ഹൃധികാശി: ഭാഗം 3

hridikashi

രചന: അൻസിയ ഷെറി (അനു)

"ഡീ.... നിന്നോടാ ഈ ചോദിക്കുന്നത്...." തന്നെ നോക്കി കണ്ണ് മിഴിച്ചു നിൽക്കുന്നവളെ കണ്ട് കാശി അവൾക്ക് നേരെ വിരൽ ഞൊടിച്ചതും അവളൊന്ന് ഞെട്ടിക്കൊണ്ട് അവനിൽ നിന്നും മുഖം തിരിച്ചു..... "സോറി ഏട്ടാ... ഇവൾ ആളറിയാതെ വന്നു തട്ടിയതാ... ക്ഷമിക്കണം..." എന്നും പറഞ്ഞ് ദൃതിയിൽ എന്റെ കയ്യും പിടിച്ച് അവൾ ഓടിയതും ഞാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കിയിട്ട് പിന്നെ മെല്ലെ തിരിഞ്ഞു നോക്കി.... പക്ഷെ കാശിയേട്ടൻ അവിടെ ഇല്ലായിരുന്നോ... ഇത്ര പെട്ടെന്ന് പോയോ.... കാശിയേട്ടനെ തൊട്ടടുത്ത് കണ്ടപ്പോ എന്താ ചെയ്യണ്ടേ എന്ന് പിടിത്തം കിട്ടുന്നില്ലായിരുന്നു.... ഏട്ടൻ എങ്ങാനും എന്നെ മനസ്സിലായോ എന്നോർത്ത് നെഞ്ചിടിപ്പ് കൂടിയിരുന്നു.... മാളു അറിയാതെ വന്ന് തട്ടിയതാ എന്ന് പറഞ്ഞപ്പോഴാ സമാധാനം ആയത്.... "നിന്റെ കണ്ണെന്താടീ മാനത്താണോ... നോക്കിയും കണ്ടും നടന്നൂടെ ഒന്ന്...ആ ഏട്ടൻ നല്ല കലിപ്പൻ ആണ് മോളേ...ഈ പെൺകുട്ടികളൊന്നും ദേഹത്ത് ടച്ച് ചെയ്യുന്നത് അങ്ങേർക്ക് പറ്റില്ല... എന്തോ ഭാഗ്യം കൊണ്ടാ നീ രക്ഷപ്പെട്ടത്..." അതെനിക്ക് പുതിയ അറിവായിരുന്നു...ഇനിയും കുറേ മനസ്സിലാക്കാൻ ഉണ്ട് ആളെ എന്നെനിക്ക് തോന്നി..... "അപ്പോ എന്നോട് എന്താ ചോദിച്ചിരുന്നേ..." "അതോ.... നിനക്കെന്താ നോക്കി നടന്നൂടെ എന്നാ ചോദിച്ചത്....

