ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 17

Hridayaveenameettumbol

എഴുത്തുകാരി: റീനു

അത്രയും പറഞ്ഞു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻറെ മറുപടിയിൽ അമ്പിളിയും രാഘവനും ഒരുപോലെ ഞെട്ടി ഒപ്പം അമൃതയും... " പെണ്ണോ...? നീയെന്താ തമാശ പറയുകയാണോ....? അമ്പിളി അമ്പരപ്പോടെ ചോദിച്ചു, " തമാശ പറയാൻ പറ്റുന്ന ഒരു കാര്യം ആണ് എന്ന് എനിക്ക് തോന്നുന്നില്ല, ഞാൻ സത്യം തന്നെയാണ് പറഞ്ഞത്.... " ഏത് പെണ്ണ്....! അമ്പിളിയുടെ ചോദ്യത്തിന് മുൻപ് ഒന്ന് പതറി, " , സമയമാകുമ്പോൾ ഞാൻ പറയാം, " സ്വന്തം കാര്യം നോക്കാൻ പറ്റാത്ത നീ ആണോ ഇനി പെണ്ണിനെ കൂടി ചെലവിനു കൊടുക്കാൻ പോകുന്നത്.....? രാഘവന്റെ വകയായിരുന്നു ആ ചോദ്യം..... " ഞാൻ പറഞ്ഞല്ലോ ഇപ്പോൾ അവളെ കൊണ്ടുവരാനുള്ള ഒരു കഴിവ് എനിക്കില്ല, ഇപ്പോൾ ഇങ്ങോട്ട് കൊണ്ടു വരാൻ പോകുന്നില്ല, പക്ഷേ ഞാൻ ഈ നാട്ടിൽ നിന്ന് പോകുന്നതിനു മുൻപ് എനിക്ക് എന്തെങ്കിലുമൊക്കെ തീരുമാനം ആകണം.... അവളുടെ വീട്ടിൽ ഞങ്ങളെ പറ്റി പറയുക എങ്കിലും വേണം....

അതിനു ഒരു സാഹചര്യം കിട്ടണമെങ്കിൽ എനിക്ക് തൽക്കാലത്തേക്കെങ്കിലും ഇവിടെ ചെറിയൊരു ജോലി വേണം, അത്‌ കഴിഞ്ഞു ഞാൻ പോകും, ഇവിടെ നിൽക്കണം എന്ന് എനിക്ക് ഒട്ടും ആഗ്രഹമില്ല..... എന്താണെങ്കിലും ഒരു വർഷം കഴിയാതെ ഗൾഫിൽ പോകുന്നതിനെ പറ്റി ഇനി എന്നോട് പറയണ്ട, അത് നടക്കത്തില്ല....!, അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൻ അകത്തേക്ക് കയറി പോയപ്പോൾ രാഘവൻ അമ്പിളിയുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി...... " ഒരു വർഷത്തെ കാര്യമല്ലേ ഉള്ളൂ അവൻറെ കാര്യങ്ങളൊക്കെ കഴിയട്ടെ, ഇനിയിപ്പോ നിർബന്ധിച്ചിട്ടും കാര്യമില്ലല്ലോ.. പേടിയോടെ അവർ പറഞ്ഞു.... " അങ്ങോട്ട് ചെല്ലാത്ത പാടെ ഉള്ളു നിന്റെ മോന് പെണ്ണ് കിട്ടാൻ, നോക്കി ഇരുന്നോ...? എന്താണെന്ന് വച്ചാ ചെയ്യ് അല്ലെങ്കിലും പണ്ടുമുതലേ അനുസരണ ഇല്ലല്ലോ... നീയാ കോഴികറി ശരിയാണെങ്കിൽ കുറച്ച് കപ്പ പുഴുങ്ങിയതും കൂടി ഇങ്ങോട്ടേക്ക് കൊണ്ടുവാ.... വീണ്ടും മദ്യപാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് എത്തിയിരുന്നു അമ്പിളി....

