ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 15

Hridayaveenameettumbol

എഴുത്തുകാരി: റീനു

" ഹലോ....! പരമാവധി ശബ്ദം മൃദു ആക്കി അവൻ ചോദിച്ചു...! " തിരക്കിലായിരുന്നൊ...? ആദ്യം അവളുടെ ശബ്ദം അതായിരുന്നു...! "ആഹ്... കുറച്ച് താത്പര്യം ഇല്ലാതെ അവൻ പറഞ്ഞു....! " ഇത് അമ്മയുടെ ഫോൺ ആണ്..! എനിക്ക് ഫോൺ ഇല്ല! ഒച്ച താഴ്ത്തി ആണ് അവൾ സംസാരിച്ചത്...! " നന്നായി....! ആശ്വാസത്തോടെ അവൻ പറഞ്ഞു... " എന്ത്....? " അല്ല ഇപ്പോഴത്തെ കാലത്ത് ഫോൺ ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞതാ....! " അമ്മ വരുന്നതിനു മുൻപ് സംസാരിക്കാം എന്ന് കരുതിയാണ് ഞാൻ വിളിച്ചത്, ബുദ്ധിമുട്ടാണോ ചേട്ടാ...! നിഷ്കളങ്കമായ ചോദ്യം ചോദിച്ചു അവൾ.... " ഇല്ല നീ പറ....! " പ്രത്യേകിച്ചൊന്നുമില്ല....! ഒരുവട്ടം കൂടി പറയാമോ...? കെഞ്ചുന്നപോലെ അവൾ ചോദിച്ചു...! " എന്ത്...? " വൈകുന്നേരം പറഞ്ഞ പോലെ എന്നെ ഇഷ്ടമാണെന്ന്, അന്നേരം അനന്തുവേട്ടൻ പറഞ്ഞ സന്തോഷത്തിൽ ഞാൻ ഒന്നും കേട്ടില്ല.... ഇപ്പോൾ ഒന്ന് കേൾക്കാനാ... ഒന്ന് പറയാമോ ചേട്ടാ...! അനന്തുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു... പക്ഷേ അത് മറച്ചു വച്ചാണ് അവൻ സംസാരിച്ചത്, " എനിക്ക് ഇഷ്ടം ആണെന്ന് ഞാൻ പറഞ്ഞില്ലേ,

അത് പിന്നെയും പിന്നെയും പറയണോ...? " കേൾക്കാനുള്ള കൊതി കൊണ്ടല്ലേ അനന്ദുവേട്ടാ പ്ലീസ്.... റൊമാന്റിക് ആയിട്ട് ഒന്ന് പറ.... ദിവ്യയുടെ മറുപടി കേട്ടപ്പോൾ അവന് ദേഷ്യം ആണ് വന്നത്...! " അയ്യേ എനിക്ക് അങ്ങനെ ഒന്നും പറയാൻ അറിയില്ല,ഇഷ്ടമാണെന്നു പറഞ്ഞാൽ ഇഷ്ടമാ... വേറെ അലങ്കാരങ്ങൾ ഒന്നും ചേർക്കാൻ എനിക്കറിയില്ല, വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക്....! ഉറച്ചുള്ള അവൻറെ മറുപടിയിൽ ആദ്യം ഒരു വേദന തോന്നിയെങ്കിലും, കൂട്ടുകാരും മറ്റും പറഞ്ഞുകേട്ടിട്ടുള്ള പരിചിതരായ കാമുകന്മാരിൽ നിന്നും വ്യത്യസ്തമായ ശൈലി അവൾക്ക് ഇഷ്ടമായിരുന്നു.... അല്ലെങ്കിലും അവനിൽനിന്നും അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ അവൾക്കും ഉണ്ടായിരുന്നില്ല.... ഒന്നും പ്രതീക്ഷിക്കാന് ഇല്ലാത്തവൾക്ക് ഇത്‌ തന്നെ ധാരാളം ആയിരുന്നു ...! തന്റെ ഉള്ളിൽ അനന്ദു എന്നാൽ മറ്റൊരാളോട് തനിക്ക് വിവർത്തനം ചെയ്തു കൊടുക്കാൻ അറിയാത്ത ഒരു ഭാഷ ആണ്...! ആകർഷണം തോന്നി തുടങ്ങിയ കാലം മുതൽ ഹൃദയത്തിൽ പേറുന്ന പ്രിയ സ്വപ്നം, അവനോർമയിൽ മാത്രം ജീവിക്കുന്ന പെണ്ണൊരുത്തി....! "

സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്... എന്താ പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം ഉണ്ടാവാൻ കാരണം.....! അവളുടെ ആ ചോദ്യത്തിൽ അവൻ ഒന്ന് പതറി പോയിരുന്നു, " അപ്പൊൾ ഇഷ്ടപ്പെടണ്ടേ...? അവന് മറുചോദ്യം എറിഞ്ഞു....! " അയ്യോ അങ്ങനെയല്ല.....ഇത്ര ദിവസം എന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞിട്ട്,പെട്ടെന്ന് ഒരു ദിവസം ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ അതുകൊണ്ട് ചോദിച്ചതാ.... " പെട്ടെന്നൊന്നും അല്ല, നിന്നെ കെട്ടാൻ പോകുന്നവൻ എന്നെ കാണാൻ വന്നിരുന്നു....! അവനെന്നോട് പറഞ്ഞു എന്നെ ഇഷ്ടമാണ് നീ പറഞ്ഞെന്ന്..... ഒരുവിധം പറഞ്ഞൊപ്പിച്ചു അവന്... " കെട്ടാൻ പോകുന്നോനോ....? മനസിലാകാതെ അവൾ ചോദിച്ചു... " ആഹ്...വിവേക്, " അതിന് വിവേകെട്ടാൻ ആണ് എന്നെ കെട്ടുന്നത് എന്ന് ആരാ പറഞ്ഞത്...? അനന്ദുവേട്ടന് എന്നെ ഇഷ്ടമാണെന്ന് അല്ലേ പറഞ്ഞത്...? അപ്പൊൾ ഇനി അനന്തുവേട്ടൻ മാത്രം എന്നെ കല്യാണം കഴിക്കാൻ പോകുന്നുള്ളൂ, ഇടിമിന്നൽ പോലെയാണ് അവളുടെ വാക്കുകൾ അവന്റെ കാതിൽ തുളച്ചത്....! "

അനന്ദുവേട്ടന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു, ഞാൻ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു....! ഇനി എത്ര കാലം വേണമെങ്കിലും അനന്ദുവേട്ടന് വേണ്ടി ആരോടും പൊരുതി നിൽക്കാൻ ഞാൻ റെഡി ആണ്.... ഇനി മറ്റൊരാളെ ഞാൻ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറയരുത്....! വേറെ എന്തുവേണമെങ്കിലും കിട്ടും പറഞ്ഞോളൂ, അവളോട് എന്ത് മറുപടി പറയണം എന്ന് പോലും അവൻ അറിയുമായിരുന്നില്ല... " എന്താ പറയാനുണ്ടെന്ന് പറഞ്ഞത്....? അവൻ വിഷയം മാറ്റി സംസാരിച്ചു, " പ്രത്യേകിച്ചൊന്നുമില്ല...! ഇതൊക്കെ ചോദിക്കാൻ വേണ്ടി തന്നെയായിരുന്നു, " ഞാൻ ചെറിയൊരു തിരക്കിൽ നില്ക്കാ, കൂട്ടുകാരൊക്കെ ഉണ്ട്....! ഞാൻ ഇങ്ങനെ മാറിനിന്ന് ഫോൺ ചെയ്യുമ്പോൾ അവർക്ക് സംശയം തോന്നും.... ഞാൻ നാളെ വിളിച്ചാൽ മതിയൊ...? മടിയോട് അവന് ചോദിച്ചു....! " കൂട്ടുകാർക്ക് ഒക്കെ അറിയോ....? " ഇല്ല....! ആർക്കുമറിയില്ല, നീയും നിൻറെ കൂട്ടുകാരോട് ഒന്നും പറയാൻ നിൽക്കണ്ട... മുന്നറിയിപ്പ് പോലെ അവന് പറഞ്ഞു.... " അതെന്താ....! " എന്തിനാ ഇത് ഇങ്ങനെ കൊട്ടിഘോഷിച്ച് നടക്കുന്നത്, അതിൻറെ ആവശ്യം ഒന്നും ഇല്ലല്ലോ...

