ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 4

Hridayaveenameettumbol

എഴുത്തുകാരി: റീനു

മൂന്നാല് ബെല്ലിന് ശേഷമാണ് കോൾ എടുക്കപ്പെട്ടത് . " ഹലോ.... അപ്പുറത്ത് നിന്നും ഗാംഭീര്യം തുളുമ്പുന്ന ശബ്ദം എന്റെ ഹൃദയപാളികളെ നിശ്ചലമാക്കുന്ന പോലെ .... ഒരു നിമിഷം എൻറെ ഹൃദയം ഒന്ന് നിലച്ചു പോയത് പോലെ തോന്നി...  " നീ കയറാൻ നോക്ക്, രണ്ടെണ്ണം അടിച്ചിട്ട് വേണം ഒന്ന് കിടന്നുറങ്ങാൻ, രണ്ടു ദിവസമായി സമാധാനം കിട്ടിയിട്ട്.... തലമുടിയിൽ അലസമായി വിരലോടിച്ചവൻ പറഞ്ഞു.... " എന്താടാ വീട്ടിൽ പിന്നെയും പ്രശ്നമായോ....? " പിന്നില്ലാതെ....! പണിക്ക് പോകുന്നില്ല എന്നത് ആണ് ഇപ്പോഴത്തെ പ്രശ്നം....കോച്ചിംഗ് നിർത്താൻ ആണ് പറയുന്നത്.... ഉണ്ടാക്കുന്ന പൈസ ഒക്കെ കോച്ചിങ്ങിന് വേണ്ടി ഞാൻ ചെലവാക്കുക ആണത്രേ.... ശപിക്കുന്ന പോലെ ആണ് തള്ള സംസാരിക്കുന്നത്.... വിദൂരതയിലേക്ക് കണ്ണോടിച്ചു അവൻ പറഞ്ഞു... " ഞാനൊരു കാര്യം ചോദിക്കട്ടെ ഇത് നടക്കുമെന്ന് നിനക്ക് ഉറpപ്പുണ്ടോ..? " ഒരു ഉറപ്പുമില്ല....! പക്ഷേ നടക്കണം, അവളെ കാണിച്ചു കൊടുക്കണം എനിക്ക്....! " എടാ അവള് നിന്നെ തേച്ചു.... ഒരു പൊലീസുകാരനെയും കെട്ടി പോയി.....

എന്നും പറഞ്ഞ് നീ പോലീസ് ആയിട്ടെ ചാകു എന്നു പറഞ്ഞു നടന്നിട്ട് വല്ല കാര്യമുണ്ടോ... നമ്മൾക്ക് ഒക്കെ ഇതൊക്കെ പറഞ്ഞിട്ടുള്ള കാര്യം ആണോ...? " അത്‌ വാശിയാടാ.... ആ പന്ന ......... മോളോട് ഉള്ള വാശി..... അവളുടെ കെട്ടിയോൻ എന്നെ സല്യൂട്ട് ചെയ്യണം..... ആ പിശാശിനെ ഞാൻ ആത്മാർഥമായി സ്നേഹിച്ചത് ആണ്....! വീട്ടുകാരുടെ ആട്ടും തുപ്പും കേട്ട് ആണ് ജീവിച്ചത്.... ഇന്നുവരെ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല, സ്വന്തം അമ്മയുടെ സ്നേഹം പോലും..... അതു ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു.... അപ്പോൾ അവർ കല്യാണം കഴിച്ചത്..... അപ്പോൾ ഒരു ബുദ്ധിമുട്ടായി ഒരു കുട്ടി..... അതുകൊണ്ട് ശരിക്കും സ്നേഹിക്കാൻ ആരും ഇല്ലാരുന്നു.... മനസ്സ് നിറഞ്ഞു സ്നേഹിച്ചത് അവളെ ആണ്... അവളെ മാത്രം.....! അല്ല ആ തെണ്ടി എന്നെ അങ്ങനെ ധരിപ്പിച്ചു...! പറഞ്ഞപ്പോൾ അവൻ കിതച്ചു പോയി... " പിന്നെ കളയാടാ, അവൾ പോയാൽ അവളുടെ അനിയത്തി..... അവൾക്ക് ഒരു കൊച്ചും കൂടി ഉണ്ടായതോടെ അത്‌ കഴിഞ്ഞു..... " അങ്ങനെ മറക്കാൻ പറ്റുമോടാ എനിക്ക്... ചങ്ക് കൊടുത്ത് സ്നേഹിച്ചത ഞാൻ..... ജീവിതത്തിലാദ്യമായി സ്നേഹിച്ചത് ആണ് അളിയാ..... അവൾ എന്നോട് ആത്മാർത്ഥത കാണിച്ചു എന്ന് ഞാൻ വിചാരിച്ചത്, നല്ലൊരു സർക്കാർ ഉദ്യോഗസ്ഥനെ കിട്ടിയപ്പോൾ അവള് പോയി....

