ഹൃധികാശി: ഭാഗം 35

hridikashi

രചന: അൻസിയ ഷെറി (അനു)

"അഞ്ചു... ഡീ... അഞ്ചു... ഒന്ന് എഴുന്നേൽക്കെടി.." വിളിച്ച് വിളിച്ചെന്റെ തൊണ്ട വറ്റി..എന്തുറക്കമാ ഈ പെണ്ണ്... "ഡീ... ഇന്ന് നിന്റെ കല്യാണമാട്ടോ... ഇങ്ങനെ കിടന്നുറങ്ങിയിട്ട് അവസാനം ആകാശേട്ടൻ വേറെ വല്ലവരെയും പോയി കെട്ടും.." അത് കേട്ടതും അവൾ പെട്ടെന്ന് ചാടി എഴുനേറ്റ് എന്നെ നോക്കി ഇളിച്ചു തന്നു... ഞാൻ ഒന്ന് ആക്കിച്ചിരിച്ചു കൊണ്ട് അവളെ ബാത്‌റൂമിലേക്ക് തള്ളി വിട്ട് പുറത്തേക്കിറങ്ങി... --------- കല്യാണം ആകുന്നത് വരെ രണ്ട് പേരും തമ്മിൽ ഇനി കാണേണ്ടെന്ന് പറഞ്ഞ് തലേന്ന് കാശി തന്നെ ആകാശിനെ കൊണ്ട് അവിടെയുള്ള അവരുടെ വീട്ടിലേക്ക് പോയിരുന്നു.... അമ്പലത്തിൽ ആദ്യം എത്തിയതും അവരായിരുന്നു.... "ഇവരൊക്കെ എന്താ വരാത്തെ...?" കയ്യിലെ വാച്ചിലേക്ക് നോക്കിക്കൊണ്ട് അവൻ പിറു പിറുത്തു.... ചുവപ്പ് ഷർട്ടും അതേ കരയിലുള്ള മുണ്ടുമാണ് അവൻ ഉടുത്തിരുന്നത്... ഹൃദയം പതിൻ മടങ്ങായി അവന്റെ മിടിച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു... പെട്ടെന്ന് അവർക്കരികിലേക്ക് ഒരു കാർ വന്നു നിന്നതും അവൻ ഉയർന്ന ഹൃദയമിടിപ്പോടെ കാറിലേക്ക് തന്നെ മിഴികൾ നട്ടു.... ഡോർ തുറന്ന് ആദ്യം തന്നെ ഹൃധു ഇറങ്ങിയതും അവളെ കണ്ട് കാശി കണ്ണ് മിഴിച്ചു....

മഞ്ഞയും ചുവപ്പും കളറിലുള്ള ഒരു ദാവണി ആയിരുന്നു അവളുടുത്തിരുന്നത്... മുടി ഇല്ലിയെടുത്ത് മുല്ലപ്പൂ വെച്ചിട്ടുണ്ട്.. കാതിൽ കുഞ് ജിമികി ഇട്ടിട്ടുണ്ട്... അവൾ തിരിഞ്ഞു നില്കുന്നത് കൊണ്ട് തന്നെ മുഖം മുഴുവനായും അവൻ കാണാൻ കഴിഞ്ഞില്ല.... കാറിൽ നിന്നും അഞ്ചുവിനെ അവൾ പിടിച്ചിറക്കിക്കൊണ്ട് നേരെ നോക്കിയത് കാശിയുടെ മുഖത്തേക്കാണ്... അവളൊന്ന് പുഞ്ചിരിച്ചതും അവനും തിരികെ അത് പോലെ ചിരിച്ചു.... അവളെ തന്നെ മുഴുവനായി നോക്കിക്കൊണ്ട് നിൽകുമ്പോഴാണ് പെട്ടെന്ന് തോളിലാരോ കൈ വെച്ചത്.... ""അളിയാ....നിനക്കുള്ളത് തന്നെയാ അവൾ...ഇപ്പൊ തന്നെ നോക്കി നോക്കി എന്റെ പെങ്ങക്ക് കണ്ണേർ തട്ടിക്കരുതേ.." ഇളിച്ചു കൊണ്ട് ആകാശ് പറഞ്ഞതും അവനെ നോക്കി കാശി പല്ല് കടിച്ചു.... ❤❤❤❤ (എനിക്കീ ഹിന്ദു മത കല്യാണത്തെ കുറിച്ച് വല്യ അറിവൊന്നും ഇല്ലട്ടോ..കഥകളിൽ വായിച്ച ഓർമ്മ വെച്ചാണ് എഴുതുന്നത്.. അത് കൊണ്ട് തെറ്റുകൾ വന്നാൽ ക്ഷമിക്കണം..☺️) ഇനിയും പത്ത് മിനിറ്റുണ്ട് താലി കെട്ടിന്... അധിക പേരില്ലെങ്കിലും വന്നവരെയെല്ലാം വിളിച്ചിരുത്തി... "ആദി വന്നില്ലാ...." അഞ്ചു പറഞ്ഞപ്പോഴാണ് എനിക്ക് അങ്ങനെ ഒരാളെ കുറിച്ച് ഓർമ്മ വന്നത്... "നിന്നോട് വരുമെന്ന് പറഞ്ഞതല്ലേ.."

