ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 37

Hridayaveenameettumbol

എഴുത്തുകാരി: റീനു

ഞാൻ അവളുടെ വീട്ടിലേക്ക് പോയാലും അവൾക്ക് ഫോൺ വിളിക്കാനും പറ്റില്ല... കുറച്ചുസമയം അനന്ദു മൗനമായിരുന്നു, അവനു തല പെരുക്കുന്നത് പോലെ തോന്നി.. " വേറെ പ്രശ്നമൊന്നും ഇല്ലല്ലോ....? വീട്ടിലെ പ്രശ്നം ആണെന്നല്ലേ ഉള്ളൂ, അല്ലാതെ ഉപദ്രവമൊന്നും ഇല്ലല്ലോ.... അവനു പരിഭ്രാന്തിയായി... " അങ്ങനെ ഒന്നും ഇല്ല ചേട്ടാ, ഫോൺ വിളിക്കാൻ സമ്മതിക്കുന്നില്ലന്നേയുള്ളൂ... അങ്ങനെയാണെങ്കിൽ ഞാൻ എന്തെങ്കിലും ഒരു വഴി നോക്കിയിട്ട് നീതുവിനെ അറിയിക്കാം.... തൽക്കാലം എന്റെ ഒരു ഫ്രണ്ടിന്റെ ഫോൺ കൊടുക്കാന്നു വെച്ചാലും വീട്ടിൽ പിടിച്ചാൽ പിന്നെ പ്രശ്നമല്ലേ... " അത് വേണ്ട ചേട്ടാ.... അത് പ്രശ്നം വലുതാക്കും... "ഞാൻ വന്നാലോന്നു ആലോചിക്കുവാ... " വേണ്ട ചേട്ടാ.... ട്രെയിനിങ് തീരട്ടെ, അത് കഴിഞ്ഞു വന്നാൽ മതി, ഒരു മാസത്തെ കാര്യമല്ലേ ഉള്ളൂ....

ചേട്ടൻ ഇതിനിടയിൽ ട്രെയിനിങ് ഇട്ട് വന്നാൽ അവൾക്ക് അത് വിഷമമാകും.... അവൾ ഒരുപാട് പ്രതീക്ഷയോടെ ഇരിക്കുകവാണ്... പാതി സമ്മതത്തിൽ അവൻ ഫോൺ വച്ചു .. ഒരുമാസം രണ്ടുപേർക്കും കഠിനമായിരുന്നു, എങ്ങനെയെങ്കിലും അവളെ കാണണം എന്ന് മനസ്സോടെയാണ് അവൻ നാട്ടിലേക്ക് ട്രെയിനിംഗ് പൂർത്തിയാക്കി യാത്ര തിരിച്ചത്.... അവൻ അവളില്ലായ്മയിൽ ഉരുകുകയായിരുന്നു..... ദിവ്യയെ വീട്ടിൽ നിന്നും നേരെ കൊണ്ട് വിട്ടത് ദീപ്തിയുടെ വീട്ടിലേക്കാണ്, അവധി ആയതു കൊണ്ട് കുറച്ചുദിവസം അവിടെ കൊണ്ട് നിർത്താൻ ദീപ്തി അച്ഛനെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.....അത് ചേച്ചിയുടെ ഒരു തന്ത്രമാണ് അവൾക്ക് മനസ്സിലായിരുന്നു. വീട്ടിൽ വന്നതിനുശേഷം ജയിലിൽ കിടക്കുന്നത് പോലെയാണ്, എവിടെപ്പോയാലും ചേച്ചി ഒപ്പമുണ്ടാകും, ആരെയും വിളിക്കാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥ, അച്ഛനോട് ഒന്നും പറയാനും പറ്റില്ല....