അന്ന് എന്നോട് പറഞ്ഞത് എന്താണ് എന്ന് അറിയുമോ..? എനിക്ക് ജോലിയില്ലത്രേ.... എന്നോട് സഹോദരനെ പോലെ ആയിരുന്നു എന്ന്..... കല്യാണവും രണ്ട് പിള്ളേരൊക്കെ സ്വപ്നം കണ്ടവളാ ഈ പറയുന്നത്.... " വിടടാ.... കിരൺ അവന്റെ തോളിൽ തട്ടി.... " ഇപ്പോൾ എന്താ പ്രശ്നം.... " ഇന്നലെ വൈകിട്ട് ഗൾഫിന്ന് ആരെയോ കൊണ്ട് അയാൾ വന്നിട്ടുണ്ടായിരുന്നു, അങ്ങേരുടെ കൂട്ടുകാരൻ ഗൾഫിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു.... ഇവിടെ ആണെങ്കിൽ പ്രായപരിധി കഴിയുന്നതിനുമുമ്പ് ഫിസിക്കൽ ടെസ്റ്റ് എങ്കിലും കടന്നു കിട്ടിയാൽ മതി എന്ന് കരുതിട്ടാ..... ഓരോരുത്തന്മാര് നല്ല കിടിലൻ ഫുഡ് അടിച്ചിട്ട് വരുന്നതിനിടയിലാണ് നമ്മൾ പഴകഞ്ഞി കുടിച്ചു ഫിസിക്കൽ ടെസ്റ്റിന് പോകുന്നത്.... " അതുകൊണ്ട് ഞാൻ പറഞ്ഞത് ഇനിയെങ്കിലും പോയി രക്ഷപ്പെടാൻ നോക്ക്, കാശുണ്ടാക്കിയ അവളുടെ മുമ്പിൽ വന്നു നേരെ നിൽക്കണം.... " ഇല്ലടാ അവളെ കെട്ടി ഒരു കോൺസ്റ്റബിൾ അല്ലേ, എനിക്കൊരു എസ്‌ ഐ എങ്കിലും ആവണം.... അതെൻറെ വാശിയാണ്.... " എടാ ഒരു പ്രേമവും തേപ്പും ഒക്കെ നടക്കുന്ന സർവ്വ സാധാരണമാണ്.. . നീ അതിനെന്തിനാ ഇത്രയും വിഷമിക്കണ്ട..... " പക്ഷേ ഞാൻ അവളെ മാത്രമേ ജീവൻ കൊടുത്ത സ്നേഹിച്ചിട്ട് ഉള്ളു.....അവൾ എന്നെ ചതിക്കും ഞാൻ പ്രതീക്ഷിച്ചില്ല....

. അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എല്ലാം കണക്കാ.... അതും പറഞ്ഞ് അവൻ ദേഷ്യത്തോടെ വണ്ടി ഒന്നിരപ്പിച്ചു.... അപ്പോഴേക്കും കിരൺ വണ്ടിക്ക് ഉള്ളിലേക്ക് കയറിയിരുന്നു കുറേനേരം ഫോണ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും തിരിച്ച് അവൻ വിളിക്കില്ല എന്ന് തോന്നിയപ്പോൾ അവൾക്കും നിരാശയായിരുന്നു.... ഒരുപക്ഷേ താൻ പറഞ്ഞത് മനസ്സിലാവാതിരുന്നിട്ട് ഉണ്ടാവുമോ....? അല്ലെങ്കിൽ ഒന്ന് ദേഷ്യപ്പെടാൻ എന്കിലുമ് വിളിക്കേണ്ടതല്ലേ....? അല്ലെങ്കിൽ ഫോൺ കാര്യമായി എടുത്തിട്ടുണ്ടായിരിക്കില്ല..... അങ്ങനെ പലവിധ അനുമാനങ്ങളിൽ അവൾ സഞ്ചരിച്ചു..... എപ്പോഴോ ഒന്ന് ഉറങ്ങി പോവുകയും ചെയ്തിരുന്നു ..... ഉണർന്നപ്പോഴേക്കും വീട്ടിലെ ബഹളം കെട്ടു.... അമ്മയൊക്കെ വന്നിട്ടുണ്ടെന്ന് മനസ്സിലായി പെട്ടെന്ന് ഫോൺ എടുത്തു നോക്കി ഇല്ല ഇനിയും വിളിച്ചിട്ടില്ല, ഒരു സമാധാനവും വിഷമവും ഒരുപോലെ മനസ്സിൽ നിറഞ്ഞു...... പിന്നീട് തിരക്കിലേക്ക് ഊളി ഇട്ടു.... രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ ആയിരുന്നു അമ്മ ആ കാര്യം പറഞ്ഞത് .... " വിവേക് വരുന്നുണ്ട്....! അടുത്തമാസം, വീണയൊടെ ചോദിക്കണം കുട്ടികളുടെ കാര്യം, അത്‌ എങ്ങനെയാണെന്ന്..... ഒരു നിമിഷം കഴിച്ചഭക്ഷണം തൊണ്ടക്കുഴിയിൽ നിന്നിറങ്ങാൻ പാടുള്ളത് പോലെ തോന്നിയിരുന്നു ദിവ്യക്ക്....

അമ്മാവൻറെ മകൻ ആണ് വിവേക്, കുട്ടിക്കാലം മുതലേ വിവേക് ചേട്ടനുമായി തൻറെ വിവാഹം പറഞ്ഞു വെച്ചിരിക്കുകയാണ്.... ഒരിക്കൽപോലും അയാളോട് തനിക്ക് ഒരു ഇഷ്ടം തോന്നിയിട്ടില്ല.... ദീപക്കിനെ പോലെ ഒരു മുതിർന്ന സഹോദരൻ ആയി മാത്രമേ തോന്നിയിട്ടുള്ളൂ.... " അവൻ വെറുതെ വരുന്നതാണോ..? വിശ്വൻ ചോദിച്ചു... " വെറുതെ വരുന്നതാണോ വിശ്വേട്ടാ....? ഹേമയുടെ കല്യാണമല്ലേ അതിനു വേണ്ടി വരുന്നത് .. പറഞ്ഞപോലെ ചേച്ചിയുടെ കല്യാണം ആണല്ലോ, അപ്പോഴാണ് വിചാരിച്ചത്..... അച്ഛന്റെ സഹോദരിയുടെ മകളാണ് ചേച്ചി...... രണ്ട് മക്കളാണ് ഹരിത ചേച്ചിയും ഹേമ ചേച്ചിയും..... കൂട്ടത്തിൽ കുട്ടിക്കാലം മുതലേ ഞങ്ങൾ കുടുംബത്തിലുള്ളവർ ഭീഷണിയായി നിന്നിട്ടുള്ളത് ഹരിത ചേച്ചിയാണ്.... കുടുംബത്തിലുള്ള എല്ലാവരുടെയും കണ്ണിലുണ്ണി എന്ന് വിശേഷിപ്പിക്കാവുന്ന നല്ല ഉണ്ണി, അതായിരുന്നു ചേച്ചി... അതുകൊണ്ടു തന്നെ എല്ലാവരും ഹരിത ചേച്ചിയെ കണ്ടു പഠിക്കണം ഹരിതയുടെ സ്വഭാവം മാതൃകയാക്കണം എന്നൊക്കെയായിരുന്നു പറയുന്നത്..... അതുകൊണ്ടു തന്നെ ആ കുടുംബത്തിന് ആദ്യം മുതലേ ഒരു അകൽച്ച ആയിരുന്നു..... അവിടേക്ക് പോകുമ്പോൾ എല്ലാവരും അവരെ പുകഴ്ത്തുകയും നമ്മളെ ഇകഴ്ത്തുകയും ആണ് ചെയ്യാറു ള്ളതു അതുകൊണ്ട് അവിടേക്ക് പോകാൻ ഇഷ്ടപ്പെട്ടിരുന്നില്ല.....

