ഹൃധികാശി: ഭാഗം 32

hridikashi

രചന: അൻസിയ ഷെറി (അനു)

അകത്തേക്ക് കയറിയതും അവനെന്നെ പിടിച്ച് അടുത്തേക്ക് വലിച്ചു... എന്നിട്ടെന്റെ ചുറ്റും നടക്കാൻ തുടങ്ങി... "എന്താടാ..?" "ഇതെന്റെ ഏട്ടനല്ല... എന്റെ ഏട്ടൻ ഇങ്ങനെയല്ല..😨" അതും പറഞ്ഞവൻ വീണ്ടും എനിക്ക് ചുറ്റും നടക്കാൻ തുടങ്ങിയതും ഞാൻ അവനെ തറപ്പിച്ചൊന്ന് നോക്കി.... "എന്നാലും ഏട്ടനിൽ ഇങ്ങനെ ഒരു മനുഷ്യൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാൻ കരുതിയില്ല... ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ ഇനി കല്യാണം കഴിഞ്ഞാൽ എന്റെ ഏട്ടത്തിയെ നിങ്ങൾ വെറുതെ വിടില്ലല്ലോ.." അവന്റെ സംസാരം കേട്ട് ചമ്മൽ തോന്നിയെങ്കിലും പുറമേ പ്രകടിപ്പിച്ചാൽ ശെരിയാവില്ലെന്ന് അറിയാവുന്നത് കൊണ്ട് ഗൗരവത്തിൽ തന്നെ നിന്നു... "നിനക്കെന്താടാ വട്ടായോ..? എന്തൊക്കെയാ നീ പറയുന്നേ..?" "ദേ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട... ഞാനെല്ലാം കണ്ടതാ...കിസ്സടിക്കുന്നതും പിന്നെ പൊക്കി എടുത്തതും ഒക്കെ..." "ഓഹ്.. അതായിരുന്നോ കാര്യം.. അതിനിപ്പോ എന്താ.. ഞാനെന്റെ പെണ്ണിനെയാ കിസ്സടിച്ചതും പൊക്കിയും...അതിനിപ്പോ പ്രത്യേകിച്ച് ഒന്നുമില്ല.." അതും പറഞ്ഞ് അവനെ പുച്ഛിച്ചു കൊണ്ട് ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി... അധിക നേരം എനിക്കീ ഗൗരവം താങ്ങില്ലന്നെ.. ______

കാശിയേട്ടന്റെ അടുത്ത് നിന്നും താഴേക്ക് ഓടിച്ചെന്നതും പെട്ടത് മാളുവിന്റെ മുന്നിൽ... തീരുമാനമായി.. എന്റെ വെപ്രാളവും കിതച്ചുള്ള വരവും കണ്ട് അവളെന്നെ അടിമുടിയൊന്ന് നോക്കി... ശേഷം എനിക്ക് ചുറ്റും നടക്കാൻ തുടങ്ങി... "നീ ഉസൈൻ ബോൾട്ടിനെ കടത്തി വെട്ടാനുള്ള വല്ല പരിപാടിക്കും ശ്രമിക്കുന്നുണ്ടോ.?" അവളുടെ ചോദ്യം കേട്ടതും ഞാൻ അന്തം വിട്ടു പോയി...അവൾക് ഡൌട്ട് ഒന്നും തോന്നിയിട്ടില്ല... സമാധാനം ആയി... "ആടി... ഞാൻ അതിനുള്ള പ്രിപ്പയേർഡിലാ..." അതും പറഞ്ഞ് അവളുടെ മറുപടിക്ക് കാക്കാതെ വേഗം അടുക്കളയിലേക്ക് ഓടി... അല്ലേൽ അവളുടെ സംശയം കേട്ട് അറിയാതെ ഞാൻ തന്നെ എല്ലാം പറഞ്ഞ് പോകും... അടുക്കളയിലെത്തിയതും ഊണിനുള്ളത് റെഡിയാക്കാൻ തുടങ്ങിയിട്ടുണ്ട്... ഞാനും നേരെ അവർക്കൊപ്പം വെച്ച് പിടിച്ചു.... മുറിച്ചു വെച്ച തേങ്ങ ചിരകാൻ നിൽകുമ്പോഴാണ് അമ്മ പെട്ടെന്നെന്റെ കയ്യിൽ പിടിച്ചത്... ഞാൻ സംശയത്തോടെ അമ്മയെ നോക്കിയതും കയ്യെടുത്ത് എന്റെ വലത്തേ കവിളിൽ വെച്ചു.... അപ്പോഴാണ് എനിക്ക് സംഭവം പിടി കിട്ടിയത്...ഈശ്വരാ..!! "ഇതെന്താടി നിന്റെ കവിളിങ്ങനെ ചുവന്ന് കിടക്കുന്നെ..." ആ ചോദ്യം ഉയർന്നതും കാശി അങ്ങോട്ട് കയറി വന്നതും ഒരുമിച്ചായിരുന്നു... കുടിച്ച ഗ്ലാസും ട്രേയും കൊണ്ട് വെക്കാൻ വന്നതായിരുന്നു അവൻ... "മോനെന്താ ഇവിടെ വന്നേ..?" അമ്മായീടെ ശബ്ദം കേട്ടതും ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോ അവിടെ അതാ കാശിയേട്ടൻ...

