ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 33

Hridayaveenameettumbol

എഴുത്തുകാരി: റീനു

വല്ലാത്തൊരു ഏകാന്തതയിൽ ആയിരുന്നു അവൾ വീട്ടിലേക്ക് ചെന്നിരുന്നത്... പ്രിയപ്പെട്ട എന്തോന്ന് അകന്നു പോകുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു.....ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കാൻ ആണ് അവൻ പോയിരിക്കുന്നത്, പക്ഷെ വിരഹം അത് ഭീകരമാണ്... വീട്ടിലേക്ക് ചെന്നപ്പോൾ അമ്മയും ചേച്ചിയും തന്നോട് പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല എന്നത് അവളിൽ ഒരു സംശയം ഉളവാക്കിയിരുന്നു, പക്ഷേ അതിന്റെ കാരണം ചികയാനുള്ള ഒരു മാനസികാവസ്ഥയിലല്ലതുകൊണ്ടുതന്നെ നേരെ മുറിയിലേക്ക് പോയി കുളിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.... നോക്കി ചേച്ചിയുടെ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു, ഒന്നും മനസ്സിലാവാതെ ആണ് അവൾ കുളിക്കാനായി അകത്തേക്ക് കയറിയത്.... അവൾ അകത്തേക്ക് കയറി എന്ന് ഉറപ്പു വരുത്തിയതോടെ ചേച്ചി അവളുടെ ബാഗ് മുഴുവൻ പരിശോധിക്കാൻ തുടങ്ങി... ബുക്കും അതോടൊപ്പം അവളുടെ അലമാരയും പരിശോധിച്ചെങ്കിലും യാതൊരുവിധത്തിലുള്ള തെളിവുകളും അവർക്ക് ലഭിച്ചിരുന്നില്ല.... കാറ്റ് പോലെയാണ് അമ്മ മുറിയിലേക്ക് കയറി വന്നത്, "എന്തായടി..... ആധിയോടെ ചോദിച്ചു... " ഒന്നുമായില്ല...... ബുക്കിൽ ഒന്നും ഇല്ല.... ഒന്നും കിട്ടിയില്ല... "

നീയല്ലേ പറഞ്ഞത്, അവൾ രാത്രിയിൽ ആരെയോ വിളിക്കുന്നുണ്ടെന്ന്.... അമ്മ ദീപ്തിയെ ശാസിച്ചു... " സത്യമായിട്ടും ഞാൻ ഇന്നലെ വെള്ളം കുടിക്കാൻ വന്നപ്പോൾ കണ്ടതാ,അമ്മയുടെ ഫോണും കൊണ്ട് അവൾ അവിടെ പിന്നാമ്പുറതിരിക്കുന്നത് എന്നെ അവൾ കണ്ടില്ല, കുറച്ചു നേരം ഞാൻ അവിടെ നിന്നു, അവളാരോടോ പറയുന്നത് ഞാൻ കേട്ടു, നാളെ കാണാം എന്ന്.... അതിപ്പോ എവിടെ വച്ചാണെന്നും എനിക്കറിയില്ല, പെട്ടെന്ന് തന്നെ ഫോൺ വെച്ചതുകൊണ്ട് അത് കേട്ടില്ല.....ഞാൻ രാവിലെ തന്നെ ഫോൺ എടുത്തു നോക്കി പക്ഷേ ഒന്നും കാണാൻ പറ്റിയില്ല, വിളിച്ച നമ്പര് മെസ്സേജോ അങ്ങനെ ഒന്നും ഇല്ല.....പക്ഷെ ഒരു കാര്യം ഉറപ്പ് അവൾക്ക് ഏതോ ഒരു പയ്യനുമായി ബന്ധമുണ്ട്, മിക്കവാറും അത് കോളേജിൽ പഠിക്കുന്ന ആരെങ്കിലും ആയിരിക്കും..... ദീപ്തി അടിവരയിട്ട് പറഞ്ഞു... " ദൈവമേ അച്ഛനോ വല്ലോം അറിഞ്ഞാൽ, കല്യാണം ഉറപ്പിച്ച പെണ്ണാണ്, ഇവളെന്ത് വിചാരിച്ചിട്ടാണ്, കാര്യമൊക്കെ അറിയാവുന്നതല്ലേ... അവർ കരയാൻ തുടങ്ങി... " ഇനി അവൾ വിളിച്ചത് വിവേകിനെ തന്നെയായിരിക്കുമൊ...? നമുക്ക് എന്തെങ്കിലും തോന്നിയാലോ എന്ന് കരുതി ആണെലോ...? " എനിക്ക് തോന്നുന്നില്ല.... വിവേകിനെ ആണ് വിളിച്ചെങ്കിൽ എന്തിനാ അവളെ നമ്പർ ഡിലീറ്റ് ചെയ്ത് കളയുന്നത്...... "