അടുത്തമാസം ആണ് ചേച്ചിയുടെ നിശ്ചയം.... അത്‌ ആയിരിക്കും വരുന്നത്..... വരികയാണെങ്കിൽ വിവാഹം ഉടനെ ഉണ്ടാകുമോ എന്ന ഭയമായിരുന്നു അവൾക്ക്, ഗുജറാത്തിലാണ് വിവേക് ജോലി ചെയ്യുന്നത്..... " കണക്കിന് ഹേമയുടെ കഴിഞ്ഞിട്ട് അവളുടെ വേണ്ടത്, വിവേക് അടുത്ത തവണ വരുമ്പോൾ എങ്കിലും എല്ലാം നടത്തുന്ന രീതിയിൽ പറഞ്ഞു വയ്ക്കണം.... സുധ പറഞ്ഞു.... " ഇപ്പഴത്തെ കുട്ടികളല്ലേ വിവേക് വരട്ടെ, അവന്റെ മനസ്സിൽ ഇനി വേറെ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ലല്ലോ.... അന്യ നാട്ടിലൊക്കെ ജീവിച്ച കുട്ടി അല്ലേ....? ഒരു നിമിഷം അച്ഛൻറെ ആ വാചകം മനസ്സിൽ ഒരു കുളിർമ നിറച്ചിരുന്നു..... " അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല അവന്.... ഇവൾ എന്ന് വച്ചാൽ അവനു ജീവൻ ആണ്.... ചേച്ചി എപ്പോഴും പറയാറുള്ളത് അല്ലേ..? " ഞാൻ ഏതായാലും വീണയോട് സംസാരിക്കാം, വരട്ടെ അവൻ....! ആ സംസാരം അവിടെ തീർന്നെങ്കിലും കറുത്ത കരട് പോലെ അത് മനസ്സിൽ അങ്ങനെ തന്നെ നിലനിൽക്കുകയായിരുന്നു.... പെട്ടെന്ന് മനസ്സിലേക്കൊരു പരിഭ്രാന്തി നിറഞ്ഞത് പോലെ.... എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നു എന്ന് മനസ്സിലായപ്പോൾ ആരും കാണാതെ അമ്മയുടെ ഫോൺ കൈക്കലാക്കി, പതുക്കെ ദീപക് പോലുമറിയാതെ മുറിയിലേക്ക് വന്ന് നമ്പറിൽ നിന്ന് കോളോ മെസ്സേജ് ഉണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിച്ചു.... ഒന്നുമില്ല എന്ന് മനസ്സിലായപ്പോൾ ചെറിയൊരു വേദന ഉടലെടുത്തിരുന്നു..... ഒന്നുകൂടി തിരികെ വിളിച്ച് പറഞ്ഞാലൊ...?

