ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 39

Hridayaveenameettumbol

എഴുത്തുകാരി: റീനു

കെട്ടാൻ പോകുന്ന പെണ്ണിനെ വേറെ ഒരുത്തനെ കൊണ്ട് കാശുകൊടുത്ത് പ്രേമിപ്പിക്കാൻ നിൽക്കില്ലന്ന് ഉറപ്പ്..... അവള് പറഞ്ഞത് എന്താണെന്ന് പൂർണ്ണമായി മനസ്സിലായിരുന്നില്ല ദീപ്തിക്ക്.....പക്ഷേ അവളുടെ മുഖഭാവത്തിൽ നിന്ന് അതൊരു ഉറച്ച മനസ്സിൽ നിന്നുള്ളതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. " നീ എന്ത് ഭ്രാന്ത് ഒക്കെയാണ് പറയുന്നത്.? നീ പറയുന്നത് കേട്ടിട്ട് എനിക്ക് നിനക്ക് ഒരു പ്രശ്നമുണ്ടെന്നാണ് തോന്നുന്നത്.. ദീപ്തിക്ക് ദേഷ്യം വന്നു... " എനിക്ക് ഭ്രാന്താണ് എന്നാണെന്ന് ആണോ ചേച്ചിക്ക് തോന്നിയത്....? പക്ഷേ ഭ്രാന്ത് എനിക്കല്ല, നിങ്ങളൊക്കെ വിശ്വസ്തനായി കരുതുന്ന വിവേകിനാണ്... അയാൾക്ക് വലിയ മാനസിക രോഗം ആണ് .. ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ.? വെറുതെ പറയുന്നതല്ല ചേച്ചി.... ഇതിനൊക്കെ തെളിവുകളുണ്ട്, അനുവേട്ടന്റെ കയ്യിൽ അതിന് തെളിവുകളുണ്ട്, ഞാൻ കാണിച്ചുതരാം ചേച്ചിക്ക്, ആളോട് പറഞ്ഞിരുന്നു എന്നെ സ്നേഹിക്കണം എന്ന്, അല്ലെങ്കിൽ സ്നേഹിക്കുന്ന പോലെ അഭിനയിക്കണം എന്ന്....വെറുതെ അല്ല അതിന് കാശ് കൊടുക്കാമെന്ന് ആണ് പറഞ്ഞത്. ഒന്നും രണ്ടുമല്ല ലക്ഷങ്ങളാണ് ഓഫർ ചെയ്തിരിക്കുന്നത്. ചേച്ചിക്ക് ഒന്നും അറിയില്ല, ഞാൻ ഇതിനു മുൻപേ അനുവേട്ടനോട് ഒരുവട്ടം എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടുണ്ട്, അന്ന് അത് റീജക്റ്റ് ചെയ്ത ആളാണ്. വിവേകിന്റെ വാക്കുകേട്ട് എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞത്... അന്ന് ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു....

പക്ഷേ എന്നോടുള്ള സംസാരത്തിൽ പോലും ഒരു ആർട്ടിഫിഷ്യൽ രീതി കണ്ടപ്പോൾ എനിക്ക് ഒരു സംശയം തോന്നിയിരുന്നു... അത് ഞാൻ ഒരു അനുവേട്ടനോട് ചോദിച്ചു. ഒന്നും പറഞ്ഞില്ല, പിന്നെ എപ്പോഴോ എന്നെ ആൾക്ക് ഇഷ്ടമായി തുടങ്ങി.... ആ സമയത്ത് ആണ് കാര്യങ്ങളൊക്കെ എന്നോട് തുറന്നു പറയുന്നത്... ഞങ്ങൾ തമ്മിൽ സ്നേഹിച്ചതിനുശേഷം ആൾ പിരിഞ്ഞു പോയതിനെ തുടർന്ന് ഒരു രക്ഷകനെ പോലെ തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ആയിരുന്നു പ്ലാൻ.... " അതെന്തിനാ അവൻ അങ്ങനെ ചിന്തിക്കുന്നത്....? ദീപ്തിക്ക് അത്ഭുതം ആയി.. " എനിക്ക് അറിയില്ല ചേച്ചി...! ചേച്ചിക്ക് സംശയമുണ്ടെങ്കിൽ ഞാൻ ഇപ്പോൾ തന്നെ അനുവേട്ടനെ വിളിച്ചു തരാം, ചോദിക്കു, അല്ലെങ്കിൽ എന്നെ വിശ്വാസമുണ്ടെങ്കിൽ ഒരു ദിവസം അനുവേട്ടനെ കാണാൻ വേണ്ടി വാ, മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ ഞാൻ കാണിച്ചു തരാം... " നിനക്ക് ഒരിക്കൽ ഇഷ്ടം തോന്നിയ ആളെ തന്നെ വിവേക് ഈ കാര്യത്തിനുവേണ്ടി തിരഞ്ഞെടുത്തു, അതു ഞാൻ വിശ്വസിക്കണോ.? " എന്റെ ചേച്ചി നമ്മുടെ വീട്ടിൽ പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ അയാളോട് പറഞ്ഞിരുന്നു എനിക്ക് അനുവേട്ടനെ ഇഷ്ടമാണെന്ന്, എന്റെ മനസ്സിൽ ആൾ ഉണ്ടെന്ന് കേട്ടിട്ട് ആണ് അയാൾ ചെന്ന് കാണുന്നത്. അയാൾ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു മാർഗ്ഗം തിരഞ്ഞെടുക്കിലായിരുന്നു. ഒന്നുകിൽ ആണുങ്ങളെപ്പോലെ മാന്യമായിട്ട് ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോയേനെ. ഇല്ലെങ്കിൽ ഇക്കാര്യം നമ്മുടെ വീട്ടിൽ പറഞ്ഞെനെ ..

