ഹൃദയതാളമായ്: ഭാഗം 99

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ണുകൾ അടച്ച് ഉറക്കം നടിച്ചു കിടക്കുന്ന എമിയെ തലയ്ക്ക് കൈത്താങ്ങി കിടന്നുകൊണ്ട് നോക്കി. എന്തേ ഇങ്ങോട്ട് പോന്നത്????? മുഖത്തേക്ക് വീണ് കിടന്നിരുന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെക്കുന്നതിനൊപ്പം നേർത്ത സ്വരത്തിൽ അവൻ ചോദിച്ചു. മറുപടി കണ്ണ് തുറന്ന് കൂർപ്പിച്ചൊരു നോട്ടമായിരുന്നു. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ ഒന്ന് ചിരിച്ചു. മെല്ലെ കൈ ഉയർത്തി അവളെ പുണരാൻ ആഞ്ഞതും വാശിയോട് അവന്റെ കരം അവൾ തട്ടി മാറ്റിയിരുന്നു. വേണ്ട..... പനി പിടിച്ചിരിക്കുന്ന എന്നെ അവിടെ ഇട്ടിട്ട് ഒറ്റയ്ക്ക് സുഖിച്ച് കിടക്കാൻ പോന്നതല്ലേ എന്നെ തൊടണ്ട. ചുണ്ട് കോട്ടി പരമാവധി ഉച്ചത്തിൽ അവൾ തന്റെ ദേഷ്യം പുറത്ത് കാട്ടി. ശെടാ... നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്നെ ഉപേക്ഷിച്ചു പോന്നതാണെന്ന്. വയ്യാത്തതല്ലേ ഇന്നൊരു ദിവസം അമ്മയുടെ കൂടെ കിടക്കാൻ നിനക്ക് ആഗ്രഹം കാണും എന്ന് കരുതി. പിന്നെ അമ്മയും പപ്പയും ഒക്കെ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടപ്പോൾ ഞാനെങ്ങനെ പറ്റില്ല എന്ന് പറയും?????

തിരികെ അവൻ ചോദ്യം എറിഞ്ഞതും അതിൽ കാര്യം ഉള്ളത് കൊണ്ട് മാത്രം അവൾ ഒന്ന് അടങ്ങി. ഞാൻ ഇപ്പൊ വന്നില്ലായിരുന്നെങ്കിലോ????? പതിയെ അവനരികിലേക്ക് നീങ്ങി കിടന്ന് നിവർത്തി വെച്ച കൈവെള്ളയിൽ മുഖം ചേർത്ത് കിടന്ന് അവനെ നോക്കി. വന്നില്ലായിരുന്നെങ്കിൽ........ എങ്കിൽ??????? അവളുടെ ശബ്ദം പതിഞ്ഞു പോയിരുന്നു. എങ്കിൽ പിന്നെ എന്തോ ചെയ്യാനാ????കിടന്ന് ഉറങ്ങിയേനെ. ചുണ്ടിൻ കോണിൽ ചെറിയൊരു കള്ളചിരി ഒളിപ്പിച്ചു വെച്ച് അവൻ പറഞ്ഞതും അവളുടെ മുഖം വീണ്ടും കൂർത്തു. കുശുമ്പ് കുത്തി വെട്ടിതിരിഞ്ഞ് കിടക്കാൻ ആഞ്ഞ അവളെ അതിന് അനുവദിക്കാതെ അവൻ തന്നിലേക്ക് ചേർത്ത് കിടത്തി. വിട്.... എനിക്കുറങ്ങണം...... അവന്റെ കൈക്കുള്ളിൽ കിടന്ന് കുതറി മാറാൻ ശ്രമിച്ചു. അതിനെന്താ ഉറങ്ങിക്കൊ. ഭാവഭേദം ഏതുമില്ലാതെ അവളെ വീണ്ടും അടുപ്പിച്ചവൻ പറഞ്ഞു. ഈ പിടി വിട് എന്നാലേ എനിക്ക് ഉറങ്ങാൻ പറ്റൂ. തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകൾ അയക്കാൻ ശ്രമിച്ചു കൊണ്ടവൾ അവനെ നോക്കി. എന്നും ഇങ്ങനെ അല്ലെ കിടക്കുന്നത്. ഇന്നും ഇങ്ങനെ തന്നെ കിടന്നാൽ മതി.

