ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 14

Hridayaveenameettumbol

എഴുത്തുകാരി: റീനു

തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് വയൽ വരമ്പത്ത് പരിചിതമായ ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്... തിരിഞ്ഞു നോക്കാൻ പോലും കെൽപില്ല, എന്തുകൊണ്ടോ ഹൃദയതാളം അത്‌ അനുവദിക്കുന്നില്ല... നിശ്ചലമായിപ്പോയ അവസ്ഥ....! അപ്പോഴേക്കും ആ ബൈക്ക് തൻറെ അരികിൽ കൊണ്ടു വന്ന് നിർത്തിയിരുന്നു.... ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും അവൾ മറന്നു പോയി.... "ദിവ്യ......! ഒരു നിമിഷം അവൻറെ നാവിൽ നിന്നും തൻറെ പേര് കേട്ടത് പോലും അവളിൽ ഉണ്ടാക്കിയ സംതൃപ്തി കുറച്ചൊന്നുമായിരുന്നില്ല...! ആ സ്വരം തനിക്കായ് ഉതിരാൻ എത്രനാൾ കാത്തിരുന്നു താൻ....! സന്തോഷം കൊണ്ടു സങ്കടം കൊണ്ടോ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു.... നിറകണ്ണുകളോടെയാണ് അവൻറെ മുഖത്തേക്ക് അവൾ നോക്കിയത്,അവന് മാത്രം ഗ്രഹിക്കാൻ കഴിയുന്ന ഒരുപാട് അർത്ഥങ്ങൾ നിറഞ്ഞ ഒരു നോട്ടം...! ആ നോട്ടം അവനെ തകർക്കാൻ കെൽപ്പുള്ളത് ആയിരുന്നു... അതുവരെ അവൻ സമ്പാദിച്ച ആത്മധൈര്യത്തെ മുഴുവൻ ആ ഒരൊറ്റ നോട്ടത്തിന് തകർക്കാൻ കഴിയുമായിരുന്നു....

ആകാശത്തെ മുകിൽ മാഞ്ഞു ഇളവെയിൽ വെളിച്ചം തൂകി ഇരുവർക്കും വേണ്ടി.... " താൻ കരയുകയാണോ...? " അല്ല, അനന്തു ചേട്ടൻ എൻറെ പേര് വിളിച്ചപ്പോൾ, താൻ അവളുടെ പേര് വിളിക്കുന്നതിൽ പോലും അവളിൽ ഉണ്ടാകുന്ന സന്തോഷം, അതിൽ പോലും അവൾ കണ്ടെത്തുന്ന ആഹ്ലാദം, അത് അവനെ അമ്പരപ്പിച്ചിരുന്നു.... " തനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണോ....? അവളുടെ മുഖത്തേക്ക് നോക്കാതെയാണ് അവൻ ചോദിച്ചത്... " ആണോന്നോ...? അതെന്തൊരു ചോദ്യമാണ് അനന്തുവേട്ടാ, ഇത്രത്തോളം ഞാൻ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് മറുപടി... അതിനുള്ള കാരണം പോലും എനിക്കറിയില്ല..... ഒരു ഉപാധികളില്ലാത്ത ഇഷ്ടം, ഇന്നത്തെ സന്തോഷവും, നാളെത്തെ സന്തോഷവും ഇന്നലത്തെ സന്തോഷവും ഭാവിയിലേക്കുള്ള സമ്പാദ്യവും എല്ലാം അനന്തു ഏട്ടനോട് ഇഷ്ടം മാത്രമാണ്.... നിഷ്കളങ്കമായി പറയുന്ന ആ പെൺകുട്ടിയോട് അവന് സഹതാപമാണ് തോന്നിയത്, " അങ്ങനെയാണെങ്കിൽ..... എനിക്കും..... എനിക്കും ഇഷ്ടം ആണ്....!

