി കൊണ്ട് നടന്ന പെണ്ണ് ഇപ്പൊ പറയുന്നത് കേട്ടില്ലേ????? മായ അവളെ കളിയാക്കി. അങ്ങനെ അല്ല അച്ഛാ. ഇത്ര പെട്ടെന്ന് അതും ഇതുവരെ ഒന്ന് കാണാത്ത അറിയാത്ത ആളെ ഞാൻ എങ്ങനെയാ?????? അവസാന ശ്രമം എന്നത് പോലെ അയാളെ നിറ കണ്ണുകളോടെ നോക്കി. എന്റെ കുട്ടിക്ക് അച്ഛനെ വിശ്വാസമില്ലേ????? ചാട്ടുളി പോലെ അയാളുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ചെന്ന് പതിച്ചു. എന്താ അച്ഛാ ഇത്???? ഈ ലോകത്ത് മാറ്റാരേക്കാളേറെ എനിക്ക് എന്റെ അച്ഛനെ വിശ്വാസം ആണ്. പതിഞ്ഞതെങ്കിലും ഉറച്ചതായിരുന്നു ആ മറുപടി. എങ്കിൽ എന്റെ മോൾ എതിര് പറയരുത്. അച്ഛൻ അവർക്ക് വാക്ക് കൊടുത്തു പോയി. അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അയാൾ പറയുന്നത് കേട്ടതും ഉള്ളം നീറി പുകയുന്നത് പോലെ അവൾക്ക് തോന്നി. ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയ അപ്പുവിന്റെ മുഖം കണ്മുന്നിൽ തെളിയുന്നത് പോലെ. അതിലപ്പുറം അച്ഛന്റെ വായിൽ നിന്ന് വീണ ഓരോ വാക്കുകളും അവളിൽ നോവ് ഉണർത്തി.

ഒരു തീരുമാനം എടുക്കാൻ കഴിയാത്ത വിധം അവൾ തളർന്നു പോയി. ഇരുമിഴികളും സജ്ജലമായി. എനിക്ക്.... എനിക്ക് സമ്മതമാണ് അച്ഛാ...... ഇടറിയ വാക്കുകൾ കൂട്ടിച്ചേർത്ത് ഒരു വിറയലോടെ പറഞ്ഞു നിർത്തുമ്പോൾ കണ്ണുകൾ അണപ്പൊട്ടി ഒഴുകാതിരിക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു. അവളുടെ തീരുമാനം കേട്ട് മറിയാമ്മ തറഞ്ഞു നിന്നുപോയി. മുന്നിലെ കാഴ്ചകൾ വിശ്വസിക്കാനാവാതെ അവൾ റോണിയുടെ കയ്യിൽ പിടിമുറുക്കി. ഞാൻ പറഞ്ഞില്ലേ ഉദയേട്ടാ നമ്മുടെ മോൾ ഒരിക്കലും നമ്മുടെ തീരുമാനത്തെ എതിർക്കില്ലെന്ന്????? അമ്മേടെ പൊന്നുമോൾ. സന്തോഷത്തോടെ അവർ അവളെ അണച്ചു പിടിച്ച് നെറുകിൽ ചുംബിച്ചു. അത് കണ്ട് അയാളും അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. തന്റെ മാതാപിതാക്കളുടെ മുഖത്ത് തെളിയുന്ന നിറ പുഞ്ചിരിയിൽ സന്തോഷിക്കാൻ കഴിയാതെ അവൾ നിസ്സഹായയായി നിന്നു. ഇനിയും നിന്നാൽ കണ്ണുനീരിനെ അടക്കി വെക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതും അവൾ ഒരുവിധം അവരിൽ നിന്ന് അടർന്നു മാറി അകത്തേക്ക് നടന്നു.

