ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 7

Hridayaveenameettumbol

എഴുത്തുകാരി: റീനു

" താൻ എന്തിനാ കരയണത്...? കരയാൻ മാത്രം ഞാൻ എന്താ പറഞ്ഞത്, അറിയാതെ അവളുടെ തേങ്ങലുകൾ ഉയർന്ന പോയിരുന്നു..... " ആരെങ്കിലും ഇനി കണ്ട് തെറ്റിദ്ധരിക്കും, പെട്ടെന്നു തന്നെ താവണി തുമ്പ് കൊണ്ട് ബുദ്ധിമുട്ടി കണ്ണുകൾ തുടയ്ക്കുകയും മറച്ചുപിടിക്കുകയും ചെയ്യാൻ ശ്രമം നടത്തിയിരുന്നു അവൾ, " ഞാന് ഒരു ഓളത്തിന് പറഞ്ഞു പോയതാ, താൻ അങ്ങനെ ഒരു പെൺകുട്ടിയാണ് എന്ന് അല്ല ഉദ്ദേശിച്ചത്, സോറി....! ഞാൻ പറഞ്ഞില്ലേ എനിക്ക് ഇതിന് ഒന്നും താല്പര്യം ഇല്ല, ഇനി ഇതൊന്നും മനസ്സിൽ വെച്ച് നടക്കേണ്ട, മോശമായി ഞാൻ എന്തെങ്കിലും പറഞ്ഞെങ്കിൽ അത് വിട്ടേക്ക്.... അതും പറഞ്ഞ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആള് പോയപ്പോൾ വല്ലാത്തൊരു വേദന തോന്നിയിരുന്നു, പക്ഷേ അനന്തു എന്ന് ആ പ്രണയ മരം മാത്രം ഒരു കേടുപാടും കൂടാതെ മുളച്ചു നിൽക്കുന്നുണ്ട് മനസ്സിൽ... എപ്പോഴോ തിരിച്ച് നടന്നപ്പോഴും അനന്തുവേട്ടൻ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ നിറയെ, പരിപാടികളെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നത് സമയത്തും കണ്ണുകൾ ആരെയൊ തേടിയിരുന്നു....

അപ്പോഴാണ് ഒരു ഭാഗത്തായിരുന്നു കൂട്ടംകൂടി മദ്യപിക്കുന്ന ആളുകൾക്കിടയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് നിൽക്കുന്ന ആളെ കണ്ടത്.... ഒരു നിമിഷം വേദന വീണ്ടും മനസ്സിൽ നിറഞ്ഞു നിന്നു, കിരൺ ചേട്ടൻ എന്തോ പറഞ്ഞപ്പോൾ ആള് തന്നെ കാണുന്നതും തന്നെ ഒന്നു നോക്കുന്നതും പിന്നീട് പെട്ടെന്ന് മുഖം മാറ്റി കളയുന്നതും കണ്ടപ്പോൾ വീണ്ടും ഹൃദയത്തിൽ കത്തി കൊണ്ട് കുത്തി ഇറക്കും പോലൊരു വേദന..... അന്ന് ചെന്നപാടെ തന്നെ അമ്മയുടെ ഫോണിൽ നിന്ന് നീതുവിനെ വിളിച്ചു നടന്ന കാര്യങ്ങളെല്ലാം ഒരു കരച്ചിലിന്റെ മേമ്പൊടിയോടെ പറഞ്ഞപ്പോൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അവൾക്കും അറിയില്ലായിരുന്നു.... " നീ വിഷമിക്കാതെ ചിലപ്പോൾ ഒന്നും വിചാരിച്ചു പറഞ്ഞതായിരിക്കില്ല.... ഞാൻ പറഞ്ഞില്ലേ ഒരു പ്രത്യേക ടൈപ്പ് ആണ് ആൾ എന്ന് ചേട്ടനും പറഞ്ഞിട്ടുണ്ട്, പെട്ടെന്ന് ദേഷ്യം വരുന്ന ആൾ ആണെന്ന്, അതുകൊണ്ടാവും, എടി ആളെ ഫസ്റ്റ് കണ്ടപ്പോൾ തന്നെ നിനക്കൊരു സ്പാർക്ക് തോന്നിയില്ലേ...?

