ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 11

Hridayaveenameettumbol

എഴുത്തുകാരി: റീനു

കയറുന്നില്ല ഒന്നു വിളിച്ചാൽ മതി...! ഒരു കാര്യം പറയാനാ, വിവേകിനെ ഒന്നു നോക്കിയതിനുശേഷം അമ്പിളി നേരെ അകത്തേക്ക് കയറി... ============❤️============ അകത്ത് നോക്കി തിരികെ ഇറങ്ങിവന്ന് അമ്പിളി കയറിയിരിക്കാൻ ഒരിക്കൽ കൂടി അവനോട് പറഞ്ഞിട്ട് മുറ്റത്തെ ഷെഡിലേക്ക് പോകുന്നത് കണ്ടു....! ടാർപ്പായും ആസ്ബറ്റോസ് ഷീറ്റും കൊണ്ട് മറച്ച ഒരു ഷെഡ് ആയിരുന്നു അത്.....! കുറച്ചു നിമിഷങ്ങൾക്കകം അതിന് അകത്തു നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നത് വിവേക് കണ്ടിരുന്നു, പഠിക്കുന്ന കാലത്ത് കണ്ടിട്ടുണ്ടെങ്കിലും ഒരു ഒത്ത പുരുഷൻ ആയതിനുശേഷം അവനെ ആദ്യമായാണ് വിവേക് കാണുന്നത് എന്നോർത്തു.... ദിവ്യയുടെ മനം കവർന്നവൻ നീണ്ടു നിൽക്കുന്ന ദീക്ഷയും മുടിയും ഒക്കെ ഒന്ന് കൊതിയാൽ അവൻ ആളൊരു സുന്ദരൻ തന്നെയാണ് എന്ന് ഒരു നിമിഷം അസൂയയോടെ തന്നെയാണ് വിവേക് ഓർത്തത്.... വിവേകിനെ കണ്ടിട്ടും മനസ്സിലാവാത്ത രീതിയിൽ ആണ് അവൻ ഓടി ഇറങ്ങിയത്, " ആരാ...? മുണ്ട് ഒന്ന് മടക്കിക്കുത്തി കൊണ്ട് വിവേകിന്റെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു, " ഞാൻ വിവേക്, നമ്മൾ തമ്മിൽ പരിചയം ഉണ്ട്.... താൻ എൻറെ ജൂനിയറായി പഠിച്ചിട്ടുണ്ട്, ചിരിയോടെ വിവേക് പറഞ്ഞു.. " ആ ഓർക്കുന്നില്ല.....! താല്പര്യം ഒട്ടും ഇല്ലാതെ അവനും... " എന്നെ കാണാൻ വന്നത്...? "

ഒരു കാര്യം സംസാരിക്കാൻ ആണ്....! പക്ഷേ ഇവിടെ ഒന്ന് സംസാരിച്ച് ശരിയാവുമെന്ന് തോന്നുന്നില്ല, സീരിയസ് ആയിട്ടുള്ള ഒരു കാര്യം, അനന്തുവിന് ബുദ്ധിമുട്ടാവില്ലെങ്കിൽ നമുക്ക് അല്പം മാറി ഇരിക്കാം ഒന്ന് ആലോചിച്ച ശേഷം അവൻ ഒന്ന് തലയാട്ടി...! " ഞാനൊരു ഷർട്ടിട്ട് വരാം..... അതും പറഞ്ഞു അവൻ വീടിനകത്തേക്ക് കയറി പോയതും ഒരു ഷർട്ടും ഇട്ട് പെട്ടെന്ന് തന്നെ ഇറങ്ങി വന്നിരുന്നു, കൈ കൊണ്ട് തന്നെ അതിന്റെ ബട്ടൺ ഇട്ട് അവൻറെ അരികിലേക്ക് വന്നു.... അവൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ഒന്നും മനസ്സിലാവാതെ അമ്പിളി ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.... " വീടിൻറെ അവിടെ നിന്നും അല്പം മാറി ഒരു തോടിന്റെ കരയിലാണ് വിവേക് വണ്ടി നിർത്തിയത്, അപ്പോഴേക്കും അനന്ദുവും ഇറങ്ങിയിരുന്നു, ഒന്നും മനസ്സിലാവാതെ വിവേകിന്റെ മുഖത്തേക്ക് നോക്കി, " അനന്തുവിന് ചിലപ്പോൾ എന്നെ കണ്ട ഓർമ്മ കാണില്ല, പക്ഷേ ഞാൻ ഒരാളുടെ പേര് പറഞ്ഞാൽ തനിക്ക് എന്നെ ഓർമ്മ വരും....! ദിവ്യ....! " ദിവ്യയെ അറിയോ..? ഒരു നിമിഷം ആ പേര് കേട്ടപ്പോൾ അവൻറെ മുഖത്ത് ഉണ്ടായ മാറ്റങ്ങൾ സസൂഷമം വീക്ഷിക്കുകയായിരുന്നു വിവേക്...