അവൻ പറഞ്ഞ കാര്യത്തിന്റെ ഞെട്ടൽ അവരിൽ പ്രകടം ആയിരുന്നു...... കുളി കഴിഞ്ഞെത്തിയ അനന്തുവിൻറെ അരികിലേക്ക് ചെറുചിരിയോടെ ആണ് അമൃത എത്തിയത്..... ഒന്നും മിണ്ടാതെ അവൾ മുഖത്തേക്ക് തന്നെ നോക്കി നില്ക്കുന്നത് കണ്ട് അവൻ തലകൊണ്ട് അവളോട് എന്താണെന്ന് ചോദിച്ചു...... " ആരാ ആ പെണ്ണ്....? " ഏത് പെണ്ണ്, " ഒരു പെണ്ണ് ഉണ്ടെന്ന് പറഞ്ഞില്ലേ അത്..... " അത് ഞാൻ വെറുതേ പറഞ്ഞതല്ലേ, " വെറുതെ പറഞ്ഞത് ഒന്നും അല്ല.... എനിക്ക് നന്നായിട്ടറിയാം, ചേട്ടൻ പറഞ്ഞേ.... " സത്യമാടി....! അങ്ങനെ ഒരാൾ ഒന്നുമില്ല, ഞാൻ വെറുതെ എന്നോട് ഇങ്ങനെ ജോലിയുടെ കാര്യം പറഞ്ഞു എപ്പോഴും ശല്യപ്പെടുത്തുന്നത് കൊണ്ട് ഒന്ന് പറഞ്ഞ് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതല്ലേ.... പെട്ടെന്നാണ് അനന്തുവിൻറെ ഫോൺ അടിച്ചത്, ചാടി അത്‌ കൈയ്യിൽ എടുത്തത് അമൃത ആയിരുന്നു.... ഡിസ്പ്ലേയിൽ ദിവ്യ എന്ന് തെളിഞ്ഞപ്പോൾ തന്നെ ചെറു ചിരിയോടെ അവൾ മുഖത്തേക്ക് നോക്കി, " ഒരു ദിവ്യ....! അവനൊന്ന് പതറി.... " നീ ഫോണിങ്‌ തന്നെ..... " ചേട്ടൻ വിളിക്ക്... " ഞാൻ പിന്നെ വിളിച്ചോളാ " ഇതാണോ ആ പെണ്ണ്..... ആ പറഞ്ഞ , ഞാൻ വിളിക്കട്ടെ.... ചിരിയോടെ അവൾ ചോദിച്ചു....

" നീ ചുമ്മാ കളിക്കരുത്, ഫോൺ ഇങ്ങോട്ട് തന്നെ..... " ഫോൺ ഒക്കെ തരാം ഇക്കാര്യം പറ, പറഞ്ഞിട്ട് ഇല്ലെങ്കിൽ ഞാൻ ഫോൺ എടുക്കും, " ഫോൺ എടുക്കല്ലേ..... " എങ്കിൽ പറ.... " അത് തന്നെ..... അല്പം മടിയോടെ ആയിരുന്നു അവൻ പറഞ്ഞത്.....അപ്പോൾ തന്നെ ഫോണിലെ റിങ്ങും അവസാനിച്ചിരുന്നു..... " അന്ന് ഏട്ടന് എന്നോട് ചോദിച്ച ചേച്ചിയാണോ.... " ആഹ്... " എന്നിട്ടാണോ അന്ന് വലിയ ജാഡ ഇട്ടത്..... " നീ വിചാരിക്കുന്നത് പോലെ ഒന്നും ഇല്ല, അതൊക്കെ പറഞ്ഞാൽ ഒരുപാടുണ്ട്...... " എനിക്കെന്താ പരിചയപ്പെടുത്തി തരാത്തത് എന്റെ നാത്തൂൻ അല്ലേ..... " പരിചയപ്പെടുത്തേണ്ട സമയമാകുമ്പോൾ ഞാൻ പരിചയപ്പെടുത്തി തരാം.... " മതി. " നീ വെറുതെ അമ്മയോട് ഒന്നും പറയാൻ നിൽക്കണ്ട, " ഞാൻ ആരോടും പറയില്ല.... ഇതിപ്പോൾ എത്ര നാളായി നിങ്ങൾ തമ്മിൽ ഇഷ്ടം ആയിട്ട്.... " ഒരുപാട് നാൾ ഒന്നും ആയിട്ടില്ലഡി, 2 ദിവസം.... അതിൽ കൂടുതൽ ഒന്നും ആയിട്ടില്ല, " പിന്നെ വിശ്വസിച്ചു. .! 2 ദിവസം ആയ ഒരാൾക്ക് വേണ്ടി ഇങ്ങനെ ഒന്നും ചേട്ടൻ പറയില്ലെന്ന് എനിക്കറിയാം.....സത്യം പറ... "