കണ്ണടച്ച് കിടന്നുറങ്ങിക്കൊ അല്ലാതെ ഞാൻ പിടി വിടും എന്ന് കരുതണ്ട. ചിരിയോടെ തന്നെ നോക്കി പറയുന്ന അവന് നേരെ കൂർത്ത നോട്ടം എറിഞ്ഞവൾ തന്റെ പ്രതിഷേധം എന്ന പോൽ കണ്ണുകൾ അടക്കാതെ മറ്റെങ്ങോ ദൃഷ്ടി ഉറപ്പിച്ച് കിടന്നു. ചുണ്ടുകൾ പരിഭവത്താൽ കൂർത്തിരിക്കുന്നു. കുഞ്ഞു മുഖത്ത് ക്ഷീണം നിറഞ്ഞിരുന്നെങ്കിലും അതിനേക്കാൾ ഉപരി വാശി മുന്നിട്ട് നിൽക്കുന്നത് പോലെ. അവളുടെ ഓരോ ഭാവങ്ങളും അവനിൽ ചിരി വിരിയിച്ചു. വീണ്ടും അവളെ തന്നിലേക്ക് അടുപ്പിച്ച് കിടത്തി. എമീ......... അരുമയായി അവൻ വിളിച്ചു. അവൾ ആ വിളി കേൾക്കാത്ത മട്ടിൽ കിടന്നു കളഞ്ഞു. നീയില്ലാതെ എനിക്ക് ഉറക്കം വരുവോടീ വഴക്കാളി????? കാതിൽ മെല്ലെ പല്ലുകൾ ആഴ്ത്തി അവൻ ചോദിക്കവെ അതുവരെ ഉണ്ടായിരുന്ന പരിഭവങ്ങൾ അവളിൽ നിന്ന് വിട്ടൊഴിഞ്ഞിരുന്നു. ചെറുതായ് ഒന്ന് ആയാസപ്പെട്ട് അവന് നേരെ തിരിഞ്ഞ് കിടന്നവൾ അവന്റെ മുഖത്തേക്ക് നോക്കി. പിന്നെന്തിനാ അങ്ങനെ പറഞ്ഞത്????? മുഖം വീർപ്പിച്ചു വെച്ചായിരുന്നു ചോദ്യം.

ദേ ഈ കുശുമ്പ് നിറയുന്ന മുഖം കാണാൻ വേണ്ടി. ദേഷ്യം വരുമ്പോൾ നിന്നെ കാണാൻ എന്ത് ക്യൂട്ട് ആണെന്ന് അറിയോ????? അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ തട്ടി അവൻ പുഞ്ചിരിച്ചു. അത് കേൾക്കവെ ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും കുറുമ്പ് കാട്ടി പുറത്തിറങ്ങിയ ഒരു കുഞ്ഞു പുഞ്ചിരി അവളുടെ ചുണ്ടിലും തെളിഞ്ഞു നിന്നു. തളർന്ന മിഴികൾ അടക്കാൻ കൂട്ടാക്കാതെ അവനിൽ കണ്ണുകൾ ഉറപ്പിച്ചവൾ അങ്ങനെ കിടന്നു. ആ കിടപ്പിൽ ഇടയ്ക്ക് ഒന്ന് തണുപ്പ് അധികരിച്ചതും കുളിർന്നു കൊണ്ടവൾ അവനോട് ഒട്ടി കിടന്നു. തണുക്കുന്നുണ്ടോ?????? മ്മ്മ്മ്മ്.......... ഒന്ന് മൂളിക്കൊണ്ടവൾ ചുരുണ്ടു കൂടി. ഫാൻ ഓഫ് ചെയ്യട്ടെ????? വേണ്ട........ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ച് കാട്ടി. പിന്നെങ്ങനെ ഈ തണുപ്പ് സഹിച്ച് കിടക്കും????? അവന്റെ ചോദ്യം അവളുടെ കണ്ണുകളിൽ തെല്ലൊരു കുറുമ്പ് വിടർത്തി. ചുണ്ടിൽ കുസൃതി ചിരിയുമായി കിടക്കുന്ന അവളെ നെറ്റി ചുളിച്ചവൻ ഒന്നു നോക്കി. പെട്ടെന്നായിരുന്നു അവളുടെ പ്രവർത്തി.