ഇത് രണ്ടും ചെയ്തിട്ടില്ല... അതിനർത്ഥം എന്തോ കള്ളത്തരം ഉണ്ട് എന്നല്ലേ...? അല്ലെങ്കിൽ അയാൾ കണ്ണ് വെക്കുന്നത് നമ്മുടെ സ്വത്തിലാണ്. എന്നെ വിവാഹം കഴിച്ച ഈ സ്വത്ത് മുഴുവൻ ലഭിക്കുമെന്ന വിശ്വാസം ഉണ്ട്.. അതുകൊണ്ടാണ് ഇങ്ങനെ ഒരു കളിക്ക് വേണ്ടി അയാൾ നിൽക്കുന്നത്. അമ്മായിക്കും മക്കൾക്കും ഒക്കെ സ്വർണത്തോടുള്ള ഭ്രമം ഞാൻ പ്രത്യേകിച്ച് ചേച്ചിക്ക് പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ... എന്തുകൊണ്ട് ചേച്ചിയുടെയും വിവേകിന്റെയും കല്യാണം നടക്കാതിരുന്നത്.? നിങ്ങൾ ഒരേ പ്രായക്കാർ അല്ലേ.? എന്നിട്ട് ചേച്ചിക്ക് വേണ്ടി ആലോചിച്ചപ്പോൾ എന്തായിരുന്നു അമ്മായി പറഞ്ഞത്. അത് ശരിയാകില്ലന്ന്... അമ്മയുടെ തറവാട് വിഹിതം കൂടെ കിട്ടിക്കഴിഞ്ഞപ്പോൾ നമുക്ക് കാശായി, ഇനിയിപ്പോ എന്നെ കെട്ടിച്ചു വിടുന്ന സമയത്ത് അത് ഉപയോഗിക്കുന്നുമെന്ന് അവർക്ക് നന്നായിട്ട് അറിയാം... എനിക്ക് ഉറപ്പാണ് ഇതൊക്കെ അമ്മായിയ്ക്ക് അറിയാം.... ദീപ്തിക്ക് സംശയം തോന്നി തുടങ്ങി... " നീ എന്താ ഈ പറയുന്നത്, വിവേക് അങ്ങനെ ചെയ്തെങ്കിലും അമ്മായി അതിനു സമ്മതിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ.? അവരും ഒരു സ്ത്രീയല്ലേ, ഒരിക്കലും അവർ ഇതിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.... " അത് ചേച്ചിയുടെ വെറും തെറ്റിദ്ധാരണയാണ്.... ഓരോ വാർത്തകൾ ഒരു ദിവസം കേൾക്കുന്നത് അല്ലെ ചേച്ചി... മറ്റൊരു വിസ്മയയോ ഉത്രയോ ആയി ഞാൻ മാറുന്നത് ചേച്ചിക്ക് കാണണോ...? സ്ത്രീധനത്തിന്റെയും പണത്തിന്റെയും തട്ടിൽ ഒരിക്കലും ബന്ധങ്ങളെ തൂക്കി നോക്കരുത്....