എല്ലാം തകർന്നത് പോലെ അവളുടെ പോക്ക് കണ്ട് മറിയാമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. എന്നാൽ റോണിയുടെ മുഖത്ത് അപ്പോൾ വേർതിരിച്ച് അറിയാൻ കഴിയാത്ത ഭാവങ്ങൾ ആയിരുന്നു. അവൻ കണ്ണുകളാൽ മറിയാമ്മയോട് അവളുടെ അടുത്തേക്ക് പോവാൻ ആവശ്യപ്പെട്ടു. അത് മനസ്സിലാക്കി അവനെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് അവൾ വേഗത്തിൽ മുകളിലേക്കുള്ള പടികൾ കയറി. അവൾ കണ്ണിൽ നിന്ന് മറഞ്ഞതും അവൻ ഉദയനും മായക്കും നേരെ തിരിഞ്ഞു. നീയെന്താടാ ഈ തപ്പുന്നത്????? തങ്ങളുടെ മുന്നിൽ വന്നു നിന്ന് ചുറ്റിനും എന്തോ തിരയുന്ന റോണിയെ കണ്ടയാൾ ചോദിച്ചു. ഇത്രയും നേരത്തെ പ്രകടനം കാഴ്ചവെച്ച നിങ്ങൾക്ക് തരാൻ പറ്റിയ അവാർഡ് നോക്കിയതായിരുന്നു. അവരെ അടിമുടി നോക്കിയവൻ പറഞ്ഞു. അല്ല എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ മുൻപ് വല്ല ബാലേട്രൂപ്പിൽ എങ്ങനും ആയിരുന്നോ ഭാര്യക്കും ഭർത്താവിനും ജോലി???? അല്ല ഇമ്മാതിരി കണ്ണ് തള്ളുന്ന പെർഫോമൻസ് കണ്ട് ചോദിക്കുവാ. കല ഞങ്ങളുടെ രക്തത്തിൽ പണ്ടേ കലർന്നതാണ്. അവന്റെ ചോദ്യത്തെ അവർ പുച്ഛിച്ചു തള്ളി. ഉദയേട്ടാ. മോൾ?????? മായ ദുഃഖത്തോടെ അയാളെ നോക്കി. ഇത് വേണ്ട ഉദയേട്ടാ പാവം എന്റെ കുഞ്ഞ് ഒരുപാട് വിഷമിക്കുന്നുണ്ട്.

നിവിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മനസ്സിൽ തെളിഞ്ഞതും അവരുടെ സ്വരമിടറി. എന്റെ മായമ്മേ നാളെ അപ്പുവേട്ടനെയാണ് നിങ്ങൾ കണ്ടെത്തിയത് എന്ന് അറിയുന്നതോടെ തീരും അവളുടെ എല്ലാ വിഷമങ്ങളും. അതുകൊണ്ട് ഇന്നത്തെ ഒരു ദിവസം നിങ്ങൾ ഒന്ന് കണ്ണടയ്ക്ക്. നാളെ ലാത്തിരി പൂത്തിരി കമ്പിതിരി കണക്ക് അവളുടെ മുഖം തെളിയുന്നത് നമുക്ക് ഒരുമിച്ച് കാണാം. റോണി അവരെ ആശ്വസിപ്പിച്ചു. എന്നിട്ടും അവരുടെ മുഖം തെളിഞ്ഞില്ല അത് മനസ്സിലാക്കി അയാൾ അവരുടെ കയ്യിൽ അമർത്തി പിടിച്ചു കണ്ണ് ചിമ്മി കാണിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പൊട്ടിക്കരച്ചിലോടെ ബെഡിൽ വീണ് പില്ലോയിൽ മുഖം അമർത്തി അവൾ കണ്ണുനീരിനെ ഒഴുക്കി വിട്ടു. സമയം കടന്നു പോവുംതോറും അവളിൽ നിന്ന് ഏങ്ങലടികൾ ഉയർന്നു. നിവിയേച്ചി.... കരയാതെ........ അവളുടെ പുറത്ത് തലോടി മറിയാമ്മ അത് പറയുമ്പോൾ അവളും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. എനിക്ക് പറ്റുന്നില്ലടാ...... എന്റെ.... എന്റെ.. അപ്പുവേട്ടനെ അല്ലാതെ.... എനിക്ക്...... ഞാൻ...... എനിക്ക് കഴിയുന്നില്ലെടാ..... നെഞ്ചോക്കെ കത്തുന്നത് പോലെ തോന്നുവാ..... എനിക്ക്.... പറ്റുന്നില്ലെടാ...... കരച്ചിലിനിടയിൽ അവൾ പുലമ്പി തീർത്തു. ഞാൻ ചെന്ന് പറയട്ടെ അപ്പുവേട്ടന്റെ കാര്യം?????

