ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 8

Hridayaveenameettumbol

എഴുത്തുകാരി: റീനു

" എങ്കിലും എൻറെ ഇഷ്ടം ഒന്നുമില്ലേ അമ്മേ...? " നിനക്കെന്താ ഇപ്പോ വിവേകിനോട് ഇഷ്ടക്കുറവ്... " ഇഷ്ട്ടകുറവല്ല, ഞാൻ അങ്ങനെയൊന്നും വിവരം കണ്ടിട്ടില്ല.... " അത് സാരമില്ല..! കല്യാണം കഴിയുമ്പോൾ അതൊക്കെ മാറിക്കോളും, അതെല്ല ഇനി നിൻറെ മനസ്സിൽ വേറെ എന്തെങ്കിലും ആണെങ്കിൽ അച്ഛൻ വന്നു കേൾക്കണ്ട, അച്ഛന്റെ പുന്നാര മോൾ ആയി കൊണ്ടു നടക്കല്ലേ..? വേഗം ഒരുങ്ങാൻ നോക്കൂ, ഇനി അമ്മയോട് പറഞ്ഞിട്ട് കാര്യം ഇല്ലന്ന് തോന്നിയതുകൊണ്ട് മെല്ലെ മുറിയിലേക്ക് പിൻവാങ്ങി...മുറിയിലേക്ക് ചെന്നെങ്കിലും വല്ലാത്തൊരു വേദനയായിരുന്നു തോന്നിയത്, ആരോട് പറയും ഹൃദയം തുറന്ന് കാണിച്ചവന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയ്ക്ക് ശേഷം തന്നെ ജീവിതം നിസ്സംഗമായ മുന്നോട്ടു പോകുന്നത്..... എന്തിന്റെ പേരിലാണ് എങ്കിലും ഇങ്ങനെ ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കേണ്ടി വരികയാണെങ്കിൽ പിന്നെ ജീവിതത്തിൽ സന്തോഷം ഉണ്ടോ..? അതിനെപ്പറ്റി ചിന്തിക്കാൻ പോലും സാധിക്കുന്നില്ല...! ഓടി ചെന്ന് അമ്മയെ ഒന്നുകൂടി നോക്കി....

തകൃതിയായി ജോലിയിലാണ് അമ്മ, കാണാതെ വീണ്ടും അമ്മയുടെ ഫോൺ എടുത്തു മനപാഠമാക്കി നമ്പർ ഡയൽ ചെയ്തു, മുറിയിലേക്ക് പോയി.... ഒന്ന് രണ്ട് ബെല്ലിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്, " ഹലോ...! താൽപര്യമില്ലാത്ത സ്വരം " ഞാൻ ദിവ്യാ " എന്താ...? ഒന്നിടവിട്ട ദിവസംഎന്നെ വിളിക്കണമെന്ന് നിനക്ക് വല്ല നേർച്ച ഉണ്ടോ...? " പ്ലീസ് അനന്തു ചേട്ടാ, ഞാൻ പറയുന്ന ഒന്നും മനസ്സിലാക്കണം, " എന്താ പറയേണ്ടത്...? ",ഇവിടെ എല്ലാവരും എനിക്ക് കല്യാണം നോക്കുവാ, അടുത്ത് തന്നെ കല്യാണം കാണും എന്നാണ് പറയുന്നത്. എനിക്ക് മറ്റൊരാളെ കല്യാണം കഴിക്കാൻ പറ്റില്ല...! " പെണ്ണേ നീ പറഞ്ഞു പറഞ്ഞു എങ്ങോട്ടേക്കാണ് പോകുന്നത്...? എനിക്ക് അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞില്ലേ...? ഞാൻ കല്യാണം കഴിക്കണമെന്നാണോ നീ പറഞ്ഞു കൊണ്ടിരുന്നത്..? അവന് ദേഷ്യം വന്നു തുടങ്ങി...! " ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിക്കാൻ എനിക്ക് സാധിക്കില്ലേ..? ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്, എന്നെങ്കിലും ഒരിക്കൽ എന്നെ അനന്തുവേട്ടനും ഇഷ്ട്ടപെടും, " സോറി എനിക്ക് ഇഷ്ടപ്പെടാൻ പറ്റില്ല, "