ദേഷ്യം ഇല്ലേലും കുറച്ച് ഗൗരവം ഉണ്ടായിരുന്നു.... ഇനി നീ അങ്ങേരെ മുമ്പിൽ ചെന്നു പെടേണ്ട... വാ ക്ലാസ്സിൽ പോകാം..." ________ പിറ്റേന്ന് കോളേജിൽ കാശിയേട്ടനെ കണ്ടതേയില്ല... കാന്റീനിലും മരച്ചുവട്ടിലും ഒക്കെ നോക്കിയെങ്കിലും ശൂന്യമായിരുന്നു... അത് കൂടെ ആയപ്പോൾ ആകെപ്പാടെ ഒന്ന് പൊട്ടിക്കരയാൻ തോന്നി.... ക്ലാസ്സ്‌ കഴിഞ്ഞതും മാളുവിനെ പോലും ശ്രദ്ധിക്കാതെ ഹോസ്റ്റലിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു... ചാർജ് ഇല്ലാത്തത് കൊണ്ട് ഇന്നാണേൽ ഫോൺ എടുത്തതും ഇല്ലായിരുന്നു... ഹോസ്റ്റലിൽ എത്തിയതും വേഗം ഫ്രഷ് പോലും ആകാതെ ഫോണെടുത്ത് വേഗം ഇൻസ്റ്റഗ്രാം ഡൌൺലോഡ് ആക്കി.... ലോഗോ ഔട്ട് ചെയ്ത് ഏട്ടന്റെ അക്കൗണ്ട് ഓപ്പൺ ആക്കി... സ്റ്റോറി എടുത്തു Going to Home എന്ന് കണ്ടപ്പോഴാണ് സമാധാനം ആയത്.... എന്നാലും എന്തോ ഒരു സങ്കടം തോന്നി.... ഏട്ടൻ ഓൺലൈനിൽ ഉണ്ടെന്ന് കണ്ടതും വേഗം ചാറ്റ് എടുത്ത് മെസ്സേജ് അയച്ചു.... "വീട്ടിലേക്ക് പോകുവാണെന്ന കാര്യം എന്തേ എന്നോട് പറയാഞ്ഞത്...😐" സീൻ ചെയ്തില്ല....കുറച്ചു നേരം കൂടി നോക്കി...ഓൺലൈനിൽ കാണിക്കുന്നുണ്ട്.. പക്ഷെ എന്റെ മെസ്സേജ് മാത്രം സീൻ ചെയ്യുന്നില്ല... ആകെപ്പാടെ സങ്കടം കുമിഞ്ഞു കൂടിയതും അയച്ച മെസ്സേജ് ഡിലീറ്റ് ആക്കാൻ തുടങ്ങിയപ്പോഴാണ് ആൾ ഇങ്ങോട്ട് അയച്ചത്.... "ഞാൻ എന്റെ വീട്ടിൽ പോകുന്ന കാര്യമൊക്കെ നിന്നെ അറിയിക്കേണ്ട കാര്യം എന്താ...." ആ ചോദ്യം കേട്ടതും ചോദിക്കേണ്ടായിരുന്നു എന്ന് തോന്നി...

സാധാരണ വീട്ടിൽ പോകുന്ന സമയത്തെല്ലാം പറയുന്നതാണ്... അത് കൊണ്ട് ചോദിച്ചു പോയതാ... കാശിയേട്ടൻ ഇപ്പോഴും എന്നോട് ദേഷ്യം ആയിരിക്കോ.... നേരിൽ കണ്ടാൽ ഉള്ള ബന്ധം തകരും എന്ന് പേടിച്ചല്ലേ വരാതിരുന്നത്.... അങ്ങനെ ചോദിക്കാൻ തോന്നിയെങ്കിലും അത് പറഞ്ഞില്ല..... "സോറി... മനപ്പൂർവം അല്ല...സാഹചര്യം കൊണ്ടാ.. ക്ഷമിക്കണം... അത് നിങ്ങൾക്ക് ഇത്രക്ക് സങ്കടമുണ്ടാക്കും എന്ന് കരുതിയില്ല... എന്നെ കൊണ്ട് പറ്റില്ല നേരിൽ കാണാൻ...." അത്രമാത്രം അയച്ചു കൊണ്ട് വേഗം ഫോൺ ഓഫ്‌ ചെയ്തു വെച്ചു കൊണ്ട് ഡ്രെസ്സും എടുത്ത് ഫ്രഷ് ആകാൻ കയറി... കുളി കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു കലി തുള്ളി നിൽക്കുന്ന മാളുവിനെ.... """മാളൂസേ... അത്.....പിന്നെ....ഞാൻ....😁""" വിക്കി വിക്കിയുള്ള ഹൃധുവിന്റെ സംസാരം കേട്ടതും കയ്യിലിരുന്ന തലയിണ ഒറ്റ ഏറായിരുന്നു അവൾ.... "ക്യാച്ച്.... ഞാൻ പിടിച്ചേ...." എന്നും പറഞ് ഹൃധു ചാടിയതും മാളു അവളുടെ മേലേക്ക് ചാടി തല്ലാൻ തുടങ്ങിയിരുന്നു.... ❣️❣️❣️❣️❣️❣️ രാത്രി കിടക്കാൻ നേരത്താണ് കാശിയേട്ടൻ മെസ്സേജ് അയച്ചിരുന്ന കാര്യം ഓർമ്മ വന്നത്.... തല ചെരിച്ചു മാളുവിനെ നോക്കിയതും കൂർക്കം വലിച്ചു തുടങ്ങിയിരുന്നു.... ആ ആശ്വാസത്തിൽ ഇൻസ്റ്റാ എടുത്തു നോക്കിയതും ഏട്ടന്റെ മെസ്സേജ് കണ്ട് ഹൃദയമിടിപ്പ് കൂടി..... "അതെന്ത് കൊണ്ടാ നേരിൽ കാണാൻ പറ്റാത്തത്... നിനക്ക് എന്റെ മുന്നിൽ വരുമ്പോഴല്ലേ പ്രശ്നം ഉള്ളൂ.. പക്ഷെ എനിക്ക് നിന്നെ കണ്ട് പിടിക്കുന്നതിന് കുഴപ്പം ഇല്ലല്ലോ...

