ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 10

Hridayaveenameettumbol

എഴുത്തുകാരി: റീനു

കല്യാണം കഴിയുമ്പോൾ ഇവളെ ഇവിടെ നിർത്തിയിട്ട പോവരുത് വിവേക്, ഒപ്പം തന്നെ കൊണ്ടുപോണം, എന്റെ ആഗ്രഹമാണത്,ഒരാൾ അവിടെ ഒരാൾ ഇവിടെ അത് ശരിയാവില്ല, കുട്ടി അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം വിവേകിന്റെ മുഖത്ത് ഒരു ഞെട്ടൽ നിറഞ്ഞത് ദിവ്യ ശ്രദ്ധിച്ചിരുന്നു... തനിക്കുള്ള പ്രതീക്ഷയോടെ ഒരു കിരണം പോലെ അവൾക്ക് തോന്നി 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 " കൊണ്ടുപോകാൻ ബുദ്ധിമുട്ടൊന്നുമില്ല മാമ, പക്ഷേ ഞങ്ങൾ അവിടെ കുറച്ചു സുഹൃത്തുക്കൾ ഒരുമിച്ച് ചേർന്ന് ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്.... കല്യാണം കഴിയുമ്പോഴേക്കും കൊണ്ടു പോകാനുള്ള സൗകര്യം ഒക്കെ ശരിയാക്കണം, ഫ്ലാറ്റ് അല്ലെങ്കിൽ വീട്... നല്ല റേറ്റ് ആണ് അവിടൊക്കെ.... എങ്കിലും അവളെ കൊണ്ട് പോണം എന്ന് തന്നെയാണ് എൻറെ മനസ്സിൽ ഉള്ളത്... കൊണ്ടുപോകാൻ തന്നെയാ തീരുമാനിച്ചിരിക്കുന്നത്, വിവേക് പറഞ്ഞപ്പോൾ അവളുടെ പ്രതീക്ഷകൾ അറ്റു പോയി... " ഞാൻ പറഞ്ഞു എന്നെ ഉള്ളു മോനെ.... നീ പതുക്കെ അതിനു വേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വെച്ച് നോക്കിയാൽ മതി....

ശമ്പളത്തിൽ നിന്ന് അല്ലെങ്കിൽ എന്താണെന്നുവെച്ചാൽ ഞാനും ചെയ്യാം...! ഒരു ചിരി മാത്രമാണ് വിവേകത്തിന് മറുപടിയായി നൽകിയത്.... " പ്രത്യേകിച്ചൊന്നും ഇവർക്ക് സംസാരിക്കാൻ കാണില്ല, എങ്കിലും ചടങ്ങ് അതു പോലെ നടക്കട്ടെ...! അല്ലെ മോൾക്ക് വിവേകിനോട്‌ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അത് ആവട്ടെ, അമ്മായി ആണ് ഒരു അഭിപ്രായം പറഞ്ഞത്...! അമ്മ കണ്ണുരുട്ടി വിട്ടപ്പോൾ പോകാതെ മാർഗ്ഗം ഉണ്ടായിരുന്നില്ല....! കുട്ടിക്കാലം മുതലേ കാണുന്ന ഒരാളോട് ഇനി എന്താണ് പ്രത്യേകിച്ച് സംസാരിക്കാൻ ഉള്ളതായിരുന്നത് എന്നായിരുന്നു മനസ്സിൽ തങ്ങി നിന്ന ചോദ്യം... ! മുറ്റത്തെ ചാമ്പയുടെ മുകളിലേക്ക് ചാഞ്ഞു കയറിയ സർപ്പഗന്ധിയുടെ വേരിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി നിൽക്കുന്നുണ്ട് വിവേകേട്ടൻ..... ആദ്യമായി കാണുന്നതു പോലെ... എന്ത് പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു ആ സമയത്ത് അവളും....! " നമ്മൾ എന്ത് സംസാരിക്കാൻ ആണ് അല്ലേ..? വിവേക് പറഞ്ഞു...! " അല്ല വിവേക് ഏട്ടാ സംസാരിക്കാനുണ്ട്.... വിവേക് ഏട്ടനെന്നെ മനസ്സിലാകുമെന്ന് ആണ് ഞാൻ വിശ്വസിക്കുന്നത്, അവൾ പറഞ്ഞു... " എന്താ ദിവ്യ....? "ദീപുവിനെ പോലെ ഞാൻ വിവേകേട്ടനെ കണ്ടിട്ടുള്ളൂ... എനിക്ക് ഇല്ലാതെ പോയ ഒരു ചേട്ടൻറെ സ്ഥാനത്ത്....