ആളെന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചതും ഞാൻ പല്ലിറുമ്പി ഏട്ടനെ നോക്കി.... "അതാന്റി ഇത് കൊണ്ട് തരാൻ വന്നതാ..😊" പുഞ്ചിരിയോടെ ആൾ അമ്മക്കടുത്തേക്ക് വന്നു... എന്താ ഒരു ചിരി... കുഞ്ഞു കുട്ടികൾ പോലും ഈ ചിരിക്ക് മുന്നിൽ തോറ്റ് പോകും.. അത്രക്കും നിഷ്കളങ്കൻ... കുറച്ച് മുന്നേ എന്റെ കവിൾ കടിച്ച ആളാണെന്ന് പറയേ ഇല്ല...😬 "അയ്യോ...മോനെന്തിനാ ഇങ്ങോട്ട് വന്നേ... അപ്പൊ തന്നെ മോൾടെ കയ്യിൽ കൊടുത്താൽ മതിയായിരുന്നു.." "അതൊന്നും കുഴപ്പമില്ല ആന്റി...അവളോട് ഞാൻ തന്നെ കൊണ്ട് വന്നോളാം എന്ന് പറഞ്ഞപ്പോ വന്നതാ.." അമ്മ ഏട്ടന്റെ കയ്യിൽ നിന്നും ട്രേ വാങ്ങിയതും ഏട്ടൻ അകത്തേക്ക് തന്നെ നടന്നു.. വാതിലിനടുത്തെത്തിയതും ആൾ ഒന്ന് തിരിഞ്ഞു നോക്കി... ഞാൻ നോക്കുന്നുണ്ടെന്ന് കണ്ടതും ഏട്ടൻ പെട്ടെന്ന് കവിളിൽ കൈ വെച്ചു കൊണ്ട് ചുണ്ട് കൂർപ്പിച്ച് ഉമ്മ തരുന്ന പോലെ കാണിച്ചു കൊണ്ട് പോയി.... ഞാൻ വാ പൊളിച്ചു കൊണ്ട് എന്റെ കവിളിൽ കൈ വെച്ചു കൊണ്ട് നേരെ നോക്കിയത് മാളുവിനേയാ... തുറന്ന വാ താനേ അടഞ്ഞു... ഈശ്വരാ.. ഇതെപ്പോ ഇങ്ങോട്ട് വന്നു... അമ്മയും അമ്മായിയും ഒക്കെ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ഒന്നും മിണ്ടിയില്ല.. തറപ്പിച്ചൊന്ന് നോക്കുക മാത്രം ചെയ്തു... _______

ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴാണ് ഹൃധുവും അങ്ങോട്ട് വന്നത്... ഞാൻ അവളെ നോക്കിയതും പെണ്ണെന്നെ നോക്കുന്നു കൂടെയില്ല... കവിൾ ചുവന്ന് കിടപ്പുണ്ട് ഇപ്പോഴും..പാവം.. വാങ്ങിച്ചു കൂട്ടിയതല്ലേ... എനിക്കൊഴികെ മാളുവിനും ലോകേഷിനുമെല്ലാം അവൾ വിളമ്പി കൊടുക്കുന്നുണ്ട്... "മോളേ കാശി മോൻ ഇട്ട് കൊടുക്ക്.." അവളുടെ അമ്മ പറഞ്ഞത് കേട്ട് പെണ്ണൊന്ന് പല്ലിറുമ്പിയിട്ട് എനിക്കരികിലേക്ക് വന്ന് വിളമ്പി തരാൻ തുടങ്ങി... ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയതും എന്നെ നോക്കാതെ ചോറിടുന്ന പണിയിലാണവൾ.... "ആന്റി.. അമ്മായി.. നിങ്ങളും ഇരിക്ക്..." "യ്യോ.. വേണ്ട മോനെ.. നിങ്ങൾ കഴിച്ചോ.. ഞങ്ങൾ അതിന് ശേഷം ഇരുന്നോളാം.." "ഹേയ്... അങ്ങനെ പറഞ്ഞാൽ പറ്റില്ല...ഇരിക്ക് നിങ്ങൾ.. അന്യരൊന്നും അല്ലല്ലോ ഞങ്ങൾ... ഇരുന്നോ.." അതും പറഞ്ഞ് അവരെ രണ്ടാളെയും പിടിച്ച് ഞാൻ ചെയറിലേക്ക് ഇരുത്തി... ഹൃധുവിനെ നോക്കിയതും അവളെന്നെ തന്നെ നോക്കി നിൽക്കുവാ... "ഹൃധു...നീയും ഇരുന്നോ.." ഞാൻ പറഞ്ഞത് കേട്ട് അവൾ പെട്ടെന്ന് ഞെട്ടലോടെ എന്നെ നോക്കി... "ഹേയ്... അത് വേണ്ട... നിങ്ങൾ കഴിക്ക്..ഞാ.. ഞാൻ വിളമ്പി തരാം.." അതും പറഞ്ഞവൾ അച്ചുവിനും കിച്ചുവിനുമെല്ലാം വിളമ്പി ആന്റിക്ക് നേരെ പോകാൻ നിന്നതും ഞാൻ മെല്ലെ എന്റെ കവിളിൽ കൈ വെച്ച് കൊണ്ട് അവളെ നോക്കി..

അത് കണ്ടതും പെണ്ണ് പെട്ടെന്ന് കയ്യിലുണ്ടായിരുന്ന പാത്രം ടേബിളിൽ വെച്ച് കൊണ്ട് ദൃതിയിൽ മാളുവിന്റെ അടുത്ത് വന്നിരുന്ന് പ്ളേറ്റെടുത്ത് വിളമ്പാൻ തുടങ്ങി... എല്ലാവരും അവളെ അന്തം വിട്ട് നോക്കുന്നുണ്ട്... ആർക്കും കാര്യം പിടി കിട്ടിയിട്ടില്ല.. ഞാൻ ചിരിയോടെ അവളിൽ നിന്നും മുഖം മാറ്റി നേരെ നോക്കിയത് ലോകേഷിന്റെ മുഖത്തേക്കാ... അവന്റെ മുഖത്തെ ചിരി കണ്ടതും അവനെല്ലാം കണ്ടിട്ടുണ്ടെന്ന് മനസ്സിലായി... അത് കൊണ്ട് തന്നെ ഞാൻ വേഗം ഭക്ഷണത്തിലേക്ക് തല താഴ്ത്തിക്കൊണ്ട് ആരെയും നോക്കാതെ കഴിക്കാൻ തുടങ്ങി... പെട്ടെന്നാണ് ആരോ ബെല്ലടിച്ചത്.. ❤❤❤❤ കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടതും എഴുനേൽക്കാൻ തുനിഞ്ഞ അമ്മായിയെ തടഞ്ഞു കൊണ്ട് ഞാൻ എഴുനേറ്റു... "എന്റെത് കഴിഞ്ഞതാ.. ഞാൻ നോക്കാം..കഴിക്കുന്നതിന്റെ ഇടയിൽ എഴുനേൽക്കാൻ പാടില്ല.." അതും പറഞ്ഞ് കൈകഴുകിക്കൊണ്ട് ഞാൻ ഡോറിനടുത്തേക്ക് നടന്നു... ഡോർ തുറന്നതും ആകാശേട്ടനാണ്... ആൾ രാവിലെ മുതലേ വീട്ടിൽ ഇല്ലായിരുന്നു...