രാത്രിയിൽ വിളിച്ചാൽ തന്നെ പറ്റി മോശമായി വിചാരിക്കുമോ...? അങ്ങനെ പല കാര്യങ്ങളും ഉണ്ടായിരുന്നു.... ഇനിയിപ്പോൾ വിചാരിച്ചാൽ തന്നെ എന്താണ്..? തന്റെ പ്രിയപ്പെട്ടവൻ അല്ലേ....? തൻറെ മനസ്സ് അറിയേണ്ടവൻ..... ഇനിയെങ്കിലും ഒന്ന് തുറന്നു സംസാരിച്ചില്ലെങ്കിൽ ശരിയാവില്ല, പണ്ട് കോളേജിൽ ആരോ പറഞ്ഞതുപോലെ പറയാതെ പോകുന്ന പ്രണയം ആയിരിക്കും ചിലപ്പോൾ മനസ്സിൽ ഏറ്റവും വലിയ നീറ്റൽ..... ഒരിക്കൽ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് ലഭിച്ചേനെ എന്ന് പിന്നീട് അറിയുകയാണെങ്കിൽ അത് ജീവിതത്തിലെ ഏറ്റവും വലിയ കുറ്റ ബോധമായി നിലകൊള്ളും.... നാളെ ഞാൻ പറയാത്തത് കൊണ്ടാണ് അനൂപേട്ടൻ എന്നെ ശ്രദ്ധിക്കാതിരുന്നത് എന്നാണ് അറിയുന്നത് എങ്കിൽ അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും..... എന്താണെങ്കിലും ഒന്ന് സംസാരിക്കുന്നത് നല്ലതാണെന്ന് തോന്നി, മനസ്സിലായി പതിപ്പിച്ച നമ്പർ വീണ്ടും ഡയൽ ചെയ്തു.... കോള് പോകുവാൻ സന്നദ്ധമായി നിൽക്കുന്നു, ഒരു ചങ്കിടിപ്പ് തോന്നിയെങ്കിലും ധൈര്യം സംഭരിക്കുകയായിരുന്നു..... കുറച്ചു സമയം ബെൽ അടച്ചതിനു ശേഷം ആണ് ഫോൺ എടുക്കപ്പെട്ടത്... " ഹലോ..... ആലസ്യം നിറഞ്ഞതായിരുന്നു ആ സ്വരം.... എന്നാൽ ഉച്ചയ്ക്ക് എത്തിയ അത്രയും ഗാംഭീര്യം ഉണ്ടായിരുന്നില്ല.... ഒരു തളർച്ചയോ കുഴചിലോ പോലെ.... ഒരു നിമിഷം വിളിച്ചത് അബദ്ധമായോ എന്ന് പോലും ഓർത്തു... " ഹലോ... ഏത് കാലമാടൻ ആണെടാ ഈ സമയത്തു....

വീണ്ടും കുഴഞ്ഞ ശബ്ദത്തിൽ മറുപടിയെത്തി " ഹലോ ഞാൻ ദിവ്യ ഉച്ചയ്ക്ക് വിളിച്ച... " എന്താടി പെണ്ണേ, നിനക്ക് വേറെ പണിയൊന്നുമില്ലേ...? അല്പം ദേഷ്യത്തിൽ ഉള്ള മറുപടി.... " ഞാൻ ഉച്ചയ്ക്ക് പറഞ്ഞില്ലേ, എനിക്ക് കുറെ കാലായി ഇഷ്ടം ആണ്.... തുറന്നു പറയാനുള്ള ഒരു മടി കൊണ്ട് ഞാൻ പറയാതിരുന്നത്, " എൻറെ പൊന്നു കൊച്ചേ, ഈ നട്ടപ്പാതിരയ്ക്ക് നിനക്ക് ഭ്രാന്താണോ.... നോക്ക്...! എനിക്ക് അങ്ങനെ ആരോടും യാതൊരു താൽപര്യവുമില്ല, പ്രേമം എന്ന് പറഞ്ഞ ഓഞ്ഞ ഏർപ്പാട് പോലും എനിക്കിഷ്ടമല്ല.... അതുകൊണ്ട് നീ പോയി കിടന്നുറങ്ങാൻ നോക്ക്, " അങ്ങനെ പറയല്ലേ അനുവേട്ടാ ഞാൻ പറയുന്നത് മുഴുവൻ ഒന്ന് കേൾക്ക്..... " അനു അല്ല അനന്ദു.... ഉച്ചയ്ക്ക് പറഞ്ഞു, എപ്പോഴും എപ്പോഴും ഇങ്ങനെ കുമ്പിടാൻ എനിക്ക് പറ്റില്ല കെട്ടോ... അവൻ നന്നായി മദ്യപിച്ചു എന്ന് അവൾക്ക് മനസിലായി.... " എന്ത് കേൾക്കാൻ, എനിക്ക് ദേഷ്യം വരുന്നുണ്ട്.... ഫോൺ വച്ചിട്ട് പോ " അനു ചേട്ടാ പ്ലീസ്.... ഞാൻ ഒന്ന് പറഞ്ഞോട്ടെ, " അനു അല്ല അനന്ദു... " എൻറെ മനസ്സിൽ ഞാൻ അങ്ങനെ ആദ്യം മുതലേ വിളിച്ചു ശീലിച്ചതാ.... " ആര് പറഞ്ഞാടി നിനക്ക് തോന്നുന്നത് ഒക്കെ എന്നെപ്പറ്റി വിളിച്ചു ശീലിക്കാൻ.... " അത് പിന്നെ ഞാന്... "ആഹ്... അത്‌ ഞാൻ ക്ഷമിച്ചിരിക്കുന്നു, നിനക്ക് എന്താണെന്ന് വച്ചാൽ അത്‌ പറഞ്ഞിട്ട് ഫോൺ വച്ചിട്ട് പോ.... "എനിക്ക് പറയാനുള്ളതൊക്കെ ഞാൻ ഉച്ചയ്ക്ക് പറഞ്ഞത്..ഒന്ന് കാണാൻ പറ്റുമോ നാളെ.... അപ്പോഴേക്കും അവൾക്ക് ധൈര്യം ആയി...

