ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 5

Hridayaveenameettumbol

എഴുത്തുകാരി: റീനു

ആ രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.... ഇഷ്ടം തിരസ്കരിക്കുമെന്ന് മനസ്സിൻറെ ഉള്ളിൽ ബോധ്യം ഉണ്ടായിരുന്നു. എങ്കിലും പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ എവിടെയോ നിലനിന്നിരുന്നു... പ്രിയപെട്ട ഒരുവനിൽ നിന്നും ലഭിച്ച ഈ അവഗണനയുടെ കയ്പുനീർ അവളെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു.....നിശബ്ദത നിറഞ്ഞ നിശയുടെ തമസിൽ അവൾക്ക് വേണ്ടി മാത്രമായി അകലെ ഏതോ ഒരു രാപ്പാടി പാടി ..... ഉറക്കം വരാതെ അവൾ ജനാല മെല്ലെ തുറന്ന് വിദൂരതയിലേക്ക് കണ്ണും നട്ടു..... രാത്രി അതിൻറെ കരിമ്പടം പുതച്ചു നിൽക്കുകയാണ് ആകാശത്ത് പേരിനുപോലും ഒരു നക്ഷത്രം ഇല്ല.... പാരിജാതം പൂത്തു വിടർന്നു സുഗന്ധം പരത്തുന്നുണ്ട്, ചന്ദ്രന് വേണ്ടി മാത്രം പോകുന്ന പാരിജാതം...... ചന്ദ്രനവളോട് പ്രണയം ഉണ്ടോ എന്നത് അവളുടെ ചിന്തകളിൽ പോലും ഇല്ല..... പക്ഷേ അവൾ പൂത്തുവിടർന്നു സുഗന്ധം പരത്തുന്നു അവളുടെ തിങ്കൾ കാമുകനു വേണ്ടി, അതുപോലെ തന്നെയല്ലേ തൻറെ പ്രണയവും, അവന് തന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഇക്കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നില്ലേ പ്രണയം പൂത്തതും സുഗന്ധം പരത്തിയതും അവനുവേണ്ടി ആയിരുന്നില്ലേ....

ഒരു കുഞ്ഞു പൂവിനെ വസന്തം ഉമ്മ വയ്ക്കുന്നതുപോലെ തൻറെ പ്രണയം താൻ എത്രയോ നാളായി അവനിൽ നിക്ഷേപിച്ചു കഴിഞ്ഞു, തൻറെ പ്രണയം ആ ഒരുവനിൽ മാത്രം നിക്ഷിപ്തമാണ്....അവന് അറിഞ്ഞാലും ഇനി അറിഞ്ഞില്ലെങ്കിലും, പറഞ്ഞു എന്നൊരു സമാധാനം എങ്കിലും തനിക്ക് ഉണ്ടല്ലോ..... എന്നെങ്കിലുമൊരിക്കൽ തൻറെ ഇഷ്ടത്തെ കണ്ടില്ലെന്ന് നടിക്കാൻ അവന് സാധിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.., തീവ്രമായ പ്രണയം തീവ്രമായ ഭ്രാന്തിനു തുല്യം തന്നെയാണ്..... അവൻ എന്ന ഭ്രാന്തിൽ അടിമപ്പെട്ടുപോയ ആളാണ് താൻ..... ചിന്തകൾക്ക് വിരാമമിട്ട് എപ്പോഴും ജനലരികിൽ ഉള്ള ഡെസ്കിൽ തലവച്ചവൾ ഉറങ്ങി.... രാവിലെ ഉദയ സൂര്യൻറെ കിരണങ്ങളാണ് അവളെ തഴുകി ഉണർത്തിയത്... കാലത്തെഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്ന് അമ്മയോടൊപ്പം എന്തോ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയാണ്, അപ്പോഴാണ് മുറ്റം തൂക്കാൻ ചൂലും എടുത്ത് വാരി അയച്ചത്.... മുറ്റം അടിച്ചു മേടിച്ചത് കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്പുറത്തെ വിഷ്ണു ചേട്ടൻറെ വീട്ടിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മുഖം പെട്ടെന്ന് കണ്ടത്.....