വല്ലാത്ത ധർമ്മസങ്കടത്തിൽ ആയിരുന്നു അവൾ. വൈകിട്ടത്തെ ചപ്പാത്തിക്കുള്ള മാവ് കുഴച്ചു കൊണ്ടിരിക്കുകയാണ് വിവേക്, അടുത്തുതന്നെ വെജിറ്റബിൾ കുറുമയും വെച്ചുകൊണ്ട് ഇഷയും ഉണ്ട്.... പെട്ടെന്നാണ് ഫോൺ അടിച്ചത്, അവൻ നോക്കിയപ്പോൾ വീട്ടിൽ നിന്നാണ് അവൻ ഫോണെടുത്തു... " എന്താ അമ്മേ...? "നീ എന്നാ വരുന്നത്...? " എന്താ ഇപ്പോ അത്യാവശ്യം...? " അത്യാവശ്യം എന്ന് വെച്ചാൽ ചേട്ടൻ വന്നിരുന്നു, എങ്ങനെയെങ്കിലും കല്യാണം ഉടനെ നടത്തണം എന്ന് ഏട്ടനും ഏടത്തിയും പറയണത്, പെട്ടെന്ന് പറഞ്ഞാൽ നിന്റെ കാര്യങ്ങൾ അറിയാതെ ഞാൻ എങ്ങനെ അവരോട് പറയുക...... പെട്ടെന്ന് വിവേകിൽ ഒരു പരിഭ്രമം നിറഞ്ഞു... അവൻ കറി ഉണ്ടാക്കി കൊണ്ട് നിൽക്കുന്ന ഇഷയെ നോക്കി.... അവൾ ഒന്നും ശ്രദ്ധിക്കുന്നില്ലങ്കിലും അവൻ കുറച്ചു കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു... " എന്താ വിവി.... അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...

" ഒന്നുമില്ല.... അമ്മയാ വീട്ടീന്ന്, " പിന്നെന്താ പെട്ടെന്ന് കട്ട് ചെയ്തത്.... " അത്യാവശ്യ കാര്യം ഒന്നും ഇല്ല... വീട്ടിലെ വിശേഷങ്ങളൊക്കെ പറയാൻ വേണ്ടി, എനിക്ക് ഓഫീസിലേക്ക് അത്യാവശ്യം ഒന്ന് വിളിക്കണം, നീ ഇതൊന്നും നോക്ക് ഞാൻ വിളിച്ചിട്ട് വരാം, അത് പറഞ്ഞവൻ ഫോണുമായി നടന്നു......അമ്മയുടെ നമ്പർ ഡയൽ ചെയ്ത് വിളിച്ചു " എന്താടാ.... ആദ്യം ഫോൺ കട്ട് ചെയ്തത്, " ഞാൻ ഒരു തിരക്കിലായിരുന്നു, എന്താണ് ഇപ്പോ അമ്മാവൻ പെട്ടെന്ന് വരാൻ...? " അറിയില്ല....! ഏട്ടനെ കല്യാണം എങ്ങനെയെങ്കിലും പെട്ടെന്ന് നടത്തണമെന്ന്, ഏട്ടത്തി അങ്ങനെയാ പറയുന്നത്.... " അവൾ പഠിച്ച തീരാൻ ഇനി ഒരുവർഷം കൂടി ഇല്ലേ...? " കല്യാണം കഴിഞ്ഞു പഠിച്ചാൽ മതി എന്ന് അവർ പറയുന്നത്. " അങ്ങനെയല്ലല്ലോ അമ്മാവൻ ആദ്യം പറഞ്ഞത്, അവൾക്കും കൂടി എന്തെങ്കിലും ജോലി ആകുമ്പോഴേക്കും മതി എന്നല്ലേ.... " ഏട്ടത്തിക്കാണ് നിർബന്ധം....

