ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 53

Hridayaveenameettumbol

എഴുത്തുകാരി: റീനു

നാട്ടിലെനിക്കൊരു വിലയുണ്ട് അത് കളയാൻ ഞാൻ സമ്മതിക്കില്ല... ആരെങ്കിലും ഈ വിവാഹത്തെ എതിർത്താൽ പതിനാലാം തീയതി നിങ്ങളൊക്കെ കാണുന്നത് ഈ ഉമ്മറത്ത് തൂങ്ങിയാടുന്ന എന്റെ ശരീരമായിരിക്കും.. വെറും വാക്ക് പറയാറില്ല വിശ്വനാഥൻ നായർ, അത്രയും പറഞ്ഞ് അയാൾ അകത്തേക്ക് കയറി പോയപ്പോൾ മൂന്നുപേരും എന്തുചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു... " അച്ഛൻ വിചാരിക്കുന്നത് പോലെ അത്രയ്ക്ക് നാട്ടുകാർ ഒന്നും ഒരു കാര്യം അറിഞ്ഞിട്ടില്ല... മാത്രമല്ല ഇത്ര പെട്ടെന്ന് അവളുടെ കല്യാണം നടത്തേണ്ട കാര്യമില്ലല്ലോ, ഇതൊക്കെ എല്ലാവരും ഒന്നു മറന്നു കഴിയുമ്പോഴേക്കും വിവാഹം നടത്തിയാൽ മതി....നമ്മുടെ നാട്ടുകാർക്ക് ഇത് തന്നെ ഓർത്തു കൊണ്ട് ഇരിക്കാൻ ഒന്നും പോകുന്നില്ലല്ലോ... മറ്റൊരു വിഷയം കിട്ടുമ്പോൾ ഇത് മറന്നുപോകും... വിവേകിനേക്കാൾ നല്ലൊരു പയ്യനെ തന്നെ ഇവൾക്ക് കിട്ടും... അതിനിടയിൽ അവളവനെ കാണുവോ അവന്റെ ഒപ്പം ഇറങ്ങിപ്പോകുമെന്നോ അച്ഛൻ പേടിക്കണ്ട.... എനിക്ക് ഉറപ്പാണ് അവൾ അങ്ങനെ ഒന്നും ചെയ്യില്ല.... ഇനി അവനെ അവൾ കാണില്ല... അവനെക്കുറിച്ച് മനസ്സിൽ പോലും ചിന്തിക്കില്ല, അവളോട് ഇപ്പൊ തോന്നിയ വാശിയുടെ പേരിലുള്ള അച്ഛന്റെ ഈ തീരുമാനം പൂർണമായി അച്ഛൻ മാറ്റണം... ഇല്ലെങ്കിൽ അച്ഛന് ഒരുപാട് വേദനകൾ കാണേണ്ടിവരും... ദീപ്തി പറഞ്ഞു... " നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞു ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കാൻ ഇപ്പോൾ ഞാൻ ഇവിടെ ഉണ്ടെന്ന്...

