ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 44

Hridayaveenameettumbol

എഴുത്തുകാരി: റീനു

ഞാൻ അവൾക്ക് കൂട്ടു നിൽക്കുവാണെന്ന് അല്ല, നമ്മൾ അവളെ ഒരുപാട് സ്നേഹിക്കുന്നതു കൊണ്ടുതന്നെ ഞാനീ പറയുന്നത്, ഇപ്പോൾ ഞാൻ എന്തു പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാവില്ല, കാരണം അമ്മ ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ജീവിക്കുന്നത് കൊണ്ടാണ്.. അവിടെ നിന്ന് വന്നാൽ ഞാൻ പറയുന്ന കാര്യം എന്താണെന്ന് മനസ്സിലാകും, മകളുടെ വാക്കുകൾ കേട്ട് എന്താണെന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു സുഭദ്ര.. " നീ എന്തൊക്കെയാണ് ദീപ്തി പറയുന്നത്, എനിക്ക് മനസ്സിലാവുന്നില്ല " അമ്മയ്ക്ക് ഞാൻ എന്തു പറഞ്ഞാലും മനസ്സിലാവില്ല... മനസ്സിലാകണമെങ്കിൽ കുറച്ചു സമയമെടുക്കും, ഏതായാലും ഒരു കാര്യം മാത്രം തൽക്കാലം മനസ്സിലാക്കിയാൽ മതി... അവളെ അവിടേക്ക് വിടുന്നതും അവളെ കായലിലേക്ക് എടുത്തു എറിയുന്നതും ഒരുപോലെയാണെന്ന് .... " ദീപ്തി എന്താണെന്ന് വെച്ചാൽ നീ എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ പറ...... " ഞാൻ പറഞ്ഞില്ലേ ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാവില്ല.... അവര് വന്നിട്ട് കുറേ സമയമായി, അമ്മ അവിടെ ചെല്ല്, " എങ്കിൽ നീ ചായക്ക് വെള്ളം വെയ്ക്ക്... "ശരി... "അപ്പോൾ നിനക്ക് പോകണ്ടേത് അല്ലേ...? " ഞാൻ ഇന്നിനി പോകുന്നില്ല, അവർ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇനി ഇവിടെ രണ്ടുദിവസം നിന്നിട്ടെ പോകുന്നുള്ളൂ..പിന്നെ അച്ഛനോട് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. അതിനുശേഷമേ പോകുന്നുള്ളൂ.... കാര്യമൊന്നും മനസ്സിലായില്ലെങ്കിലും സുഭദ്ര ഉമ്മറത്തേക്ക് ചെന്നിരുന്നു,

