ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 3

Hridayaveenameettumbol

എഴുത്തുകാരി: റീനു

ഹൃദയമിടിപ്പ് കൂടി ആ നിമിഷം തന്നെ മരണം സംഭവിക്കും എന്ന് പ്രതീക്ഷിച്ചു പോയ അവസരം ....പരിഭ്രമം കൊണ്ടോ സന്തോഷം കൊണ്ടു വാക്കുകൾ പുറത്തേക്ക് പോലും വരുന്നില്ല.... തിരിച്ചു മറുപടി പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒന്നും സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥ.... "ഹലോ...! വീണ്ടും അപ്പുറത്തുനിന്നും ഘനഗാംഭീര്യമുള്ള ശബ്ദം, പെട്ടെന്ന് ഒന്നും പറയാനില്ലാത്തത് കൊണ്ട് തന്നെ ഫോൺ കട്ട് ചെയ്ത് കളഞ്ഞിരുന്നു.... നീതു മുഖത്തേക്ക് നോക്കി ആംഗ്യം കാണിക്കുന്നുണ്ട്.... " എന്തുപറ്റി എന്താടി....! " എനിക്ക് എന്തോ ഭയങ്കര പേടി പോലെ, " എന്തു പേടി...? " സൗണ്ട് കേട്ടിട്ട് ഭയങ്കര കട്ടി.,. ഞാൻ അച്ഛന് മാത്രമേ ഈ കട്ടി കേട്ടിട്ടുള്ളൂ.... മുഴക്കമുള്ള ശബ്ദം പോലെ.... എനിക്കെന്തോ പേടി വന്നു... നിഷ്കളങ്കമായി പറഞ്ഞവളെ അന്തം വിട്ട് നോക്കി നിന്നു നീതു.... " ഇത്രയും പേടിയുള്ള നീയാണോ ഇങ്ങനെ പ്രേമിക്കാൻ പോകുന്നത്....? നീതു ചിറി കോട്ടി.... " ഡാ എനിക്ക് എന്തോ എനിക്ക് ധൈര്യം കിട്ടിയില്ല അതുകൊണ്ടല്ലേ, " എങ്കിൽ നമുക്ക് പോവാം, ഏതായാലും നമ്പറും ഓർമയുണ്ടല്ലോ...

" നാളെ വന്നു വിളിക്കാം അല്ലേ....? " പിന്നെ നിനക്ക് വേണ്ടി ദിവസേന വീട്ടിൽ നിന്ന് എന്നെ വിടുവാ, നാളെ ഞാൻ വരില്ല...ഞാൻ നാളെ വീട്ടിൽ പോവാ, ഇനി ഞാൻ കോളേജ് തുറക്കുന്ന സമയം തിരിച്ചു വരും.... നീതു പറഞ്ഞു... " അപ്പോൾ ഞാൻ എങ്ങനെ വിളിക്കും..... " ആ.... " നമുക്ക് എന്നാൽ ലൈബ്രറി കയറിയിട്ട് പോകാം... " കൊണ്ടുപോകുന്ന പുസ്തകം ഒക്കെ നീ എപ്പോഴാ വായിച്ചുതീർക്കുന്നത്, " വായിക്കുന്നു എന്ന് ആര് പറഞ്ഞു.... ഞാൻ വെറുതെ മറിച്ചുനോക്കി തിരിച്ചു കൊടുക്കുന്നു.. " എടി ഭയങ്കരി.....ആളെ കാണുന്നുണ്ടോ....? " കാണാനില്ലല്ലോ... " നമ്മുടെ ലൈബ്രറിയിലെ അരികിലുള്ള ജനലിലൂടെ കുറെ നേരം നോക്കി നിൽക്കാം, എന്നാലും ഇങ്ങനെ അസ്ഥിക്ക് പിടിക്കാനും മാത്രം എന്താ നീ അയാളിൽ കണ്ട പ്രത്യേകത... " എനിക്കറിയില്ലടീ ഞാൻ പറഞ്ഞില്ലേ അന്ന് ഒരിക്കൽ ഒരു വലിയമ്മ.... " ഓഹ്... കുറെ കേട്ടതാ, " ആഹ്... എന്നാൽ കേൾക്കണ്ട.... എങ്ങനെയാണെന്ന് അറിയില്ല, ചില ഇഷ്ടങ്ങൾ അങ്ങനെയല്ലേ നമുക്ക് ഒന്നും അറിയില്ലെങ്കിലും മനസ്സിൽ പതിഞ്ഞു..... അങ്ങനെ ഒരു ഇഷ്ടം, "

ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം പറയട്ടെ, വീട്ടിൽ അറിഞ്ഞാലോ....? നീ എന്ത് ചെയ്യും..... " അതിനെപ്പറ്റി ഒന്നും ഞാൻ ഇത്‌ വരെ ആലോചിച്ചിട്ട് കൂടിയില്ല.... " ആൾക്ക് വേറെ ഇഷ്ട്ടം ഉണ്ടേലോ...? " ഞാൻ തകർന്നുപോകും.... " ഒന്ന് പറയാൻ പോലും ധൈര്യമില്ലാത്ത നീ ഇങ്ങനെ അന്ധമായി സ്നേഹിക്കാതെ..... " അതൊക്കെ ഞാൻ പറയും " ശരി വാ... ലൈബ്രറിയിലേക്ക് കയറുമ്പോൾ പ്രേതീക്ഷ തെറ്റിയിരുന്നില്ല ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് ആരോടോ ചിരിച്ചു വർത്തമാനം പറയുന്നത് കാണാം....ചിരിക്കുമ്പോൾ മാത്രം തെളിയുന്ന ഒരു ചുഴിയുണ്ട്, പെട്ടെന്ന് ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയിരുന്നു.... സാധാരണ ഫുട്ബോൾ കളിക്കുന്ന വേഷത്തിലല്ല ആള്.... ഒരു ജീൻസും ഷർട്ടുമാണ് ഇട്ടിരിക്കുന്നത്, ഷർട്ട്‌ അലസമായി ചുരുട്ടി വെച്ചിരിക്കുകയാണ്.... കൈകൾ ഒക്കെ സംസാരത്തിനിടയിൽ താടിയിൽ തടവുന്നുമുണ്ട്.... അങ്ങനെയാണ് വർത്തമാനം പറയുന്നത്..... അടുത്ത സുഹൃത്തോ മറ്റോ ആണ് ഇല്ലെങ്കിൽ ഇങ്ങനെ ചിരിച്ചു സംസാരിക്കില്ല......ഭാവം ഗൗരവമാണ് കുറേ സമയം നോക്കി നിന്നപ്പോഴാണ് നീതു അരികിലേക്ക് വന്നത്....

" ഒരു മയത്തിൽ ഒക്കെ ചോര കുടിക്കാൻ നോക്കടി.... " ഒന്ന് പൊടി... " ഇപ്പൊൾ തന്നെ നമുക്ക് ഫുട്ബോൾ ഗ്രൗണ്ടിൽ പോയിട്ട് ഇഷ്ടമാണെന്ന് പറയാം... " നീ ഒന്ന് പോയേ നീതു.... ഫോൺ വിളിച്ച് സംസാരിക്കാൻ കഴിവില്ലാത്ത ഞാൻ ആണ് നേരിട്ട് പറയാൻ പോകുന്നത്.... എങ്കിൽ ഞാൻ ചെന്ന് പറയട്ടെ, " നിനക്ക് ധൈര്യമുണ്ടോ.... " ധൈര്യം ഉണ്ട്,പക്ഷേ ചേട്ടൻ അറിഞ്ഞാൽ... നീയല്ലേ പറഞ്ഞത് നിനക്ക് പറയാൻ പറ്റുമെന്ന്... " എനിക്ക് പറയണം...! " എപ്പോഴെങ്കിലുമൊക്കെ ഒറ്റക്ക് കാണുന്ന സമയത്ത് ബൈക്കിന് കൈകാണിച്ചു നിർത്തി കാര്യങ്ങൾ പറയണം, കൊല്ലുക ഒന്നും അല്ലല്ലോ ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്ന് പറയും അത്രയേയുള്ളൂ.... " പറയാമല്ലേ... " നീ അങ്ങോട്ട് പറയടി .... " അവിടെ കുറെ ആമ്പിള്ളേർ നിൽപ്പില്ലേ, അതിനിടയ്ക്ക് പോയോ....? " അത് സാരമില്ല നമുക്ക് വിളിക്കാമെന്ന്.... നീതു പ്രോത്സാഹനം തന്നപ്പോൾ കയ്യിൽ കിട്ടിയ ഒരു പുസ്തകവും എടുത്ത് പുറത്തിറങ്ങിയിരുന്നു, അപ്പോഴേക്കും സംസാരിച്ചു നിന്ന ആളിനോട് യാത്രയും പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ആക്കി പൊടി പടർത്തി ആള് പൊയ്ക്കഴിഞ്ഞിരുന്നു....