ഒരു നിമിഷം സത്യമാണോ എന്ന് മനസ്സിലാക്കാൻ ഒരിക്കൽ കൂടി നോക്കി, ആളു തന്നെ....! കാവി മുണ്ടും ഷർട്ടുമാണ് വേഷം, വിഷ്ണു ചേട്ടനോട് എന്തോ പറഞ്ഞു കൊണ്ട് നിൽക്കുകയാണ്.... നാളെയാണ് വിഷ്ണു ചേട്ടൻറെ വിവാഹത്തിൻറെ സൽക്കാരം, വിഷ്ണു ചേട്ടന് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിളിച്ചു കൊണ്ടു വരികയായിരുന്നു..... അതുകൊണ്ട് വിവാഹമായി കാര്യമായ ഒന്നും നടന്നില്ല, അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി അവിടെ സൽക്കാരം തൽക്കാലം വെച്ചിട്ടുണ്ട്, വിഷ്ണു ചേട്ടൻറെ അടുത്ത സുഹൃത്താണ് ആൾ..... ആൾ തന്നെ കണ്ടിട്ടില്ല എന്ന് ഉറപ്പായതോടെ പെട്ടെന്ന് അകത്തേക്ക് ഓടി.... പല്ലുതേച്ചിട്ടില്ല എങ്കിൽ പോലും മുഖം ഒന്ന് കഴുകി.... അല്പം ക്രീം ഒക്കെ ഇട്ട് നന്നായി ഒന്ന് കണ്ണെഴുതി, മുടിയും വൃത്തിക്ക് ചീകിയൊതുക്കി.... ആൾക്ക് കാണാൻ പാകത്തിന് ചൂലുമായി മുറ്റത്ത് വന്ന് തൂക്കാൻ തുടങ്ങി, എന്തോ പറഞ്ഞു തിരിഞ്ഞപ്പോഴാണ് ആൾ തൻറെ മുഖത്തേക്ക് നോക്കിയത്... തന്നെ കണ്ടു എന്ന് ഉറപ്പായതോടെ ആ മുഖത്തും ഒരു ഭാവമാറ്റം ശ്രദ്ധിച്ചിരുന്നു,

ഒരുപക്ഷേ താൻ ഇന്നലെ രാത്രി ഫോൺ വിളിച്ചതാവാം എന്ന് തോന്നിയിരുന്നു.... തന്നെ കണ്ടതും ആള് വെട്ടി തിരിച്ചു മുഖം മാറ്റി, ഒരു നിമിഷം നിരാശ തോന്നിയെങ്കിലും കുറച്ച് സമയം കൂടി അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു.... താൻ പോകുന്നില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാകും ആൾ അകത്തേക്ക് വലിഞ്ഞ്..... " നീ എന്താടി പെണ്ണെ മണ്ണ് തൂത്തു കളയുന്നത്.... പുറകിൽ അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് ബോധം വന്നത്, " എന്താ...? " നീ ദാ മണ്ണ് തൂത്തു കളഞ്ഞു കൊണ്ടിരിക്കുന്നു.... നിന്നെ കൊണ്ട് ഒരു പണിയെടുപ്പിക്കാൻ കൊള്ളാം.... വേറൊരു വീട്ടിൽ ചെന്ന് കേറണ്ടത് ആണ്... ആ ബോധം വല്ലതും നിനക്ക് ഉണ്ടോ..? മറുപടി ഒന്നും പറയാതെ പെട്ടെന്ന് അകത്തേക്ക് താനും വലിഞ്ഞു.... പോകുന്നപോക്കിൽ ഒന്ന് ഏന്തിവലിഞ്ഞ് അപ്പുറത്തെ വീട്ടിലേക്ക് നോക്കാൻ മറന്നില്ല.... എവിടെ, ആളിന്റെ പൊടിപോലും കാണാനില്ല.... തന്നെ കണ്ട് മുങ്ങിയത് ആണെന്ന് മനസ്സിലായി... ഒരു നിരാശ വന്നെങ്കിലും രാവിലെ ഇത്രയും സന്തോഷമേയുള്ളൂ ഒരു കാഴ്ച മനസ്സിന് വേറെയില്ല എന്നത് സത്യം തന്നെയാണ്..... " ആ ടാർപ്പ ശരിക്കും അങ്ങോട്ട് വലിച്ചു കെട്ടാടാ..... അനന്ദു എവിടെ...? കിരണിന്റെ ചോദ്യം കേട്ടുകൊണ്ടാണ് അനന്ദു അകത്തുനിന്നും ഇറങ്ങിവന്നത്... " തമ്പുരാൻ എന്താ അകത്തു കയറി മണവാട്ടി പോലെ നിൽക്കുന്നത്....

