ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 43

Hridayaveenameettumbol

എഴുത്തുകാരി: റീനു

രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് പടിപ്പുര കടന്ന് വീണയും വിവേക്കും അകത്തേക്ക് വരുന്നത് കണ്ടത്... ഒരു നിമിഷം ഞെട്ടി രണ്ടു പേരും പരസ്പരം നോക്കി .. " ഇയാൾ ഇത് എപ്പൊൾ വന്നു ചേച്ചി...? എന്തിനാ ഇവിടെ വരുന്നത്,? അല്പം ഭയത്തോടെ തന്നെ അവൾ ചോദിച്ചു. " വന്ന വിവരം ഒന്നും നമ്മളെ അറിയിച്ചിട്ടില്ലല്ലോ ഒരുപക്ഷേ കല്യാണം ഉറപ്പിക്കാനുള്ള വരവായിരിക്കും.... ദീപ്തി പറഞ്ഞു... " എനിക്ക് നന്നായിട്ട് പേടി വരുന്നുണ്ട് ചേച്ചി... ദിവ്യ പറഞ്ഞപ്പോൾ അത്ഭുതത്തോടെ ദീപ്തി അവളെ നോക്കി "നീ എന്തിനാ പേടിക്കുന്നത്...? ഇവിടെ വന്ന് നിന്നെ അവർ ആരും തട്ടിക്കൊണ്ടുപോകില്ലല്ലോ.... എന്തൊക്കെ സംഭവിച്ചാലും ഈ കല്യാണം നടക്കില്ല, ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇത് നടത്താൻ സമ്മതിക്കില്ല... അച്ഛനോട് എന്തെങ്കിലുമൊക്കെ പറഞ്ഞു കല്യാണം മുടക്കണം തൽക്കാലം അനന്ദുവിന്റെ കാര്യം പറയാൻ നിൽക്കണ്ട... ദീപ്‌തി പറഞ്ഞു.. " സത്യമാണോ ചേച്ചി പറയുന്നത്...? വിശ്വസിക്കാനാവാത്ത സന്തോഷത്തോടെ ദിവ്യ ചോദിച്ചു.. " നീ പിന്നെ എന്താ കരുതിയത്..? ഞാൻ കുടുംബത്തിന്റെ സൽപ്പേര് ഓർത്തു നിന്നെ ഒരു അപകടത്തിലേക്ക് തള്ളിവിടുന്ന അത്രയ്ക്ക് ദുഷ്ടയാണ് ഞാൻ എന്ന് നിന്റെ ചേച്ചി എന്നാണോ നീ വിചാരിച്ചത്..? കുടുംബത്തിന്റെ സൽപ്പേരും ഉറപ്പിച്ച വിവാഹവും മാറി പോകുന്നത് ഒന്നുമല്ല നമ്മുടെ കുട്ടികളുടെ ജീവൻ ആണ് നമുക്ക് ഏറ്റവും വലുത്...