അറ്റ കൈ പ്രയോഗം പോലെ ഒരു ശ്രമം നടത്താൻ മറിയാമ്മ ചോദിച്ചു. വേണ്ട.... വേണ്ട മോളെ.... അച്ഛൻ പറഞ്ഞത് നീ കേട്ടതല്ലേ?????? അവരിപ്പൊ ഒരുപാട് സന്തോഷത്തിലാ ഞാനായിട്ട് അത് നശിപ്പിക്കില്ല. ഞെട്ടിപ്പിടിഞ്ഞ് എഴുന്നേറ്റ് മറിയാമ്മയെ തടഞ്ഞു കൊണ്ടവൾ പറഞ്ഞു. എനിക്ക്.... എനിക്ക് വിധിച്ചിട്ടില്ല എന്ന് കരുതിക്കോളാം... മറക്കാൻ.... മറക്കാൻ ശ്രമിച്ചോളാം...... അവസാനം എത്തിയപ്പോൾ അവളുടെ വാക്കുകൾ ചിലുമ്പിച്ചു പോയി. കണ്ണുനീർ വീണ്ടും അണപൊട്ടിയതും അവൾ മറിയാമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി. അവളിൽ നിന്നുയരുന്ന കരച്ചിൽ ചീളുകളെ എങ്ങനെ അടക്കും എന്നറിയാതെ നിറഞ്ഞ കണ്ണുകളോടെ മറിയാമ്മ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ബെഡിൽ കിടക്കുന്ന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും അപ്പു ലാപ്പിൽ നിന്ന് കണ്ണുകൾ മാറ്റാതെ തന്നെ ഒരു കൈ നീട്ടി ഫോൺ എടുത്ത് അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു. ഒരു മറുപടി പറയുന്നതിന് മുന്നേ തന്നെ ഏങ്ങലടിയോടെ ഒരു കരച്ചിൽ ശബ്ദം അവന്റെ കർണ്ണ പടത്തിൽ തുളഞ്ഞു കയറി. നിവീ.......

ഞെട്ടലോടെ അവനാ കരച്ചിലിന് ഉടമയെ തിരിച്ചറിഞ്ഞു. നിവീ ഡാ... എന്താടാ പറ്റിയെ?????? ആകുലതയോടെ പറഞ്ഞവൻ മടിയിലെ ലാപ് എടുത്ത് മാറ്റി. പക്ഷെ അവളിൽ നിന്ന് ഏങ്ങലടികൾ മാത്രം ഉയർന്നു കേട്ടു. നിവീ എന്നെ പേടിപ്പിക്കാതെ നീ കാര്യം പറയുന്നുണ്ടോ??????? ഉള്ളിലെ ഭയത്താൽ അവൻ എഴുന്നേറ്റ് നിന്ന് അലറുകയായിരുന്നു. എന്നാൽ മറുതലയ്ക്കൽ നിന്നെത്തിയ വാർത്ത അവനെ അടിമുടി ഉലച്ചു കളഞ്ഞു. കൈകൾക്കും കാലുകൾക്കും തളർച്ച ബാധിച്ചത് പോലെ അവൻ ബെഡിലേക്ക് ഇരുന്നു പോയി. പറയാനുള്ളതെല്ലാം പറഞ്ഞ് അവസാനിപ്പിച്ച് ഒരു പൊട്ടിക്കരച്ചിലോടെ അവൾ കാൾ കട്ട്‌ ചെയ്യുമ്പോൾ അവൻ തറഞ്ഞ് ഇരുന്നുപോയി. എന്തോ ഉൾപ്രേരണയാൽ മറുപടി പറയാൻ ആയുമ്പോഴാണ് കാൾ നിലച്ചത് അവൻ അറിയുന്നത്. തിരികെ വിളിക്കാൻ ശ്രമിച്ചതും സ്വിച്ച്ഓഫ്‌ എന്ന മറുപടി കേട്ടതും അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. തലക്ക് കൈ കൊടുത്ത് അവൻ ഇരുന്നുപോയി. എന്തോ ഓർത്തെന്നത് പോലെ അവൻ ഫോൺ എടുത്ത് കാൾ ലിസ്റ്റിൽ വെപ്രാളത്തോടെ ആരുടെയോ നമ്പർ തേടി കൊണ്ടിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഇച്ചായാ.......... എമിയുടെ വിളി കേട്ടതും ബാൽക്കണിയിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കി നിന്ന അവൻ തിരിഞ്ഞു നോക്കി. റോണി വിളിച്ചിരുന്നു. നിവി