വിദൂരതയിലേക്ക് എവിടെയോ കണ്ണുനട്ടു കൊണ്ടായിരുന്നു അവൻ അത് പറഞ്ഞത്, ഒരു നിമിഷം വിശ്വസിക്കാനാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.....ശ്വാസഗതികളിൽ ഉണ്ടായ വേലിയേറ്റവും വേലിയിറക്കവും അവൾ അറിഞ്ഞു....!ഏറെ പ്രിയമുള്ളൊരു വാക്ക്, ദിവ്യയുടെ ജീവനോളം തന്നെ വിലയുള്ള ഒരു വാക്ക്...! " ആണോ അവളുടെ ശബ്ദം പോലും അല്പം ഉയർന്ന് പോയതുപോലെ അവന് തോന്നിയിരുന്നു.....! പെട്ടെന്നാണ് അവൾക്കും സ്ഥലകാലബോധം തിരിച്ചു കിട്ടിയത്, " പെട്ടെന്ന് കേട്ടപ്പോൾ അറിയാതെ സോറി, ശരിക്കും പറഞ്ഞത് ആണോ എന്നെ ഇഷ്ടമാണോ...,? " ഒരിക്കൽ പറഞ്ഞ കാര്യം വീണ്ടും വീണ്ടും ആവർത്തിക്കുന്നത് എനിക്കിഷ്ടമല്ല....! അത് പറയാൻ വേണ്ടിയാണ് ഞാൻ ഇപ്പൊൾ ഇങ്ങോട്ട് വന്നത്..... മാഞ്ഞു പോകും എന്ന് തോന്നിയ സ്വപ്നം വീണ്ടും തെളിമയോടെ തനിക്ക് മുന്നിൽ....! " അത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ എനിക്കും ഇഷ്ട്ടാവാ.... "മതി ചേട്ടാ.... ഈ ഒരു വാക്ക് മാത്രം മതി, ഒരു നൂറ് ജന്മം പിടിച്ചു നിൽക്കാനുള്ള ശക്തി ഉണ്ട് ഈ വാക്കുകൾക്ക്..... ഒരുപാട് സന്തോഷം ആയി....

ഐ ലവ് യു റിയലി ഐ ലവ് യൂ... ആനന്ദത്തിന്റെ കൊടുമുടിയിൽ ആണ് അവൾ എന്ന് അവന് തോന്നി....! ബൈക്കിൽ വച്ചിരുന്ന അവൻറെ കൈയെടുത്ത് ഒരു നിമിഷം അവൾ ചുണ്ടോടു ചേർത്തിരുന്നു.... ആ നിമിഷം അവനും ഞെട്ടിപ്പോയിരുന്നു...... അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി, അപ്പോൾ അവിടെ ഒരു കുഞ്ഞു കുസൃതിച്ചിരി മുളപൊട്ടി.... " സന്തോഷം കൊണ്ട് ആണ്.... ഒരുപാട് ആഗ്രഹിച്ച കാര്യമാണ് പറഞ്ഞത്, സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നെ ഇഷ്ടമാണെന്ന് പറയുമെന്ന്, അത്രയ്ക്ക് സന്തോഷം കൊണ്ട്.... ഇത് റോഡ് ആയിപ്പോയി ഇല്ലാരുന്നു എങ്കിൽ ഞാൻ ഇപ്പോൾ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നേനെ..... ദൈവമേ ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത പെണ്ണിനെ ആണോ അവൻ കെട്ടാൻ പോകുന്നത് മനസ്സിലാണ് അനന്തു ചിന്തിച്ചത്, ഒരു വിധത്തിൽ അവളുടെ കയ്യിലിരുന്ന തൻറെ കരങ്ങൾ അകറ്റാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു, അവൻ വലിച്ചു മാറ്റും തോറും അതിനു ശക്തി കൂടുന്നതും ആ കരങ്ങൾ അവളുടെ കരങ്ങളുമായി മുറുകുന്നതും അവൻ അറിഞ്ഞു...

