ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 58

Hridayaveenameettumbol

എഴുത്തുകാരി: റീനു

അവൾ പറഞ്ഞത് അനുസരിച്ച് തോർത്തെടുത്ത് മുഖവും തലയും ഒന്ന് തോർത്തി അവൻ ഷെഡിലേക്ക് പോയി, ഒരു കൈലിയും മറ്റൊരു ഷർട്ടും അണിഞ്ഞു തിരികെ വന്നപ്പോൾ കണ്ട കാഴ്ച അവനെ നടുക്കുന്നത് ആയിരുന്നു.... ചിതറിത്തെറിച്ച് ചോരയിൽ തന്റെ ഷോള് മുക്കിയതുകൊണ്ട് കഴുത്തിലും വസ്ത്രങ്ങളിലും ചോര തേക്കുന്ന ദിവ്യയെയാണ് അവൻ കണ്ടത്, ഒരു നിമിഷം കിരണിനും ഭയം തോന്നിയിരുന്നു, " നീ എന്താ ഈ കാണിക്കുന്നത്, കിരൺ മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, ശവത്തിന് അരികിൽ കിടന്ന് വെട്ടരിവാൾ കയ്യികളിലേക്ക് എടുത്ത് പിടിച്ചതിനു ശേഷം രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി ദിവ്യ പറഞ്ഞു, " അയാളെ കൊന്നത് ഞാനാണ്, "ദിവ്യ..... ദേഷ്യത്തോടെയാണ് അനന്ദു അവളെ വിളിച്ചത്, " അലറണ്ട....ഇതെന്റെ തീരുമാനമാണ്, എന്നോടൊപ്പം നിന്നില്ലെങ്കിൽ ഇനി എന്റെ മുൻപിൽ മരണം മാത്രമേ ഉള്ളൂ മറ്റൊരു മാർഗമായി, ഞാനും അനുവേട്ടനും തമ്മിൽ ഇഷ്ടത്തിലായിരുന്നു, എന്റെ വീട്ടിൽ സമ്മതിക്കാത്തതു കൊണ്ട് എന്നെ അനുവേട്ടൻ ഇവിടെക്ക് വിളിച്ചു കൊണ്ടുവന്നു, ഞങ്ങൾ ഇവിടെ വന്നപ്പോൾ അയാൾ ഇവിടെ ഉണ്ടായിരുന്നു,

ഒന്നും രണ്ടും പറഞ്ഞ് വഴക്കായി, അനുവേട്ടന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി അയാൾ, എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു, സ്വയരക്ഷയ്ക്ക് വേണ്ടി കൈയ്യിൽ കിട്ടിയ വെട്ടുകത്തി ഉപയോഗിച്ച് ഞാൻ അയാളെ കൊന്നു, " ദിവ്യ നീ എന്തൊക്കെയാണ് പറയുന്നത്? ഇത് കുട്ടികളെയല്ല, കിരൺ പറഞ്ഞു "അതെ ഇത് കുട്ടികളിയല്ല.... അനുവേട്ടൻ ട്രെയിനിങ് പാസ്സാവണം, അതിനുവേണ്ട മാർഗ്ഗം നിങ്ങൾ രണ്ടുപേരും എന്നോട് സഹകരിക്കണം... എത്രയും പെട്ടെന്ന് അമ്മുവിനെ ഇവിടുന്നു മാറ്റണം, അവളുടെ പേര് എവിടെയും വരാൻ പാടില്ല.... അമ്മയ്ക്കൊപ്പം അവളും ഗുരുവായൂർ പോയെന്നെ വരാവു, ദിവ്യയുടെ വാക്കുകൾ കേട്ട് നിശ്ചലനായി നിൽക്കുകയായിരുന്നു അനന്തു..... " ഞാൻ സമ്മതിക്കില്ല, ഇതിന് സമ്മതിക്കില്ല ഞാൻ..... മറുപടി പറയാൻ പോലും അവന് ത്രാണി ഉണ്ടായിരുന്നില്ല അനന്തുവിന്, " ഞാൻ ചെയ്ത കുറ്റമാണ്... അത് നീ ഏറ്റെടുക്കാനോ, അതും ഈ ചെറിയ പ്രായത്തിൽ... അത്രമാത്രം ഒന്നും സ്നേഹിക്കാൻ മാത്രം യോഗ്യത ഒന്നുമില്ല എനിക്ക്, " ഇപ്പോൾ സ്നേഹത്തിന്റെ അളവ് അല്ല ഞാൻ പറയുന്നത്, മനസ്സിലാക്കണം... അനുവേട്ടൻ ഒപ്പം ഇല്ലാതെ എനിക്ക് എന്തെങ്കിലും സന്തോഷം ഉണ്ടാകുമോ?