അവനിൽ നിന്ന് മെല്ലെ വിട്ടുമാറി അവൻ ഇട്ടിരുന്ന ബനിയനിനുള്ളിലൂടെ നൂണ്ടു കയറി. അവന്റെ നെഞ്ചിലെ ചൂടിനെ തന്നിലേക്ക് ആവാഹിച്ചു കൊണ്ടവൾ അവന്റെ കഴുത്തിലേക്ക് മുഖം അമർത്തി. എനിക്ക് ഇങ്ങനെ കിടന്നാൽ മതി. അത് പറയവെ അവളുടെ സ്വരം തീരെ നേർത്തു പോയിരുന്നു. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ അവനൊന്ന് ഞെട്ടിയെങ്കിലും അവളുടെ വാക്കുകൾ അവനിൽ പേരറിയാത്തൊരു ആനന്ദം നിറച്ചു. ഇരു കൈകളാൽ അവളെ വലയം ചെയ്തവൻ അവളുടെ കവിളിൽ ചുണ്ട് ചേർത്തു. പനിച്ചൂടിൽ തന്നിലേക്ക് ഒതുങ്ങി കൂടുന്ന അവളോട് പ്രണയത്തേക്കാൾ ഏറെ അവനിൽ ഉടലെടുത്ത വികാരം വാത്സല്യം ആയിരുന്നു. വാടി തളർന്ന് കൂമ്പിയടയാൻ മത്സരിക്കുന്ന അവളുടെ ഇരുമിഴികളിലും അവന്റെ നനുത്ത ചുംബനങ്ങൾ വീണുടഞ്ഞു. മയക്കത്തിലേക്ക് വീഴുന്ന വേളയിലും താപം തങ്ങി നിൽക്കുന്ന നെറ്റിത്തടത്തിൽ ഇടയ്ക്കിടെ പതിയുന്ന അധരങ്ങളുടെ തണുപ്പ് അവൾ അറിഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി ഏറെ ആയതും ദേഹം പൊള്ളുന്നത് പോലെ തോന്നി മയക്കത്തിൽ നിന്ന് കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ കണ്ണുകൾ ചെന്നെത്തിയത് പനിച്ചൂടിൽ വിറയ്ക്കുന്ന എമിയെയാണ്. അവളുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന ചൂടാണ് തന്നെ പൊള്ളിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞു. നെറ്റിയിൽ കൈ ചേർത്ത് നോക്കവെ ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെട്ടതും അവന്റെ നെഞ്ചിടിപ്പ് ഏറി. എമീ...... ഡാ എഴുന്നേറ്റേ....... കവിളിൽ തട്ടി അവളെ വിളിച്ചുണർത്താൻ അവൻ ശ്രമിച്ചു. എന്നാൽ പനിക്കൊണ്ട് വിറയ്ക്കുന്ന അവളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. കണ്ണ് തുറക്കാതെയുള്ള അവളുടെ കിടപ്പ് അവനിൽ എന്തെന്നില്ലാത്ത ഭയം നിറച്ചു. എമീ..... കണ്ണ് തുറക്ക്..... ഒന്നെന്നെ നോക്കിയേ...... നിർത്താതെ കവിളിൽ തട്ടി അവൻ അവളെ ഉണർത്താനുള്ള ശ്രമം തുടർന്നു. വിദൂരതയിൽ എന്നത് പോലെ അവന്റെ വിളികൾ അവളുടെ കാതിൽ തുളച്ചു കയറി. കണ്ണുകൾ തുറക്കാൻ ആഗ്രഹം തോന്നിയെങ്കിലും അവളെക്കൊണ്ട് അതിനായില്ല. ആധിയോടെയുള്ള അവന്റെ വിളികൾക്ക് പ്രതികരിക്കാൻ ആവാത്ത വിധം ദേഹം തളർന്നു പോയിരുന്നു.