നിരാശയോടെ നീതുവിന്റെ മുഖത്തേക്ക് നോക്കി.... " യോഗം ഇല്ല്യ അമ്മിണിയേ... നീതു നിരാശയോടെ പറഞ്ഞു... " അന്ന് രാത്രി മുഴുവൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ആളോട് തൻറെ മനസ്സ് തുറന്നു പറയണം എന്ന്.... അത് പറയാതെ ഒരു സമാധാനം കിട്ടില്ലെന്ന്..... പിറ്റേന്ന് ഒരു കല്യാണം ഉണ്ടായിരുന്നു..... എല്ലാവരും കൂടി പോകുന്നത് മോശമായതുകൊണ്ട് അമ്മ മാത്രമാണ് കല്യാണത്തിനു പോയത്, എന്റെ ഭാഗ്യം ഒന്നു കൊണ്ടാണെന്നു തോന്നുന്നു ഫോൺ എടുക്കാതെ ആണ് അമ്മ പോയത്..... കുറച്ചു കഴിഞ്ഞപ്പോൾ ദീപു കളിക്കാനായി പോയി..... വീട്ടിൽ ഞാൻ മാത്രമായ സമയം, അമ്മയുടെ ഫോണിൽ നിന്നും ആളെ ഒന്ന് വിളിച്ചാലോ എന്ന് ഒരു ആശയം ഒന്ന് പെട്ടെന്ന് മനസ്സിൽ തോന്നി.... ആരും ഇല്ലെന്നുള്ള ധൈര്യത്തിൽ ഫോണെടുത്തു.... നമ്പർ ഡയൽ ചെയ്തു.... ഇതിനോടകം തന്നെ ആ നമ്പർ മനസ്സിൽ പടർത്തി എഴുതി കഴിഞ്ഞിരുന്നു മൂന്നാല് റിങ്ങിനുശേഷം അപ്പുറത്തുനിന്നും ഫോണെടുത്തു..... " ഹലോ.... വീണ്ടും ഇന്നലെ തന്റെ സർവ്വ നാഡീ ഞരമ്പുകളെയും വിറപ്പിച്ച ശബ്ദം കാതിലേക്ക് അലയടിച്ചു....

കുറച്ച് സമയം ഒന്നും സംസാരിച്ചില്ല തന്റെ നിശ്വാസം പോലും അപ്പുറത്ത് കേൾക്കാം എന്ന് തോന്നി..... ഹൃദയമിടിപ്പ് പോലും അത്രയും ഉച്ചത്തിലാണ്.... " ഹലോ...ആരാണ്...?? അപ്പുറത്തു നിന്നും വീണ്ടും അതിശക്തമായ ശബ്ദം വന്നു.... " ഫോൺ വിളിച്ചിട്ട് സംസാരിക്കാൻ അറിയില്ലേ..... അല്പം ദേഷ്യത്തിൽ ആണെന്നു തോന്നുന്നു, പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.... തിരിച്ചുവിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല..... എന്ത് സംഭവിച്ചാലും പറഞ്ഞേ പറ്റൂ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... ഒരു ദീർഘനിശ്വാസം വിട്ടു വീണ്ടും ഫോൺ എടുത്തു നമ്പർ ചെയ്തു..... ഈ വട്ടം ഫോൺ അടിച്ചതും ഫോണെടുത്തു ... " ഹലോ.... ഏതവനാടാ...? നല്ല ദേഷ്യം ആണ്.... " ഹ.... ഹലോ... അല്പം ഇടർച്ചയും തുടങ്ങിയിരുന്നു വാക്കുകൾക്ക്... " ഹലോ ആരാ....? മറുവശം ഒരു സ്ത്രീശബ്ദം ആയതുകൊണ്ടാവാം ആള് ദേഷ്യത്തിൻറെ അനുപാതം ഒരല്പം കുറച്ചത് പോലെ തോന്നി.... " അനു.... അനുവേട്ടനല്ലേ...? "