ജീവിതത്തെക്കാൾ വലുതായി എനിക്ക് മറ്റൊരു സന്തോഷവും ഇല്ല,. " എനിക്ക് സമാധാനമായി ചേച്ചി എങ്കിലും എനിക്കൊപ്പം ഉണ്ടല്ലോ "എനിക്കൊപ്പം ഉണ്ടല്ലോ എന്ന് നീ ഇടയ്ക്ക് പറയണ്ട, ഞാൻ ഉള്ളത് വിവേകുമായുള്ള കല്യാണം നടക്കാതിരിക്കാൻ മാത്രമാണ്, അല്ലാതെ മറ്റൊന്നുമല്ല... ഒരിക്കൽ കൂടി ദീപ്തി പറഞ്ഞു, ചിരിയോടെ ദിവ്യ അകത്തേക്ക് പോയി... ആ നിമിഷം തന്നെ പടികടന്ന് വീണയും വിവേകുമെത്തി... " ആഹാ ദീപ്തിയിവിടെ ഉണ്ടായിരുന്നോ ..? ഞാൻ വിചാരിച്ചു നീ അവിടെ ആയിരിക്കുമെന്ന്, വീണ പറഞ്ഞു... " കഴിഞ്ഞ ആഴ്ച മുഴുവൻ കൊച്ച് ഇവിടെ അല്ലായിരുന്നോ, അല്ലെങ്കിൽ ഇപ്പോഴത്തെ പെൺപിള്ളേരുടെ ഒരു സ്റ്റൈലാണ് കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം വീട്ടിൽനിന്ന് മാറില്ല, പണ്ട് ഞാൻ കല്യാണം കഴിച്ചു പോയ സമയത്ത് നമ്മുടെ വീട്ടിലേക്ക് വരണമെങ്കിൽ വല്ല വിഷുവോ ഓണമോ അങ്ങനെ എന്തെങ്കിലും വരണം, അല്ലെങ്കിൽ കുടുംബത്തിൽ എന്തെങ്കിലും കല്യാണം, ഇപ്പോൾ അതൊന്നും അല്ലല്ലോ കല്യാണം കഴിച്ച പെൺകുട്ടികൾ അവരുടെ വീട്ടിൽ ആണ്... ഭർത്താവ് കൂടി നാട്ടിൽ ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട, എന്തൊരു കാലമാണോ...? വീണയുടെ ആ മറുപടി അത്രയ്ക്ക് ദീപ്തി ഇഷ്ടപ്പെട്ടില്ല... വിളറി ഒരു പുഞ്ചിരി മാത്രമാണ് വിവേക് ചിരിച്ചത്, വീണയുടെ മറുപടി ദീപ്തിയിൽ ഉണ്ടാക്കിയ അസ്വസ്ഥത വിവേകിന് മനസ്സിലായിരുന്നു... രണ്ടുവട്ടം അമ്മയുടെ കയ്യിൽ തട്ടി അവൻ...

എങ്കിലും ഒരു മാറ്റവും ആ വർത്താമാനത്തിന് ഉണ്ടായില്ല, " അല്ല അമ്മായി ഈ കല്യാണം കഴിച്ചു വിടുക എന്ന് പറഞ്ഞാൽ ഈ വീട്ടിൽ നിന്ന് പൂർണമായും ഇറക്കി വിടുക എന്നുള്ള അർത്ഥമില്ലല്ലോ, കല്യാണം കഴിഞ്ഞു എന്ന് വച്ചാ ഇത് എന്റെ വീട് ആവാതിരിക്കുമോ.? ഇവിടേക്കെ എനിക്ക് വരുന്നതിനുള്ള എന്തെങ്കിലും വിശേഷം ഉണ്ടേൽ മാത്രമേ നടക്കൂ എന്ന് ഇല്ലല്ലോ, മാത്രമല്ല ഞാൻ ഇവിടെ വരുന്നതിന് എന്റെ ഭർത്താവിന്റെ വീട്ടുകാർക്കും എന്റെ അച്ഛനും അമ്മയ്ക്കും ഒന്നുമില്ലാത്ത ബുദ്ധിമുട്ട് കാണുന്നവർക്ക് മാത്രം എന്താണെന്ന് എനിക്കറിയില്ല... ആ ബുദ്ധിമുട്ട് ഞങ്ങൾ ആരും അത്ര കാര്യമായി എടുക്കുന്നില്ല, ദീപ്തിയുടെ മറുപടിയിൽ നീരസം തോന്നിയെങ്കിലും അത് പ്രകടിപ്പിച്ചിരുന്നില്ല വീണ, ആവശ്യം തങ്ങളുടെ ആയതുകൊണ്ട്.... " ഞാനൊരു തമാശ പറഞ്ഞതാ അപ്പോഴത്തേക്ക് നീ അതങ്ങ് കാര്യമായിട്ട് എടുത്തോ..? ഏട്ടൻ ഉണ്ടോ...,? " അച്ഛൻ ഇപ്പോൾ വരുന്ന സമയം അല്ലെന്ന് അമ്മായിയ്ക്ക് അറിയാമല്ലോ... "ഏടത്തിയോ...? "അകത്തുണ്ട്... ഞാൻ വിളിക്കാം, വിവേകിനോട് അവൾ ഒന്ന് ചിരിച്ചു പോലുമില്ലെന്ന് വീണ ശ്രദ്ധിച്ചു... എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് വിവേക് ഭയക്കാതിരുന്നില്ല... സാധാരണ എപ്പോൾ കണ്ടാലും തന്നോട് വലിയ സ്നേഹത്തോടെ സംസാരിക്കുന്നത് ആണ്.. ഇന്ന് അത് ഉണ്ടായില്ല, അതുകൊണ്ട് തന്നെ എന്തെങ്കിലും കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്ന ഭയം ആയിരുന്നു മനസ്സ് നിറയെ...