എന്നെ ഇഷ്ടമല്ലെങ്കിൽ പോലും, വേറെ ആരെയും കല്യാണം കഴിക്കില്ല... " എന്നാൽ പിന്നെ നീ സന്യസിക്കാൻ പോടി...! അതാണ് നല്ലത് കല്യാണം കഴിക്കാതിരിക്കുന്നത്. " കളിയല്ല അനന്തുവേട്ട, സത്യം ആയിട്ടും എന്റെ പെണ്ണുകാണല് ആണ് ഇന്ന്, അനന്തുവേട്ടന്റെ സ്ഥാനത്ത് എനിക്ക് വേറെ ആരേം കാണാൻ പറ്റില്ല... ! കരഞ്ഞു പോയിരുന്നു അവൾ.... " ഇനി ഒരു മറുപടി പറഞ്ഞില്ലെങ്കിൽ എനിക്ക് പിടിച്ചു നിൽക്കാൻ പോലും പറ്റുന്നില്ല... അനന്തുവേട്ടന് ഇഷ്ടമാണെന്ന് പറഞ്ഞാൽ മതി, പിന്നെ ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം, എത്രകാലം വേണമെങ്കിലും കാത്തിരുന്നോളാം, ഫൈറ്റ് ചെയ്തു ആണേലും.... അനന്ദുവേട്ടന്റെ പ്രശ്നങ്ങളൊക്കെ എനിക്കറിയാം, ആ പ്രശ്നങ്ങളൊന്നും എനിക്ക് കുഴപ്പം ഇല്ല, അനന്തുവേട്ടനെ മാത്രേ ഞാൻ സ്നേഹിച്ചിട്ടുള്ളു, ബാക്കി ഉള്ളത് ഒന്നും എന്റെ വിഷയം അല്ല, അതൊന്നും എനിക്ക് അനന്തുവേട്ടനോട് ഉള്ള സ്നേഹം പറയാനുള്ള കാരണങ്ങൾ അല്ല... എല്ലാ പ്രശ്നങ്ങളും അടക്കം എനിക്ക് അനന്തുവേട്ടനെ ഒത്തിരി ഇഷ്ട്ടം ആണ്. എനിക്ക് ഒത്തിരി ഇഷ്ടം ആണ്, അവളുടെ അവസാനത്തെ വാചകം ഹൃദയത്തിലേക്ക് ആയിരുന്നു കൊണ്ടത്..... "എല്ലാ പ്രശ്നങ്ങളും അടക്കം എനിക്ക് അനന്തുവേട്ടനെ ഒത്തിരി ഇഷ്ട്ടം ആണ് "

