ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 46

Hridayaveenameettumbol

എഴുത്തുകാരി: റീനു

" ഈ വയല് കഴിഞ്ഞുള്ള വഴി ഇറങ്ങി കുറച്ച് അങ്ങോട്ട് പോകുമ്പോൾ ഒരു കനാൽ കാണാം അതിന്റെ ഇപ്പുറത്തെ വീട് ആണ്... " ശരി ആന്റി....! അവൾ അവർക്ക് നന്ദി പറഞ്ഞ് അവിടേക്ക് നടന്നപ്പോൾ, അവരുടെ കണ്ണുകൾ അവൾക്ക് നേരെ നീളുന്നുണ്ടായിരുന്നു അവൾ പറഞ്ഞതൊന്നും അവർ വിശ്വസിച്ചിട്ട് ഉണ്ടായിരുന്നില്ല.. അവര് പറഞ്ഞ വഴിയിലൂടെ ഇറങ്ങി നടന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഒരു ചെറിയ വീട് കണ്ടിരുന്നു, ചെറിയൊരു സംശയം തോന്നിയെങ്കിലും വീടിന്റെ കുറച്ചു താഴെയായി ഇരിക്കുന്ന ആ പഴയ ബൈക്ക് സംശയ നിവാരണത്തിനുള്ള കാരണമായിരുന്നു..... സന്തോഷവും വേദനയും എല്ലാംകൂടി സമ്മിശ്രമായി ചേർന്ന നിമിഷം, അവൾക്ക് കാലുകൾക്ക് ശക്തി ഇല്ല എന്നു തോന്നി, അവിടേക്ക് നടന്നു.... വീടിനു മുൻപിൽ ആരും ഉണ്ടായിരുന്നില്ല, ഒരു നിമിഷം ആരെ വിളിക്കണം എന്ന് ശങ്കിച്ച് അവൾ നിന്നു.... പെട്ടെന്നാണ് മുറ്റത്തെ ഷെഡ് അവളുടെ ശ്രദ്ധയിൽ പെട്ടത്, എപ്പോഴോ ഒരിക്കൽ പറഞ്ഞ സംഭാഷണങ്ങളിൽ അവൻ പറഞ്ഞ അറിവ് ആ ഷെഡിനേക്കുറിച്ച് അവൾക്കുണ്ടായിരുന്നു.... അച്ഛന്റെ ഓർമകളുമായി ആ ഷെഡ്ഡിലാണ് വന്നിരിക്കാറുള്ളത് എന്ന് അവൻ പറഞ്ഞത് അവൾ ഓർത്തു.... എന്തൊ ഒരു ഉൾപ്രേരണയിൽ അവള് ഷെഡ്ഡിന്റെ അരികിലേക്ക് നടന്നു....

പ്രത്യേകിച്ച് ഒരു വാതിൽ ഒന്നും ഇല്ലാതിരുന്നതിനാൽ ടാർപ്പ ഷീറ്റ് നീക്കി അവൾ അകത്തേക്ക് നോക്കിയപ്പോൾ അകത്ത് കുറിച്ച് പഴയ സാധനങ്ങളും ഒരു ബെഞ്ചും ഡെസ്കും കണ്ടു... ഡെസ്കിൽ അടുക്കിവെച്ചിരിക്കുന്ന ചില പുസ്തകങ്ങൾക്കൊപ്പം കമിഴ്ന്നു കിടക്കുന്ന രൂപം അവനാണെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസിലായില്ല... അത്രയ്ക്ക് മാറി ആ രൂപം... വേദനയിൽ ആഴ്ന്നു പോയി അവൻ എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.... " അനുവേട്ട ... അവളുടെ ശബ്ദം വല്ലാതെ പതിഞ്ഞു പോയിരുന്നു.... മുഖമുയർത്തിവൻ ഒരു നിമിഷം താൻ സ്വപ്നം കണ്ടതാണ് എന്ന് പോലും തോന്നി...... അലസമായി വളർന്നു തുടങ്ങിയ മുടിയും കട്ടിക്ക് വളർന്നു നിൽക്കുന്ന താടിയും അവനിലെ നിരാശയെ എടുത്തു കാണിച്ചു.... പറയാൻ ഉള്ളത് അവൾ മറന്നു തുടങ്ങി.... അവനിലേക്ക് മാത്രം ശ്രെദ്ധ നിറഞ്ഞു... പെട്ടെന്ന് അവൻ എഴുന്നേറ്റു, " ദിവ്യ....! അവൻ മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി, " നീ ഇവിടെ, എങ്ങനെ....? അവൻ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി.... " മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല..... എത്ര ദിവസമായി ഞാൻ ഒന്ന് കണ്ടിട്ട്, ഇത്രയും ദിവസം കാണാതിരുന്നത് ഒരു വല്ലാത്ത വീർപ്പുമുട്ടൽ... എന്നെ കാണാൻ വേണ്ടി അനുവേട്ടൻ എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടാകുമെന്ന് ആണ് ഞാൻ കരുതിയത്...

