ഹൃധികാശി: ഭാഗം 19

hridikashi

രചന: അൻസിയ ഷെറി (അനു)

"സ്... അമ്മേ... സ്....അച്ഛാ..ഞ.. ഞ്ഞ.. ഞാ.. ഞാനി.. പ്പോ.. പ്പോ.. ചാ.. വേ..." നിന്നിടത്ത് നിന്ന് അനങ്ങാതെ വിറച്ചു കൊണ്ട് പറയുന്ന മാളുവിനെ കണ്ട് പാവം തോന്നി ഹൃധു വേഗം ചെന്ന് ഫാൻ ഓഫ് ആക്കി.... തോർത്തെടുത്ത് കൊണ്ട് അവളെ ദേഹത്തേക്ക് ഇട്ട് കൊടുത്തു.... "വേഗം ചെന്ന് ഡ്രസ്സ്‌ മാറി വാ.. ഇനിപ്പോ ഇന്നേലും കുളിച്ച് ക്ലാസ്സിൽ കയറാലോ...😂" ഹൃധുവിനെ നോക്കി തണുപ്പിനിടയിലും പല്ലിറുമ്പിക്കൊണ്ട് ഡ്രെസ്സും എടുത്തവൾ ബാത്‌റൂമിലേക്ക് കയറി.... അത് കണ്ട് ചിരിച്ചു കൊണ്ട് ഹൃധു നേരെ നോക്കിയത് തറയിൽ പരന്നു കിടക്കുന്ന വെള്ളത്തിലേക്കാണ്.... "ഈശ്വരാ ഇതിപ്പോ പണി കിട്ടിയത് എനിക്ക് തന്നെയാണല്ലോ...ആരേലും കയറി വരുന്നതിന് മുന്നേ വേഗം തുടക്കണം..." അവൾ തലക്ക് കൈ കൊടുത്തു കൊണ്ട് ചുറ്റും നോക്കി.... "ഒരു തുണി ഇപ്പോ എവിടുന്ന് കിട്ടും..." ചിന്തയോടെ അവൾ ബാത്‌റൂമിലേക്ക് നോക്കി... പിന്നെ പുറത്തേക്കും... രണ്ടും കല്പിച്ചു കൊണ്ട് മെല്ലെ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ചുറ്റും നോക്കി..... "ആരും വരല്ലേ..." പ്രാർത്ഥിച്ചു കൊണ്ടവൾ മുറിയുടെ ഡോർ പുറത്ത് നിന്ന് പൂട്ടിക്കൊണ്ട് മെല്ലെ താഴേക്ക് ഇറങ്ങി.... _______ എല്ലാവരും ഈ സമയത്ത് കോളേജിൽ പോകാൻ റെഡി ആകുവായിരിക്കും.. അത് കൊണ്ട് അവരെ പേടിക്കണ്ട...

പക്ഷെ മാമോ വേറെ വല്ലവരോ കണ്ടാൽ കുടുങ്ങും.... ഓരോന്ന് ഓർത്തു കൊണ്ട് താഴേക്ക് ഇറങ്ങിയതും കോണിക്ക് താഴെയായി വെച്ചിരിക്കുന്ന ഒരു തുണി കണ്ടു... ഭാഗ്യം..! ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് അതും എടുത്ത് മുകളിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു.... മുറിയിൽ കയറി ഡോർ അടച്ചപ്പോഴാണ് ആശ്വാസം ആയത്.... നെഞ്ചിൽ കൈ വെച്ചു കൊണ്ട് കുറച്ചു നേരം ഒന്ന് ശ്വാസം വിട്ടു.... ഇവിടെ ക്യാമറ ഒന്നും ഇല്ലാത്തത് നന്നായി... അല്ലേൽ കുടുങ്ങിയിരുന്നേനെ... മാളു ഇപ്പോഴും ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ടില്ല... അതൊരു കണക്കിന് നന്നായി... വേഗം ആ തുണി കൊണ്ട് പറ്റാവുന്നത്രയും വെള്ളം തുടച്ചു.... പിന്നെ ഫാനും ഫുൾ സ്പീഡിൽ ഇട്ടു... അപ്പോഴാണ് മാളു ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നത്.... സ്പീഡിൽ കറങ്ങുന്ന ഫാനും പിന്നെ എന്റെ നിൽപ്പും കണ്ട് അവൾ സംശയത്തോടെ നോക്കുന്നത് കണ്ട് വേഗം ആ തുണി പിറകിലോട്ട് പിടിച്ചു കൊണ്ട് അവളെ നോക്കി ഇളിച്ചു കാണിച്ചു.... "എന്താ നിന്റെ കയ്യിൽ...??" "എ... എന്ത്...??" പരുങ്ങലോടെയായിരുന്നു ഞാൻ ചോദിച്ചത്... "നീയെന്തിനാ പരുങ്ങുന്നേ.. സത്യം പറ..നിനക്കെന്താ ഒരു കള്ളത്തരം.. എന്താ നിന്റെ കയ്യിൽ..." "ഒ... ഒന്നുമില്ല...." "പിന്നെന്തിനാ കൈ ബാക്കിലോട്ട് വെച്ചേക്കുന്നേ..." "വെറുതെ..." എന്നും പറഞ്ഞ് അവളെ മറികടന്ന് പോകാൻ തുടങ്ങുമ്പോഴേക്കും അവളെന്നെ പിടിച്ചിരുന്നു.... എന്റെ കയ്യിലേക്കാണ് നോട്ടം എന്ന് കണ്ടതും വേഗം പിറകിലോട്ട് നീങ്ങി...