അനുവേട്ടൻ ഇവിടെ ഉണ്ടാവണം, ഒരു പെൺകുട്ടിക്ക് നിയമത്തിൽ നിന്നും ലഭിക്കുന്ന പരിരക്ഷയും ആണിന് കിട്ടുന്നതും തമ്മിൽ രണ്ടും രണ്ടാണ്, നമ്മളിൽ ആര് പോയാലാണ് പെട്ടെന്ന് വരാൻ പറ്റാന്നല്ലേ നോക്കേണ്ടത്, അവൾ ഉറപ്പിച്ച പോലെ പറഞ്ഞു... " ഒരു ജീവിതം അല്ലേടി പോകുന്നെ..... അവൻ കരഞ്ഞു പോയിരുന്നു, അവന്റെ വാക്കുകളിൽ ആ ഇടർച്ച വ്യക്തമായിരുന്നു... സ്വയം മറന്നവൻ അവളെ ഗാഢമായി പുണർന്നു, എന്തിനാണ് ഈ പെണ്ണ് തന്നെ ഇങ്ങനെ സ്നേഹിക്കുന്നതെന്നാണ് അവൻ ചിന്തിച്ചത്, ഇത്രമാത്രം തനിക്ക് വേണ്ടി ജീവിതം ത്യജിക്കാനും മാത്രം എന്താണ് താൻ അവൾക്ക് പകരം നൽകിയിട്ടുള്ളത്.. സ്നേഹത്തോടെ ഒരു നോട്ടമോ ഒരു തലോടലോ പോലും നൽകിയിട്ടില്ല... എപ്പോഴും അവഗണിച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ, സ്നേഹിക്കാൻ തുടങ്ങിയിട്ടേയുള്ളൂ, അപ്പോഴേക്കും വിധി മറ്റൊരു നാടകവും ഒരുക്കി കഴിഞ്ഞു.. " വേണ്ട മോളെ നിന്റെ ജീവിതം, അത് എനിക്ക് വേണ്ടി... അവൻ കരഞ്ഞു... " അങ്ങനെ ചിന്തിക്കണ്ട, നമുക്ക് വേണ്ടിയാണ് അനുവേട്ടാ, നമുക്ക് വേണ്ടി മാത്രം,