നമ്മൾ എങ്ങനെ ഇതൊന്നു കണ്ടു പിടിക്കുന്നത്...? സുഭദ്ര ചോദിച്ചു... " കണ്ടുപിടിക്കാൻ വഴിയൊക്കെ ഉണ്ട് പക്ഷേ നമ്മൾ സൈബർസെല്ലിൽ ഒക്കെ പോണം, ഒന്നും പറ്റിയില്ലെങ്കിൽ അങ്ങനെ എന്തെങ്കിലും ചെയ്യാം.... പക്ഷേ അല്ലാതെ നമുക്ക് നോക്കാം, എന്തെങ്കിലും കിട്ടുമോന്ന്, " അങ്ങനെയൊന്നും ആവാതിരുന്നാൽ മതിയായിരുന്നു.... കൂട്ടുകാരികളെ വല്ലോം ആയാൽ മതിയായിരുന്നു, " അങ്ങനെയല്ല എനിക്ക് ഉറപ്പ് ആണ് അമ്മേ.... പൊട്ടിത്തെറിക്കുന്ന പ്രായമാണ്... ഈ പ്രായത്തിൽ വേണ്ടാത്ത ഒക്കെ തോന്നും, എന്താണെങ്കിലും അവൾക്ക് ഏതോ ഒരു പയ്യനോട് ഇഷ്ടം ഉണ്ടെന്നുള്ള കാര്യം എനിക്ക് 100% ഉറപ്പ് ആണ്.... ഞാൻ ഇവിടെ വന്ന് സമയം തൊട്ട് അമ്മ ശ്രദ്ധിച്ചോ..? പഴയതുപോലെയല്ല കുഞ്ഞിനോട് പോലും വലിയ അടുപ്പം കാണിക്കുന്നില്ല, ഏത് നേരവും സ്വപ്നലോകത്ത് തന്നെയാണ്, സാധാരണ ഞാനിവിടെ രണ്ടോ മൂന്നോ ദിവസം വന്നു നിൽക്കുമ്പോൾ തന്നെ അവൾക്ക് എന്ത് സന്തോഷമാണ്.... എന്റെ അടുത്ത് നിന്നും മാറില്ല, അവളങ്ങനെ കുഞ്ഞിനോട് ഒന്ന് സംസാരിക്കുക പോലുമില്ല..... എന്റെ അടുത്ത് കിടക്കുമ്പോൾ തന്നെ അവൾക്ക് പേടി പോലെ, ഇടയ്ക്ക് നോക്കുന്നു ഞാൻ ഉറങ്ങിയൊന്നു, എഴുന്നേറ്റ് പോകുന്നു... രണ്ടുമൂന്നു ദിവസമായി ഈ പരിപാടി ഞാൻ കാണുവാ , അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത്...

മാത്രമല്ല അവളുടെ കെട്ടിലും മട്ടിലും നടപ്പിലും ഒക്കെ ഒരു മാറ്റം വന്നിട്ടുണ്ട്,പഴയ പോലെ ഒന്നുമല്ല, എപ്പോഴും ഒരുങ്ങി ആണ് നടക്കുന്നത്, ആരെയോ കാണിക്കാൻ വേണ്ടി.... " എനിക്ക് പേടിയാവുന്നു നീ പറയുന്നത് കേട്ടിട്ട്.... അച്ഛൻ എങ്ങാനും അറിഞ്ഞാൽ.... സുഭദ്ര നെഞ്ചിൽ കൈ വച്ചു... " അച്ഛൻ തൽക്കാലം ഒന്നും അറിയണ്ട, നമ്മൾ മാത്രം അറിഞ്ഞാൽ മതി.... ഇനി ഇപ്പോ അവൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടെങ്കിലും അത് പറഞ്ഞു നമ്മൾ നിർത്തണം, ഇത് കേട്ടപാടെ ഞാനും അമ്മയും വഴക്കുണ്ടാക്കാൻ അല്ല പോണ്ടത്... മര്യാദയോടെ അവളുടെ കാര്യം പറയണം, വീടിനൊരു നാണക്കേട് ഉണ്ടാകരുതെന്ന്, മാത്രമല്ല അച്ഛന്റെ അടുത്തേക്ക് സംഭവം എത്താൻ പാടില്ല, വിവേക്കും അമ്മായിയും ഒന്നും അറിയാനും പാടില്ല, നമുക്ക് തന്നെ തീർക്കാം.... പക്ഷേ നമുക്ക് വ്യക്തമായി അറിയണം, ആരാണെങ്കിലും മനസ്സിലാക്കണം..... അമ്മ ഒരിക്കലും അവളെ വഴക്ക് പറയാൻ നിൽക്കരുത്, വാശിപിടിക്കാതെ സ്നേഹത്തോടെ കാര്യങ്ങൾ മനസ്സിലാക്കണം... ആരെങ്കിലും അറിഞ്ഞാൽ പിന്നെ കഴിഞ്ഞു... അപ്പോൾ ബാത്റൂം തുറക്കുന്ന ശബ്ദം കേട്ടു.....അപ്പോഴേക്കും ദീപ്തി അമ്മയെ കണ്ണ് കാണിച്ചിരുന്നു ... " അമ്മ അടുക്കളയിലേക്ക് പോയ്ക്കോ.... പെട്ടന്ന് അമ്മയെ ഇവിടെ കണ്ടാൽ അവൾക്ക് സംശയം തോന്നും....

