ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 34

Hridayaveenameettumbol

എഴുത്തുകാരി: റീനു

ആ നമ്പർ ട്രൂകോളറിൽ ഇട്ടു നോക്കിയപ്പോൾ തന്നെ അനു എന്ന് തെളിഞ്ഞിരുന്നു, ഒരു നിമിഷം ഒരു ആശ്വാസം അവൾക്ക് തോന്നിയിരുന്നു.... ഇനി അവളുടെ കൂട്ടുകാരികൾ ആരെങ്കിലും ആയിരിക്കാമെന്ന ആശ്വാസമായിരുന്നു... അതെങ്കിലും ആ നമ്പർ പൂർണ്ണമായി വിശ്വസിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല... അതുകൊണ്ട് നമ്പർ ഫോണിൽ സേവ് ചെയ്യുകയും ചെയ്തു, ആ ദിവസം ഏറെ സംശയങ്ങളോടെയായിരുന്നു കടന്നുപോയത്... ആ സംശയത്തിന്റെ നാളത്തെ മങ്ങിപ്പിച്ചു കൊണ്ട് ആ നമ്പർ വാട്സ്ആപ്പ് ഓൺ ആക്കിയപ്പോൾ ഡിപി അവളെ ഞെട്ടിക്കുന്നതായിരുന്നു.... ആ ചിത്രം അവളുടെ ഹൃദയത്തെ ഭയപ്പെടുത്താൻ കഴിവുള്ളതായിരുന്നു. നെഞ്ചിലൊരു കൊള്ളിയാൻ മിന്നിയപോലെ അവൾക്ക് തോന്നി... ഒരു നിമിഷം അവളുടെ മനസ്സിലേക്ക് അനന്ദുവിനെ കണ്ട ദിവസം ഒരുങ്ങി പോയ ദിവ്യയുടെ മുഖം ഓർമ്മ വന്നു.... സൂരജിന്റെ വീട്ടിലേക്ക് പോകുന്നതിനു മുൻപ് അവൾ ഒരുപാട് തയ്യാറെടുപ്പുകൾ നടത്തുന്നത് കണ്ടിരുന്നു.അതോടൊപ്പം വീട്ടിലേക്ക് അവർ എത്തിയപ്പോഴും അവൾ ചായ ഇട്ടതും കൊടുത്തതും ഒക്കെ സംശയത്തിനെ ഉറപ്പിക്കുവാൻ സാധിക്കുന്ന വസ്തുതകളായി മാറി..... പിറ്റേദിവസം ഒന്നും ദീപ്തി അമ്മയോട് പോലും പറഞ്ഞിരുന്നില്ല, ഒപ്പം ദിവ്യയോടും....

പരീക്ഷ നടക്കുന്നതുകൊണ്ട് തന്നെ ഇപ്പോൾ ഇക്കാര്യത്തെപ്പറ്റി പറഞ്ഞു അവളുടെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു... എന്നാൽ ദിവ്യ കോളേജിലേക്ക് പോയ സമയത്ത് തന്നെ അമ്മയുടെ മൊബൈലുമായി ഏറ്റവും അടുത്തുള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് ആണ് എത്തിയത്... " ചേട്ടാ ഈ മൊബൈലിൽ കുറെ മെസ്സേജ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.... ഒക്കെ ഒന്ന് എടുത്ത് റിട്രീവ് ചെയ്തു തരണം.... പറഞ്ഞപ്പോൾ കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഒരു വലിയ തുക പറഞ്ഞപ്പോൾ അയാൾ അത് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു.... തിരികെ ഫോണുമായി വീട്ടിൽ വന്ന ദീപ്തി മുറിയിലേക്ക് കയറി മെസ്സേജുകൾ വായിച്ചപ്പോൾ തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അവൾക്ക് മനസ്സിലായിരുന്നു.... ഇനി ഇത് മൂടി വെക്കുന്നത് ശരിയല്ലന്ന് തോന്നിയതുകൊണ്ട് തന്നെ അടുക്കളയിലേക്ക് ചെന്നിരുന്നു.... അമ്മ അവിടെ സാമ്പാറിന് ഉള്ള കഷണങ്ങൾ അരിയുകയാണ്... " അമ്മേ....! ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് വലിയ പ്രശ്നം ആകാതെ ഹാൻഡിൽ ചെയ്യണം.... ഒരു മുഖവര പോലെ അവൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കാര്യം എന്തോ പ്രശ്നം ഉള്ളതാണെന്ന് അമ്മയ്ക്ക് തോന്നിയിരുന്നു.... " എന്താടി എന്തുപറ്റി... "

