ഹൃധികാശി: ഭാഗം 2

hridikashi

രചന: അൻസിയ ഷെറി (അനു)

ഹോസ്റ്റലിലെത്തിയതും വേഷം പോലും മാറാതെ നേരെ ബെഡ്‌ഡിലേക്ക് വീണു.... പിറകെ മാളു വന്ന് ഡോർ അടക്കുന്നതും ബാത്‌റൂമിലേക്ക് കയറിപ്പോകുന്നതും ഒക്കെ അറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കിയില്ല.... തലയിണയിലേക്ക് മുഖം അമർത്തി കിടന്നു... അറിയാം ഇന്ന് ഞാൻ ചെയ്തത് തെറ്റ് തന്നെയാ.... ഇന്ന് തന്നേക്കാണാൻ അത്രയും ആശിച്ചു വന്നതായിരിക്കണം... പക്ഷെ പറ്റുന്നില്ല എനിക്ക്.... എന്തിനാ ഈശ്വരാ എന്നോട് ഇങ്ങനെ... കൂടുതലൊന്നും വേണ്ട... കുറച്ചെങ്കിലും സൗന്ദര്യം എനിക്ക് തന്നു കൂടായിരുന്നോ.... എങ്കിൽ എനിക്ക് ഇന്ന് കാശിയേട്ടന്റെ അടുത്തേക്ക് ധൈര്യമായി പോകാമായിരുന്നല്ലോ.... കേൾക്കുന്നവരൊക്കെ കുറ്റം പറയുന്നത് എന്നെ തന്നെ ആയിരിക്കും...കാരണം അത്രയും കൊതിച്ചതാണ് ആ മനുഷ്യൻ എന്നെക്കാണാൻ.... പക്ഷെ അതിനിടയിലും ചുട്ടു പൊള്ളുന്ന ഒരുപാട് മനസ്സ് ഉണ്ടാകും... ആ മുഖത്ത് നേരിൽ കാണുമ്പോൾ തെളിയുന്ന വെറുപ്പും അറപ്പും താങ്ങാൻ കഴിയാത്ത എന്റെ മനസ്സ്....!! ""ഹൃധൂ.......""

തലയിൽ മാളുവിന്റെ സ്പർശനം പതിഞ്ഞതും ഞാൻ വേഗം ചിന്തയിൽ നിന്നും ഉണർന്ന് എഴുനേറ്റ് ഇരുന്നു.... "ഇപ്പോഴും മാറിയില്ലേടാ വേദന...." അവളുടെ വിഷമത്തോടെയുള്ള ചോദ്യം കേട്ടതും ചങ്കിലാരോ കൊളുത്തി വലിക്കുന്ന പോലെ..... "മാളൂ......." ഒരേങ്ങലോടെ ഞാനവളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും എന്റെ മനസ്സ് മനസ്സിലായെന്ന വണ്ണം അവളെന്നെ ചേർത്തു പിടിച്ചു.... "ഹൃധൂ....." "പ്ലീസ് മാളൂ... ഞാനെല്ലാം പറയണ്ട്.. പക്ഷെ ഇപ്പോഴെന്നോടൊന്നും ചോദിക്കരുത്..ഒരു ദിവസം ഞാൻ എന്തായാലും നിന്നോട് പറഞ്ഞിരിക്കും... അധിക കാലം മറച്ചു വെക്കാൻ കഴിയില്ലെടി എനിക്ക്....സോറി...." "അയ്യേ...അതിന് സോറിയുടെ ആവശ്യം ഒക്കെ എന്തിനാടീ പോത്തേ... നിനക്ക് പറയാൻ തോന്നുമ്പോ പറയ്.... അത് വരെ ഞാൻ ഒന്നും ചോദിക്കുന്നില്ല പോരേ... ഇപ്പോ കണ്ണ് തുടച്ച് പോയി ഫ്രഷ് ആയിക്കേ... കരഞ്ഞിരുന്നിട്ട് ഇല്ലാത്ത തലവേദന വരുത്തി വെക്കേണ്ട...." കളിയാക്കി അവൾ പറഞ്ഞതും മൂക്കിനിട്ട് ഒരു തട്ട് കൊടുത്തു കൊണ്ട് അവളെ നോക്കി ക്രോക്കി കാണിച്ചിട്ട് ബെഡ്‌ഡിൽ നിന്നും എഴുനേറ്റ് ബാത്‌റൂമിലേക്ക് കയറി....

