ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 54

Hridayaveenameettumbol

എഴുത്തുകാരി: റീനു

നെഞ്ചിൽ ഒരു വെള്ളിടി വെട്ടിയതുപോലെയാണ് അനന്ദുവിന് തോന്നിയത്... അവന്റെ മുഖഭാവത്തിൽ നിറഞ്ഞുനിൽക്കുന്ന വേദന ദീപ്തിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു... അറിയാതെ ആ കണ്ണുകൾ കലങ്ങി ചുവന്നത് അവൾ ശ്രദ്ധിച്ചു... " ഞാൻ കാരണം ആണോ ചേച്ചി ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.... ഉത്കണ്ഠയോട് അവൻ ചോദിച്ചു... " ആണോ എന്ന് ചോദിച്ചാൽ അതെ...പക്ഷേ അവനെക്കുറിച്ച് എല്ലാകാര്യങ്ങളും പറഞ്ഞിട്ടും ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ അച്ഛൻ തയ്യാറല്ല എന്നതാണ് മറ്റൊരു സത്യം, " എല്ലാം എന്ന് പറഞ്ഞാൽ എല്ലാ കാര്യങ്ങളും ചേച്ചി പറഞ്ഞോ..? എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞില്ല, പക്ഷേ അവൻ ശരിയല്ല എന്ന് വ്യക്തമായിട്ട് ഞാൻ പറഞ്ഞു... അത് ഒന്ന് അന്വേഷിച്ചു നോക്കാനുള്ള മനസ്സ് പോലും അച്ഛനില്ല, അതിനർത്ഥം അച്ഛൻ അവളുടെ കാര്യത്തിൽ ഇനി മറ്റു തീരുമാനങ്ങൾ ഒന്നും എടുക്കില്ല എന്ന് തന്നെയാണ്... അവൻ എങ്ങനെയാണെങ്കിലും വിവാഹം കഴിയുമ്പോൾ മാറുമെന്നാണ് അച്ഛൻ പറയുന്നത്... എല്ലാം അച്ഛൻ ഉറപ്പിച്ചു എന്ന് തന്നെയാണ് അതിന്റെ അർഥം.. അതുകൊണ്ട് ഇനി കാര്യത്തെക്കുറിച്ച് അച്ഛനോട് സംസാരിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,

അതുകൊണ്ടാ ഞാൻ അവിടെ നിന്നും ഇറങ്ങിയത്... അനന്തുവിനോടും അവളോടും ഞാൻ പറഞ്ഞത് കുടുംബത്തെ മറന്നൊന്നും ചെയ്യരുതെന്ന് ആണ്... ഇപ്പോഴും എനിക്ക് പറയാനുള്ളത് അത് തന്നെയാണ്, നിങ്ങൾ തീരെ ചെറിയ കുട്ടികളാണ് കുടുംബജീവിതത്തിലേക്ക് എടുത്തുചാടിയാൽ ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ആവില്ല.... പക്ഷേ വിവേക് അവളെ കല്യാണം കഴിക്കാൻ പാടില്ല, പഠിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഒക്കെ അവളെന്നോട് പറഞ്ഞു... നല്ലൊരു ജോലി കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ ഈ വിവാഹത്തിൽ നിന്നും അനന്ദു അവളെ രക്ഷിക്കണം, എങ്ങനെ രക്ഷിക്കണമെന്നു പറയാൻ എനിക്കറിയില്ല.... " ചേച്ചി പറയുന്നത് എനിക്ക് വ്യക്തമായിട്ടും മനസ്സിലായിട്ടില്ല, അനന്ദു പറഞ്ഞു... " ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാണ് വ്യക്തമാക്കുന്നതാണ്.. വിവാഹം നടക്കാൻ പാടില്ല, അതിന് നിങ്ങളുടെ വിവാഹം നടക്കണമെങ്കിൽ പോലും ഇതിനപ്പുറം ഒരു ചേച്ചി എന്ന നിലയിൽ എനിക്ക് പറയാൻ കഴിയില്ല.... ദീപ്തി പറഞ്ഞു... " ഞാൻ എവിടേക്ക് വിളിച്ചാലും വരാൻ തയ്യാറായി ആണ് അവൾ ഇരിക്കുന്നത്, അവളെ പിരിയുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ സാധിക്കില്ല... അവളെ ഞാൻ മറ്റാർക്കും വിട്ടു കൊടുക്കില്ല, പക്ഷേ അവളുടെ അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് ഒരു ജീവിതം,