അതുപോലെ നിന്നെ കാണുമ്പോൾ ആൾക്ക് ഒരു സ്പാർക്ക് ഉണ്ടാകുന്നതുവരെ വെയിറ്റ് ചെയ്തിരിക്കുകയാണ് വേണ്ടത് നീ, നീ എന്താ ഓർത്തത്, ഒരു ദിവസം തന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പിറ്റേന്ന് തന്നെ ആൾ നിന്നെ പ്രേമിക്കുമെന്നോ...? സിനിമയിലൊക്കെ കാണുന്നതുപോലെ ഉടനെ ഒരു പാട്ട് വരികയും ചെയ്യുന്നു, നീതു ആശ്വസിപ്പിക്കാൻ ശ്രേമിച്ചു..... " അങ്ങനെയല്ല... " അതാ പറഞ്ഞത് ഇതിൽ കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വരും, നിനക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ നാലു വർഷങ്ങളിൽ എല്ലാ ഇഷ്ടം.... ഒരു ദിവസം നിന്നോട് വന്ന് ഒരാൾ പറയണ് നാലുവർഷം നിന്നെ സ്നേഹിക്കുകയാണ് നീ തിരിച്ചു സ്നേഹിക്കണം എന്ന്.... അങ്ങനെ പറഞ്ഞാൽ പെട്ടെന്നൊരു ദിവസം അയാളെ സ്നേഹിക്കാൻ നിനക്ക് പറ്റുമോ....? ഇല്ലല്ലോ, സമയമെടുക്കും....! നിൻറെ മനസ്സിലേക്ക് അയാൾ പതിയെ പതിയെ വേണം കയറിവരാൻ, എന്ന് പറഞ്ഞതുപോലെ തന്നെയാണ് ചേട്ടനും, പുള്ളിക്കും നിന്നോട് ഇഷ്ടം തോന്നി തുടങ്ങാൻ കുറച്ച് സമയം കൊടുക്കുക, നിൻറെ രൂപം മനസ്സിലേക്ക് വരാൻ പുള്ളിക്ക് കുറച്ച് സമയം ആവശ്യമാണ്.....

അത് കഴിയുമ്പോൾ പുള്ളി നിന്നെ സ്നേഹിച്ചു തുടങ്ങും, അതുവരെ നീ വെയിറ്റ് ചെയ്യണം....നമുക്കറിയാമല്ലോ ഒരു പോസിറ്റീവ് മറുപടി ഒന്നും ആയിരിക്കില്ല ആദ്യം തന്നെ കിട്ടുന്നതെന്ന്, ഇടയ്ക്ക് നീ കാണുമ്പോഴൊക്കെ ഇത് ഓർമ്മിപ്പിച്ചുകൊണ്ട് ഇരുന്നാൽ മതി, ചിലപ്പോ ആൾ വിചാരിക്കാം നിനക്കൊരു ടൈംപാസ് ആണെന്ന്, അങ്ങനെ കരുതിയാലോ, നിൻറെ ഇഷ്ടം ജനുവിൻ ആണെന്ന് നീ കാണിച്ചു കൊടുക്കണം, കാർ മൂടിയ മനസിനെ വാക്കുകൾ തീർത്ത വെളിച്ചത്താൽ തിരികെ കൊണ്ടുവരാൻ ഒരു പരിധി വരെ അവൾക്ക് കഴിഞ്ഞു... " എനിക്ക് എന്തോ വല്ലാത്ത വിഷമം ആയി പോയി, അത് കേട്ടപ്പോൾ... അങ്ങനെ ആയിരിക്കില്ലേ ആളെന്നെ പറ്റി കരുതിയിട്ടുണ്ടാവുക, ആണുങ്ങളുടെ പിറകെ നടക്കുന്ന പെണ്ണ് ആണെന്ന്... " എടി അത് ചിലപ്പോൾ ഒരു ഫ്ലോയിൽ പറഞ്ഞതായിരിക്കും, നീയത് മനസ്സിൽ വെച്ചിട്ട് മനസമാധാനം കളയണ്ട... " മ്മ്.... പിന്നെ നീതു, ആളുടെ ലൈഫ് ഒന്നും അത്ര ശരിയല്ല അല്ലേ.... " അത് ഞാൻ നിന്നോട് നേരത്തെ പറഞ്ഞില്ലേ, ഇപ്പോഴും സമയമുണ്ട്, നിനക്ക് വിഷമം ആണെങ്കിലും പറ്റുമെങ്കിൽ അത് വിട്ടേക്ക്,