ഇനി ഞാൻ നിന്നോട് കാണാൻ വരാൻ പറയില്ല...ഞാൻ തന്നെ കണ്ട് പിടിച്ചിരിക്കും നിന്നെ....." ആ ഒരു നിമിഷം ആകെ പേടി തോന്നിയെങ്കിലും ഒരുകാര്യം ഓർത്തപ്പോൾ സമാധാനം ആയി... എന്തായാലും ഞാൻ ആരെന്ന് മനസ്സിലാകാൻ സാധ്യത ഇല്ല.... കാരണം അത്രയും പെൺകുട്ടികളുടെ ഇടയിൽ നിന്ന് എന്നെപ്പോലെ ഉള്ള ഒരുവളെ ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല.... ആ ഒരു സമാധാനത്തിൽ കിടന്നെങ്കിലും എനിക്ക് പകരം വേറെ ആരെയെങ്കിലും ആണോ കണ്ടെത്തുക എന്നോർത്തപ്പോൾ അന്നത്തെ ഉറക്കം പോയി..... അത് കൊണ്ട് തന്നെ നേരെ ഫോണെടുത്ത് അമ്മക്ക് വിളിച്ചു.... പാതിരാത്രി വിളിച്ചത് കൊണ്ട് കുറേ വഴക്ക് പറഞ്ഞെങ്കിലും എന്റെ സോപ്പിങ്ങിൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളു അത്....കിച്ചു ഉറങ്ങിയത് കൊണ്ട് തന്നെ അവനോട് സംസാരിക്കാൻ പറ്റിയില്ല..... അമ്മയോട് സംസാരിച്ച് ഫോൺ വെക്കുമ്പോ നല്ല ആശ്വാസം മനസ്സിനുണ്ടായിരുന്നു... __________ """ദേവകി....സ്റ്റാൻഡ് അപ്പ്.....""" ഉറക്കയുള്ള അലർച്ച കേട്ടതും താടക്ക് കയ്യും കൊടുത്ത് ഇരുന്ന് ഉറങ്ങുവായിരുന്ന മാളു പെട്ടെന്ന് ഞെട്ടലോടെ ചാടി എഴുന്നേറ്റു..... "എന്താ സാർ.... ഞാൻ പ്രെസെന്റ് പറഞ്ഞതല്ലേ....😳" കണ്ണും മിഴിച്ചുള്ള അവളുടെ സംസാരം കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി... സാർ അവളെ ദഹിപ്പിച്ചു നോക്കിയതും ഹൃധു ആരും കാണാത്ത രീതിയിൽ അവളെ കണ്ണുരുട്ടി നോക്കി..... "ക്ലാസ്സിലിരുന്ന് ഉറക്കം തൂങ്ങിയതും പോരാ.. നിന്ന് തർക്കുത്തരം പറയുന്നോ..."