എന്റെ മകളുടെ കാര്യം എനിക്ക് തീരുമാനിക്കാൻ സാധിക്കും എന്ന്, നീ അതിലേക്ക് ഇടപെടാൻ വരണ്ട.. പണ്ടുമുതൽ ദിവ്യ തന്നെ വിവേകിന് വേണ്ടി പറഞ്ഞു വെച്ചത് ആണ്... അതിന് ഇപ്പോഴും ഒരു മാറ്റവുമുണ്ടായിട്ടില്ല.... അവന്റെ സ്വഭാവം മോശമാണെന്ന് നീ പറയുന്നു, ആൺകുട്ടികളാണ് ചെറിയ തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും... അതൊക്കെ കല്യാണം കഴിയുന്നതോടെ അങ്ങ് മാറും.... അങ്ങനെയാണ് സാധാരണ കാണുന്നത്... അയാളുടെ മറുപടി അവളെ ഞെട്ടിച്ചു... " അപ്പൊൾ അവന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി നമ്മുടെ കൊച്ചിന്റെ ജീവിതം പരീക്ഷണത്തിന് കൊടുക്കണമെന്ന് ആണോ അച്ഛൻ പറയുന്നത്....കല്യാണം കഴിഞ്ഞത് മാറിയില്ലെങ്കിൽ എന്ത് ചെയ്യും... അപ്പൊൾ അവളോട് പറയുമായിരിക്കും കുറച്ചുകാലം കഴിഞ്ഞു ഒരു കുഞ്ഞുണ്ടാവുമല്ലോ അപ്പോൾ എല്ലാം മാറും, അതുവരെ നീ സഹിച്ച് നിൽക്കാൻ... എന്നിട്ടും മാറിയില്ലെങ്കിൽ അത് നിന്റെ വിധി എന്ന്.... ഞാൻ ഇന്ന് വരെ അച്ഛനെ എതിർത്തിട്ടില്ല.. പഠിക്കുന്ന കാലത്ത് എന്റെ മനസ്സിലും ഇഷ്ടങ്ങൾ തോന്നിയിട്ടുണ്ട്, ഒരുപാടുപേർ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്... അവരിൽ ഒരാളെയെങ്കിലും ഏതെങ്കിലും ഒരു നിമിഷം എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട്... പക്ഷേ എന്റെ അച്ഛനും അമ്മയ്ക്കും വിഷമം ഉണ്ടാകരുത് എന്ന് കരുതി ഞാൻ എന്റെ ഇഷ്ടത്തെ കുറിച്ച് ഇവിടെ പറഞ്ഞിട്ടില്ല... എല്ലാവർക്കും പഠിക്കുന്ന സമയങ്ങളിൽ ആരോടെങ്കിലും ഒക്കെ എന്തെങ്കിലും തോന്നും... അങ്ങനെ തോന്നിയില്ലെങ്കിൽ ആണ് കുഴപ്പം....

അതിനർത്ഥം അവർക്ക് എന്ത് രോഗമുണ്ടെന്ന് ആണ്... ഞാൻ ഇന്ന് വരെ അച്ഛനോട് ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല, പക്ഷേ ഇത് നടക്കാൻ പാടില്ല.... അച്ഛന്റെ ഇഷ്ടത്തിന് പ്രാധാന്യം നൽകിയാണ് ഞാൻ വിവാഹം കഴിച്ചത്, അതുകൊണ്ട് ഭർത്താവിൽ നിന്നും എനിക്ക് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടില്ല, എങ്കിലും ആ വീട്ടിലെ അടുക്കളക്കാരി ആയി കഴിയാൻ ആയിരുന്നു എന്റെ വിധി.... ഭർത്താവിന്റെ അമ്മയ്ക്ക് ഞാൻ ജോലിക്ക് പോകുന്ന ഇഷ്ടമില്ലാത്തതുകൊണ്ട് എനിക്ക് വന്ന എത്രയോ അവസരങ്ങൾ വെറുതെ നഷ്ടപ്പെട്ടു... അതിനുവേണ്ടി ആയിരുന്നില്ലല്ലോ ഞാൻ പഠിച്ചത്, അതേ പോലെ ഇവളെയും അങ്ങനെ ആക്കി ഇടരുത്... ഇന്നത്തെ തലമുറ ഒരുപാട് മാറി, അച്ഛന്റെ ഇഷ്ടങ്ങൾക്ക് മാത്രം നിന്നുകൊണ്ട് അവളുടെ ജീവിതം നശിച്ചുപോകാൻ പാടില്ല.... ദീപ്തി സംസാരം കെട്ട് സുഭദ്ര ഭയന്ന്, ദിവ്യ ജീവച്ഛവം കണക്കെ നിൽക്കുക ആണ്.... " പാതിരാത്രി ആയതുകൊണ്ട് ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ഞാൻ നിന്നോട് പറയാതിരിക്കുന്നത്.... അറുത്തുമുറിച്ചു വിശ്വൻ പറഞ്ഞപ്പോൾ ദീപ്ത്തിക്ക് വല്ലാത്ത ദേഷ്യം വന്നിരുന്നു.... ഉറങ്ങി കിടന്ന മകനെ അകത്തു നിന്നും എടുത്തതിനു ശേഷം ബാഗിൽ താൻ കൊണ്ടുവന്ന സാധനങ്ങൾ അടുക്കിവെച്ച് അവൾ ഒന്ന് നോക്കി....