ഒരു പ്രശ്നം ഉണ്ട് അമ്മേ....ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ നമ്മുടെ ദിവ്യയ്ക്ക് ആരുമായിട്ടോ ബന്ധമുണ്ടെന്ന്, അതാരാണെന്ന് ഞാൻ കണ്ടുപിടിച്ചു.... " ആണോ ആരാ...? പെട്ടെന്ന് അവരുടെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞു..... " ആരാണെന്ന് അറിഞ്ഞു...! ആ കല്ലിങ്കിന്റെ അവിടത്തെ അമ്പിളിയുടെ മോനില്ലേ അവനുമായി.. " ഏത് ആ ലോറിക്കാരന്റെ ഭാര്യയോ...? അമ്പരപ്പോടെ ചോദിച്ചു.. " അതെ ആ ചെറുക്കനും ആയിട്ട് തന്നെയാ.... അവനും ആയിട്ട് പ്രേമത്തിൽ ആണെന്ന്, അവളും അവനും കൂടി സംസാരിച്ചിരിക്കുന്ന മെസ്സേജ് ഒക്കെ ഞാൻ കണ്ടു..... അത് വലിയ പ്രശ്നമുള്ള മെസ്സേജ് ആണ്... പലവട്ടം അവൾ അവനോട് പറഞ്ഞിട്ടുണ്ട് നമ്മളാരും സമ്മതിച്ചില്ലെങ്കിൽ അവന്റെ കൂടെ ഇറങ്ങിപ്പോകുമെന്ന്.... മകളുടെ വാക്കുകൾ ആധിയോടെ അവർ കേട്ടു... " ഈശ്വരാ എന്താ അവൾ കാണിക്കുന്നെ... " എനിക്കറിഞ്ഞുകൂടാ... ഇത് കുറച്ചു സ്ട്രോങ്ങ് ആയിട്ടുള്ള ബന്ധം ആണെന്ന് തോന്നുന്നത്, വിവേക് ഒന്നും ഇക്കാര്യം അറിയാൻ പാടില്ല... അച്ഛനും അറിയരുത്, ഇപ്പൊൾ അവളും അറിയേണ്ട,പരീക്ഷ അല്ലേ, നമ്മൾ ഈ കാര്യം അറിഞ്ഞു എന്ന് അവൾ അറിഞ്ഞാൽ അവൾടെ സമാധാനം പോകും... ഏതായാലും പരീക്ഷയാണ്, പരീക്ഷ കഴിഞ്ഞിട്ട് ഹൈദരാബാദിലുള്ള സിന്ധു അപ്പച്ചി അടുത്തേക്ക് വിടാം... അവിടെ രണ്ടു മൂന്നു മാസം നിൽക്കട്ടെ, അത് കഴിയുമ്പോൾ അവൾ പതുക്കെ അവനെ മറന്നുകൊള്ളും.... ഇപ്പോൾ ട്രെയിനിങ്ങിനു മറ്റൊ പോയിരിക്കുകയാണെന്ന് മെസ്സേജിൽ പറഞ്ഞിരിക്കുന്നത്.....