" നീ എന്താ കൊച്ചേ ഈ കാണിക്കുന്നത്, റോഡ് ആണ് ആരെങ്കിലും കണ്ടാൽ... അനന്തു പറഞ്ഞപ്പോഴാണ് അവൾക്കും ബോധം വന്നത്, ആ നിമിഷം തന്നെ അവൻറെ കരങ്ങൾ അവൾ സ്വതന്ത്രമാക്കിയിരുന്നു... " എനിക്ക് ചേട്ടനോട് കുറെ കാര്യങ്ങൾ സംസാരിക്കണം എന്നുണ്ട്... പക്ഷേ സന്ധ്യ ആവുന്നു ഒരുപാട് താമസിച്ചാൽ അമ്മ വഴക്കു പറയും... ഞാൻ വീട്ടിൽ ചെന്നിട്ട് വൈകിട്ട് വിളിക്കട്ടെ, ഫോൺ എടുക്കുമോ...? " അതിനെന്താ വിളിച്ചോളൂ... മടിയോടെ എങ്കിലും അവൻ അങ്ങനെ പറഞ്ഞിരുന്നു, ഒരു നിമിഷം സ്വർഗ്ഗം കിട്ടിയ സന്തോഷത്തോടെയാണ് അവൾ തിരികെ വീട്ടിലേക്ക് പോയത് ... അവളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന ആത്മാർത്ഥത അവനെ തളർത്തുന്നുണ്ടായിരുന്നു.... ഹരിതയിൽ പോലും കാണാത്ത ഒരു തിളക്കം.... തന്നെ കാണുമ്പോൾ അവളുടെ മുഖത്ത് അവൻ ശ്രദ്ധിച്ചിരുന്നു, ഒരിക്കലും തന്നെ കാണുമ്പോൾ ഹരിതയുടെ മിഴികൾ ഇത്രത്തോളം വിടർന്നില്ല, തനിക്ക് വേണ്ടി മാത്രം ആ മിഴികൾ വാചാലമാകുന്നു, തന്നോട് കഥകൾ പറയാൻ കൊതിക്കുന്നു.....

തെറ്റാണ് ചെയ്യുന്നതെന്ന് പൂർണ്ണ ബോധം ഉണ്ടെങ്കിലും കുറ്റബോധത്തിന് കാരമുള്ളുകൾ ഹൃദയത്തെ കുത്തി നോവിക്കുന്നു ണ്ടെങ്കിലും ഒന്നും ചെയ്യാനാവാതെ നിസഹായനായി നിന്നു പോയിരുന്നു അനന്തു... 🌼🌼🌼 രാത്രിയിൽ കിരണിനും കൂട്ടുകാർക്കും ഒപ്പമിരുന്ന് സോറ പറയുമ്പോഴാണ് തുടരെത്തുടരെ ഫോൺ ബെല്ലടിക്കുന്നത് അനന്തു അറിഞ്ഞത്.... ഫോൺ എടുത്തു നോക്കിയ നിമിഷം അവൻറെ മുഖം വാടിയിരുന്നു.... അത്‌ കിരൺ കാണുകയും ചെയ്തിരുന്നു.... " എന്താടാ..? "പുല്ല്....! ആ പെണ്ണ് വിളിക്കുന്നു... കിരണിനോട് മാത്രം ആയി അവന് പറഞ്ഞു... " ആര് നിൻറെ കോൺട്രാക്ട് കാമുകിയൊ...? " എടാ ഞാൻ എന്താ അതിനോട് വിളിച്ചുപറയുന്നത്... " പിന്നെ നീ പ്രേമിച്ചിട്ടില്ലല്ലോ, പ്രേമിക്കുമ്പോൾ ഹരിതയോട് പറഞ്ഞതൊക്കെ തന്നെ നീ കട്ട്പേസ്റ്റ് ചെയ്ത് ഇവളോട് പറയണം.... കിരൺ പറഞ്ഞു... " അയ്യേ....! " എന്ത് അയ്യേ....! നീ അത്രയ്ക്ക് മോശം ആയിരുന്നോ അവളോട് സംസാരിച്ചു കൊണ്ടിരുന്നത്.... വെറുതെയല്ല അവൾ വിട്ടുപോയത്... " പോടാ തെണ്ടീ...! ഞാൻ ഒന്നും പറയുന്നില്ല എന്നായിരുന്നു അവളുടെ പ്രശ്നം.... " വെറുതെ അല്ല പോയത്, ഇത്രകാലം ഞാൻ വിചാരിച്ചു എന്ത് കാര്യം കൊണ്ടാണ് അവൾ ഇട്ടിട്ട് പോയെന്ന്.... ഇപ്പൊൾ മനസ്സിലായി... " .....മോനേ... അനന്ദു പല്ല് കടിച്ചു...! " നീ ഫോൺ എടുക്കടാ, കുറെ നേരം ആയി അടിക്കാൻ തുടങ്ങിയിട്ട്... അല്ലെങ്കിൽ നീ അങ്ങോട്ട് വിളിക്ക്, ഒരു ആത്മാർത്ഥതയുള്ള കാമുകൻ ചെയ്യുന്നത് അങ്ങനെ അല്ലേടാ...