ദീപ്തിയുടെ ഉള്ളം വിറച്ചു... " നീ പറയുന്ന അനു നിന്നെ ഇതെ രീതിയിൽ തന്നെയാണ് സ്നേഹിച്ചതെന്നെ ഞാൻ പറയൂ, അല്ലെങ്കിൽ നിന്റെ സ്വത്തും പണവും കണ്ടിട്ടല്ലേ? അവൻ നിന്നെ സ്നേഹിക്കുന്നത് m പണത്തിനുവേണ്ടി തന്നെ ആണ്.... നിന്നെ സ്നേഹിക്കാമെന്ന് അഭിനയിച്ച ഒരുത്തനെ എന്ത് വിശ്വസിച്ചിട്ട് ജീവിതത്തിൽ കൂടെ കൂട്ടാൻ നോക്കുന്നത്.... അതിന്റെ അർത്ഥം കൂടി എനിക്കൊന്നു പറഞ്ഞു തരാമോ...? " ഇപ്പോൾ ചേച്ചി ചോദിച്ചത് ന്യായമായ ചോദ്യമാണ്... ഒരാളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു സംശയം ആണ്... ഒരു മനുഷ്യനും മോശക്കാരൻ ആയിരുന്നില്ല... അല്ലെങ്കിലും എല്ലാം തികഞ്ഞ മനുഷ്യർ ഈ ലോകത്തില്ല.. പക്ഷേ വിവേകിനെ പോലെ പണത്തിനോടുള്ള ആർത്തിയുള്ള മനുഷ്യനല്ല.... പണം ഉദ്ദേശിച്ചിട്ടില്ല, വിവേക് കൊടുക്കാം എന്ന് പറഞ്ഞ് പണം പോലും അയാൾ വാങ്ങാൻ സമ്മതിച്ചത് വിദ്യാഭാസം പൂർത്തിയാകാൻ വേണ്ടിയാണ്... അനന്ദുവേട്ടന്റെ ജീവിതം അങ്ങനെ ആയിരുന്നു....സ്വത്ത്‌ ആണ് അനുവേട്ടന്റെ ലക്ഷ്യം എന്ന് ചേച്ചി കണ്ടുപിടിച്ചു തന്നാൽ ആ നിമിഷം ഞാൻ വിശ്വസിക്കാം... എനിക്ക് എന്റെ ചേച്ചിയെ ഇഷ്ടം ആണ്... പക്ഷേ ചേച്ചി പറയുന്നത് സത്യസന്ധമായിരിക്കണം, നമുക്ക് മുൻപിൽ പകൽ മാന്യന്മാരായി നടക്കുന്നവരെയാണ് ചേച്ചി സൂക്ഷിക്കേണ്ടത്....

അനുവേട്ടനെ പോലുള്ളവർക്ക് ഒന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ട് അവർക്ക് മറ്റുള്ളവരുടെ മുൻപിൽ ഇമേജ് കൊണ്ട് നടക്കേണ്ട ഭയവുമില്ല... ഞാനെങ്ങനെയാണോ അങ്ങനെ നിൽക്കാൻ അവർ ശ്രമിക്കും, അനുവേട്ടൻ എല്ലാം തികഞ്ഞ ഒരു വ്യക്തിയാണെന്ന് ഒന്നും ഞാൻ പറയുന്നില്ല... പക്ഷേ എന്തുകൊണ്ടും വിശ്വസിക്കാവുന്ന ഒരാളാണ്.. കുറച്ചുനാൾ കൊണ്ട് എനിക്ക് മനസ്സിലായി, തെറ്റുകൾ സംഭവിക്കാത്ത മനുഷ്യരുണ്ടോ ചേച്ചി...? സാഹചര്യങ്ങളാണ് മനുഷ്യനെ തെറ്റുകളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്, അങ്ങനെയുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ട്... ഒരുപാട് വേദന നിറഞ്ഞ ഒരു ബാല്യമായിരുന്നു ആ മനുഷ്യനെന്നോട് പറയാനുണ്ടായിരുന്നത്.. അച്ഛന്റെയും അമ്മയുടെയും ലാളന ഒരുപോലെ ലഭിക്കേണ്ട പ്രായത്തിൽ രണ്ടുപേരുടെയും ഇഷ്ടം ഇല്ലാതെ വേദന ആണ് അദ്ദേഹത്തെ വരവേറ്റത്. അമ്മയും ജീവിതം പച്ച പിടിപ്പിക്കാനുള്ള സമരങ്ങളായിരുന്നു, അതിനുവേണ്ടി പലർക്കും കിടക്ക വിരിച്ച ആ സ്ത്രീയുടെ ജീവിതമായിരുന്നു ആ മനുഷ്യൻ കണ്ടത്... സ്നേഹം ലഭിക്കാതെ വന്ന ഒരാൾ താന്തോന്നി ആയതിൽ നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല... ആ അമ്മയെ പോലും, ജീവിതം വഴി മുട്ടി നിൽക്കുമ്പോൾ അവർക്ക് മുന്നിൽ മറ്റൊരു മാർഗ്ഗം ഉണ്ടായിരുന്നില്ല.... പക്ഷേ ഏതൊരു മനുഷ്യനും നന്നാവാൻ ഉള്ള ഒരു അവസരം നമ്മൾ കൊടുക്കണം, നന്നാവാൻ തീരുമാനിച്ചാൽ ചിലപ്പോൾ നന്നാവും, പക്ഷേ അത് കൂടുതൽ നാശത്തിലേക്ക് കൂപ്പുകുത്തുകയെ ഉള്ളൂ,