എന്ന് തുടങ്ങി എന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി... ഉറക്കം കണ്ണിൽ തങ്ങി നില്കുന്നത് കൊണ്ട് തന്നെ പറഞ്ഞതൊക്കെയും വേറെന്തോ പോലെയാ തോന്നിയത്... "നിമ്ര സിന്ത സികന സിന്ത സുക്കൂൻ..."(തെറ്റുണ്ടാകാം😌) ""ദേവകീ......."" അലർച്ചയോടൊപ്പം ടെസ്ക്കിൽ ആഞ്ഞൊരു അടി കൂടെ ഉയർന്നപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്..... "എന്താ സാർ....." "ഞാനിപ്പോ ഇവിടെ പറഞ്ഞതൊന്നും നീ കേട്ടില്ലേ... അല്ലേലും ആരോടാ ഞാൻ പറയുന്നത്... ഗെറ്റ്‌ ഔട്ട്‌ ഫ്രം മൈ ക്ലാസ്...." "താങ്ക്യൂ സാർ....." എന്നും പറഞ് ഹൃധുവിന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് നേരെ പുറത്തേക്ക് ഓടി.... പിറകേ അവളുടെ അലർച്ചയും സാറിന്റെ ഗെറ്റ് ഔട്ടും കേട്ടപ്പോഴാണ് സമാധാനം ആയത്.... _________ "മുത്തേ പൊന്നേ പിണങ്ങല്ലേ.... എന്ത് കുറ്റം ചെയ്തു ഞാൻ... ആഹ്... എന്തിനാ ഹൃധു മോളേ... നിനക്കെന്നോട് പിണക്കം..." മുഖം വീർപ്പിച്ചു മുന്നിൽ നടക്കുന്ന ഹൃധുവിന്റെ തോളിലൂടെ കയ്യിട്ട് താടയിൽ പിടിച്ചു കൊണ്ട് മാളു പാടിയതും ഹൃധു അവളെ കലിപ്പിച്ചു നോക്കി....

"നിനക്ക് ഒറ്റക്ക് പുറത്ത് പോയാ പോരായിരുന്നോ... വെറുതെ കാലിൽ ചവിട്ടി മനുഷ്യനെ കൂടെ..😤" "നീ കേട്ടിട്ടില്ലേ സങ്കേ.... എൻ നന്പനെ പോലെ യാരൂമില്ലേ ഇന്ത ഭൂമിയിലെ... ഞാൻ ഒറ്റക്ക് പോകുന്നേ ശെരി അല്ലല്ലോ... അതോണ്ട് എന്റെ നന്പനെ കൂടെ വിളിച്ചു...." അതിന് അവളെയൊന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് ഞാൻ കാന്റീനിലേക്ക് നടന്നു.... പിറകെ പാട്ടും പാടി വരുന്നുണ്ടെങ്കിലും അത് മൈൻഡ് ആക്കാതെ നേരെ ഒരു സീറ്റിൽ ചെന്നിരുന്നു.....അവിടെ ഇവിടെ ആയി രണ്ട് മൂന്ന് കുട്ടികൾ മാത്രമേയുള്ളു.... ക്ലാസ്സ്‌ ടൈം ആയത് കൊണ്ടാവും.... "സോറി... ഹൃധൂസേ...ഇനി ഞാൻ അങ്ങനെ ചെയ്യൂലാന്ന് പറയൂല.ഒന്ന് ക്ഷമിക്ക് ഹൃധുക്കുട്ടി... എന്റെ പൊന്ന് ഹൃധു അല്ലേ... ഹൃധൂസേ.....ഹൃധൂസേ....." ഉറക്കെ പലയാവർത്തി അവൾ അത് തന്നെ വിളിച്ചു കൊണ്ടിരുന്നതും ഞാൻ തലയിൽ കൈ വെച്ചു കൊണ്ട് എഴുനേറ്റ് നേരെ നോക്കിയത് അങ്ങോട്ട് കയറി വന്ന കാശിയേട്ടനേയാണ്.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story