" നിനക്ക് കളി, ആ പെണ്ണിനോട് എന്താ പറയുന്നത്... അവളാണെങ്കിൽ ഒരു ബ്രേക്ക് ഇല്ലാത്ത സാധനം, ഇന്ന് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേക്കും അവളാ നടുറോഡിൽ വച്ച് എന്നെ... അനന്ദു ഒന്ന് നിർത്തി...! " നടുറോഡിൽ വെച്ച് നിന്നെ....? പെട്ടെന്ന് സംസാരിക്കുവാൻ കിരണിന് ഒരു ഉത്സാഹം കൈ വന്നത് അനന്ദു മനസ്സിലാക്കിയിരുന്നു.... " ഒന്നുമില്ല.... " അല്ല നീ എന്തോ പറയാൻ വന്നത് അല്ലേ....? ഇപ്പൊ വിഴുങ്ങിയത് പറയടാ... അവൾ നടുറോഡിൽ വച്ച് എന്റെ ചെയ്തു...? " ഒന്നുമില്ല നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല, ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേക്കും അവൾ എൻറെ കയ്യിൽ ഉമ്മ തന്നു... അല്പം മടിയോടെ അനന്ദു പറഞ്ഞു... " സോ ഫാസ്റ്റ്....! ആദ്യത്തെ ദിവസം തന്നെ....? " അതല്ലേ ഞാൻ പറഞ്ഞത് ആ പെണ്ണിന് എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു... അതിനോട് ഞാൻ എന്തെങ്കിലും സംസാരിക്കുമ്പോൾ അത് സൂക്ഷിച്ചും കണ്ടും വേണ്ടേ.. " നീയൊരു കാര്യം ചെയ്യ് അയാളുടെ വിളിച്ചു ചോദിക്ക്, നീ എന്താ സംസാരിക്കേണ്ടത് എന്ന്... " അയ്യേ അങ്ങനെ വേറൊരാളുടെ വിളിച്ചു ചോദിച്ചിട്ട് ഒരു പെൺകുട്ടിയോട് സംസാരിക്കാനോ..? അയാൾ എന്നെപ്പറ്റി എന്തു വിചാരിക്കും... " അതാ പറഞ്ഞത് നീ സാധാരണ സംസാരിക്കുന്നത് പോലെ ഫോണെടുത്ത് ഒന്ന് സംസാരിക്കണം.... വീണ്ടും മൊബൈൽ ബെല്ലടിച്ചു... " കോപ്പ്....! ഈ ഗതികേട് ആർക്കും വരുത്തല്ലേ, അത് പറഞ്ഞവൻ ഫോൺ എടുത്ത് കിരണിന്റെ അരികിൽ നിന്നും അല്പം മാറിനിന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story