" വിട്ടേക്കാനോ...? എന്താ നീ ഉദ്ദേശിച്ചത് അരുതാത്ത എന്തൊ കേട്ടപോലെ അവളോട് ചോദിച്ചു...! "എടീ നിൻറെ വീട്ടിൽ സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ...?ആളുടെ അമ്മയുടെ സ്വഭാവം ഒക്കെ നിനക്കറിയോ...? " ഇന്ന് അറിഞ്ഞു " അതാണ് പറഞ്ഞത് നിൻറെ അച്ഛനും അമ്മയും ഒന്നും ഇതിന് സമ്മതിക്ക പോലുമില്ല, മറക്കാൻ ആണെങ്കിൽ ഇപ്പൊ നിനക്ക് പറ്റും.... " മൂന്നാല് വർഷം മനസ്സിൽ കൊണ്ട് നടന്ന ഇഷ്ടം ഒരു രാത്രി കൊണ്ട് മറക്കാനോ...? ആളെ പറഞ്ഞ വാക്കിന്റെ പേരിലോ...? അതിനാൾ എന്നോട് സോറി പറഞ്ഞില്ലേ " പിന്നെ എന്താ നിൻറെ പ്രശ്നം "എന്നെ ആള് സ്നേഹിക്കില്ലേന്ന് എനിക്കൊരു പേടി " നിൻറെ സ്നേഹം ആത്മാർത്ഥം ആണെങ്കിൽ ആൾക്ക് മനസ്സിലാവും എത്ര കാലം കഴിഞ്ഞാലും,പക്ഷേ ഇത് പ്രാക്ടിക്കൽ ആണെന്ന് എനിക്ക് തോന്നുന്നില്ല, നിൻറെ വീട്ടിൽ ആരും അതിനു സമ്മതിക്കില്ല... " അതെനിക്ക് മനസ്സിലായി വിവേക് ആയിട്ടുള്ള കല്യാണം നടത്താൻ അമ്മയ്ക്ക് അച്ഛനൊക്കെ താല്പര്യം, വിവേക് ചേട്ടൻ വരുമ്പോൾ എൻഗേജ്മെൻറ് പറ്റി പറയുന്ന പറഞ്ഞത്,

" ആളുടെ കൂട്ടുകാരിൽ ഒരാൾക്ക് എന്തൊക്കെയോ അറിയാം എന്ന് തോന്നുന്നു,എപ്പോഴും എന്നെ കാണുമ്പോൾ ആളോട് എന്തൊക്കെയോ പറയുന്നത് കാണാം.... എന്നെ തിരിഞ്ഞു നോക്കും അപ്പോൾ ആൾ, " പറഞ്ഞിട്ടുണ്ടാവും, " ഇനി ആരെങ്കിലും പറഞ്ഞു അച്ഛൻ അറിയോ..? നിനക്ക് പേടിയുണ്ടെങ്കിൽ നിർത്തുന്നത് അല്ലേ നല്ലത്..? "നിനക്ക് ഇതല്ലാതെ മറ്റൊന്നും എന്നോട് പറയാൻ ഇല്ലേ...? ശരി എന്നാ ഞാൻ വെക്കുക ഫോൺ വെച്ചു കഴിഞ്ഞു അവൾ ആലോചിച്ചത് അനന്തുവിനെ പറ്റി തന്നെയായിരുന്നു, എങ്ങനെ താൻ മറക്കും എന്നാണ് അവൾ വിചാരിക്കുന്നത്.... അത്രമേൽ ആഴത്തിൽ ഈ വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ ഹൃതിൽ ആ ഒരുവൻ ചേക്കേറിയതല്ലേ...? ഒരു ഉപാധികളില്ലാതെ തൻറെ മനസ്സിലേക്ക് കടന്നു വന്ന ഒരു പ്രണയം, നിസ്വാർത്ഥമായ പ്രണയം...!അവൻ തന്നെ തിരിച്ച് സ്നേഹിക്കുമെന്ന് ഒരിക്കൽ പോലും താൻ പ്രതീക്ഷിച്ചിട്ടില്ല, ഒരു പ്രതീക്ഷ വെക്കാതെ തന്നെയാണ് സ്നേഹിച്ചത്..... എങ്കിലും ഈ അവഗണനയുടെ കയ്പുനീർ അത് തന്നെ വല്ലാതെ ഉലക്കുന്നുണ്ട്....!