"ആടി... നേരത്തെ തന്നെ വരാമെന്ന് പറഞ്ഞതാണ്... പക്ഷെ എന്ത് പറ്റിയെന്ന് അറിയില്ല...." പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു... ഞാൻ അവളെ അവിടെ തന്നേ ഇരുത്തിക്കൊണ്ട് ആകാശേട്ടനെ നോക്കി നടന്നു.... പുറത്ത് കാറിന്റെ അരികിലാണ് മൂന്ന് പേരും ഇപ്പോഴും നില്കുന്നത്... കാശിയേട്ടൻ അവിടെ ഉള്ളത് കൊണ്ട് തന്നെ പോകാൻ മടി തോന്നിയെങ്കിലും മടിച്ചു നിന്നാൽ ഒന്നും നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ വേഗം അവർക്കരികിലേക്ക് നടന്നു.... "ആകാശേട്ടാ....." ചുറ്റും നോക്കിക്കൊണ്ട് നിൽക്കുന്ന ഏട്ടനെ വിളിച്ചതും പെട്ടെന്നെന്നെ നോക്കിക്കൊണ്ട് ചോദിച്ചു... "എന്താ ഹൃധൂ...." "ഒരു കാര്യം പറയാനുണ്ട്.. ഇവിടുന്ന് കുറച്ച് മാറി നിൽക്കാം..." ലോകേഷിനെയും കാശിയേട്ടനേയും മാറി മാറി നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു... അത് കേട്ടതും കാശിയേട്ടൻ എന്നിൽ നിന്നും മുഖം തിരിച്ചു കൊണ്ട് ഫോണിൽ നോക്കാൻ തുടങ്ങി.... "എന്താ ഹൃധു കാര്യം...?" ആകാശേട്ടന്റെ ചോദ്യം കേട്ടാണ് ഞാൻ കാശിയേട്ടനിൽ നിന്നും മുഖം തിരിച്ചത്... "ആദി ഇന്ന് വരില്ലേ..?" "നി.. നിനക്കെങ്ങനെ ആദിയെ അറിയാം.." ഞെട്ടലോടെയായിരുന്നു അത് ചോദിച്ചത്... "അഞ്ചു എന്നോട് എല്ലാം പറഞ്ഞിരുന്നു.." "എല്ലാമെന്ന് പറഞ്ഞാൽ..?"

"നിങ്ങൾ തമ്മിൽ കണ്ട് മുട്ടിയത് മുതൽ വീട്ടിലെത്തിയത് വരെയുള്ളതെല്ലാം..." "ഹൃധൂ ഞാൻ..." "വേണ്ട ഏട്ടാ.. ഇപ്പോ ഞാൻ ചോദിച്ചത് പറ...അഞ്ചു അവിടെ ഇരുന്ന് കരയുവാണ്..വരാമെന്ന് പറഞ്ഞിട്ട് വന്നില്ലെന്നും പറഞ്ഞ്..." "ഞാനിപ്പോ അവൻ വിളിച്ചു വെച്ചേയുള്ളു.. ഇവിടെ എത്താനായെന്നാ പറഞ്ഞത്..." ഏട്ടൻ പറഞ്ഞു നിർത്തിയതും പെട്ടെന്നൊരു കാർ ഞങ്ങൾക്കരികിൽ വന്നു നിന്നതും ഒരുമിച്ചായിരുന്നു... സംശയത്തോടെ ആ കാറിലേക്ക് തന്നെ നോക്കിയതും ഡോർ തുറന്ന് കൊണ്ട് ഒരാൾ ഇറങ്ങി... "ആദീ....." പെട്ടെന്നാണ് ആകാശേട്ടൻ അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് വിളിച്ചത്.. അപ്പൊ ഇതായിരുന്നോ ആദി... "എത്ര ആയെടാ കണ്ടിട്ട്... ഒരുപാട് മിസ്സ്‌ ചെയ്തു നിന്നെ...." ഏട്ടൻ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് അവൻ നേരെ നോക്കിയത് എന്നെയാണ്... ____ "ഇതാരാടാ..?" "ഓഹ്.. സോറി... നിനക്ക് കണ്ട് പരിജയം ഉണ്ടാകില്ല..പക്ഷെ പേര് കേട്ടിട്ടുണ്ടാകും.." അവൻ ഒരു നിമിഷം ആലോചിച്ചിട്ട്‌ പിന്നെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു... "ഹൃധു അല്ലേ..?" ഞാൻ ഞെട്ടലോടെ അതേ എന്ന നിലക്ക് തലയാട്ടിക്കൊണ്ട് ആകാശേട്ടനെ നോക്കി... "അപ്പൊ ഓർമ്മ ഉണ്ടായിരുന്നല്ലേ നിനക്ക്.." "പിന്നെ ഓർമ്മ ഇല്ലാതിരിക്കോ..