അതും എനിക്ക് കഴിയില്ല ചേച്ചി.... എന്റെ അമ്മ എന്നോട് പറഞ്ഞു, ഒരുപാട് സ്വപ്നങ്ങളുമായി 21 വർഷത്തോളം അവളുടെ വീട്ടുകാർ വളർത്തിക്കൊണ്ടു വന്നതാണ്, അത് ഞാനായിട്ട് തകർക്കരുതെന്ന്... സത്യമാണ് എന്ന് ആലോചിച്ചപ്പോൾ എനിക്ക് തോന്നി... പക്ഷേ വിവേകിന് അവളെ ഞാൻ വിട്ടുകൊടുക്കില്ല.... വിളിച്ചു കൊണ്ടുപോകാൻ ഇപ്പൊൾ എനിക്കൊരു സ്ഥലമോ മാന്യമായി നോക്കാൻ ഒരു ജോലിയോ ഇല്ല... പക്ഷേ നിയമത്തിന്റെ പരിരക്ഷ നൽകാൻ എനിക്ക് സാധിക്കും, " അനന്തു എന്താ ഉദ്ദേശിക്കുന്നത്..? " രജിസ്റ്റർ മാരേജ്... " എനിക്ക് മനസ്സിലായില്ല... " ഞാൻ അവളെ വിളിച്ചു കൊണ്ട് പോവില്ല ചേച്ചി... എവിടേക്കും എന്റെ കൂടെ ഇറങ്ങി വരുമെന്ന് പറഞ്ഞാലും, പക്ഷേ എനിക്ക് വിട്ടു കളയാൻ പറ്റില്ല ചേച്ചി... അതുകൊണ്ട് ആരുമറിയാതെ മറ്റൊരു സ്ഥലത്ത് പോയി രജിസ്റ്റർ ചെയ്യാൻ ഞാൻ കരുതുന്നത്, എന്റെ ഒന്ന് രണ്ട് കൂട്ടുകാർ സാക്ഷികളായി നിൽക്കും, രജിസ്ട്രേഷൻ കഴിഞ്ഞ് പതുക്കെ വിവാഹത്തോടെ അടുക്കുന്ന സമയത്ത് രജിസ്റ്റർ ഓഫീസിൽ നിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് അച്ഛനെ കാണിച്ചാൽ മതിയല്ലോ പിന്നെ വിവേകുമായുള്ള വിവാഹം കഴിക്കാൻ സാധിക്കില്ല... നിയമപരമായി അവളെന്റെ ഭാര്യയാണ്....

നിറഞ്ഞ മനസ്സോടെ അവൾ എന്റെ കൈകളിലേക്ക് എത്താൻ ഇത് അല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ല... ചേച്ചിയുടെ അച്ഛന്റെ മുൻപിലും അത് ആണ് നല്ലത്, അല്പം വളഞ്ഞ വഴി ആണെങ്കിലും എല്ലാവരുടെയും സമ്മതത്തോടെ വിവാഹം നടക്കാൻ ഞാൻ നോക്കിയിട്ട് മറ്റു മാർഗങ്ങൾ ഒന്നും കാണുന്നില്ല... മാത്രമല്ല അങ്ങനെയാണെങ്കിൽ പിന്നെ അവൾക്ക് പഠിക്കുകയും ചെയ്യാം, രണ്ട് വർഷം കഴിഞ്ഞ് പതുക്കെ വിവാഹം ആയി നടത്തിയാൽ മതിയല്ലോ, " എങ്കിൽ പിന്നെ അതു തന്നെയാണ് ഏറ്റവും നല്ലത്.... ഇപ്പൊ എനിക്ക് അനന്തുവിന് ഒരു സഹായങ്ങളും ചെയ്തു തരാൻ പറ്റില്ല... പക്ഷേ നിങ്ങൾക്ക് രണ്ടുപേർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കും, എല്ലാ കാര്യങ്ങളും നന്നായി നടന്നാൽ എന്നെ വിളിച്ച് കാര്യങ്ങൾ പറയണം, എന്റെ നമ്പർ ഞാൻ തരാം... " ചേച്ചിയുടെ മനസ്സുണ്ടല്ലോ, അത് മാത്രം മതി.... പിന്നെ ആ പ്രാർത്ഥനയും, അത് ഞങ്ങൾക്ക് എന്നും അനുഗ്രഹം നൽകും... " ചേച്ചിയെ ഒറ്റയ്ക്ക് വിട്ടുപോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല... എന്നെ വിശ്വാസമുണ്ടെങ്കിൽ ചേച്ചി കുഞ്ഞിനെ കൊണ്ട് എന്റെ വണ്ടിയുടെ പുറകിലേക്ക് കയറിക്കോ ഞാൻ വിടാം... ദീപ്തിക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല, ഏറെ വിശ്വാസത്തോടെ അവളവന്റെ ബൈക്കിന് പുറകിലേക്ക് കയറി....