ട്രെയിനിംഗ് കഴിഞ്ഞു വരുമ്പോൾ അവിടെ അവൾ കാണില്ല...! ഇനി അവളുടെ ഒരു വിവരങ്ങളും അവൻ അറിയാൻ പാടില്ല.. അപ്പോൾ തന്നെ മാറിക്കൊള്ളും, " എന്ത് ട്രെയിനിങ്ങിന് പോയിരിക്കുകയാണ്...? " എനിക്കറിയില്ല... എന്തെങ്കിലും ചെറിയ ജോലി വല്ലോം കാണും, അതിന്റെ ട്രെയിനിങ് ആയിരിക്കും.... " ഇവൾ എന്ത് കണ്ടിട്ടാ അവനെ കേറി പ്രേമിച്ചതെന്നതാണ്, ഈ നാട്ടിൽ ഇത്രയും വൃത്തികെട്ട ഒരു കുടുംബം ഉണ്ടോ...?ആരെങ്കിലും ആ വീട്ടിലേക്ക് അവനു പെണ്ണ് കൊടുക്കുമോ...? "അവനു വേറെ പെണ്ണ് കിട്ടില്ല, അതുകൊണ്ട് പൈസ ഉള്ള വീട്ടിലെ ഒരു പെണ്ണിനെ കൈയും കലാശവും കാണിച്ച വളിക്കാം എന്ന് വിചാരിച്ചു കാണും... രോഷംകൊണ്ടു തിളച്ചു അമ്മ... " അവനെ മാത്രം കുറ്റം പറയേണ്ട നമ്മുടെ പെണ്ണ് അത്ര മോശമൊന്നുമല്ല.... അവനൊക്കെ വന്നപ്പോൾ എന്തിനാ മയങ്ങാൻ നിന്ന് കൊടുത്തത്, അങ്ങനെ ഒരാളുടെ ഭാഗത്ത് മാത്രം ഒന്നും അല്ല തെറ്റ്... എന്റെ സംശയം ഇവൾ അങ്ങോട്ട് പ്രേമിച്ചതാണ് എന്നാണ് തോന്നുന്നത്.... " പോടി.... അവൾ അങ്ങനെയൊന്നും ചെയ്യില്ല...! "

മെസ്സേജ് ഒക്കെ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നത്.. " അതെന്താ നീ അങ്ങനെ പറഞ്ഞത്, " അമ്മേ ആദ്യത്തെ രണ്ട് മൂന്ന് മാസം ഇവൾ അങ്ങോട്ട് മാത്രം മെസ്സേജ് അയക്കുമ്പോൾ തിരിച്ചു ഒരു മെസ്സേജ് അയച്ചിട്ടില്ല.... തിരിച്ചു വിളിച്ചിട്ടും ഇല്ല, പക്ഷേ ഇവൾ നിരന്തരമായി മെസ്സേജ് അയക്കുന്നുണ്ട്... അതിൽ നിന്ന് മനസ്സിലാക്കേണ്ടത്... ആ സമയത്ത് താൽപര്യമുണ്ടായിരുന്നില്ല എന്നാണ്.... പക്ഷേ അടുത്ത രണ്ടു മൂന്നു മാസങ്ങളിലായി ഇവൾ അങ്ങോട്ട് മെസ്സേജ് അയക്കുന്നത് കുറവാണ്.. ഇങ്ങോട്ടാണ് കൂടുതലായിട്ട് മെസ്സേജ് അയക്കുന്നതും വിളിക്കുന്നതും, " അവളെ അങ്ങനെയൊക്കെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... " പൂച്ചയെ പോലെ ഇരിക്കുന്നവരെ വേണം അമ്മേ സൂക്ഷിക്കേണ്ടത്,എനിക്കറിയാം അവനെ.... ഞാൻ കണ്ടിട്ടുണ്ട്... ഒന്ന് രണ്ട് തവണ മാത്രം ആ ചെറുക്കനെ കണ്ടിട്ടുള്ളു.....ഒരു തെമ്മാടി ചെക്കനാണ്.... അടിയുണ്ടാക്കി കുടിച്ചു നടക്കുന്ന ഒരെണ്ണം... എത്രവട്ടം ഞാൻ കണ്ടിട്ടുണ്ടോ അപ്പോൾ എല്ലാം ചുണ്ടിലൊരു സിഗരറ്റും കാണും... മുടി വെട്ടില്ല താടി വടിക്കില്ല ഭ്രാന്തനെ പോലെ... " ദൈവമേ എനിക്ക് കേൾക്കണ്ട.... " മറ്റാരും അറിയേണ്ട...! അവൾ വിവേകിനെ ഇഷ്ടമല്ലെന്ന് അമ്മയോട് പറഞ്ഞിരുന്നോ...? "

