ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 56

Hridayaveenameettumbol

എഴുത്തുകാരി: റീനു

ശരി അനുവേട്ടാ, എനിക്ക് അനുവേട്ടനെ ഒന്ന് കണ്ടാൽ മതി, എത്ര ദിവസം ആയി ഈ വീർപ്പു മുട്ടൽ, " എനിക്കും നിന്നെ കാണാതെ ഒട്ടും പറ്റുന്നില്ല.... അവന്റെ സ്വരം ആർദ്രമായി... " കുറച്ച് വേദനകൾ നല്ലതാ നമുക്ക് പിന്നീട് ഇതൊക്കെ ഓർത്ത് സന്തോഷിക്കാൻ പറ്റുമല്ലോ, അങ്ങനെ കരുതിയാൽ മതി.. നമ്മുടെ ജീവിതം മാത്രമാണ് ഇപ്പൊ എന്റെ മനസ്സിൽ ഉള്ളത് അത് നഷ്ടമായ ചിലപ്പോ എനിക്ക് ഭ്രാന്ത് പിടിക്കും, അവന്റെ വാക്കുകളിൽ നിറഞ്ഞുനിന്ന വേദനയും നിസ്സഹായതയും അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു, " അങ്ങനെയൊന്നും ചിന്തിക്കേണ്ട, ഞാൻ പറഞ്ഞില്ലേ ഒക്കെ നല്ലതിന് വേണ്ടിയാണ്... അങ്ങനെ മാത്രം അനുവേട്ടൻ കരുതിയാൽ മതി, നമുക്ക് നല്ലൊരു ജീവിതം ഉണ്ടാവാനുള്ള ബുദ്ധിമുട്ടുകളാണ്, നമ്മൾ ഒരിക്കലും യഥാർത്ഥ വിജയത്തിലേക്ക് അത്ര പെട്ടെന്ന് എത്തില്ല, അതിനു മുൻപ് ഒരുപാട് പരീക്ഷണങ്ങൾ നമുക്ക് ഉണ്ടാവും, ആ പരീക്ഷണങ്ങളെ വിജയിച്ച് നമ്മൾ ആ വിജയം കൈവരിക്കുമ്പോഴാണ് അതിനൊരു സന്തോഷവും തൃപ്തിയും ഒക്കെ നമുക്ക് തോന്നുന്നത് നാളെ നമുക്ക് ഒരുമിച്ചിരിക്കുമ്പോൾ സന്തോഷിക്കാനുള്ള കാരണങ്ങളാണ് ഇപ്പൊൾ നടക്കുന്നതൊക്കെ,

അങ്ങനെ വിചാരിച്ചാൽ മതി.... ഉറപ്പോടെ അവൾ പറഞ്ഞു... " നീ എന്നെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്... നിന്നെ പരിചയപ്പെട്ട അന്നുമുതൽ ഇന്നുവരെ നിന്റെ ഓരോ വാക്കുകളും എന്നിൽ അത്ഭുത നിറയ്ക്കുന്നത് ആണ്... ചില സമയത്ത് തോന്നും നീ ഭയങ്കര വീക്കാണെന്ന്, നിന്റെ കരച്ചിലും ഇനി എന്ത് ചെയ്യും അനുവേട്ടാന്നുള്ള സംസാരമൊക്കെ കേൾക്കുമ്പോൾ തോന്നും നീ ഒരു പൊട്ടി പെണ്ണാണെന്ന്, ഇപ്പൊൾ നീ സംസാരിക്കുമ്പോൾ തോന്നുന്നു എന്നെക്കാളും നീ ബോൾഡ് ആണെന്ന്, അത്ഭുതത്തോടെ അവൻ പറഞ്ഞു... " അതൊരു പെണ്ണിന് മാത്രമുള്ള പ്രത്യേകതയാണ് അനുവേട്ടാ... ഒരു സമയത്ത് ചിലപ്പോൾ ഞാൻ ഭയങ്കരമായിട്ട് പൊട്ടി ആകും, ചിലപ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ശക്തയാവും അത് ഒരു പെണ്ണിന് മാത്രമുള്ള ക്വാളിറ്റി ആണ്, ചിലപ്പോൾ ഒരു പുരുഷന് ഒരിക്കലും അങ്ങനെ ആവാൻ സാധിക്കില്ല... സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ സാധിക്കുന്ന ഒരു പ്രത്യേക കഴിവ് പെണ്ണിനുണ്ട്, അവൻ ഒന്ന് ചിരിച്ചു.. " വീട്ടിലുള്ളവരോട് പോലും യുദ്ധം ചെയ്ത എന്നെ സ്നേഹിക്കാനും മാത്രം എന്ത് പ്രത്യേകതയാടി നീ എന്നിൽ കണ്ടത്... "