കല്യാണത്തിൻ വിളിക്കേണ്ടവരുടെ വീട്ടിലേക്കും അതിന്റെ ചില അറേഞ്ച്മെന്റ്സിനും പോയതാണ്... അധിക പേരെയൊന്നും വിളിക്കുന്നില്ല..കുറച്ചു പേരെ മാത്രം... "ഇവിടെയാരാ വന്നേക്കുന്നെ.." പുറത്തിരിക്കുന്ന കാർ കണ്ട് എന്നെ നോക്കി ഏട്ടൻ ചോദിച്ചു.... "അതെന്റെ ഫ്രണ്ട്സാ.. മാളുവും പിന്നെ എന്റെ സീനിയർ ആയിരുന്ന ഒരു ഏട്ടനും അവരുടെ അനിയനും.. ഇന്നലെ അമ്മായി പറഞ്ഞിരുന്നില്ലേ..?" "ഹാ... തിരക്കിനിടയിൽ ഞാൻ മറന്നു പോയതാ.." അതും പറഞ്ഞ് കൊണ്ട് ഏട്ടൻ അകത്തേക്ക് കയറിപ്പോയതും ഡോർ അടച്ച് ഞാനും പിറകെ ചെന്നു.... -----------❤ ഡോർ തുറക്കാൻ പോയ ആളെ കാണാനേ ഇല്ല.. ഇനി ആ വഴി എങ്ങാനും അവൾ ഇറങ്ങിപ്പോയോ ആവോ.. എങ്ങനെയൊക്കെയോ ഫുഡ് തീർത്ത് എഴുനേൽക്കാൻ തുനിഞ്ഞപ്പോഴാണ് അവനെ കണ്ടത്... കോളേജിൽ വെച്ച് ഹൃധുവിന്റെ കൂടെ കണ്ടവനെ... എവിടുന്നൊക്കെയാ എനിക്ക് ദേഷ്യം കയറിയെന്ന് പോലും അറിയില്ല.. എങ്കിലും കടിച്ചമർത്തി... "ആകാശേ... നീ ഇരിക്ക്...ഒരുപാട് അലഞ്ഞതല്ലെ... വിശപ്പ് കാണും.." "ഞാൻ ഒന്ന് കുളിച്ചിട്ട് വരാം അമ്മേ... എന്നിട്ട് കഴിക്കാം...അല്ല അഞ്ചു എവിടെ..?" "അവൾക് വയ്യ അത് കൊണ്ട് നേരത്തെ ഫുഡ്‌ കഴിച്ച് കിടന്നിട്ടുണ്ട്.." "ഓഹ്.. ഞാൻ നോക്കട്ടേ.. നിങ്ങളിരിക്ക്ട്ടോ.." കാശിയുടേയും ലോകേഷിന്റെയും മാളുവിന്റേയും മുഖത്തേക്ക് നോക്കി പറഞ്ഞത് കേട്ട് കാശി ഒഴികെ ബാക്കി രണ്ടും തലയാട്ടി.. ഹൃധുവിന്റെ കണ്ണുകൾ അവനിൽ തന്നെയായിരുന്നു...

