ഹൃധികാശി: ഭാഗം 18

hridikashi

രചന: അൻസിയ ഷെറി (അനു)

"എന്താ..??" ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന ആകാശിനോടായി അവൾ ചോദിച്ചതും അവൻ മെല്ലെ തലയുയർത്തി അവളെ നോക്കി... കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു...! "ഹൃധു... മോളേ...ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തതെന്ന് എനിക്ക് അറിയാം... നീയായിരിക്കും ഇനി വീട്ടിൽ ഉള്ള എല്ലാവർക്കും ആവശ്യമുള്ളത് ചെയ്തു കൊടുക്കേണ്ടത് എന്നും പറഞ്ഞ് കൂടെ പഠിക്കുന്നവർ പറഞ്ഞ് കളിയാക്കുമ്പോൾ എന്റെ സമനില തെറ്റിയിരുന്നു... അച്ഛൻ മരിച്ചതിൻ ശേഷം വീട്ടിൽ നിന്നും ഇറക്കി വിട്ട ഞങ്ങളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്ന അമ്മായിയോട് ഒരിക്കലും ഞാൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.... ഞാൻ ഒരിക്കലും നിങ്ങളെ കുറിച്ച് ഓർത്തിരുന്നില്ല... ഭാരം മുഴുവൻ എന്റെ മാത്രമാകും എന്ന തോന്നലിൽ ആശ്വാസത്തിൻ വേണ്ടി മദ്യത്തിലായിരുന്നു അഭയം പ്രാപിച്ചത്... ഓർത്തിരുന്നില്ല ഒന്നും...! പക്ഷെ ഇന്നെനിക്ക് അതോർക്കുമ്പോ എന്നോട് തന്നെ ദേഷ്യം തോന്നുന്നുണ്ട്... ചെയ്ത തെറ്റ് പൊറുത്ത് തരാൻ കഴിയില്ലെന്നറിയാം...എന്നാലും നിങ്ങളുടെ ഈ മൗനം കാണുമ്പോൾ...അഞ്ചുവിനെ പോലും കൂടെ കൂട്ടി എന്നെ മാത്രം നിങ്ങൾ ഒറ്റപ്പെടുത്തുമ്പോൾ ഓരോ നിമിഷവും എനിക്ക് വേദനയാ.. സ്വന്തം അനിയത്തി പോലും പേടിച്ച് ഓടിപ്പോകുവാ... ഹൃധു...

നീ എങ്കിലും എന്നോടൊന്ന് മിണ്ട്... ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം..പ്ലീസ്..." കൈ കൂപ്പികൊണ്ടുള്ള ഏട്ടന്റെ കരച്ചിൽ കണ്ടപ്പോൾ ഞാൻ വേഗം പിൻ തിരിഞ്ഞു നിന്നു... മനസ്സ് പതറിപോകുന്നു...! പാടില്ല ഹൃധു... ഇപ്പോഴൊന്നും ക്ഷമിച്ചു കൊടുക്കാൻ പാടില്ല നീ.... മനസ്സങ്ങനെ മന്ത്രിച്ചതും ഏട്ടനെ മറി കടന്നു പോകാനായി തുനിഞ്ഞു.... പെട്ടെന്ന് അപ്രതീക്ഷിതമായി കാലിലെന്തോ പിടിച്ചത് പോലെ തോന്നി തിരിഞ്ഞപ്പോൾ എന്റെ കാലിൽ പിടിച്ചു കരയുന്ന ഏട്ടനെയാണ് കണ്ടത്...! ഞെട്ടലോടെ കാൽ വലിച്ചു കൊണ്ട് ഞാൻ പിന്നിലേക്ക് നീങ്ങി... "ആ... ആകാശേട്ടൻ എ.. എന്താ.. ഈ.. കാ..കാണിക്കുന്നേ..." "ഹൃധു.... പ്ലീസ് നീ എന്നോട് ക്ഷമിക്കണം.. പ്ലീസ്.. ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല.. നിങ്ങളെയൊക്കെ നല്ല പോലെ നോക്കാം.. പ്ലീസ് എന്നോട് ക്ഷമിക്കണം..." "ഓകെ...ആദ്യം നിങ്ങളവിടെ നിന്ന് ഒന്ന് എഴുന്നേൽക്ക്..." എന്റെ മറുപടി കേട്ടതും തലയൊന്ന് ഉയർത്തിക്കൊണ്ട് എന്നെ നോക്കിയിട്ട് ആകാശേട്ടൻ എഴുനേറ്റു... "ഞാൻ ക്ഷമിച്ചു തരാം.. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്...." "എന്ത്...??" "ഞാനിന്ന് പോയിട്ട് തിരികെ വരുമ്പോഴേക്കും ഈ വീടിന്റെ ആധാർ ഇവിടെ തിരികെ എത്തിയിരിക്കണം.." അത് കേട്ടതും പെട്ടെന്ന് ഏട്ടൻ തല താഴ്ത്തി... "എന്താ പറ്റില്ലല്ലെ...?"