ശവറിൽ നിന്നും തലയിലേക്ക് വെള്ളം പതിച്ചപ്പോൾ മനസ്സാകെ ഒന്ന് തണുത്ത പോലെ തോന്നി.... അല്ലെങ്കിലും ഏത് സങ്കടത്തിലും നിമിഷ നേരം കൊണ്ട് ആശ്വാസം പകരാൻ എന്റെ മാളുവിന് കഴിയും...❣️ ________ അന്നെന്തോ ഫോണിൽ കാശിയേട്ടന്റെ മെസ്സേജൊന്നും വരാഞ്ഞത് കണ്ടപ്പോൾ നെഞ്ച് വിങ്ങിയിരുന്നു.... ഓൺലൈനിൽ ആളുണ്ടെങ്കിലും ഒരു മെസ്സേജ് പോലും ഇല്ല... ഇല്ലെങ്കിൽ തുരു തുരാ അയച്ചു കൊണ്ടിരിക്കുന്നതാണ്...... പ്രൊഫൈലിലെന്തോ സ്റ്റോറി കണ്ടതും അതെടുത്തു നോക്കി....ഏട്ടനും ഏതോ ഒരു പെണ്ണും കൂടെ ചിരിച്ചു നിൽക്കുന്ന ഫോട്ടോ.... കണ്ടതും നെഞ്ച് നിറഞ്ഞു.... പെട്ടെന്ന് തന്നെ ബാക്ക് അടിച്ച് ഇൻസ്റ്റ ഫോണിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്തു..... ഒരു കണക്കിന് ആ ഫോട്ടോ കണ്ടത് നന്നായി... എന്നെക്കാളും മാച്ച് ഏട്ടൻ ആ കുട്ടി തന്നെയാ... കാണാനും നല്ല ഭംഗിയുണ്ട്....

ഇനി വേണ്ട... ഏട്ടൻ എന്നെ മറന്നു കാണും.... ഇനി ഒരു കൂട്ടും വേണ്ട.. ആശിക്കാൻ അർഹത ഇല്ലാത്തവളാണ് ഞാൻ... അതി മോഹം ഒരു തവണ മനസ്സിൽ കൂടി... ഇന്ന് ഞാനതിനെ പറിച്ചു മാറ്റുകയും ചെയ്തു.... പിറ്റേന്ന് കോളേജിലെത്തിയപ്പോൾ നോക്കരുതെന്ന് കരുതിയെങ്കിലും അറിയാതെ മിഴികൾ ഏട്ടനിരിക്കുന്ന ഭാഗത്തേക്ക് നീങ്ങിയിരുന്നു..... അവിടെ ആരുമില്ലെന്ന് കണ്ടതും അവളുടെ മുഖം വാടി.... മെല്ലെ തല ഉയർത്തി ചുറ്റുമൊന്നാകെ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.... "ഡീ......" മാളുവിന്റെ വിളിയോടൊപ്പം തലക്കൊരു അടി കൂടെ കിട്ടിയപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്.... "ഹേ.... എന്താ....." ഒരു ഞെട്ടലോടെ ചോദിച്ചു കൊണ്ട് മുന്നോട്ട് നോക്കിയതും മുന്നിൽ നിൽക്കുന്ന കാശിയേട്ടനെ കണ്ട് ഒന്ന് ചലിക്കാൻ പോലുമാകാതെയായി...!!.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story