അല്ലേലും ഏട്ടന്റെ തീരുമാനങ്ങൾക്കല്ലല്ലോ, ഏടത്തിയുടെ തീരുമാനങ്ങൾക്ക് അല്ലെ അവിടെ വില.... ഏട്ടനെ കൊണ്ട് ഒരക്ഷരം സംസാരിച്ചില്ല, ഏടത്തി ആണ് സംസാരിച്ചത് മുഴുവൻ.... എങ്ങനെയും പെട്ടെന്ന് നടത്തണമെന്ന് ആണ് ആവിശ്യം..... എന്റെ സംശയം ആ പെണ്ണിന് വല്ല കുരുത്തക്കേടും കാണിച്ചോന്നാണ്.... ഇല്ലെങ്കിൽ ഇങ്ങനെ ധൃതി കൂട്ടുമോ..? എങ്ങനെയെങ്കിലും കല്യാണം നടത്തിയാൽ മതിന്ന് പറഞ്ഞിട്ടാണ് എത്തിനിൽക്കുന്നത്, "എന്ത് കുരുത്തക്കേട്...? ആകാംഷയോടെ അവൻ ചോദിച്ചു.... " അല്ല സാധാരണ വല്ല പ്രേമമോ മറ്റൊ ഉണ്ടാകുമ്പോളാണല്ലോ കല്യാണം നടത്താൻ തിരക്ക് കൂട്ടുന്നത്.... ഇനി വല്ലവനെയും പ്രേമിച്ചതിനേ നിന്റെ തലയിൽ കെട്ടിവയ്ക്കാൻ ആണോ...? ചേച്ചി കിടന്നു തിരക്കുകൂട്ടുന്ന കണ്ട് എനിക്ക് ഒരു സംശയം.....

നമുക്ക് ഒന്നുകൂടി അന്വേഷിച്ചിട്ട് മതി എന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്.... അതിനാണ് ഞാൻ നിന്നെ ഒന്ന് വിളിച്ചത്, നീ നിന്റെ കൂട്ടുകാരെ ആരെങ്കിലും കൊണ്ട് അവളെക്കുറിച്ച് അന്വേഷിപ്പിക്കു, എന്തെങ്കിലും ചുറ്റിക്കളി ഉണ്ടോ എന്ന് അറിയണമല്ലോ, " ഉണ്ടെങ്കിൽ ഇത് വേണ്ടെന്ന് വയ്ക്കുമോ...? വിവേക് അമ്മയോട് ചോദിച്ചു... " അമ്മാവന്റെ റോഡ്സൈഡിൽ അത്രയും സ്വത്ത് വേണ്ടന്നു അമ്മ വയ്ക്കുമോ...? ഒരു നിമിഷം കൂടി വിവേക് ചോദിച്ചു..... " എങ്കിലും മോനെ അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അറിഞ്ഞുകൊണ്ട് നമ്മൾ എങ്ങനെയാ.... " ഇന്നത്തെ കാലത്ത് അതൊക്കെ ഒരു വിഷയമേ അല്ല, ഓരോരുത്തരും ലിവിംഗ് ടു ഗതർ നടത്തിയിട്ടാണ് കല്യാണം കഴിക്കുന്നത്..... അപ്പോഴാണ് ഒരു പ്രേമം, അതൊന്നും ആയിരിക്കില്ല, അമ്മായിയുടെ സ്വഭാവം അല്ലെ...?