ചോർന്നു പോയ ശക്തി ഒരുവിധം വീണ്ടെടുത്ത് കണ്ണുകൾ വലിച്ചു തുറക്കാൻ അവൾ ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. അവന്റെ വിളിക്ക് ഉത്തരം നൽകാൻ പോലും നാവ് പൊങ്ങുന്നില്ല. ഒരായിരം വട്ടം മനസ്സ് അലമുറയിട്ടെങ്കിലും തൊണ്ടക്കുഴിയിൽ തന്നെ അവയെല്ലാം മൃതിയടഞ്ഞു. എമീ ഒന്ന് കണ്ണ് തുറക്കെടാ..... വീണ്ടും വീണ്ടും അവളെ കുലുക്കി വിളിക്കുമ്പോൾ അവന്റെ സ്വരം പലപ്പോഴും ഇടറി പോയിരുന്നു. പാതി ബോധത്തിൽ അവന്റെ വാക്കുകളിൽ നിറഞ്ഞിരുന്ന വേദന തിരിച്ചറിഞ്ഞതും അവൾ വീണ്ടും കണ്ണുകൾ തുറക്കാൻ ഒരു പാഴ്ശ്രമം കൂടി നടത്തി. തോൽവിക്ക് കീഴടങ്ങാൻ ആവാത്തത് പോലെ സർവ്വശക്തിയും എടുത്ത് അവനെ വിളിക്കാൻ നാവ് ഉയർന്നു. ഇ...ച്ചാ...യാ....... തൊണ്ടക്കുഴിയിൽ നിന്ന് ചിതറി തെറിച്ച അക്ഷരങ്ങൾ ഏറെ പണിപ്പെട്ട് കൂട്ടിച്ചേർത്തവൾ പുലമ്പി. അടഞ്ഞ കൺപോളകളിൽ തെളിയുന്ന നേത്രഗോളങ്ങളുടെ ചലനത്തിനൊപ്പം അവളിൽ നിന്ന് കേട്ട വിളിയും അവനിൽ തെല്ലൊരു ആശ്വാസം നിറച്ചു. മാതാവേ.........

ഒരു നിശ്വാസത്തോടെ ഉരുവിട്ടവൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി. തണുത്ത് മരവിച്ചിരിക്കുന്ന അവളുടെ കൈകൾ തന്റെ കരങ്ങൾക്കുള്ളിൽ ഉരസി ചൂട് പകർന്നു കൊടുക്കുമ്പോഴും അവളെ അവൻ അടർത്തി മാറ്റിയിരുന്നില്ല. തണുത്തുറഞ്ഞു പോയ അവളുടെ കാൽ പാദങ്ങളെ തന്റെ കാലുകളാൽ ബന്ധിച്ച് അവളെ തന്റെ ശരീരത്തിലേക്ക് ചേർത്ത് അമർത്തി പുതപ്പ് കൊണ്ട് വീണ്ടും തല ഒഴികെ മറ്റെല്ലാം മൂടി. തന്റെ കൈക്കുള്ളിൽ കിടന്ന് വിറ കൊള്ളുന്ന അവളിലേക്ക് തന്റെ ശരീരത്തിലെ ചൂട് പകർന്നു കൊടുത്തു. നിമിഷങ്ങൾ കടന്നു പോകവേ അവളിൽ ചൂട് കൂടിവരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. വല്ലാത്തൊരു വെപ്രാളം തോന്നിത്തുടങ്ങി. രാത്രി തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ എന്ന ചിന്ത അവനിൽ നിറഞ്ഞു. ആ ചിന്ത കടുത്തതും അവളെ അടർത്തി മാറ്റാൻ തുനിഞ്ഞു. എന്നാൽ അപ്പോഴേക്കും അവൾ വിയർത്തു തുടങ്ങിയിരുന്നു. അതുവരെ കത്തി നിന്ന് താപം അവളിൽ നിന്ന് വിട്ടൊഴിയുന്നതിനൊപ്പം ശരീരം വെട്ടി വിയർത്തു.