അത് അമ്മയോടും അച്ഛനോടും പറഞ്ഞു മനസ്സിലാവുന്നില്ല, വിവേക് ഏട്ടനെ എനിക്ക് ഇഷ്ടമാണ്...! ഒരുപാട് ഇഷ്ടമാണ് ..! പക്ഷേ കല്യാണം കഴിക്കാനുള്ള ഇഷ്ടമല്ല...! എന്റെ ഏട്ടനെ പോലെ, ഞാനീ പറയുന്നത് വിവേകേട്ടനു എന്നെ മനസ്സിലാവുന്ന ഞാൻ വിശ്വസിക്കുന്നത്..! മടിച്ചു മടിച്ചു അവൾ പറഞ്ഞു..! " ഈ കല്യാണത്തിന് നിനക്ക് സമ്മതമല്ലെന്നാണോ പറയുന്നത്..? വിവേക് തുറന്നു ചോദിച്ചു...! "കല്യാണം എന്ന് പറയുമ്പോൾ എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല...! നമ്മൾ കളിച്ചുവളർന്നവരല്ലേ....!സ്വന്തം സഹോദരൻ ആണ്. അങ്ങനെ ഒരാളെ ആർക്കെങ്കിലും വിവാഹം കഴിക്കാൻ പറ്റുമോ..? അങ്ങനെ എനിക്ക് തോന്നുന്നത്..? വിവേക് ഏട്ടൻ തന്നെ മുൻകൈ എടുത്ത് ഇത് വീട്ടിലൊന്ന് അവതരിപ്പിക്കുമോ .? എനിക്ക് ഒട്ടും പറ്റുന്നില്ല അതുകൊണ്ടാ..! അപേക്ഷ പോലെ ചോദിച്ചു അവൾ " നിൻറെ മനസ്സിൽ ആരെങ്കിലുമുണ്ടോ ദിവ്യ...! പെട്ടെന്നായിരുന്നു വിവേകിന്റെ ചോദ്യം.... " അതെന്താ വിവേക്കേട്ടൻ അങ്ങനെ ചോദിച്ചത്...! " കുട്ടിക്കാലം മുതൽ എൻറെ മനസ്സിൽ നീ മാത്രമേ ഉണ്ടായിട്ടുള്ളൂ, നിനക്ക് അങ്ങനെ ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചത്.... നിൻറെ പെട്ടെന്നുള്ള ഈ സംസാരം കേട്ടിട്ട് എനിക്ക് തോന്നുന്നു, നിനക്ക് മറ്റാരെയൊ ഇഷ്ടമാണെന്ന്, ശരിയാണ്....!