പ്രേത്യക സന്തോഷമൊന്നും അവൻറെ മുഖത്ത് കണ്ടില്ല, പക്ഷേ പ്രകടമായ ഒരു ഞെട്ടൽ വിവേക് ശ്രദ്ധിച്ചിരുന്നു, " ദിവ്യ, തന്റെ ആരാ...? മൗനത്തിന് വിരാമം നൽകി അവൻ ചോദിച്ചു..! " ദിവ്യയെ കല്യാണം കഴിക്കാൻ വന്നതാ ഞാൻ....! ഇന്നലെ ഞാൻ അവളെ കാണാൻ വന്നപ്പോൾ അവൾ എന്നോട് പറയാം അവളുടെ മനസ്സിൽ വേറെ ഒരാൾ ഉണ്ടെന്ന്, നോക്ക് ഏതെങ്കിലുമൊരു ആണുങ്ങൾക്ക് സഹിക്കുവാൻ പറ്റുമോ.? ഞാൻ മാറി കൊടുക്കണം എന്ന്, നിന്നോട് ആണത്രേ അവൾക്ക് ഒടുക്കത്തെ പ്രേമം....! ഞാൻ ഇപ്പൊൾ എന്താ ചെയ്യേണ്ടത്...? അനന്ദു തന്നെ പറ...! ഒരു നിമിഷം വിവേക് പറഞ്ഞതിന്റെ ഞെട്ടലായിരുന്നു അനന്ദു, അവൾക്ക് തന്നോട് ഇഷ്ടമാണെന്ന് പലവുരു പറഞ്ഞിട്ടുണ്ടെങ്കിലും.... ഇത്രത്തോളം പ്രാധാന്യമായി ആ ഇഷ്ടത്തെ അവൾ എടുത്തിട്ട് ഉണ്ടാകും എന്ന് താൻ കരുതിയിരുന്നില്ല, ഇന്നലെ വിളിച്ചു പോലും തന്നോട് അഭിപ്രായം പറഞ്ഞ സമയത്തും പെണ്ണു കാണൽ സമ്മതിച്ച് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുകയാവും അവൾ എന്നാണ് വിചാരിച്ചത്, അവളുടെ പ്രവർത്തി ഓർത്തപ്പോൾ അനന്തുവിന് ഞെട്ടല് തോന്നി..... " ഞാൻ എന്ത് പറയാൻ, തനിക്ക് ഇഷ്ടമാണെങ്കിൽ കല്യാണം കഴിക്കണം....

ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് പോണം, ഞാൻ എൻറെ കാര്യം ആ പെണ്ണിനോട് നേരത്തെ പറഞ്ഞത് ആണ്... അനന്തു പറഞ്ഞു... " അപ്പോൾ ദിവ്യയെ അനന്ദുവിന് ഇഷ്ടമല്ല അല്ലേ.... " അവളെ എന്നല്ല, ഒരുത്തിയെം എനിക്കിഷ്ടമല്ല..... ഇത് ചോദിക്കാൻ ആണോ എന്നെ വിളിച്ചു ഇങ്ങോട്ട് കൊണ്ട് വന്നത്,, " അതുകൊണ്ടല്ല അനന്തുവിന് ഇനി എപ്പോഴെങ്കിലും അവളോട് ഒരു പ്രണയം തോന്നിയാലോ, ഞാൻ നാളെ വിവാഹം കഴിച്ചു കഴിയുമ്പോൾ അവളെ കിട്ടാത്തതിൽ ഒരു നഷ്ടബോധം തോന്നിയാലോ.. അവളുടെ മനസ്സിൽ അത്രത്തോളം അനന്ദുവിനോട്‌ ഇഷ്ടമുണ്ട്, " എനിക്ക് ഒരിക്കലും പ്രേമം തോന്നില്ല, താൻ അവളെ കേട്ടുവോ കേട്ടതിരിക്കുവോ എന്താണ് എന്ന് വച്ചാൽ ചെയ്തോ...? ഇതിൽ എന്നോട് അഭിപ്രായം ചോദിക്കേണ്ട കാര്യം എന്താ മാഷേ, " പക്ഷേ അവള് തന്നെ മാത്രം കല്യാണം കഴിക്കുന്ന പറയുന്നത്, " എങ്കിൽ അവൾ അവിടെ മൂത്ത് നരച്ച് നിൽക്കുകയുള്ളൂ, വിവേകിന് സന്തോഷം തോന്നി അവൻറെ മനസ്സ് അറിഞ്ഞതോടെ അല്പം സമാധാനവും....

അനന്ദുവിന് ഒരിക്കലും ദിവ്യയൊടെ പ്രണയം ഇല്ല, ഇനിയൊട്ട് പ്രണയം തോന്നാനുള്ള സാധ്യതയുമില്ല..... ഒരിക്കൽ മുറിവേറ്റ മനസ്സാണ് അവൻറെ, തന്റെ ഒറ്റ വാക്കുകൊണ്ട് തന്നെ വിവേകിന് മനസ്സിലായിരുന്നു, ഒന്നുകിൽ ഒരു പ്രണയ നഷ്ടം അല്ലെങ്കിൽ മറ്റ് എന്തോ ഒരു വേദനിപ്പിക്കുന്ന കാരണം, അത്‌ അവന് ഉണ്ട്, അതുകൊണ്ടാണ് ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ പ്രണയിക്കാൻ മടിക്കുന്നത്, " ഇനി എനിക്ക് വേണ്ടത് അനന്തുവിന്റെ ഒരു സഹായമാണ്, കൗശലത്തോടെ വിവേക് പറഞ്ഞു...! " സഹായമോ..? എന്ത് സഹായം, അല്ല അങ്ങനെ സഹായം ചെയ്യാനും മാത്രം നമ്മൾ തമ്മിൽ എന്താ ബന്ധം...? ഈ പ്രശ്നത്തിൽ നിന്ന് ഒക്കെ എന്നെ ഒന്ന് വെറുതെ വിട്ടേക്കൂ, എനിക്ക് സഹായത്തിനും താല്പര്യം ഇല്ല, ആ പെണ്ണിൻറെ കാര്യങ്ങളൊന്നും കേൾക്കാനും താല്പര്യമില്ല..... " ഈ സഹായം അനന്ദുവിന് കൂടി ഗുണം ഉള്ളതാണെങ്കിലോ...? " ഗുണമോ...? " എന്തൊക്കെയാ താൻ ഈ പറയുന്നത്, ഒരു വർഷം വേണം എനിക്ക് വിവാഹം ഒന്നും നീട്ടി കൊണ്ടുപോകാൻ എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ ചെയ്തു തീർക്കാനുണ്ട്, ആ ഒരു വർഷം അവളെ ഒന്ന് ബ്ലോക്ക് ചെയ്ത് നിർത്തണം, എനിക്ക് അത്രയ്ക്ക് ഇഷ്ടമാ മറക്കാൻ പറ്റില്ല....!