അവന്റെ ദേഷ്യം കണ്ടപ്പോ തന്നെ മനസ്സിലായി അന്ന് കോളേജിൽ വെച്ച് കണ്ടതിന്റെയാണെന്ന്.. ഏത് നേരത്താണാവോ എനിക്ക് അങ്ങനെയൊക്കെ പറയാൻ തോന്നിയത്... "അതാരാ ആന്റി അഞ്ചു...?" ചോദിച്ചത് ലൊകേഷാണ്... "അതാണ് മോനെ ആകാശ് കെട്ടാൻ പോകുന്ന കുട്ടി... ആരുമില്ല അതിന്... അത് കൊണ്ടാ ഇവിടെ തന്നെ നില്കുന്നെ.." അമ്മ •••••••❤ തന്റെ റൂമിലേക്ക് കയറിയ ആകാശ് ഷർട്ട് ഊറിക്കൊണ്ട് ടവ്വൽ എടുത്ത് ഫ്രഷ് ആകാൻ കയറി... കുളിച്ചിറങ്ങിയപ്പോഴാണ് അവൻ അഞ്ചുവിന്റെ കാര്യം ഓർമ്മ വന്നത്... ഡ്രെസ്സെല്ലാം ഇട്ട് കൊണ്ടവൻ നേരെ അവളുടെ മുറിയിലേക്ക് വെച്ച് പിടിച്ചു.... കല്യാണം കഴിയുന്നത് വരെ രണ്ട് പേരും ഒരു മുറിയിൽ കിടക്കേണ്ടെന്ന് അമ്മ തന്നെയാണ് പറഞ്ഞത്... അതൊരു കണക്കിന് അവൻ ആശ്വാസമാണ് നൽകിയത്... അവളുടെ റൂമിലെത്തിയതും ആൾ ബെഡ്‌ഡിൽ കണ്ണടച്ച് കിടക്കുവാണ്... ഇടയ്ക്കിടെ വേദന കൊണ്ട് പിടയുന്നുണ്ട്... അവൻ വെപ്രാളത്തോടെ അവൾക്കരികിലേക്ക് ചെന്നു... "അഞ്ചു...മോളേ..." ആരുടെയോ വിളി കേട്ടതും അവൾ കണ്ണുകൾ തുറന്നു കൊണ്ട് നോക്കി... മുന്നിൽ നിൽക്കുന്ന ആകാശിനെ കണ്ട് ഒന്ന് ചിരിച്ചു കൊണ്ട് എഴുനേറ്റ് ഇരിക്കാൻ ശ്രമിച്ചു... "എഴുനേൽക്കണ്ട കിടന്നോ.." അവളെ എഴുനേല്പിക്കാൻ സമ്മതിക്കാതെ കിടത്തിക്കൊണ്ട് അവൻ പറഞ്ഞു... "ഏട്ടൻ എപ്പോ വന്നു.. ഫുഡ്‌ കഴിച്ചോ.." "കഴിച്ചോളാം.. നിനക്കെന്താ വയ്യെന്ന് പറഞ്ഞല്ലോ..വയർ വേദനയാണോ.?"

"ഹേയ് അല്ല ഏട്ടാ... ഡേറ്റ് ആയിട്ടില്ല... ഇത് തല വേദനയാ..കല്യാണം അടുത്തില്ലേ.. അപ്പൊ അതിന്റെ ഒരു പേടിയിൽ.. ടെൻഷൻ കയറി വേദന വന്നതാ.." അവളുടെ മറുപടി കേട്ടതും അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി... "നമുക്ക് രണ്ട് പേർക്കും മാത്രമേ ശെരിക്കും ഭാര്യാ ഭർത്താക്കന്മാർ അല്ല നമ്മളെന്നുള്ളത് അറിയൂ... സത്യങ്ങളെല്ലാം ഇവരോട് പറയണം എന്നെനിക്കുന്നുണ്ട്.. പക്ഷെ ഇപ്പോ അവരുടെ മുഖത്ത് കാണുന്ന സന്തോഷം.. ഞാൻ കാരണം നഷ്ടപ്പെട്ട സന്തോഷം ഇപ്പോ തിരികേ വന്നതേ ഉള്ളു..ഇനി വേണേൽ നമുക്ക് അവരെ പറഞ്ഞ് മനസ്സിലാക്കിക്കാം.. നമ്മൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്ന്.." "ഏട്ടൻ പേടിക്കണ്ട... എനിക്ക് അത് കൊണ്ടൊന്നും അല്ല.. സാധാരണ എല്ലാ പെൺകുട്ടികൾക്കും സ്വന്തം കല്യാണം അടുക്കുമ്പോ ഒരു ടെൻഷൻ അടിക്കും.. എനിക്കും അത് തന്നെയാണ്.. ഏട്ടൻ പോയി ഫുഡ്‌ കഴിച്ചോ..ഞാൻ ഒന്ന് കിടക്കട്ടെ.." അതും പറഞ്ഞവൾ കണ്ണടച്ച് കിടന്നതും അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി എഴുനേറ്റ് പുറത്തേക്ക് നടന്നു.. അവൻ പോയെന്ന് കണ്ടതും തടഞ്ഞു നിർത്തിയ കണ്ണീർ അവളിൽ നിന്നും ഒലിച്ചിറങ്ങി... "ഏട്ടനെ പറഞ്ഞിട്ടും കാര്യമില്ല.. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം എന്ന പോലെയല്ലേ ഇത്... അവരുടെ സന്തോഷമാണ് ഏട്ടൻ വലുത്... എനിക്കും അത് പോലെ തന്നെ...