കുറച്ചുനാളായി..... അപ്പോഴേക്കും വീണ്ടും ഫോണ് അടിക്കാൻ തുടങ്ങിയിരുന്നു..... " ശല്യം..... അവൻ മനസിൽ ഓർത്തു.... അതും പറഞ്ഞു കൊണ്ടാണ് അവൻ ഫോൺ എടുത്ത് പിന്നാമ്പുറത്തെ മുറ്റത്തേക്ക് ഇറങ്ങിയിരുന്നു.... " ഹലോ അനന്ദുവേട്ട.... " നിനക്ക് ഉറക്കം ഒന്നും ഇല്ലേ, അല്പം താൽപര്യമില്ലാത്ത രീതിയിൽ തന്നെ ആയിരുന്നു ചോദിച്ചത്.... " അതെന്താ ഞാൻ വിളിച്ചത് ബുദ്ധിമുട്ടായോ..... അവളുടെ സ്വരത്തിൽ വിഷാദം പടർന്നപ്പോൾ സ്വരം അല്പം മയപെടുത്തി അവൻ... " ബുദ്ധിമുട്ടൊന്നുമില്ല..... ഞാൻ കുളിക്കുകയായിരുന്നു, " എല്ലാരും ഇപ്പോഴാ ഉറങ്ങിയത്..... എനിക്ക് ഏട്ടനെ വിളിക്കാതെ കിടന്നിട്ട് ഒരു സമാധാനം ഇല്ല.... അതുകൊണ്ട് ഞാൻ വിളിച്ചത്, അമ്മ കാണാതെ ഫോണെടുത്ത്... " എന്താ ഇത്ര അത്യാവശ്യം പറയാനുള്ളത്..... " പ്രത്യേകിച്ച് അത്യാവശ്യം ഒന്നും ഇല്ല, ആ ശബ്ദം ഒന്നും കേൾക്കാൻ വേണ്ടി കിടക്കുന്നതിനു മുൻപ്.... അനന്തുവിന് ശരിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.... അവൻ ദേഷ്യം കടിച്ചമർത്തി " പിന്നെ നാളെ തീർച്ചയായും വരുമല്ലോ അല്ലേ.... " ആ വരാം.... " കഴിച്ചോ അനന്ദുവേട്ട... " ഇല്ല കഴിക്കാൻ പോകുന്നതേയുള്ളൂ.... " പിന്നെ അനന്ദുവേട്ടൻ എന്താ പഠിക്കുന്നത്.. ? " പിജി ഡിസ്റ്റൻസ് ആയിട്ട് ചെയ്തു കൊണ്ടിരിക്കുകയാ, പിന്നെ കൊച്ചിങ്‌ ഉണ്ട്.... "