അനുവേട്ടൻ ഇത്രയും കാലം സ്വപ്നം കണ്ടിട്ടത് നടക്കാതെ പോകരുത്, ജോലി മേടിക്കണം അനുവേട്ട, പഠിച്ച് ജോലി വാങ്ങണം, ഞാൻ പുറത്തിറങ്ങുമ്പോൾ കാക്കി യൂണിഫോമിൽ ആയിരിക്കണം, എവിടെയാണെങ്കിലും എന്റെ മനസ്സിൽ എന്നും അനുവേട്ടൻ ഉണ്ടാവും, എത്ര കാലം ശിക്ഷ കിട്ടിയാലും പുറത്തിറങ്ങുമ്പോൾ നമ്മൾ ഒരുമിച്ച് ഒരു ജീവിതം ഉണ്ടല്ലോന്നുള്ള സമാധാനം എനിക്ക് ഉണ്ടാകും... പക്ഷേ അനുവേട്ടൻ പോയാൽ പിന്നെ നമുക്ക് എന്ത് പ്രതീക്ഷയാണ് ഉള്ളത്...? പിന്നെ എന്നെങ്കിലും എല്ലാവരുടെയും സമ്മതത്തോടെ നമുക്ക് ഒരുമിക്കാൻ പറ്റുമോ..? " അനന്തു ഏതായാലും സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു, " ദിവ്യ പറയുന്നത് തന്നെയാണ് ശരിയെന്ന എനിക്കും തോന്നുന്നത്, കിരൺ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു " നീ എന്താ ഈ പറയുന്നത് ഇത് നിസ്സാരമായ കുറ്റമല്ല, കൊലപാതകം ആണ്, ഇത് നിസ്സാരമായ കുറ്റമല് " അതുതന്നെയാണ് ഞാൻ പറഞ്ഞത്, ദിവ്യ പറഞ്ഞതു പോലെ പ്രതിഭാഗത്ത് നിൽക്കുന്ന ഒരു പെൺകുട്ടിയാകുമ്പോൾ, പ്രത്യേകിച്ചവൾ സ്വയരക്ഷയെ കരുതിയാണിത് ചെയ്തതെന്ന് ആവുമ്പോൾ അതിന് ശിക്ഷ കുറവായിരിക്കും, ഈ ലോകം മുഴുവൻ അവൾക്കൊപ്പം നിൽക്കും,

മറിച്ച് പ്രതിസ്ഥാനത്ത് നിൽക്കുന്നത് നീയാണെങ്കിൽ നിന്നെ കുറ്റപ്പെടുത്താൻ എത്തുന്നവർ ആയിരിക്കും മുൻപിൽ, കൂടെപിറന്നവൾക്ക് വേണ്ടി നീ ചെയ്തതാണെന്ന് പറഞ്ഞാൽ അവളുടെ കൂടെ ഭാവി പോകും എന്ന് അല്ലാതെ മറ്റു ഗുണങ്ങൾ ഒന്നും ഉണ്ടാകില്ല അനന്തു, മാധ്യമങ്ങളും സമൂഹവും ആ കുട്ടിയെ കൂടി വലിച്ചു കീറും, " കിരൺ ചേട്ടൻ പറയുന്നത് കേൾക്ക് അനുവേട്ട... അവൾ കെഞ്ചി കൊണ്ട് പറഞ്ഞു... എന്ത് മറുപടി പറയണമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു ആ നിമിഷം അനന്തു.. " അമൃതയെ എത്രയും പെട്ടെന്ന് ഇവിടുന്ന് മാറ്റണം.... ഇല്ലെങ്കിൽ അവളുടെ പേര് കൂടി വരും,പിന്നെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല... വളരെ പക്വതയോടെ കൂടി ദിവ്യ പറഞ്ഞു "ഒരു കാര്യം ചെയ്യാം അമൃതയെ എന്റെ വീട്ടിലേക്ക് മാറ്റാം അമ്മയോട് ഞാൻ പറഞ്ഞോളാം, നീയും കൂടി വാ നമുക്ക് രണ്ടുപേർക്കും കൂടി അവളെ വീട്ടിലേക്ക് ആക്കാം... കിരൺ പറഞ്ഞു ' സമയം കളയാതെ ചെല്ല്.... അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, അവളിൽ നിന്നും ദൃഷ്ടി എടുക്കാതെ തന്നെ നിൽക്കുകയായിരുന്നു അനന്തു.... " ഞാൻ എങ്ങനെയാണ് നിന്നെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാ,

