ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 41

Hridayaveenameettumbol

എഴുത്തുകാരി: റീനു

ആൽത്തറയുടെ ഭാഗത്തേക്ക് വന്നപ്പോഴേ കണ്ടിരുന്നു കരിനീല നിറത്തിലുള്ള മുണ്ടും അതിനു ചേർന്ന ഷർട്ടും അണിഞ്ഞ് തങ്ങളെ നോക്കി നിൽക്കുന്നവനെ... മുഖത്ത് കട്ടിയുള്ള താടി രോമങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു, വെട്ടാതെ അലസമായി കിടക്കുന്ന മുടിയിഴകൾ അവന്റെ മാനസിക പ്രയാസം വിളിച്ചു കാണിക്കുന്നുണ്ടായിരുന്നു, ഉറക്കം നഷ്ടപ്പെട്ട കണ്ണുകൾ അത് തന്നെ ഓർത്തുള്ള ആവലാതി ആണെന്ന് അവൾക്ക് പറഞ്ഞു കൊടുത്തു... ഒരു നിമിഷം ഓടിച്ചെന്ന് വാരിപ്പുണരാൻ അവൾക്ക് തോന്നി, പരസ്പരം മിഴികൾ ഉടക്കിയപ്പോൾ ഒരു നിമിഷം രണ്ടു നയങ്ങളും ഇണക്കളെ തിരിച്ചു അറിഞ്ഞു പരസ്പരം ആശയവിനിമയം ആരംഭിച്ചു. അവനെ കണ്ടപ്പോൾ ഉള്ള അവളുടെ കണ്ണുകളുടെ തെളിമ നന്നായി തന്നെ അവൻ മനസ്സിലാക്കിയിരുന്നു... അരികിലേക്ക് ഓടി ചെന്ന് അവളെ വാരിപ്പുണരാൻ അവനും ആഗ്രഹം തോന്നിയിരുന്നു... ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുക്കുന്നതും അത് വാചാലമാകുന്നതും ദീപ്തി നോക്കി കണ്ടു....ആ പ്രണയത്തിന്റെ തീവ്രത അവൾക്ക് മനസിലായി തുടങ്ങി. തങ്ങൾക്ക് അരികിലേക്ക് നടന്നുവരുന്നവനോട് ഉള്ളിൽ വല്ലാത്ത വിദ്വേഷമായിരുന്നു ദീപ്തിക്ക് തോന്നിയിരുന്നത്. ഞങ്ങളുടെ സന്തോഷങ്ങൾ തട്ടിയെടുക്കാൻ വരുന്ന ഒരുവനായി ആണ് അവനെ ദീപ്തി കണ്ടത്,

" ചേച്ചി ഇതാണ് അനൂവേട്ടൻ... ദിവ്യ അവൾക്ക് അവനെ പരിചയപ്പെടുത്തി, " ജനിച്ചപ്പോഴേ അങ്ങനെയായിരുന്നോ പേര്.... അനുവേട്ടനെന്ന് , ദീപ്തിയുടെ സ്വരത്തിലെ പരിഹാസം അനന്തുവിന് ഇഷ്ടമായില്ലെങ്കിലും അവൻ സ്വന്തമായി നിയന്ത്രിക്കാൻ ശ്രമിച്ചു. " അനന്തു..! ദിവ്യ തിരുത്തി കൊടുത്തു, " സമയമില്ല പെട്ടെന്ന് എന്താണെന്നുവെച്ചാൽ പെട്ടന്ന് കാണിക്കാൻ പറ, അവന്റെ മുഖത്തേക്ക് നോക്കാതെ ആണ് ദിവ്യയൊടെ പറഞ്ഞത്.... പെട്ടെന്ന് തന്നെ ഫോൺ എടുത്തു വാട്സ്ആപ്പ് ചാറ്റ് ദീപ്തിയുടെ കൈകളിലേക്ക് വച്ചുകൊടുത്തു,ഒരു നിമിഷം കണ്ടു കണ്ണ് തള്ളി പോയിരുന്നു അവൾക്ക്... സ്ക്രോൾ ചെയ്തു നോക്കും തോറും അവളുടെ വിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്നു ഒരുപാട് കാര്യങ്ങൾ ആണ് അതിൽ ഉണ്ടായിരുന്നത്, അതുവരെ വിവേകിനെ കുറിച്ച് ഉണ്ടായിരുന്ന ഒരു നല്ല ചിത്രം ദീപ്തിയുടെ മനസ്സിൽ നശിച്ചു കൊണ്ടിരിക്കുകയായിരുന്നു... " നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം..? ദീപ്തി അനന്തുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു, " എനിക്ക് അറിവൊന്നുമില്ല എന്നെ അറിയാം എന്ന് പറഞ്ഞത് എന്റെ വീട്ടിൽ വന്നു കാണുവായിരുന്നു.... "' എന്നിട്ട് എന്താ പറഞ്ഞത്...? " ദിവ്യക്ക് എന്നെ ഇഷ്ടമാണെന്ന് അവനോട് പറഞ്ഞു എന്ന് പറഞ്ഞു,