പെട്ടെന്നുള്ള ആ മാറ്റം കാണുമ്പോഴാണ് അവന്റെ ശ്വാസം നേരെ വീഴുന്നത്. പനി വിട്ടൊഴിയാൻ ആയിരുന്നു ഇതുവരെയുള്ള ഈ ചൂട് എന്ന് മനസ്സിലായതും അവൻ ഒന്ന് നിശ്വസിച്ചു. അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങളെ വലം കയ്യാൽ തുടച്ചു നീക്കി ഒന്ന് ചുംബിച്ചു. എന്നാൽ ഈ നേരം കൊണ്ട് രണ്ടുപേരും വിർപ്പിൽ കുതിർന്നിരുന്നു. വിയർപ്പ് താഴ്ന്ന് ഇനി വേറൊന്നും വരുത്തിവെക്കണ്ട എന്ന് കരുതി അവളെ ഉണർത്താൻ ശ്രമിച്ചെങ്കിലും നേർത്തൊരു മൂളലോടെ അവൾ ചുരുണ്ടു കൂടിയതല്ലാതെ വേറെ പ്രയോജനം ഒന്നും ഉണ്ടായില്ല. വേറെ വഴിയൊന്നും കാണാതെ അവൻ തന്റെ നനഞ്ഞ ബനിയൻ ഊരി അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി. സ്റ്റെല്ലയെ ചെന്ന് വിളിക്കാൻ തോന്നിയെങ്കിലും നേരം വെളുക്കാൻ ഇനിയും സമയം ഏറെയുണ്ട് എന്ന ചിന്ത അവനെ അതിൽ നിന്ന് പിന്തിരിച്ചു. ബെഡിൽ നിന്ന് എഴുന്നേറ്റ് കബോർഡിൽ തിരഞ്ഞതും അവളുടെ ഡ്രസ്സ്‌ കിട്ടി.

മറുത്തൊന്നും ചിന്തിക്കാതെ അവൾ ഇട്ടിരുന്നു ടോപ് ഊരി മറ്റൊന്ന് ധരിപ്പിക്കുമ്പോൾ തെറ്റായ ഒരു നോട്ടം പോലും അവളിലേക്ക് വീണിരുന്നില്ല. ഈർപ്പം തങ്ങി നിൽക്കുന്ന അവളുടെ ഡ്രസ്സും അവന്റെ ബനിയനും എടുത്ത് റൂമിലെ ബാസ്കറ്റിൽ നിക്ഷേപിച്ച് അവൻ തിരികെ പോയി അവളെ ചേർത്ത് പിടിച്ചു കിടന്നു. അധികം വൈകാതെ തന്നെ അവനും മെല്ലെ മയക്കത്തിലേക്ക് വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നീണ്ട നേരം ഏതോക്കെയോ സ്വപ്നലോകത്ത് അലഞ്ഞു നടന്ന് പെട്ടെന്ന് ഉറക്കത്തിൽ ഞെട്ടി ഉണരുന്ന ഒരു അവസ്ഥ. ചുറ്റിനും ഉള്ള കാഴ്ചകൾ സ്വപ്നമാണോ സത്യമാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഓരോരുത്തരും ഇങ്ങനെയൊരു നിമിഷത്തിലൂടെ കടന്നു പോയിട്ടുണ്ടാവും. അത് തന്നെ ആയിരുന്നു എമിയുടെ അവസ്ഥയും. എന്താണ് ചുറ്റിനും നടക്കുന്നത്???? താനിപ്പൊ എവിടെയാണ് ഉള്ളത്???? അങ്ങനെ ഒരുപാട് സംശയങ്ങൾ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. കണ്ണുകൾ അടച്ച് ഒന്ന് ചിന്തിക്കവെയാണ് തലേന്ന് നടന്ന സംഭവവികാസങ്ങൾ മനസ്സിൽ തെളിയുന്നത്. താനിപ്പോൾ സ്വന്തം വീട്ടിൽ ആണെന്നുള്ള ചിന്ത ഉള്ളിൽ ഉണർന്നതും അവൾ കണ്ണുകൾ തുറന്നു.