ആരെങ്കിലും ചെന്ന് നിന്റെ വീട്ടിൽ പറഞ്ഞാൽ അത് പ്രശ്നം ആകും... അവന് പറഞ്ഞു.... " ശരിയാ അത് ഞാൻ ഓർത്തില്ല, അവൾ പറഞ്ഞു... " അതാ പറഞ്ഞത് കൂട്ടുകാരോട് ഒന്നും പറയാൻ നിൽക്കണ്ട....! പക്ഷേ നീതുന്നോട് ഞാൻ പറയും.... അവൾ എൻറെ ബെസ്റ്റ് ഫ്രണ്ട് ആണ്...! എനിക്ക് അനന്ദുവേട്ടനെ ഇഷ്ടമുള്ള സമയം തൊട്ടുള്ള കാര്യങ്ങളൊക്കെ അവൾക്കറിയാം.....! അവൾ ആണ് എനിക്ക് നമ്പർ ഒക്കെ തപ്പി പിടിച്ചു തന്നത്..... അപ്പോൾ പിന്നെ അവളോട് എനിക്ക് പറയാതിരിക്കാൻ പറ്റില്ല, അതിന് അനന്ദുവേട്ടന് എന്നോട് പിണങ്ങരുത്... കൊഞ്ചി കൊഞ്ചിയുള്ള അവളുടെ സംസാരം കേട്ട് അവന് ദേഷ്യമാണ് വന്നത്... " നീതു എന്ന് പറഞ്ഞത് നിധിന്റെ പെങ്ങളല്ലേ....? " അതെ, " ആ കുട്ടി അവനോട് വല്ലതും പറയൂമോ..? " അവൾ അങ്ങനെ ആരോടും പറയില്ല....! " എങ്കിൽ കുഴപ്പമില്ല...! അവളോട് മാത്രം പറഞ്ഞാൽ മതി, "എനിക്ക് അനന്ദുവേട്ടനെ നേരിട്ട് കണ്ട് സംസാരിക്കണം എന്നുണ്ട്.... ഉത്സാഹത്തോടെ ദിവ്യ പറഞ്ഞു... " അതൊന്നും വേണ്ട...! അതൊക്കെ പിന്നെ വലിയ പ്രശ്നമാകും, " എന്തു പ്രശ്നം....! "

നിൻറെ വീട്ടിൽ ഒക്കെ അറിയും, പിന്നെ വലിയ പ്രശ്നങ്ങൾ ഉണ്ടാവും " ഒരു പ്രശ്നങ്ങൾ ഉണ്ടാവില്ല, എനിക്ക് തന്നെ അനന്ദുവേട്ടന് ഒന്ന് നേരിട്ട് കണ്ട് സംസാരിക്കണം, എത്ര കാലായി ഞാൻ ആഗ്രഹിക്കുന്നത് ആണ് എന്നറിയൊ...? കൂടെ ഇരുന്ന് ഒന്ന് സംസാരിക്കണം എന്ന്... " അത്‌ പരിഹരിക്കാം അലസമായി അവന് മറുപടി പറഞ്ഞു... " ഉടനെ തന്നെ വേണ്ടതുപോലെ ചെയ്യാം..! "നാളെ പറ്റുമോ..? " നാളെ ഒന്നും എനിക്ക് വരാൻ പറ്റില്ല.... ഒരുപാട് തിരക്കുണ്ട്, അവനൊഴിയാൻ നോക്കി...! " മറ്റന്നാൾ പറ്റൂമോ...? " ശല്യം....! അവൻ മനസ്സിൽ ആണ് പറഞ്ഞത്, " നമ്മൾ ഫോൺ വിളിക്കുന്നുണ്ടല്ലോ.... പിന്നെ പ്രത്യേകിച്ച് എന്താ കണ്ടു സംസാരിക്കാൻ,ഫോൺ വിളിക്കുന്നതും കണ്ടു സംസാരിക്കുന്നതും തമ്മിൽ വ്യത്യാസം ഇല്ലേ.... എനിക്ക് എന്നും കണ്ട് സംസാരിക്കണം, അവൾ കൊഞ്ചി പറഞ്ഞു... " എന്നുമോ...? അതൊന്നും നടക്കുന്ന കേസ് അല്ല, എനിക്ക് ഒരുപാട് തിരക്കുണ്ട്....! എന്നും ഒന്ന് വന്നു കാണാൻ പറ്റില്ല, അവൻ പറഞ്ഞു...! "ഒന്നിട വിട്ടെങ്കിലും വരാലോ...? ദിവ്യ വിടാൻ ഭാവം ഇല്ല... "ശരി നിൻറെ കോളേജ് അടുത്തുള്ള ഏതെങ്കിലും ബേക്കറിയിൽ വരാം....!