വീണ്ടും ആ വാക്കുകൾ അവളുടെ കാതിൽ പ്രതിധ്വനിക്കുന്നത് പോലെ " ദിവ്യ.....! അതുകൊണ്ടായിരിക്കാം അവൻറെ സ്വരം അല്പം മയപ്പെട്ടതുപോലെ " എന്തോ..... " നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല, ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എനിക്ക്, നീ അറിഞ്ഞിട്ടുള്ളത് വച്ചും കേട്ടിട്ടുള്ളത് വച്ചും ഒക്കെ ഭീകരമാണ്.... ഒരു വിവാഹം കഴിക്കുക കുടുംബം ആയിട്ട് താമസിക്കുക എനിക്ക് ചിന്തിക്കാൻപോലും പറ്റില്ല.....എനിക്ക് വലിയൊരു ലക്ഷ്യമുണ്ട്, അതിനിടയിലെ ഒരിക്കലും എനിക്ക് പറ്റാത്ത കാര്യങ്ങളാണ്, എല്ലാത്തിനുമുപരി എൻറെ മനസ്സിൽ പ്രണയം മരിച്ചു കഴിഞ്ഞു.... എന്നെ ഇങ്ങനെ വിളിക്കരുത്, ഒരിക്കൽ പോലും ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ ഞാൻ ഒരു ആശ തന്നിട്ടില്ല തനിക്ക്, എന്നെ ഓർത്ത് ഇരിക്കരുത്, ഇന്ന് കാണാൻ വരുന്ന ആരാണെങ്കിലും നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ സമ്മതിക്കുക, മറ്റൊരു ജീവിതത്തിലേക്ക് പോവുക പിന്നീട് ഓർക്കുമ്പോൾ അതായിരുന്നു നല്ലതെന്ന് നിനക്ക് തോന്നും.... നീ എന്നോട് ഒന്നും പറഞ്ഞിട്ടില്ല, ഞാൻ ഒന്നും കേട്ടിട്ടില്ല, പരിചിതരായ രണ്ടുപേർ, അതിനപ്പുറം ഒരു ബന്ധവും വേണ്ട എന്നോടൊപ്പം വന്നാൽ ഒരിക്കലും തനിക്ക് സന്തോഷവതിയായി താമസിക്കാൻ കഴിയില്ല,

നിന്നെ സന്തോഷിപ്പിക്കാനും കൊണ്ടു പോകുന്ന പെണ്ണിനെ അല്ലൽ ഇല്ലാതെ നോക്കാനും എനിക്ക് കഴിയില്ല.... അതിന് പറ്റിയ ഒരു സാഹചര്യം എനിക്ക് ഇല്ല, ഇനി എന്നെ വിളിക്കരുത് എനിക്ക് ബുദ്ധിമുട്ടാണ്.... വീണ്ടും ഞാൻ പറഞ്ഞത് കേൾക്കാതെ എൻറെ പിറകെ നടക്കാൻ ആണ് നിൻറെ ഭാവം ഞാൻ നേരെ നിന്റെ അപ്പന്റെ കടയിലേക്ക് വരും, നിൻറെ അപ്പനെ പോയി കാണും.... മോൾക്ക് കല്യാണം കഴിക്കാൻ മുട്ടി നില്കാണെങ്കിൽ ആരെങ്കിലും കണ്ടു പിടിച്ചു കെട്ടിക്കാൻ പറയാം കേട്ടോ, ഇനി മേലിൽ എൻറെ ഫോണിലേക്ക് ഈ നമ്പറിൽ നിന്ന് ഒരു കാൾ വരരുത്, അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൻ ഫോൺ കട്ട് ചെയ്ത് കഴിയുമ്പോഴേക്കും കണ്ണുകൾ വല്ലാതെ പെയ്തു തുടങ്ങിയിരുന്നു.... ഇത്രയൊക്കെ ഉള്ളം തുറന്നു കാണിച്ചിട്ടും എന്തേ അവൻ തന്നെ മനസ്സിലാക്കാതെ പോയി.... " എന്താടാ..? നീ ആരോടാ ഇത് ദേഷ്യപ്പെട്ട് സംസാരിക്കുന്നത്...? കിരൺ ഓടി വന്നു ചോദിച്ചത്... " ആ ദിവ്യ, " നിന്നോട് അവൾക്ക് അസ്ഥിക്ക് പിടിച്ച പ്രേമം ആണെന്ന് തോന്നുന്നു ഇല്ലെങ്കിൽ ഇങ്ങനെ വിളിക്കോ..? കിരൺ പറഞ്ഞു.. "'കോപ്പ്....ഇന്ന് അവളെ പെണ്ണ് കാണാൻ വരുമെന്ന് ഞാൻ ഇന്ന് തന്നെ അവളോട് പ്രേമം ആണെന്ന് പറയണം എന്ന്....