അവൾ... അവൾ ഭയങ്കര കരച്ചിൽ ആണെന്ന്. എനിക്ക് എന്തോപോലെ തോന്നുവാ. ഇച്ചായൻ ഒന്ന് ഗീതമ്മയെ വിളിച്ചു പറ ഇത് വേണ്ടെന്ന്. അവൾ ശരിക്കും വിഷമിക്കുന്നുണ്ട്. അവരുടെ സ്ഥാനത്ത് നമ്മൾ ആണെങ്കിൽ ഒന്നോർത്ത് നോക്കിയേ????? എനിക്കത് ആലോചിക്കാനേ വയ്യാ. വേണ്ടെന്ന് പറ ഇച്ചായാ... ഇച്ചായൻ പറഞ്ഞാൽ ഗീതമ്മ കേൾക്കും. അച്ചുവിന്റെ ബനിയനിൽ പിടിച്ചവൾ കെഞ്ചി. വല്ലാത്തൊരു നോവ് അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു. അവരെ ഇങ്ങനെ വേദനിപ്പിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ലടാ പക്ഷെ ഇത് അവരുടെ രണ്ടുപേരുടെയും വീട്ടുകാർ എടുത്ത തീരുമാനം അല്ലെ??? അന്ന് ഞാൻ അവരുടെ കല്യാണം ഉറപ്പിച്ച കാര്യം അറിഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോഴും നമ്മൾ ആരും ഇതൊന്നും അറിയില്ലായിരുന്നു അല്ലെ?????? അവന്റെ ചോദ്യത്തിന് അവൾ അതേയെന്ന് തലയാട്ടി. നമുക്ക് ഇത്രയും വിഷമം തോന്നുന്നുണ്ടെങ്കിൽ അവരുടെ അവസ്ഥ നേരിൽ കാണുന്ന ഗീതമ്മയ്ക്കും മായാന്റിക്കും ഉദയൻ അങ്കിളിനും ഒക്കെ എന്ത് മാത്രം വിഷമം കാണും?????

അവർ അതൊക്കെ അടക്കി വെക്കുന്നത് നാളെ അവരുടെ മുഖത്തെ സന്തോഷം കാണാൻ വേണ്ടി അല്ലെ???? ഒരിക്കൽ നഷ്ടമായി പോയത് തിരികെ ലഭിക്കുമ്പോഴുള്ള സന്തോഷം എത്രയാണെന്ന് നമ്മളെക്കാൾ നന്നായി അറിയാവുന്ന ആരെങ്കിലും ഉണ്ടോ???? ആ സുഖം അവര് കൂടി അറിയിട്ടെന്നേ. അവളെ നെഞ്ചിലേക്ക് അണച്ചു പിടിച്ചവൻ പറഞ്ഞതും നേരിയ ഒരു ആശ്വാസം അവൾക്ക് തോന്നി. എല്ലാം നല്ലതിനാണെന്ന് മനസ്സിൽ ഉറപ്പിച്ച് ഒരു ദീർഘനിശ്വാസത്തോടെ അവനോട് ചേർന്ന് നിന്ന നിമിഷം തന്നെ ആയിരുന്നു അവന്റെ കയ്യിൽ ഇരുന്ന ഫോൺ റിങ് ചെയ്യുന്നത്. ഒരു കയ്യാൽ എമിയെ പൊതിഞ്ഞു പിടിച്ചവൻ മറുകയ്യിൽ ഇരുന്ന ഫോണിലേക്ക് നോക്കി. അപ്പുവാ. മിക്കവാറും അവൻ എല്ലാം അറിഞ്ഞിട്ടുണ്ടാവും അതാ ഈ വിളി. ചെറിയൊരു ചിരിയോടെ പറഞ്ഞവൻ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു. ഹലോ......... എടാ നിവിയുടെ വീട്ടുകാർ അവൾക്ക് വേറെ കല്യാണം ഉറപ്പിച്ചു. നാളെ നിശ്ചയം ആണ് പോലും. അവൾ ആണെങ്കിൽ ഒടുക്കത്തെ കരച്ചിലാടാ. എനിക്ക് ആകെ പേടി ആവുന്നു... വീട്ടുകാർക്ക് വേണ്ടി അവൾ എല്ലാം സമ്മതിച്ചു കൊടുത്തെടാ. നീ എന്നെ സഹായിക്കണം ഇന്ന് തന്നെ അവളെ ഞാൻ വിളിച്ചിറക്കാൻ പോകുവാ ഞാൻ വിളിച്ചാൽ അവൾ ഇറങ്ങി വരും. നീ ഒന്ന് എന്റെ കൂടെ നിൽക്കണം. കാൾ എടുത്ത ഉടൻ ശ്വാസം വിടാതെ അവൻ പറയുന്നത് കേട്ട് അവർ രണ്ടുപേരും വായും തുറന്ന് നിന്നുപോയി. എടാ....