അതിലും എത്രയോ നല്ലതാണ് ഒരു കൈ കൊടുക്കുന്നത്. " അതിനു വേണ്ടി നിന്റെ ജീവതത്തിൽ ത്യാഗം ചെയ്യാൻ സമ്മതിക്കില്ല.... എന്തെങ്കിലും ഒരു ഉറപ്പിൽ അവൻ എന്നെങ്കിലും നന്നാകുമെന്ന് വിശ്വസിച്ചു ഞാൻ ഇതിനു സമ്മതിക്കണമെന്നാണോ നീ പറയുന്നത്...? " എന്നെങ്കിലുമൊരിക്കൽ നന്നാവും എന്നല്ല ചേച്ചി.... നിങ്ങളുടെയൊക്കെ മാന്യതയ്ക്ക് പറ്റുന്ന ഒരു പൊസിഷനിൽ ആ മനുഷ്യൻ ആയതിനുശേഷം മാത്രം എനിക്ക് കല്യാണം കഴിച് കൊടുത്താൽ മതി... പക്ഷേ അതിനപ്പുറം സ്ത്രീധന കൊതിയൻമാരുടെ കൈകളിലേക്ക് എന്നെ വലിച്ചെറിഞ്ഞു കൊടുക്കരുത്... അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും ഒന്നും ഇഷ്ടത്തിന്റെ അപ്പുറം ഞാൻ ഇറങ്ങി പോവില്ല.... നിങ്ങൾക്കാർക്കും നാണക്കേട് വരുത്തി ഒരു ജീവിതം ഞാൻ സ്വന്തമാകില്ല, ഒരു ജീവിതം ഉണ്ടാകുമ്പോൾ വലതുഭാഗത്ത് അച്ഛൻ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ... നിങ്ങൾ ആരും കൂടെയില്ലെങ്കിലും അച്ഛൻ എനിക്ക് ഒപ്പമുണ്ടാവണം, അതുകൊണ്ടുതന്നെ ഒരു നാണക്കേട് ഉണ്ടാക്കി ഞാൻ പോവില്ല... പക്ഷേ ഞാൻ പറയുന്നത് ചേച്ചി മുൻവിധിയോടെയാണ് കാര്യങ്ങളെ കാണുന്നതെങ്കിൽ ഒരുപക്ഷേ മറ്റൊരു വിസ്മയയോ ഉത്രയോ ഞാനായിരിക്കും മാറാൻ പോകുന്നത്...

നിങ്ങളെല്ലാവരും കൂടി നിർബന്ധിച്ച് ഞാൻ ഈ വിവാഹത്തിന് സമ്മതിക്കും, പക്ഷേ അത് ഒന്ന് മാത്രമേ പറയാനുള്ളൂ.. നമുക്ക് അറിയാവുന്ന ആൾ ആയതുകൊണ്ട് കൂടുതലൊന്നും നമ്മൾ അന്വേഷിച്ചിട്ടില്ല, പക്ഷേ അങ്ങനെയല്ല ചേച്ചി.. " വിവേക്കുമായുള്ള വിവാഹം ഏതായാലും ഉടൻ നടക്കില്ല.. അവനെപ്പറ്റി നന്നായി അന്വേഷിക്കാതെ നിന്നെ അവന്റെ കയ്യിൽ പിടിച്ചു കൊടുക്കില്ല,നീ പറഞ്ഞ തെളിവുകൾക്ക് എനിക്കൊന്നു കാണണം.... അച്ഛനോട് സംസാരിക്കണം... അതിനുശേഷം എന്താണെന്ന് തീരുമാനിക്കാം... പക്ഷേ അനന്ദുവിന്റെ കാര്യം ഞാൻ സമ്മതിക്കുമെന്ന് നീ പ്രതീക്ഷിക്കേണ്ട. ദീപ്തിയുടെ സ്വരം ഉറച്ചതാണെങ്കിലും എവിടെയൊക്കെയോ പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ അവളിൽ ബാക്കി കിടന്നിരുന്നു........ കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story