ഇഷ്ടമല്ലെന്ന് ഒന്നും പറഞ്ഞില്ല, അവൾക്ക് ആങ്ങളയെ പോലെ കാണാൻ പറ്റുമെന്ന് പറഞ്ഞു " അതിനർത്ഥം ഇഷ്ടമല്ല എന്ന് തന്നെയല്ലേ അമ്മേ...? ഇതിപ്പോ ഒത്തിരി നാളായി വിളിയും പറച്ചിലും തുടങ്ങിയിട്ട്,ഏതാണ്ട് ആറേഴ് മാസമായി പറച്ചിൽ ഒക്കെ തുടങ്ങിയിട്ട്, അവൾ അവനെ വിളിക്കുന്നത് അനുവേട്ടാ എന്നാണ്... അവന്റെ വാട്സാപ്പിലും ട്രൂ കോളറിലുമൊക്കെ ഇട്ടിരിക്കുന്ന പേരും അനൂന്ന് തന്നെയാ, അപ്പൊൾ അവർ തമ്മിലുള്ള ബന്ധം അല്പം കൂടിയതാണ്....നമ്മൾ പെട്ടെന്ന് എന്തെങ്കിലും പറഞ്ഞു ഒരു വാശിക്ക് അവന്റെ കൂടെ ഇറങ്ങി പോകാനും അവർൾ മടിക്കില്ല... അതുകൊണ്ടുതന്നെ നമ്മൾ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. " നീ എന്താ പറഞ്ഞു വരുന്നത്...? പതുക്കെ പതുക്കെ വേണം അകറ്റാൻ. ബാക്കിയൊക്കെ നമുക്ക് ആലോചിച്ച് ചെയ്യാം, ഇപ്പോൾ തൽക്കാലം ഈ പഴയ ബാറ്ററി അമ്മയുടെ ഫോണിൽ ഇട്ടേക്കണം.... പണ്ടത്തെ അമ്മയുടെ ബാറ്റരിയാണ്... ബാറ്ററി പോയെന്ന് അവൾ കരുതികോളും... ഇനി ഫോൺ സ്വിച്ച് ഓൺ ആകരുത്, അമ്മയ്ക്ക് ഇപ്പോൾ അത്യാവശ്യം ഒന്നുമില്ലല്ലോ... ബാറ്ററി പോയി എന്ന് പറഞ്ഞാൽ മതി... കുറച്ചുനാളത്തേക്ക് രണ്ടുംകൂടി സംസാരിക്കേണ്ട, അങ്ങനെ ഇരിക്കട്ടെ... ട്രെയിനിങ്ങ് കഴിഞ്ഞ് വരുമ്പോൾ അവളെ കാണാൻ അവനു കിട്ടരുത്...

അപ്പോഴേക്കും നമുക്ക് അവളെ ഹൈദരാബാദിലേക്ക് പറഞ്ഞു വിടണം.....ഒരു മൂന്നു മാസം അവിടെ നിൽക്കട്ടെ, അത് കഴിഞ്ഞു നമുക്ക് അമ്മയോട് പറഞ്ഞു എത്രയും പെട്ടെന്ന് വിവേകുമായിട്ടുള്ള വിവാഹനിശ്ചയം നടത്തണം... അത് കഴിഞ്ഞിട്ട് എന്ത് ചെയ്യണം എന്ന് അച്ഛനോട് കൂടി ആലോചിക്കാം, വിവാഹനിശ്ചയം കഴിയുന്നതുവരെ ഈ കാര്യം അച്ഛനും അറിയരുത്... നമ്മൾ രണ്ടുപേരും അല്ലാതെ ദിവ്യ പോലും അറിയരുത്... നമ്മളവളോട് സ്നേഹത്തോടെ നിൽക്കണം... സാധാരണ നിൽക്കുന്നതിനും കൂടുതൽ... മകൾ പറഞ്ഞതിന്റെ അർത്ഥം ഏകദേശം അമ്മയ്ക്ക് മനസ്സിലായി തുടങ്ങിയിരുന്നു... എങ്ങനെയും ആ ബന്ധത്തിൽ നിന്നും ദിവ്യയെ അകറ്റണമെന്ന് മാത്രമായിരുന്നു രണ്ടുപേർക്കും ആ നിമിഷം മനസ്സിൽ ഉണ്ടായിരുന്നത് ......... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story