അവന്റെ ശബ്ദത്തിൽ കുറ്റബോധവും വേദനയും ഒക്കെ നിറഞ്ഞിരുന്നു, " എനിക്കറിയില്ല അതിനുമാത്രം ഇത്രയും നാളായിട്ടും ഒരു ഉത്തരം കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല. ആദ്യമായിട്ട് കണ്ട നിമിഷം മുതൽ എന്റെ മനസ്സിൽ കയറിയതാണ് ഈ മുഖം, അതിനുള്ള കാരണം അതെനിക്ക് ഇപ്പോഴും അറിയില്ല.. പക്ഷേ എത്രയോ വർഷങ്ങളായി ഈ മുഖം പിന്നീട് മനസ്സിൽ തന്നെ കൂടിയിരുന്നെന്നൊന്നോ..? അവസാനം എന്റെ സ്വന്തമാണെന്ന് അറിഞ്ഞപ്പോൾ ഈ ലോകം വെട്ടിപ്പിടിച്ച് സന്തോഷമായിരുന്നു എനിക്ക്, പിന്നെ ഒരിക്കൽ അതെല്ലാം കള്ളമാണെന്നും ആർക്കോവേണ്ടി അഭിനയിക്കുകയായിരുന്നു എന്നും പറഞ്ഞപ്പോൾ തകർന്നു പോയിരുന്നു ഞാൻ... പിന്നീട് ആത്മാർത്ഥമായിട്ട് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ പോലും, ആ കണ്ണുകളിൽ ഞാൻ തിരഞ്ഞത് എന്നോട് ആത്മാർത്ഥതയുണ്ടോ എന്നായിരുന്നു, വീണ്ടും എന്നെ പറ്റിക്കുകയാണോന്ന്, അങ്ങനെയല്ല എന്നറിഞ്ഞ ആ നിമിഷം അതാണ് അനുവേട്ടാ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷം... ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം അവൾ ഇഷ്ടപ്പെടുന്ന പുരുഷന്റെ മനസ്സിൽ അവൾക്കൊരു സ്ഥാനം ലഭിക്കുക എന്ന് പറയുന്നത് സ്വപ്നനിമിഷമാണ്,

പത്മരാജൻ പറഞ്ഞിട്ടില്ലേ ഇഷ്ടമുള്ള ആളിനെ തന്നെ കിട്ടുന്നത് ഭാഗ്യമുള്ളവർക്ക് ആണ്... അനുവേട്ടനെ എന്റെ സ്വന്തമായി കിട്ടുകയാണെങ്കിൽ ആ ഭാഗ്യം എനിക്ക് ഉണ്ടെന്നല്ലേ അതിനർത്ഥം, ഈ ജീവിതത്തിൽ ഒരൊറ്റ ആളെ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ, ഇഷ്ടപ്പെട്ടിട്ടുള്ളൂ, എന്തിന്റെ പേരിലും ആ ഇഷ്ടം അത് നഷ്ടപ്പെടുത്താൻ എനിക്ക് സാധിക്കില്ല, പതിഞ്ഞ അവന്റെ ചിരി അവൾ ഫോണിൽ കേട്ടു... " പത്മരാജൻ അതേ ഡയലോഗിൽ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് നല്ല കുട്ടികൾക്കെ അങ്ങനെ കിട്ടുന്ന്, നീയൊരു നല്ല കുട്ടിയാണ്, എടുത്ത് പറയാൻ ഒരു പ്രത്യേകതകളും ഇല്ലാത്ത എന്നെപ്പോലെ ഒരാളെ, എടുത്തുപറയാൻ ഒരുപാട് മോശങ്ങളുള്ള എന്നെപ്പോലെ ഒരാളെ സ്നേഹിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് അത്ഭുതമാണ്, ഈ സ്നേഹത്തിനുള്ള അർഹത എനിക്ക് ഉണ്ടോന്ന് മാത്രമാണ് ഇപ്പോൾ എനിക്ക് സംശയമുള്ളത്... " അനുവേട്ടൻ വീണ്ടും കാടുകയറിയണ്ട, നാളത്തെ ദിവസം ഓർത്ത് ഒരല്പം സമാധാനത്തിൽ ഇരിക്കുകയാണ് ഞാൻ...