തന്റെ മുറിയിൽ ആകമാനം കണ്ണുകൾ പായിച്ച് അത് അച്ചുവിൽ ചെന്നെത്തവെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഒരു കയ്യാൽ ചുറ്റിപ്പിടിച്ച് കമന്നു കിടന്ന് തന്റെ തോളിൽ മുഖം അമർത്തി കിടക്കുന്ന അവന്റെ മുടിയിലൂടെ ഒന്ന് വിരലുകൾ ഓടിച്ചവൾ എഴുന്നേറ്റിയിരുന്നു. കോട്ടുവായിട്ട് ഒന്ന് മൂരി നിവർന്ന് ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് അവൾ അഴിഞ്ഞുലഞ്ഞു കിടന്ന മുടി എടുത്ത് ഉച്ചിയിൽ കെട്ടി വെച്ചു. കമിഴ്ന്നു കിടന്ന് സുഖമായി ഉറങ്ങുന്ന. അച്ചുവിനെ ഒന്നുകൂടി നോക്കി ഹെഡ് ബോഡിലേക്ക് മെല്ലെ ചാരി ഇരിക്കുമ്പോഴാണ് അവൾ തന്റെ വേഷം ശ്രദ്ധിക്കുന്നത്. രാത്രി ഇട്ടു കിടന്ന വേഷത്തിലല്ല താനിപ്പോൾ എന്ന് തിരിച്ചറിഞ്ഞതും ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയത് പോലെ തോന്നി. വിശ്വാസം വരാതെ വീണ്ടും വീണ്ടും അവൾ ഡ്രസ്സിലേക്ക് നോക്കി. പിന്നെന്തോ ഓർത്തെന്നത് പോലെ അച്ചുവിനെ നോക്കവെ ബനിയൻ ഇടാതെ കിടക്കുന്ന അവനെ കണ്ടതും അവൾ ഞെട്ടിത്തരിച്ച് പോയി. ഇതെന്താ കർത്താവെ ഇപ്പൊ ഇങ്ങനെ?????? ഞാൻ എങ്ങനെയാ ഈ വേഷത്തിൽ ആയത്????? ഇനി ഇച്ചായൻ..... ഏയ്‌.... അങ്ങനെ ഒന്നും ആയിരിക്കില്ല. ഇച്ചായൻ ഒരിക്കലും അങ്ങനെ.... ഛേ...... അതൊന്നും ആയിരിക്കില്ല....

സ്വയം ഓരോന്ന് ആലോചിച്ചവൾ തല കുടഞ്ഞു. ഉള്ളിൽ എന്തോ വല്ലാത്തൊരു വെപ്രാളം പോലെ. എന്താ സംഭവിച്ചത് എന്നറിയാതെ സമാധാനം കിട്ടില്ല എന്നുറപ്പായതും അവൾ അച്ചുവിനെ വിളിക്കാൻ ആഞ്ഞു. ഇച്ചായാ..... ഇച്ചായാ......... അവന്റെ തോളിൽ പിടിച്ചു കുലുക്കി വിളിച്ചു. ഇച്ചായാ എഴുന്നേറ്റേ........ അവൻ എഴുന്നേൽക്കുന്നില്ല എന്ന് കണ്ടതും അവളുടെ ശബ്ദം ഉയർന്നു. ഞാനൊന്ന് ഉറങ്ങിക്കോട്ടെ എമീ ഇന്നലെ മര്യാദക്ക് ഒന്ന് ഉറങ്ങാൻ പറ്റിയിട്ടില്ല. കണ്ണ് തുറക്കാതെ തന്നെയുള്ള അവന്റെ മറുപടി കേട്ടതും അവളുടെ കണ്ണ് തള്ളി. ഇച്ചായാ.... മതി ഉറങ്ങിയത് എഴുന്നേറ്റേ.......... കുലുക്കി വിളിക്കുന്നതിന്റെ ശക്തി ഏറിയതും അവൻ ഈർഷ്യയോടെ ഒരുവിധം എഴുന്നേറ്റു. എന്നതാടി????? മനുഷ്യനെ മനസമാധാനമായിട്ട് ഉറങ്ങാനും സമ്മതിക്കില്ലേ????? എഴുന്നേറ്റിരുന്ന് അടഞ്ഞു പോവാൻ മത്സരിക്കുന്ന കണ്ണുകളെ ഒരുവിധം തുറന്നു പിടിച്ചവൻ ചോദിച്ചു. ഇന്നലെ രാത്രി എന്താ നടന്നത്????? കുറ്റാന്വേഷണ വിദഗ്ധരെ പോലെ അവൾ അവന് നേരെ ചോദ്യം ഉയർത്തി. ഇന്നലെ രാത്രി എന്ത് നടക്കാൻ????