പെട്ടെന്ന് തന്നെ സുഭദ്ര അപ്പുറത്തെ മുറിയിലേക്ക് പോയിരുന്നു..... " ആഹാ... ചേച്ചി ഇവിടെ ഉണ്ടായിരുന്നോ....? നനഞ്ഞ മുടി കൊതി കൊണ്ട് അവൾ ചോദിച്ചു.... "ഞാൻ ഇവിടെ ഉണ്ടായിരുന്നു,തുണി മടക്കൂവാരുന്നു, "കുഞ്ഞുട്ടൻ എന്തിയെ.... " അവൻ പിള്ളേരുടെ കൂടി കളിക്കുന്നു..... " നീ എന്താ ഇന്ന് ലേറ്റ് ആയെ...സ്പെഷ്യൽ ക്ലാസ്സ്‌ വല്ലോം ഉണ്ടായിരുന്നോ... അവളുടെ മനസ്സ് അറിയാൻ എന്നതുപോലെയാണ് അവൾ ചോദിച്ചിരുന്നു... " ഒന്നുമുണ്ടായിരുന്നില്ല... നീതുവിന്റെ കൂടെ ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി പോയതാ, റെയിൽവേ സ്റ്റേഷന്നിൽ, ബാംഗ്ലൂരിൽ ഉള്ള ആളാ, കുറച്ചു സാധനം കൊടുക്കാൻ ഉണ്ടായിരുന്നു അവൾക്ക്.. ഞാനുംകൂടി പോയി, ദീപ്തിക്ക് ഒരു അല്പം ആശ്വാസം തോന്നിയിരുന്നു.... അങ്ങനെ ആയിരുന്നുവെങ്കിൽ അത് നന്നായിരുന്നു എന്ന് അവൾ ആശ്വസിച്ചു.... കുറച്ചുസമയം കഴിഞ്ഞ് എല്ലാവരും ഓരോ തിരക്കുകളിലേക്ക് മാറിയപ്പോഴാണ് ദിവ്യ അമ്മയുടെ ഫോൺ എടുത്തു കൊണ്ട് അവന്റെ നമ്പറിലേക്ക് വിളിച്ചിരുന്നത്.... " അനുവേട്ട യാത്ര എവിടെയെത്തി ...? "ട്രെയിനിൽ തന്നെയാ....? വല്ലതും കഴിച്ചോ...?