അനന്ദുവിനെ ഫോൺവിളിച്ച് കിട്ടാത്തതോടെ പെട്ടെന്ന് തന്നെ കാര്യങ്ങൾ മുൻപോട്ടു നിൽക്കാൻ സാധിക്കില്ല എന്ന് ഉറപ്പായിരുന്നു, എങ്ങനെയെങ്കിലും ട്രാൻസ്ഫർ ലഭിച്ചതിനു ശേഷം വേണം വിവാഹം നടത്താൻ... വിവാഹത്തെക്കുറിച്ച് ഇഷ അറിയുകയാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവും എന്ന് ഉറപ്പായിരുന്നു, ചില കാര്യങ്ങൾക്ക് നീക്കുപോക്ക് ഉണ്ടാക്കാൻ വേണ്ടിയാണ് ഈ യാത്ര... അതിനിടയിൽ ആത്മവിശ്വാസത്തിൽ ചെറിയൊരു മങ്ങലേൽപ്പിക്കുന്നു ദീപ്തിയുടെ പ്രവർത്തിക്ക് സാധിച്ചുവെന്ന് വിവേക് ഓർത്തു, ഇവിടെ നിന്നും ഇറങ്ങിയാൽ അനന്ദുവിനെ നേരിൽ കാണണം എന്നാണ് കരുതിയിരുന്നത്... " അമ്മേ... അമ്മായിയും വിവേകും വന്നിട്ടുണ്ട്... അടുക്കളയിലേക്കു ചെന്ന് ദീപ്തി പറഞ്ഞപ്പോൾ മനസ്സിലാകാതെ സുഭദ്ര അവളെ നോക്കി.. " വിവേക് വന്നിട്ടുണ്ടോ...? നമ്മളൊന്നും അറിഞ്ഞില്ലല്ലോ, " അല്ലെങ്കിലും നമ്മൾ ഒന്നുമറിയാതെയാണല്ലോ അവന്റെ ഓരോ കളികൾ... ദീപ്തി പറഞ്ഞു... " നീ എന്തൊക്കെയാ ഈ പറയുന്നത്, എനിക്കൊന്നും മനസ്സിലാകുന്നില്ല... സുഭദ്ര അവളെ സൂക്ഷിച്ചു നോക്കി... " അമ്മയ്ക്ക് ഇപ്പോൾ ഒന്നും മനസ്സിലാവില്ല, വൈകാതെ മനസ്സിലാവും... അവർ വന്ന ഉടനെ എന്നെ കുത്തി വർത്തമാനം പറയാൻ തുടങ്ങി,