പിറ്റേന്ന് കോളേജിൽ നിന്നും വന്നവളെ കാത്തിരുന്നത് മറ്റൊരു വാർത്തയായിരുന്നു...അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ കാര്യമായി എന്തൊക്കെ ഉണ്ടാക്കുന്ന തിരക്കിലാണ്.. " ഇത് എന്താ ഉണ്ണിയപ്പമോ...? ഇത് ആർക്കാണ്...! ചൂടോടെ ഒരെണ്ണം എടുത്ത് ഊതി കൊണ്ട് ചോദിച്ചു...! " അത് ഒരാൾ വരുന്നുണ്ട്, " ആളോ ആര്...? " നിനക്ക് അറിയാവുന്ന ആൾ തന്നെയാണ്, " അമ്മേ എന്താന്ന് വെച്ചാൽ മനസ്സിലാകുന്ന രീതിയിൽ പറ... " എടീ വിവേക് വന്നിട്ടുണ്ട്..... പെട്ടെന്നുതന്നെ മുഖത്തെ പുഞ്ചിരി മാഞ്ഞത് അവൾ അറിഞ്ഞിരുന്നു, " വൈകുന്നേരം ഇങ്ങോട്ട് വരുന്നുണ്ട്.....! അമ്മായിയും വിവേകം കൂടി, അവർക്ക് കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയത് ആണ്... " വിവേക് ഏട്ടൻ എപ്പോഴാ വന്നത്...? " കാലത്തെ വന്നു, " ആരോടും പറയാതെ പെട്ടെന്നുള്ള വരവായിരുന്നുത്രേ, നീ വേഗം പോയി കുളിച്ചിട്ട് ഒന്നു ഒരുങ്ങി നിൽക്ക്... " അതെന്തിനാ ഒരുങ്ങി നിൽക്കുന്നെ.... " കുറേക്കാലം കൂടി വരല്ലേ അവൻ.... ഇങ്ങോട്ട് വരുമ്പോൾ നിന്നെ ഒന്ന് കാണട്ടെ, " കണ്ടിട്ടില്ലെ....? ധികാരം പറയാതെ പോയെ.... "

അമ്മ ഞാനൊരു കാര്യം പറയട്ടെ " എന്താ " പെണ്ണുകാണൽ ആണോ ഇത്....? " ഇതിൽ പെണ്ണുകാണാൻ ഇരിക്കുന്നത് എന്താ....? അവൻ നിനക്ക് ഉള്ളതാണെന്നും നീ അവന് ഉള്ളതാണെന്നും പണ്ടേ തീരുമാനിച്ചിട്ടുള്ളത് ആണ്.... " വിവേക് ഏട്ടനെ ഞാൻ ഒരിക്കൽ അങ്ങനെ കണ്ടിട്ടില്ല, ദീപുവിനെ പോലെ ഒരു ഏട്ടൻറെ സ്ഥാനം.... അവൻ അനിയൻ ആണെങ്കിൽ അത്‌ ഏട്ടന്, അങ്ങനെ എനിക്ക് തോന്നിയിട്ടുള്ളൂ, അവൾ പറഞ്ഞു നിർത്തി.... " ഒന്നും മിണ്ടാതിരിക്കു കുട്ടിയെ, കല്യാണം കഴിയുമ്പോൾ അതൊക്കെ മാറിക്കോളും, " അമ്മ ഞാൻ പറയുന്നത് മനസ്സിലാക്ക്... " നില്ക്, ഞങ്ങൾ നിങ്ങളെ എത്ര കരുതലോടെ വളർത്തിയത്, ആദ്യം ഉണ്ടായത് പെൺകുട്ടി ആയപ്പോൾ നിൻറെ അമ്മായിക്ക് എന്ത് വിഷമം ആയിരുന്നുന്നോ, അടുത്തത് ആൺകുട്ടിയാണെങ്കിൽ കുടുംബത്തിന് ബന്ധവുമില്ലെന്ന്, വിവേക് ഉണ്ടായ കാലം മുതലേ ഞങ്ങൾ തീരുമാനിച്ചത് പെൺകുട്ടിയാണെങ്കിൽ അവൻ ഉള്ളതാണെന്ന്, മറ്റ് എങ്ങോട്ടും അല്ല ഒരു ഫർലോങ്ങ് അപ്പുറത്തേക്ക്, അവിടെ മോൾ ഉണ്ടല്ലോ, ദീപ്തിയെ പോലെ ഒരുപാട് ദൂരെ ഒന്നുമല്ലല്ലോ, അത് തന്നെ വലിയ സന്തോഷം നൽകുന്ന കാര്യം.... അമ്മ പറയുമ്പോഴുണ് കൈപിടിയിൽ ഒതുങ്ങാത്ത മനസുമായി അവൾ ഉഴറി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story