പിന്നെന്തിനാ കരയുന്നെ...ഒന്നും ചോദിക്കാതെ താമസിക്കാൻ അനുവദിച്ചതല്ലേ അവർ...ഇപ്പോഴവരുടെ മുഖത്ത് കാണുന്ന സന്തോഷം എല്ലാം അറിയുമ്പോ ഉണ്ടാകില്ല.. അത് കൊണ്ട് വേണ്ട... ഇങ്ങനെ തന്നെ പോട്ടേ..." സ്വയം പറഞ്ഞ് വാശിയോടെ മിഴികൾ തുടച്ചു മാറ്റി അവൾ പുഞ്ചിരിച്ചു... ❣️❣️❣️❣️ "ഹായ്... കാശി..." ഹാളിലിരിക്കുകയായിരുന്ന കാശിക്കരികിൽ വന്നിരുന്ന് കൊണ്ട് ആകാശ് പറഞ്ഞതും അത് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും അവനെ നോക്കി ഒന്ന് ചിരിച്ചു.... "എന്റെ പേരെങ്ങനെ..?" "ഹൃധു പറഞ്ഞിരുന്നു..." "ഓഹ്..." ഹൃധുവിന്റെ പേര് കേട്ടതും അവനിൽ കുശുമ്പ് നിറഞ്ഞു... എങ്കിലും പുറമേ പ്രകടിപ്പിച്ചില്ല... "താൻ ആയിരുന്നല്ലേ അന്ന് കോളേജിൽ ഉണ്ടായിരുന്നത്... അന്ന് അധികം ശ്രദ്ധിച്ചിരുന്നില്ല..." "പിന്നെങ്ങനെ മനസ്സിലായി..." "അതും ഹൃധു പറഞ്ഞായിരുന്നു.." ഓഹ്.. എന്താ ഇനി പറയാത്തത് ആവോ.. അവൻ സ്വയം പറഞ്ഞു കൊണ്ട് ചുണ്ട് കോട്ടി... "ആകാശേട്ടാ....." പെട്ടെന്ന് ഹൃധു അങ്ങോട്ട് വന്ന് വിളിച്ചതും കാശിയുടെ മുഖം ഇരുണ്ടു.. അവന്റെ കൈകൾ തൊട്ടടുത്തിരുന്ന ലോകേഷിന്റെ കയ്യിൽ അമർന്നു...

"ആഹ്.... ഏട്ടാ...." അവൻ പെട്ടെന്ന് ഒച്ചയിട്ടതും കാശി അവനെ ഞെട്ടലോടെ നോക്കി.... "എന്താ.. എന്ത് പറ്റി.. ലോകേഷേ..." "ഒ... ഒന്നുമില്ല ഏട്ടത്തി... ഇവിടെ വെച്ചൊന്ന് കൈ കുത്തിയതാ..." പറഞ്ഞ് കഴിഞ്ഞതിനു ശേഷമാണ് അവൻ ബോധം വന്നത്.... മൂവരേയും നോക്കിയതും കണ്ണും മിഴിച്ചു നില്കുവാണ്... കാശിക്ക് ഒരു വിധം മനസ്സിലായിട്ടുണ്ട്... അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... മാളു അവിടെ ഇല്ലാഞ്ഞത് ഭാഗ്യം... "ഏട്ടത്തിയോ.. അതെങ്ങനെ..?🙄" ആകാശ് അവന്റെ ചോദ്യം കേട്ടതും കാശി മുഷ്ടി ചുരുട്ടിക്കൊണ്ട് ഹൃധുവിനെ നോക്കി... അവളുടെ മുഖത്ത് നിറഞ്ഞ ദയനീയ ഭാവം കണ്ടതും അവൻ സ്വയം നിയന്ത്രിച്ചു... "അത് ഞാൻ പെട്ടെന്ന് അറിയാതെ പറഞ്ഞു പോയതാ.. ഒരു ഏട്ടത്തീടെ കഥ വായിക്കുവായിരുന്നു.. ആ ഒരു ഫ്ലോയിൽ പറഞ്ഞു പോയതാ..." അതും പറഞ്ഞ് ഇളിച്ചു കൊണ്ടവൻ എഴുനേറ്റ് പോയതും ആകാശൊന്നും മനസ്സിലാകാതെ ബാക്കി രണ്ടിനേയും മാറി മാറി നോക്കി...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story