കുഞ്ഞിനെ അടക്കിപ്പിടിച്ച് അവൾ ഇരുന്നു... ബസ് സ്റ്റോപ്പിൽ നിർത്താതെ അവൻ കൊണ്ട് നിർത്തിയത് അവളുടെ വീടിന്റെ തൊട്ടപ്പുറത്തു ആണ്... അത്ഭുതത്തോടെ നോക്കി ദീപ്തി... " അറിയാം ഇവിടെയാണ് ചേച്ചിയുടെ വീട് എന്ന്... അരികിലേക്ക് ഞാൻ വരുന്നില്ല, ആരെങ്കിലും കണ്ടു ചേച്ചിക്ക് ബുദ്ധിമുട്ട് ആയാലോ... ബസ്സിൽ ഒന്നും കയറ്റിവിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല, അതുകൊണ്ടാണ്... " അനന്തു ... സോറി, നമ്മൾ തമ്മിൽ ആദ്യം കണ്ടപ്പോൾ വളരെ മോശമായി ആണ് ഞാൻ തന്നോട് പെരുമാറിയത്.... എനിക്ക് അനന്തുവിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു... നാട്ടുകാരൊക്കെ പറയുന്ന കാര്യങ്ങളെ കുറിച്ച് ഞാൻ വിശ്വസിച്ചിരുന്നു, പക്ഷേ ദിവ്യയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.. ചെറുചിരിയോടെ കുഞ്ഞിന്റെ കവിളിൽ ഒന്ന് തലോടി അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുൻപോട്ടു പോയി, അവൾ നേരെ വീട്ടിലേക്കും...ഈ സമയത്ത് കയറി വരുന്ന മരുമകളെ കണ്ട് ഒരു അത്ഭുതം അനിതയ്ക്കും തോന്നിയിരുന്നു... " നീ എന്താ ഈ സമയത്ത്...? " ഇവൻ ഭയങ്കര വഴക്കാ ഇവിടെ അച്ഛനെ കാണണം എന്ന് പറഞ്ഞിട്ട്, ഒരു രക്ഷയും വരുന്നില്ലായിരുന്നു... പിന്നെ വിവേക് ഉണ്ടായിരുന്നു, അച്ഛന്റെ പെങ്ങളുടെ മോൻ... അവൻ ബൈക്കിൽ കൊണ്ടു വിട്ടു അവിടെ വരെ, "

എങ്കിൽ പിന്നെ അച്ഛനെ ഒന്നു വിളിച്ചാൽ മതിയായിരുന്നു, കുഞ്ഞിനെ കയ്യിൽ നിന്നും വാങ്ങി അനിത... ഇടയ്ക്ക് ഒതുങ്ങിയ ഒരു റോഡിൽ വണ്ടി നിർത്തിയതിനുശേഷം അനന്ദു ഫോൺ ഡയൽ ചെയ്തു... ഒരു മെസ്സേജ് അയച്ച ഉടൻ തന്നെ കോൾ ഇങ്ങോട്ട് വന്നു, അവൻ ഫോൺ എടുത്തു... " ചേച്ചിയെ ഞാൻ വീടിനടുത്ത് തന്നെ ഇറക്കി വിട്ടിട്ടുണ്ട് നീ ടെൻഷനടിക്കേണ്ട.... " ഞാൻ പറഞ്ഞിട്ട് ആണ് അനുവെട്ടൻ വന്നേന്ന് ചേച്ചിക്ക് മനസ്സിലായോ...? ചിലമ്പിച്ച സ്വരത്തിൽ അവൾ തിരിച്ചു ചോദിച്ചു.... " ഇല്ല ഞാൻ രണ്ടുമൂന്നു വട്ടം വീടിനു മുന്നിൽ കൂടി പോയെന്നും അപ്പോൾ എല്ലാവരും കൂടി നിന്ന് സംസാരിക്കുന്നതും അഭിപ്രായവ്യത്യാസം ഉണ്ടാവുന്നതും കണ്ടു എന്ന് പറഞ്ഞത്... നിന്റെ കൈയ്യിൽ ഫോൺ ഉണ്ടെന്നുള്ള കാര്യം തൽക്കാലം ആരും അറിയേണ്ട എന്ന് കരുതി, " പാവം ചേച്ചി എനിക്ക് വേണ്ടി ഒരുപാട് സംസാരിച്ചിരുന്നു... " എന്നോട് സംസാരിച്ചു ഒരുപാട്, " അച്ഛൻ അത് ഉറപ്പിച്ച പോലെ ആണ് കേട്ടോ... ഇനി എന്താ ചെയ്യുക, എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല... " നീ വിഷമിക്കാതെ ഇരിക്കു, ഇപ്പൊൾ നമുക്ക് ചെറിയൊരു മോറൽ സപ്പോർട്ടിന് നിന്റെ ചേച്ചി ഉണ്ട്.... എനിക്ക് വലിയൊരു ആശ്വാസം ആണ് അത്... കുടുംബത്തിലുള്ള ഒരാളെങ്കിലും എന്നെ മനസ്സിലാക്കിയത് എനിക്ക് വല്ലാത്തൊരു സമാധാനം ആണ്... നീ പേടിക്കേണ്ട ഞാൻ ഒപ്പമുണ്ട്, ഞാൻ ചില കാര്യങ്ങളൊക്കെ തീരുമാനിച്ചിട്ടുണ്ട്.... "