നേരെ ചുമരിൽ തട്ടി നിന്നതും ഞെട്ടി...! ഇനിയിപ്പോ നീങ്ങാൻ സ്ഥലമില്ലല്ലോ... അപ്പോഴാണ് എന്തോ ഭാഗ്യം പോലെ ഞാൻ നില്കുന്നത് ജനലിന്റെ മുന്നിൽ ആണെന്നുള്ള ഓർമ്മ വന്നത്.... "ദേ മാളു അവിടെ ഒരു എട്ടുകാലി..." എന്നും പറഞ്ഞ് ഞാൻ മുന്നോട്ട് വിരൽ ചൂണ്ടിയതും ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.... ആ സമയം നോക്കി വേഗം തിരിഞ്ഞു കൊണ്ട് ഞാൻ ആ തുണി ജനലിലൂടെ പുറത്തേക്ക് ഇട്ടു... ആരെങ്കിലും കാണുമോ എന്ന ഭയം ഉണ്ടായിരുന്നെങ്കിലും വേറെ നിവർത്തി ഇല്ലായിരുന്നു... എന്നിട്ട് മുടിയിൽ ഇട്ടിരുന്ന ഹെയർ പിൻ എടുത്ത് കയ്യിൽ വെച്ച് പിറകോട്ട് പിടിച്ചു.... "എവിടെ എട്ടുകാലി..." "അവിടെ ഉണ്ടായിരുന്നു... നിന്റെ അലർച്ച കാരണം താഴേക്ക് വീണിട്ടുണ്ടാകും...😌" അതിനവളെന്നെ നോക്കി പേടിപ്പിച്ചതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു... പെട്ടെന്ന് അവളെന്റെ കൈ പിടിച്ചു മുന്നോട്ട് വലിച്ചതും ഞാൻ ഒന്ന് പകച്ചെങ്കിലും പ്രതികരിച്ചില്ല... കയ്യിലിരിക്കുന്ന ഹെയർ പിന്നിലേക്കും എന്നെയും അവൾ മാറി മാറി നോക്കുന്നത് കണ്ട് വീണ്ടും ഇളിച്ചു കൊണ്ട് എസ്‌കേപ്പ് അടിച്ച് ഓടാൻ നിന്നെങ്കിലും അതിന് മുന്നേ അവളുടെ അടി പുറത്തിട്ട് കിട്ടിയിരുന്നു.... °°°°°°°°°°°°°°°°°❤ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങിയ നേരം ഞങ്ങടെ മുറിയുടെ താഴേക്ക് നോക്കി...

അവിടെ ആ തുണിയില്ലെന്ന് കണ്ടതും നെഞ്ചിലൊരു തീ ആളിക്കത്തി... വേറൊന്നും കൊണ്ടല്ല.. മേം കുറച്ചു സ്ട്രിക്ട് ആണ്.. എന്തെങ്കിലും ഒരു ചെറിയ കാര്യം മതി പ്രശ്നമുണ്ടാക്കാൻ.... ഉള്ളിൽ ഉയർന്ന ഭയത്തെ അടക്കിക്കൊണ്ട് മെല്ലെ മുകളിലേക്ക് നോക്കി... ഹോസ്റ്റലിൻ നേരെ ചാഞ്ഞു കിടക്കുന്ന ഒരു മരത്തിൻ മുകളിൽ അതുണ്ടെന്ന് കണ്ടതും നെഞ്ചിൽ കൈ വെച്ചു... ആശ്വാസത്തോടെ.... "നീ ആരെ വായി നോക്കി നിൽക്കുവാടീ..." മാളുവിന്റെ തോളിൽ തട്ടിക്കൊണ്ടുള്ള ചോദ്യം കേട്ടതും ഞാൻ പതർച്ചയോടെ അവളെ നോക്കി.... "ഒ... ഒന്നുല്ല... നീ വാ.. നമുക്ക് പോകാം..." സംശയത്തോടെ എന്നെ നോക്കുന്നവളെ കാര്യമാക്കാതെ വേഗം മുന്നോട്ട് നടന്നു.... _____ കോളേജിലെത്തിയതും പതിവ് പോലെ മിഴികൾ കാശിയേട്ടൻ ഇരിക്കുന്ന ഭാഗത്തേക്ക് നീങ്ങി.... പ്രതീക്ഷിച്ച പോലെ ആൾ അവിടെ തന്നെയുണ്ട്.... കൂട്ടുകാരോടൊത്ത് എന്തൊക്കയോ പറഞ്ഞ് ചിരിക്കുവാണ്.. ഞങ്ങളെ കണ്ടിട്ടില്ല.. ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു... പണ്ടത്തെ പോലെയല്ല... ആൾകിപ്പോ എന്നെ അറിയാലോ... മാളുവിനേയും കൂട്ടി വേഗം അവർക്ക് മുന്നിൽ നിന്നും പോകാം എന്നായിരുന്നു കരുതിയിരുന്നത്.... പക്ഷെ അടുത്തെത്തിയതും കാശിയേട്ടനെ കണ്ട് അവൾ തന്നെ അവിടെ നിന്നു... "കാശിയേട്ടാ...." "കോപ്പ്...😬"