അഞ്ചുവിൻ എപ്പോ വിളിച്ചാലും അവൾക്ക് പറയാൻ ഉള്ളത് എപ്പോഴും നിന്റെ കാര്യം മാത്രമായിരിക്കും.. കേട്ട് കേട്ട് എന്റെ ചെവി തുരുമ്പിച്ചു..." അതൊക്കെ എപ്പോ... എന്നിട്ട് എന്നോടൊന്നും അവൾ പറഞ്ഞില്ലല്ലോ.. ചിരിച്ചു കൊണ്ട് അവനെ നോക്കി ഒന്ന് ചിരിച്ചു.... ❣️❣️❣️❣️ "അതേതാ പയ്യൻ..?" ലോകേഷിന്റെ ശബ്ദം കേട്ടാണ് കാശി ഫോണിൽ നിന്നും തല ഉയർത്തി നോക്കിയത്.... ഹൃധുവിന്റെയും ആകാശിന്റെയും കൂടെ നിൽക്കുന്ന ഒരു പയ്യനെ കണ്ടതും അവന്റെ കണ്ണുകൾ കൂർത്തു.... ഫോൺ പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് അവൻ വേഗത്തിൽ അവർക്കരികിലേക്ക് നടന്നു...പിറകെ ലോകേഷും... "ഇതാരാ അക്കു..." ആദിയുടെ ചോദ്യം കേട്ടപ്പോഴാണ് ഹൃധു കാശിയെ കണ്ടത്... "അയാം കാശിനാഥൻ..ഹൃധുവിന്റെ ഫിയാൻസിയാണ്..." ഹൃധുവിന്റെ കയ്യിൽ കൈ ചേർത്ത് കൊണ്ട് മറു കൈ ആദിക്ക് നേരെ നീട്ടി കാശി പറഞ്ഞതും ഞെട്ടലോടെ ഹൃധു കയ്യിലേക്ക് നോക്കി.. ശേഷം അവനെയും... "ഞാൻ ആദവ്.. ആദി എന്ന് വിളിക്കും.. അഞ്ചുവിന്റെ ഫ്രണ്ട് ആണ്..." "ഞാൻ ലോകേഷ്.. കാശി ഏട്ടന്റെ അനിയൻ ആണ്..😁" പെട്ടെന്ന് ചാടിക്കയറി അവൻ നേരെ കൈ നീട്ടി ലോകേഷ് പറഞ്ഞതും ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്ന് ചിരിച്ചു കൊണ്ട് ആദി തിരികെ കൈ കൊടുത്തു....

"നിന്നെ കാണാഞ്ഞിട്ട് ഒരുവളവിടെ നിന്ന് മോങ്ങുന്നുണ്ട്... വാ അങ്ങോട്ടേക്ക് പോകാം.." ആകാശ് പറഞ്ഞതും ചിരിച്ചു കൊണ്ട് തലയാട്ടി ആദി അവന്റെ കൂടെ നടന്നു... ഹൃധുവിന്റെ കയ്യിൽ നിന്നും കാശി കൈ വേർപെടുത്തിയതും അവനെ ഒന്ന് നോക്കിക്കൊണ്ട് അവർക്ക് പിറകെ നടക്കാൻ തുടങ്ങിയ ഹൃധുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കാശി പെട്ടെന്ന് അവളെ വലിച്ച് അവനോട് ചേർത്തു.... അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കുമ്പോഴേക്കും അവളുടെ വയറിലൂടെ കൈ ചുറ്റിക്കൊണ്ട് അവൻ കാറിനോട് ചേർന്ന് നിന്നിരുന്നു... "എ... എന്താ... എന്നെ.. എന്നെ... വി.. വിട്..കാശിയേട്ടാ..." ചുറ്റും നോക്കിയിട്ടവൾ അവനിൽ നിന്നും കുതറിക്കൊണ്ട് പറഞ്ഞു... "അടങ്ങി നിക്കെടി അവിടെ.. എന്തൊരു ജാഡയായിരുന്നു നിനക്ക്... വന്നിട്ട് ഇത്രേം ആയിട്ടും നീ എന്നെ ഒന്ന് ശ്രദ്ധിച്ചോ.." കണ്ണ് കൂർപ്പിച്ചു കൊണ്ട് ദേഷ്യത്തിൽ അവൻ ചോദിച്ചതും ഹൃധു അവനെ നോക്കി ഉമിനീരിറക്കി... "എന്താ ഇപ്പൊ ഒന്നും പറയാനില്ലേ.." പിരികം പൊക്കിക്കൊണ്ട് കാശി ചോദിച്ചതും അവൾ ചുറ്റും ഒന്ന് നോക്കിക്കൊണ്ട് അവനെ നോക്കി... "കാ.. കാശിയേട്ടാ.. നമുക്ക് പിന്നെ സംസാരിക്കാം.. ആ.. ആരേലും കാണും..പ്ലീസ്..." അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പേടി കണ്ടതും അവൻ അവളിൽ നിന്നും പെട്ടെന്ന് കൈ അയച്ചു...