അതിനിടയിൽ വീണ്ടും അനുവേട്ടന്റെ ഇത്തരം സംസാരങ്ങൾ ആത്മവിശ്വാസം കെടുത്തും... അവൾ പറഞ്ഞു... " ഇല്ല ഞാൻ ഒന്നും പറയുന്നില്ല നീ പറഞ്ഞതുപോലെ നമ്മൾ ഒന്ന് ചേരാനുള്ള പരീക്ഷണങ്ങളായി മാത്രമേ ഇതിനെ ഞാൻ കാണുന്നുള്ളൂ, സമാധാനമായിട്ട് ഇറങ്ങിക്കോ . അവന്റെ ആശ്വാസവാക്കിലാണ് അവൾ സമാധാനത്തോടെ ഇറങ്ങാൻ നിന്നത്... എല്ലാവരും ഗാഢനിദ്രയിൽ ആണെന്ന് മനസ്സിലായപ്പോൾ മെല്ലെ മൊബൈൽ ഫോണിൽ രണ്ട് വട്ടം ഇറങ്ങി എന്ന് പറയാൻ അവന്റെ ഫോണിലേക്ക് വിളിച്ചു നോക്കി റിംഗ് ചെയ്യുന്നുണ്ടെങ്കിലും അത് എടുക്കുന്നുണ്ടായിരുന്നില്ല, ഒരു നിമിഷം അവൾക്ക് ഒരല്പം ഭയം തോന്നിയെങ്കിലും രണ്ടും കല്പിച്ചവൾ ആരുമില്ലെന്ന് ഉറപ്പുവരുത്തി പുറവശത്തെ കതകിലൂടെ മുൻപോട്ട് ഇറങ്ങി, മൊബൈലിന്റെ ടോർച്ച് തെളിച്ചു പതിയെ നടന്നപ്പോൾ തന്നെ കണ്ടു കലുങ്കിനരികിൽ ബൈക്കുമായി കാത്തുനിൽക്കുന്ന കിരണിനെ, അല്പം മുൻപ് തോന്നിയ ആശങ്ക എവിടേക്കൊ പോയി മറഞ്ഞു, വീണ്ടുമൊരു ആത്മവിശ്വാസം കൈവരുന്നത് അവൾ അറിഞ്ഞു... അവളെ കണ്ടപ്പോഴേക്കും അവൻ അരികിലേക്ക് വിളിച്ചിരുന്നു, " ആരെങ്കിലും കണ്ടോ....? അവൻ ചോദിച്ചു, "

ഇല്ല പക്ഷേ എനിക്കെന്തൊരു പേടി പോലെ, " പേടിക്കണ്ട എല്ലാം പെട്ടെന്ന് കഴിയും, അത് കഴിഞ്ഞ് തന്നെ അമ്പലത്തിൽ കൊണ്ടു വിടാം, അഥവാ ആരെങ്കിലും എന്തെങ്കിലും സംശയം തോന്നിയാലും അമ്പലത്തിൽ ആണെന്ന് കരുതു, അനുവേട്ടനേ ഞാൻ വിളിച്ചിട്ട് കിട്ടിയില്ല,അവൻ കവലയിൽ ഉണ്ട്.." ഫോൺ എടുത്തിട്ടില്ല എന്നുള്ള കാര്യം ഓർത്തത് പിന്നെ തിരിച്ച് വീട്ടിലേക്ക് നടന്നു, ഇപ്പോൾ തിരിച്ചു കവലയിൽ എത്തിയിട്ടുണ്ടാകും, പേടിക്കേണ്ട ഫോൺ ഇല്ലായിരുന്നു കൈയ്യിൽ അതുകൊണ്ട് ആണ് എടുക്കാതിരുന്നത്, താൻ കയറു, സമയം പോകും മാത്രമല്ല ആരെങ്കിലും കാണുകയും ചെയ്യും, അവനൊപ്പം പുറകിലേക്ക് കയറിയിരുന്നു... രണ്ടുപേരും കവലയിലേക്ക് ചെന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല, നേരം വെളുത്തു വരുന്നതേയുള്ളൂ എന്നൊരു ആശ്വാസം അവളിലും ഉണ്ടായിരുന്നു... വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 4 ആയിട്ടുള്ളൂവെന്ന് അവൾക്ക് മനസ്സിലായി, കുറച്ച് സമയം നിന്നിട്ടും അനന്തുവിനെ കാണാതിരുന്നപ്പോൾ രണ്ടുപേരും മുഖത്തോടു മുഖം നോക്കി... " എന്താ വരാത്തത്...? ഒന്നു വിളിച്ചു നോക്കിക്കേ, അവൾ പറഞ്ഞപ്പോൾ കിരൺ പെട്ടെന്ന് ഫോൺ എടുത്തു വിളിച്ചു എന്നാൽ ആ നിമിഷം ഫോണിൽ സ്വിച്ച് ഓഫ് ആണ് പറഞ്ഞത്... അപ്പോൾ കിരണിനും ഒരു ആശങ്ക തോന്നിയിരുന്നു, പക്ഷേ അവളോട് പങ്കുവെച്ചില്ല... " കിട്ടുന്നില്ല എന്തോ ഒരു നെറ്റ്‌വർക്ക് ഇഷ്യൂ ആണെന്ന് തോന്നുന്നു,