ശരിയാണ് പക്ഷേ ഏട്ടൻ കരുതുന്ന പോലെ ഒരു ഇഷ്ടമല്ല, " മനസ്സിലായില്ലേ, അവന്റെ നെറ്റി ചുളിഞ്ഞു...! " ഇഷ്ടം എനിക്ക് മാത്രമേ ഉള്ളൂ.... ആൾക്ക് എന്നോട് ഇല്ല.... വിവേകിന് അല്പം ആശ്വാസം തോന്നി.... " അപ്പോൾ വൺ വെ ആണല്ലേ... " അതെ " ആരാ കക്ഷി കോളേജിൽ ഉള്ളതാണോ...? " അല്ല നമ്മുടെ നാട്ടിലുള്ള ആൾ തന്നെ... " നാട്ടിലോ..? നാട്ടിലുള്ള ആര്.... ഇവിടെ ഉള്ളവരൊക്കെ എനിക്കറിയാം, "അമ്പിളി ആന്റിയുടെ മോനേ അറിയോ..? അനന്ദു..! മുഖത്ത് നോക്കാതെ പറഞ്ഞു അവൾ....! " അമ്പിളിയുടെ മോൻ...? നീ ഉദ്ദേശിക്കുന്നത് ആ ലോറിക്കാരന്റെ ഭാര്യയുടെ കാര്യമാണോ...? "അതേ... മടിച്ചു മടിച്ചു പറഞ്ഞവൾ...! " ദിവ്യ നിനക്കറിയോ അവരെ കുറിച്ച്...? " അവരെപ്പറ്റി എന്തിനാ അറിയുന്നത് ആളെ പറ്റി അറിഞ്ഞാൽ പോരെ...! പെട്ടന്നുള്ള അവളുടെ മറുപടി അവനെ തകർത്തു കളഞ്ഞിരുന്നു. "അവനെ എനിക്കറിയാം...! എൻറെ ജൂനിയർ ആയിട്ട് പഠിച്ചിട്ടുള്ളത് ആണ്... അവനെയാണ് നിനക്ക് ഇഷ്ടം എങ്കിൽ മാമൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ...? " സമ്മതിക്കില്ല...! " നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ ദിവ്യ...? മനസിലാകാത്ത പോലെ അവൻ ചോദിച്ചു..! " ഞാൻ ഇഷ്ടപ്പെട്ടു പോയി..! മറക്കാൻ പറ്റില്ല ഏട്ടാ , " അവന് അറിയൊ..? " ഒന്ന് രണ്ട് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.... "

എന്നിട്ട് അവൻ എന്തു പറഞ്ഞു...? " താൽപര്യമില്ലെന്ന് പറഞ്ഞത് ആൾക്ക് അങ്ങനെയൊന്നുമില്ല കല്യാണം കഴിക്കാൻ ഇഷ്ടമല്ല എന്ന് പറഞ്ഞു... " നേരിട്ട് പറഞ്ഞോ..? " അല്ല ഫോണിൽ വിളിച്ചു പറഞ്ഞു....! " അവൻറെ നമ്പർ നിനക്ക് എങ്ങനെ കിട്ടി...? " അത് എൻറെ ഒരു കൂട്ടുകാരി ശരിയാക്കി തന്നതാ...! " എന്നിട്ട് അവൻ എന്താ പറഞ്ഞത്..? " എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു..! " അപ്പോൾ നിനക്ക് ഞാനുമായുള്ള കല്യാണത്തിന് സമ്മതമല്ലെന്ന്, വിവേക് ഒരിക്കൽ കൂടി ചോദിച്ചു... " വിവേക് ഏട്ടന് എന്നല്ല മറ്റാരെയും എനിക്ക് അനന്തുവേട്ടനോളം ഇഷ്ടപ്പെടാൻ പറ്റുന്നില്ല... ദേഷ്യം വന്നു തുടങ്ങി വിവേകിന് പക്ഷേ അത് മുഖത്ത് പ്രകടിപ്പിക്കാതെ ആണ് അവൻ നിന്നത്... " ഞാൻ ആലോചിച്ചു നോക്കട്ടെ എന്നിട്ട് പറയാം... 'വിവേക് ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ...? " എന്തിനാ ദേഷ്യം ഒരാളുടെ മനസ്സിലേക്ക് ഇഷ്ടമൊക്കെ വരുന്നതല്ലേ, അതിനിപ്പോ നമുക്ക് എന്ത് ചെയ്യാൻ പറ്റു...! ഇത്രകാലവും ഞാൻ മനസ്സിൽ നിന്നെ കൊണ്ട് നടന്നു... പക്ഷേ നിൻറെ മനസ്സിൽ മറ്റൊരാൾ ആയിരുന്നു.... അതിന് ഞാൻ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്...! അവന്റെ മറുപടി കേട്ടപ്പോൾ അവൾ വല്ലാതെ ആയി...! "ഇത്രകാലം വിവേക് ഏട്ടന് എന്നെ തന്നെ മനസ്സിൽ കൊണ്ട് നടക്കാൻ എന്ന് പോലും ഞാൻ കരുതിയില്ല,