ഇന്നലത്തെ കെട്ട് ഇറങ്ങിയില്ലേ...? കിരൺ ചോദിച്ചു.... " അതോന്നുമല്ല അപ്പുറത്തെ ആ പെൺകൊച്ച് പോകട്ടെന്ന് ഓർത്തു... " അത്‌ ഏത് കൊച്ച്...? കിരൺ അത്ഭുത ഊറി.... " ആ വീട്ടിലെ കൊച്ചു. വീട് കാണിച്ച് കിരണിന്നോട് മാത്രമായി പറഞ്ഞു.... " ആ കൊച്ചും നീയും തമ്മിൽ എന്താ ബന്ധം....? സത്യം പറയണം, ആത്മാർത്ഥ സുഹൃത്തായ എന്നോട് പോലും നീ എന്താ മറച്ചുവെച്ചത്...? സത്യം പറയടാ പട്ടി ആ പെണ്ണിനെ കാണാതെ നീ എന്തിനാ ഒളിക്കുന്നെ... " പോടാ തെണ്ടീ, അവള് ആണ് ഫോൺ വിളിച്ചത്.... ഇന്നലെ രാത്രിയിലും വിളിച്ചിരുന്നു.... " രാത്രിയിലോ...? കിരൺ ഞെട്ടി ചോദിച്ചു... " ആഹ്... " എന്നിട്ട് എന്ത് പറഞ്ഞു... " ആഹ്... പ്രേമമാണ് കുറെ കൊല്ലം ആയി തുടങ്ങിയിട്ടുണ്ട് എന്നൊക്കെ... " എന്നിട്ട് നീ എന്തു പറഞ്ഞു... " ഞാൻ എന്തു പറയാൻ വെച്ചിട്ട് പോകാൻ പറഞ്ഞാൽ ആ പിശാചിനെ മനസ്സിലാവണ്ടേ...? " രാത്രിയിൽ അവൾ വിളിച്ചിട്ട് നീ എന്താ എന്നോട് പറയാഞ്ഞത്...? കിരണിന്റെ അവനെ ആകെ ഉഴിഞ്ഞു ചോദിച്ചു...

" പിന്നെ ഇന്നലെ അടിച്ചു കോൺ തെറ്റി ഉടുതുണി പോലും കളഞ്ഞു കിടക്കുന്നു നിന്നോട് ഞാൻ പറയണം അവൾ ഫോൺ വിളിച്ച് കാര്യം..... ഞാൻ ഉറക്കം വന്നിട്ട് പ്രാന്ത് എടുത്ത് നില്കുവായിരുന്നു.....ഒഞ്ഞു പോടാ.... " ഇത്‌ ഒരു നല്ല കൊച്ച് ആണല്ലോ, അതിന് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടായിരുന്നോ...? " എന്ത് സ്വഭാവം...? അവളെന്നോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല, ഇഷ്ടമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ..... അവിടെയും ഇവിടെയും നിന്ന് പലപ്പോഴും എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..... ഇങ്ങനെ ഉദ്ദേശമനസിൽ വച്ച് ആണെന്ന് ഞാൻ അറിഞ്ഞില്ല..... " നിനക്ക് ഒക്കെ പറയാരുന്നില്ലേ....? നല്ലൊരു പുളിങ്കൊമ്പ് ആണ്.... അയാളുടെ കയ്യിൽ പൂത്ത കാശ് ഉണ്ടെടാ... " ഒന്ന് പോടാ.... ഇവള്മാർക്കൊക്കെ ഒരു പ്രായത്തിൽ ഒരു രസത്തിന് ഏതെങ്കിലും ഒരുത്തനെ കൊണ്ട് നടക്കണം..... അതിന് ഏതേലും ഒരു കൊന്തനെ കണ്ടുപിടിക്കും.... അങ്ങനെ ഒരു കൊന്തൻ ആകാൻ തൽക്കാലം ഞാൻ ഇല്ല...! ഒന്ന് പറ്റിയതിന്റെ കേട് ഇത്‌ വരെ മാറിയിട്ടില്ല.... " അതിന് എല്ലാവരും നിന്റെ മറ്റൊളെ പോലെ ആകുമോ...? "