എന്ത് കാര്യങ്ങളാ...? ഇപ്പോൾ എല്ലാവരും ഉമ്മറത്തിരുന്ന് സംസാരിക്കുക പെട്ടെന്ന് ഇങ്ങോട്ട് വരില്ല പെട്ടെന്ന് അനുവേട്ടൻ പറഞ്ഞൊ... എനിക്ക് സമാധാനമാകും, ദീപ്തിയോട് പറഞ്ഞ കാര്യങ്ങളെല്ലാം അതേപോലെ തന്നെ അവൻ അവളോട് വിശദീകരിച്ചു... ഒരല്പം സമാധാനം അവൾക്ക് തോന്നിയിരുന്നു, " എങ്ങനെയാ പക്ഷേ ഞാൻ വരൂന്നത്... എന്നെ ഇവിടെ നിന്ന് പുറത്തിറക്കില്ലല്ലോ... " അത് സാരമില്ല ഒരു ദിവസം അല്പം ബുദ്ധിമുട്ടുകൾ നീ സഹിക്കണം... വെളുപിനെ ഇറങ്ങി വന്നാൽ മതി, " വെളുപ്പിനെയോ...? അതെ മറ്റെന്നാൾ വെളുപിനെ നീ ഇറങ്ങി വരണം... ഒരു 5: 00 മണിക്ക് വരണം, എനിക്ക് പരിചയമുള്ള ഒരാൾ ഉണ്ട്... അയാളുടെ കാറിൽ നമുക്ക് രജിസ്റ്റർ ഓഫീസിൽ എത്താം, " പക്ഷേ 10 മണിക്ക് അല്ലെ രജിസ്റ്റർ ഓഫീസ് ഉള്ളു, " അതിനുള്ള കാര്യങ്ങളൊക്കെ എന്റെ ഒരു ഫ്രണ്ട് ചെയ്തു വച്ചിട്ടുണ്ട്... അവന് നേരിട്ട് അറിയാവുന്ന ആളാണ് അവിടെ രജിസ്റ്റർ ആയിരിക്കുന്നത്, ഒരു മണിക്കൂർ കൊണ്ട് എല്ലാം ഓക്കേ ആകും, അതുകൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും വരില്ല... എങ്ങനെയാണെങ്കിലും 11 മണി ആകുമ്പോഴേക്കും നിന്നെ വീട്ടിൽ കൊണ്ട് വിടും... നിന്റെ പ്രൂഫ്സ് ഒക്കെ എടുക്കണം.. " പക്ഷേ അത് എങ്ങനെയാണ്... ഞാൻ എവിടെ പോയതാണെന്ന് ചോദിക്കില്ലേ..? ചോദിക്കുകയാണെങ്കിൽ കാലത്തെ അമ്പലത്തിൽ പോയി എന്ന് പറഞ്ഞാൽ മതി, സമാധാനം കിട്ടാൻ വേണ്ടി അവിടെ പോയിരുന്നു എന്ന്... " അപ്പോൾ മറ്റേനാളെ വെളുപ്പിന് അഞ്ചു മണി, മറക്കണ്ട... അവന്റെ വാക്കുകളിൽ അവൾക്ക് സമാധാനം തോന്നിയിരുന്നു. തന്റെ ജീവിതത്തിലെ ഒരു നിർണായകമായ ദിവസമാണെന്ന് അറിയാതെ അവൾ സമാധാനപൂർവ്വം നിദ്രയെ പുൽകി തുടങ്ങി............ കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story