അനന്തുവിനെ അവളെ ഇഷ്ടമാണെന്ന് പറഞ്ഞ നിമിഷം തന്നെ കാണാൻ വന്നപ്പോൾ പോലും ഞാൻ പ്രതീക്ഷിച്ചത് അനന്തുവിന് അവളെ ഇഷ്ടമാണ് എന്ന്, ഇപ്പോൾ വീണ്ടും ഒരു പ്രതീക്ഷയുടെ പൊൻകിരണം എന്റെ മനസ്സിലുണ്ട്, അവളെ എനിക്ക് തന്നെ വേണം, അത്രയ്ക്ക് സ്നേഹിച്ചു പോയി.... പക്ഷെ ഒരു വർഷം സമയം, അതെനിക്ക് ആവശ്യമാണ്, അനന്തുവിനോട് ഞാൻ സംസാരിക്കാം എന്ന് പറഞ്ഞു, ഞാൻ അവളെ സമ്മതിപ്പിച്ചത്, അവളുടെ മനസ്സിൽ നിന്ന് അനന്തുവിനെ മാറ്റി എനിക്ക് അവിടെ കയറണം, അതിന് എനിക്ക് ഒരു വർഷം സമയം വേണം, അതിന് തന്റെ സഹായം വേണം, " എന്ത് സഹായം...? " മറ്റൊന്നുമല്ല താൻ അവളെ ഇഷ്ടമാണെന്ന് ഒന്ന് അഭിനയിക്കണം.... വിവേകിന്റെ വാക്കിൽ ഞെട്ടി തരിച്ചു പോയി വിവേക്... " തനിക്ക് ഭ്രാന്താണോഡോ ഞാൻ അവളെ ഇഷ്ടമാണെന്ന് പറഞ്ഞ് അഭിനയിച്ച പിന്നെങ്ങനെ തന്നെ അവൾ സ്നേഹിക്കുന്നത്, " ഇഷ്ടമാണെന്ന് അഭിനയിച്ച മാത്രം മതി.... പിന്നെ ഞാൻ പറഞ്ഞുതരാം അതുപോലെ അനന്തു ചെയ്താൽ മതി...ഒരു വർഷം അവളെ ഒന്ന് ബ്ലോക്ക് ചെയ്യുക, അനന്ദുവിനു വേണ്ടി ആകുമ്പോൾ അവൾ പിടിച്ചു നില്കും.... വിവേക് പറഞ്ഞു....