" അയ്യോടാ കഷ്ടം, നിനക്ക് അങ്ങ് ഒക്കെ പറയാരുന്നു ഇല്ലേ...? " ഒന്ന് പോയെടാ.... " കല്യാണം കഴിഞ്ഞു എങ്ങനെ നോക്കും..? ഈ പ്രേമിക്കാൻ രസാ, അത് കഴിഞ്ഞിട്ടുള്ള കാര്യം ഓർക്കണം. ആ പെണ്ണാണെങ്കിൽ ഞാൻ എങ്ങാനും ഇഷ്ടം ആണെന്ന് പറയും മുന്പേ ഇപ്പൊ തന്നെ പറയുന്നു കല്യാണം ഉറപ്പിക്കാൻ പോകുന്നു, ഞാൻ എത്ര കാലം വേണേലും കാത്തിരരിക്കാം എന്ന് ഒക്കെ, " അങ്ങനെ പറഞ്ഞാൽ അത്‌ വലിയ കാര്യം അല്ലേ മോനേ.? നിന്റെ മറ്റവൾ എത്ര വട്ടം പറഞ്ഞിട്ടുണ്ട് അങ്ങനെ..? നീ ഒന്ന് ആലോചിച്ചു നോക്കിക്കേ, പെയിൻറ് പണിക്ക് പോയിട്ട് ആ പൈസ മൊത്തം നീ അവൾക്ക് ചുരിദാറും മൊബൈൽ റീചാർജ് ചെയ്തു കളഞ്ഞു.... ആ പൈസ ട്രെയിനിങ് മാറ്റി വയ്ക്കുവാരുന്നു എങ്കിലോ.? എന്നിട്ട് ഇപ്പൊൾ അവൻ കോച്ചിങ്ങിന് നാട്ടിൽ നടന്ന് തെണ്ടുന്നു, ദിവ്യ പ്രേമായിരുന്നില്ലേ നിനക്ക് അവളോട്... " അത് പിന്നെ അവൾ എൻറെ കൂടെ പഠിച്ച അല്ലേ, " എനിക്ക് ഒരു സംശയം അവൾ നിന്നോട് ഇങ്ങോട്ട് ആണോ പറഞ്ഞത്...? "അല്ല ഞാനങ്ങോട്ട് " ഇനി സമയം പോയിട്ടില്ല നീ വിളിച്ചു ഒക്കെ എന്ന് പറ, ആ കൊച്ചിങ്ങ്‌ ഓടിവരും....

" ഒന്ന് പോയെടാ ഞാൻ വീട്ടിൽ പോവാ, " എന്തു പറ്റിയെടാ ഒരു നിരാശ മുഖത്തു... " പിന്നെ കുരാശ, ഞാനെന്തിനാ നിരാശപെടുന്നത്... എനിക്ക് ഭയങ്കര തലവേദന, അതുകൊണ്ട് പോവാ.... നീ വരുന്നോ...? " കുറച്ചു കഴിഞ്ഞു ഉള്ളട " ശരിയെന്നാ അസ്വസ്ഥമായ മനസ്സോടെ ആയിരുന്നു അവൻ വീട്ടിലേക്ക് എത്തിയത്.... വീട്ടിലേക്ക് വരുമ്പോൾ തന്നെ കണ്ടത് കപ്പയുടെ തൊലി കളയുന്ന അമ്പിളിയെ ആണ്, അവനെ കണ്ടപ്പോഴേക്കും അമ്പിളി പദം പറച്ചിൽ തുടങ്ങി..... " വന്നു നാട് തെണ്ടിയിട്ട്, എല്ലായിടത്തുമുണ്ട് ആൺകുട്ടികൾ, ഇവിടെ ഉണ്ട് ഒരെണ്ണം..... ഇങ്ങനെ കൂട്ടുകാരുടെ കൂടെ അടിച്ചുപൊളിച്ചു നടന്നാൽ മതി, ഈ കുടുംബം രക്ഷപ്പെടുന്ന ഒന്നിനും അവൻ പോകില്ല.... ഒന്നും മിണ്ടാതെ കയറിപ്പോയി മുറിയിലേക്ക് ഇരുന്നിരുന്നു അവൻ...... ഒരു സാരി കട്ടൻ മാത്രം ഉള്ള ആ മുറിയിലെ സിംഗിൾ കോട്ട് പഴയ കട്ടിലിൽ കിടക്കുമ്പോഴും മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് അവനറിഞ്ഞു......മനസ്സിൽ മുഴുവൻ ആ വരികൾ ആയിരുന്നു....