എന്നെ പോലെ തന്നെ ആയിരിക്കും വിവേക് ഏട്ടന് എന്നാണ് ഞാൻ കരുതിയത്.... എന്നെ ഒരു സഹോദരിയെ പോലെ കണ്ടിട്ടുണ്ടാവും, കുട്ടിക്കാലം മുതൽ ഇവിടെ എല്ലാരും പറയുന്നതല്ലേ... നമ്മൾ തമ്മിൽ വിവാഹം കഴിക്കണം പിന്നെ ഞാൻ അങ്ങനെ കരുതുന്നു എങ്കിലും ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ആ രീതിയിൽ സംസാരിച്ചിട്ട് പോലുമില്ലല്ലോ, ' അതെന്റെ മാന്യത, നീ എനിക്ക് വേണ്ടി പറഞ്ഞുവെച്ച പെണ്ണാണെന്ന് അറിയാം ... പിന്നെ നിന്നോട് അങ്ങനെ സംസാരിക്കണ്ടാ കാര്യം എനിക്കില്ലല്ലോ... മാത്രമല്ല ഞാനിവിടെ ഉണ്ടായിരുന്നില്ലല്ലോ പഠനവും ജോലിയൊക്കെ ആയി ഞാൻ എപ്പോഴും മറ്റു സ്ഥലങ്ങളിൽ ആയിരുന്നില്ലേ...! " തൽക്കാലം നീ പറഞ്ഞ കാര്യം ഒന്നും ഞാൻ അമ്മയോടും അമ്മാവനോടും പറയുന്നില്ല.... ഞാൻ ആലോചിക്കട്ടെ എന്താ ചെയ്യാൻ പറ്റുന്നത് എന്ന്...! നീ വിഷമിക്കണ്ട...! പെയ്യാൻ വെമ്പി നിന്ന മനസ്സിന് ഒരു ആശ്വാസം പോലെ ആയിരുന്നു അവൻറെ വാക്കുകൾ.... കുറ്റപ്പെടുത്തും എന്നാണ് കരുതിയത് എങ്കിലും വലിയ ആശ്വാസം തോന്നിയിരുന്നു, പ്രധാനമായ പ്രശ്നം ഇപ്പോഴും ഇത് അല്ലെന്നും അത് അനന്ദുവിന്റെ തീരുമാനമാണെന്ന് അവൾക്ക് അറിയാമായിരുന്നു....! ഇന്നത്തെ അവൻറെ സംസാരത്തിൽ നിന്ന് തന്നെ തനിക്ക് മനസ്സിലായിരുന്നു

അവൻ തന്നെ ഇഷ്ടപ്പെടുക എന്നത് അത്ര പെട്ടെന്ന് നടക്കുന്ന ഒരു കാര്യമല്ല എന്ന് ..അതുകൊണ്ടുതന്നെ മനസ്സിൽ മൂടി നിന്നത് നിരാശയുടെ കാർമേഘങ്ങൾ തന്നെയായിരുന്നു... കുറച്ച് സമയം കൂടി അവിടെ ഇരുന്ന് വർത്തമാനം പറഞ്ഞിട്ടാണ് എല്ലാവരും ഇറങ്ങിയത്.... വീട്ടിലേക്ക് പോകുന്ന വഴിയിൽ വിവേക് മൗനമായിരുന്നു എന്നത് വീണ ശ്രദ്ധിച്ചിരുന്നു... " നിനക്കെന്തുപറ്റി അങ്ങോട്ട് പോയ ഉത്സാഹ ഇല്ലല്ലോ... " ഒന്നുമില്ല " ഏട്ടൻ അവളെ കൂടി അവിടേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞിട്ട് ആണോ..? " അതുകൊണ്ടൊന്നും അല്ല, അവളുടെ പേരിലാ റോഡ് സൈഡിലെ 40 സെന്റ് സ്ഥലമുണ്ട്, ഇന്ന് അതിൻറെ വില എത്രയാണ് എനിക്ക് അറിയാം , അതുകൂടാതെ അവൾക്കുവേണ്ടി അമ്മാവൻ കരുതിവച്ചിരിക്കുന്ന സ്വർണ്ണം. ഇതൊക്കെ ഓർത്തിട്ട് ആണ്.... ഇല്ലെങ്കിൽ ഞാൻ പണ്ടേക്കുപണ്ടേ വേറെ വല്ല പെമ്പിള്ളേരെ കല്യാണം കഴിച്ചേനെ, " അത്‌ അല്ലേ ഞാനും പിടിവാശി പിടിക്കുന്നത്...! അവൾ എന്താ നിന്നോട് പറഞ്ഞത്.... " പഠിക്കണം ഒരുവർഷം കൂടി വെയിറ്റ് ചെയ്യണം എന്ന്.... അത് അമ്മാവനോടും അമ്മയോടും പറഞ്ഞു ഞാൻ സമ്മതിപ്പിക്കണം... ഞാൻ അത്‌ സമ്മതിച്ചിട്ട് പോന്നത്.... " നീ എന്തിനാ സമ്മതിക്കാൻ പോയത്...? വിനയയുടെ കല്യാണം നടത്തുന്നുണ്ടെങ്കിൽ നിൻറെ കല്യാണം കഴിയണ്ടേ...? ഇവൾക്ക് തരുന്ന സ്വർണ്ണം എടുത്തു അവൾക്കു കൊടുക്കാം എന്ന് ഞാൻ കരുതിയത്.... അവൾക്ക് പഠിക്കണം എന്ന് പറഞ്ഞാൽ പിന്നെ അത് ശരിയാവില്ല.... അവർ മകനെ കുറ്റപ്പെടുത്തി...