" എന്തു പറഞ്ഞു...? " കല്യാണം കഴിപ്പിച്ചു വിട്ട ഞാൻ ഫുൾ ടൈം ഇവിടെ ആണെന്ന്, അതിന്റെ വിഷമം അവർക്ക് ആണത്രെ, " അവരുടെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ... അതൊന്നും കണക്കാക്കേണ്ട, പിന്നെ നീ ഒന്നും പറയാൻ നിൽക്കണ്ട, നാളെ നമ്മുടെ കൊച്ചു അവിടേക്ക് കയറി പോകാനുള്ളതാണ്, വീണയുടെ സ്വഭാവം വെച്ച് നമ്മൾ പറഞ്ഞ ചെറിയ കാര്യം പോലും മനസ്സിലിട്ട് അതൊക്കെ കാണിക്കും, എന്തിനാ വെറുതെ... " അത് ശരിയാവില്ല അമ്മേ, അതിനെക്കുറിച്ച് നമ്മുക്ക് വിശദമായിട്ട് പറയാം.. അമ്മ ഇപ്പൊൾ അവരോട് വലിയ സ്നേഹം ഒന്നും കാണിക്കാൻ നിൽക്കണ്ട... " നീ എന്താ ഈ പറയുന്നത്, ദിവ്യ അവിടേക്ക് വിടണ്ട.... " ഉറപ്പിച്ച് കല്യാണത്തെക്കുറിച്ച് ആണ് നീ പറയുന്നത്,ഈ നാട്ടുകാർക്ക് മൊത്തം അറിയാം വിവേക് കല്യാണം കഴിക്കാൻ പോകുന്നത് ദിവ്യയേയാണെന്ന്, അപ്പോൾ നീ ഇങ്ങനെയൊക്കെ പറഞ്ഞാലോ.... " അമ്മ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്...? നിശ്ചയം കഴിഞ്ഞ കല്യാണം പോലും ഇവിടെ നടക്കാതെ മാറുന്നു, അപ്പോഴാണ് ഉറപ്പിച്ച കല്യാണം... നാളെ ഒരു പ്രശ്നം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഈ പറയുന്നത്, " ഇവിടെ എന്തൊക്കെ നടക്കുന്നത്... എനിക്ക് മനസ്സിലാവുന്നില്ല, ആദ്യം നീ തന്നെ പറഞ്ഞു ഈ കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന്... ഇപ്പൊൾ നീ തന്നെ പറയുന്നു ഈ കല്യാണം നടത്തണ്ടന്ന്, ദേ ഞാൻ ഒരു കാര്യം പറയാം ചേട്ടത്തിയും അനിയത്തിയും തമ്മിലുള്ള എന്തെങ്കിലും ഒത്തുകളിയാണെങ്കിൽ കുറച്ചു മുൻപേ പറഞ്ഞ കാര്യമേ എനിക്ക് പറയാനുള്ളൂ, എന്റെ ശവം കാണും....

നീ അനിയത്തിയുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എങ്കിൽ.... അമ്മയ്ക്ക് ആവലാതി ആയി... " അമ്മയെ പോലെയുള്ളവർ ആണ് ഇപ്പോഴും പെൺകുട്ടികളുടെ ജീവിതം തകർക്കുന്നത്... ഇങ്ങനെ ഓരോ ഭീഷണി പറഞ്ഞല്ലേ പേടിപ്പിക്കുന്നത്, പിന്നെ എങ്ങനെയാണ് കല്യാണത്തിന് സമ്മതിക്കാതെ ഇരിക്കുന്നത്...? അവസാനം മക്കളുടെ ശവം കാണുമ്പോൾ ഇങ്ങനെയുള്ള അമ്മമാർക്ക് സമാധാനമാകും... " ദീപ്തി.......!!!!!!!എന്താണ് നീ പറയുന്നത്..... ഈ വട്ടം അല്പം ഉയർന്നിരുന്നു സുഭദ്രയുടെ ശബ്ദം.. " വെറുതെ പറയുന്നതല്ല, ഈ കല്യാണം നടന്നാൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞതുകൊണ്ട് പറഞ്ഞത് ആണ്... ഇപ്പോൾ എനിക്ക് എല്ലാ കാര്യങ്ങളും അമ്മയുടെ വിശദമായിട്ട് പറയാൻ പറ്റില്ല, പിന്നെ ഞാൻ വിശദമായിട്ട് പറയാം... അതിനർത്ഥം ഞാൻ അവൾക്ക് കൂട്ടു നിൽക്കുവാണെന്ന് അല്ല, നമ്മൾ അവളെ ഒരുപാട് സ്നേഹിക്കുന്നതു കൊണ്ടുതന്നെ ഞാനീ പറയുന്നത്, ഇപ്പോൾ ഞാൻ എന്തു പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാവില്ല, കാരണം അമ്മ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ജീവിക്കുന്നത് കൊണ്ടാണ്.. അവിടെ നിന്ന് വന്നാൽ ഞാൻ പറയുന്ന കാര്യം എന്താണെന്ന് മനസ്സിലാകും, മകളുടെ വാക്കുകൾ കേട്ട് എന്താണെന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു സുഭദ്ര........ കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story