എന്തെങ്കിലും ചെറിയ സംശയം തോന്നിയിട്ടുണ്ടാവും, അല്ലാതെ മറ്റൊന്നും അവൾക്ക് ധൈര്യം വരുമെന്ന് എനിക്ക് തോന്നുന്നില്ല, അങ്ങനെ പറയുന്നുണ്ടെങ്കിലും അവന്റെ മനസ്സിൽ ഒരു സംശയം നാമ്പിട്ടു..... പലവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാത്ത അനന്ദുവിന്റെ സമീപനമായിരുന്നു അതിനു മുൻപിൽ, ഒരു നിമിഷം വിവേകും സംശയിച്ചിരുന്നു... " ഞാനേതായാലും വിളിക്കാം... ഒരു നിമിഷം വിവേക് ഒന്നാലോചിച്ചു, അനന്ദു ദിവ്യയെ വിവാഹം കഴിക്കുക ആണ് എന്നുണ്ടെങ്കിൽ ലാഭം മാത്രമാണ് അവനുള്ളത്, താൻ കൊടുക്കുന്നതിന്റെ ഇരട്ടി തുകയും സ്വത്തുമാണ് അവനെ ലഭിക്കാൻ പോകുന്നത്, അത് മതി എന്ന് അവൻ വിചാരിച്ചാൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അവൾക്കും അവനേ ആണ് ഇഷ്ടം.... ആ ബന്ധം ശക്തമായതുകൊണ്ടായിരിക്കും അവൻ ഫോൺ എടുക്കാത്തത് എന്ന ഒരു ഭയം അവനിൽ നിറഞ്ഞിരുന്നു... ഒരുവട്ടം കൂടി തന്റെ മൊബൈലിൽ നിന്നും അനന്തുവിന്റെ നമ്പർ ഡയൽ ചെയ്തു...

രണ്ടുവട്ടം മുഴുവനായി റിങ് ചെയ്ത് അവസാനിച്ചുവെങ്കിലും മൂന്നാമത്തെ വട്ടം ഫോൺ കട്ട് ചെയ്തതാണെന്ന് വിവേകിന് മനസ്സിലായി, അവന്റെ മനസ്സിൽ ഒരു വലിയ സംശയം ആരംഭിച്ചുകഴിഞ്ഞിരുന്നു.... ഇനി ഇവിടെ നിൽക്കുന്നത് ശരിയല്ല അവനു തോന്നി, എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് നാട്ടിൽ എത്തണം എന്ന ഒരു തീരുമാനത്തിൽ വിവേക് എത്തിയിരുന്നു.... ഈ സമയം ട്രെയിനിൽ യാതൊരു സമാധാനവുമില്ലാതെയുള്ള യാത്രയിലായിരുന്നു അനന്ദു.... അവളോട് ഒന്നും സംസാരിക്കാതെ തനിക്ക് ജീവിക്കാൻ സാധിക്കില്ലെന്ന് പോലും അവനു തോന്നിയിരുന്നു, ഇപ്പോൾ ഒരു മാസം അടുക്കാറാകുമ്പോൾ ആ ശബ്ദം ഒന്ന് കേൾക്കാതെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി... പെട്ടെന്നാണ് പരിചയമില്ലാത്ത ഒരു ലാൻഡ് നമ്പറിൽ നിന്നും ഫോൺ വന്നത്, എന്തൊ ഒരു ഉൾപ്രേരണയാൽ അവൻ ഫോണെടുത്തു..... " അനുവേട്ട ... ആ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിന് ഒരു വല്ലാത്ത ഉത്സാഹം കൈ വന്നതുപോലെ...

അവന്റെ കണ്ണുകൾ നിറഞ്ഞു, വാക്കുകൾ കിട്ടാത്ത അവസ്ഥ വന്നു... " മോളെ നീ എവിടെയാ....? എവിടുന്നാ വിളിക്കുന്നത്...? എന്താ പറ്റിയത്...? നിന്നെ ആരെങ്കിലും ഉപദ്രവിച്ചോ...? നിരവധി ചോദ്യങ്ങൾ ആയിരുന്നു അവന് ചോദിക്കാനുണ്ടായിരുന്നത്, എനിക്ക് കുഴപ്പമൊന്നുമില്ല.... ഞാൻ ഇവിടെ ചേച്ചിയുടെ വീട്ടിലാണ്, അവരെല്ലാവരും അപ്പുറത്തെ വീട്ടിലെക്ക് ഒരു ആവശ്യത്തിന് പോയിരിക്കുവാ..... ആ സമയം നോക്കി ഞാൻ വിളിച്ചതാ,അനുചേട്ടൻ എവിടെയാ...? " ഞാൻ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്....! എരിയുന്ന മനസ്സിന് അല്പം ശമനം വരുന്നത് അവൾ അറിഞ്ഞു........ കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story