" നീ എവിടേക്കാ ഈ സന്ധ്യാസമയത്ത് പോകുന്നത്.... സുഭദ്ര ചോദിച്ചു... " പാതിരാത്രി ആണെന്ന് നോക്കണ്ട ഇവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാൽ എനിക്ക് മനസ്സിലാവും.... " മോളെ.... കുഞ്ഞിനെ കൊണ്ടു പോകാതെ എന്താണെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം, അല്ലേൽ നാളെ രാവിലെ പോകാം.... സുഭദ്ര കരഞ്ഞു.... " ഒരു രാത്രി കൂടി ഇവിടെ താമസിക്കുവാൻ ഉള്ള ഔദാര്യം എനിക്ക് വേണ്ട അമ്മേ, ഈ ഒരു രാത്രി എനിക്കും കുഞ്ഞിനും എന്ത് സംഭവിച്ചാലും അത് എന്നെ ബാധിക്കുന്നില്ല.... ഇറങ്ങുന്നതിനു മുൻപ് ദിവ്യയുടെ മുഖത്തേക്ക് നോക്കി ദീപ്തി... അവളുടെ മുഖത്ത് നിസംഗത ആണ്... ഒരുനിമിഷം ദീപ്തിയ്ക്ക് അവളോട് സഹതാപം തോന്നിയിരുന്നു.... " ഇതുവരെ ഞാൻ നിന്നെ ഉപദേശിച്ചത് നമ്മുടെ അച്ഛനുമമ്മയും വിഷമിപ്പിക്കരുത് എന്നായിരുന്നു.... നിന്റെ ഇഷ്ടത്തിന് പിന്നാലെ പോകരുത് എന്നായിരുന്നു, പക്ഷേ ഇത്രയൊക്കെ കാര്യങ്ങൾ അവനെക്കുറിച്ച് അറിഞ്ഞിട്ടും ഒരു ബലി കാളയെ പോലെ നിന്നെ അവന്റെ കൈകളിലേക്ക് ഏൽപ്പിക്കാൻ പോകുന്ന അച്ഛനുമമ്മയും വിഷമിപ്പിക്കരുത് എന്ന് ഞാൻ നിന്നോട് പറയില്ല... ആരൊക്കെ മരിച്ചാലും ജീവിച്ചാലും നിന്റെ ജീവിതത്തിന് പ്രാധാന്യം കൽപ്പിക്കണം.... അതിന് അവനോടൊപ്പം ഇറങ്ങി പോകുന്നതാണ് മാർഗ്ഗം എങ്കിൽ അങ്ങനെ, ഇനിയിപ്പോൾ നീ ആരെയും നോക്കി ഇരിക്കേണ്ട... നിന്റെ ജീവിതത്തിന് തന്നെ പ്രാധാന്യം കൊടുക്കണം...