" ഒരു വർഷത്തെ കാര്യമേ ഉള്ളു അമ്മ, എന്തെങ്കിലുമൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാം... അതാ ഞാൻ പറഞ്ഞത്, പഠിച്ചോട്ടെ ഒരുവർഷം എന്തെങ്കിലും ഒരു കാരണം പറഞ്ഞു നീട്ടം..... " ഇത്രയും കാലം നീ പറഞ്ഞതുകൊണ്ട് ഞാൻ ഇത്ര നീട്ടി വെച്ചത് ഇനി ഇത് നീട്ടിവെച്ച് വേറെ കല്യാണം നോക്കും ഏട്ടന്.... നല്ല ജോലിയുള്ള വേറെ വല്ല പയ്യന്മാരും വന്ന കെട്ടികഴിഞ്ഞാൽ പിന്നെ 40 സെൻറ് 100-പവനും ഒക്കെ ഗോവിന്ദ ആയി എന്ന് പറഞ്ഞാൽ മതി...! വീണ പറഞ്ഞു... " അങ്ങനെയൊന്നും അവളെ ഞാൻ വിട്ടു കളയില്ല... അങ്ങനെയാണെങ്കിൽ ഇത്രകാലവും അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നോ..? ഇനി ഒരുവർഷത്തെ കാര്യമല്ലേ, അതിനു പരിഹാരം ഉണ്ടാക്കാം... വിവേകിന്റെ കണ്ണിൽ കൗശലം മിന്നിമറഞ്ഞു.... പിറ്റേന്ന് രാവിലെ നനച്ച തുണി വിരിച്ചു കൊണ്ടിരിക്കുകയായിരുന്നു അമ്പിളി.... അപ്പോഴാണ് മുറ്റത്തൊരു ബൈക്ക് കൊണ്ടുവന്ന് നിർത്തിയത് അവർ കണ്ടത്.... അങ്ങോട്ട് നോക്കിയെങ്കിലും പരിചയമില്ലാത്ത ഒരു വ്യക്തിയാണ് അകത്തേക്ക് കയറി വരുന്നത് എന്ന് അവർക്ക് മനസിലായി...! ചെറുചിരിയോടെ ആണ് വിവേക് അവിടേക്ക് വന്നത്... " ആരാ മനസ്സിലായില്ല...? " അനന്തു ഇല്ലേ....? അവൻറെ പേര് കേട്ടപ്പോഴേക്കും അമ്മയുടെ മുഖമൊന്ന് വാടിയിരുന്നു..... അവൻറെ സുഹൃത്തുക്കളിൽ ആരോ ആണെന്ന് തോന്നിയിരുന്നു, " ഉണ്ട് അകത്ത്.... ഉറക്കം ആണ്, വിളിക്കാം... വരൂ... " കയറുന്നില്ല ഒന്നു വിളിച്ചാൽ മതി...! ഒരു കാര്യം പറയാനാ, വിവേകിനെ ഒന്നു നോക്കിയതിനുശേഷം അമ്പിളി നേരെ അകത്തേക്ക് കയറി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story