തിരിഞ്ഞു പോലും നോക്കാതെ അവൾ അമ്പലത്തിലേക്ക് ഓടിക്കയറിപ്പോകുന്നത് കണ്ട് കാശി ചിരിച്ചു കൊണ്ട് പിറകെ നടന്നു.... ❤❤❤❤ "ഇനി ഈ താലി അങ്ങ് കെട്ടിക്കോളൂ.." ആകാശിന് നേരെ താലി നീട്ടിക്കൊണ്ട് പൂജാരി പറഞ്ഞതും അവൻ അത് വാങ്ങിക്കൊണ്ട് തല താഴ്ത്തി തനിക്ക് അടുത്ത് ഇരിക്കുക്കുന്നവളെ നോക്കി... ശേഷം താലി അവളുടെ കഴുത്തിലേക്ക് ഇട്ടു മുറുക്കി കെട്ടി.. പൂജാരി നീട്ടിയ ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ സീമന്ത രേഖയിൽ ചാർത്തി... "നമുക്കും വേണ്ടേ ഇങ്ങനെ..?" തൊട്ടടുത്ത് നിന്നാ ശബ്ദം കേട്ടതും ഹൃധു ഞെട്ടിക്കൊണ്ട് തല ചെരിച്ചു നോക്കിയതും തനിക്ക് അരികെ നിൽക്കുന്ന കാശിയെ കണ്ട് കണ്ണ് മിഴിച്ചു കൊണ്ട് ചുറ്റും നോക്കി... "കാ.. കാശിയേട്ടാ പോയേ... ആരേലും കണ്ടാൽ അത് മതി..." "നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ.." "എന്താ..?" "നമുക്കും വേണ്ടേ അവരെപ്പോലെ ഒരു ദിവസം...."

അഗ്നിക്ക് ചുറ്റും വലം വെക്കുന്നവരെ നോക്കി കാശി ചോദിച്ചു... "വേണം.. നമുക്കും വേണം..ഇനി പോ പ്ലീസ് ഏട്ടാ..." അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞൊപ്പിച്ചതും അവൻ തലയാട്ടിക്കൊണ്ട് ലോകേഷിന്റെ അടുത്ത് ചെന്നു നിന്നു... ______ "ചേട്ടാ.. എനിക്കൊരു പപ്പടം കൂടെ.." ആദിയെ നോക്കി മാളു പറഞ്ഞതും അടുത്തിരുന്ന ലോകേഷ് അവളെ നോക്കി പല്ല് കടിച്ചു... "ദാ.. ഇതെടുത്തോ.. അവനെ വിളിക്കണ്ട.." തന്റെ പപ്പടം എടുത്ത് അവളുടെ പ്ളേറ്റിലേക്ക് ഇട്ടു കൊണ്ട് അവൻ പറഞ്ഞതും മാളു വായും പൊളിച്ച് അവനെ നോക്കി... എങ്ങനെ നോക്കാതിരിക്കും... സാധാരണ തന്റേതിൽ നിന്ന് കൂടെ അവൻ എടുക്കും എന്നല്ലാതെ ഒന്ന് തരിക പോലും ഇല്ല.. ആ ആളാണ് ഇന്ന് ചോദിക്കാതെ തന്നിരിക്കുന്നത്... അവളൊന്നും മിണ്ടാതെ അത് എടുത്ത് കൊണ്ട് കഴിക്കാൻ തുടങ്ങി............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story