അമ്മയുടെ കൂടെ പോയ നീ തിരിച്ചു വന്നു കിടന്നുറങ്ങി. അലസമായി പറഞ്ഞവൻ അവളെ നോക്കി. പിന്നെങ്ങനെ ഞാൻ ഇട്ടിരുന്ന എന്റെ ഡ്രസ്സ്‌ മാറി???? നെറ്റി ചുളിച്ച് സംശയത്തോടെ അവൾ ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ടെൻഷനും ആകാംഷയും നിറഞ്ഞിരുന്നു. ഓഹ് അതാണോ???? പാതിരാത്രി നിനക്ക് നിനക്ക് പനി കൂടി. പൊള്ളുന്ന ചൂടായിരുന്നു വിളിച്ചിട്ട് ആണെങ്കിൽ എണീറ്റതുമില്ല ഞാൻ കയ്യും കാലും എല്ലാം ഉരസി ചൂട് പിടിപ്പിച്ചിട്ടും നീ തണുത്ത് വിറക്കുവായിരുന്നു. പിന്നെയും ചൂട് കൂടുന്നത് കണ്ടപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ തുനിഞ്ഞതാ അപ്പോഴാ നീ വെട്ടി വിയർത്തത്. എന്റെ ബനിയന്റെ ഉള്ളിൽ കിടന്നത് കൊണ്ട് നീയും ഞാനും നനഞ്ഞു കുളിച്ചു. അവൻ ഒന്ന് പറഞ്ഞു നിർത്തി. എന്നിട്ട്????? എമി ആകാംഷയോടെ അവനെ നോക്കി. എന്നിട്ടെന്താ????

വിയർത്തു കുളിച്ച് കിടന്ന് വേറെ വല്ല സ് അസുഖവും വരുത്തി വെക്കണ്ട എന്ന് വിചാരിച്ച് ഞാനാ നിന്റെ ഡ്രസ്സ്‌ മാറ്റി കബോർഡിൽ നിന്ന് വേറൊന്ന് എടുത്ത് ഇടീപ്പിച്ചത്. അതും പറഞ്ഞവൻ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു. അപ്പൊ ഇച്ചായനാണോ എന്റെ ഡ്രസ്സ്‌ മാറ്റിയത്?????? വിശ്വാസം വരാതെ അവൾ ചോദിച്ചു. അതല്ലേടീ പൊട്ടീ ഞാൻ പറഞ്ഞത്???? അത് കേട്ടതും അവളുടെ മുഖത്ത് ആശ്വാസം നിറഞ്ഞു. അവളുടെ ഇരുപ്പ് കണ്ടതും അവൻ മെല്ലെ കൈ ഉയർത്തി അവളുടെ നെറ്റിയിൽ തൊട്ടു നോക്കി. മ്മ്മ്മ്.... പനി മാറിയിട്ടുണ്ട് ഇപ്പൊ ചൂടൊന്നും ഇല്ല. നെറ്റിയിൽ കൈ വെച്ച് നോക്കിയവൻ പറഞ്ഞതും അവൾ ശരിയാണെന്ന മട്ടിൽ തലയാട്ടി. ചെന്ന് മുഖം ഒന്ന് കഴുകിയിട്ട് വാ. ഇപ്പൊ കണ്ടിട്ട് ആകെ വല്ലാതെ ഇരിക്കുവാ. അവളുടെ കവിളിൽ ഒന്ന് തലോടി അവൻ പറയുന്നത് കേട്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു. വാഷ്‌റൂമിലേക്ക് പോവുന്ന അവളെ ഒന്ന് നോക്കി അവൻ ടേബിളിൽ ഇരുന്ന ഫോൺ കയ്യിൽ എടുത്തു. ഫോണിലെ ലോക്ക് മാറ്റിയതും എമി പോയത് പോലെ തിരിച്ചു വന്നതും ഒരുമിച്ചായിരുന്നു.