"എല്ലാ പ്രശ്നങ്ങളും അടക്കം എനിക്ക് അനന്തുവേട്ടനെ ഒത്തിരി ഇഷ്ട്ടം ആണ്." ആദ്യമായാണ് ഒരാൾ തന്നോട് അങ്ങനെ പറയുന്നത്, ഇന്നുവരെ ഹരിത പോലും പറഞ്ഞിട്ടില്ല... എത്രയോവട്ടം അവളോട് പറഞ്ഞിട്ടുണ്ട് പ്രശ്നങ്ങളൊക്കെ, എല്ലാം അറിഞ്ഞു തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന്.... പ്രശ്നങ്ങൾ ഒക്കെ മാറും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത് അല്ലാതെ പ്രശ്നങ്ങളോട് തന്നെ സ്നേഹിക്കുമെന്ന് അവൾ ഒരിക്കലും പറഞ്ഞിട്ടില്ല.... സത്യത്തിൽ ആ സ്നേഹമല്ലേ യഥാർത്ധ്യം, പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും കൂടി മനസ്സിലാക്കുമ്പോൾ അല്ലേ അത്‌ പ്രണയം ആയി മാറുന്നത്...? പക്ഷേ എന്തുകൊണ്ടോ തിരിച്ച് സ്നേഹിക്കാൻ കഴിയുന്നില്ല, ഒരിക്കൽ തളർന്നുപോയ മനസ്സിന് ഭയം ഉള്ളതുകൊണ്ടാവാം.... എങ്കിലും ഉള്ളിലെവിടെയോ ഒരു കുളിർ മാരി പെയ്യുന്നുണ്ട്....

മറ്റൊന്നുമല്ല, സ്നേഹിക്കപ്പെടാൻ ഒരാളുണ്ടായി എന്ന ആ മഹത്തായ സത്യം അറിഞ്ഞതിനുശേഷം.... ഒരു സമാധാന പെയ്തു പോലെ, ആർക്കാണ് മറ്റൊരാളാൽ സ്നേഹിക്കപ്പെടാൻ ഇഷ്ടമല്ലാത്തത്...? കാതങ്ങൾക്കപ്പുറം ഒരുവളുടെ മനസ്സിൽ താൻ ഉണ്ട്, എത്രയോ വട്ടം അമ്പലത്തിൽ വെച്ചും മറ്റും അവളെ കണ്ടിരിക്കുന്നു, അവിടെയും ഇവിടെയും നിന്ന് നോക്കുന്നത് താൻ കണ്ടിട്ടുണ്ട്, ഒരുപക്ഷേ ആ പ്രാർത്ഥനകളിൽ ഒക്കെ പലവുരു തൻറെ പേരും വന്നു പോയിട്ട് ഉണ്ടാകുമോ..? ചിന്തിച്ചു തുടങ്ങിയപ്പോൾ ഒരു കുഞ്ഞു പുഞ്ചിരി അവൻറെ ചുണ്ടിലും മോട്ടിട്ടിരുന്നു... പക്ഷേ കഴിഞ്ഞുപോയ കാർമേഘചീളിന്റെ അലകൾ ആ പുഞ്ചിരിയെ മറച്ചു കളഞ്ഞു.... ഗൗരവത്തിന്റെ ഇരുൾ മുഖത്തെ മറച്ചു കളഞ്ഞു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story