" പറ്റില്ല...! ഞാൻ ഫ്രീ അല്ല എനിക്ക് ഒരുപാട് പരിപാടികൾ ഉണ്ട്..... എന്താണ് സംസാരിക്കാനുള്ളത്....? നീ ഉച്ചയ്ക്ക് പറഞ്ഞ കാര്യം തന്നെയല്ലേ നീ ഏതാണെന്നു കൂടി എനിക്ക് അറിയില്ല....പിന്നെ എങ്ങനെയാ ഞാൻ ഇതിനൊക്കെ മറുപടി പറയുന്നത്, " ഞാൻ കവലയിൽ പലചരക്കു കട നടത്തുന്ന വിശ്വവന്റെ രണ്ടാമത്തെ മോള് ആണ്.... ദിവ്യ " ആ കോളേജിൽ പഠിക്കുന്ന കൊച്ചാണോ...? " അതേ... " ഓ നീയായിരുന്നോ...? നീ അല്ലേ ആ വായനശാലയിൽ വരുന്നത്..... "അതേ.... ശ്രദ്ധിച്ചിട്ടുണ്ടോ...? " പിന്നെ എനിക്ക് കണ്ട പെണ്ണുങ്ങളെ വായിനോക്കൽ ആണോ പണി...? നീ രണ്ടുമൂന്നു വട്ടം എന്നെ വായ് നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..... അങ്ങനെ ശ്രദ്ധിച്ചു..... " ഞാൻ കാണാൻ വേണ്ടി മാത്രംആണ്, വായനശാലയിൽ വരുന്നത് തന്നെ.... " എന്നെ കാണാനോ..? എന്തിന്...? " ഒന്നുല്ല വെറുതെ കാണാൻ വേണ്ടി.... ഒരു നിമിഷം മറുഭാഗം നിശബ്ദമായത് അവൾ മനസ്സിലാക്കിയിരുന്നു.... " അങ്ങനെയാണെങ്കിൽ നീ ഇനി തൊട്ട് വായനശാല വരണ്ട എന്നെ കാണാൻ വേണ്ടി.... എനിക്ക് ഒരുത്തിയും എന്റെ പുറകെ നടക്കുന്നതോ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു വരുന്നത് ഒന്നും ഇഷ്ടമല്ല..... അതുകൊണ്ട് നീ ആ പരിപാടി ഇവിടെ വച്ച് നിർത്തിക്കോ...? ഇനി മേലാൽ എൻറെ ഫോൺ വിളിക്കരുത്.... നിന്നെക്കൊണ്ട് എനിക്കൊരു ശല്യം ഉണ്ടാകരുത്.... ഫോൺ വച്ചിട്ട് പോയി കിടക്കാൻ നോക്ക്.... അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൻ ഫോൺ കട്ട് ചെയ്തപ്പോൾ ആ പെണ്ണിൻറെ കണ്ണിലൂടെ ഊർന്നുവന്ന് മിഴിനീരിന് വല്ലാത്ത ചൂടായിരുന്നു, പ്രണയത്താൽ മുറിവേറ്റപെട്ടവളുടെ തീവ്രമായി ചൂട്......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story