ഞാൻ ഇഷ്ടമാണെന്ന് രീതിയിൽ പെരുമാറിയാൽ ഞാൻ ചോദിക്കുന്ന പണം തരാമെന്നു പറഞ്ഞു, എന്റെ മോശം സാഹചര്യമായിരുന്നു, അതുകൊണ്ട് ഞാൻ അതിനു സമ്മതിച്ചു കൊടുത്തു, പിന്നെ ഞാൻ നേരിട്ട് ദിവ്യയെ ഇഷ്ടമാണെന്ന് പറയണം എന്ന് പറഞ്ഞു,അതും ഞാൻ ചെയ്തു.... " എന്തിനാ ഇങ്ങനെയൊക്കെ അവന് പറഞ്ഞത്... എന്താണ് അവന്റെ ഉദ്ദേശം... ദീപ്തിയുടെ സ്വരത്തിൽ ആശങ്കകൾ നിറഞ്ഞു.... " ഞാൻ ഒന്നും ചോദിച്ചില്ല അവൻ ഒന്നും പറഞ്ഞില്ല.... " നിങ്ങൾ തമ്മിൽ ഇപ്പോഴും കോൺടാക്ട് ഉണ്ടോ...? " വിളിക്കാറുണ്ട് ഞാൻ എടുക്കാറില്ല, തന്റെ ഫോണിൽ അവൻ വിളിച്ച മിസ്ഡ് കോളുകൾ അവൻ കാണിച്ചു കൊടുത്തു.... " ഇതുവരെ എത്ര രൂപ തന്നു അവൻ...? ദീപ്തിയുടെ സ്വരത്തിൽ പരിഹാസം നിറഞ്ഞപ്പോൾ ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ലന്ന് അനന്തുവിന് തോന്നി... " പണത്തിന് അത്യാവശ്യം ഉണ്ടായിരുന്നു, അതിനു വേണ്ടി തന്നെയാണ് ഇതിനുവേണ്ടി ഇറങ്ങിത്തിരിച്ചത്... പക്ഷേ ഒരു പെൺകൊച്ച് ആത്മാർത്ഥമായി സ്നേഹിക്കുന്നത് മനസ്സിലാക്കുമ്പോൾ അമ്മയും പെങ്ങളും ഉള്ള ഒരുത്തൻ അവളെ ചതിക്കാൻ കൂട്ടുനിൽക്കില്ല... ഒരു രൂപപോലും ഈ നിമിഷം വരെ ഞാൻ വാങ്ങിയിട്ടില്ല, അവന്റെ സ്വരം ഉയർന്നപ്പോൾ ഒരു നിമിഷം ദിവ്യ ഭയന്ന് പോയിരുന്നു, ഇരുവരും തമ്മിൽ ഒരു വഴക്ക് ഉണ്ടാവുകയാണെങ്കിൽ അത് തങ്ങളുടെ ഭാവിയെ മോശമായി ബാധിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു, നാളെയും പരസ്പരം കാണേണ്ടവരാണ് ഇരുവരും,