" എന്താ വീണേ വിവേക് വന്ന കാര്യം ഞങ്ങൾ ആരും അറിഞ്ഞു പോലുമില്ലല്ലോ...മോനും വിളിച്ചു പറഞ്ഞില്ലല്ലോ.... നീരസം ഒന്നും കാണിക്കാതെ സുഭദ്ര സംസാരിച്ചപ്പോൾ തന്നെ വിവേകിന് പകുതി ആശ്വാസമായിരുന്നു.... " പെട്ടെന്നുള്ള വരവായിരുന്നു അമ്മായി, ആരെയും അറിയിക്കാൻ പറ്റിയില്ല.... വീട്ടിൽ പോലും പറഞ്ഞില്ല... പെട്ടെന്ന് ലീവ് കിട്ടിയപ്പോൾ ഞാൻ ഇങ്ങ് പൊന്നു... ഒരു ട്രാൻസ്ഫർ ശ്രമിക്കുന്നുണ്ടായിരുന്നു, ഇവിടെ പരിചയത്തിലുള്ള ഒരാളുണ്ട്, അയാളെ ഒന്ന് കാണണം... എറണാകുളം വരെ ഒന്ന് പോകണം... അതാണ് പെട്ടെന്ന് വന്നത്.... " എത്രനാൾ ഉണ്ട് മോനെ ലീവ്...? " ഒന്നും തീരുമാനിച്ചിട്ടില്ല അമ്മായി, " ദീപ്തിയോട് ഞാൻ എന്തോ ചോദിച്ചു അവൾക്ക് അത് ഇഷ്ടമായില്ല.. അതിനാണ് ദേഷ്യപ്പെട്ട് അകത്തേക്ക് പോയത്... തന്റെ മനസ്സിലെ നീരസം മറച്ചുവെച്ചില്ല വീണ..... " അവളുടെ കാര്യം അറിയാവുന്നതല്ലേ വീണയ്ക്ക്,എന്തെങ്കിലും ഇത്തിരി മതി കല്യാണത്തിന് മുമ്പ് എന്നോട് പോലും ഇങ്ങനെയായിരുന്നു, എന്നോട് തൊട്ടതിനും പിടിച്ചതിനുമൊക്കെ വാശി, കല്യാണം കഴിച്ചതോടെ ആണ് ഒക്കെ മാറിയത്... " ഉം.... അതോക്കെ പോട്ടെ ദിവ്യ മോൾ ഇവിടെയില്ലേ...? കൃത്രിമമായ സ്നേഹത്തിൽ വീണയത് ചോദിച്ചപ്പോൾ സുഭദ്രയുടെ മുഖം തെളിഞ്ഞിരുന്നു... " ഞാൻ വിളിക്കാം.... സുഭദ്ര പറഞ്ഞു... "വേണ്ട ഉറങ്ങൂവോ മറ്റോ ആണെങ്കിൽ ഉറങ്ങട്ടെ..... ഇത്രയും നാളും കോളേജിലൊക്കെ പോയി വന്നതല്ലേ, കുറച്ചു ദിവസം ഉറങ്ങട്ടെ, അല്ലെങ്കിൽ കല്യാണം ഒക്കെ ആകുമ്പോഴേക്കും ക്ഷീണിച്ചിരിക്കും....

വീണ പതിയെ വിഷയത്തിലേക്ക് വന്നിരുന്നു.... " കല്യാണം ഒരു വർഷം കഴിഞ്ഞല്ലേ....അങ്ങനെ അല്ലെ പറഞ്ഞത്.... അങ്ങനെയാണല്ലോ വിശ്വേട്ടൻ പറഞ്ഞത്, മനസ്സിലാകാത്തത് പോലെ സുഭദ്ര ചോദിച്ചു..... " അങ്ങനെ തന്നെയായിരുന്നു പറഞ്ഞത് ഇത് ഇപ്പോൾ എന്താ വീണേ പറയുക, ഇനിയിപ്പോൾ എന്തിനാ വച്ചു താമസിപ്പിക്കുന്നത്, ഞാൻ ആലോചിച്ചപ്പോൾ അവൾ ഇവിടെ നിന്നാലും അവിടെ നിന്നാലും എന്താണ് മാറ്റം വിനയയും കൂടി പോയി കഴിയുമ്പോൾ ഞാൻ അവിടെ ഒറ്റയ്ക്ക് അല്ലെ, ഒന്ന് മിണ്ടിയും പറഞ്ഞിരിക്കാൻ എനിക്ക് ആരെങ്കിലും വേണ്ടേ..? അപ്പൊ പിന്നെ കല്യാണം ഉടനെ നടത്തുന്നത് തന്നെയാണ്, ഇനിയിപ്പോൾ മോതിരം മാറ്റം നടത്തി വീണ്ടും കുറച്ചുകാലം ഇവിടെ നിർത്തുക അതുകഴിഞ്ഞ് കല്യാണം ഇന്നത്തെ കാലത്ത് വാർത്തകളൊക്കെ നമ്മൾ കേൾക്കുന്നില്ലേ, കുട്ടികളുടെ മനസ്സ് എപ്പോഴ മാറ്റം വരും എന്ന് നമുക്ക് പറയാൻ പറ്റില്ല, അതുകൊണ്ട് അക്കാര്യം കൂടി സംസാരിക്കാൻ ഞാൻ ഇങ്ങോട്ട് വന്നത്.... വീണയുടെ വാക്കുകൾ കേട്ട് സുഭദ്ര അമ്പരന്നു... " എന്നോട് പറഞ്ഞാൽ എന്ത് ചെയ്യാനാ വീണ, വിശ്വേട്ടൻ കടയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ വേണ്ടി പോയിരിക്കുകയാണ്... ഇനി വരുമ്പോൾ രാത്രിയാകും, വിശ്വേട്ടൻ കൂടെ ഉള്ള സമയത്ത് വന്നിരുന്നെങ്കിൽ.... " ഏട്ടൻ ഉള്ളപ്പോൾ എപ്പോ വേണമെങ്കിലും വരാല്ലോ, ഇപ്പൊൾ ഭദ്രയോടെ ഒന്ന് പറയാൻ വേണ്ടി വന്നു എന്നേയുള്ളൂ, മാത്രമല്ല ഭദ്ര തന്നെ ചേട്ടനോട് പറഞ്ഞാൽ മതി....