അപ്പൂ റിലാക്സ്. നീ എടുത്തുചാടി ഒരു തീരുമാനം എടുക്കാതെ. ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല. നമുക്ക് സമാധാനപരമായി സംസാരിച്ച് ഒരു തീരുമാനം ഉണ്ടാക്കാം. അച്ചു സ്വബോധം വന്നതും ഒരു മയത്തിൽ പറഞ്ഞു നിർത്തി. പ്ഫാ.... @&₹# മോനേ ഇക്കണ്ട സിദ്ധാന്തം വിളമ്പിയ നീ തന്നെ അല്ലേടാ എമിയുടെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ അവളെ വീട്ടിൽ നിന്ന് പോക്കും എന്ന് പറഞ്ഞു നടന്നത്. അപ്പുവിന്റെ ഭാഷാജ്ഞാനം കേട്ടതും എമിയുടെ കണ്ണ് തള്ളി. അതിനൊപ്പം അച്ചുവിന്റെ പദ്ധതികൾ കൂടെ ആയതും അവൾ വായും തുറന്ന് അവനെ നോക്കി. അച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു. പറയെടാ നാറി നിന്റെ നാക്ക് ഇറങ്ങി പോയോ??????? അപ്പു രോഷം കൊണ്ടു. എടാ അത് അപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ ഓരോ മണ്ടത്തരങ്ങൾ ചിന്തിച്ചു കൂട്ടിയതാ. ഇപ്പൊ നീ തന്നെ ഒന്ന് ആലോചിച്ചേ വീട്ടുകാരെ ഉപേക്ഷിച്ച് അവൾ നിനക്കൊപ്പം ഇറങ്ങി വരും എന്ന് നീ കരുതുന്നുണ്ടോ????? ഒരിക്കലുമില്ല.... ഇനി വന്നാൽ തന്നെ അവൾ ഹാപ്പി ആയിരിക്കുമോ???? മാതാപിതാക്കളുടെ കണ്ണുനീരിനും ശാപത്തിനും മുകളിൽ പടുത്തുയർത്തുന്ന ജീവിതത്തിന് അടിത്തറ ഉണ്ടാവുമോ???? ഇല്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം അല്ലെ?????

എന്ന് വെച്ച് ഞാൻ അവളെ മറക്കണം എന്നാണോ നീ ഈ പറയുന്നത്????? അവന്റെ ചോദ്യത്തിൽ ദേഷ്യവും സങ്കടവും കലർന്നിരുന്നു. അവളെ മറന്നാൽ കൊല്ലും പന്നീ നിന്നെ ഞാൻ...... ഇപ്പൊ എടുത്തു ചാടി ഒരു തീരുമാനം എടുക്കണ്ട എന്നാണ് ഞാൻ പറഞ്ഞത്. നാളെ അവളുടെ കല്യാണം ഒന്നും അല്ലല്ലോ നാടക്കാൻ പോവുന്നത്???? നീ വിഷമിക്കാതെ നാളെ തന്നെ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ഞാൻ ഉണ്ടാക്കിയിരിക്കും. അവളുടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് നിന്റെ കൈ കൊണ്ട് ആയിരിക്കും. ഇത് ഞാൻ നിനക്ക് തരുന്ന വാക്കാ. അത്രമേൽ ദൃഢമായി അവൻ പറഞ്ഞു നിർത്തി. എടാ എനിക്ക് എന്തോ ഒരു മനസമാധാനം കിട്ടുന്നില്ലെടാ. അവളില്ലാതെ എനിക്ക്... എനിക്ക് വയ്യെടാ....... അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. അപ്പൂ.... നിനക്ക് ഞാൻ ഇതുവരെ തന്ന ഏതെങ്കിലും വാക്ക് പാലിക്കാതെ ഇരുന്നിട്ടിട്ടുണ്ടോടാ????? അവൾ നിന്റെ പെണ്ണാടാ. അവളെ നിനക്ക് തന്നെ കിട്ടും. ശാന്തമായ അവന്റെ ആ വാക്കുകൾ അവനിൽ ഒരു തണുപ്പ് പടർത്തി. നാളത്തെ കാര്യം ഞാനൊന്ന് ആലോചിച്ച് തീരുമാനിക്കട്ടെ എന്നിട്ട് നിന്നെ വിളിക്കാം. ഇപ്പൊ നീ സമാധാനമായിട്ട് പോയി കിടക്കാൻ നോക്ക്. അച്ചു അവന് ആത്മധൈര്യം പകർന്നു കൊടുത്തു. കാൾ കട്ട്‌ ചെയ്ത് ബെഡിലേക്ക് വീഴുമ്പോൾ അത്രനേരം കലങ്ങി മറിയുന്ന മനസ്സിന് നേർത്ത ഒരു ആശ്വാസം ലഭിച്ചിരുന്നു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story