പക്ഷേ അത് ഉണ്ടായില്ല, അതുകൊണ്ട് ഞാൻ തന്നെ മുൻകൈയെടുത്തത്..... ഇപ്പോൾ ചേച്ചിയും അമ്മയും വീട്ടിൽ ഇല്ല.... ആ സമയം നോക്കി രണ്ടുംകൽപ്പിച്ച് പോരുകയായിരുന്നു... ഒരിക്കൽ കൂടി സ്നേഹത്താൽ തന്നെ അവൾ തോൽപിച്ചു... എന്നും സ്നേഹത്തിൽ തന്നെ തോല്പിക്കാൻ അവൾക്ക് കഴിയുമല്ലോ... " എന്തിനാ ഒറ്റയ്ക്ക് ഇവിടേയ്ക്ക് വന്നത്....? എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ വന്നേനെയല്ലോ.... " ഞാനെങ്ങനെ വിളിക്കാൻ ആണ് അനുവേട്ടാ... എന്റെ കയ്യിൽ ഫോണും ഒന്നുമില്ല, ആദ്യം വിചാരിച്ചത് നീതുവിന്റെ വീട്ടിൽ പോയി ഫോൺ വിളിക്കാം എന്ന് ആണ് .. പിന്നെ ഓർത്തു അതിലും എളുപ്പം ഇങ്ങോട്ട് വരുന്ന ആണല്ലോ എന്ന്.... അവൻ പെട്ടെന്ന് അവളുടെ അരികിലേക്ക് വന്നു അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി, ഇരു കൈകളും അവളുടെ ചുമലിൽ വെച്ച് അവളെ നെഞ്ചോടു അടുക്കി പിടിച്ചു... വിശേഷപെട്ട ഒരു നിധി ലഭിച്ചപോലെ.... ഒരു നിമിഷം അവളും അവന്റെ മുഖത്തേക്ക് തന്നെയാണ് നോക്കിയത്, രണ്ടുപേരും കാത്തിരുന്ന നിമിഷം ആയിരുന്നു അത്.... സ്വയം മറന്ന് അവന്റെ നെഞ്ചിലേക്ക് ചേർന്നു അവൾ...

ഈ ഒരു കാഴ്ചയ്ക്ക് വേണ്ടി എത്രയോ ദിവസങ്ങളായി കാത്തിരിക്കുകയാണ്, ഉരുകിയ മനസുകൾക്ക് ഒരു ആശ്വാസം തോന്നി... ഹൃദയത്തിൽ ഇണയ്ക്ക് വേണ്ടി ഒരു സാന്ത്വനം ഇരുവരിലും നിറഞ്ഞു... രണ്ടുപേരും പരസ്പരം മറന്നു, പ്രണയം മുഴുവൻ പകർന്നുനൽകുന്ന ഒരു ആലിംഗനം... എത്ര സമയം അങ്ങനെ തിന്നു എന്ന് രണ്ടുപേർക്കും അറിയില്ല, ഇടയ്ക്ക് അവൻ ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ ഒരു ചുംബനമേകി, കഴിഞ്ഞുപോയ ദിനരാത്രങ്ങളുടെ വിരഹഓർമ്മകൾ രണ്ടുപേരിലും നിറഞ്ഞു നിന്നു... പരസ്പരം കാണാൻ വെമ്പൽ കൊണ്ട് ഹൃദയങ്ങൾ കുറച്ച് ശാന്തമായി, ഹൃദയമിടിപ്പ് ക്രമംതെറ്റി തുടങ്ങി.... ഇത്രനാളും അറിഞ്ഞ് വിരഹവേദന കുറച്ച് സമയം കൊണ്ട് ഇരുവരിൽ നിന്നും അകന്നു തുടങ്ങിയിരുന്നു, പ്രണയം മാത്രം നിറഞ്ഞു നിന്ന മിഴികൾ പരസ്പരം ഏറെ വാചാലമായി.... " മനപ്പൂർവ്വം വരാഞ്ഞത് അല്ല, നിന്നെ ഞാൻ കാണാൻ ശ്രമിച്ചു നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പിന്നെ എനിക്ക് സമാധാനം ഉണ്ടാവില്ല... അതുകൊണ്ട് വരാതിരുന്നത്, ഒരുവേള വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു വന്നാലോ എന്ന് പോലും ഞാൻ ആലോചിച്ചു....