അതുകൊണ്ടുതന്നെ ഒരു വഴക്കുണ്ടാക്കാതെ ഇരിക്കുന്നതാണ് നല്ലത്, " ദിവ്യയെ കല്യാണം കഴിക്കാൻ ആണോ തന്റെ പ്ലാൻ...? തുറന്നുള്ള ദീപ്തിയുടെ ചോദ്യത്തിൽ ഒരു നിമിഷം അവൻ അമ്പരന്നു.... " പെൺകുട്ടികളെ വഞ്ചിക്കുന്ന സ്വഭാവം എനിക്കില്ല.... " എന്നിട്ടാണോ പണത്തിനു വേണ്ടി ഒരു കുട്ടിയൊടെ ഇഷ്ടമാണെന്ന് അഭിനയിക്കാൻ നിങ്ങൾ തയ്യാറായത്.... ദീപ്തിയുടെ ആ ചോദ്യത്തിനു മാത്രം അനന്തുവിന്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നില്ല, " പറഞ്ഞില്ലേ സാഹചര്യമതായിരുന്നു, അന്ന് എനിക്ക് കാശ് അത്യാവശ്യമായിരുന്നു.... എന്റെ ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ ഇങ്ങനെ ഒരു കാര്യത്തിന് സമ്മതിക്കുന്നത്, " എപ്പോൾ മുതലാ ഈ മാനസാന്തരം വന്നത്.? ദീപ്തി ചോദിച്ചു... " മാനസാന്തരം ഒന്നുമല്ല ചെയ്തത് തെറ്റാണെന്ന് തോന്നിയപ്പോഴാണ് തുറന്നു പറഞ്ഞത്, അത് ദിവ്യ അല്ല മറ്റാരെങ്കിലും ആണേലും അങ്ങനെ തന്നെ ഞാൻ ചെയ്തേനെ, കുറച്ചുദിവസം കുറ്റബോധം കൊണ്ട് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ, ഒരു എടുത്തു ചാട്ടത്തിനും സമ്മതിച്ചു എങ്കിലും ഒരു പെൺകുട്ടിയോടും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്, മോഹം കൊടുത്ത് വഞ്ചിക്കുന്നത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്.

പിന്നീട് ചെയ്യാനുണ്ടായ സാഹചര്യമെന്താണെന്ന് വ്യക്തമായിട്ട് ദിവ്യക്കറിയാം, ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്, " എന്താണെങ്കിലും നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യം നടക്കാൻ പോകുന്നില്ല. വിവേകിനെ കൊണ്ട് എന്താണെങ്കിലും കല്യാണം കഴിപ്പിക്കില്ല, അതുപോലെതന്നെ നിങ്ങളെ കൊണ്ട് കല്യാണം കഴിപ്പിക്കുകയും ഇല്ല... ആ മോഹം മനസ്സിൽ വച്ചുകൊണ്ടിരിക്കണ്ട രണ്ടാളും, ഇവിടെവെച്ച് തന്നെ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്... ഞാൻ അനന്ദുവിനെ കുറ്റപ്പെടുത്തി സംസാരിക്കില്ല. നിങ്ങളുടെ വീട്ടിലേക്ക് ദിവ്യയെ വിടാൻ ഞങ്ങൾക്ക് താൽപര്യമില്ല, അങ്ങനെ ഒരു വീട്ടിലേക്ക് ഇവളെ ഞങ്ങൾ വിടില്ല, നിങ്ങളുടെ സാഹചര്യങ്ങൾ ആയിരിക്കാം, പക്ഷേ ഏതൊരു മാതാപിതാക്കൾക്കും അവരുടെ മക്കൾ നല്ല നിലയിൽ ജീവിക്കണമെന്ന ആഗ്രഹമുണ്ടാകും. അറിഞ്ഞുകൊണ്ട് ആരും നമ്മുടെ സ്വന്തം മക്കളെ ഒരു ദുരിതത്തിലേക്ക് തള്ളിവിടില്ല, ഇപ്പൊൾ പ്രണയം ഉണ്ടാവും. അതൊക്കെ വെറും തോന്നലുകൾ മാത്രമാണ്, ഇവിടുന്ന് ജീവിതം തീരില്ല, ജീവിതം തുടങ്ങുമ്പോൾ മനസ്സിലാക്കുമത്. ദിവ്യയുടെ ജീവിതസാഹചര്യവും അനന്ദുവിന്റെ ജീവിതസാഹചര്യം രണ്ടാണ്, ഒരിക്കലും ദിവ്യയെ സന്തോഷിപ്പിക്കാൻ അനന്ദുവിന് പറ്റില്ല, പരസ്പരം അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു പോകാം എന്നൊക്കെ പറഞ്ഞാലും മറ്റൊരു സാഹചര്യത്തിൽ വളർന്ന കുട്ടിയായ ദിവ്യക്ക് ഒരിക്കലും നിങ്ങളുടെ വീടുമായൊ വീട്ടുകാരുമായൊ മുന്നോട്ടു പോകാൻ പറ്റില്ല, ദീപ്തി സൗമ്യമായി പറഞ്ഞു..