അതും ചോദിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് പോകാൻ നിന്നതും പെട്ടെന്ന് ഏട്ടനെന്റെ കയ്യിൽ പിടിച്ചു.... "നീ തിരികെ വരുമ്പോഴേക്കും ഈ വീടിന്റെ ആധാരം അമ്മായിയുടെ കയ്യിലുണ്ടാകും... ഉറപ്പാ.." എന്റെ കയ്യിൽ ഉറപ്പോടെ പിടിച്ചു പറഞ്ഞു കൊണ്ട് ഏട്ടൻ പുറത്തേക്ക് പോയി... _________ ഹോസ്റ്റലിൽ എത്തിയപ്പോൾ കണ്ത് ബെഡ്‌ഡിൽ നിവർന്നു കിടക്കുന്ന മാളുവിനെ ആണ്... "ഇവളിതെപ്പോ വന്നു..." ഉള്ളിലാ ചോദ്യം ഉയർന്നെങ്കിലും അവളോട് ചോദിച്ചില്ല... അവളെ കാണാത്ത ഭാവത്തിൽ ഞാനെന്റെ സാധനങ്ങളെല്ലാം അതാത് സ്ഥലത്ത് വെക്കാൻ തുടങ്ങി.... "ഡീ......" പിറകിൽ നിന്നും മാളുവിന്റെ വിളി കേട്ടതും ഒന്ന് ഞെട്ടിയെങ്കിലും തിരിഞ്ഞില്ല.... പെട്ടെന്ന് അവൾ പിറകിലൂടെ വന്ന് കെട്ടിപ്പിടിച്ചതും ഒന്ന് പകച്ചു...! "ഹൃധൂസെ... ഒന്ന് മിണ്ടെടി... നീ എന്നോട് മിണ്ടാതെ ഇരിക്കുമ്പോ എനിക്ക് സങ്കടാകുവാ..." മറുപടി കൊടുത്തില്ല... അവളുടെ കൈകൾ വേർപെടുത്തിക്കൊണ്ട് ബാത്‌റൂമിലേക്ക് കയറി.... ഭയങ്കര ക്ഷീണം...! ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോഴും മാറിയില്ല... പിന്നൊന്നും ചിന്തിച്ചില്ല... നേരെ ബെഡ്‌ഡിലേക്ക് കിടന്നു കൊണ്ട് കണ്ണടച്ചു..... പിന്നെ മാളുവിന്റെ കുലുക്കിയുള്ള വിളി കേട്ടാണ് എഴുന്നേറ്റത്....

എഴുനേറ്റ് നോക്കുമ്പോൾ അവൾ കലി തുള്ളി നിൽക്കുവാ... ഒന്ന് കോട്ടുവാ ഇട്ടു കൊണ്ട് ഫോൺ എടുത്തു നോക്കിയതും പകച്ചു പോയി.... 5:30 AM.. "ദൈവമേ ഞാൻ ഇത്രയും നേരം ഉറങ്ങിപ്പോയോ..." മുടിയിൽ കൈ കോർത്തു കൊണ്ട് ഓർത്തിരിക്കുമ്പോഴാണ് മാളു തലക്കിട്ടൊന്ന് കൊട്ടിയത്.... "നിന്നെ ഇന്നലെ രാത്രി ഫുഡ്‌ കഴിക്കാൻ കുറേ വിളിച്ചതാ.. എവിടെ എഴുനേൽക്കണ്ടേ... അവസാനം ഞാൻ മാമിനോട്‌ നീ ഇപ്പോ വരും വിളമ്പി വെച്ചോ എന്നും പറഞ്ഞ് വേഗം നിന്റെ കൂടെ കഴിച്ച് എസ്‌കേപ്പ് ആയി....ഏതായാലും നീ എന്നോട് മിണ്ടുന്നില്ല.. അപ്പോ ഇതൊക്കെ ചെയ്യാനേ പറ്റു...😁" ഇളിച്ചു കൊണ്ട് പറയുന്നത് ദേഷ്യത്തോടെ ഒന്ന് നോക്കിക്കൊണ്ട് ഞാൻ തലയിണ എടുത്ത് അവൾ എറിഞ്ഞു കൊണ്ട് ബെഡ്‌ഡിൽ നിന്നും എഴുനേറ്റു... എന്റെ കബോർഡ് തുറന്ന് ഡ്രെസ്സും തോർത്തും എടുത്ത് ബാത്‌റൂമിലേക്ക് കയറി...! നിങ്ങൾ വിചാരിക്കുന്ന പോലെ ഞാൻ എന്നും നേരത്തെ എഴുനേറ്റ് കുളിക്കുന്ന നല്ല കുട്ടി ഒന്നുമല്ലട്ടോ... തോന്നുമ്പോ എഴുന്നേൽക്കും... തോന്നുമ്പോ കുളിക്കും... അത്ര തന്നെ...! ഇന്നിപ്പോ ഇന്നലെത്തേതിന്റെ ക്ഷീണം ഇപ്പോഴും മാറാത്ത പോലെ..അത് കൊണ്ട് ഒന്ന് കുളിക്കാമെന്ന് വെച്ചു... അല്ലേൽ ക്ലാസ്സിലിരുന്ന് ഉറങ്ങും.... °°°°°°°°°°°°°°°°°°❤