പിന്നെ നിന്റെ ഭാഗത്തുനിന്നും ആലോചിച്ചപ്പോൾ അത് ശരിയല്ലെന്ന് തോന്നി, നിന്റെ അച്ഛൻ, അമ്മ ചേച്ചി അങ്ങനെ എത്രയോ പേർക്ക് താൻ കാരണം ഒരു പ്രശ്നം ഉണ്ടാകും.... അതാണ് അങ്ങനെ ഒരു തീരുമാനത്തിൽ നിന്നും പിന്മാറിയത്.... പിന്നെ ഓർത്തു തന്നെ കൊണ്ടു എവിടേക്കെങ്കിലും പോയാലോ എന്ന്.... അങ്ങനെ ചിന്തിച്ചു, പക്ഷേ എല്ലാം നിനക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് അതിൽനിന്നെല്ലാം ഞാനായിത്തന്നെ പിൻവാങ്ങിയത്.... " ഒന്ന് കണ്ടാൽ മതിയായിരുന്നു എനിക്ക്.... ദൂരെ നിന്നാണെങ്കിൽ പോലും, അത്രത്തോളം ഒന്ന് കാണാതെ ഞാൻ വിഷമിച്ചു.... അവളുടെ വാക്കുകൾ ഇടറി തുടങ്ങി... " ഞാനോ....? ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഉറങ്ങിയിട്ടില്ല.... " എനിക്കറിയാം... അവൾ അവനെ ഒന്നുടെ പുണർന്നു... " സത്യം പറഞ്ഞാൽ എനിക്ക് ഇത് ഒരു തിരിച്ചറിവിന്റെ കാലംകൂടിയായിരുന്നു ദിവ്യ... നിന്നെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു, പലപ്പോഴും ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് നിനക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ നിന്നെ ശല്യപ്പെടുത്താൻ വരില്ലന്ന്... പക്ഷേ കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് എനിക്ക് മനസ്സിലായി നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന്, "

ഈ ദിവസങ്ങളിൽ ഒക്കെ അനുവേട്ടൻ കുടിച്ചോ...? " ഒരു ലഹരിക്കും നിന്റെ അസാന്നിധ്യം നൽകുന്ന വേദനയെ മായ്ക്കാൻ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു മോളെ കഴിഞ്ഞ ദിവസങ്ങൾ.... പലവട്ടം ശ്രമിച്ചു നോക്കി, പക്ഷേ പരാജയപ്പെടുകയായിരുന്നു കുടിച്ചിട്ട് ബോധം കേട്ടു കിടന്നുറങ്ങാം എന്ന് ആദ്യം കരുതിയാണ് കുടിച്ചത്.... പക്ഷേ ഒരു നിമിഷം പോലും നിന്റെ ഓർമയിൽ നിന്ന് ഒരു മുക്തി ലഭിച്ചില്ല എന്നതാണ് സത്യം... അപ്പോഴാ നിന്നെ കൊണ്ട് നാട് വിട്ടാലോ നല്ല ചിന്ത പോലും എന്റെ മനസ്സിലേക്ക് വന്നത്,പിന്നെ ഞാൻ മരിച്ചാലോന്ന് ഓർത്തു... "അനുവേട്ട...! അവൾ അവന്റെ വാ പൊത്തി... " ആവിശ്യം ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് ഒന്നും ചിന്തിക്കരുത്, ചേച്ചി പകുതി സമതത്തിൽ ആണ് നിൽക്കുന്നെ, അതുകൊണ്ട് എനിക്ക് ഒരു പ്രതീക്ഷയുണ്ട്....പിന്നെ ട്രെയിനിങ് എന്തായി, അത് അറിയാതെ എനിക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല.... " അതൊക്കെ എളുപ്പം ആയിരുന്നു.... അതൊക്കെ പിന്നെ പറയാം, ഞാൻ ആദ്യം നിന്നെ കണ്ണുനിറച്ച് ഒന്ന് കാണട്ടെ.... എത്ര ദിവസമായി എന്റെ കൊച്ചിനെ അടുത്ത് കണ്ടിട്ട്... ഏറെ വാത്സല്യത്തോടെ അവളുടെ കുഞ്ഞു മുഖം അവൻ കൈകളിൽ എടുത്തു... മുടിയിഴകൾ അവൻ നന്നായി തന്നെ ഒതുക്കി പുറകിലേക്ക് വെച്ച് കൊടുത്തു, പിന്നെ ഏറെ പ്രണയത്തോടെ നെറുകയിൽ വളരെ നേർത്ത ഒരു ചുംബനം നൽകി... ഹൃദയത്തിൽ നിന്നും പ്രണയം പകർന്നുനൽകിയ ചുംബനചൂടിൽ അവളുടെ കൂവള മിഴികൾ അടഞ്ഞു തുടങ്ങിയിരുന്നു...

അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ സഞ്ചരിച്ചു... പിരിയാൻ വയ്യാതെ ഒരു പക്ഷികുഞ്ഞിനെപോലെ അവന്റെ നെഞ്ചിൽ കുറുകി അവൾ... ചുംബനം ദിശമാറി കഴുത്തിലേക്ക് ഉതിർന്നു... പ്രണയത്തെ മറ്റേതൊക്കെയോ വികാരങ്ങൾ കീഴടക്കാൻ തുടങ്ങുന്നത് അനന്തു അറിഞ്ഞു... ആ നിമിഷം തന്നെ അവളിൽ നിന്നും അവൻ അകന്നുമാറി... " എന്ത് ആണ് അനുഏട്ടാ അവന്റെ പ്രവൃത്തിയിൽ പരിഭ്രമത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... ഒരു നിമിഷം അവനിൽ ഒരു കുസൃതിച്ചിരി വിടർന്നു, " ഒന്നുമില്ല....! നമ്മുടെ സാഹചര്യം ശരിയല്ല, ഇപ്പോൾ എന്റെ മനസും....! ഒരുപാട് ദിവസത്തെ വിരഹ ദുഃഖവും പേറിയാണ് ഞാനിവിടെ നിൽക്കുന്നത്.... അതും നമ്മൾ രണ്ടുപേരും മാത്രമുള്ള ഒരു നിമിഷം, വികാരവും വിചാരവും ഉള്ള ഒരു പുരുഷൻ ആണ് ഞാൻ... ഒരു അകലം ഇട്ട് നിൽക്കുന്നത് ആണ് ഇപ്പോൾ നമ്മുക്ക് നല്ലത്... അവൻ പറഞ്ഞത് കേട്ട് അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.... " അങ്ങനെ ഒരു അവസരമുണ്ടായാൽ ഏട്ടൻ എന്നോട് മോശമായി ഇടപെടുമോ...? അവളുടെ ചോദ്യം കേട്ട് അവൻ അവളുടെ തോളിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തുനിർത്തി, അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " ഞാൻ നിന്നോട് എന്നെങ്കിലും മോശമായിട്ട് ഇടപെട്ടിട്ടുണ്ടോ...?

ഞാൻ നിന്നോട് ഒരിക്കലും അങ്ങനെ ഇടപെടില്ല... ഞാൻ നിന്നോട് ഇടപെടുന്നത് എന്റെ സ്നേഹത്തോടും പ്രണയത്തോടും മാത്രമാണ്, പക്ഷേ ഈ കഴുത്തിലൊരു താലി കെട്ടാതെ നിന്നിൽ ഒരു അവകാശങ്ങളും ഇല്ലാതെ ഞാൻ എന്ത് ചെയ്താലും അത് മോശമാണ്.... ചില സമയത്ത് പ്രണയം അതിന്റെ അതിർവരമ്പുകൾ ഭേദിക്കും... അപ്പോഴാണ് തെറ്റ് ഉണ്ടാകുന്നത്.. സഹചര്യം അവസരങ്ങൾ അങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ടാവും അതിനു പിന്നില്, ഞാനൊരു പുരുഷനല്ലേ എനിക്ക് ഇഷ്ടപ്പെട്ട പെണ്ണ് എന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ ചിലപ്പോൾ എനിക്ക് എന്തെങ്കിലുമൊക്കെ തോന്നും.... പക്ഷേ അതുകൊണ്ടാണ്, പക്ഷേ ഒരിക്കലും നിന്റെ സമ്മതമില്ലാതെ നിന്റെ ശരീരത്തിൽ ഞാൻ സ്പർശിക്കില്ല, പക്ഷേ നീ എതിർക്കില്ല...! നിന്റെ കണ്ണിൽ ഇപ്പോൾ എന്നോടുള്ള പ്രണയം മാത്രമേയുള്ളൂ, ഈ നിമിഷം നമ്മളിൽ ആര് മുൻകൈ എടുത്താലും എന്തുവേണമെങ്കിലും നടക്കാം, ഇല്ലേ...? ഇടുപ്പിൽ ചേർത്ത് അവളെ തന്നിലേക്ക് അടുപ്പിച്ചു അവളുടെ മുഖത്തോട് ചേർത്ത് അവൻ ചോദിച്ചപ്പോൾ അവന്റെ ചൂട്നിശ്വാസം അവളുടെ മുഖത്തെക്കേറ്റു, ഒരു നിമിഷം കണ്ണിമചിമ്മാതെ അവൾ അവനെ തന്നെ നോക്കി നിന്നു....... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story