അതിനു ശേഷം നിങ്ങൾ രണ്ടുപേരും കൂടി അങ്ങോട്ടു വരിക, എന്നിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം... പറ്റുകയാണെങ്കിൽ വിനയയുടെയും വിവേകിന്റെയും ഒരേദിവസം നടത്താന്ന് ആണ് ഞാൻ വിചാരിക്കുന്നത്. ചെലവും കുറഞ്ഞിരിക്കും, ഇവൻ പറയുന്നത് ഇവന് ഇവിടെ ട്രാൻസ്ഫർ കിട്ടും എന്നാണ്.... എറണാകുളത്ത് ജോലി കിട്ടുമെന്ന് അറിയുന്നത്... അങ്ങനെയാണെങ്കിൽ പിന്നെ വീട്ടിൽ നിന്ന് വന്നു പോവുകയും ചെയ്യാലോ,രണ്ടുപേരും തമ്മിൽ പിരിഞ്ഞിരിക്കുന്നു എന്ന ഏട്ടന്റെ വിഷമം ആവശ്യവുമില്ല, വീണ കാര്യങ്ങൾ വ്യക്തമാക്കി... " ചേട്ടനും കൂടി വരാതെ ഞാൻ ഇക്കാര്യത്തിൽ എങ്ങനെ അഭിപ്രായം പറയുക, "ഏട്ടനോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞുകൊള്ളാം, ഏട്ടൻ ഉണ്ടെന്ന് കരുതിയ ഞാൻ ഇങ്ങോട്ട് വന്നത്.... അതാണ് ഈ സമയം നോക്കി വന്നതും, സാരമില്ല ഏട്ടൻ വന്നു കഴിയുമ്പോൾ ഞങ്ങൾ രണ്ടാളും കൂടി അവിടേക്ക് വരാം, അപ്പോഴേക്കും ദീപ്തി ചായയും ആയി എത്തിയിരുന്നു ചായ സുഭദ്രയുടെ കയ്യിൽ കൊടുത്തതിനു ശേഷം അവർക്ക് പുറകിലായി ആണ് ദീപ്തി നിന്നത്... " കുഞ്ഞ് എന്തിയെ ദീപ്തി....? വീണ ഒന്നും സംഭവിക്കാത്തതുപോലെ ദീപ്തിയോട് ചോദിച്ചു.... " അവൻ ദിവ്യയുടെ കൂടെ ഇരിക്കാ, അവന് അവളെ കണ്ടാൽ പിന്നെ ആരെയും വേണ്ട... " ഒരു മിട്ടായി പോലും എടുക്കാൻ മറന്നു പോയി, ഇവനും ഈ വട്ടം വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ല, അവിടുത്തെ സാധനങ്ങളൊന്നും കൊള്ളില്ല,