" എനിക്ക് പേടിയാവുന്നു...! സമയം പോയിക്കൊണ്ടിരിക്കുകയാണ്.. ഇപ്പോൾ പത്രം ഇടുന്ന മധു ചേട്ടൻ വരും, വീട്ടിലും പുള്ളി ആണ് പത്രം ഇടുന്നത്... നമ്മളെ കണ്ടാൽ വീട്ടിൽ പറയില്ലേ, " അത് ശരിയാ ഒരു കാര്യം ചെയ്യാം നമുക്ക് അവന്റെ വീട്ടിലേക്ക് പോയി നോക്കാം... " അനുവേട്ടന്റെ അമ്മ ഇന്ന് ഗുരുവായൂർക്ക് പോയി എന്നല്ലേ പറഞ്ഞത്, " അമ്മ മൂന്നുമണിയായപ്പോൾ തന്നെ പോയി, അവൻ അമ്മയും കൊണ്ട് വിട്ടത് ആണ്... അതുകഴിഞ്ഞിട്ട് അവനെന്നെ കവലയിൽ കൊണ്ടുവന്നു വിട്ടത്, " പിന്നെന്താ കാണാത്തത്... എനിക്ക് എന്തോ പേടി തോന്നുന്നു. അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... " താൻ പേടിക്കേണ്ട, കുഴപ്പമൊന്നും ഉണ്ടാവില്ല നമുക്ക് ഇപ്പോൾ അവന്റെ വീട്ടിലേക്ക് പോകാം, അവൻ വരുന്ന വഴിക്ക് ആരെങ്കിലും കണ്ടെങ്കിൽ സംശയം തോന്നാതിരിക്കാൻ മാറിനിന്നതോ വല്ലോം ആയിരിക്കാം... " വിവേക്, അയാൾ വല്ലതും ചെയ്തിട്ടുണ്ടാവുമോ..? അവൾ ഭയത്തോടെ കിരണിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു,

അവൾ പറഞ്ഞ ഭയം ഒരു നിമിഷം അവനും തോന്നി പക്ഷേ അത് പ്രകടമാക്കിയില്ല... " അങ്ങനെയൊന്നും ഉണ്ടാവില്ല, അവൻ വിളിച്ചപ്പോൾ അവൾ ഒപ്പം ബൈക്കിൽ കയറി, " താനിവിടെ നിൽക്ക് ഞാൻ നോക്കിയിട്ട് വരാം... വീടിന്റെ അരികിൽ വണ്ടി ഒതുക്കി അവളോട് കിരൺ പറഞ്ഞു, " ഞാൻ കൂടി വരാം ഇല്ലെങ്കിൽ പിന്നെ എനിക്കൊരു സമാധാനം ഉണ്ടാവില്ല... "ഓക്കേ വാ... രണ്ടുപേരുംകൂടി അകത്തേക്ക് കയറി, കതക് തുറന്നു കിടക്കുന്നതാണ് കണ്ടത്, അകത്ത് ആരെയും കാണാനുമില്ല, "അനന്തു............. കിരൺ വിളിച്ചു, ഒരു മറുപടിയും ഉണ്ടായിരുന്നില്ല... രണ്ടുപേരും ഒരുമിച്ച് അകത്തേക്ക് കയറി, അകത്തേക്ക് കയറും തോറും ഒരു സംഘടനം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും മുറിയിൽ കാണാൻ സാധിക്കുന്നുണ്ടായിരുന്നു... അടുക്കളയിലേക്ക് ചെന്നതും രണ്ടുപേരും ആ കാഴ്ച കണ്ട് ഭയന്ന് പോയിരുന്നു........... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story