എന്തിന്റെ കോച്ചിങ്... " പോലീസ് ട്രെയിനിംഗ് " ആഹാ.... അപ്പോൾ ഭാവിയിലെ പോലീസുകാരനാണ്.... " എൻറെ ഭാവി ഇരിക്കുന്നത് ഇപ്പോൾ നിന്റെ കയ്യിലാ..... " എന്റെ കയ്യിലാ....? അതെന്താ അങ്ങനെ പറഞ്ഞത്, അനന്ദു പതറി പോയി.... "അല്ല നമ്മുടെ ഭാവി എങ്ങനെ ആയിരിക്കും ഞാൻ പറഞ്ഞതാ.... " നമ്മുടെ ഭാവിയുടെ കാര്യത്തിൽ എനിക്കും സംശയം ഒക്കെ ഉണ്ട്, എൻറെ വീട്ടിൽ സമ്മതിക്കും എന്ന് തോന്നുന്നില്ല ... പക്ഷേ എനിക്ക് ഇനി മറ്റൊരു ജീവിതം ഇല്ല, ഒരു നിമിഷം അവന്റെ ഹൃദയം ഒന്ന് ഉലഞ്ഞു തുടങ്ങിയിരുന്നു... " ഇത്രയും കൊല്ലം നിന്നെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയും മറന്ന് എൻറെ കൂടെ വരാൻ ഞാൻ പറയില്ല..... ഒഴിയാൻ ആയി അവൻ പറഞ്ഞു.... " ആദ്യം എതിർത്താലും എൻറെ ഇഷ്ടത്തിന് അപ്പുറം അവർക്ക് ഒന്നും ഉണ്ടാവില്ല, അത് എൻറെ ഒരു വിശ്വാസം ആണ്... " എന്നെപ്പറ്റി സത്യത്തിൽ നിനക്കൊന്നും അറിയില്ല, " എനിക്ക് ഒന്നും അറിയേണ്ട.... അവനെ തുടരാൻ അനുവദിക്കാതെ അവൾ പറഞ്ഞു.... "

എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു കഴിഞ്ഞുള്ള കാര്യങ്ങൾ മാത്രം എനിക്ക് അറിഞ്ഞാൽ മതി..... അതിനു മുൻപുള്ള ഒരു കാര്യങ്ങൾ എനിക്ക് അറിയേണ്ട, അത്‌ എന്നെ ബാധിക്കില്ല...... കുറേ കാര്യങ്ങൾ എനിക്കറിയാം, പക്ഷേ അനന്തുവേട്ടൻ അതിന് മുൻപ് എങ്ങനെയാണെങ്കിലും എനിക്ക് കുഴപ്പമില്ല, ഇന്നലെ മുതൽ ഇഷ്ടം ആണെന്ന് പറഞ്ഞ നിമിഷം മുതൽ എങ്ങനെയാണെന്ന് മാത്രം എനിക്ക് അറിഞ്ഞാൽ മതി....അതിൽ ഒരു അല്പം പോലും കള്ളം കാണിക്കാതിരുന്നാൽ മതി, അത്രയ്ക്ക് എനിക്ക് ഇഷ്ടമാണ്... അത് പറയാൻ പോലും എനിക്കറിയില്ല, അത്രത്തോളം ഞാൻ സ്നേഹിക്കുന്നുണ്ട് അവളുടെ ഓരോ വാക്കുകളും അവൻറെ മനസ്സിൽ കുറ്റബോധത്തിന് ആഴം വർദ്ധിപ്പിക്കുകയായിരുന്നു...... ഇത്രമേൽ തന്നെ അന്ധമായി സ്നേഹിക്കുന്ന ഒരു പെൺകുട്ടി, ആത്മാർത്ഥതയോടെയാണ് അവളുടെ ഓരോ വാക്കുകളും.... ചെയ്യുന്നത് മഹാപരാധം ആണെന്ന് അവന് തോന്നിത്തുടങ്ങിയിരുന്നു.... ഏത് ഗംഗയിൽ കുളിച്ചാൽ ആണ് ഈ പാപത്തിൽ നിന്ന് ഒരു മോചനം ലഭിക്കുക....? പറഞ്ഞു പറ്റിച്ച് ആശ നൽകി അവളെ മോഹിപ്പിച്ച ഈയൊരു തെറ്റിന് താൻ അനുഭവിക്കേണ്ടിവരുന്നത് വലിയ ശിക്ഷയായിരിക്കും ഈശ്വരന്റെ കോടതിയിൽ എന്ന് അവൻ ഉറപ്പായിരുന്നു.....