അവളുടെ വരവ് കണ്ടതും അവൻ സംശയത്തോടെ തലയുയർത്തി നോക്കി. എന്താ?????? അതേ......... ആഹ്......... ഇച്ചായൻ അല്ലെ എന്റെ ഡ്രസ്സ്‌ മാറ്റി തന്നത്????? നിന്നോട് പിന്നെ ഞാൻ ഇത്രയും നേരം പറഞ്ഞത് എന്താ????? അല്ല...... ഡ്രസ്സ്‌ മാറിയപ്പോൾ........ മാറിയപ്പോൾ??????? അത്... പിന്നെ.... എന്റെ..... അവൾ എന്ത് പറയണം എന്നറിയാതെ ഉഴറി. നിന്ന് താളം ചവിട്ടാതെ കാര്യം പറയുന്നുണ്ടോ നീ ???? അച്ചു ശബ്ദം ഉയർത്തി. അത്.... വല്ലതും കണ്ടായിരുന്നോ????? നഖം കടിച്ചവൾ അവനെ നോക്കി. എന്ത്‌ ?????? അവൻ അന്തംവിട്ട് അവളെ നോക്കി. വല്ലതും കണ്ടായിരുന്നോന്ന്?????? ടെൻഷൻ അടിച്ചുള്ള അവളുടെ ചോദ്യം കേട്ടതും അവന്റെ മുഖത്ത് വല്ലാത്തൊരു കുസൃതി നിറഞ്ഞു.

അവനൊരു കള്ള ചിരിയോടെ മീശ പിരിച്ച് അവളെ നോക്കി. അവന്റെ ഭാവം കണ്ടതും അവൾക്ക് വല്ലാത്തൊരു പരവേശം തോന്നി. ഉമിനീര് ഇറക്കി അവൾ അവനെ നോക്കി. എന്തെങ്കിലും കണ്ടോന്ന് ചോദിച്ചാൽ നിന്റെ ആ........ അവൻ പറഞ്ഞ് മുഴുവൻ ആക്കുന്നതിന് മുന്നേ അവൾ അവന്റെ വാ പൊത്തി പിടിച്ചു. കണ്ടതു കണ്ടത് പോലെ തന്നെ ഇരിക്കട്ടെ എന്നോട് പറയല്ലേ പ്ലീസ്...... ദയനീയമായി അവൾ പറയുന്നത് കേട്ടതും അവൻ വായ മൂടിയിരുന്ന അവളുടെ കൈവെള്ളയിൽ ചുംബിച്ചു. അവൾ വേഗം കൈ പിൻവലിച്ചു. കള്ളചിരിയോടെ തന്നെ നോക്കി ഇരിക്കുന്ന അവനെ കണ്ടതും ഇനി ഇരിക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കി അവൾ എഴുന്നേറ്റ് ഒരൊറ്റ ഓട്ടമായിരുന്നു. അവളുടെ ഓട്ടം കണ്ട് ചിരിയോടെ അവൻ ബെഡിലേക്ക് ചാരിയിരുന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story