" ദീപ്തിയുടെ ചേച്ചി ആയതുകൊണ്ട് തന്നെ എനിക്ക് നിങ്ങൾ പറയുന്നതിന്റെ അർത്ഥം ഒക്കെ മനസ്സിലാവും. ഒരു ചേച്ചിയുടെ ആകുലതയാണ് നിങ്ങൾ പറയുന്നത് മുഴുവൻ, അതുകൊണ്ടാണ് ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിൽക്കുന്നത്... തെറ്റ് എന്റെ ഭാഗത്താണ് ഒട്ടും അർഹിക്കാത്ത ഒരു ആഗ്രഹമാണ് ഞാൻ മനസ്സിൽ കൊണ്ടുനടന്നത്, ദിവ്യയ്ക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നെങ്കിലും ഞാൻ ഒരിക്കലും അത് സമ്മതിച്ചു കൊടുക്കാൻ പാടില്ലായിരുന്നു. പലവട്ടം ഞാൻ എന്റെ അവസ്ഥകളെ കുറിച്ച് ദിവ്യയോട് പറഞ്ഞിട്ടുണ്ട് എന്നിട്ടും വീണ്ടും വീണ്ടും എന്നെ അതിലേക്ക് വലിച്ചിട്ടത് ദിവ്യ തന്നെയാണ്. അത് അവളുടെ തെറ്റല്ല വളരെ ഇഷ്ടപ്പെട്ടു പോയത് കൊണ്ടാണ്, അതെനിക്ക് മനസ്സിലാക്കാൻ കഴിയും ചേച്ചി, എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും മുൻനിർത്തി ചേച്ചിയോടുള്ള എല്ലാ ബഹുമാനത്തോടെ തന്നെ പറയാം എന്നെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ഉപേക്ഷിച്ച് ഞാൻ എങ്ങോട്ടും പോകില്ല.. ആര് സമ്മതിച്ചാലും ഇല്ലെങ്കിലും എന്റെ ജീവിതത്തിൽ അവൾ മാത്രമേ ഉണ്ടാവു, അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ എന്റെ കൂടെ ജീവിക്കാൻ താൽപര്യം ആണെങ്കിൽ എതിരു നിൽക്കുന്നത് ആരാണെങ്കിലും അത് എനിക്ക് പ്രശ്നമല്ല, എന്റെ വീട്ടിലെ സാഹചര്യങ്ങളോ എന്റെ ബാഗ്രൗണ്ടോ നിങ്ങൾ നോക്കേണ്ട കാര്യമില്ല, ഞാൻ അവളെ എങ്ങനെ നോക്കുന്നു അവളെ ഞാൻ സ്നേഹിക്കുന്നു എന്ന് മാത്രം നോക്കിയ മതി,

വിവാഹം എന്ന് പറയുന്നത് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ആണെന്ന് പറഞ്ഞിട്ടുണ്ട്, പക്ഷേ ഞാൻ അതിൽ വിശ്വസിക്കുന്നില്ല... വിവാഹമെന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമാണ്, അതും വേറെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചിരുന്നവർ ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്. ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ആ ഞങ്ങൾക്ക് രണ്ടുപേർക്കും വിശ്വാസമുണ്ട്, ഞങ്ങളുടെ സ്നേഹം മറ്റാരോടും പറഞ്ഞു ബോധ്യപെടുത്താനോ വേണ്ടെന്നുവയ്ക്കാനോ ഞങ്ങൾ തയ്യാറല്ല, എന്ന് പറഞ്ഞു അവളുടെ ജീവിതത്തിൽ ഒരു പ്രശ്നത്തിനും ഞാൻ വരില്ല.. സ്വന്തമാക്കണമെന്ന് വാശി പിടിക്കില്ല, പക്ഷേ എന്റെ കൂടെ മാത്രമേ ജീവിക്കു എന്ന് അവൾ പറഞ്ഞാൽ പിന്നെ എന്റെ മുൻപിൽ ഒരു പ്രതിബന്ധങ്ങളും ഇല്ല, അവൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്, എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് അവൾക്കൊപ്പം മാത്രമായിരിക്കും... അവൾക്കെന്നെ വേണ്ട മറ്റൊരു ജീവിതം തിരഞ്ഞെടുക്കണം എന്ന് തോന്നിയാൽ അതിനും ഞാൻ എതിര് നില്ക്കില്ല, ഇതിനപ്പുറം ഒന്നും എനിക്ക് പറയാനില്ല... അനന്തുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു....... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story