സഹതാപമാണ് അവളോട് തനിക്ക് തോന്നിയത്, " ഞാൻ നാളെ വിളിക്കട്ടെ, ഒന്നും കഴിച്ചിട്ടില്ല..... അവളോട് സംസാരിച്ചാൽ താൻ ഉലഞ്ഞു പോകും എന്ന് ഉറപ്പ് ഉള്ളോണ്ട് അവൻ പറഞ്ഞു... " ശരി.... ഭക്ഷണം കഴിച്ചു കിടന്നോ.... നാളെ വൈകുന്നേരം കാണാൻ ഉള്ളതല്ലേ, "ശരി.. " ഹലോ വയ്ക്കല്ലേ... " എന്താ..... " ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു, എന്നോട് ഒന്നും ചോദിച്ചില്ല അനന്ദുവേട്ടൻ ശരിക്കും എന്നെ ഒരു ഇഷ്ടം തന്നെയല്ലേ....? നിഷ്കളങ്കമായ അവളുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അവന് അറിയില്ലായിരുന്നു..... " ഇഷ്ടമാണെന്ന് കാണിക്കാൻ ഇങ്ങനെയൊക്കെ ഉള്ള പ്രഹസനം വേണം എന്ന് നിർബന്ധമുണ്ടോ....? " അങ്ങനെയല്ല.... അവൾ വക്കി തപ്പി.... " ഞാൻ അങ്ങനെ ഒന്നും ചോദിക്കില്ല അങ്ങനെ ഒന്നും ചോദിക്കാനും പ്രേമിക്കാനും ഒന്നും എനിക്ക് അറിയത്തില്ല,

അതിനു നീ മറ്റ് അർത്ഥങ്ങൾ ഒന്നും കാണണ്ട... കിടന്നുറങ്ങാൻ നോക്ക്, പെട്ടെന്ന് തന്നെ അവൻ ഫോൺ കട്ട് ചെയ്തിരുന്നു....മനസ്സിൽ ഒരു കാർമേഘം വ്യാപിക്കുന്നത് അറിയുന്നുണ്ടായിരുന്നു.... തെറ്റാണ്, മഹാ അപരാധമാണ് ചെയ്യുന്നത്.... തനിക്ക് വേണ്ടി അവൾ ഒരു തുള്ളി കണ്ണുനീർ പൊഴിച്ചാൽ അതുപോലും തന്നെ ചുട്ട് പൊളിച്ചു കളയാൻ പാകത്തിനുള്ളത് ആയിരിക്കുമെന്ന് അവനു തോന്നിയിരുന്നു...... ഇത്രമേൽ തീവ്രമായി അവളുടെ മനസ്സിൽ താൻ ഉണ്ടായിരുന്നോ...? സംസാരിച്ചു രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ അവളുടെ സ്നേഹത്തിൻറെ ആഴം അത് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു, ഹരിതയ്ക്ക് മുൻപേ കണ്ടിരുന്നുവെങ്കിൽ മറ്റാർക്കും താനവളെ വിട്ടുകൊടുക്കില്ലായിരുന്നു..... ചേർത്തു പിടിച്ചേനെ എന്നും ഈ നെഞ്ചോട്..... ഒരു നിമിഷം അവൻ ചിന്തിച്ചു ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story