അവളെ നോക്കി പിറു പിറുത്തുകൊണ്ട് നോക്കിയത് കാശിയേട്ടനെയാ... ആൾ ഞങ്ങളെ തന്നെ നോക്കി നില്കുന്നുണ്ട്.... "എന്താ...??" അവളെ നോക്കി ദേഷ്യത്തോടെയായിരുന്നു ആളുടെ ചോദ്യം...ഈശ്വരാ എന്നോടുള്ള ദേഷ്യം വല്ലതും തീർക്കുവാണോ... അങ്ങേരെ പെട്ടെന്നുള്ള ദേഷ്യം കണ്ട് കൂടെയുണ്ടായിരുന്ന ഫ്രണ്ട്സ് പോലും കണ്ണും മിഴിച്ച് നില്കുന്നുണ്ട്.... "അതിന് നിങ്ങളെന്തിനാ എന്നോട് ദേഷ്യപ്പെടുന്നേ... മിണ്ടാതെ നടക്കുന്നത് ഞാനല്ലല്ലോ... ഇവളല്ലേ ഇവളോട് കലിപ്പിട്ടോ..😡" അതും പറഞ്ഞ് മാളു ഹൃധുവിനെ പിടിച്ച് നേരെ കാശിയുടെ ദേഹത്തേക്ക് ഇട്ടു... പെട്ടെന്നുള്ളതായതിനാൽ ഹൃധു അവന്റെ തോളിൽ ഇരു കൈകളും അമർത്തിയിരുന്നു....! കാശി അവളുടെ ഇടുപ്പിലും...! നടന്നതൊന്നും അറിയാതെ രണ്ടും ബോധം പോയ പോലെ നിൽക്കുന്നതും നോക്കി മാളു നേരെ ക്ലാസ്സിലേക്ക് നടന്നു.... °°°°°°°°°°°°°°°❤ ഇത്ര അടുത്ത് ആദ്യമായിട്ടായിരുന്നു ഹൃധു കാശിയെ കാണുന്നത്.... അവന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുമ്പോൾ ഇത് വരെ താൻ അനുഭവിക്കാത്ത എന്തോ ഒന്ന് അവനിൽ ഉള്ളത് പോലെ അവൾക്ക് തോന്നി.... കാശിയും മറിച്ചായിരുന്നില്ല.... അവനവളുടെ കണ്ണുകളിൽ ലയിച്ചു പോയിരുന്നു...

ആ ഉണ്ടാക്കണ്ണുകളിൽ എഴുതിയ കണ്മഷി അവൾക്ക് ഒന്ന് കൂടെ ഭംഗി കൂട്ടുന്നത് പോലെ അവൻ തോന്നി... "ഡാ... കാശി... ഡാ... ഡാ...." തുടരെ തുടരെയുള്ള ആരുടെയോ അലർച്ച കേട്ടാണ് രണ്ട് പേരും ഞെട്ടി അകന്ന് മാറിയത്..... സ്വബോധത്തിലേക്ക് വന്ന ഹൃധുവിൻ നടന്നത് ഓർത്തപ്പോൾ നെഞ്ചിടിപ്പ് വർധിച്ചു.... മാളുവിനായി തിരഞ്ഞ അവളുടെ മിഴികൾ അവളെ കാണാഞ്ഞതും പിന്നൊന്നും ഓർക്കാതെ അവിടെ നിന്നും ഒറ്റ ഓട്ടമായിരുന്നു....! വിളി കേട്ട് തിരിഞ്ഞ കാശി എന്തോ ഓർത്ത പോലെ ഹൃധു വിൻ നേരെ തിരിഞ്ഞതും അവൾ അവിടെ ഇല്ലെന്ന് കണ്ട് ഞെട്ടി.... "അവൾ പോയി...." കളിയാക്കികൊണ്ടുള്ള അർജുന്റെ വാക്ക് കേട്ടതും അവൻ വീണ്ടുമൊന്ന് ഞെട്ടി.... "എന്തൊക്കെയായിരുന്നു രണ്ടും കൂടെ.. കണ്ണും കണ്ണും... മ്.. മ്... ഒരു അനുരാഗത്തിന്റെ കാറ്റ് വീശുന്നുണ്ടല്ലോ.. മ്... മ്... നടക്കട്ടെ..😌" അർജുൻ "അനുരാഗത്തിന്റെ കാറ്റ് അല്ല... ഇടിയുടെ പവറാ നീ കാണാൻ പോകുന്നേ..." ഉള്ളിലെ ചമ്മൽ മറക്കാനായി കപട ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കാശി വേഗം അവിടെ നിന്നും നടന്നു..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story