അവിടെ ഞാൻ വരാം, അപ്പോൾ കാണാം... " .അത്‌ വേണ്ട...! അങ്ങനെയൊക്കെ വന്നിരുന്നാൽ ഒരുപാട് ആളുകൾ കാണും, അപ്പോൾ ഒന്ന് സംസാരിക്കാൻ പറ്റില്ല...! അല്ലെങ്കിൽ തന്നെ എനിക്ക് കാണുമ്പോൾ മുതൽ ഉള്ളം കാൽ മുതൽ തല വരെ വിറയ്ക്കാൻ തുടങ്ങും....! പിന്നെ ഒന്നും സംസാരിക്കാൻ പറ്റില്ല, അതിൻറെ കൂടെ ഒരുപാട് ആളുകൾ ഉള്ള സ്ഥലമാണെങ്കിൽ അത് കൂടുകയും ചെയ്യും....! അധികമാരും ഇല്ലാത്ത എവിടെയെങ്കിലും വച്ച് സംസാരിച്ചാൽ മതി..... " അധികം ആരും ഇല്ലാത്ത സ്ഥലമോ...? അങ്ങനെയൊന്നും സംസാരിക്കേണ്ട, ആരെങ്കിലും കണ്ടാൽ പിന്നെ നിനക്ക് തന്നെ അതിൻറെ ചീത്തപ്പേര്... അവന് ഒഴിയാൻ തുടങ്ങി..... " എനിക്ക് ചീത്തപ്പേരു വന്നോട്ടെ സാരമില്ല, മറ്റാരുമല്ലല്ലോ ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ആൾ അല്ലേ, അനന്തുവിന് സഹികെട്ട് തുടങ്ങിയിരുന്നു... " അങ്ങനെ കാണാൻ പറ്റിയ ഒരു സ്ഥലം ഈ നാട്ടിൽ ഇല്ല..! "ഉണ്ട്...! നമ്മുടെ അമ്പലത്തിൽ അവിടുന്ന് കുറച്ച് മാറിയിട്ട് ഒരു കാവില്ലേ...? കാവിലെ അധികം ആരും വരില്ല, വൈകുന്നേരം അവിടെ വരുമോ നാളെ....!

വൈകുന്നേരം ഏട്ടന് ഫ്രീ ആവില്ലേ...? ഞാൻ കുറച്ചു നേരത്തെ ഇറങ്ങാം കോളേജിൽ നിന്ന്... അപ്പോൾ നമുക്ക് കുറച്ച് സമയം സംസാരിക്കുകയും ചെയ്യാം, അവൾ ആവേശത്തോടെ പറഞ്ഞു... " നോക്കട്ടെ... " ഉറപ്പു പറയ് അനന്ദു ഏട്ടാ... " ശരി " ഓക്കേ താങ്ക്സ് അനന്ദുവേട്ട....! പിന്നെ ഞാൻ ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ട് ഫേസ്ബുക്കിൽ, കുറേകാലമായി അയച്ചിട്ട് ഇതുവരെ അക്സിപ്റ്റ്‌ ചെയ്തിട്ടില്ല കേട്ടോ " ഞാൻ അങ്ങനെ ഈ ഫേസ്ബുക്കിൽ ഒന്നും വലുതായിട്ട് ആക്ടീവ് അല്ല. " എനിക്ക് തോന്നിയിരുന്നു "ശരിയെന്നാൽ...! " ഓക്കേ ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്, ഉമ്മ...! അവസാനം അവൾ പറഞ്ഞ വാചകത്തിൽ അവൻ സ്തബ്ദനായി പോയിരുന്നു....മറുപടി എന്തെങ്കിലും പറയും മുൻപ് തന്നെ അവൾ ഫോൺ കട്ട് ചെയ്തിരുന്നു ,.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story