നിസ്സഹായതയോടെ അവൻ ചോദിച്ചു... "എനിക്ക് പേടിയില്ല അനുവേട്ടാ.... ആകെ നനഞ്ഞാൽ പിന്നെ എന്ത് കുളിര്, വേഗം ചെല്ല്...... അവള് പറഞ്ഞപ്പോൾ കിരൺ അവനെയും നിർബന്ധിച്ചു, മുറിയിലേക്ക് വന്നു അർദ്ധമയകത്തിൽ കിടക്കുന്നവളെ രണ്ടുപേരും കൂടി താങ്ങിയാണ് എടുത്തത്, പുറത്തേക്ക് പോകുമ്പോഴും അനന്തുവിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു, എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് അവളുടെ മുഖം.... ഒരുതുള്ളി കണ്ണുനീർ പോലും ആ മുഖത്ത് നിന്ന് വീഴുന്നില്ല, തന്നെ അത്ഭുതപ്പെടുത്തിയ ഒരു പെണ്ണ്...! സ്വന്തം ജീവിതം പോലും വേണ്ടെന്നുവച്ച ഒരാൾക്ക് മറ്റൊരാളെ ഇങ്ങനെ സ്നേഹിക്കാൻ സാധിക്കുമോ...? അതായിരുന്നു ആ നിമിഷം അവന്റെ മനസ്സിലൂടെ കടന്നുപോയത്, കിരണിന്റെ വീട്ടിലേക്ക് രണ്ടുപേരും അമൃതയുമായി വരുന്നത് കണ്ടു കിരണിന്റെ അമ്മയും ഒന്ന് ഭയന്നിരുന്നു, ഒടുവിൽ ചില കാര്യങ്ങൾ പറയാതെ ചിലത് പറഞ്ഞു കിരൺ ഇക്കാര്യത്തെക്കുറിച്ചുള്ള ഒരു അറിവ് അവരിൽ പകർന്നു, അവരുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ കാണുമ്പോഴും അവന്റെ മനസ്സിൽ ദിവ്യ മാത്രമായിരുന്നു... സൈറണിട്ട് ഒരു പോലീസ് ജീപ്പ് അവിടേക്ക് പോകുന്നത് കേട്ടതോടെ അനന്തു ഭയത്തോടെ കിരണിനെ നോക്കി.... അവന്റെ മുഖഭാവത്തിൽ തെളിഞ്ഞു നിന്ന വേദന മനസ്സിലാക്കാൻ സാധിക്കുമായിരുന്നു കിരണിന്....

" ഞാൻ പോവാ അമ്മുവിനെ നോക്കിക്കോണം.... കിരണിന്റെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, " നീ ഒറ്റയ്ക്ക് പോകണ്ട...! ഞാനും കൂടെ വരാം, ദിവ്യ പറഞ്ഞതിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവരുത്, പോലീസിനെ കാണുമ്പോൾ ചാടിക്കയറി നീ കാര്യങ്ങൾ ഒന്നും പറയരുത്... ഒന്നുകൂടി ഓർമിപ്പിച്ച കിരണിനെ ആദ്യമായി കാണുന്നതു പോലെ അവൻ ഒന്നു നോക്കി.... വീടിന് മുറ്റത്തേക്ക് കിതച്ചെത്തിയപ്പോൾ ആളുകൾക്കിടയിൽ നിന്നും അടക്കം പറച്ചിലുകൾ അനന്തു കേട്ടിരുന്നു, " ഇതാ വിശ്വനാഥന്റെ മോളല്ലേ...? ആളുകൾ കുറിച്ച് അടക്കം പറയുന്നത് കേട്ട് അവന് ദേഷ്യമാണ് തോന്നിയത്... കിതച്ച് ഉമ്മറത്തേക്ക് കയറുമ്പോൾ പോലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കുന്ന ദിവ്യയുടെ സ്വരമാണ് അവന്റെ കാതുകളിൽ നിറഞ്ഞുനിന്നത്.... " നിങ്ങൾ എന്തിനാ ഇവിടെ വന്നത്, " ഞാൻ ഒരാളുമായി ഇഷ്ടത്തിലായിരുന്നു സർ... " ഈ വീട്ടിലെ പയ്യനുമായിട്ടോ " അതേ സർ... എന്റെ വീട്ടിൽ സമ്മതിച്ചില്ല പ്രശ്നമായപ്പോൾ ഞാൻ ഇറങ്ങി വന്നു, അനുവേട്ടൻ എന്നെയും കൊണ്ട് ഇവിടേക്ക് വന്നു, " നിങ്ങൾ വരുമ്പോൾ ഇവിടെ ആരൊക്കെ ഉണ്ടായിരുന്നു... " അനുവേട്ടന്റെ അച്ഛൻ മാത്രം, " അതായത് ഈ മരിച്ചു കിടക്കുന്ന ആള്...അല്ലേ..? എസ് ഐ ഒരിക്കൽ കൂടി ചോദിച്ചു, " അതെ സർ. " പിന്നെന്താ ഉണ്ടായത്...? " ഞങ്ങളെ അകത്തേക്ക് കയറ്റില്ലാന്ന് അച്ഛൻ പറഞ്ഞു,