അനന്തു ആണ്....! ആ സംബോധന ആൾക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു... " ഇതാരാണ് " ഞാന്.... ദിവ്യ " ഏതു ദിവ്യ ഒരു നിമിഷം നിരാശ തോന്നിയിരുന്നു..... പേര് പോലും ആൾക്ക് അറിയില്ല .... തന്നെ ഇതുവരെ ശ്രദ്ധിച്ചു പോലുമില്ല എന്നുള്ളത് ഉറപ്പാണ്.... " ഞാൻ ഇവിടൊക്കെ തന്നെ ഉള്ളത് ആണ്.... അല്പം ഭയത്തോടെ പറഞ്ഞു... " അതിന്..... " എനിക്കൊരു കാര്യം പറയാനുണ്ട്, " എന്തുകാര്യം " ഇങ്ങനെ ദേഷ്യപ്പെട്ട് ചോദിച്ചാൽ എനിക്ക് പെട്ടെന്ന് പറയാൻ പറ്റില്ല.... " കൊച്ചേ ചുമ്മാ കളിക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ അത് പറഞ്ഞു ഫോൺ കട്ട് ചെയ്തു പോകാൻ നോക്ക് എനിക്ക് നൂറുകൂട്ടം പണിയുണ്ട്..... ഹലോ വച്ചോ.... " ഇല്ല... " ആ... പറ " ഒരു നാലു വർഷമായിട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ... തുറന്നു പറയാനുള്ള ധൈര്യം കുറവ് കൊണ്ട് ഇത്രകാലം പറയാതിരുന്നത്.... ഇനി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ് നമ്പർ കണ്ടുപിടിച്ചത്....! അത്രയും പറഞ്ഞ് മറുപടിക്ക് പോലും കാക്കാതെ ഫോൺ കട്ട് ചെയ്തിരുന്നു.... അതിനുശേഷവും പൂർവസ്ഥിതിയിലാക്കാൻ മടിക്കുന്ന നെഞ്ചിൽ കൈവെച്ച് നോക്കി....

എങ്ങനെ താൻ അത്രയും പറഞ്ഞു എന്ന് അറിയില്ല..... ആ സമയം കൊണ്ട് ഐ സി നെക്കാളും തണുത്ത പോലെ കൈകൾ..... തന്റെ വെളിപ്പെടുത്തലിന് ശേഷം ഇങ്ങോട്ട് ഒരു ഫോൺ വരുമെന്ന് പ്രതീക്ഷിച്ചു എങ്കിലും അത് വന്നിരുന്നില്ല.... " ഈശ്വരാ ഇനി രാത്രി എങ്ങാനും വിളിക്കുമോ....? അങ്ങനെയാണെങ്കിൽ അമ്മ ആയിരിക്കുമല്ലോ ഫോൺ എടുക്കുന്നത് എന്ന് ഭയക്കുകയും ചെയ്തു.... " ഒടുക്കത്തെ ക്യൂവാടാ... സാധനം കിട്ടണം എങ്കിൽ പൊരിവെയിലത്ത് നിന്ന് തല പഴുക്കണം.... അല്ലേങ്കിലും കള്ളുകുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ..... " എന്നിട്ട് കിട്ടിയൊ...? " കിട്ടി... കുപ്പി ഉയർത്തി കിരൺ പറഞ്ഞു... " നീ ആരോടാ ദേഷ്യപ്പെടുന്നത് കണ്ടത്..... " ഒരു പെണ്ണ് വിളിച്ചിട്ട് പറയാം നാലുവർഷം ആയി പ്രേമിച്ചു കൊണ്ടിരിക്കുന്നു.... പറയാനുള്ള ധൈര്യ കുറവുണ്ട്.... പറയാതിരുന്നത് എന്ന്... അപ്പോഴേക്കും കിരണിന്റെ കണ്ണുകൾ മിഴിഞ്ഞു തുടങ്ങിയിരുന്നു....

" ഏത് പെണ്ണ്...? " ഏതോ ഒരു ദിവ്യ.... " അടിച്ചു മോനെ ബംബർ.... എന്നിട്ട് നീ എന്ത് പറഞ്ഞു..... " ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ ഫോൺ കട്ട് ആക്കിയില്ലേ...? " എന്നിട്ട് നീ തിരിച്ചു വിളിച്ചില്ലേ....? " ഓ പിന്നെ... എനിക്ക് വേറെ പണിയില്ല.... " എങ്കിലും ആരാടാ അത്.... ട്രൂകോളർ നോക്കിയോ... " ഒന്ന് പോടാപ്പാ.... എനിക്ക് അതിന് ആണ് നേരം, ഏതോ ഒരുത്തി വിളിച്ച് എന്തോ പറഞ്ഞിട്ട് അതിൻറെ പുറകെ പോവാണ് ഞാൻ, പശു പുല്ലു കണ്ടതുപോലെ....! " നിൻറെ വല്ല ആരാധികമാരും ആയിരിക്കും.... " പിന്നെ കോപ്പ്.....നീ കേറിക്കെ ... ബൈക്ക് ഇരപ്പിച്ചു പറഞ്ഞു... ആ സമയം ഒരുവൾ മൊബൈലിന്റെ ഡിസ്പ്ലേയും നോക്കി അവൻറെ കോളിനായി കാത്തിരുന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story