"ഓഹ്... നീ തന്നിട്ട് ഉണ്ടല്ലോ കുറെ സാധനം, ഇനി ഞാൻ പ്രത്യേകിച്ച് എന്ത് കഴിക്കാൻ.. " അയ്യോ ഇപ്പോഴാ ഓർത്തെ, ഞാൻ ചപ്പാത്തിയും ബീഫ് കറി വാങ്ങിയിട്ടുണ്ട്,അതിൽ വെച്ചിട്ടുണ്ട്, അത് ചീത്തയാകും മുൻപ് എടുക്കണേ.... ട്രെയിനിൽ നിന്ന് ഒന്നും വാങ്ങി കഴിക്കണ്ട കേട്ടോ.... അവന്റെ പതിഞ്ഞ ചിരി അവൾ കേട്ടു... " എന്താ ചിരിച്ചത്.... "ഒന്നുമില്ലേ നിനക്ക് എന്തൊരു കരുതലാണ് എന്ന് ഓർത്തത് ആണ്... " നമ്മുടെ കല്യാണം കഴിഞ്ഞിരുന്നുവെങ്കിൽ ഇതൊക്കെ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ അല്ലെ..? എല്ലാം ഉണ്ടാക്കി തന്ന് അല്ലെ, ഇതിപ്പോ വാങ്ങിയത് അല്ലെ... " സമ്മതിച്ചു നീ ലേറ്റ് ആയിരുന്നോ...? വീട്ടിൽ ചെന്നപ്പോൾ ഇരുട്ടിയോ...? " ഇല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ബസ് കിട്ടിയിരുന്നു.... അതുകൊണ്ട് ലേറ്റ് ആയില്ല... " എന്റെ കൂടെ ഒരാളും കൂടിയുണ്ട്, അടുത്ത സ്റ്റേഷനിൽ നിന്നു കയറിയത്, ഞങ്ങൾ രണ്ടുപേരും ഒരു സ്ഥലത്തേക്ക് ആണ്. ആളെ പറഞ്ഞത് ഇനി മിക്കവാറും ഫോൺ വിളി ഒന്നും ഉണ്ടാവില്ല എന്ന് " അതെന്താ...? പെട്ടെന്ന് അവളുടെ മുഖമൊന്ന് വാടി... " അവിടെ ഫോൺ വിളിക്കാനും ഒന്നും സമ്മതിക്കില്ലെന്ന്.. " ഒരുമാസം സംസാരിക്കാതിരിക്കാതെ ഇരിക്കണോ...? " നീയല്ലേ, ഉന്തിതള്ളി ഇങ്ങോട്ട് വിട്ടത്.... അപ്പൊ ഇതൊക്കെ അനുഭവിക്കേണ്ടിവരും, "

അനുഭവിച്ചാലും സാരമില്ല... ഒന്ന് രക്ഷപെട്ടു കണ്ടാൽമതി... " നിന്നോട് സംസാരിക്കാതെ ഒരു മാസം നിൽക്കാൻ എനിക്ക് പറ്റില്ല... സംസാരിക്കാൻ ഒന്നും പറ്റിയില്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോരും... " അതൊന്നും വേണ്ട...! നാളെ എന്താണെങ്കിലും എനിക്ക് പരീക്ഷ തുടങ്ങുവാ, അപ്പോൾ പിന്നെ വിളിക്കാൻ സമയം കിട്ടില്ല, അനൂവേട്ടൻ ട്രെയിനിങ്ങും പിന്നെ അവിടെ ചെന്ന് സെറ്റാവുന്ന തിരക്കിലും ഒക്കെ ആയിരിക്കും, അതുകൊണ്ട് വിഷമിക്കേണ്ട, ഇനി ഒക്കെ കഴിഞ്ഞു ഒരു മാസം കഴിഞ്ഞ് നേരിട്ട് കണ്ടാൽ മതി... എന്താണെങ്കിലും അത്രനാൾ കാണാതിരിക്കുമ്പോൾ സ്നേഹം കൂടെ ഉള്ളൂ, "അതൊന്നും പറ്റില്ല മോളെ....ഞാൻ എന്താണെങ്കിലും ഒരുവട്ടമെങ്കിലും നിന്നെ വിളിക്കും... " പക്ഷേ നാളെ തൊട്ട് വിളിക്കാണ്ടാട്ടോ... ഇവിടെ കുറച്ച് ബന്ധുക്കളൊക്കെ വരുന്നുണ്ട്, ചേച്ചിടെ വീട്ടീന്ന്, എല്ലാരും ഉണ്ടാവും... ഞാൻ അത് പറയാൻ ഇപ്പൊ വിളിച്ചത്.... നാളെ എനിക്ക് സംസാരിക്കാൻ പറ്റില്ല " ദിവ്യയെ... അപ്പുറത്തുനിന്നും അമ്മ വിളിച്ചപ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്ത് അവിടേക്ക് പോയിരുന്നു... ആ സമയത്ത് തന്നെയാണ് ദീപ്തി അവിടെ ഇരിക്കുന്ന ഫോൺ കണ്ടത്,പെട്ടെന്ന് ഫോൺ കയ്യിൽ എടുത്തു നോക്കി... പരിചയമില്ലാത്ത ഒരു നമ്പർ കാണുകയും അവൾ അപ്പോൾ തന്നെ അത് തന്റെ മൊബൈലിലേക്ക് ഡയൽ ചെയ്യുകയും ചെയ്തു.......... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story