ബെഡ്‌ഡിൽ ഫോണിലും തോണ്ടിക്കൊണ്ട് ഇരിക്കുമ്പോഴാണ് ബാത്‌റൂമിന്റെ ഡോർ തുറന്ന് ഹൃധു ഇറങ്ങി വരുന്നത് മാളു കണ്ടത്..... കൈ രണ്ടും കൂട്ടിപ്പിടിച്ച് വിറച്ച് കൊണ്ടുള്ള അവളുടെ വരവ് കണ്ട് അവൾക്ക് ചിരി വന്നു.... "മാളൂ... ഡീ ആ ഫാൻ ഒന്ന് ഓഫ് ആക്കിയേ..." അത് കേട്ടതും മാളു വേഗം ചെന്ന് ഫാനിന്റെ സ്പീഡ് കൂട്ടി.... ഹൃധു അവളെ നോക്കി പല്ലിറുമ്പിയതും പെണ്ണ് ഇളിച്ചു കാണിച്ചു..... "ഇതിനേക്കാൾ നല്ലത് ഞാൻ തന്നെ ചെന്ന് ഓഫ് ആക്കുവായിരുന്നു...😬" "നീ എന്നോട് മിണ്ടുവാണെങ്കിൽ ഞാൻ ഓഫ് ആക്കാം... പറയ്.. എന്ത് വേണം...തീരുമാനിക്ക്...😌" മാളു ഹൃധു ഒന്നും മിണ്ടാതെ വിറച്ചു കൊണ്ട് തന്നെ നടന്ന് സ്വിച്ച് ഓഫ്‌ ആക്കി... ശേഷം മാളുവിനെ നോക്കി പല്ലിറുമ്പിയിട്ട് മുഖം തിരിച്ചു.... "നീ എന്താ വിചാരിച്ചേ ഈ മാളു ആരാന്നാ നീ വിചാരിച്ചേ.. മര്യാദക്ക് മിണ്ടിക്കൊ... അല്ലേൽ ഇനിയും ഞാൻ പലതും ചെയ്യും..." തുടങ്ങി എന്തൊക്കെയോ വീമ്പ് പറയാൻ അവൾ തുടങ്ങിയതും സഹികെട്ട് ഹൃധു നേരെ ബാത്‌റൂമിലേക്ക് ചെന്നു.... ഒരു ബക്കറ്റ് വെള്ളമെടുത്തു കൊണ്ട് മുറിക്ക് പുറത്തേക്ക് ചെന്നു.... കണ്ണാടിക്ക് മുന്നിൽ ഓരോ ഗോഷ്ടി കാണിച്ചു നില്കുന്ന മാളുവിന്റെ പിറകിൽ ചെന്ന് അതൊന്നാകെ അവളുടെ തലയിലേക്ക് പാർന്നു.... പിന്നെ ചെന്ന് ഫാൻ ഇട്ടു.... "എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. ഈ ഹൃധു ആരാന്ന് നിനക്കറിയില്ല..😤" വിറച്ചു നിൽക്കുന്ന മാളുവിനെ നോക്കി ഹൃധു പറഞ്ഞു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story