തുണിയൊക്കെ ആണെങ്കിലും ഒരു അലക്കിനില്ല... ഗൾഫിൽ ഒന്നും അല്ലല്ലോ... നമ്മുടെ നാട്ടുകാർക്ക് വല്ലതും അറിയണോ... ഇവന് വന്നു എന്ന് പറഞ്ഞ് വീട്ടിലേക്ക് വരുന്ന ബന്ധുക്കൾക്ക് അറിയേണ്ടത് അവിടെനിന്ന് എന്താണ് കൊണ്ടുവന്നതെന്നാണ്, ഗൾഫിൽ പോയിട്ട് വന്നതുപോലെ.... എന്തൊക്കെയോ മധുരം ഉള്ള സാധനങ്ങൾ കൊണ്ടുവന്നിരുന്നു, ഇവിടേക്ക് കൊണ്ടു വരാൻ വേണ്ടി എടുത്ത വച്ചതാ, പക്ഷേ ഇറങ്ങാൻ സമയത്ത് അത് എടുക്കാൻ മറന്നു.... വീണ പറഞ്ഞത് ദീപ്തിക്ക് ഇഷ്ടമായിരുന്നില്ല, " ഇവിടെ ഇല്ലാത്ത സാധനങ്ങൾ ഒന്നും അല്ലല്ലോ അമ്മായി അവിടെ കിട്ടുന്നത്, ഇന്നത്തെ കാലത്ത് ഗൾഫിൽ കിട്ടുന്ന സാധനങ്ങൾ പോലും ഇവിടെ കിട്ടും.... അല്ലെങ്കിൽ തന്നെ ഇതിനൊക്കെ ആർക്കാണു കൊതി....ആർക്കും അത്യാവശ്യം, മാത്രമല്ല അവൻ അങ്ങനെ ഒരു സാധനങ്ങളും കഴിക്കാറില്ല, അവനു വേണ്ടതൊക്കെ അവന്റെ അച്ഛൻ കൊണ്ടുവരാറുണ്ട്.... ദീപ്തിയുടെ സംസാരം കേട്ട് മുഖത്തടിച്ചത് പോലെയാണ് ഇരുവർക്കും തോന്നിയത്.... പക്ഷേ ഇറങ്ങി പോകാൻ പോലും നിർവ്വാഹമില്ല, ദേഷ്യം ഉള്ളിലൊതുക്കി ആണ് ഇരുവരും ഇരുന്നത്... അതുകൊണ്ടുതന്നെ കൊണ്ടുവന്ന് ചായ കുടിക്കാതെ ആണ് വീണ പ്രതിഷേധിച്ചത്, സുഭദ്ര അവളെ നോക്കി ഒന്ന് കണ്ണുരുട്ടി എങ്കിലും യാതൊരു കൂസലുമില്ലാതെ നിൽക്കുകയാണ് ദീപ്തി, ഇത്രയും നേരം തങ്ങളുടെ സംസാരം കേട്ടിട്ട് പുറത്തേക്ക് പോലും ദിവ്യ വന്നില്ലല്ലോ എന്ന് ദേഷ്യമായിരുന്നു വീണയ്ക്ക്...