ഞങ്ങൾ തിണ്ണയിൽ ഇരുന്നപ്പോൾ കുറെ സമയം കഴിഞ്ഞ് കതക് തുറന്നു, അങ്ങനെ ഞങ്ങൾ അകത്തു കയറി... ഇവിടുന്ന് പോകാമെന്ന് അനുവേട്ടൻ പറഞ്ഞു, കൂട്ടുകാരോട് പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞു പോയി, കൈയ്യിൽ പണം ഇല്ലാത്തതുകൊണ്ട് ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്ന് കുറച്ചു പണം വാങ്ങിയിട്ട് ഓടി വരാമെന്ന് പറഞ്ഞ് അനുവേട്ടൻ പോയി.... ആ സമയത്ത് ഞാൻ മുറിയിൽ നിൽക്കായിരുന്നു, അപ്പോഴാ ഇയാള് വന്ന് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത്... " ഉപദ്രവിക്കാൻ എന്ന് പറഞ്ഞാൽ നിങ്ങളെ ഇറക്കി വിടാൻ ശ്രമിച്ചതോ അതൊ ശാരീരികമായിട്ട് കീഴ്പ്പെടുത്താൻ നോക്കുകയായിരുന്നോ...? "ശരീരികമായി തന്നെ....അയാളുടെ കയ്യിൽ നിന്നും കുതിറി ഞാൻ ഓടി പുറത്തേക്കിറങ്ങാൻ അനുവദിച്ചില്ല, അടുക്കളയിലേക്ക് ചെന്നപ്പോഴോ അവിടെ വെട്ടുകത്തി കണ്ടത്, പലതവണ ഞാൻ പറഞ്ഞു ഉപദ്രവിക്കല്ലെന്ന്, പിന്നെയും പിന്നെയും അടുത്തു വന്നപ്പോൾ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല... " അപ്പോൾ ഇയാളുടെ മകൻ ഇക്കാര്യം അറിഞ്ഞിട്ടില്ല, " ഇല്ല...!! ഇതുവരെ തിരികെ വന്നിട്ടില്ല, " അപ്പോൾ ഈ കൊലപാതകത്തിൽ അയാൾക്കൊരു പങ്കുമില്ല, നിങ്ങൾ ഒറ്റക്കാണ് ഇത് ചെയ്തത് അല്ലേ...? "അതെ സർ.... ഇതിനെപ്പറ്റി ഒന്നും ഈ നിമിഷം വരെ അനുവേട്ടൻ അറിഞ്ഞിട്ടില്ല... അവളുടെ ആ വെളിപ്പെടുത്തലിൽ അവൻ നടുങ്ങി പോയിരുന്നു, ഒരു രീതിയിലും തന്റെ പേര് എവിടെയും വരാതിരിക്കാൻ ശ്രദ്ധിച്ചാണ് അവൾ ഓരോ വാക്കുകളും പറയുന്നത്... അവന്റെ കണ്ണിൽ നിന്നും എത്ര നിയന്ത്രിച്ചിട്ടും കണ്ണുനീർ ധാരയായി ഒഴുകി............ കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story