. " സൗകര്യമില്ല അഭിനയമല്ല എൻറെ ജോലി, " വെറുതെ വേണ്ട, ഞാൻ പറഞ്ഞല്ലോ ഞാൻ രണ്ട് ലക്ഷം രൂപ തരും.... ഒരു നിമിഷം അവൻറെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു....! " താൻ എന്തിനാ എനിക്ക് ഇത്രയും രൂപ തന്നു ആ പെണ്ണിനെ പ്രേമിപ്പിക്കുന്നത്, " അതൊന്നും താൻ അറിയേണ്ട കാര്യമില്ല, ഞാൻ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടൊന്ന് മാത്രം നോക്കിയാൽ മതി, ഇതുകൊണ്ട് നിങ്ങൾക്ക് നഷ്ടം ഒന്നും വരില്ല.... ലാഭം മാത്രം ഉണ്ടാവും, " എനിക്ക് അങ്ങനെ പെട്ടെന്ന് ഒന്നും പറയാൻ പറ്റില്ല ഒന്ന് ആലോചിക്കണം, " ആലോചിച്ച് പറഞ്ഞാൽ മതി, 98**- എൻറെ നമ്പർ അത്‌ പറഞ്ഞുകൊണ്ട് അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവൻ നബർ സേവ് ചെയ്തു.. " വിളിച്ചാൽ മതി, ആലോചിച്ചിട്ട് ...ഞാൻ കൊണ്ടു വിടാം, " വേണ്ട ഞാൻ പൊക്കോളാം, "അപ്പോൾ ശരി..... അനന്തുവിനോട് യാത്ര പറഞ്ഞു വിവേക് പൊടിപറത്തി ബുള്ളറ്റുമായി അകന്നപ്പോൾ വീണ്ടും അനന്തുവിൻറെ മനസ്സിൽ സംശയങ്ങൾ ആയിരുന്നു, പെട്ടെന്ന് തന്നെ അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കിരണിന്റെ നമ്പർ ഡയൽ ചെയ്തു... " എന്താടാ തെണ്ടീ, ഉറങ്ങാൻ സമ്മതിക്കൂല.... " നീ വേഗം നമ്മുടെ തോടിനക്കരെ ഒന്ന് വന്നേ,,

എനിക്ക് ഒരു സീരിയസ് കാര്യം സംസാരിക്കാനുണ്ട് നിന്നോട്.... " എന്ത് കാര്യം " കാര്യം അറിഞ്ഞാലേ നീ വരത്തുള്ളോടാ തെണ്ടി, ഇങ്ങോട്ട് വാ... കിരൺ വന്നപ്പോഴേക്കും വിവേക് പറഞ്ഞ കാര്യങ്ങളെല്ലാം, ഒറ്റ ശ്വാസത്തിൽ തന്നെ കിരണിന്നോട് പറഞ്ഞിരുന്നു അനന്ദു...... " ഞാൻ എന്താ ചെയ്യാ.... അനന്ദു പറഞ്ഞു. " ഞാൻ പറഞ്ഞിട്ടു നീ സമ്മതിക്കു, " സമ്മതിക്കാനോ..? " 2 ലക്ഷം രൂപ കിട്ടിയാൽ നിനക്ക് കൈയ്ക്കോ...? ഈസി ആയിട്ട് നിനക്ക് കോച്ചിംഗ് കംപ്ലീറ്റ് ചെയ്യാം, പിന്നെ നീ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ പേടി വേണ്ട, ഒരുവർഷം നിനക്ക് എന്തെങ്കിലും ഒരു കാര്യം വീട്ടിൽ പറഞ്ഞു നിൽക്കണ്ടേ, ഗൾഫിൽ പോകാതെ ഇരിക്കാൻ വേണ്ടി, അതിനും ഇതൊരു മാർഗമാണ്, നിനക്ക് നാട്ടിൽ ഒരു പെണ്ണിനെ ഇഷ്ടമാണ് അതുകൊണ്ടാണ് നീ പോകാതിരിക്കുന്നത് വീട്ടിൽ ധരിപ്പിച്ചാൽ പോരെ, "തള്ള ചൂലെടുക്കും അത്‌ കേട്ടാൽ,അത്‌ മാത്രമല്ല ആ പെണ്ണ് ഏതാണെന്നു ചോദിക്കില്ലേ, " എങ്കിലും ഒരു പെൺകൊച്ച് ആശ കൊടുത്തിട്ട് പറ്റിക്കാൻ ഒക്കെ പറയുമ്പോൾ അത് മോശമല്ലേഡാ, " ഒരുത്തി നിനക്ക് ആശ തന്നിട്ട് നിന്നെ പറ്റിച്ചില്ലേ, അത് മോശമല്ല അല്ലേ..? ഒരു നിമിഷം കിരണിന്റെ ആ ചോദ്യത്തിൽ മറുപടി എന്ത് പറയണം എന്നറിയാതെ നിന്നു അനന്തു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story