ദീപ്തിയും ദിവ്യയും തമ്മിൽ സംസാരിച്ചു നിക്കുന്നത് കണ്ടതാണ്.. തങ്ങളെ കണ്ടപ്പോഴേക്കും അകത്തേക്കു പോകുന്നത് വ്യക്തമായി കണ്ടതാണ്, എന്തൊക്കെയോ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തമായി തന്നെ വിവേകിന് സംശയം തോന്നിയിരുന്നു... " എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ അമ്മായി.... എനിക്ക് അത്യാവശ്യം ആയിട്ട് ഒരാളെ കാണാനുണ്ട്, രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി അത് പറഞ്ഞാണ് വിവേക് ഇറങ്ങിയത്.... തിരികെ വീട്ടിലേക്ക് പുറപ്പെട്ടുവെങ്കിലും എത്രയും പെട്ടെന്ന് അനന്തുവിനെ കാണണം എന്ന ചിന്തയായിരുന്നു മനസ്സിൽ നിറയെ, " അമ്മ വീട്ടിലേക്ക് നടന്നോ.... എനിക്ക് ഒരു കൂട്ടുകാരനെ കാണാൻ ഉണ്ട്, അത് കഴിഞ്ഞിട്ട് ഞാൻ വരാം, ദിവ്യയുടെ വീട്ടിൽ നിന്നും ഇറങ്ങിയ വിവേക് വീണയോട് പറഞ്ഞു.... " ഏതു കൂട്ടുകാരനെ.... " അതൊക്കെ ഞാൻ വന്നതിനു ശേഷം പറയാം... അമ്മ വീട്ടിലേക്ക് നടക്ക്.... " ഒരു കാര്യം ചോദിക്കട്ടെ വിവേകേ, തള്ളയുടെയും മോളുടെയും വർത്തമാനവും രീതിയും കണ്ടിട്ട് നിനക്ക് എന്തെങ്കിലും സംശയം തോന്നിയോ...? ആ ഇളയപെണ്ണിനെ പുറത്തോട്ട് കണ്ടുമില്ല... വീണ പറഞ്ഞു.. " സംശയമൊന്നും എനിക്ക് തോന്നിയില്ല... മനസ്സിലാകാത്തത് പോലെ വിവേക് വീണയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " കല്യാണത്തിന് ഒരു ഇഷ്ട്ടകുറവ് ഉള്ളതുപോലെ എനിക്ക് തോന്നിയത്... കാരണം എന്താണെന്ന് മനസ്സിലാക്കാൻ പറ്റിയിട്ടില്ല, നിനക്ക് എന്താണ് തോന്നുന്നത്...

" എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല.... മനസ്സിൽ പല തരത്തിലുള്ള സംശയങ്ങൾ നിറഞ്ഞുനിന്നിരുന്നുവെങ്കിലും മനസ്സിലാകാത്തത് പോലെയാണ് വിവേക് വീണയോട് സംസാരിച്ചത്... " ആ പെണ്ണിനെ വേറെ വല്ല ബന്ധവും കാണുമോന്ന് ആണ് എനിക്ക് പേടി... " അങ്ങനെയൊന്നും ആയിരിക്കില്ല അമ്മേ... അമ്മ വെറുതെ ആവശ്യമില്ലാത്തത് ചിന്തിച്ചു കൂട്ടണ്ട, ഈ സമയത്ത് ദിവ്യയെ പറ്റി മോശമായി ഒന്നും വിണയോട് പറയുന്നത് ശരിയല്ലെന്ന് അവന് തോന്നിയിരുന്നു... കാരണം ദിവ്യമായുള്ള വിവാഹം ഇപ്പോൾ തന്റെ മാത്രം ആവശ്യമാണ്. എങ്ങനെയെങ്കിലും ജോലി പൂർണ്ണമായും രാജിവെക്കണം, അതിനുശേഷം അമ്മയോട് പറഞ്ഞു ഒരു ബിസിനസ് തുടങ്ങണം, അങ്ങനെ വേണം ഇഷയിൽ നിന്നും ഒരു മോചനം നേടാൻ, അവൻ മനസ്സിൽ ചിന്തിച്ചു കഴിഞ്ഞിരുന്നു... വീണ വീട്ടിലേക്ക് പോയതിനുശേഷം രണ്ടിൽ ഒന്ന് തീരുമാനിക്കണമെന്ന നിലയിലാണ് അനന്തുവിന്റെ വീട്ടിലേക്ക് നടന്നത്. ...... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story