ഇല്ലെങ്കിൽ നാളെ നഷ്ടമാവുന്നത് നിനക്ക് ആയിരിക്കും... നിനക്ക് മാത്രം...! ഒന്ന് പറഞ്ഞു കരയാനോ ആശ്വസിപ്പിക്കാനോ പോലും ആരുമുണ്ടാവില്ല... ജീവനുണ്ടെങ്കിൽ ഞാൻ ഇനി ഈ വീട്ടിൽ വരില്ല.... അത്രയും പറഞ്ഞ് ദീപ്തി ഇറങ്ങിയപ്പോൾ വിശ്വനാഥന് ദേഷ്യമാണ് തോന്നിയത്... ഒരുതുള്ളി കണ്ണുനീർ അവളിൽ നിന്നും അടർന്നു വീണിരുന്നു, മകനുമായി ഒറ്റയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന മകളെ നോക്കി സുഭദ്ര കണ്ണുനീരോടെ നിന്നു... " നാശം പിടിച്ചവളെ നീ ഒരുത്തി ആണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണം.... അച്ഛനെയും മകളെയും തമ്മിൽ തെറ്റിച്ചപ്പോൾ നിനക്ക് സമാധാനമായല്ലോ..... ഒന്നും മിണ്ടാതെ അവൾ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി പോയിരുന്നു... കുഞ്ഞിനേയും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി എങ്കിലും ഇരുൾ പടർന്നുകിടക്കുന്ന വഴിയിലേക്ക് നോക്കിയപ്പോൾ സ്വന്തം നാട് ആണെങ്കിൽ പോലും നേരിയ ഭയം അവൾക്ക് തോന്നിയിരുന്നു.... പക്ഷെ ആത്മാഭിമാനത്തിന് ഏറ്റ മുറിവ് അതിലും വലുത് ആയിരുന്നു... അതുകൊണ്ട് തന്നെ മകനെയും നെഞ്ചിൽ അടക്കിപ്പിടിച്ച അവൾ മുന്നോട്ടു നടന്നു, ഒരു ബൈക്കിന്റെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.... പെട്ടെന്ന് അരികിൽ കൊണ്ടുവന്ന് ബൈക്ക് വട്ടം ചവിട്ടി.... ഒരു നിമിഷം ഒന്ന് ഭയന്നെങ്കിലും ബൈക്കിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് ഒരല്പം സമാധാനം എവിടെ നിന്നോ വന്നു.... "അനന്ദു.. ചുണ്ടുകൾ മൊഴിഞ്ഞു,

" എന്താ ഈ സമയത്ത്...? അവളുടെ മുഖത്തേക്ക് നോക്കി അവൻ പരിചിതരോടെന്നപോലെ തന്നെ ചോദിച്ചു... " വീട്ടിൽ പോകാൻ വേണ്ടി ഇറങ്ങിയത് ആണ്... ബസ്സ് കിട്ടണമെങ്കിൽ കവലയ്ക്ക് പോണം, ഒരു ഓട്ടോ നോക്കിയിരുന്നു... വക്കി തപ്പി പറഞ്ഞവൾ.... " എന്താ ഒറ്റയ്ക്ക് ഈ സമയത്ത്...? "സംശയത്തോടെ അവൻ ചോദിച്ചു, " വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ...? അവളുടെ മുഖഭാവം കണ്ടുകൊണ്ട് അനന്ദു തിരക്കി... " എങ്ങനെ അറിഞ്ഞു...?ദിവ്യ വിളിച്ചോ..? " ഇല്ല.... ഞാൻ കുറെ ഏറെ സമയം ആയിട്ട് വീടിനു മുന്നിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും പോവായിരുന്നു... എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയാൻ.... ഇടയ്ക്ക് നിങ്ങളെല്ലാവരും കൂടി നിൽക്കുന്നതും എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളും പറയുന്നതും കണ്ടു, അതിനുശേഷം ചേച്ചി കുഞ്ഞിനെ കൊണ്ട് ഇറങ്ങി വരുന്നത് കണ്ടത്... അതുകൊണ്ട് ചോദിച്ചതാ.... " പ്രശ്നമുണ്ട് ദിവ്യയുടെയും വിവേകിന്റെ യും വിവാഹം നടത്താൻ പോവാ... നെഞ്ചിൽ ഒരു വെള്ളിടി വെട്ടിയതുപോലെയാണ് അനന്ദുവിന് തോന്നിയത്... അവന്റെ മുഖഭാവത്തിൽ നിറഞ്ഞുനിൽക്കുന്ന വേദന ദീപ്തിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു... അറിയാതെ ആ കണ്ണുകൾ കലങ്ങി ചുവന്നത് അവൾ ശ്രദ്ധിച്ചു............. കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story