എല്ലാം ഏകദേശം ഒരുപോലെ ആണ്.... പ്രത്യേകിച്ച് അവളെ എനിക്ക് നല്ല പേടിയുണ്ട്, " അതെന്താ...? " ടാ ഇവൾ അവളുടെ ബന്ധു അല്ലേ...? " അവളുടെ ബന്ധുവോ...? " എടാ ഇവളുടെ അപ്പൻ അവളുടെ അമ്മാവന് ആണ്... " ഓ.... "ഹരിതയുടെ അമ്മാവൻ ( ഹരിതയെ കുറിച്ച് കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നില്ലേ, നല്ലവളായ ഉണ്ണി..😄) " അതാ ഞാൻ പറഞ്ഞത് ആ പിശാചിന്റെ കുടുംബത്തിൽ നിന്ന് തന്നെ ഞാൻ ഇനിയും പ്രേമിക്കണം അല്ലേ....? നിനക്ക് ഇപ്പോൾ സമാധാനത്തോടെ ഞാൻ നടക്കുന്ന കണ്ടിട്ട് തീരെ സഹിക്കുന്നില്ല എന്ന് തോന്നുന്നു... " എടാ എടാ... ബോധം ഇല്ലാത്തവനെ, നിന്നോട് ഞാൻ ഇതല്ലേ പറഞ്ഞത് ഇന്നലെ മലയാളത്തിൽ..... അവൾ പോയാൽ അവളുടെ അനിയത്തി എന്ന്.... " നീ പോയി വേറെ വല്ല പണി നോക്കടാ നാറി.... " എടാ ഇനി നിനക്ക് അവളോട് പ്രതികാരം ചെയ്യാൻ ഇതിലും നല്ല സ്റ്റൈൽ ആയിട്ടുള്ള ഒരു മാർഗ്ഗം വേറെ ഇല്ല.... അവള് നിന്നെ തേച്ചു, അവളുടെ കുടുംബത്തിന് തന്നെ ഒരു പെണ്ണിനെ പ്രേമിച്ച കെട്ടി, അവൾക്ക് മൂന്നാല് പിള്ളേരേം കൊടുത്ത് മറ്റവളെ കാണിച്ചു കൊടുക്കുകയാണ് വേണ്ടത്... "

ഒന്ന് പോയെടാ കിരണിനെ പിടിച്ചു നീക്കി ചെയ്തുകൊണ്ടിരുന്ന ജോലിയിൽ വ്യാപൃതനായി തുടങ്ങിയിരുന്നു അനന്ദു... പിന്നീട് പലവട്ടം ഓരോ കാരണങ്ങൾ ഉണ്ടാക്കി ദിവ്യ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാം ഒന്ന് ചുമച്ച് കിരൺ അവനെ അറിയിക്കുന്നുണ്ടായിരുന്നു.... അവസാനം മുണ്ടുമടക്കി കുത്തി അനന്ദു അവന്റെ അരികിൽ എത്തി.. " എന്താടാ പട്ടി... അനന്തു വന്ന് കുത്തിനു പിടിച്ചപ്പോഴേക്കും ആ സ്വഭാവം അങ്ങനെ നിന്നു..... പിറ്റേന്ന് വൈകിട്ട് ആയിരുന്നു വിഷ്ണുവിൻറെ വീട്ടിലെ പാർട്ടി, ഇത്രയും അടുത്ത് ആയതുകൊണ്ട് തന്നെ ദിവ്യയും പോയിട്ടുണ്ടായിരുന്നു.... നന്നായി ഒരുങ്ങി തന്നെയാണ് അവൾ പരിപാടിക്കായി ഇറങ്ങിയത്, മഞ്ഞ പാട്ടു പാവാടക്ക് ചേർന്ന് മെറൂൺ നിറത്തിലുള്ള ദാവണി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്... അതിമനോഹരമായി തന്നെ ഒരുങ്ങിയിരുന്നു, മുടിയിൽ നിറയെ മുല്ലപൂ ചൂടി.... അവിടെ എത്തിയ നിമിഷം മുതൽ തിരഞ്ഞത് ഒരു മുഖം മാത്രം.... അവസാനം ആ ഒരുവനിൽ തന്നെ കണ്ണുടക്കിയപ്പോൾ നിർന്നിമേഷയായി നോക്കി നിന്നു പോയിരുന്നു ദിവ്യ.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story